രചന – ആര്യ
ഹോസ്പിറ്റലിൽ ചെന്നതും ശിവ പാറുവിനെയും കാറിൽ നിന്നും വെളിയിലെക്കെടുത്തു കൊണ്ട് ഇറങ്ങി…ഹോസ്പിറ്റലിനുള്ളിലേക്ക് ഓടി കയറി..dr പറഞ്ഞതനുസരിച്ചു അവളെ റൂമിലേക്ക് മാറ്റി… വാടി തളർന്നു കിടന്ന പാറുവിനെ കണ്ടു ശിവക്ക് നല്ല വിഷമം ആയി…dr ന് കൂടെ വന്ന നേഴ്സുമാര് അവന്റെ ടെൻഷൻ കണ്ടു ചിരിച്ചതും dr അവരെ ദേഷ്യത്തിൽ നോക്കി…
പാറുവിന്റെ bp ചെക്ക് ചെയ്യ്തു…. നേഴ്സിനോട് പറഞ്ഞു ഡ്രിപ് ഇട്ടു…..
ശിവയുടെ ടെൻഷൻ കണ്ടു dr ശിവയുടെ അടുത്തേക്ക് വന്നു….
എന്തിനാ ഇത്രേം ടെൻഷൻ അടിക്കുന്നത്…. ബിപി ഒന്ന് ലോ ആയതാ.പേടിക്കാൻ ഒന്നുല്ലടോ.. ഒന്ന് ഉറങ്ങി എണീറ്റ മാറും …. അത്രയും പറഞ്ഞു കൊണ്ട് dr അവിടെ നിന്നും വെളിയിലേക്കിറങ്ങി…… ശിവ പാറുന് അടുത്തേക്ക് വന്നിരുന്നു… അവളുടെ തലയിൽ പതിയെ തലോടി…. പാറുവിന്റെ കൈ ശിവയുടെ കൈക്കുള്ളിൽ ആക്കി……
അവളെ തന്നെ നോക്കി ഇരിക്കുന്ന ശിവയെ കണ്ടു കൊണ്ടാണ് നേഴ്സ് അകത്തേക്ക് കയറി വന്നത്..
താൻ ഇങ്ങനെ അടുത്ത് തന്നെ ഇരിക്കേണ്ട…. ആള് ഇപ്പോഴേ എണീക്കില്ല… ഇൻജെക്ഷൻ എടുത്തതിന്റെ മയക്കം കൂടി ആണ്… നാളെ രാവിലെ നോക്കിയ മതി… അത്രയും പറഞ്ഞു കൊണ്ടവർ വെളിയിലേക്കിറങ്ങി… പക്ഷെ അവനെന്തോ അവളുടെ അടുത്ത് നിന്നു മാറുവാൻ തോന്നി ഇല്ല…..
നേരം വെളുത്തതും ശിവ മുഖം കഴുകി കൊണ്ട് വെളിയിലേക്കിറങ്ങി… പാറു അപ്പോളേക്കും കണ്ണ് തുറന്നിരുന്നു….
ശിവ അവൾക്കടുത്തേക്ക് ഓടി ചെന്നു… പാറു… എണീറ്റോ നീ…
അല്ല ശിവേട്ട നമ്മളെന്താ ഇവിടെ… ഇന്നലെ വീട്ടിലേക്കു കയറി ചെന്നതരുന്നല്ലോ…..
അഹ് കൊള്ളാം…വീട്ടിലേക്കു ചെന്നു കയറിയാതെ ഉള്ളു അപ്പോഴേ നിന്റെ ബോധം പോയി….എന്റെ ജീവൻ അങ്ങ് പോയി… പിന്നെ ഒന്നും നോക്കാതെ ഇങ്ങോട്ട് കൊണ്ട് വന്നു.. ഇവിടെ വന്നപ്പോ dr പറഞ്ഞു ബിപി ലോ ആയതാണെന്നു…. വയ്യാഞ്ഞാൽ നേരത്തെ പറഞ്ഞൂടാരുന്നോ പാറു നിനക്ക്…. അവളുടെ അടുത്ത് വന്നിരുന്നു കൊണ്ട് അവൻ ചോദിച്ചു…
കുറച്ചു കഴിഞ്ഞതും നേഴ്സ് വന്നു .. മറ്റു പ്രശ്നം എന്തെങ്കിലും ഉണ്ടോ എന്നറിയാൻ ബ്ലഡും യൂറിനും അവർ കളക്ട് ചെയ്‌തു ടെസ്റ്റ് ചെയ്യാൻ കൊടുത്തു…
കുറച്ചു കഴിഞ്ഞതും dr നെ വീണ്ടും ശിവ ചെന്നു കണ്ടു…… ശിവയെ കണ്ടതുമവർ ഒന്ന് ചിരിച്ചു… അവനോട് ഇരിക്കുവാൻ പറഞ്ഞു…അവർക്കു മുന്നിലെ ചെയറിൽ ശിവ ഇരുന്നു….. അവർക്കു മുന്നില് റിസൾട്ടും ഇരിപ്പുണ്ടയിരുന്നു…. Dr അതെല്ലാം നോക്കി….
