June 14, 2025

വിനയാർപ്പണം : അവസാന ഭാഗം

രചന – ശംസിയ ഫൈസൽ

മൂന്ന് പേരും സംസാരിച്ച് പാടവരമ്പത്തിലൂടെ നടന്നു

അപ്പു അര്‍ജുനെ നോക്കാന്‍ തിരിഞ്ഞതും അപ്പൂനെ അര്‍ജു ചളിയിലേക്ക് ഒറ്റതള്ള്,,

അപ്പു ഒറ്റക്ക് വീണില്ല പിടികിട്ടിയ കൈയ്യില്‍ പിടിച്ച് ആരെയോ കൊണ്ടാണ് വീണത്

ചളിയില്‍ വീണ അപ്പു സ്വയം ഒന്ന് നോക്കി മുയുവന്‍ ചളിപുരണ്ടിട്ടുണ്ട്..,,

മുഖത്തെ ചളി കൈ കൊണ്ട് തുടച്ചെങ്കിലും കൈയ്യിലും ചളി ആയതിനാല്‍ കാര്യമുണ്ടായില്ല

അപ്പു തന്‍റെ കൂടെ ചളിയിലേക്ക് വീണ ആ ഭാഗ്യവാന്‍ ആരാണെന്നറിയാന്‍ സൈഡിലേക്ക് പാളിനോക്കി

അവിടെ അപ്പൂനെ കനപ്പിച്ച് നോക്കുന്ന വിച്ചൂനെ കണ്ടതും അപ്പൂന് ചിരിപൊട്ടി

”എന്തിനാ ന്നെ നോക്കിപേടിപ്പിക്കുന്നെ.,,
ചേട്ടായി അല്ലെ..,,

അപ്പു ചുണ്ട് ചുളുക്കി

”ഹഹഹ എനിക്ക് സന്തോഷായി.,
എന്‍റെ ഫസ്റ്റ് നൈറ്റ് കൊളാക്കിയതല്ലെ.,
ഇനി ഭാര്യയും ഭര്‍ത്താവും കൂടെ കുറച്ച് സമയം ചളിയില്‍ കളിച്ച് വേഗം വീട് പറ്റാന്‍ നോക്ക്..,,
ഞങ്ങള് പോണ്..,,

അതും പറഞ്ഞ് അര്‍ജു നോക്കുമ്പോ വിനൂനിം അഞ്ചൂനിം കാണാനില്ല

രണ്ട് പേരും അപകടം മുന്‍ കൂട്ടി കണ്ട് വേഗം വീട്ടിലേക്ക് എസ്കേപ്പായിരുന്നു

”എന്നാ ഞാനങോട്ട്..,,

അര്‍ജു ഒാടാന്‍ നിന്നതും വിച്ചു പെട്ടന്ന് അര്‍ജുന്‍റെ മുണ്ടില്‍ കയറിപിടിച്ചു

”അളിയാ..,,,നോ..,,എന്‍റെ മാനം പരസ്യമാക്കരുത്..,,

അര്‍ജു ദയനീയമായി പറഞ്ഞു

”വിച്ചേട്ടാ..,,ഒന്നും നോക്കണ്ട ചേട്ടായിയെ പിടിച്ച് ചളിയിലേക്കിട്..,,

അപ്പു ആവേശത്തോടെ പറഞ്ഞു

”വിച്ചൂ..,,അളിയാ..,,അവള് ബുദ്ധി ഇല്ലാത്ത കുട്ടിയാ അവള് പറയുന്നതൊന്നും കേള്‍ക്കരുത്.,

അര്‍ജു വീണ്ടും പറഞ്ഞതും വിച്ചു അവന്‍റെ മുണ്ടില്‍ പിടിച്ച് ഒറ്റവലി

ഇത് ആദ്യമെ പ്രതീക്ഷിച്ച അര്‍ജു മുണ്ട് ഊരി ഒറ്റ ഒാട്ടം

അത് കണ്ട് കൈയ്യില്‍ കിട്ടിയ അര്‍ജൂന്‍റെ മുണ്ടിലേക്കും അവന്‍ ഒാടിയ ഭാഗത്തേക്കും വിച്ചു മാറി മാറി നോക്കി

”പൊട്ടന്‍.,വിച്ചേട്ടന് ഇത്ര ബുദ്ധി ഇല്ലാതായി പോയല്ലോ..,,

അപ്പു വിച്ചൂനെ പറഞ്ഞതും വിച്ചു അവളെ നോക്കി കണ്ണുരുട്ടി

”നീ പോടി ചളിഭൂതമെ..,,
വീണപ്പോ നിനക്ക് ഒറ്റക്ക് അങ് വീണാ പോരായിരുന്നോ.,
മന്‍ഷ്യനെ മെനക്കെടുത്താനായി..,,

വിച്ചു ഒരുവിധം ചളിയില്‍ നിന്നെണീറ്റ് വരമ്പത്തേക്ക് കയറി

”വിച്ചേട്ടാ..,,അങ്ങനെ പറയരുത്.,
നമ്മള് എപ്പോയും ഒരുമിച്ചല്ലെ.,
സന്തോഷത്തിലും സങ്കടത്തിലും ഇപ്പോ ഇതാ ചളിയിലും..,,

അപ്പു അവന്‍റെ പുറകെ കേറി അവനെ നോക്കി മുപ്പത്തിരണ്ട് പല്ലും കാട്ടി ചിരിച്ചു

”അയ്യോ നീ ഇങ്ങനെ ചിരിക്കല്ലെ.,
നിന്‍റെ കണ്ടിട്ട് പേടിയാകുന്നു ..,,

വിച്ചു പറഞ്ഞതും അപ്പു വേഗം ചുണ്ട് കൂട്ടിപിടിച്ചു

”വിച്ചേട്ടാ..,,ദാ അവിടെ ഒരു കുളമുണ്ട്.,അവിടെന്ന് വൃത്തിയാക്കിയിട്ട് വീട്ടിലേക്ക് പോകാം.,,,

അപ്പു വിച്ചൂനേം കൊണ്ട് കുളത്തിനടുത്തേക്ക് നടന്നു

ഒരു ചെറിയ കുളമാണ്

തെളിഞ്ഞ വെള്ളത്തില്‍ നീന്തിതുടിക്കുന്ന കുഞ്ഞ് പരല്‍മീനുകളെ പടവില്‍ നിന്ന് കൊണ്ട് രണ്ട് പേരും നോക്കി

”നല്ല തെളിഞ്ഞ വെള്ളം നമ്മള്‍ ഇറങ്ങിയാ ചെളികുളം ആകുമല്ലോ അപ്പൂസേ..,,

വിച്ചു കുളത്തിലേക്ക് കണ്ണ്നട്ട് കൊണ്ട് പറഞ്ഞു

”എന്നാ എന്‍റെ ഭര്‍ത്തു അവിടെ കുളത്തിന്‍റെ ഭംഗിം കണ്ട് നിന്നോ.
ഞാന്‍ ഇറങ്ങാന്‍ പോവാ..,,

അപ്പു പടവില്‍ നിന്ന് കുളത്തിലേക്ക് ചാടി മുങ്ങി നിവര്‍ന്നു

വീണ്ടും വീണ്ടും മുങ്ങി നിവര്‍ന്ന് നീന്തി ഒരു കല്ലില്‍ ചവിട്ടി നിന്ന് വിച്ചൂനെ നോക്കി

