രചന – കാർത്തിക
ഞാൻ അകത്തേക്ക് കയറി അമ്മയെ തിരക്കി, അമ്മ കിടക്കുവായിരുന്നു ഊണ് കഴിഞ്ഞ് പതിവുള്ളതാണ് ഈ ഉച്ചമയക്കം.
ഞാൻ അമ്മയെ ശല്യം ചെയ്യാതെ മുറിയിലേക്ക് പോവാൻ തുടങ്ങി.
മുകളിൽ അഭിഏട്ടന്റെ മുറിയുടെ മുന്നിലെത്തിയപ്പോൾ വെറുതെ അങ്ങോട്ടു നോക്കി, door ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു അവിടുത്തെ കാഴ്ച കണ്ട് ഞാൻ ഉരുകി തീർന്നു.
അഭിഏട്ടനും ജിതയും കെട്ടി പിടിച്ചു നിൽക്കുന്നു ഏട്ടന്റെ മുഖം ജിതയുടെ കഴുത്തിൽ അമർന്നിരിക്കുകയായിരുന്നു.
നിന്ന നിൽപ്പിൽ ഞാനങ്ങു മരിച്ചു പോയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോയി. ഒരുതരം നിർവികാരതയോടെ ഞാൻ എന്റെ റൂമിലേക്ക് പോയി. അവർ എന്നെ കണ്ടിട്ടില്ല ഇനി കണ്ടാലും രണ്ടാൾക്കും യാതൊരു ഉളുപ്പും ഉണ്ടാവില്ലാ പ്രത്യേകിച്ചു എന്റെ മുന്നിൽ.
എന്നെ വേദനിപ്പിക്കാൻ കിട്ടുന്ന ഒരവസരവും അവർ പഴാക്കാറില്ലല്ലോ.
ഞാനെന്റെ റൂം ക്ലോസ് ചെയ്തു ഡ്രസ് പോലും മാറാതെ ഷവറിനു ചുവട്ടിൽ നിന്നു. എന്നിൽ ചേർന്നു കിടക്കുന്ന താലിയിലേക്കാണ് എന്റെ നോട്ടം മുഴുവൻ.
“എന്റെ മാറിലെ ചൂടേറ്റു കിടക്കുന്ന ഈ താലിക്ക് ഒരു മഹത്വവും നിങ്ങളുടെ മനസ്സിൽ ഇല്ലേ അഭിഏട്ടാ…..”
എന്നെങ്കിലും എന്നെ സ്നേഹിക്കുമെന്നും ആ ജീവിതത്തിൽ കൂടെ കൂട്ടുമെന്നും പ്രതിക്ഷിച്ചിരുന്ന ഞാനാണ് വിഡ്ഢി.
അവസരം കിട്ടുമ്പോഴൊക്കെ കുത്തുവാക്കുകൾ പറയുമെങ്കിലും നിങ്ങളെ ഞാൻ സ്നേഹിക്കുന്നുണ്ടോ എന്നു എന്റെ മനസാക്ഷിയോട് തന്നെ ഞാൻ പലവട്ടം ചോദിച്ചിട്ടുണ്ട് അപ്പോഴൊക്കെ ഇല്ലാ എന്നായിരുന്നു എന്റെ മനസ്സ് മന്ത്രിച്ചിരുന്നതും
പക്ഷേ ഇപ്പോൾ നിങ്ങൾ രണ്ടുപേരേയും കാണാൻ പാടില്ലാത്ത ഒരു സാഹചര്യത്തിൽ കാണേണ്ടി വന്നപ്പോൾ എന്റെ നെഞ്ചിലുണ്ടായ നീറ്റലിൽ നിന്നും എനിക്കു മനസ്സിലായി ഞാൻ നിങ്ങളെ പ്രണയിക്കുന്നുണ്ടെന്ന്…….
കുളിച്ചിറങ്ങി ഡ്രസൊക്കെ ചെയ്ഞ്ച് ചെയ്തു ഞാൻ കിടന്നു പെട്ടെന്നു തന്നെ ഞാനുറങ്ങി.
