November 10, 2024

വിനയാർപ്പണം : ഭാഗം 54

രചന – ശംസിയ ഫൈസൽ

”ഹാ എവിടെ നമ്മള്‍ നിര്‍ത്തിയെ.,
അങ്ങനെ കല്ലുവും രോഹിത്തും റൂമില് റൊമാന്‍സിക്കുമ്പോയാണ് ഒരു സംഭവം ഉണ്ടായത്,,

”എന്താണ് വിച്ചേട്ടാ വേഗം പറ..,,

അപ്പു തിടുക്കം കൂട്ടി

”കല്ലൂന്‍റെ അച്ഛനും അമ്മയും പെട്ടന്ന് അങ്ങോട്ട് കയറി വന്നു..,,

”’ദൈവമേ…,,,

അപ്പു തലക്ക് കൈ കൊടുത്ത് താഴെ ഇരുന്നു

”’വിച്ചേട്ടാ എന്നിട്ട് അങ്കിളും ആന്‍റിയും അവരെ ആ കോലത്ത് കണ്ടോ.,
പാവങ്ങള്‍ നെഞ്ച് പൊട്ടി തകര്‍ന്നിട്ടുണ്ടാകും.,,

”എന്‍റെ അപ്പൂ..,,ഞാനൊന്ന് പറഞ്ഞോട്ടെ.,നീ ഇത് എപ്പോയും ഇടയില്‍ കോലിടുന്നതെന്തിനാ..,,

വിച്ചു കണ്ണുരുട്ടിയതും അപ്പു മിണ്ടാതിരുന്നു

•••••••••••••••••••••••••••••••••••••••••••

കല്ലൂന്‍റെ അച്ഛനും അമ്മയും വന്നപ്പോ അപ്പാര്‍ട്ട്മെന്‍റിന്‍റെ ഡോര്‍ ലോക്കല്ലായിരുന്നു

അവര്‍ ഡോര്‍ തുറന്ന് അകത്ത് കയറി

”കല്ലൂ..,,നീ ഇത് ഡോര്‍ ലോക്ക് ചെയ്യാതെ എവിടെ പോയി കിടക്കാ..,,

അമ്മ കയറി വന്ന് വിളിച്ചതും കല്ലു ഞെട്ടി കൊണ്ട് രോഹിത്തില്‍ നിന്ന് വിട്ട് മാറി

”അയ്യോ രോഹിത്തേട്ടാ അച്ഛനും അമ്മയും ഇനി എന്തോന്ന് ചെയ്യും..,,
വേഗം എണീറ്റ് ഡ്രസ്സ് ചെയ്യ്..,,

കല്ലു ശബ്ദം താഴ്ത്തി പറഞ്ഞതും രോഹിത്ത് ചാടി എണീറ്റ് ഡ്രസ്സ് ചേഞ്ച് ചെയ്തു

”കല്ലൂ..,,ഡോര്‍ തുറക്ക്…,,

അപ്പോയേക്കും അമ്മ വന്ന് റൂമിന്‍റെ ഡോറില്‍ മുട്ടാന്‍ തുടങ്ങി

”മമ്മാ..,,,ഞാന്‍ ബാത്ത് റൂമിലാണ്.,
ഇപ്പോ തുറക്കാ..,,

കല്ലു പറഞ്ഞു

”രോഹിത്തേട്ടാ വേഗം എങ്ങനേലും പോ പ്ലീസ്..,,

കല്ലു ബെഡ് ഷീറ്റെടുത്ത് മേലില്‍ കെട്ടി രോഹിത്തിനെ പുറത്താക്കാന്‍ നോക്കി

”സോ സിമ്പിള്‍ നീ പേടിക്കണ്ട.,,

രോഹിത്ത് ബാല്‍ക്കണീടെ ഡോര്‍ തുറന്നു

അവന്‍റെ അപ്പാര്‍ട്ട്മെന്‍റ് തൊട്ടടുത്ത് ആയതിനാല്‍ അവന്‍ കല്ലൂന്‍റെ ബാല്‍ക്കണിയില്‍ നിന്ന് അവന്‍റെ ബാല്‍ക്കണിയിലേക്ക് ചാടി

കല്ലു ആശ്വാസത്തോട് നെഞ്ചില്‍ കൈ വെച്ചു

എന്നിട്ട് വേഗം ഫ്രഷായി ഡ്രസ്സ് മാറി ഡോര്‍ തുറന്ന് പുറത്തിറങ്ങി

”മമ്മാ..,,പപ്പയെവിടെ..,

കല്ലു സെറ്റില്‍ ഇരുന്ന് ടിവി കാണുന്ന അമ്മയുടെ അടുത്തിരുന്ന് മടിയില്‍ തലവെച്ച് കിടന്നു