പെട്ടെന്ന് എന്താ ഇപ്പോൾ ബിപി ഇത്രേം കുറയാൻ കാരണം… (Dr)
അവളുടെ ചേട്ടന്റെ എൻഗേജ്മെന്റ് ഉം കല്യാണവും ഒക്കെ ആയി ഇത്തിരി തിരക്ക് ആയിരുന്നു… അതിന്റെ ക്ഷീണോം കാര്യങ്ങളും അവൾക്കുണ്ടായിരുന്നു….ഉറക്കവും കാര്യങ്ങളും ഒക്കെ ലേറ്റ് ആയി ആയിരുന്നു….. ( ശിവ )
ഓക്കേ ശിവസിദ്ധി…ഇത്രയും ദിവസത്തെ ക്ഷീണമായിരിക്കാം പെട്ടെന്നു ഇങ്ങനെ… പക്ഷെ തനിക്ക് ഒരു സന്തോഷ വാർത്ത ഉണ്ടെടോ…. പാർവ്വതി പ്രെഗ്നന്റ് ആണ്…താൻ ഒരു അച്ഛൻ ആകുവാൻ പോകുവാടോ….
പറഞ്ഞു തീർന്നതും ശിവ ഞെട്ടി… അവന്റെ കണ്ണുകൾ കലങ്ങി.. ചെവി രണ്ടും കൊട്ടി അടച്ചത് പോലെ തോന്നി അവനു… സന്തോഷം കൊണ്ട് അവന്റെ ദേഹം മൊത്തം വിറക്കുന്നത് പോലെ തോന്നി അവനു…
തനിക്കറിയാലോ ഞാൻ ഡ്യൂട്ടി dr ആണ്…. പാറുവിനെ ഇനി മുതൽ ഒരു ഗൈനേക്കോളജിസ്റ്റിനെ കാണിച്ചാൽ മതി…dr ആ പറഞ്ഞത് ശിവ കെട്ടില്ലായിരുന്നു… കണ്ണും മിഴിച്ചു എന്തോ ശിവ ആലോചിച്ചു ഇരിക്കുന്നത് കണ്ടാണ് dr പിന്നെയും അവനെ വിളിക്കുന്നത്….
ശിവസിദ്ധി…എടൊ.
ഏഹ്… എന്താ dr….
താൻ ആള് കൊള്ളാല്ലോ.. ഞാൻ പറഞ്ഞത് വല്ലതും കെട്ടോ… ചിരിച്ചു കൊണ്ടവർ അത് ചോദിച്ചു..
അത് പിന്നെ dr പെട്ടെന്ന് ഇത് കേട്ടപ്പോ സന്തോഷം കൊണ്ട് എന്താ പറ്റിയെന്നു അറിയണ്ടായി പോയി…. ചിരിച്ചു കൊണ്ട് വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു ശിവ പറഞ്ഞു നിർത്തിയത്…
വീണ്ടും dr അവനോടു ആ കാര്യം സൂചിപ്പിച്ചതും ശിവ എല്ലാം ഓക്കേ പറഞ്ഞു അവിടെ നിന്നും പുറത്തേക്കിറങ്ങി….. അവന്റെ തൊണ്ട പോലും വരണ്ടു…. പിന്നീടു ഒരു ഓട്ടം ആയിരുന്നു….. പാറുവിന്റെ അടുത്തേക്ക്…….. ഓട്ടം ചെന്നു നിന്നത് റൂമിനു വെളിയിലേക്കായിരുന്നു… ശിവ അകത്തേക്ക് കയറി… ബെഡിൽ കണ്ണുകളും അടച്ചു കിടക്കുന്ന പാറുനെ തന്നേ അവൻ നോക്കി… ശബ്ദം ഉണ്ടാക്കാതെ അവളുടെ അടുത്തേക്ക് ചെന്നു.. അവൾക്കരുകിലായി ഇരുന്നു…
പാറുവിന്റെ വയറിലേക്ക് തന്നെ ശിവ നോക്കി… സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു
….. വയറിൽ കിടന്ന സാരി പതിയെ അവൻ മാറ്റി… കൈ അവിടേക്കു കൊണ്ട് വെച്ചു… പതിയെ തലോടിയതും പാറു കണ്ണ് വലിച്ചു തുറന്നു… മുന്നിൽ ശിവ ഇരിക്കുന്നത് കണ്ടതും അവൾ എണീറ്റിരുന്നു…. മാറി കിടന്ന സാരി അവൾ നേരെ ഇട്ടു…
എന്താ…. എന്താ ശിവേട്ട… സങ്കടമാണോ സന്തോഷമാണോ അറിയാൻ പറ്റാത്ത ഒരു ഭാവം ആയിരുന്നു അവന്റേത്… പെട്ടെന്ന് അവളെ ചേർത്ത് പിടിച്ചു.. അവളുടെ മുഖമാകെ ഉമ്മകൾ കൊണ്ട് മൂടി….