പിന്നീട് എപ്പോഴോ അമ്മ വന്ന് വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത് കണ്ണുകൾക്കൊക്കെ നല്ല ഭാരം തൊന്നുന്നുണ്ടായിരുന്നു. പിന്നെയും ഞാനുറങ്ങിപ്പോയി
എന്റെ നെറ്റിയിൽ എന്തൊ തണുപ്പ് തോന്നിയപ്പോഴാണ് ഞാൻ വീണ്ടും ഉണർന്നത്
നോക്കിയപ്പോൾ അമ്മ അടുത്തുണ്ട്
” അച്ചു വന്നപ്പോഴാണ് ഞാൻ അറിയുന്നേ നീ കോളേജിൽ എന്നും നേരത്തേ വനേന്ന് അറിഞ്ഞേ….
കുറേ ആയിട്ടും നിന്നെ താഴേക്ക് കാണഞ്ഞത് കൊണ്ട് വന്നു നോക്കിയപ്പോൾ നീ ഇവിടെ കിടക്കുവാ ഒരു പാട് വിളിച്ചു നോക്കിയും അനക്കമില്ലാത്തോണ്ടാ അടുത്തേക്ക് വന്ന് നോക്കിയേ അപ്പോൾ വിറക്കുവായിരുന്നു നീ, തൊട്ടു നോക്കിയപ്പോൾ പൊള്ളുന്ന പനിയായിരുന്നു. അതാ തുണി നനച്ചിട്ടേ….. ” അമ്മ
“കീർത്തി നമുക്ക് ഹോസ്പിറ്റലിൽ പോകാം എഴുനേറ്റേ….. ” അച്ചു
“വേണ്ട എനിക്കിപ്പോൾ കുഴപ്പം ഒന്നുമില്ല അല്പം കിടന്നാൽ മാറും” ഞാൻ
” പറ്റില്ല ” അമ്മ
“സാരമില്ല അമ്മാ ഞാനിപ്പോൾ ഓകെയാണ് ” ഞാൻ
അമ്മയും അച്ചുവും ഒക്കെ ഒത്തിരി നർബന്ധിച്ചെങ്കിലും ഹോസ്പിറ്റലിൽ പോകാൻ ഞാൻ കൂട്ടാക്കിയില്ല.
എല്ലാം ഇട്ടെറിഞ്ഞ് വീട്ടിലേക്ക് പോകാം എന്ന് കരുതി, പിന്നെ അതു വേണ്ടാന്നു വച്ചു. അവരുടെയൊക്കെ അഭിമാനം രക്ഷിക്കാൻ വേണ്ടി ബലിയാടാക്കിയതല്ലെ എന്നെ. മാസത്തിലൊരിക്കൽ ഒന്നു വന്നു പോവും എന്നെ കാണാനായി പിന്നെ വല്ലപ്പോഴും വരുന്ന ഒരു ഫോൺ കോളും. അവരുടെ സ്നേഹവും കരുതലും കടമയുമൊക്കെ അവിടെ തീർന്നു.പിന്നെ എന്തിനാ ഞാൻ അങ്ങോട്ടു പോവുന്നേ.
രണ്ട് മൂന്ന് ദിവസം കഴിഞ്ഞാണ് ഞാൻ പിന്നെ കോളേജിലേക്ക് പോയത്.
എല്ലാവരേയും ഫെയ്സ് ചെയ്യാനുള്ള ചമ്മൽ തന്നെയായിരുന്നു കാരണം.
