രചന – ശംസിയ ഫൈസൽ
അപ്പു വിച്ചൂന്‍റെ മൂക്ക് പിടിച്ച് വലിച്ച് കല്ലൂന്‍റെ റൂമിലേക്ക് നടന്നു
അപ്പു കല്ലൂന്‍റെ ഡോറില്‍ മുട്ടിയിട്ടും അത് തുറന്നില്ല
ക്ഷമ നശിച്ച് അപ്പു വാതില്‍ തള്ളി തുറന്നതും കല്ലൂന്‍റെ അവസ്ഥ കണ്ട് അപ്പു കല്ലൂന്‍റെ അടുത്തേക്കോടി
”കല്ലൂ..,,ഡാ..എണീക്ക്..,,
ന്‍റെ കൃഷ്ണാ..,,കല്ലു കടുംകൈ വല്ലോം ചെയ്തോ.,,
അപ്പു ബോധം മറഞ്ഞ് നിലത്ത് കിടക്കുന്ന കല്ലൂന്‍റെ തല മടിയില്‍ വെച്ച് അവളെ തട്ടി വിളിച്ചു
അനക്കമൊന്നും കാണാതിരുന്നതും അപ്പൂന്‍റെ മനസ്സില്‍ ഭയം വന്ന് മൂടി
”’വിച്ചേട്ടാ..,,വിച്ചേട്ടാ..,,ഒാടിവായോ..,,
അപ്പു കിടന്ന് അലറിയതും ആദ്യം ഒാടിയെത്തിയത് തൊട്ടടുത്ത റൂമിലുള്ള വിനു ആണ്
”എന്താണ് പോത്തെ കിടന്ന് കാറുന്നത്.,വല്ല പാറ്റനേം കണ്ട് പേടിച്ചോ..,,
വിനു ദേഷ്യത്തോടെ വന്ന് ചോദിച്ചപ്പോ കാണുന്നത് അനക്കമില്ലാതെ അപ്പൂന്‍റെ മടിയില്‍ കിടക്കുന്ന കല്ലൂനേയാണ്
”യ്യോ..,,ഇവളിതെന്താ അപ്പൂ ഇങ്ങനെ കിടക്കുന്നത്..,,
”പൊട്ടാ..,,ബോധം പോയി കിടക്കുന്നത് കണ്ടില്ലെ.,
വിച്ചേട്ടനെ വിളിച്ച് കാറെടുക്ക് പെട്ടന്ന് ഹോസ്പിറ്റലില്‍ പോണം..,,
അപ്പു വെപ്രാളത്തോടെ പറഞ്ഞ്
”ഒന്ന് പോടി സത്യം പറഞ്ഞോ നിങ്ങള്‍ ഇന്‍സ്റ്റഗ്രാം റീലെടുക്കല്ലെ.,,
”ഡാ തെണ്ടി എണീറ്റ് വന്ന് ഞാന്‍ നിന്‍റെ തല തല്ലിപൊട്ടിക്കും.,
വിച്ചേട്ടനെ വിളിച്ച് വാടാ പട്ടി..,,
അപ്പു ദേഷ്യത്തോടെ അലറി
”അയ്യോ..,,വിച്ചു ഒാടി വാ,
കല്ലൂന്‍റെ ഉള്ള ബോധവും പോയേ…,,,
വിനു വിച്ചൂന്‍റെ റൂമില്‍ പോയി അവനെ വിളിച്ച് കൊണ്ട് വന്ന്
”എന്താ…,,എന്താ അപ്പൂ,
എന്താ കല്ലൂന് പറ്റിയെ..,,
വിച്ചു വെപ്രാളത്തോടെ ഒാടി വന്നു
”അറീല വിച്ചേട്ടാ..,,ഞാന്‍ വന്നപ്പോ അനക്കല്ലാതെ വീണ് കിടക്കാണ്.,
കല്ലു ഈ ഒരു അവസ്ഥയിലായോണ്ട് എത്രയും പെട്ടന്ന് ഹോസ്പിറ്റലില്‍ എത്തിക്കണം.,
ഇല്ലെങ്കില്‍ കുഞ്ഞിനെ ബാധിക്കും..,,
