March 23, 2025

വെയിൽക്കാലങ്ങളിലൂടെ :ഭാഗം 24

രചന : സായാഹ്ന.M.

അക്കു വേദിയിൽ നിന്നിറങ്ങി വരുന്നത്, കണ്ണീരിൻ്റെ നേർത്ത പാടയിലൂടെ അനിരുദ്ധൻ നോക്കിയിരുന്നു .. !!! പിറ്റേന്ന് ഞായറാഴ്ച.. അക്കുവിന് ഒരു ഔട്ടിങ് ഓഫർ ചെയ്തിട്ടുണ്ടായിരുന്നതു കൊണ്ട്, ആൾ നല്ല ഉഷാറിലായിരുന്നു ആദിയേയും ഹരിതാ മിസ്സിനെയും കൂടി കൂട്ടാമെന്നു പറഞ്ഞപ്പോൾ എന്നാ നീ അവരുടെ കൂടെ പൊക്കോ.!” എന്നായിരുന്നു അച്ഛൻ്റെ മറുപടി.
ട്രീസാ മമ്മിയുടെ പിന്നാലെ നടന്ന് സ്ക്കൂൾ വിശേഷങ്ങളൊക്കെപ്പറഞ്ഞു കേൾപ്പിക്കുകയാണ് അക്കു..ദേവികയെ, ‘മാഡം’ എന്നു പറഞ്ഞപ്പോൾ ചേടത്തി ചോദിച്ചു ദേവികാമ്മ ” എന്നു പറഞ്ഞൂടെ അക്കൂ. എന്തിനാ’മാഡം’?””പിന്നെ അവരെ റെസ്പെക്ട് ചെയ്യണ്ടേ ട്രീസാ മമ്മി..?”

“ആ വിളിയിൽ ബഹുമാനക്കുറവൊന്നുമില്ല,മോനേ..!നമ്മള് ,ഷീലാമ്മ,ശാരദാമ്മ,ജാനകിയമ്മ,സുശീലാമ്മ, എന്നൊക്കെ പറയാറില്ലേ.?””അതു വേണ്ട… ഹരിതാ മിസ്സിനെ ഞാൻ ‘മമ്മാ ‘ന്നു വിളിച്ചിട്ട് അച്ഛന് വല്യ സങ്കടായിരുന്നു..!!” പിന്നെ ചേടത്തി തർക്കിച്ചില്ല. പതിനൊന്ന് മണിക്ക് അച്ഛനും, മോനും ഇറങ്ങിയപ്പോൾ ട്രീസച്ചേടത്തിയും പോന്നു. ചേടത്തി പക്ഷേ, സൂപ്പർ മാർക്കറ്റിൽ കയറി അടുക്കളയിലേക്കാവശ്യമുള്ള സാധനങ്ങൾ വാങ്ങി, ഓട്ടോയിൽ തിരിച്ചു പോയി. ഹോട്ടൽ ഭക്ഷണം അവർക്ക് അത്ര പഥ്യമല്ല..! ആദ്യം അക്കുവിന് ഇഷ്ടപ്പെട്ട രണ്ടു മൂന്നു ജോഡി ഡ്രെസ്സെടുത്തു..

പിന്നെ മാളിൻ്റെ രണ്ടാം നിലയിലെ ‘ലേക്ക് വ്യൂ ,റസ്റ്ററൻ്റിൽ കയറി. അധികം തിരക്കില്ലാത്ത, ലേക്കിലേക്ക് നല്ല വ്യൂ കിട്ടുന്ന ഒരിടത്ത്‌ പോയിരുന്നു. അവന് ഇഷ്ടമുള്ളതെല്ലാം ഓർഡർ ചെയ്തു.ഭക്ഷണം വരാൻ താമസിക്കും എന്നതുകൊണ്ട് അവൻ ആദ്യം രണ്ട് ഐസ്ക്രീം പറഞ്ഞു. സ്ട്രോബെറി എന്ന് അക്കു പറഞ്ഞപ്പോൾ അനിരുദ്ധഎനിക്ക് ചോക്കലേറ്റ് മതി..!” എന്ന് തിരുത്തി.”ചോക്ലേറ്റ് വല്യ ഇഷ്ടാണു താനും, തനി മൂരാച്ചി സ്വഭാവവും ..!”അക്കു വിൻ്റെ ആത്മഗതം കേട്ട് അയാൾ കണ്ണുരൂട്ടി. അവൻ ഒരു ചിരി പാസാക്കിക്കൊടുത്തു.വെയിറ്റർ ഐസ്ക്രീമും കൊണ്ട് വരുമ്പോഴേക്കും അനിരുദ്ധൻ്റെ ഫോൺ ബെല്ലടിച്ചു.

