രചന : സായാഹ്ന.M.
അനുഗ്രഹീത എഴുത്തുകാരിക്കു വേണ്ടി മലയാളികൾ ഒന്നടങ്കം പ്രാർത്ഥിക്കുന്നു….!! ഹോസ്പിറ്റലിനു മുന്നിൽ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. മീഡിയക്കാരായിരുന്നു ഏറിയ പങ്കും.അവർക്കിടയിലൂടെ കാർ പാർക്കിങ് ഏരിയ വരെ എത്തിക്കാൻ അനിരുദ്ധൻ നന്നേ ബുദ്ധിമുട്ടി. അയാൾക്കൊപ്പം മുൻ സീറ്റിൽ തന്നെ അക്കുവും ഉണ്ടായിരുന്നു.അച്ഛൻ ഇത്ര വെപ്രാളപ്പെട്ടും , പേടിച്ചും അവൻ മുൻപു കണ്ടിട്ടേയില്ല. !.. ഉച്ചയ്ക്ക്, നേർക്കുനേർ കണ്ടിട്ട് മിണ്ടാതെയിരുന്നതാണ്…!!എങ്കിലും ദേവികാ മാമിന് ഒന്നും സംഭവിക്കരുതെന്ന് അവനും പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.
അഞ്ജനയുടെ കൂട്ടുകാരിയായിരുന്ന ടീന ഇതേ ഹോസ്പിറ്റലിലെ ഡോക്ടറാണ്…ടീനയുടെ ഭർത്താവും ഇവിടെത്തന്നെയുണ്ട്കാറിൽ നിന്നിറങ്ങിയ അനിരുദ്ധൻ, അക്കുവിൻ്റെ കൈ പിടിച്ച് കൗണ്ടറിലേക്കു നടന്നു .അവിടത്തെ കസേരകളിലൊന്നിൽ ഇരുന്നു കൊണ്ട് അയാൾ ടീനയുടെ നമ്പർ കോൾ ചെയ്തു..ഹലോ.. അനിയേട്ടാ.. എന്താ വിശേഷം..? ” ഫോണെടുത്ത ടീനയുടെ ശബ്ദം കേട്ടു.”നീ ഡ്യൂട്ടിയിലാണോ..?”
“അതേ ഹോസ്പിറ്റലിലുണ്ട്… എന്താ? എന്തെങ്കിലും പ്രോബ്ലം.:?””എനിക്കൊരു ഹെൽപ്പ് വേണം.. ദേവിക,… ദേവികാ ശിവറാം ഏതു മുറിയിലാണ്.? എനിക്കൊന്നു കാണണം..!!” അനിരുദ്ധൻ പറഞ്ഞു. “അത്… ഏട്ടാ, അവിടേക്കൊരു ഈച്ച യേപ്പോലും കടത്തിവിടുന്നില്ല…!!””ഹൗ ഈസ് ഷി നൗ…?”
ഷീ ഈസ് ഓക്കേ.. എന്തോ ടെൻഷനോ, സ്ട്രെസ്സോ ഒക്കെ ആവാമെന്നാണ് സാംപറഞ്ഞത്…!”ഡോക്ടർ സാം അലക്സ്, ടീനയുടെ ഭർത്താവാണ്. സാം ആണോ അവിടെ..?” ആകാംക്ഷയോടെ അയാൾ തിരക്കി.”അതേ, അവരെ കൊണ്ടുവരുമ്പോൾ സാം ആയിരുന്നു.അതു കൊണ്ടു ഡ്യൂട്ടി കഴിഞ്ഞിട്ടും പോയിട്ടില്ല.. അല്ല, ഏട്ടനെന്താ ബിസിനസ്സു വിട്ട് സാഹിത്യത്തിലേക്ക്.? ഓ.. ദേവിക ശിവറാം ,അക്കുവിൻ്റെ ബുക്ക് പ്രകാശനം ചെയ്ത ഫോട്ടോ അഞ്ജന അയച്ചു തന്നിരുന്നു. അവൻ വാശി പിടിച്ചിട്ടുണ്ടാവും അല്ലേ..?” അതിന് അനിരുദ്ധൻ മറുപടി പറഞ്ഞില്ല.ഞാൻ സാമിനെ വിളിക്കട്ടെ..”
എന്നു പറഞ്ഞ് കട്ട് ചെയ്തു. പിന്നെ സാമിനെ വിളിച്ച് കാര്യം പറഞ്ഞു.