അപ്പു പറഞ്ഞതും വിച്ചു റൂമിലുണ്ടായിരുന്ന ജെഗിലെ വെള്ളം കല്ലൂന്‍റെ മുഖത്ത് തെളിച്ചു
അനക്കമില്ലെന്ന് കണ്ടതും വിച്ചൂനും പേടികൂടി
”ഡാ..,,വിനു വേഗം പോയി കാറെടുക്ക്..,,
അപ്പു പറഞ്ഞതൊന്നും മനസ്സിലാകാതെ നിന്നിരുന്ന വിനു ഇത് കേട്ടതും പെട്ടന്ന് താഴേക്കോടി
വിച്ചു കല്ലൂനെ കോരിയെടുത്ത് താഴേക്ക് വേഗത്തില്‍ നടന്നതും അപ്പുവും പിടികെ പോയി
”’അയ്യോ..,,കല്ലൂന് എന്ത് പറ്റി..,,
കല്ലൂനെ കാറില്‍ കയറ്റുന്നത് കണ്ട് വിച്ചൂന്‍റെ അമ്മ പേടിയോടെ ചോദിച്ചു
”ഒന്ന് തലകറങ്ങി വീണതാ അമ്മാ.,
ഞങ്ങള് ഹോസ്പിറ്റലില്‍ പോയി വരാം..,,
ബാക്ക് സീറ്റില്‍ അപ്പു കയറി വിച്ചു കല്ലൂന്‍റെ തല അവളെ മടിയില്‍ വെച്ച് കിടത്തി
”എന്‍റെ ദൈവമേ കൊച്ചിനിത് എന്ത് പറ്റി.,ഞാനും വരാം..,,
”വേണ്ട അമ്മേ ഞങ്ങള്‍ വേഗം വരാം.,
അച്ഛന്‍ വരുമ്പോ ആരേയും കണ്ടില്ലെങ്കില്‍ പേടിക്കും.,,
വിച്ചു അമ്മയെ തന്ത്രപൂര്‍വ്വം ഒഴിവാക്കി
വിനു സ്പീഡില്‍ ഹോസ്പിറ്റല്‍ ലക്ഷ്യമാക്കി കാറോടിച്ചു
ഹോസ്പിറ്റലില്‍ എത്തിയതും കല്ലൂനെ ക്വാഷ്യാലിറ്റിലേക്ക് മാറ്റി
ബാക്കിയുള്ളവര്‍ ടെന്‍ഷനോടെ പുറത്ത് നിന്നു
”അതെയ് അപ്പൂ..,,നിങ്ങള് നേരത്തെ കല്ലൂന്‍റെ കുഞ്ഞിനെ ബാധിക്കും അങ്ങനെ എന്തോ പറഞ്ഞില്ലെ.,
അതെന്താ..,,
വിനു ചെയറില്‍ ടെന്‍ഷനോടെ ഇരിക്കുന്ന അപ്പൂനെ തോണ്ടി ചോദിച്ചു
”’നീ ഒന്ന് മിണ്ടാതെ നില്‍ക്ക് വിനു.,
ഒക്കെ പിന്നെ പറയാം.,
ബോധം തെളിയാതെ ഇനി ഒരു സമാധാനം ഉണ്ടാകില്ല.,
അപ്പു വിനൂനോട് ശബ്ദം താഴ്ത്തി പറഞ്ഞു
”എനിക്ക് അറിയാഞ്ഞിട്ട് ഒരു സമാധാനവും ഇല്ല അപ്പൂ.,
ഏത് കുഞ്ഞിന്‍റെ കാര്യാ എന്ന് മാത്രം പറയോ പ്ലീസ്..,,
വിനു അപ്പൂനോട് കെഞ്ചി
”അത് കല്ലൂന്‍റെ വകയിലൊരു കുഞ്ഞിരാമന്‍ ഉണ്ട്.,
അയാളെ കെട്ട്യോളെ കുഞ്ഞമ്മ.,അതിന്‍റെ കുഞ്ഞിന്‍റെ കാര്യം പറഞ്ഞതാ.,