വിച്ചു അവിടെ അലക്ക് കല്ലില്‍ ഇരുന്ന് അപ്പൂനെ നോക്കികൊണ്ടിരിക്കാണ്

”എന്നെ വായീനോക്കാതെ ആ മേലിലുള്ള ചളി കളയാന്‍ നോക്ക് മന്‍ഷ്യാ..,,

അപ്പു ഒന്നൂടെ മുങ്ങി നിവര്‍ന്നു

”നീയെല്ലെ എന്‍റെ മേലെ ചളിയാക്കിയെ നീ തന്നെ എന്നെ കുളിപ്പിച്ച് താ..,,

”അയ്യടാ വേണേല് കുളിച്ചോ..,,

അപ്പു കുളത്തില്‍ നീന്തി കൊണ്ടിരുന്നു

അവസാനം ക്ഷീണിച്ച് വിച്ചൂന്‍റെ അടുത്തുള്ള മറ്റൊരു അലക്ക് കല്ലില്‍ വന്നിരുന്നതും വിച്ചു അവളെ പിടിച്ച് വലിച്ച് മടിയില്‍ ഇരുത്തി അപ്പൂനെ കെട്ടിപ്പിടിച്ചു

”അയ്യേ..,,എന്താ ഈ കാണിക്കുന്നെ..,,ഞാനിപ്പോ വൃത്തിയാക്കിയെ ഒള്ളൂ..,
ചളി മേലില്‍ ആക്കല്ലെ വിച്ചേട്ടാ..,,

അപ്പു വിട്ട് നില്‍ക്കാന്‍ നോക്കിയെങ്കിലും വിച്ചു അവളെ കൂടുതല്‍ ചേര്‍ത്ത് പിടിച്ച് കുളത്തിലേക്ക് ഒറ്റചാട്ടം

അപ്പൂനെ ഇറുകെ പിടിച്ച് തന്നെ വിച്ചു മുങ്ങി നിവര്‍ന്നതും അപ്പു ആഞ്ഞ് ശ്വാസം വലിച്ചു

അപ്പോയേക്കും വീണ്ടും വിച്ചു അവളെ കൊണ്ട് മുങ്ങി

ഇങ്ങനെ രണ്ട് മൂന്ന് തവണ മുങ്ങി നിവര്‍ന്നതും അപ്പു ക്ഷീണിച്ച് അവനെ ചുറ്റിപിടിച്ച് ശ്വാസം ആഞ്ഞ് വലിച്ച് കിതപ്പടക്കി

വിച്ചു അവളെ മുഖത്ത് ഒട്ടിപിണഞ്ഞ മുടിനിരകളെ മാടി ഒതുക്കിയതും അപ്പു മുഖം ഉയര്‍ത്തി അവനെ നോക്കി

കണ്ണെല്ലാം ചുവന്ന് കലങ്ങിയിട്ടുണ്ട്

വിച്ചു മുഖം താഴ്ത്തി അവളെ രണ്ട് കണ്ണിലും മാറി മാറി ചുംബിച്ചു

അപ്പു അവനെ ചുണ്ട് കൂര്‍പ്പിച്ച് നോക്കി

”എന്താടീ..,,

വിച്ചു അപ്പൂന്‍റെ ചുണ്ടിനിട്ടൊരു തട്ട് കൊടുത്തു

”കുന്തം.,ഞാനിപ്പോ ശ്വാസം കിട്ടാതെ ചത്ത് പോയേനെ..,,

”’ഹഹഹ പേടിച്ച് പോയോ..,,നിന്നെ ഒന്ന് കളിപ്പിച്ചതല്ലെ..,,

വിച്ചു ചിരിച്ചോണ്ട് പറഞ്ഞതും അപ്പു അവന്‍റെ നെഞ്ചില്‍ പിടിച്ച് ഒറ്റ തള്ള്

”കളിപ്പിക്കാന്‍ ഞാനെന്താ കുഞ്ഞാവയോ..,,

അപ്പു പടവിലേക്ക് കയറി ഇരുന്നു

”എന്നാ എനിക്കൊരു കുഞ്ഞാവയെ താ നീ..,,

വിച്ചു അവളെ അടുത്ത് വന്നിരുന്ന് അവളെ കണ്ണിലേക്ക് നോക്കി കൊണ്ട് പറഞ്ഞു

”പോ..വിച്ചേട്ടാ കൊഞ്ചാതെ..,,

അപ്പു അവന്‍റെ നോട്ടം നേരിടാന്‍ കഴിയാതെ തലതാഴ്ത്തി

വിച്ചു അവളെ താടിയില്‍ പിടിച്ച് മുഖം ഉയര്‍ത്തിയതും അവള്‍ അവന്‍റെ കണ്ണിലേക്ക് നോക്കി

കണ്ണും കണ്ണും പ്രണയം കൈമാറിയ നിമിഷം വിച്ചു അവളെ ചുണ്ട് കളെ കവര്‍ന്നെടുത്തു

അപ്പു ഒന്ന് ഉയര്‍ന്ന് പൊങ്ങി അവന്‍റെ നനഞ്ഞൊട്ടിയ ഷര്‍ട്ടില്‍ കൊരുത്ത് പിടിച്ചു

വിച്ചൂന്‍റെ കൈ അപ്പൂന്‍റെ ഡ്രസ്സിനിലുള്ളിലൂടെ വയറില്‍ ഇക്കിളി കൂട്ടികൊണ്ടിരുന്നു

അപ്പു അവനെ ചുറ്റിപിടിച്ച് കൂടൂതല്‍ അവനോട് പറ്റിചേര്‍ന്നതും വിച്ചു ആവേശത്തോടെ അവളെ ചുണ്ടുകളെ നുണഞ്ഞ് കൊണ്ടിരുന്നു

വിച്ചൂന്‍റെ കൈകള്‍ അപ്പൂന്‍റെ ശരീരത്തിലൂടെ എന്തിനോ വേണ്ടി പരതി

പരിസരം മറന്ന് രണ്ട് പേരും ചുംബന ലഹരിയില്‍ മുങ്ങികുളിച്ചു

കുളത്തിലെ പരല്‍ മീനുകള്‍ കണ്ണ്പൊത്തി

ഒരിളം കാറ്റ് അവരെ കടന്ന് പോയി

രണ്ട് പേരിലും പേരറിയാത്ത വികാരം പൊതിഞ്ഞ് ശരീരത്തെ ചൂട്പിടിപ്പിച്ചു

വിട്ട് മാറാന്‍ കഴിയാത്ത ദീര്‍ഘമായ ചുംബനം

”ഗ്ലും..!!!

കുളത്തിലേക്ക് കല്ല് വന്ന് വീണ ശബ്ദം കേട്ട് രണ്ട് പേരും ഞെട്ടിതരിച്ച് അടര്‍ന്ന് മാറി

ചുറ്റും തലതിരിച്ച് നോക്കിയപ്പോ രണ്ട് വരമ്പ് മാത്രം അപ്പുറത്ത് കുറച്ച് പിള്ളേര് അവരെ വീക്ഷിച്ചോണ്ട് നില്‍ക്കുന്നു

”എന്തോന്നടെയ്.,
ലൈവായി ഒാരോന്ന് കാണിച്ച് തന്ന് ഞങ്ങള് പിള്ളേരെ വഴിതെറ്റിക്കുവോ..,,

അതില്‍ ഒരുത്തന്‍ വിളിച്ച് ചോദിക്കുന്നത് കേട്ട് രണ്ട് പേരും ചമ്മി നാറി

അപ്പു വിച്ചൂനെ നോക്കി കണ്ണുരുട്ടി അവനെ കുളത്തിലേക്ക് തള്ളിയിട്ട് എണീറ്റ് വീട്ടിലേക്കോടി

ഡ്രസ്സെല്ലാം നനഞ്ഞ് ഒട്ടിപിടിച്ചതിനാല്‍ ഒാടാന്‍ പറ്റുന്നുണ്ടായിരുന്നില്ല

ഒരുവിധം വീട്ടിലെത്തി പുറത്തെ കുളിമുറിയിലേക്ക് കയറി

”അമ്മാ..,,എന്‍റെ ഒരു ഡ്രസ്സ് കൊണ്ട് തരാവോ..,,??

