March 23, 2025

വെയിൽക്കാലങ്ങളിലൂടെ :ഭാഗം 25

രചന : സായാഹ്ന

അനിരുദ്ധൻ തറഞ്ഞു നിന്നു. ദേവിക…!!!
ടവ്വൽ കൊണ്ട് മുഖം തുടച്ചിറങ്ങി വന്ന ദേവിക, അക്കുവിൻ്റെ മേശയ്ക്കരികിൽ എത്തിയപ്പോഴാണ് ഒരു ടേബിളിനപ്പുറം നിൽക്കുന്നയാളെ ശ്രദ്ധിച്ചത്…!!
സീതാദേവിയേപ്പോലെ അന്തർധാന ശക്തിയുണ്ടായിരുന്നെങ്കിലെന്ന് അവൾ ഒരു നിമിഷം മോഹിച്ചു… അപ്പോഴേക്കും, തിരിഞ്ഞു നോക്കിയ അക്കു പറഞ്ഞു -ദേ.. അതാണെൻ്റെ അച്ഛൻ.അനിരുദ്ധ് പരമേശ്വരൻ… !!”ശിരസ്സിൽ ശക്തമായൊരു അടി കിട്ടിയതുപോലെ ദേവിക ഉലഞ്ഞു പോയി…!!അച്ഛാ, എനിക്കൊരു കമ്പനി കിട്ടീന്നു പറഞ്ഞപ്പോൾ ഹരിതാ മിസ്സാണെന്നല്ലേ ഓർത്തത്.?

ദേവികാ മാം ,അച്ഛൻ പോയ ഉടനെ വന്നതാ…!!” അക്കു പറഞ്ഞതൊന്നും പക്ഷേ, രണ്ടാളുടെയും ചെവിയിൽ പതിഞ്ഞില്ല.ദേവിക ഓർമ്മളുടെ അഗ്നിയിൽ സ്വയം ഉരുകി… നാലു ദിവസം മാത്രം തൻ്റെ ചൂടറിഞ്ഞ കുരുന്ന്..!!പ്രസവിച്ച കുഞ്ഞിനെ തൊട്ടു മുൻപിൽ കണ്ടിട്ടും തിരിച്ചറിയാനാവാതെ പോയ മഹാപാപി..!!
എന്നുമെന്നും, പൊള്ളുന്ന അനുഭവങ്ങളുടെ വെയിൽക്കാലങ്ങളിലൂടെ മാത്രം നടക്കാൻ വിധിക്കപ്പെട്ടവൾ… !!”അച്ഛാ.. ! ” എന്ന അക്കുവിൻ്റെ വിളി രണ്ടു പേരെയും, സ്തംബ്ധതയിൽ നിന്നുണർത്തി. ദേവിക മുന്നോട്ടു വന്നു തൻ്റെ ബാഗും സാധനങ്ങളുമെടുത്തു. പോട്ടേ അക്കൂ…!! ”

അവളുടെ ശബ്ദത്തിലെ നനവിൻ്റെ ആഴം അവനു മനസ്സിലായില്ല. ദേവിക വലംകയ്യാലെ അവൻ്റെ ശിരസ്സിൽ തലോടി.പിന്നെ കുനിഞ്ഞ്, ആ നെറുകയിൽ ചുണ്ടമർത്തി. രണ്ടു നീർത്തുള്ളികൾ, അവൻ്റെ മുടിയിഴകൾക്കുള്ളിലൊളിച്ചു..!! അനിരുദ്ധൻ്റെ നേർക്കു നോക്കാൻ ധൈര്യപ്പെടാതെ ദേവിക വാതിൽക്കലേക്കു നടന്നു…!! അച്ഛനെന്താ മാഡത്തിനോടൊന്നും മിണ്ടാഞ്ഞെ..? കട്ട ഫാനാ എൻ്റെയച്ഛൻ എന്നൊക്കെ പറഞ്ഞിരുന്നതാ. എന്നെ നാണം കെടുത്തി..!! അവൻപരിഭവിച്ചു.അയാളതിന് മറുപടി പറയാതെ ബിൽ സെറ്റിൽ ചെയ്യാൻ കൗണ്ടറിലെത്തി.

