June 14, 2025

വിനയാർപ്പണം : ഭാഗം 38

രചന – ശംസിയ ഫൈസൽ

അപ്പൂ..,,വാവേ..,,ഉറക്കത്തിലാണോഡീ..,,

വിച്ചു അപ്പൂന്‍റെ താടിയില്‍ പിടിച്ച് കൊഞ്ചിച്ച് കൊണ്ട് ചോദിച്ചു

”ദേ മന്‍ഷ്യാ നിങ്ങള്‍ക്ക് ഇത് കേട്ടിട്ട് ഉറക്കത്തിലാന്ന് തോന്നുന്നുണ്ടോ.,
കല്ല്യാണം കഴിഞ്ഞ പ്രായപൂര്‍ത്തിയായ ചെക്കനെല്ലെ നിങ്ങള്‍
നേരത്തെ വീടണഞ്ഞാലെന്താ..,,

അപ്പു നിര്‍ത്തുന്നില്ലെന്ന് കണ്ടതും വിച്ചു ഒന്നൂടെ അവളോട് ചേര്‍ന്ന് നിന്ന് അവളെ ചെചുണ്ട് കവര്‍ന്നെടുത്തു

പെട്ടന്നായത് കൊണ്ട് അപ്പു ഇരുന്നിടത്ത് നിന്നൊന്നുയര്‍ന്ന് പൊങ്ങി വിച്ചൂന്‍റെ തോളില്‍ പിടിമുറുകി

ചുംബന ചൂടില്‍ രണ്ട് പേരും ഇറുകെ പുണര്‍ന്ന് ബെഡിലേക്ക് ചാഞ്ഞു

ദീര്‍ഘ നേരത്തെ ചുംബനത്തിന് ശേഷം വിച്ചു അപ്പുവിന്‍റെ അധരത്തെ മോചിപ്പിച്ചതും അപ്പു നാണത്തോടെ വിച്ചൂന്‍റെ നെഞ്ചിലേക്ക് ചാഞ്ഞു

”’അപ്പൂ…,,

വിച്ചു ചെവികരുകില്‍ വന്ന് വിളിച്ചതും വിച്ചൂന്‍റെ നിശ്വാസം തട്ടി അപ്പു ഒന്ന് പുളഞ്ഞു

”’കുരുട്ട് മണീ.,,
വിച്ചു വീണ്ടും വിളിച്ചു

”ഹ്മ്‌.,,

അപ്പു തല ഉയര്‍ത്തി

”എന്നാ നമുക്ക് തുടങ്ങാ അല്ലെ..,,

വിച്ചു പ്രത്യേക താളത്തില്‍ ചോദിച്ചു

”എന്ത് തുടങ്ങാന്‍..,,

അപ്പു കാര്യം മനസ്സിലാകാതെ നെറ്റി ചുളിച്ചു

”എന്താന്നോ..,,എഡീ പെണ്ണേ കല്ല്യാണം കഴിഞ്ഞ മുതല്‍ ഞാന്‍ പട്ടിണിയാ.,
നാട്ടുക്കാരറിഞ്ഞാല്‍ എന്ത് വിചാരിക്കും.,
അയ്യേ..,,

”ഇതെന്തെക്കെയാ വിച്ചേട്ടാ ഈ പറിണെ.,
നിങ്ങള്‍ കുറച്ച് നേരത്തെ അല്ലെ ഗ്രിള്‍ഡ് ചിക്കന്‍ കൈയ്യിട്ട് വാരി തിന്നെ.,

അപ്പു പറയുന്ന കേട്ട് വിച്ചു അവളെ ചെവിക്ക് കയറിപിടിച്ചു

”അയ്യോ ഒന്നും അറിയാത്ത ഇള്ളക്കുട്ടി
ഞാന്‍ ഉദ്ദേശിച്ച പട്ടിണി നിനക്ക് മനസ്സിലായിട്ടുണ്ടെന്നെനിക്കറിയാം.,
ചുമ്മാ ആളെ കളിയാക്കല്ലെ..,,,

വിച്ചു ഇത്രയും പറഞ്ഞ് അവളെ ചെവി വിട്ടതും അപ്പു വിച്ചൂനെ നോക്കി കൊഞ്ഞനം കുത്തി ചെവി ഉഴിഞ്ഞു

”വാവേ..,,പ്ലീസ് ഡാ…,,ഒന്നുല്ലേല് ഞാനൊരു ആണല്ലെ..,,

വിച്ചു അപ്പൂനോട് കെഞ്ചി

”എല്ലാത്തിനും അതിന്‍റേതായ സമയമുണ്ട് ദാസാ..
ഇപ്പോ നമുക്ക് ഉറങ്ങാം.,.,,

വിച്ചൂന്‍റെ താടിയില്‍ പിടിച്ച് കൊഞ്ചിച്ചു

”നിന്‍റെ സമയാകുമ്പോയേക്കും മൂക്കില് പല്ല് മുളച്ച് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും പറ്റില്ല.,
പിന്നെയല്ലെ ബാക്കിയുള്ളത്..,,