അപ്പു വിളിച്ച് ചോദിച്ചു

തലയിലൂടെ വെള്ളം കോരി ഒഴിച്ചപ്പോ കുറച്ച് മുമ്പുള്ള കാര്യങ്ങള്‍ മനസ്സിലേക്കെത്തിയതും സ്വയം തലക്കിട്ടൊരു കൊട്ട് കൊടുത്ത് നാവ് കടിച്ചു

”ശ്ശെ..,ആ പിള്ളേര് എന്ത് വിചാരിച്ചോ എന്തോ..,,,

അപ്പൂനെ എന്തോ വല്ലാത്ത നാണവും ചമ്മലും പൊതിഞ്ഞ് കൂടി

”ദേ..,,അപ്പൂ..,,നിനക്ക് ഡ്രസ്സും കൊണ്ട് കയറിയാലെന്താ.,മനുഷ്യനിവിടെ പിടിപ്പത് പണിയുണ്ട്..,,

അപ്പൂന്‍റെ അമ്മ ഒരു ലോങ് കോട്ടണ്‍ ടോപ്പ് ഡോറില്‍ ഇട്ട് പോയതും അപ്പു അതെടുത്തിട്ട് അകത്തേക്ക് കയറി

കിച്ചണില്‍ അമ്മ കാര്യായിട്ട് എന്തോ പണിയിലാണ്

അഞ്ചു അതെല്ലാം നോക്കി നില്‍ക്കുന്നുമുണ്ട്

”അയ്യയ്യേ..,,നീയെന്ത് മരുമകളാടീ..,,
എന്‍റെ അമ്മ കഷ്ടപെട്ട് പണിയെടുക്കുന്നത് നീ കാണുന്നില്ല.,
നോക്കി നില്‍ക്കാതെ സഹായിക്കെഡീ..,,

അപ്പു നാത്തൂന്‍റെ അധികാരത്തോടെ പറഞ്ഞു

”എന്നോട് അമ്മ തന്നെ പറഞ്ഞെ സഹായികേണ്ട എന്ന്.,
അല്ലെ അമ്മേ..,,

അമ്മ ചിരകി വെച്ച തേങ്ങയില്‍ നിന്നല്പം എടുത്ത് വായീലേക്കിട്ട് അഞ്ചു പറഞ്ഞു

”അതേ..,,അവള് ചെറിയ കൊച്ചല്ലെ.,
ഇപ്പോ തന്നെ പണിയൊന്നും എടുക്കണ്ട.,
പിന്നെ അത്യാവിശ്യം വല്ലോം ഉണ്ടേല് ഞാന്‍ തന്നെ പറഞ്ഞോണ്ട്.,
ഞങ്ങള്‍ അമ്മായിഅമ്മ മരുമോള്‍ വിഷയത്തില്‍ നീ ഇടപെടണ്ട്.,,

അമ്മ ഇതും പറഞ്ഞ് അപ്പൂനെ പാളിനോക്കി

”ആ..ഹ ഇത് നല്ല കൂത്ത്.,
മരുമോളെ കിട്ടിയപ്പോ ഞാന്‍ പുറത്ത്..,,
ഇനി അപ്പൂ..കുപ്പൂ..എന്നും പറഞ്ഞ് രണ്ട് പേരും വന്നാല്‍ അപ്പോ അറിയും ഈ അര്‍പ്പണയുടെ തനിരൂപം…,

അപ്പു പിണക്കം നടിച്ച് റൂമിലേക്ക് പോയി

മൂളിപാട്ടും പാടി റൂമിലെത്തിയതും വിച്ചു അപ്പൂനെ ചുറ്റിപിടിച്ച് ചുമരോട് ചേര്‍ത്തു

”എന്താ വിച്ചേട്ടാ ഇത് വിട്ടേ..,,

”ഇല്ല..,,നീയെന്നെ കുളത്തിലേക്ക് തള്ളിയിടും അല്ലേഡീ കുരുട്ടുമണി..,,

വിച്ചു അപ്പൂന്‍റെ കവിള് പിടിച്ച് വലിച്ചു

”അത് വിച്ചേട്ടന്‍ ആ പിള്ളേരെ അടുത്തെന്നെ നാണം കടുത്തിയിട്ടല്ലെ..,,

”അയ്യടീ..,,ഞാന്‍ തനിയെ അല്ലല്ലോ നീയും കൂടെ അല്ലെ..,,

വിച്ചു ചോദിച്ചതും അപ്പു ചിരികടിച്ച് പിടിച്ച് അവന്‍റെ വയറിനിട്ടൊരു കുത്തി കൊടുത്തു

വിച്ചു അവളെ ഒരു കള്ളചിരിയോടെ നോക്കിയതും അപ്പു നാണത്തോടെ തലതാഴ്ത്തി

വിച്ചു അപ്പൂന്‍റെ കഴുത്തിലേക്ക് മുഖംപൂഴ്ത്തി അവിടെ ഒന്ന് മൃദുവായി ചുംബിച്ചതും അപ്പൂന്‍റെ കണ്ണ് കൂമ്പിയടഞ്ഞ് നഖങ്ങള്‍ അവന്‍റെ തോളിലമര്‍ന്നു

കഴുത്തിലാകെ ചുംബിച്ച് വിച്ചു അവിടെ ശക്തിയില്‍ പല്ലുകളാഴ്ത്തി

ഒാര്‍ക്കാപുറത്ത് കിട്ടിയ കടിയില്‍ അപ്പു ഞെട്ടി അവനെ തള്ളിമാറ്റിയെങ്കിലും വിച്ചു അവളെ ഇടുപ്പിലൂടെ ചുറ്റിപിടിച്ച് കടിച്ചിടത്തൊന്ന് ചുണ്ട് ചേര്‍ത്തു

ആരോ ഡോര്‍ തള്ളിതുറന്ന് അകത്ത് കടന്നതും അപ്പു വേഗം വിച്ചുവില്‍ നിന്ന് വിട്ട് നിന്നു

അവരെ നോക്കി പല്ലിളിച്ച് നില്‍ക്കുന്ന അര്‍ജുനെ കണ്ട് വിച്ചൂന് പെരുത്ത് കേറി

”ഒരുത്തനും കണ്ണ്ചോരയില്ല.,
തെണ്ടികള്‍.,
എങ്ങനേലും ഒരു കിസ്സ് ഒപ്പിച്ച് വരുമ്പോയേക്കും ഒാരോന്ന് വലിഞ്ഞ് കേറിവന്നോളും നാണമില്ലാത്ത കഴുതകള്‍..,,

തെറി പറഞ്ഞ് മുറിയില്‍ നിന്ന് ഇറങ്ങി പോകുന്ന വിച്ചൂനെ അര്‍ജു കാര്യം മനസ്സിലാകാതെ വായുംപൊളിച്ച് നോക്കിനിന്നു

”എന്നാ പറ്റിയെഡീ അവന്..,,

”ദൈവത്തിനറിയാ.,

അപ്പു അവിടെന്ന് വേഗം സ്ക്കൂട്ടായി

വിച്ചൂന് കമ്പനിയില്‍ പോകാന്‍ ഉള്ളത് കൊണ്ട് അവന്‍ കമ്പനിയിലോട്ട് പോയി

അപ്പു ഇനി അര്‍ജുന്‍റെയും അഞ്ചൂന്‍റെ റിസപ്ഷന്‍ കഴിയുന്നവരെ വീട്ടില്‍ നില്‍ക്കാണ്

അത് കൊണ്ട് അവളെ കുറച്ച് സാധനം എടുക്കാനായി വിനൂന്‍റെ കൂടെ വിച്ചൂന്‍റെ വീട്ടിലേക്ക് പോയി

അവിടെ ചെന്ന് സാധനങ്ങളെല്ലാം പാക്ക് ചെയ്തപ്പോയേക്കും അമ്മ ഭക്ഷണം റെഡിയാക്കിയിരുന്നു