മാം പേ ചെയ്തു കഴിഞ്ഞതാണല്ലോ സർ ..!” കാഷിലിരുന്നയാൾ അറിയിച്ചു. പതറിപ്പതറി അയാൾ ചുറ്റും നോക്കി. മകൻ, കൈ കഴുകിയിട്ട് നടന്നു വരുന്നുണ്ട്.അച്ഛൻ കഴിക്കുന്നില്ലേ.? ” എന്ന ചോദ്യത്തിന് വേണ്ടന്ന് കണ്ണടച്ചു കാട്ടി. അവനേയും കൊണ്ട് പുറത്ത് കടന്ന്, കാറിൽ കയറുമ്പോഴും അനിരുദ്ധൻ നിശ്ശബ്ദനായിരുന്നു.

………………*…………………..*.

കാറിൻ്റെ ശബ്ദം കേട്ട്, കിടക്കുകയായിരുന്ന ട്രീസച്ചേടത്തി എണീറ്റു വരുമ്പോഴേയ്ക്കും അനിരുദ്ധൻ മുകളിലേക്കു പോയിരുന്നു. സോഫയിൽ വീർത്ത മുഖവുമായി അക്കു ഇരിക്കുന്നുണ്ട്… “എന്താ, എന്തു പറ്റി അക്കൂ ..?”എന്ന ചോദ്യം കേട്ട് അവൻ എല്ലാം പറഞ്ഞു .. ദേവികയോടൊപ്പം ആഹാരം കഴിച്ചത്..! അച്ഛൻ മാഡത്തിനോട് മിണ്ടിയില്ല..!! അതാണ് വലിയ പരാതി.ട്രീസച്ചേടത്തിയ്ക്ക് എന്തു പറയണം എന്നറിയാതെയായി.. അവൻ്റെ പെറ്റമ്മയായാണ് അത് എന്നെങ്ങനെ പറയും.? ഒരു കാര്യം ചെയ്യ്.. ” ചേടത്തി അവനെ ആശ്വസിപ്പിച്ചു. ഓഫീസിലെ കാര്യത്തിനല്ലേ അച്ഛൻ പുറത്തു പോയത്.? വല്ല പ്രശ്നവുമുണ്ടോന്ന് ചോദിച്ചു നോക്ക്. ”

അക്കു അൽപം ആശ്വാസത്തോടെ എണീറ്റ് പോയി വേഷം മാറി. പിന്നെ അച്ഛൻ്റെ മുറിയിലെത്തി. പുറത്തു പോയ വേഷത്തിൽത്തന്നെ കട്ടിലിലേക്കു കിടന്നതായിരുന്നു, അനിരുദ്ധൻ. “അച്ഛാ…” എന്നു വിളിക്കാൻ തുടങ്ങിയ അക്കു അവിടെത്തന്നെ നിന്നു. അച്ഛൻ കണ്ണുകളടച്ച് കിടക്കുകയാണ്.. പക്ഷേ കണ്ണീർ ഒഴുകിയിറങ്ങുന്നു..!! അച്ഛൻ കരയുന്നത് അവനാദ്യമായി കാണുകയാണ്.
“അച്ഛാ..!! ” എന്നു വിളിച്ചു കൊണ്ട് അവൻ ഓടി വന്ന് അരികിൽ ഇരുന്നു. അയാൾ പെട്ടെന്ന് കൈകൾ കൊണ്ട് കണ്ണു തുടച്ച് മകനെ നോക്കി.
അച്ഛൻ്റെ സങ്കടത്തിൽ, അവൻ്റെ പരിഭവം അലിഞ്ഞു പോയിരുന്നു…!! അടുത്തുവന്നിരുന്ന മകനെ നോക്കി അയാൾ തലയണ ഉയർത്തിവെച്ച് ചാരിക്കിടന്നു .. അച്ഛാ..? ” അവൻ്റെ ശബ്ദത്തിലെ ചോദ്യ ഭാവം മനസ്സിലായ അനിരുദ്ധൻ മകനെ തൻ്റെ നെഞ്ചിലേക്കു കിടത്തി.