അപ്പു പറഞ്ഞത് കേട്ട് വിനു കിളിപാറി വായിം തുറന്ന് നിന്നു
”എ…എന്തോ..,,നിക്കും മനസ്സിലായില്ല.,
അല്ല അപ്പൂ…,,ഈ കുഞ്ഞിരാ….,,
”ഇനി വല്ലോം മിണ്ടിയാല്‍ നിന്‍റെ വായേല് ഞാന്‍ ബോബ് വെക്കും.,മിണ്ടാതെ ഇരുന്നോണം..,,
അപ്പു പറഞ്ഞാല്‍ പറഞ്ഞതായോണ്ട് വിനു മിണ്ടാതിരുന്നു
കുറച്ച് കഴിഞ്ഞതും ഒരു ഡ്യൂട്ടി ഡോക്ടര്‍ പുറത്ത് വന്നു
”’ഡോക്ടര്‍ കല്ല്യാണി.,,
വിച്ചു എണീറ്റ് ഡോക്ടറെ അടുത്തേക്ക് പോയതും അപ്പുവും വിനുവും അവന്‍റെ പിറകെ നിന്നു
”കല്ല്യാണിക്ക് ബോധം തെളിഞ്ഞിട്ടുണ്ട്.,
പേടിക്കാനൊന്നും ഇല്ല
ബിപി കുറഞ്ഞതാ.,
പിന്നെ ബോഡി വളരെ വീക്കാണ്.,
ആള് പ്രഗ്നന്‍റ് അല്ലെ ഹെല്‍ത്തിന്‍റെ കാര്യം നല്ലോണം ശ്രദ്ധിക്കാന്‍ പറയണം..,
നിങ്ങള് ആരാ കല്ല്യാണീടെ ഹസ്ബന്‍റ് ആണോ..,,
ഡോക്ടര്‍ വിച്ചൂനോട് ചോദിച്ചു
”അല്ല ബ്രദര്‍..,,
വിച്ചു അപ്പൂന്‍റെ മുഖത്തേക്ക് നോക്കിയാണത് പറഞ്ഞത്
”ഹോ സോറി.,
കല്ല്യാണിക്ക് ഇപ്പോ ഡ്രിപ് ഇട്ട് കിടത്തിയേക്കാണ്.,
അത് കഴിഞ്ഞിട്ട് ഗൈനകോളജിസ്റ്റിനെ കാണിക്കുന്നത് നല്ലതാകും.,
ഡോക്ടര്‍ ഇത്രയും പറഞ്ഞ് പോയതും വിനു കണ്ണും തള്ളി നിന്നു
വിച്ചുവും അപ്പുവും കല്ലൂന്‍റെ അടുത്തേക്ക് പോകാന്‍ നിന്നതും വിനു രണ്ട് പേരേയും തട്ടിമാറ്റി ദേഷ്യത്തോടെ ക്വാഷ്യാലിറ്റിയുടെ ഉള്ളിലേക്ക് കയറി
കാര്യം കൈ വിട്ടെന്ന് മനസ്സിലാക്കിയ അപ്പുവും വിച്ചുവും മുഖത്തോട് മുഖം നോക്കി വിനൂന്‍റെ പുറകെ ഒാടി
വിനു തളര്‍ന്ന് കിടക്കുന്ന കല്ലൂന്‍റെ അടുത്ത് എത്തിയതും കല്ല്യാണീന്ന് ഉറക്കെ വിളിച്ചു
ക്ഷീണം കാരണം കല്ലൂന്‍റെ കണ്ണ് പൊന്തുന്നുണ്ടായിരുന്നില്ല
വിനൂന്‍റെ ഭാഗത്തേക്ക് തലതിരിച്ചതും കല്ലൂന്‍റെ മുഖം അടക്കി വിനു ഒന്ന് പൊട്ടിച്ചു
അടുത്തുണ്ടായിരുന്ന നേഴ്സ് ഒാടി വന്നതും വിച്ചു വേഗം വിനൂനെ പിടിച്ച് വെച്ചു
വിനു കുതറി ഒന്നും കൂടെ കല്ലൂന്‍റെ മുഖം നോക്കി കൈ വീശി
*(തുടരും…)*