”അമ്മാ അച്ഛന്‍ കഴിക്കാന്‍ വരില്ലെ..,,

അപ്പു ചോദിച്ചു

”ഞാനിതാ വന്നല്ലോ മോളെ.,
എന്താ വീട്ടിലെ വിശേഷം പ്രശ്നങ്ങളൊന്നും ഇല്ലല്ലോ..,,

അച്ഛന്‍ കൈ കഴുകി ഉണ്ണാനായിരുന്നു

”ഇല്ലച്ഛാ..,,ഇപ്പോ കുഴപ്പം ഒന്നുല്ല.,
അവളെ ഏട്ടനിപ്പോ ഹോസ്പിറ്റലില്‍ അല്ലെ.,
അവിടെന്ന് എണീറ്റാല്‍ പ്രശ്നം ഒന്നും ഉണ്ടാക്കാതിരുന്നാ മതിയായിരുന്നു..,,

”നീ പേടിക്കണ്ട അപ്പൂ..,,
ഒരു പോലീസ്ക്കാരനായ ഞാനിവിടെ ഇല്ലെ.,
എല്ലാം ഞാന്‍ സോള്‍വ് ചെയ്തോളാം..,,

അച്ഛന്‍ കുറച്ച് ഗമയോടെ പറഞ്ഞു

”ഒാ..ഹ് എന്‍റെ അച്ഛാ ഇരുന്ന് തള്ളാന്‍ മുന്നിലുള്ളത് പുട്ടല്ല സാമ്പാറും ചോറുമാണ്..,,

വിനു അച്ഛനെ പുച്ഛിച്ചു

”നിനക്കല്ലേലും എന്നെ ഒരു വിലയും ഇല്ലല്ലോ..,,

അച്ഛന്‍ അവനേയും തിരിച്ച് പുച്ഛിച്ചു

”എന്നാ അച്ഛനൊരു കാര്യം ചെയ്യ്.,
എന്‍റേയും പാറൂന്‍റേയും കല്ല്യാണം രണ്ട് ദിവസത്തിനുള്ളില്‍ നടത്തി താ.,
എന്നാ അച്ഛന്‍റെ കഴിവിനെയും തള്ളിനേയും ഞാന്‍ അംഗീകാരിക്കാം..,,

”ഡാ..ഡാ..,,കല്ല്യാണം നടത്താന്‍ ഞാന്‍ ബ്രോക്കറല്ല പോലീസാ..,,
ഒരു ജോലി പോലും ഇല്ലാതെ അവന്‍ കല്ല്യാണം കഴിക്കാന്‍ നടക്കുന്നു..,,

അച്ഛന്‍ ചോറിലേക്ക് സാമ്പാര്‍ ഒഴിച്ചോണ്ട് പറഞ്ഞു

”ജോലി കാര്യം പറഞ്ഞപ്പോയാ.,
ഈ സര്‍വ്വീസില്‍ ഇരിക്കുന്നയാള്‍ മരിച്ചാല്‍ ആ ജോലി മക്കള്‍ക്ക് കിട്ടൂലെ അച്ഛാ..,,

”’തീര്‍ച്ചയായും കിട്ടും..,,

അച്ഛന്‍ മറുപടി പറഞ്ഞു

അപ്പൂനും അമ്മക്കും റൂട്ട് പോകുന്ന ഭാഗം ക്ലിയറായി

”എന്നാ അച്ഛനൊന്ന് സഹകരിക്കാല്‍ ഈ പോലീസ് ജോലി എന്‍റെ കൈയ്യിലിരിക്കും..,,

”’പ്ഫാ…!!

അച്ഛന്‍റെ ആട്ട് കേട്ട് വിനു എണീറ്റോടി

”കണ്ടോ കണ്ടോ എന്നെ മേലോട്ട് പറഞ്ഞയച്ചിട്ട് വേഗം അവന് പോലീസാകാന്‍.,
അങ്ങനെപ്പൊ സെച്വറി അടിക്കാതെ ഞാന്‍ പോകൂല…,,

അച്ഛന്‍ ഇതും പറഞ്ഞ് കഴിച്ചെണീറ്റു

അപ്പു വൈകീട്ട് വിച്ചു വന്നതും അപ്പൂന്‍റെ വീട്ടിലേക്ക് പോയി

പിന്നീടങ്ങോട്ട് പാര്‍ട്ടിക്കുള്ള ഡ്രസ്സെടുക്കലും മറ്റുമായി അപ്പു ഭയങ്കര തിരക്കിലായിരുന്നു.,
അത് കൊണ്ട് തന്നെ അപ്പൂനെ വിച്ചൂന് ഒന്ന് അടുത്ത് കിട്ടാറുപോലുമില്ല

കമ്പനിയില്‍ പോകേണ്ട ബുദ്ധിമുട്ട് കാരണം വിച്ചു അവന്‍റെ വീട്ടില്‍ തന്നെ നിന്നു

പല ദിവസവും രാത്രി കിടന്നിട്ട് ഉറക്കം വരാതിരിക്കുമ്പോ അപ്പൂന്‍റെ അടുത്തേക്ക് ആരും കാണാതെ പോകാന്‍ നില്‍ക്കുമെങ്കിലും പിടിക്കപ്പെട്ടാല്‍ ഉള്ള നാണക്കേടോര്‍ത്ത് ആ പണിക്ക് നില്‍ക്കൂല

ഇന്നേതായാലും വിച്ചു രണ്ടും കല്പിച്ച് പോകാന്‍ തന്നെ തീരുമാനിച്ചു

ബാല്‍ക്കണി വഴി പുറത്ത് ചാടി,
ബൈക്ക് ഗേറ്റിന് പുറത്ത് തന്നെയായിരുന്നു വെച്ചിരുന്നത്

ബൈക്കെടുത്ത് അപ്പൂന്‍റെ വീട് ലക്ഷ്യമാക്കി ഒാടിച്ചു

അടുത്ത് തന്നെ ആയതിനാല്‍ പെട്ടന്നെത്തി

വീടിന് കുറച്ചപ്പുറത്തായി വണ്ടി നിര്‍ത്തി നടന്ന് ഗേറ്റിന് മുന്നില്‍ വന്നു നിന്നു

”ദൈവമേ പെട്ടോ..,,ഗേറ്റ് തുറന്നാല്‍ ശബ്ദം കേള്‍ക്കും.,
മതില് ചാടിയാലോ..,,

വിച്ചു ആലോചിച്ച് നിന്നപ്പോയാണ്
പുറകില്‍ നിന്നാരോ ഹോണ്‍ അടിച്ചത്

വിച്ചു ഞെട്ടി തിരിഞ്ഞ് നോക്കുമ്പോ അര്‍ജു

വിച്ചു അവന് ഇളിച്ച് കൊടുത്തതും അര്‍ജു അവനെ ചൂഴ്ന്ന് നോക്കി

”ഈ പാതിരാക്ക് നീയെന്താ ഇവിടെ..,

അര്‍ജു നെറ്റി ചുളിച്ചു

”അത്പിന്നെ അപ്പു.,അല്ല നിന്നെക്കാണാന്‍..,,

വിച്ചു മുപ്പത്തിരണ്ട് പല്ലും കാട്ടി ചിരിച്ചു

”അയ്യോ..,,എന്ത് നിഷ്കളങ്കന്‍.,
ആരെ കാണാനാണെന്ന് മനസ്സിലായി.,
അളിയന്‍ തല്‍ക്കാലം മതില് ചാടണ്ട എന്‍റെ കൂടെ ഗേറ്റ് തുറന്ന് നേരെ കേറിക്കോ..,

അര്‍ജു ബൈക്കില്‍ നിന്നിറങ്ങി ഗേറ്റ് തുറന്ന് ബൈക്ക് പോര്‍ച്ചില്‍ വെച്ചു

”അല്ലെഡാ..,,ഈ പാതിരാക്ക് നീയിത് ബൈക്കില്‍ എവിടെ പോയതാ..,,

വിച്ചു അര്‍ജുനോട് ചോദിച്ചു

”ഹോ..,,ഒന്നും പറയണ്ട.,
ആ രണ്ട് കുരുപ്പുങ്ങള്‍ക്കും പാതിരാക്ക് ഒാരോ ഒലക്കമേലെ ആഗ്രഹം.,,