സംസാരത്തിനിടെ അച്ഛൻ്റെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നതും,ഇഡിയറ്റ്. തനിക്കു പിന്നെ എന്തായിരുന്നു ഓർമ്മ ..?”എന്ന് ഷൗട്ട് ചെയ്യുന്നതും കണ്ട്, ഓഫീസിലെ ഏതോ ഹതഭാഗ്യന് മുട്ടൻ പണി വരുന്നുണ്ട് എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് അവൻ ഒരു സ്പൂൺ ഐസ്ക്രീം വായിൽ വെച്ചു.അനിരുദ്ധൻ മറ്റാരെയോ വിളിച്ച്, “പേടിക്കണ്ട, ഞാൻ ദാ വരുന്നു..!!” എന്നു പറഞ്ഞു….പിന്നെ അക്കുവിനു നേരെ തിരിഞ്ഞ് ഫുഡ് വന്ന് മോൻ എല്ലാം കഴിച്ചു തീരുമ്പോഴേക്കും, ഒരു -45 മിനിട്ട് എടുക്കില്ലേ. അച്ഛൻ പോയിട്ട് ഓടി വരാം. ആവശ്യമുള്ളത് മാത്രം കഴിച്ചാൽ മതി. കേട്ടോ.ദാ ഈ ഫോൺ പിടിച്ചോ, അച്ഛൻ വിളിക്കാം..!”അവൻ്റെ മുഖം മങ്ങി.

“ഞാനപ്പഴേ പറഞ്ഞതാ കൂട്ടിന് ആദിയെക്കൂടെ വിളിക്കാന്ന്… അച്ഛനാ വേണ്ടാന്നു പറഞ്ഞേ..!! ”
പിണങ്ങിയ മട്ടിൽ അവൻ പറഞ്ഞു. “ഊം..!! ആദിയെ വിളിക്കാൻ ഇഷ്ടക്കുറവുണ്ടായിട്ടല്ല. അവൻ്റെ കൂടെ, നിൻ്റെ ഹരിതാ മിസ്സും, ചമഞ്ഞൊരുങ്ങി വരും. അതോണ്ടാ..!”അവൻ്റെ പിണക്കം മാറുന്നില്ലെന്ന് കണ്ട് അനിരുദ്ധൻ ശബ്ദം മയപ്പെടുത്തി പറഞ്ഞു -“എടാ, നമ്മുടെ ടൗൺ ബ്രാഞ്ചിലെ ഉണ്ണിയങ്കിളിനെ അറിയില്ലേ .? അദ്ദേഹത്തിൻ്റെ മോൻ ഒരു ഹാർട്ട് പേഷ്യൻ്റാണെന്ന് അച്ഛൻ പറഞ്ഞിട്ടില്ലേ. നാളെ ആ കുട്ടിയ്ക്ക് ഓപ്പറേഷനാ…അതിനുള്ള പണം ലോണായിട്ട് ഉണ്ണീടെ അക്കൗണ്ടിലിടണമെന്ന് ഞാൻ നേരത്തേ പറഞ്ഞതാ.