സാം അവരോട് ഒന്നു പറഞ്ഞു നോക്കൂ അഗ്നിദേവ് എന്ന കുട്ടിയും, അച്ഛനും വന്നിട്ടുണ്ടെന്ന്..!! “”ഉറപ്പില്ല.. ഞാൻ പറഞ്ഞു നോക്കാം.” സാം അറിയിച്ചു. നിമിഷങ്ങൾ യുഗങ്ങളായി മാറുന്ന അവസ്ഥ അനിരുദ്ധൻ ഒരിക്കൽക്കൂടി അറിഞ്ഞു.
ഇതിനു മുമ്പ് ഇതേ അവസ്ഥയിലൂടെ ,കടന്നു പോയത്, നീലഗിരിയി’ലെ ആശുപത്രിയിൽ ലേബർ റൂമിനു മുന്നിൽ ദേവികയ്ക്ക് ഈ വേദന സഹിക്കാനുള്ള കരുത്ത് കൊടുക്കണേ എന്ന് ദൈവത്തോട് മൗനമായി പ്രാർത്ഥിക്കുമ്പോളായിരുന്നു.
അച്ഛാ..!? ” അക്കു വിൻ്റെ ശബ്ദത്തിൽ ഒരു പാട് ചോദ്യങ്ങൾ നിറഞ്ഞിരുന്നു. അയാൾ മകനെ ചേർത്തു പിടിച്ചു.അച്ഛൻ മോനോട് പറഞ്ഞു തന്ന പസിൽ സ്റ്റോറി ഓർമ്മയില്ലേ..?”
“യേസ്.. ഉണ്ടല്ലോ… പക്ഷേ ആൻസർ പായാൻ ഞാൻ ടൈം ചോദിച്ചായിരുന്നല്ലോ..?” “ശരിയാണ്.. പക്ഷേ ആ ഭാര്യയേയും, ഭർത്താവിനേയും, പെൺകുട്ടിയേയും നീ അറിയും…!! “ഞാനോ..?” അക്കു ഞെട്ടി അതേ.. അന്ന് ആ മലയോര ഗ്രാമത്തിൽ നിന്നു വന്ന അനാഥപ്പെൺകുട്ടിയുടെ പേരാണ് ദേവിക..! ദേവികാ ശിവറാം..!!! അന്നത്തെ ഭർത്താവ് നിൻ്റെ അച്ഛൻ അനിരുദ്ധ് പരമേശ്വരൻ..!! ഭാര്യയുടെ പേര് പ്രിയാ ലക്ഷ്മി…!! അക്കു ഞെട്ടിത്തരിച്ച് അച്ഛനെ നോക്കി… അവന് ഒന്നും മനസ്സിലായില്ല.ആ ഭാര്യയും ,ഭർത്താവും സ്വാർത്ഥതയോടെ സ്വന്തമാക്കിയ കുഞ്ഞാണ് അഗ്നിദേവ്…!! ദേവികാ ശിവറാം പ്രസവിച്ച കുഞ്ഞ്…!! നിൻ്റെ അമ്മ നന്നായി എഴുതുമെന്നു പറഞ്ഞത് സത്യമാണ്… ദേവിക നന്നായി എഴുതുമെന്ന് നിനക്കറിയില്ലേ .? ”
അക്കു യാഥാർത്ഥ്യത്തിൻ്റെ തീക്ഷ്ണ വെളിച്ചത്തിനു മുന്നിൽ കണ്ണഞ്ചി നിന്നു. ആ കുഞ്ഞു മനസ്സിന് ഉൾക്കൊള്ളാവുന്നതിലും അപ്പുറത്തായിരുന്നു, അവൻ കേട്ടറിഞ്ഞ സത്യങ്ങൾ..! അപ്പോഴേക്കും അനിരുദ്ധൻ്റെ ഫോൺ ബെല്ലടിച്ചു.ദേവിക കാണാമെന്നു സമ്മതിച്ചുവെന്നും സെക്കൻ്റ് ഫ്ലോറിലേക്കു കയറി വരാനും സാം, അറിയിച്ചു.