അര്‍ജു ബൈക്കില്‍ നിന്ന് കവര്‍ കൈയ്യില്‍ എടുത്തോണ്ട് പറഞ്ഞു

”ഏത് കുരുപ്പാള്.,

”നിന്‍റെ കെട്ട്യോളും എന്‍റെ കെട്ട്യോളും.,
ഞാന്‍ അറിയാതെ നമ്മളെ ജങ്ഷനിലെ പുതിയ ഷവര്‍മ്മ ഷോപ്പില്ലെ., ഇരുപതിനാല് മണിക്കൂറും ഉള്ളത്.,
അറിയാതെ അതിനെ കുറിച്ച് പറഞ്ഞതാ.,
രണ്ടിനും അപ്പോ തന്നെ ഷവര്‍മ്മ കിട്ടണമെന്ന്.,
കുറേ തര്‍ക്കിച്ച് നോക്കി ലാസ്റ്റ് അഞ്ചു രാത്രി പട്ടിണി കിടത്തും അടുത്തേക്ക് പോലും വരാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോ മുട്ട് മടക്കേണ്ടി വന്നു..,,

അര്‍ജു ഒരു നിശ്വാസത്തോടെ ഡോര്‍ തുറന്ന് അകത്ത് കയറി

അച്ഛനും അമ്മയും ഉറങ്ങിയിരുന്നു

ഡോറെല്ലാം ലോക്ക് ചെയ്ത് രണ്ടാളും മുകളിലേക്ക് സ്റ്റെയര്‍കയറി

മുകളിലെ ഹാളില്‍ രണ്ടും അര്‍ജുനെ വൈറ്റ് ചെയ്തിരിപ്പുണ്ട്

അവനെ കണ്ടതും അപ്പും അഞ്ചും ഒാടി വന്ന് കവര്‍ വാങ്ങിയപ്പോയാണ് വിച്ചൂനെ കണ്ടത്

”വിച്ചേട്ടനോ..,,ഇതെപ്പോ വന്നു..,,

അപ്പു അന്തംവിട്ട് ചോദിച്ചു

”ആ ഗേറ്റിന്‍റെ അപ്പുറത്ത് നിന്ന് കിട്ടീതാ..,,

അര്‍ജു വിച്ചൂനെ കളിയാക്കി

”വിച്ചേട്ടാ ഒരു മിനിറ്റ് ഇതൊന്ന് കഴിക്കട്ടെട്ടോ..,,
നിങ്ങള്‍ക്കൊന്നും വേണ്ടല്ലോ അല്ലെ..,,

അവരെ മറുപടി പോലും കാത്ത്നില്‍ക്കാതെ അപ്പുവും അഞ്ചുവും ഷവര്‍മ്മ തട്ടി

വിച്ചു വേഗം അപ്പൂന്‍റെ മുറിയിലേക്ക് പോയി

മുറിയിലെത്തി കിടന്ന് കുറച്ച് കഴിഞ്ഞപ്പോയേക്കും അപ്പു വന്നു

അപ്പു വന്നതും എണീറ്റിരുന്നു

അപ്പൂ ഡോര്‍ ലോക്ക് ചെയ്ത് വിച്ചൂന്‍റെ അടുത്തിരുന്നു

”എന്തോരം മിസ്സ് ചെയ്തന്നോ..,,

അപ്പു അവനോട് ചേര്‍ന്നിരുന്നു

”അത് ആ തീറ്റ കണ്ടപ്പോ എനിക്ക് തോന്നിയില്ലല്ലോ..,,

വിച്ചു അവളെ നോക്കി കണ്ണിറുക്കി

”ഒന്ന് പോ വിച്ചേട്ടാ..,,

അപ്പു വിച്ചൂന്‍റെ വയറിനിട്ടൊരു ഇടി കൊടുത്തു

വിച്ചു അപ്പൂന്‍റെ താടി പിടിച്ച് മുഖം ഉയര്‍ത്തി

അപ്പൂന്‍റെയും വിച്ചൂന്‍റേയും കണ്ണുകള്‍ തമ്മിലുടക്കി

വിച്ചൂന്‍റെ മുഖം അപ്പുവിലേക്കടുത്തതും അവളുടെ കണ്ണുകള്‍ കൂമ്പിയടഞ്ഞു

രണ്ട് കണ്ണിലും ഒരു നനുത്ത ചുബനം നല്‍കിയ ശേഷം വിച്ചു അപ്പൂന്‍റെ അധരങ്ങളെ കടിച്ചെടുത്തു

അപ്പു ഒന്ന് വിറച്ച് വിച്ചൂന്‍റെ ഷര്‍ട്ടില്‍ പിടിമുറുക്കി

എത്ര നുകര്‍ന്നിട്ടും മതിവരാത്ത പോലെ വിച്ചു അവളെ ചുണ്ടുകളെ നുണഞ്ഞ് കൊണ്ടിരുന്നു

മേല്‍ ചുണ്ടിനേയും കീഴ്ചുണ്ടിനേയും മാറി മാറി നുകര്‍ന്നതും അപ്പു അവനെ ചുറ്റിപിടിച്ചു

ശ്വാസം വിലക്കിയതും കിതപ്പോടെ അപ്പൂന്‍റെ അധരങ്ങളെ അവന്‍ മോചിപ്പിച്ചു

”എത്ര ദിവസമായി പെണ്ണേ നിന്നെ ഒന്ന് അടുത്ത് കിട്ടിയിട്ട്..,,

വിച്ചു അപ്പൂന്‍റെ കവിളില്‍ കൈ ചേര്‍ത്ത് ചോദിച്ചതും അപ്പു നാണം കൊണ്ട് തലതാഴ്ത്തി

”നിന്‍റെ നാണം ഇനിയും മാറിയില്ലെ പെണ്ണേ.,,
ഇനി കാത്തിരിക്കാനുള്ള ക്ഷമ എനിക്കില്ല..,,

വിച്ചു അവളെ വലിച്ചടുപ്പിച്ച് ചുംബനങ്ങള്‍ കൊണ്ട് മൂടി

പതിയെ രണ്ട് പേരും ബെഡിലേക്ക് ചാഴ്ഞ്ഞു

വിച്ചു അപ്പൂന്‍റെ മേലേക്കമര്‍ന്ന് കഴുത്തില്‍ മുഖം പൂഴ്ത്തി

അപ്പൂന്‍റെ നഖങ്ങള്‍ വിച്ചൂന്‍റെ പുറത്തമര്‍ന്നു

രണ്ട് പേരുടെ ശരീരവും ചൂട് പിടിച്ചതും തങ്ങളില്‍ തടസ്സമായതെല്ലാം പറിച്ചെറിഞ്ഞു

ആ രാത്രിയുടെ യാമത്തില്‍ വീണ്ടും ഒരു ചെറു സുഖമുള്ള നോവോടെ അവര്‍ ഒന്നായി

♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡

ദിവസങ്ങളും മാസങ്ങളും കടന്ന് പോയി

അതിനിടക്ക് അര്‍ജുന്‍റേയും അഞ്ചൂന്‍റേയും റിസപ്ഷന്‍ കഴിഞ്ഞു

കല്ലൂനും രോഹിത്തിനും ഒരു പെണ്‍ കുഞ്ഞ് പിറന്നു

രണ്ട് പേരുടേയും ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോകുന്നു

രണ്ട് മാസം കൂടെ കഴിഞ്ഞാല്‍ അവര്‍ ദുബായിലോട്ട് തിരിച്ച് പോകാണ്.,

അപ്പൂന്‍റേയും വിനൂന്‍റേയും ഡിഗ്രി കംപ്ലീറ്റായി

അപ്പൂന്‍റെ അടുത്ത ലക്ഷ്യം ഇനി പിജി ആണ്

വിനു ആണേല് പാറൂനെ കെട്ടാന്‍ ജോലി അന്വേഷിച്ചുള്ള നടപ്പാണ്

ഒാരോ മാസവും അപ്പുവും വിച്ചുവും പ്രതീക്ഷയോടെ കാത്തിരിക്കും തങ്ങളുടെ ചോര തുടിപ്പ് അപ്പൂന്‍റെ ഉദരത്തില്‍ വളര്‍ന്നോ എന്നറിയാന്‍..,,