പോവതിരിക്കാനോ ഈയൊരു പ്രശ്നം കാരണം പഠിത്തം മതിയാക്കാനോ എനിക്ക് കഴിയുമായിരുന്നില്ല,
എനിക്ക് കിട്ടിയ സുവർണ്ണാവസരമാണ് എന്റെ വിദ്യാഭ്യാസം എന്നെ തരം താഴ്ത്തിയവരുടെ മുന്നിൽ തന്നെ എനിക്ക് തലയുയർത്തി അഭിമാനത്തോടെ നിക്കണം അതിനായി എന്ത് ത്യാഗം സഹിച്ചിട്ടായാലും എന്തൊക്കെ പ്രതിസന്ധി നേരിടേണ്ടി വന്നാലും അതൊക്കെ തരണം ചെയ്ത് ഞാൻ മുന്നോട്ട് പോവുക തന്നെ ചെയ്യും…….ഇതിപ്പോൾ എന്റെ വാശി കുടിയാണ്,
അന്നത്തെ സംഭവത്തിനു ശേഷം എനിക്ക് അഭിഏട്ടനെ കാണുന്നതു തന്നെ വെറുപ്പായി മാറിയിരുന്നു അല്ലെങ്കിൽ വെറുക്കണം എന്നെന്റെ മനസ്സ് എന്നെ പറഞ്ഞു പഠിപ്പിച്ചു.
ആരുടേയും സ്നേഹം നമുക്ക് തട്ടിപ്പറിച്ച് എടുക്കാനാവില്ലല്ലോ.
ക്ലാസിലേക്ക് ചെന്നപ്പോൾ എല്ലാവരും ഒരു അത്ഭുത ജീവിയെ പോലെ എന്നെ നോക്കുന്നുണ്ടായിരുന്നു. ഞാനതൊന്നും കാര്യമാക്കിയില്ല എന്ത് വന്നാലും നേരിടാൻ എന്റെ മനസ്സിനെ ഞാൻ സജ്ജമാക്കിയിരുന്നു. കഴിവതും വിമലിനെ കാണാൻ ഉള്ള സാഹചര്യം ഞാൻ ഒഴിവാക്കിയിരുന്നു.
ക്ലാസ്റൂമും ലൈബ്രറിയും വാകമര ചുവട്ടിലുമായി ഞാനെന്റെ ദിവസങ്ങൾ തള്ളി നീക്കി……
അങ്ങനെ ആദ്യത്തെ സെമസ്റ്റർ എക്സാം ആയി. ഊണും ഉറക്കവും ഇല്ലാതെ ഞാൻ പഠിച്ചു എക്സാം എഴുതി. എല്ലാത്തിനും പാസ് മാർക്ക് എങ്കിലും കിട്ടണേ എന്ന പ്രാർത്ഥന മാത്രമേ എനിക്കുണ്ടായിരുന്നുള്ളു.
പക്ഷെ റിസൽട്ടു വന്നപ്പോൾ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഞാനായിരുന്നു ക്ലാസ് ടോപ്പർ എനിക്കു തന്നെ വിശ്വസിക്കാൻ പറ്റിയില്ല. വീട്ടിൽ അഭിഏട്ടനൊഴികെ എല്ലാവർക്കും നല്ല സന്തോഷമായിരുന്നു.
പക്ഷേ വീട്ടിൽ എന്നോട് കാണിക്കുന്ന വേർതിരിവ് ക്ലാസിൽ കാണിക്കാറില്ല. അപ്പോഴദ്ദേഹം നല്ലൊരു അദ്ധ്യാപകൻ മാത്രമാണ്. പിന്നീടങ്ങോട്ട് എല്ലാ ടീച്ചർമാർക്കും എന്നോട് ഒരു പ്രത്യേക സ്നേഹമായിരുന്നു.
ഇടയ്ക്ക് ഒന്നു രണ്ടു തവണ വിമലിനെ കണ്ടിരുന്നു. അപ്പോഴൊക്കെ എന്റെ മുഖത്തേക്ക് പോലും അവൻ നോക്കാറില്ലായിരുന്നു. എന്റെ ഒറ്റ അടിയിൽ ഇവൻ നന്നായോ…..