ആ ,അക്കൗണ്ടൻ്റ് അത് മറന്നു പോയീന്ന്. ഇപ്പോ പണം കെട്ടി വെച്ചെങ്കിലോ നാളെ ഓപ്പറേഷൻ നടക്കൂ.. ഞാൻ ചെന്ന്, പണം റെഡിയാണെന്ന് ഒരു ചെക്കൊപ്പിട്ടു കൊടുക്കണം…!!അതു കൊണ്ടല്ലേ അക്കൂ.അവർക്ക്, ഒരു പാട് കാത്തിരുന്ന് കിട്ടിയ കുഞ്ഞാ അത്..! നിന്നേപ്പോലെ…!! ഒരു 30 മിനിട്ട്… ഹോസ്പ്പിറ്റലിൽ പോയി വരാൻ..” അതോടെ അവൻ്റെ പരിഭവം അലിഞ്ഞു-” ശരി… ഞാൻ കഴിച്ചോളാം. അച്ഛൻ പതിയെ വന്നാ മതി…!! അനിരുദ്ധൻ കൗണ്ടറിൽ ചെന്ന്, അവനെ ശ്രദ്ധിച്ചോളണമെന്ന് പറഞ്ഞേൽപ്പിച്ച് ലിഫ്റ്റിനു നേരെ നടന്നു. അയാൾ കയറിയ ലിഫ്റ്റ് ഗ്രൗണ്ട് ഫ്ലോറിലേക്കു പോകുന്നത്, ഗ്ലാസ് പാർട്ടീഷനിടയിലൂടെ അവൻ കണ്ടു.

പിന്നെ ഐസ്ക്രീം കഴിക്കാനൊരുങ്ങവേ, എസ് കലേറ്ററിൻ്റെ ഭാഗത്തു നിന്നും, ഉള്ളിലേക്കു കയറി വന്നയാളെ കണ്ട് അവൻ അത്ഭുതപ്പെട്ടു.ദേവികാ മാഡം..! തോളിൽ ഒരു ചെറിയ ബാഗ്‌. കൈയ്യിൽ ചെറിയൊരു ടെക്സ്റ്റൈൽ കവർ. അവർ സൗകര്യമുള്ള സീറ്റ് തിരയുകയാണെന്നു മനസ്സിലായ അവൻ എണീറ്റ്ദേവികാ മാം…!!” എന്നു വിളിച്ചു. അവനെ കണ്ട മിഴികൾ അത്ഭുതത്തിൽ വിടർന്നു.
“ഹായ് അഗ്നിദേവ്..!! ” അവൻ്റെയടുത്തേക്കു വന്നു കൊണ്ട് ദേവിക പറഞ്ഞു.”ഹലോ മാം .” അവനും തിരികെ വിഷ് ചെയ്തു.വിരോധമില്ലെങ്കിൽ ഇവിടെയിരിക്കാംഅവൻ പറഞ്ഞു”യാ.. ഷുവർ.താങ്ക്സ്. ”

ഇരിക്കാൻ ഒരുങ്ങിയിട്ട് പെട്ടെന്ന് ദേവിക തിരക്കി.” മോൻ തനിച്ചേയുള്ളോ..?”” അച്ഛൻ കൂടെയുണ്ടാരുന്നു. ഇപ്പോ പുറത്തേക്കു പോയി.അര മണിക്കൂർ കഴിഞ്ഞേ വരൂ.ഓഫീസിലെ ഒരങ്കിളിൻ്റെ കാര്യത്തിന് ഹോസ്പിറ്റലിൽ പോയി.. അതോടെ ദേവിക ഇരുന്നു. മുന്നിലിരുന്ന ചോക്ലേറ്റ് ഐസ്ക്രീം കണ്ട്, അവൾ അക്കുവിനെ നോക്കി “മാഡത്തിന് ഇഷ്ടമുള്ള ഫ്ലേവർ ആണെങ്കിൽ കഴിച്ചോളൂ അച്ഛനു വേണ്ടി പറഞ്ഞതായിരുന്നു കൊണ്ടു വെച്ചപ്പോഴേയ്ക്കും ഫോൺ വന്ന് അച്ഛൻ പുറത്തു പോയി ..!”അവൾ സമ്മതഭാവത്തിൽ പുഞ്ചിരിച്ചു. വെയിറ്റർ വന്ന് ഓർഡറെടുത്ത് പോയപ്പോൾ അവൾ ഐസ്ക്രീം ഒരു സ്പൂൺ വായിൽ വെച്ചു.