ഇന്ന് അച്ഛന്‍റേയും അമ്മയുടെയും വെഡിംങ് ആനിവേഴ്സറിയാണ്

ഇപ്രാവിശ്യം എന്ത് ഗിഫ്റ്റ് കൊടുക്കും എന്നാലോചിച്ചിരിക്കാണ് വിച്ചു

ഈവനിങാണ് പാര്‍ട്ടി

അപ്പുവും അമ്മയും അച്ഛനും കൂടെ പുലര്‍ച്ചെ അമ്പലത്തിലോട്ട് പോയി

കുറച്ച് കഴിഞ്ഞതും അപ്പു പ്രസാദവുമായി മുറിയിലേക്ക് കടന്ന് വന്നു

”എന്താണ് വിച്ചേട്ടാ..,,ഇപ്പയും ഗിഫ്റ്റിനെ പറ്റി ആലോചിക്കാണോ..,,

അപ്പൂന്‍റെ ശബ്ദം കേട്ട് വിച്ചു അവളെ തല ഉയര്‍ത്തി നോക്കി

അവളെ കലങ്ങിയ കണ്ണും ചുവന്ന മൂക്കും കണ്ട് വിച്ചു ആദിയോടെ എണീറ്റു

”’അപ്പൂ..,,നീ കരഞ്ഞോ..,,
എന്താ മുഖം വല്ലാതിരിക്കുന്നെ..,,

വിച്ചു ചാടി എണീറ്റ് ചോദിച്ചതും അപ്പുവില്‍ നിന്ന് തേങ്ങലുകള്‍ ഉയര്‍ന്നു

അപ്പു വിച്ചൂനെ ചുറ്റിപിടിച്ച് തേങ്ങി തേങ്ങി കരഞ്ഞോണ്ടിരുന്നു

”അപ്പുട്ടാ..,,എന്ത് പറ്റിയെഡീ..,,തലവേദനയുണ്ടോ.,
അതോ വയര്‍വേദനയോ..,,
വിച്ചേട്ടനെ പേടിപ്പിക്കാതെ കാര്യം പറയ് വാവേ..,
ഹോസ്പിറ്റലില്‍ പോണോ..,,

വിച്ചു അവളെ നെറുകില്‍ തലോടി ഒാരോന്ന് ചോദിച്ചോണ്ടിരുന്നു

അപ്പു അവന്‍റെ നെഞ്ചില്‍ നിന്നെണീറ്റ് കണ്ണുകള്‍ അമര്‍ത്തി തുടച്ച് വിച്ചൂനെ നോക്കി പുഞ്ചിരിച്ച് കബോര്‍ഡ് തുറന്നു

വിച്ചു അവളെ ഒാരോ നീക്കങ്ങളും ശ്രദ്ധിച്ചോണ്ടിരുന്നു

അപ്പു വിച്ചൂന്‍റെ കൈ വെള്ളയിലേക്ക് എന്തോ വെച്ച് കൊടുത്തു

വിച്ചു കാര്യം മനസ്സിലാകാതെ അതിലേക്കൊന്ന് നോക്കി

തങ്ങളുടെ ജീവന്‍റെ തുടിപ്പ് അപ്പൂന്‍റെ ഉദരത്തില്‍ പറ്റിപിടിച്ചതിന്‍റെ അടയാളം

പ്രഗ്നന്‍റ്സി ടെസ്റ്റില്‍ വിരിഞ്ഞ രണ്ട് ചുവന്ന വരകള്‍ വിച്ചൂന്‍റേയും കണ്ണുകളെ ഈറനണിയിപ്പിച്ചു

വിച്ചു അപ്പൂന്‍റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു

പിന്നെ അപ്പൂനെ പൂണ്ടടക്കം കെട്ടിപിടിച്ചു

വിച്ചൂന്‍റെ കൈകള്‍ അപ്പൂനെ വരിഞ്ഞ് ചുറ്റുന്നതിനനുസരിച്ച് രണ്ട്പേരിലും തേങ്ങലുകള്‍ ഉയര്‍ന്ന് കേട്ടു

വിച്ചു അപ്പൂന്‍റെ മുഖം കൂമ്പില്‍ എടുത്ത് ചുംബനങ്ങള്‍ കൊണ്ട് മൂടി

”അപ്പൂ എ..എനിക്ക് എന്ത് പറയണം എന്നറിയില്ല.,
ഇപ്പോയും വിശ്വസിക്കാന്‍ പോലും പറ്റുന്നില്ല..,,

വിച്ചു ഇടര്‍ച്ചയോടെ പറഞ്ഞതും അപ്പു ഉയര്‍ന്ന് പൊങ്ങി അവന്‍റെ നെറ്റിയില്‍ ചുണ്ട് ചേര്‍ത്തു

”’ഡീ..,കുരുട്ട് മണീ..,,ദേ നമ്മക്കും ഒരു കുഞ്ഞുണ്ടാകാന്‍ പോകാലെ..,,

വിച്ചു പ്രത്യേക താളത്തില്‍ പറഞ്ഞതും അപ്പു ചിരിയോടെ അവനിലേക്ക് ചാഞ്ഞു

”അപ്പൂ…,,

”ഹ്മ്..,,

”അച്ഛനും അമ്മക്കും ഇന്ന് ഇതിലും വലിയ എന്ത് സമ്മാനം കൊടുക്കാനാ..,,
ഇത് തന്നെ ആക്കിയാലോ..,,

വിച്ചു അവളെ സാരി മാറ്റി അലിലവയറില്‍ ചുണ്ട് ചേര്‍ത്തു

”ഞാനും പറയാനിരുന്നതാ വിച്ചേട്ടാ..,,
എല്ലാവരും ഒരുപാടായി ഇൗ സന്തോഷവാര്‍ത്തക്കായി കാത്തിരിക്കുകയല്ലെ.,

അപ്പു വിച്ചുനെ നോക്കി പറഞ്ഞു

വൈകീട്ടായപ്പോയേക്കും എല്ലാവരും എത്തിയിരുന്നു

അപ്പൂന്‍റെ വീട്ട്ക്കാരും അവരെ വീട്ടുക്കാരും മാത്രം ഉണ്ടായിരുന്നൊള്ളു

കല്ലൂനേയും രോഹിതിനേയും വിളിച്ചെങ്കിലും കുഞ്ഞിനേം കൊണ്ടുള്ള യാത്രാ ബുദ്ധിമുട്ട് കാരണം പിന്നീടൊരിക്കെ വരാമെന്നേറ്റു

”നിങ്ങള്‍ ആ കേക്ക് കട്ട് ചെയ്യന്നെ.,എത്ര നേരായി അതും നോക്കി വെള്ളം ഇറക്കുന്നു..,,

വിനു പറഞ്ഞതും അച്ഛനും അമ്മയും കേക്ക് കട്ട് ചെയ്തു

എല്ലാവരും അവര്‍ക്ക് ഗിഫ്റ്റെല്ലാം കൊടുക്കുന്നത് കണ്ട് അപ്പുവും വിച്ചുവും മാറി നിന്നു

”നിങ്ങള് രണ്ടും ഗിഫ്റ്റൊന്നും വാങ്ങിയില്ലല്ലെ മോശം വളരെ മോശം..,,

അര്‍ജു കളിയിക്കിയതും രണ്ട് പേരും മുന്നോട്ട് വന്ന് ഒരു കുഞ്ഞ് ബോക്സ് അമ്മക്കും അച്ഛനും നേരെ നീട്ടി

”എന്തോന്നാഡാ വിച്ചു., ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും കൂടെ
ഇത്രേം ചെറിയ ഗിഫ്റ്റോ,,

”അച്ഛനാദ്യം ഗിഫ്റ്റ് ഒാപ്പണ്‍ ചെയ്യ്.,
എന്നിട്ട് തീരുമാനിക്കാം വലുതാണോ ചെറുതാണോ എന്ന്..,,