അക്കുവിൻ്റെ കൈ പിടിച്ച് പടികൾ കയറുമ്പോൾ അവൻ ഒരു സ്വപ്ന ലോകത്താണെന്നു തോന്നി. കൈകൾ തണുത്തിരുന്നു.ഇടനാഴിയിലൂടെ നടക്കുമ്പോൾ, അനിരുദ്ധൻ ഒരിക്കൽക്കൂടി പറഞ്ഞു –
“പ്രസവിച്ച് നാലാം ദിവസം പ്രിയാ ലക്ഷ്മി സ്വന്തമാക്കിയ അവളുടെ കുഞ്ഞാണ് നീ എന്ന തിരിച്ചറിവിലാണ് ദേവിക കുഴഞ്ഞു വീണത്..!!മോൻ പറഞ്ഞതു പോലെ ദേവിക ഒരു തെറ്റും ചെയ്തിട്ടില്ല.. ക്രുവൽറ്റി ചെയ്തത് അനിരുദ്ധനും, പ്രിയാ ലക്ഷ്മിയും ആയിരുന്നു. പ്രിയക്ക് ദൈവം നേരിട്ട് ശിക്ഷ വിധിച്ചു. അനിരുദ്ധന് കിട്ടിയ ശിക്ഷ, പക്ഷേ നീ അമ്മയെ തെരഞ്ഞു തുടങ്ങിയപ്പോഴാണ് മനസ്സിലാവുന്നത്..!! ” അപ്പോഴേക്കും അവർ മുറിയുടെ മുമ്പിൽ എത്തി. അവിടെ സാം കാത്തു നിന്നിരുന്നു. ” നിൻ്റെ അമ്മയാണത് അക്കൂ..!!
നിന്നെയോർത്ത് ഈ പത്തു വർഷവും വേദനിച്ച അമ്മ.. !! ” ഒരിക്കൽക്കൂടി അവനെ ഓർമ്മപ്പെടുത്തി അയാൾ അകത്തേക്കു കടന്നു…!!
……………..*…………………*….
ഡോക്ടർ സാം വന്നു പറഞ്ഞ പേരുകൾ കേട്ട്, കിടക്കയിൽ എണീറ്റിരിക്കുകയായിരുന്നു ദേവിക..! നേഴ്സ് അവളെ തല ഉയർത്തിവെച്ച് കിടത്തി.
അനിരുദ്ധനും, അക്കുവും അടുത്തേക്ക് വരുന്ന കാഴ്ച കണ്ണുകൾ നിറഞ്ഞ് അവ്യക്തമായി. സാം പറഞ്ഞതു കൊണ്ട് നഴ്സ് പുറത്തേക്കു പോയി.
” ദേവീ…!! “അനിരുദ്ധൻ വിളിച്ചു. ഗാംഭീര്യം നിറഞ്ഞ സ്വരം , അവളെ എന്നും ഭ്രമിപ്പിച്ചിരുന്ന ആ ശബ്ദം ഇടറിയോ..? ഇതുവരെ പേരെടുത്തു തന്നെ വിളിച്ചിട്ടില്ലെന്ന് അവൾ ഓർത്തു.”നമ്മുടെ മോൻ..!! നിൻ്റെ പേരു കൂടി അവൻ്റെ കൂടെ വേണമെന്നു തോന്നി.അതാണ് അഗ്നിദേവ് എന്നു തന്നെ പേരിട്ടത്.. അക്കൂ.. നീ നിൻ്റെ ടീച്ചറെയല്ല അമ്മ എന്നു വിളിക്കേണ്ടത്….!! ഇനി ധൈര്യമായി അമ്മേ.. എന്നു വിളിച്ചോളൂ…!!
അവൻ അച്ഛനേയും, ദേവികയേയും മാറി മാറി നോക്കി. “മോനേ അക്കൂ…!!” ദേവിക ഇരു കൈകളും നീട്ടി. അവൻ സ്വപ്നത്തിലെന്ന പോലെ ആ കൈകളിലേക്ക് ചേർന്നു. ആദ്യമായറിയുന്ന അമ്മമണം…!!”അമ്മേ….!! ” അവൻ്റെ ശബ്ദത്തിൽ കണ്ണീരിൻ്റെ നനവു പടർന്നിരുന്നു…!!
ദേവിക, പത്തു വർഷങ്ങൾക്കു ശേഷം, സ്വന്തം മകനെ ചേർത്തു പിടിച്ചു.. ആ മുഖം കണ്ണീരുമ്മകൾ കൊണ്ടു മൂടി….!!!അഞ്ജന, ഡോക്ടർ സാമിനെ വിളിച്ച് എല്ലാ കാര്യങ്ങളും ചുരുക്കിപ്പറഞ്ഞിരുന്നതു കൊണ്ട്, സാം അവരെ, അവരുടെ ലോകത്തു വിഹരിക്കാൻ വിട്ടു. മെഡിക്കൽ ടീം, മീഡിയക്കാരോട്, ദേവികയുടെ ആരോഗ്യത്തിന് കുഴപ്പമില്ലാ, ഇന്നു രാത്രി നിരീക്ഷണത്തിൽ വെച്ചശേഷം നാളെ ഡിസ്ചാർജ് ചെയ്യുമെന്ന് അറിയിച്ച്, അവരെ പിരിച്ചുവിട്ടു..