വിച്ചു അപ്പൂന്‍റെ കൈ തട്ടി മാറ്റി തിരിഞ്ഞ് കിടന്നു

”വിച്ചേട്ടാ..,,

അപ്പു പുറകിലൂടെ പോയി അവനെ കെട്ടിപിടിച്ച് വിളിച്ചെങ്കിലും വിച്ചു മിണ്ടിയില്ല

”’വിച്ചേട്ടാാാാ….,,

അപ്പു ഒന്നൂടെ വിളിച്ചെങ്കിലും വിച്ചു കണ്ണടച്ച് കിടന്നെ ഒള്ളു

”’ഡാ..,,ഉമ്മച്ചാ..,,ഇങ്ങോട്ട് തിരിയഡാ..,,

അപ്പു വിച്ചൂനെ പിടിച്ച് തിരിച്ചു

”എന്തോന്നാഡീ..,,ഭര്‍ത്താവിനെ ഡാ ന്നൊക്കെ വിളിക്കാവോ..,,

”ഞാന്‍ ചുമ്മാ വിളിച്ചതല്ലെ ഭര്‍ത്തൂ..,,

അപ്പു കവിളില്‍ നുള്ളികൊണ്ട് വിച്ചൂനോട് ചേര്‍ന്ന് കിടന്നു

”’അതില്ലെ വിച്ചേട്ടാ..,,ഈ സിനിമയിലും കഥകളിലൊക്കെ ഉണ്ടാകാറില്ലെ..,,

”എന്ത്..,,

വിച്ചു അപ്പു പറഞ്ഞ് വരുന്നത് എന്താന്നറിയാന്‍ കാതോര്‍ത്തു

”അത് പിന്നെ ഭാര്യയും ഭര്‍ത്താവും ആദ്യായിട്ട് ഒന്നാകുന്നത് വല്ല കാട്ടില് വെച്ചോ റിസോര്‍ട്ടില് വെച്ചോ അങ്ങനെ..,,

”ഭാര്യവും ഭര്‍ത്താവും ഒന്നാകുന്നത് മണ്ഡഭത്തില് വെച്ച് താലി കെട്ടുമ്പോയല്ലെ..,

വിച്ചു പറയുന്നത് കേട്ട് അപ്പു അവന്‍റെ നെഞ്ചിനിട്ട് ഇടിച്ചു

”ഹൗ എന്താടീ..,,

വിച്ചു നെഞ്ചുഴിഞ്ഞു

”ഞാന്‍ പറഞ്ഞ ഒന്നാവല് അതല്ല.,
വിച്ചേട്ടന്‍ നേരത്തെ പറഞ്ഞത്.,
ഫിസിക്കല്‍ റിലേഷന്‍.,
നമുക്കും അങ്ങനെ വെറൈറ്റി ആക്കിയാലോ..,,

അപ്പു വിച്ചൂന്‍റെ നെഞ്ചില് വിരല് ചലിപ്പിച്ച് കൊണ്ട് ചോദിച്ചു

”അയ്യ എന്താ കൊച്ചിന്‍റെ പൂതി.,
ഇത്രയും വലിയ അടിപൊളി റൂമുണ്ടായിട്ട് ആനന്‍റെ ചവിട്ട് കൊള്ളാന്‍ കാട്ടില്‍ക്ക് പോണല്ലോ ഒന്ന് പോയാഡീ..,,

വിച്ചു പറഞ്ഞത് കേട്ട് അപ്പു അവനെ നോക്കി ചുണ്ട് കൂര്‍പ്പിച്ചു

”ദുഷ്ടന്‍.,വിച്ചേട്ടന്‍ കുറച്ചൂടെ റൊമാന്‍റികാകണട്ടോ..,,

”ഇപ്പോ അങ്ങനായോ..,,
ഇതിപ്പോ ആനപുറത്ത് കയറും വേണം അങ്ങാടി കൂടെ പോകും വേണം ആരെറ്റെ കാണാനും പാടില്ല..,,

വിച്ചു പറഞ്ഞത് അപ്പൂന് കത്തിയില്ല

”എന്ന് വെച്ചാല്‍..,,

”’ഞാന്‍ റൊമാന്‍റിക് ആകും വേണം എന്നാ നിന്നെ ഒന്നും ചെയ്യാനും പാടില്ല.,
തൊടാതെ റൊമാന്‍സിക്കാനുള്ള പുതിയ വിദ്യയൊന്നും ഞാന്‍ കണ്ടെത്തിയിട്ടില്ല..,,

”’ഈ വിച്ചേട്ടനിത്.,
ഞാന്‍ ഒന്നും പറഞ്ഞില്ല.,
ഉറങ്ങാന്‍ നോക്കിക്കെ.,
എന്‍റെ അച്ഛ എക്സാമിന്‍റെ തലേന്ന് ഒമ്പത് മണിക്ക് ഉറങ്ങാന്‍ പറഞ്ഞതാ ഇതിപ്പോ ഒരു മണി ആകാറായി.,,

അപ്പു വിച്ചൂന്‍റെ കഴുത്തില്‍ ചുറ്റിപിടിച്ച് നെഞ്ചില്‍ പറ്റിചേര്‍ന്ന് കിടന്നു

വിച്ചുവും ഒരുപുഞ്ചിരിയോടെ അവളെ ചേര്‍ത്ത് പിടിച്ചു

••••••••••••••••••••••••••••••••••••••••

വിച്ചു രാവിലെ അപ്പൂനെയും വിനൂനേയും കോളേജില്‍ ഇറക്കി കൊടുത്ത് കമ്പനിയിലേക്ക് എന്തോ ആവിശ്യത്തിനായി പോയി

തിരക്കെല്ലാം കഴിഞ്ഞ് അതിന്‍റെ ക്ഷീണത്തില് വീട്ടില്‍ വന്ന് കിടന്നുറങ്ങി

കുറച്ച് കഴിഞ്ഞതും വിച്ചൂന്‍റെ കവിളില്‍ എന്തോ തണുപ്പനുഭവപെട്ടു

പതിയെ കണ്ണ് ചിമ്മി തുറന്നതും വിച്ചൂന്‍റെ കണ്ണിലേക്കൊരു പ്രകാശം തട്ടി താനെ കണ്ണടഞ്ഞ് പോയി

*(തുടരും….)*

Leave a Reply