വിച്ചു പറഞ്ഞതും അച്ഛനും അമ്മയും കൂടെ ആ കുഞ്ഞ് ബോക്സ് ഒാപ്പണ്‍ ചെയ്തു

അതിലേക്ക് തന്നെ വിശ്വാസം വരാതെ നോക്കി നില്‍ക്കുന്ന രണ്ട് പേരേയും അവര്‍ ചെറുപുഞ്ചിരിയോടെ നോക്കി

അമ്മ വേഗം അപ്പൂനെ കെട്ടിപിടിച്ചതും അച്ഛന്‍ അപ്പൂനേയും അമ്മയേയും പാളിനോക്കി

”ഡാ..,,ഇതില്‍ ആര്‍ക്കാ..,,അമ്മക്കോ അപ്പൂനോ?
അച്ഛന്‍ അവരെ നോക്കി ചോദിച്ചതും വിച്ചു അച്ഛനെ ഒന്ന് ഇരുത്തി നോക്കി

”വയസ്സാംക്കാലത്ത് കാലത്ത് അച്ഛന്‍റെ ഒാരോ ആഗ്രഹം.,

”എന്താടാ ശരീരം മാത്രേ പ്രായം ആയൊള്ളു.,മനസ്സിപ്പോയും ചെറുപ്പാ..,,
അച്ഛന്‍ വിച്ചൂനെ നോക്കി കണ്ണ് ചിമ്മി

”അത് തന്നെ പ്രശ്നം.,
ഇപ്പോ ഏതായാലും എന്‍റെ കെട്ട്യോള്‍ക്കാണ്.,
അതായാത് അച്ഛനൊരു അച്ഛച്ഛന്‍ ആകാന്‍ പോകാണെന്ന്..,,

വിച്ചു അച്ഛനോട് ശബ്ദം താഴ്ത്തി പറഞ്ഞു

അച്ഛനും അപ്പൂനെ ചേര്‍ത്ത് പിടിച്ചു

”എല്ലാവരും കണ്ടോ എന്‍റെ മക്കള് ഞങ്ങള്‍ക്ക് തന്ന സമ്മാനം.,
ഇത്രയുംക്കാലം നമ്മള്‍ ഒാരോരുത്തരും ആഗ്രഹിച്ചത്..,,

അച്ഛന്‍ അപ്പൂനേയും വിച്ചൂനേയും ചേര്‍ത്ത് പിടിച്ച് പറഞ്ഞത് മനസ്സിലാകാതെ അപ്പൂന്‍റെ വീട്ട്ക്കാരും വിനുവും നോക്കി

”നമ്മളെ മക്കള്‍ അച്ഛനും അമ്മയും ആകാന്‍ പോകാണെന്ന്..,,

ഇത് കേട്ട് അപ്പൂന്‍റെ അമ്മയും അച്ഛനും സന്തോഷത്തോടെ അതിലേറെ വാത്സ്യല്ല്യത്തോടെ നിറകണ്ണുകളോടെ അവളെ കെട്ടിപിടിച്ച് നെറുകില്‍ ചുണ്ട് ചേര്‍ത്തു

ആ വീട്ടില്‍ ആഹ്ലാദ നിമിഷങ്ങള്‍ അരങ്ങേറി
ഒത്തിരി സന്തോഷവും മധുരവും നിറഞ്ഞ നല്ല നിമിഷങ്ങള്‍

♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡
മാസങ്ങള്‍ കടന്ന് പോയി
ആദ്യത്തെ നാല് മാസം ചര്‍ദ്ദിയും ക്ഷീണവും ഭക്ഷണത്തോടുള്ള വിരസതും
അഞ്ചാം മാസത്തേക്ക് കടന്നപ്പോയേക്കും വയറ് ചെറുതായി ഉന്തി വന്നു

ഇപ്പോ കുഞ്ഞ് ആഗ്രഹങ്ങള്‍ കൊണ്ട് വിച്ചൂനെ ബുദ്ധിമുട്ടിക്കലാണ്
ഉള്ളിലുള്ള കുഞ്ഞിന്‍റേയും അമ്മയുടേയും പണി
ഉന്തിയ വയറില്‍ ചുണ്ട് ചേര്‍ത്തും ചെവിയോര്‍ത്തും കുഞ്ഞിനോട് കിന്നാരം പറയലാണ് വിച്ചുവിന്‍റെ സ്ഥിരം പണി

അങ്ങനെ ഒരു ദിവസം അപ്പൂന്‍റെ കൊതി കൊണ്ട് തട്ട് ദോശിം ചമ്മന്തിം കൊണ്ട് കൊടുത്ത് അവളത് ആസ്വദിച്ച് കഴിക്കുന്നത് നോക്കിയിരിക്കാണ് വിച്ചു

തൊട്ടപ്പുറത്തായി അമ്മയും അച്ഛനും സംസാരിച്ചിരിക്കുന്നു

അപ്പോയാണ് ആരോ കോളിംങ് ബെല്ലടിച്ചത്

വിച്ചു ചെന്ന് ഡോര്‍ തുറന്ന്

”അമ്മാ..അച്ഛോയ്..,,

വിച്ചൂന്‍റെ കിളിപോയുള്ള വിളി കേട്ട് ബാക്കിയുള്ളവരും കാര്യം അറിയാതെ ഡോറിനടുത്തോട്ട് പോയി

”ആരാ വിച്ചേട്ടാ..,,

എന്നും ചോദിച്ച് മുന്നോട്ട് നോക്കിയ അപ്പൂന്‍റെ കണ്ണ് തള്ളി

വെള്ള മുണ്ടും കസവ് ഷര്‍ട്ടും ഇട്ട് കല്ല്യാണ വേഷത്തില്‍ വിനുവും അവന്‍റെ കൈ പിടിച്ച് സെറ്റ് സാരി ഉടുത്ത് തലയും താഴ്ത്തി ഒരു പെണ്‍കുട്ടി

രണ്ട് പേരുടെ കൈയ്യിലും തുളസി മാലയുമുണ്ട്
പെണ്ണിന്‍റെ കഴുത്തിലായി മഞ്ഞചരടില്‍ കോര്‍ത്ത താലിമാലയും

”വിച്ചേട്ടോയ്.,ആ ബാഗ്രൗണ്ട് മ്യൂസിക് ഒന്ന് ഇട്ടെ.,
ഒളിച്ചോട്ടത്തിന്‍റെ ദേശിയ ഗാനം.,,

അപ്പു അവരില്‍ നിന്നും നോട്ടം മാറ്റി

🎵🎶എള്ളോളം തരി പൊന്നെന്തിനാ തനി തഞ്ചാവൂര് പട്ടന്തിനാ
തങ്കം തെളിയുന്ന പട്ടു തിളങ്ങണ
ചന്തം നിനക്കാടീ..🎵🎶

വിച്ചു ഉറക്കനെ പാടിയതും അമ്മ അവനെ ഒന്ന് ഇരുത്തി നോക്കി

”അമ്മാ..,,വിളക്കെടുത്ത് ഞങ്ങളെ സ്വീകരിക്കെന്നെ..,,

വിനു ആവേശത്തോടെ പറഞ്ഞു

”പ്ഫാ..,,
വിളക്കെടുത്ത് സ്വീകരിക്കണോ വേണ്ടേ എന്ന് പിന്നെ തീരുമാനിക്കാം.,
ഏതടാ ഈ പെണ്ണ്.,
നിന്‍റെ പാറും കീറും ഒക്കെ പോയോ..,,

അമ്മ ദേഷ്യത്തോടെ ചോദിച്ചതും വിനൂനോട് ചേര്‍ന്ന് നിന്ന പെണ്ണ് തേങ്ങി കരയാന്‍ തുടങ്ങി

”അയ്യോ മോള് കരയണ്ട.,
അമ്മ അവനോടാ പറഞ്ഞെ.,
മോളെ എന്തായാലും വീട്ടില്‍ കയറ്റും.,,
അമ്മ ഇങ്ങനെ പറഞ്ഞതും അവളെ മുഖം തെളിഞ്ഞു