ഇരുകയ്യാലെയും മകനെ ചേർത്തു പിടിച്ചു കൊണ്ട് ,ദേവിക, അനിരുദ്ധനെ നോക്കി..!!നിറഞ്ഞ കണ്ണുകളോടെ മകനെ നോക്കി നിൽക്കയാണ്. അവൾ നോക്കുന്നതു കണ്ടതോടെ അയാൾ നോട്ടം മാറ്റിക്കളഞ്ഞു..!!പിന്നെ മുറിക്കു പുറത്തു കടന്നു വാതിൽ ചാരി ..!!. *…………………..*……………….
ദേവികയുടെ മടിയിൽക്കിടന്ന്, അക്കു തന്നോട് അച്ഛൻ പറഞ്ഞു തന്ന കടങ്കഥ പറഞ്ഞു കൊടുത്തു. “അച്ഛനോട് പെണങ്ങല്ലേ ട്ടോ, അമ്മേ, ആ ദേഷ്യം മാത്രേയുള്ളൂ..!! ആള് പാവാ.!””അതെനിക്ക് നന്നായറിയാം..! “ദേവിക മകൻ്റെ നെറുകയിൽ മുകർന്നു “അമ്മേടെ മുമ്പിൽ നിൻ്റെ അച്ഛൻ തോറ്റു പോകുമോ എന്നൊരു ഫാൾസ് ഈഗോ ഉണ്ടായിരുന്നു ആൾക്ക്…!!ഏഴു വർഷങ്ങൾക്കു മുമ്പ് ,കണ്ണീരോടെ തറവാട്ടിൽ നിന്നിറങ്ങിയപ്പോ ഒരു വാശി എനിക്കും തോന്നിയിരുന്നു. പോകെപ്പോകെ അമ്മയ്ക്ക്, ആ പറഞ്ഞതിനു പിന്നിലെ വികാരം മനസ്സിലായിരുന്നു..!
പ്രിയാ ലക്ഷ്മിയെ നിൻ്റച്ഛൻ ഒത്തിരി സ്നേഹിച്ചു. പക്ഷേ, അമ്മയോടുള്ള സ്നേഹം, ഒരു പഴയ സിനിമാപാട്ടു പോലെ ” മനസ്സിൻ്റെ താളുകൾക്കിടയിലെ മയിൽപ്പീലി” യായി ആൾ സമർത്ഥമായി ഒളിപ്പിച്ചു…!! അത്രേയുള്ളൂ..!!നിനക്ക്ഒരുകുറവുംവരുത്തില്ലാഎന്ന്എനിക്കുറപ്പുണ്ടായിരുന്നു..!അതു കൊണ്ടാ അമ്മ..!! ദേവിക നിർത്തി..”പക്ഷേ, എനിയ്ക്ക് അമ്മേ വേണാ രുന്നല്ലോ..!!”അക്കുവിൻ്റെ ആ മറുപടിക്കു മുന്നിൽ അവൾക്ക് ഉത്തരം മുട്ടി.ഒരു നിമിഷം കഴിഞ്ഞ് അവൾ തുടർന്നു’ദൈവത്തിനിഷ്ടം നമ്മളെ ഇങ്ങനെ ഒരുമിച്ചു ചേർക്കാനായിരുന്നു അക്കൂ.അല്ലെങ്കിൽ അച്ഛൻ കരുതില്ലേ, അമ്മ, പ്രിയാ ലക്ഷ്മിയുടെ അഭാവം മുതലെടുത്തൂന്ന്…?”
പിന്നെ അവൻ ഒന്നും പറഞ്ഞില്ല.നീണ്ട പത്തു വർഷങ്ങളായി കരുതി വെച്ചിരുന്ന സ്നേഹം..!!
അതു മുഴുവൻ പ്രകടിപ്പിക്കുന്നതെങ്ങനെയെന്ന സംശയം മാത്രേ ദേവികയ്ക്കുണ്ടായിരുന്നുള്ളൂ..!!
മകനെ തൊട്ടും, തലോടിയും, ഉമ്മ വെച്ചും മതിയാവാതെ മനസ്സ് തുടിക്കുന്നു..!ഇടയ്ക്ക് ഓരോ നീർത്തുള്ളികൾ അനുസരണയില്ലാതെ കടക്കണ്ണിലൂറി വരും…!!വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ദേവിക വേഗം കണ്ണുകൾ തുടച്ചു ..അനിരുദ്ധൻ കടന്നു വന്ന് തൻ്റെഫോൺഅവൾക്കുനീട്ടി.”ദാനിനക്കാണ്…!!”അവൾ ചോദ്യഭാവത്തിൽ ആ മുഖത്തേക്കു നോക്കി. പിന്നെ ഫോണിലേക്കും.നീലിമയുടെ പേരും, ഫോട്ടോയുമാണ് സ്ക്രീനിൽ ..!!