അച്ഛനൊരു പസിൽ സ്റ്റോറി പറയാം. മോൻ ആൻസർ പറയണം…!?” ‘അക്കു ആവേശത്തോടെ
“യേസ്..!!” പറഞ്ഞു.പണ്ടു പണ്ട്, ഒരു പാട് സ്നേഹിച്ചിരുന്ന ഒരാണും പെണ്ണുമുണ്ടായിരുന്നു.. കുറേ വർഷത്തെ സ്നേഹത്തിനു ശേഷം അവർ കല്യാണം കഴിച്ചു…!മ്മ്.. “അക്കു മൂളി കേട്ടുകൊണ്ടിരുന്നു. “മൂന്നു വർഷങ്ങൾ ..!!അവർ സ്നേഹം കൊണ്ട് ഭൂമിയിൽ സ്വർഗ്ഗം തീർത്തു. അപ്പോഴക്കും അവർക്കു കൂട്ടായി ദൈവം ഒരു കുഞ്ഞിനെ അവളുടെ വയറ്റിൽ വളർത്തി. എല്ലായിടത്തും ,സന്തോഷം മാത്രം… !!പക്ഷേ നാലു മാസം ഗർഭിണിയായിരിക്കേ അവർക്കൊരു ആക്സിഡൻറ് പറ്റി. ഭർത്താവ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പക്ഷേ ഭാര്യ..” “ഭാര്യക്കെന്തു പറ്റി..? ”

അക്കു ഇടയിൽക്കയറി. അവളുടെ വയറിനാണ് കൂടുതൽ പരിക്കുപറ്റിയത്. അതിനുള്ളിലെ കുഞ്ഞ്, പിന്നെ അവളുടെ ഗർഭപാത്രം എല്ലാം നഷ്ടപ്പെട്ടു… സങ്കടത്തിൻ്റെ കടലിലായി അവർ..!! “”എന്നിട്ട് ..?”
“ഭർത്താവു പറഞ്ഞു. നമുക്കൊരു അനാഥക്കുട്ടിയെ ദത്തെടുക്കാം.പക്ഷേ ഭാര്യക്ക്, ഭർത്താവിൻ്റെ കുഞ്ഞിനെത്തന്നെ വേണം. മെഡിക്കൽ സയൻസിൽ അതിനു മാർഗ്ഗങ്ങളുമുണ്ട്..! “”പിന്നെന്താ കുഴപ്പം.?”
“ഭാര്യയുടെ ഗർഭപാത്രം പോയില്ലേ.. വാടകയ്ക്ക് ഏതെങ്കിലും സ്ത്രീയെ നോക്കാൻ ഡോക്ടർ പറഞ്ഞു. കല്യാണം കഴിഞ്ഞ്, മക്കളൊക്കെയുള്ള പാവപ്പെട്ട സ്ത്രീകൾ ചിലപ്പോ സമ്മതിക്കും..

പക്ഷേ ഭാര്യക്കു നിർബന്ധം.കല്യാണം കഴിക്കാത്ത പെൺകുട്ടിയെ മതിയെന്ന്.അങ്ങനെ അവരുടെ വിവാഹം കഴിഞ്ഞ് പത്തു വർഷമായപ്പോ ഒരു പെൺകുട്ടിയെ കണ്ടെത്തി.. ഒരു മലയോര ഗ്രാമത്തിൽ ജനിച്ച അനാഥ.ചെറിയച്ഛൻ്റെ വീട്ടിൽ അവരുടെ മക്കളുടെ കൂടെ വളർന്നു..!എല്ലാ ക്ലാസിലും റാങ്ക് മേടിച്ചിട്ടും, ചെറിയമ്മക്ക് അവൾ പഠിക്കണതിഷ്ടമല്ല. ആദ്യം പറഞ്ഞ ഭാര്യയുടെ ചേച്ചിയാ ആ കുട്ടിയെ കണ്ടത്. അതിൻ്റെ ചെറിയമ്മയോട് കൈനിറയെ കാശു കൊടുക്കാമെന്നു പറഞ്ഞപ്പോ അവരു സമ്മതിച്ചു.. ആ പെൺകുട്ടി വന്നു. കഥയിലെ ഭർത്താവിന് അവളെ ഇഷ്ടമല്ലായിരുന്നു. പണത്തിന് ആർത്തി മൂത്ത് വന്നതാണെന്നു കരുതി. അയാളുടെ കുഞ്ഞിനെ ഡോക്ടറുടെ സഹായത്തോടെ അവൾ ഗർഭം ധരിച്ചു.