”ഡാ..,,വിനീഷെ.,നിന്‍റെ വായേല് എന്താ നാക്കില്ലെ.,
ഏതാ ഈ പെണ്ണ്.,
നാട്ടാരെ കൊണ്ട് തല്ല് വാങ്ങാന്‍ ഇറങ്ങിയേക്കാണോ നീ..,,

അച്ഛനും കൂടെ ചോദിച്ചതും വിനൂന്‍റെ ചിരിമാഞ്ഞു

”അത് പിന്നെ അച്ഛാ..,ഇത് പാറൂന്‍റെ അനിയത്തിയാ പ്രിയ.,
സത്യം പറഞ്ഞാ ഇന്ന് പാറുവുമായി ഒളിച്ചോടി കല്ല്യാണം കഴിക്കാനായിരുന്നു പ്ലാന്‍.,
പക്ഷെ അവള്‍ ഞാനെത്തുന്നതിന് മുന്നെ എന്നെ തേച്ച് അവളെ വീട്ടില് തേപ്പിന് വന്ന ബംഗാളിന്‍റെ കൂടെ പോയി.,
പിന്നെ അവള്‍ പോയാ അവളെ അനിയത്തി എന്നല്ലെ,
ഇവള്‍ക്കെന്നെ ആദ്യേ ഇഷ്ടായിരുന്നു പോലും.,
അത് കേട്ടപ്പോ ഞാനിവളെ അങ് കെട്ടി..,,

വിനു ഒരു കൂസലും ഇല്ലാതെ പറയുന്നത് കേട്ട് അവരെ കിളിപോയി

”എന്‍റെ കൃഷ്ണാ..,,ഈ കുടുംബത്തില് ഒരുത്തന്‍റേം കല്ല്യാണും നേരാംവണ്ണം നടക്കൂലെ..,,

അമ്മ തലയില്‍ കൈ വെച്ചു

”അവരെ വീട്ട്ക്കാര് വന്ന് പ്രശ്നം ഉണ്ടാക്കോ അച്ഛാ..,,
വിച്ചു അച്ഛനോടായ് ചോദിച്ചു

”ആ പേടിവേണ്ട.,
ഇവളെ അച്ഛന്‍ അറുപിശുക്കനാ.,
കല്ല്യാണ ചെലവ് ലാഭിക്കാലോന്ന് പറഞ്ഞാ എന്‍റെ കൂടെ ഇവളെ വിട്ടത്..,,
വിനു ചിരിച്ചോണ്ട് പറഞ്ഞു

അമ്മ പോയി വിളക്കെടുത്ത് പ്രിയക്ക് കൊടുത്തു അവളത് വാങ്ങി പൂജാ മുറിയില്‍ വെച്ചു

വീണ്ടും മാസങ്ങള്‍ കടന്ന് പോയി അര്‍ജുന് ഒരു സ്ക്കൂളില്‍ ജോലി കിട്ടി വിനൂന് വിച്ചൂന്‍റെ കമ്പനിയിലും

വിനു എല്ലാവര്‍ക്കും കൊടുത്ത വാക്ക് പാലിച്ചു കല്ല്യാണം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ പ്രിയ പ്രഗ്നന്‍റായി

അര്‍ജുന്‍റെ അഞ്ചുവും മൂന്ന് മാസം പ്രഗ്നന്‍റാണ്

അപ്പൂന് ഡേറ്റ് അടുത്ത് തുടങ്ങി
അപ്പു തടിച്ച് കാലില് നീര് വന്നു.,
ഒാരോ നിമിഷവും കുഞ്ഞിനായുള്ള കാത്തിരിപ്പാണ്‌,

ദിവസങ്ങള്‍ കടന്ന് പോയതും വേദന വന്ന് അപ്പൂനെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു
അപ്പൂനെ ലേബറൂമില്‍ കയറ്റിയതും എല്ലാ ഭര്‍ത്തക്കന്മാരെ പോലെ വിച്ചുവും ടെന്‍ഷന്‍ കാരണം അക്ഷമയോടെ ലേബര്‍ റൂമിന്‍റെ പുറത്ത് പ്രാര്‍ത്ഥിച്ച് നടന്നു

”അര്‍പ്പണ പ്രസവിച്ചു ആണ്‍ കുഞ്ഞാണ്..,
ഒരു നേഴ്സ് വന്ന് പറഞ്ഞതും വിച്ചു പരിസരം മറന്ന് അമ്മയെ കെട്ടിപിടിച്ച് ചാടി കളിച്ചു.,
അല്പ സമയം കഴിഞ്ഞ് വെള്ള ടര്‍ക്കിയില്‍ പൊതിഞ്ഞ് കുഞ്ഞിനെ കൊണ്ട് വന്നതും വിച്ചു അച്ഛന്‍റെ അധികാരത്തോടെ കൈയ്യില്‍ വാങ്ങി
”’അച്ഛന്‍റെ പൊന്നേ..,,തക്കുടു വാവേ..,,
വിച്ചു കുഞ്ഞിനെ കൊഞ്ചിക്കുന്നത് എല്ലാവരും ഒരു ചെറുപുഞ്ചിരിയോടെ നോക്കി നിന്നു

അപ്പൂനെ റൂമിലേക്ക് മാറ്റിയതും വിച്ചു അപ്പൂന്‍റെ ഒാരത്തായി ഇരുന്ന് അവളെ നെറ്റിയില്‍ ചുണ്ട് ചേര്‍ത്തു പിന്നീട് കുഞ്ഞിന്‍റെ നെറ്റിയിലും

”’അപ്പുട്ടാ..,,ഒത്തിരി വേദനിച്ചോടീ..,,

”ഹ്മ്..,,പക്ഷെ നമ്മുടെ കുഞ്ഞിന് വേണ്ടിയല്ലെ.,അത് ഒാര്‍ക്കുമ്പോ ഒരു സുഖമുള്ള നോവ്.,
അപ്പു നനുത്ത ചിരിയോടെ എണീറ്റ് ബെഡില്‍ ചാരിയിരുന്നു

”ക്ഷീണമുണ്ടേല് നീ ഉറങ്ങിക്കൊ അമ്പാടിയെ ഞാന്‍ നോക്കികൊള്ളാം..,,
വിച്ചു പറഞ്ഞു

”അപ്പോയേക്കും പേര് ഒക്കെ ഉറപ്പിച്ചോ കൊള്ളാലോ അച്ഛന്‍..,,

”അതൊക്കെ ഉറപ്പിച്ചു അഭിനവ് എന്ന നമ്മുടെ അമ്പാടി കണ്ണന്‍..,,

വിനു കുഞ്ഞിനെ കൈയ്യിലെടുത്ത് മറു കൈ കൊണ്ട് അപ്പൂനെ ചേര്‍ത്ത് പിടിച്ചു
”ഇതാണ് നമ്മുടെ കൊച്ച് ലോകം.,
സ്നേഹം കൊണ്ടും പ്രണയം കൊണ്ടും പടുത്തുയര്‍ത്തിയ സ്വര്‍ഗലോകം.,,
വിച്ചു പറയുന്നത് കേട്ടിട്ടാകാം അമ്പാടിയുടെ കുഞ്ഞ് ചുണ്ടില്‍ ഒരു ചെറു പുഞ്ചിരി വിടര്‍ന്നു

സന്തോഷത്തിന്‍റേയും സ്നേഹത്തിന്‍റേയും തമാശയുടേയും കഥ ഇവിടെ അവസാനിക്കുന്നു

കഥ മാത്രമെ അവസാനിക്കുന്നൊള്ളു അര്‍പ്പണ എന്ന അപ്പുവും വിനയ് എന്ന വിച്ചുവും വിനയാര്‍പ്പണമായി എന്നും നമ്മുടെ മനസ്സില്‍ ജീവിക്കും

*ശുഭം*

Leave a Reply