ദേവിക ഫോൺ വാങ്ങിദുബായിൽ നിന്ന് ചേട്ടനും, ചേട്ടത്തിയും, അഞ്ജനയും ഉൾപ്പെടെ എല്ലാവരും വിളിച്ച് വിശേഷങ്ങൾ തിരക്കി….!! ഏഴു വർഷങ്ങൾക്കു ശേഷം ദേവിക വീണ്ടും അവരോടും സംസാരിച്ചു.അക്കു, അവളുടെ മടിയിൽ കിടന്ന്
ഉറങ്ങിപ്പോയിരുന്നു. അനിരുദ്ധൻ അവനെ ബൈ സ്റ്റാൻഡർക്കുള്ള ബെഡ്ഡിലേക്ക് മാറ്റി കിടത്തി.പക്ഷേ, ദേവികയുടെ മുഖത്തേക്കു നോക്കാനും ,സംസാരിക്കാനും അയാൾക്ക് മടി തോന്നി..!!
ആ മുഖത്തേക്കു നോക്കവേ, വല്ലാത്തൊരു കുറ്റബോധം തന്നെമഥിക്കുന്നു..!അതിനും മീതെ ഈഗോ എന്ന വില്ലൻ കയറി കുത്തിയിരിക്കുന്നു..!!
സംസാരം കഴിഞ്ഞ് അവൾ ഫോൺ തിരികെ നൽകി.
അപ്പോഴേക്കും അക്കു എണീറ്റു വന്നു.അവൻ അച്ഛൻ്റെ ഫോൺ വാങ്ങി ആദിയെ വിളിച്ച്, താൻ അമ്മയെ കണ്ട സന്തോഷ വാർത്ത അറിയിച്ചു.ആദിക്ക് പറഞ്ഞതൊന്നും മനസ്സിലാവാതെ അവൻ വീണ്ടും ചോദിക്കുന്നതു കേട്ട്, ഹരിതാ മിസ്സ്
ഫോൺ വാങ്ങി. അക്കു ചുരുങ്ങിയ വാക്കുകളിൽ മിസ്സിനോടു കാര്യം പറഞ്ഞു.ഹരിത ഇടിമിന്നലേറ്റ പോലെ ഞെട്ടി. അഗ്നിദേവിൻ്റെ പെറ്റമ്മ പ്രശസ്ത സാഹിത്യകാരി ദേവികാ ശിവറാം.!!മനസ്സ് അംഗീകരിക്കാൻ മടി കാണിക്കുമ്പോഴും, അഗ്നിദേവ് എഴുതിയ കവിത വായിച്ചിട്ട് മലയാളം
മിസ്സ് രേവതി വിസ്മയത്തോടെ ചോദിച്ച ചോദ്യം തികട്ടി വരുന്നു….! അവന് എവിടന്നു കിട്ടീ ഈ കഴിവ് ..?ഹി ഈസ് റിയലി ബ്ലെസ്ഡ്…..!! ”
അതിൻ്റെ ഉത്തരം -ദേവികാ ശിവറാം..!! അവനെ പ്രസവിച്ച യഥാർത്ഥ അമ്മ.. !!!ഹരിതയുടെ മനസ്സ് കലങ്ങി മറിഞ്ഞു…!!!
……(തുടരും)…………
എന്നെ തല്ലാൻ ക്വട്ടേഷൻ കൊടുക്കാൻ പ്ലാൻ ചെയ്തവരേ, ഇതിലേ.. ഇതിലേ..!!ഇനിയും, അനിരുദ്ധനും, ദേവികയ്ക്കും, മകനുമിടയിൽ തടസ്സങ്ങളുണ്ടാകുമോ.ഇല്ലാതിരിക്കട്ടെ.. ഹരിത വന്നാലോ..?അപ്പോ ദേവികയെ ദാ… ജീവനോടെ മകനുമായിച്ചേർത്തുവെച്ചിരിക്കുന്നു..!അപ്പനു വേണേൽ അങ്ങേരു വന്ന് കോംപ്ലിമെൻ്റ്സ് ആക്കട്ടെ..!! അല്ല പിന്നെ..!!എനിക്കുള്ള ലൈക്കും, കമൻറും, അഭിപ്രായങ്ങളും വേഗം തന്നോളൂ…!