ഞാൻ അഗ്നിദേവിനെ നാളെ സ്ക്കൂളിൽ വന്നു കാണണമെന്നു വിചാരിച്ചിരുന്നു..!”എന്താ മാം..?”
ആകാംക്ഷയോടെ അവൻ തിരക്കി.” വേറൊന്നുമല്ല.. മോൻ്റെ കവിതാ സമാഹാരം ഒറ്റയിരുപ്പിനാ വായിച്ചു തീർത്തത്.. ഈ പ്രായത്തിൽ ഇത്ര മനോഹരമായി എഴുതുന്നയാൾ ഭാവിയിൽ മലയാളത്തിലേക്ക്, ഒരു ജ്ഞാനപീഠമൊക്കെ കൊണ്ടുവരും.സംശയമില്ല..!! “” ഓ.. താങ്ക് യൂ മാം..!”ആൻറീന്നുവിളിച്ചോട്ടോ… !” കൈ നീട്ടി അവൻ്റെ കവിളിൽ വാത്സല്യത്തോടെ തട്ടി അവൾ പറഞ്ഞു.അവൻ സന്തോഷത്തോടെ തലയാട്ടി. “എന്താ പുസ്തകത്തിന് അങ്ങനെയൊരു പേര്. ഒറ്റച്ചിറകുള്ള പക്ഷി..?”ഒന്നൂല്ല. അതിലെ ഒരു കവിത എഴുതിക്കഴിഞ്ഞപ്പോ ആ പേരാണ് മനസ്സിൽ വന്നത്. ബുക്കിൻ്റെ പേര് സെലക്റ്റ് ചെയ്തത് ഹൈസ്ക്കൂളിലെ മലയാളം മിസ്സാണ്…!””ഓ.. ശരി. അഗ്നിദേവിൻ്റെ വീട്ടിൽ ആരൊക്കെയുണ്ട്.. ആരാ എഴുതുന്നത്? അച്ഛനോ , അമ്മയോ ആരുടെ കഴിവാ മോന് .?” “അമ്മ എഴുതുമെന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്. എനിക്കത്ര വിശ്വാസമില്ല.. പണ്ട്, അച്ഛന് വല്ല ലവ് ലെറ്ററും എഴുതീട്ടുണ്ടാവും..!”

അവൻ ചിരിച്ചു.അതു കേട്ട് അവളും ചിരിച്ചു പോയി. “എന്താ അമ്മ വരാഞ്ഞത്..?” അവൻ്റെ മുഖം മങ്ങി. ” അമ്മയിപ്പോ ഞങ്ങളുടെ കൂടെയില്ല.. അച്ഛൻ്റെ മുൻ കോപം കാരണമാ അമ്മ സങ്കടപ്പെട്ടു പോയേന്നാ അച്ഛൻ പറയാറ്…!!”ദേവിക വല്ലാതായി.അവൾ ആ വിഷയം വിട്ട്, സ്ക്കൂളിനേക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും, ഒക്കെ സംസാരിച്ചു… ഭക്ഷണം വന്നപ്പോൾ രണ്ടു പേരും, സന്തോഷത്തോടെ പരസ്പരം സെർവ് ചെയ്തു.. ആ കുഞ്ഞിനെ നോക്കിയിരിക്കുമ്പോൾ അനിർവചനീയമായൊരാനന്ദം ഉള്ളിൽ നിറയുന്നത് അവളറിഞ്ഞു.