പത്തു മാസം, അയാളുടെ ഭാര്യ അവളെ പൊന്നുപോലെ കൊണ്ടു നടന്നു. ഒരാൺകുഞ്ഞുണ്ടായി..!!ആശുപത്രിയിൽ നിന്നു വന്ന അവളുടെ കുഞ്ഞിനെ ഭാര്യ സ്വന്തമാക്കി. ഒന്നു കാണാൻ പോലും സമ്മതിച്ചില്ല . ഭർത്താവ് അവൾക്ക് തുടർന്ന് പഠിക്കാനുള്ള സഹായം ചെയ്തു കൊടുത്തു. വല്ലപ്പോഴും അവളെപ്പോയി കണ്ട് വസ്ത്രങ്ങളും, പുസതകങ്ങളുമൊക്കെ വാങ്ങിക്കൊടുത്തു. അപ്പോ അയാളുടെ അമ്മയ്ക്ക് പേടി..! കുഞ്ഞിൻ്റെ പെറ്റമ്മയായതുകൊണ്ട് അവളോട് ഇഷ്ടം തോന്നിയാൽ, സ്നേഹിച്ചു കല്യാണം കഴിച്ച ഭാര്യയും ,ഭർത്താവും പിരിയില്ലേ.?

അവരോട് ആ നാട്ടിൽ നിന്നു പോകാൻ അമ്മ പറഞ്ഞു. അങ്ങനെ കുഞ്ഞിനെയും കൊണ്ട് അയാളും, ഭാര്യയും കേരളം വിട്ടു. പിന്നെ അവളേക്കുറിച്ച് അന്വേഷിച്ചതേയില്ല.. അവൾ മിടുക്കിയായി പഠിച്ച്, ജോലി നേടി, കൂടാതെ കലാ, സാഹിത്യ രംഗത്തും പ്രശസ്തയായി. പക്ഷേ കുഞ്ഞിനേയും കൊണ്ട് നാടുവിട്ട അവരിൽ ഭാര്യ മരിച്ചു.തിരിച്ച് അയാൾ നാട്ടിൽ വന്നപ്പോ കുഞ്ഞിനു വേണ്ടിയെങ്കിലും, ആ പെൺകുട്ടിയെ തിരിച്ചുവിളിക്കാൻ എല്ലാരും പറഞ്ഞു. പക്ഷേ, അയാൾക്ക് ഭാര്യയോടുള്ള അന്ധമായ സ്നേഹം കൊണ്ട് അതൊന്നും കേട്ടില്ല. അയാളുടെ ചേട്ടനും, അനിയത്തിയുമൊക്കെ ചേർന്ന് ഒരു ദിവസം അവളെ വിളിച്ചു വരുത്തി.

പക്ഷേ ,ഭാര്യയുടെ സ്ഥാനം തട്ടിയെടുക്കാൻ വന്നവളാണെന്നു പറഞ്ഞ് അയാൾ അവളെ അപമാനിച്ചിറക്കി വിട്ടു…!! മകനെ സ്വയം വളർത്തുമെന്ന് പ്രതിജ്ഞയെടുത്തയാൾക്കും തെറ്റി. മകൻ്റെ കുഞ്ഞു മനസ്സ് അമ്മയെ ആഗ്രഹിച്ചു.മറ്റു കുട്ടികളുടെ അമ്മമാരെ അവൻ കൊതിയോടെ നോക്കി…!! പഴയ പെൺകുട്ടി ,ഇന്ത്യ മുഴുവൻ അറിയപ്പെടുന്നയാളായി വളർന്നു കഴിഞ്ഞിരുന്നു… !!അവളും ഒറ്റയ്ക്ക്…!” പറഞ്ഞു നിർത്തുമ്പോൾ അനിരുദ്ധൻ്റെ ശബ്ദം ഇടറിപ്പോയിരുന്നു.