”പപ്പ കിടന്നു.,നീ എപ്പോ വന്നു.,
രോഹിത്ത് മോനോട് നിന്നെ നോക്കാന്‍ പറഞ്ഞിരുന്നല്ലോ,,

”’ഞാന്‍ കുറച്ച് ടൈം ആയെ ഒള്ളു.,
വന്നപ്പോ രോഹിത്തേട്ടന്‍ ഇവിടെ ഉണ്ടായിരുന്നു.,
അപ്പോ തന്നെ പോയി..,,

കല്ലു മാക്സിമം പതര്‍ച്ച മറിച്ച് പിടിച്ചോണ്ട് പറഞ്ഞു

”ഞങ്ങള്‍ അവന്‍ ഇവിടെ ഉണ്ടെന്ന് കരുതി.,
അവന്‍റെ ചെരുപ്പ് കണ്ടു പുറത്ത്..,,

മമ്മ ടിവിയില്‍ നിന്ന് കണ്ണ് മാറ്റാതെ പറഞ്ഞു

”അ…ആണോ..,,എന്തോ അര്‍ജന്‍റ് കോള്‍ ഉണ്ടെന്ന് പറഞ്ഞ് പെട്ടന്ന് പോയി.,
അടുത്തായോണ്ട് ചെരുപ്പെടുത്തിട്ടുണ്ടാകില്ല..,,

കല്ലു എന്തൊക്കെയെ പറഞ്ഞൊപ്പിച്ച് റൂമിലേക്ക് പോകാന്‍ നിന്നു

”കല്ലൂ..,,ഞങ്ങള് ഫുഡ് പാര്‍സല്‍ കൊണ്ട് വന്നിട്ടുണ്ട്.,
അത് കഴിച്ചിട്ട് പൊക്കോ.,,,

അമ്മ പറഞ്ഞതും കല്ലു ഫുഡ് കഴിച്ച് റൂമിലേക്ക് പോയി ബെഡില്‍ കിടന്നു

അല്പം മുമ്പ് നടന്നതെല്ലാം ആലോചിച്ചപ്പോ കല്ലൂന്‍റെ ചുണ്ടിലൊരു ചിരി വിടര്‍ന്നു.,
എന്നാല്‍ പെട്ടന്ന് തന്നെ അത് മാറി മനസ്സില്‍ ഭയം വന്ന് നിറഞ്ഞു

ദിവസങ്ങള്‍ കടന്ന് പോയി രോഹിത്തുമായി ഇടക്കിടക്ക് പല സ്ഥലത്തും വെച്ച് അവര്‍ ശരീരം കൊണ്ട് ബന്ധപ്പെടാന്‍ തുടങ്ങി

കല്ലൂന് രോഹിത്തിനെ നഷ്ടപ്പെടുമോ എന്നോര്‍ത്ത് എല്ലാത്തിനും ഒരു ചെറുഭയത്തോടെ വഴങ്ങി കൊടുത്തു

അതിനിടക്ക് രോഹിത്തിന് കമ്പനിയില്‍ നിന്ന് ലീവ് കിട്ടി അവന്‍ നാട്ടിലേക്ക് പോകാന്‍ നിന്നു

പോകുന്നതിന്‍റെ രാത്രി ബാല്‍ക്കണി ചാടി അവന്‍ കല്ലൂന്‍റെ റൂമിലേക്ക് വന്നു
കല്ലുവും അവനെ കാത്തിരിക്കായിരുന്നു

”രോഹിത്തേട്ടാ..,,എന്നാ ഇനി നമ്മള് കാണാ.,
എനിക്കാണേല് ഇപ്പോ ഏട്ടനില്ലാതെ വെയ്യന്നായി.,,
നമ്മളെ കല്ല്യാണം എങ്ങനേലും രണ്ട് വീട്ടുക്കാരെ കൊണ്ടും സമ്മതിപ്പിക്കണം..,,

കല്ലു സങ്കടത്തോടെ പറഞ്ഞു

”എന്‍റെ കല്ലൂസേ..,,എന്‍റെ നാട്ടിലേക്കുള്ള ഈ യാത്രയുടെ ലക്ഷ്യം തന്നെ അതാണ്.,
എന്‍റെ വീട്ടുക്കാരെ എങ്ങനേലും സമ്മതിപ്പിച്ചിട്ടെ ഈ രോഹിത്ത് ഇങ്ങോട്ട് വരൂ…,,
സന്തോഷായീലെ..,,