തൻ്റെ കുഞ്ഞിനും, ഇതേ പ്രായമായിരിക്കും. ചിലപ്പോ തൻ്റെ ശല്യമുണ്ടാവാതിരിക്കാൻ അനിരുദ്ധൻ സാർ, ദുബായിൽ സെറ്റിലായിട്ടുണ്ടാകും..! അവൻ്റെ പേരെന്തായിരിക്കും..? പ്രിയാ മാഡം നല്ല പേരുകൾ സെലക്ട് ചെയ്യുന്ന തിരക്കിലാണെന്നന്ന് പണ്ട് അക്കൗണ്ട്സ് ശരിയാക്കാനായി ഗസ്റ്റ് ഹൗസിൽ ഒരുമിച്ചുണ്ടായിരുന്ന സമയത്ത് എപ്പോഴോ പറഞ്ഞിരുന്നു…!!ഒരു പേരും പ്രിയാ മാഡത്തിനു തൃപ്തി വരുന്നുണ്ടായിരുന്നില്ലത്രെ..!ദേവിക കണ്ണെടുക്കാതെ അവനെ നോക്കിയിരുന്നു. അവൻ്റെ കണ്ണുകൾ.. സംസാരിക്കുമ്പോഴുള്ള ചില ചേഷ്ടകൾ…! അനിരുദ്ധൻ സാറിനെ ഓർമ്മ വരുന്നു…!!

ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ…!”ആ ചൊൽക്കവിത ഓർമ്മിച്ചപ്പോതനിക്കു വട്ടാണെന്ന് അവൾ സ്വയം ചിന്തിച്ചു. തൻ്റെ കൺമുമ്പിലേക്ക് ഒരിക്കലും അദ്ദേഹം മകനെ വിടില്ല..! അങ്ങനെ ചിന്തിച്ചിരിക്കവേ, അക്കു വിൻ്റെ കയ്യിലെ ഫോൺ ബെല്ലടിച്ചു. അച്ഛനാ…!!” എന്ന് ദേവികയോടു പറഞ്ഞു കൊണ്ട് അവൻ അറ്റൻഡ് ചെയ്തു-
“മോൻ കഴിച്ചു കഴിഞ്ഞോ?.” അനിരുദ്ധൻ ഫോണിലൂടെ തിരക്കി.ഇല്ലച്ഛാ.. തിരക്കില്ല. പതിയെ വന്നാൽമതി.എനിക്കൊരുകമ്പനികിട്ടി..!””അതാരാ.. നിനക്ക് കമ്പനി..? നീ ആദി യേം, ടീച്ചറിനേം വിളിച്ചു വരുത്തിയോ.?””അയ്യോ.. ആദിയല്ലച്ഛാ… അതൊരു സർപ്രൈസാ..!! “”ഊം.. ഞാനങ്ങു വരുമ്പോ നിൻ്റെ ഹരിത മിസ്സാണ് ചിരിച്ചോണ്ടു നിക്കണ തെങ്കിൽ, ടീച്ചറാണെന്നു ഞാൻ നോക്കില്ല.. ചിരിക്കാൻ വായിൽ പല്ലു കാണില്ലാ..!!പറഞ്ഞേക്ക്. പത്തു മിനിട്ടിനുള്ളിൽ ഞാനെത്തും..!”

ഫോൺ കട്ട് ചെയ്ത് അവൻ ദേവികയെ നോക്കി ചിരിച്ചു..ആരാ കമ്പനീന്നു ചോദിച്ചപ്പോ ഒന്നു പറ്റിക്കാൻ നോക്കീതാ..!”ആരാ ആദി..?”
“അതെൻ്റെ ബെസ്റ്റ് ഫ്രണ്ടാ.. LKG മുതൽ.. അവൻ്റെ അമ്മ ഹരിതാ മിസ്സാണ്, ഒന്നാം ക്ലാസ് മുതൽ നാലുവരെ എൻ്റെ ക്ലാസ് ടീച്ചർഅച്ഛന് മിസ്സിനെ ഇഷ്ടല്ലാ… അച്ഛൻ പറയണത് ഭയങ്കര വായിനോട്ടമാണെന്നാ.. അവരാണു കൂടെയെങ്കിൽ പറഞ്ഞു വിട്ടോളാൻ…!”അവൻ ചിരിച്ചു, ഒപ്പം ദേവികയും “എൻ്റെ എല്ലാ കഥകളും വായിച്ചിട്ടുണ്ടോ.? “ദേവിക തിരക്കിയപ്പോൾ അക്കു പറഞ്ഞു-“സമ്മതിച്ചു തരില്ലാ എങ്കിലും എൻ്റെ അച്ഛൻ, മാമിൻ്റെ സോറി ആൻറീടെ വല്യ ഫാനാ. എല്ലാ ബുക്സും അച്ഛൻ്റെ കയ്യിലുണ്ട്..!!”