ഒരു ദിവസം ക്ലാസ് കഴിഞ്ഞ് ലൈബ്രറിയിൽ പോയി വായിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല തിരിച്ചിറങ്ങിയപ്പോൾ ഒരുപാട് ലേറ്റായിരുന്നു. കുട്ടികൾ ഒക്കെ പോയിരുന്നു. ഞാൻ ബസ്സ് വരുന്നതും നോക്കി അവിടെ ഉള്ള വെയിറ്റിംഗ് ഷെഡ്ഡിലിരുന്നു ചുറ്റും നോക്കി കൊണ്ടിരിക്കുമ്പോഴാണ് ഓപ്പോസിറ്റായി കുറച്ചു മാറി ജിത നിൽപ്പുണ്ടായിരുന്നു. ഇവളിതെന്താ വീട്ടിൽ പോവതെ ഇവിടെ നിൽക്കുന്നേ…. ( ഭാഗ്യത്തിന് ഞങ്ങളെ പഠിപ്പിക്കാൻ ജിത ഇല്ലായിരുന്നു അതു കൊണ്ട് ടീച്ചർ ആണെന്നുള്ള ബഹുമാനം ഞാനെന്തിനാ കൊടുക്കുന്നേ പ്രത്യേകിച്ച് എന്റെ ജീവിതം തകർക്കാൻ തുനിഞ്ഞിറങ്ങിയവളെ……)
ആരെയോ പ്രതീക്ഷിച്ചുള്ള നിൽപ്പാണെന്ന് കണ്ടാലറിയാം. ഇനി അഭിഏട്ടനെ ആയിരിക്കുമോ. ഞാനിങ്ങനെ ഓരോന്നും ആലോചിച്ചിരിക്കെ ജിതയുടെ അടുത്തായി ഒരു കാർ വന്നു നിന്നു അവൾ അതിൽ കയറി പോയി എന്തായാലും അത് അഭി ഏട്ടനല്ല പിന്നാരായിരിക്കും, ആ ആരെങ്കിലും ആവട്ടെ എനിക്കെന്താ….
അങ്ങനെ സെക്കെന്റ് സെമസ്റ്ററും കഴിഞ്ഞപ്പോൾ ഫസ്റ്റ് ഈയർ എന്ന കടമ്പ കടന്നു ഞാൻ സെക്കന്റിയർ ആയി. അവിടെയും റിനു മിസ് തന്നെയാണ് തത്കാലത്തേക്ക് ഞങ്ങളുടെ ക്ലാസ് ടീച്ചർ, ടീച്ചർക്ക് പകരം പുതിയൊരു സർ വരുമെന്നാണ് ഇപ്പോഴത്തെ ക്ലാസിലെ ചർച്ച..അഭി ഏട്ടനും ഉണ്ട് ഞങ്ങൾക് പഠിപ്പിക്കാനായിട്ട്……..
ലഞ്ച്ബ്രേക്കിന് എന്നത്തേയും പോലെ ഞാൻ ലൈബ്രറിയിലേക്ക് പോയി. എന്തൊ ഒന്നും വായിക്കാനുള്ള മനസ്സുണ്ടായിരുന്നില്ല രാവിലെ എഴുന്നേറ്റപ്പോൾ മുതൽ നെഞ്ചിനുള്ളിൽ വല്ലാത്തൊരു വിങ്ങലായിരുന്നു എന്തൊ അരുതാത്തത് സംഭവിക്കാൻ പോകുന്നതു പോലെ…..
ഓരോന്നും ആലോചിച്ച് ഞാൻ ഷെൽഫിലൂടെ വിരലോടിച്ചു നടന്നു. മനസ്സ് ഇവിടൊന്നും അല്ലാത്തതു കൊണ്ട് മുന്നിൽ നിന്നിരുന്ന ആളെ ഞാൻ കണ്ടില്ല….. നേരേ ചെന്ന് അയാളുമായി കൂട്ടിമുട്ടി പെട്ടെന്നു തന്നെ ഞാൻ പുറകിലോട്ട് മാറി മുന്നിൽ നിന്നയാളെ തലയുയർത്തി നോക്കി.
എന്നെ തന്നെ രൂക്ഷമായി നോക്കുന്ന രണ്ട് കണ്ണുകളെയാണ് ഞാൻ കണ്ടത്…….
തുടരും…….