രോഹിത്ത് കല്ലൂന്‍റെ കവിളില്‍ കൈ ചേര്‍ത്തിങ്ങനെ പറഞ്ഞതും കല്ലു അവന്‍റെ നെഞ്ചിലേക്ക് ചാഞ്ഞു

ആ രാത്രിയെ സാക്ഷിയാക്കി രണ്ട്പേരും വീണ്ടും ഒരു പുതപ്പിനുള്ളില്‍ ഒന്നായി

രാവിലെ രോഹിത്തിനെ ഐയര്‍പോട്ടില്‍ കൊണ്ട്‌വിട്ടതും കല്ലുവും പപ്പയും ആയിരുന്നു

രോഹിത്ത് പോയി ദിവസവും കല്ലൂനെ വിളിച്ചോണ്ടിരുന്നു

ദിവസങ്ങള്‍ കടന്ന് പോയതും കല്ലൂനെ ക്ഷീണം പൊതിഞ്ഞു ഇടക്കിടക്കുള്ള ചര്‍ദ്ദിയും പിരിയേഡ്സിന്‍റെ വരവ് കാണാത്തതും കല്ലുവില്‍ ആശങ്ക നിറച്ചു

കല്ലു ഒരു പ്രഗ്നസികിറ്റ് വാങ്ങി പരിശോധിച്ചതും കല്ലു പേടിച്ച പോലെ തന്നെ അതില്‍ രണ്ട് വര തെളിഞ്ഞു

കല്ലു പേടിയോടെ രോഹിത്തിന് വിളിച്ച്കാര്യം പറഞ്ഞു

”എന്‍റെ കല്ലൂ..,,നീ ഇത് എന്തിനാ ഈ പേടിക്കുന്നെ.,
നമ്മുടെ കുഞ്ഞല്ലെ നിന്‍റെ വയറ്റില്‍ വളരുന്നെ.,അപ്പോ സന്തോഷിക്കല്ലെ വേണ്ടത്..,,

”എന്തൊക്കെ രോഹിത്തേട്ടാ ഈ പറയുന്നെ.,നമ്മുടെ കല്ല്യാണം പോലും കഴിഞ്ഞിട്ടില്ല.,
ഞാന്‍ പ്രഗ്നന്‍റ് ആണെന്ന കാര്യം നമ്മുടെ വീട്ടുകാര്‍ അറിഞ്ഞാലുള്ള പ്രശ്നത്തെ കുറിച്ചൊന്ന് ചിന്തിച്ച് നോക്ക്..,,

കല്ലു അറിയാതെ തേങ്ങി

”നീ കരയല്ലെ.,അത് കുഞ്ഞിനെയാണ് ബാധിക്ക.,
ഞാന്‍ ഇന്ന് തന്നെ നിന്‍റെ കാര്യം വീട്ടില്‍ അറിയിക്കാന്‍ പോകാണ്,
പ്രഗ്നന്‍റ് ആണെന്നക്കാര്യം ഇപ്പൊ ആരും അറിയണ്ട.,
നീ പേടിക്കാതെ നില്‍ക്ക് ഞാനിപ്പോ അല്‍പം ബിസിയാണ് .,
കുറച്ച് കഴിഞ്ഞ് തിരിച്ച് വിളിക്കാം..,,

അപ്പോ വെച്ച് പോയതാണ് രോഹിത്ത് അതിന് ശേഷം അവന്‍റെ ഒരു വിവരവും ഇല്ല.,

കല്ലൂന്‍റെ നമ്പറവന്‍ ബ്ലോക്ക് ചെയ്തു

ഗതികെട്ട് വേറെ വഴിയൊന്നും ആലോചിക്കാതെ കല്ലു നാട്ടിലേക്ക് ഫ്ലൈറ്റ് കയറി

•••••••••••••••••••••••••••••••••••••••

”അയ്യോ കല്ലു അപ്പോ രോഹിത്തിനെ തിരഞ്ഞ് വന്നതാണെല്ലെ.,

അപ്പു ചോദിച്ചു

”അതേ..,,അവനെ അവള്‍ ഇവിടെ അന്വേഷിച്ച് കണ്ട്പിടിക്കുകയും ചെയ്തു.,
ബ്യൂട്ടിപാര്‍ലറില്‍ വെച്ച് കല്ലൂന്‍റെ ഫ്രണ്ടെന്ന് പറഞ്ഞ് ഒരു ചെക്കന്‍ വന്നില്ലായിരുന്നോ.,
അവനാണ് ആ നാറി രോഹിത്ത്.,