ദേവിക ചിരിച്ചു.”അച്ഛൻ ആൻ്റീടെ എല്ലാ പുസ്തകങ്ങ ളും വായിച്ചിട്ടുണ്ട്.. അച്ഛൻ ഒരു സഹൃദയനാണ്. വെറുതെയല്ല, എൻ്റെയമ്മ പ്രേമിച്ചത്. എന്നു തോന്നും. രണ്ടാൾടേം ലവ് മാരേജ് ആയിരുന്നു..!!”” കീപ് ദിസ് മച്വരിറ്റി ഓൾവേയ്സ് ഇൻ യുവർ ലൈഫ്…!! “ദേവിക അവനെ അഭിനന്ദിച്ചു അക്കു വിടർന്നു ചിരിച്ചു.ആൻറി എവിടെയാ വർക്ക് ചെയ്യണെ..?””ആദ്യം ബാങ്കിലായിരുന്നു…! പിന്നെ CA ചെയ്ത് ആ മേഖലയിലേക്കു തിരിഞ്ഞു.ഇപ്പോ ഡൽഹിയിൽ ഓഡിറ്ററാണ്…നൈസ് … ഇനിയെന്നാ തിരിച്ച് പോണെ.? “കുറേ നാളായി കേരളത്തിൽ വന്നിട്ട് .പണ്ട് കോളേജിൽ ഒരുമിച്ചുണ്ടായിരുന്ന രണ്ടു ഫ്രണ്ട്സ് നാട്ടിൽ വന്നിട്ടുണ്ട്.അവരെയൊക്കെ ഒന്നു കാണണം. ഒരു രണ്ടാഴ്ച.. ഇതു പോലെ രണ്ടു മൂന്നു ഫങ്ഷനുകൾ കൂടിയുണ്ട്..!”

അപ്പോ വീട്..?”” വീട്…!!”ഒന്നു നിർത്തി ദേവിക പറഞ്ഞു -പേരൻ്റ്സ് ചെറുപ്പത്തിലേ നഷ്ടമായി. ചെറിയച്ഛനും, ചെറിയമ്മയുമാ വളർത്തിയത്.അതിൽ ചെറിയച്ഛൻ പോയി.. ചെറിയമ്മ കുറേ രോഗങ്ങളും ഒക്കെയായി മകൾക്കൊപ്പമുണ്ട്..! അവൻ മനസ്സിലായ മട്ടിൽ തലയാട്ടി.”മോൻ പതിയെ ഫിനിഷ് ചെയ്യൂ ട്ടോ. ഞാൻ കൈ കഴുകട്ടെ .. “ദേവിക എണീറ്റ് വാഷ് ഏരിയയിലേക്കു പോയി.അനിരുദ്ധൻ ഫോണിൽ ആരോടോ സംസാരിച്ചുകൊണ്ട് കയറി വന്ന് ആരാണ് അക്കുവിൻ്റെയടുത്ത് എന്നു നോക്കി.ആരുമില്ലെന്നു കണ്ട് അവിടേക്കു നടക്കുമ്പോൾ വാഷ് ഏരിയയിൽ നിന്നിറങ്ങി വരുന്നയാളെകണ്ട് അയാൾ തറഞ്ഞു നിന്നു. ദേവിക..!!!

…………….. (തുടരും)………….

അനിരുദ്ധൻ V/S ദേവിക .!!! ഓടി വന്ന് ലൈക്കും, കമൻ്റും ചെയ്തു പോകൂ…

Leave a Reply