ഇതിൽ ആരാണ് തെറ്റു ചെയ്തത്..?മോൻ പറയ്…? “”അത് .. “അക്കു ആലോചിച്ചു. ആ പെൺകുട്ടി ഒരു തെറ്റും ചെയ്തില്ല. ക്രുവൽറ്റി കാണിച്ചത്, ആ ഭാര്യയും, ഭർത്താവുമല്ലേ.. ?
ഭാര്യക്കുള്ള ശിക്ഷ ഓൾറെഡി കിട്ടി.ഭർത്താവിനും കിട്ടി.. മകൻ്റെ കൂടെ തനിച്ചായില്ലേ..?”അപ്പോ സൊലൂഷനൊന്നുമില്ലേ.?” അയാൾ ചോദിച്ചു.
അത്.. ഞാൻ ആലോചിച്ചു നോക്കീട്ടു പറയാം. അച്ഛൻ ഒന്നും കഴിച്ചില്ലല്ലോ.. നമുക്ക് ചായ കുടിക്കാം. ഡ്രെസ്സ് മാറി വാ, അച്ഛാ..! ” അതോടെ അനിരുദ്ധൻ എണീറ്റ് മുഖം കഴുകാനായി പോയി. വേഷം മാറി മകനോടൊപ്പം താഴെയെത്തി.

ഒരു കപ്പ് ചായയും, കയ്യിലെടുത്ത് ഇരിപ്പുമുറിയിലെ കസേരയിൽ വന്നിരുന്നു. അക്കു കാർട്ടൂണിനായി ടി.വി.ഓൺ ചെയ്തു .ചാനൽ മാറ്റുന്നതിനിടയിൽ ഏതോ ന്യൂസ് ചാനലിൽ ദേവികയുടെ മുഖം കണ്ട് അവൻ ശ്രദ്ധിച്ചു, കൊണ്ട്, അച്ഛാ..!! ”
എന്നു വിളിച്ചു. അയാൾ തിരിഞ്ഞു .TV യിൽ ദേവികയുടെ ചിത്രം. താഴെ സ്ക്രോൾ ചെയ്തു പോകുന്ന വാർത്”പ്രശസ്ത എഴുത്തുകാരി ദേവികാ ശിവറാം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ ..!! ” അനിരുദ്ധൻ്റെ കയ്യിലെ ചായക്കപ്പ് നിലത്തു വീണുടഞ്ഞു.ചാനൽ റിപ്പോർട്ടർ ആശുപത്രിയുടെ മുന്നിൽ നിന്ന് വിവരിക്കുന്നു.

“മലയാളത്തിലെ പ്രശസ്ത എഴുത്തുകാരി ദേവികാ ശിവറാമിനെ താമസിക്കുന്ന ഹോട്ടലിൻ്റെ ലോബിയിൽ കുഴഞ്ഞു വീണതിനെത്തുടർന്ന് ഹോട്ടൽ ജീവനക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല…..രണ്ടു തവണ കേരള സാഹിത്യ അക്കാഡമി അവാർഡ് ,വയലാർ അവാർഡ്, കൂടാതെ ഇക്കൊല്ലത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എന്നിവ നേടിയിട്ടുണ്ട്.. അനുഗ്രഹീത സാഹിത്യകാരിക്കു വേണ്ടി മലയാളികൾ ഒന്നടങ്കം പ്രാർത്ഥിക്കുന്നു..!!! ”

……(തുടരും)……
കൺമുന്നിൽ സ്വന്തം മകനെക്കണ്ടിട്ടും മനസ്സിലാവാത്ത വിഷമത്തിൽ ദേവികയ്ക്ക് എന്തു സംഭവിക്കും? അൽ സൈക്കോ…!! ഇനി നിറയെ ലെക്കും, കമൻറും തന്നോളൂ….

Leave a Reply