”’ദൈവമേ..,,സത്യാണോ..,,
അവരെന്തോ മാറി നിന്ന് സംസാരിച്ചില്ലായിരുന്നോ..,,

അപ്പു ചോദിച്ചു

”അതേ അവനിപ്പോ പറയുന്നത് .,
അവന്‍റെ കുഞ്ഞല്ല അവളുടെ വയറ്റിലെന്നാ.,
അവനിനി അവളെ കാണുകയെ വേണ്ടെന്ന്.,
ശരിക്കും പറഞ്ഞാല്‍ അവന്‍ അവളെ ചതിച്ചു.,,

”’എന്‍റെ കൃഷ്ണാ..,,എന്തൊക്കെ ഈ കേള്‍ക്കുന്നത്.,
കല്ലൂന്‍റെ ജീവിതം.,
അവനെ അങ്ങനെ വിട്ടാല്‍ പറ്റില്ല വിച്ചേട്ടാ.,
അവന്‍ രണ്ട് കാലില്‍ എണീറ്റ് നില്‍ക്കരുത്.,
നല്ലൊരു പണി കൊടുക്കണം..,,

”ഹ്മ്..,,കല്ലൂന്‍റെ ഭാഗത്തും തെറ്റുണ്ട്.
കല്ല്യാണം കഴിയാതെ അവള്‍ അവന്‍റെ മുന്നില്‍ നിന്ന് കൊടുക്കാന്‍ പാടില്ലാത്തതാണ്.,
ഇതെല്ലാം കേട്ടപ്പോ അവള്‍ക്കുള്ള ശിക്ഷയായി ഈ വിഷയത്തില്‍ ഇടപെടണ്ടെന്ന് വിചാരിച്ചതാ.,
പിന്നെ അവളെ കൂടെ നിന്നില്ലെങ്കില്‍ വല്ല കടുംകൈയ്യും ചെയ്യോന്ന് പേടിച്ചിട്ടാ..,

വിച്ചു ഗൗരവത്തോടെ പറഞ്ഞു

”ഹ്മ്..,,കല്ലു പ്രഗ്നന്‍റ് ആയോണ്ട് മാത്രം രണ്ട് പൊട്ടിക്കുന്നില്ല.,

”ഇത് കേട്ടപ്പോ തന്നെ കല്ലൂന്‍റെ രണ്ട് കവിളും ഞാന്‍ അടിച്ച് ഷേപ്പ് മാറ്റിയിട്ടുണ്ട്‌,
പിന്നെ അനിയത്തിയായി കണ്ട്പോയില്ലെ ഇതിന് എന്തെങ്കിലും സൊലൂഷ്യന്‍ കണ്ടെപറ്റൂ..,,
നീ കൂടെ നില്‍ക്കില്ലെ അപ്പൂ..,,

വിച്ചു അപ്പൂനെ നോക്കി

”എത്രയും പെട്ടന്ന് നമുക്ക് രോഹിത്തിനെ കണ്ടെത്തണം.,
പിന്നെ വിനൂനെയും ചേട്ടായിയേയും കൂടെ കൂട്ടിയാലോ.,
അവരും കൂടെ ഉണ്ടെങ്കില്‍ നമുക്ക് പെട്ടന്ന് ഈ കാര്യത്തില്‍ തീരുമാനം ആക്കാം.,,

അപ്പു പറഞ്ഞു

”ഹ്മ്..,,അതിനെ കുറിച്ച് നമുക്ക് ചിന്തിക്കാം.,
നീ ഇപ്പോ കല്ലൂനെ പോയി ഒന്ന് കാണ്.,
അവള്‍ ആകെ തളര്‍ന്നിരിക്കാണ്‌,
പിന്നെ നീ അവളെ തെറ്റ് ധരിച്ചതിന് ഒരു സോറി പറഞ്ഞേക്ക്..,,

”’സോറി പറയണോ വേണ്ടയോ എന്ന് ഞാന്‍ തീരുമാനിച്ചോണ്ട്.,
കേട്ടോ കെട്ട്യോനെ.,
മോനിപ്പോ രോഹിത്തിനെ പൂട്ടാനുള്ള വഴി ചിന്തിക്ക്..,,

അപ്പു വിച്ചൂന്‍റെ മൂക്ക് പിടിച്ച് വലിച്ച് കല്ലൂന്‍റെ റൂമിലേക്ക് നടന്നു

അപ്പു കല്ലൂന്‍റെ ഡോറില്‍ മുട്ടിയിട്ടും അത് തുറന്നില്ല

ക്ഷമ നശിച്ച് അപ്പു വാതില്‍ തള്ളി തുറന്നതും കല്ലൂന്‍റെ അവസ്ഥ കണ്ട് അപ്പു കല്ലൂന്‍റെ അടുത്തേക്കോടി

*(തുടരും..)*

Leave a Reply