ഏട്ടാ… ഹോസ്പിറ്റൽ ആ… എന്താ പറ്റിയെ… അവനിൽ നിന്നും അടർന്നു മാറി അവൾ ചോദിച്ചു…
അവളുടെ കണ്ണിലേക്കു നോക്കി കൊണ്ട് അവൻ കയ്യെടുത്തു അവളുടെ വയറിലേക്ക് വെച്ചു
..
നമ്മളുടെ കുഞ്ഞു… പാറു….( ശിവ പറഞ്ഞു നിർത്തിയതും പാറു ഞെട്ടി അവനെ നോക്കി… പതിയെ തല താഴ്ത്തി അവളുടെ വയറിലേക്കും… ശിവ വെച്ച കൈയ്യുടെ മുകളിലേക്ക് അവളും തന്റെ കൈകൾ ചേർത്ത് പിടിച്ചു…. അവൾക്കും ശിവയുടെ അതെ അവസ്ഥ തന്നെ ആയിരുന്നു… പാറു പെട്ടെന്ന് ശിവയുടെ ഷർട്ടിൽ പിടിച്ചു വലിച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു…
എത്ര നേരം അവർ അങ്ങനെ ഇരുന്നെന്നറിയില്ല…… Dr പിറ്റേന്ന് ഉള്ളത് കൊണ്ട് അന്നവർ അവിടെ നിന്നും ഡിസ്ചാർജ് വാങ്ങി വീട്ടിലേക്കു പൊന്നു… വീട്ടിൽ വന്നത് മുതൽ ശിവ പാറുവിനെ അടുത്ത് നിന്നു മാറ്റുന്നു കൂടി ഇല്ലായിരുന്നു…. ഇതിനിടയിൽ അവരെ വിളിച്ചിട്ട് കിട്ടാത്തത് കൊണ്ട് തന്നെ ശിവക്ക് വീണ്ടും കാൾ വന്നു… പാറു തന്റെ ബാഗ് എടുത്തപ്പോഴാണ് ഫോൺ കണ്ണിൽ പെട്ടതും വിളി വന്ന നമ്പറുകളിലേക്ക് തിരികെ വിളിച്ചു കോണ്ട് ശിവയുടെ കയ്യിലേക്ക് ഫോൺ കൊടുത്തു… ആദ്യം വിളിച്ചത് പാറുവിന്റെ അമ്മയെ ആയിരുന്നു… സന്തോഷം കൊണ്ട് ശിവക്ക് പറയുവാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല.. എങ്ങനെ ഒക്കെയോ ശിവ പറഞ്ഞു നിർത്തി… ഫോണിൽ കൂടി തന്നെ അവർക്കൊക്കെ എത്രയും സന്തോഷം ആണ് എന്നറിയാൻ പറ്റി… പിന്നെ ആധിയെ വിളിച്ചു പറഞ്ഞു… ശ്രീയെ മീനു തന്നെ വിളിച്ചറിയിച്ചു… ലച്ചു വഴി അർദ്ധവും അറിഞ്ഞു..
ഫോൺ വെച്ച് ഒരു മണിക്കൂർ പോലും ആയില്ല അതിനു മുന്നേ പ്രവീനും വീട്ടുകാരും ഒക്കെ അവിടേക്കെത്തി… അമ്മയും അച്ഛനും അവളെ ചേർത്തു പിടിച്ചു പ്രവീനും മീനും അവളുടെ അടുത്ത് നിന്നു മാറുന്നു പോലും ഇല്ലായിരുന്നു.അമ്മയ്ക്കും അച്ഛനും അത്രത്തോളം സന്തോഷം ഉണ്ടായിരുന്നു….
ആദിയും അരുണും മിഥുനും അച്ഛനും അമ്മയും ഗായുവും ദേവുവും വേണിയും അങ്ങനെ വേണ്ടപെട്ടവർ എല്ലാം അവിടെ എത്തി..
പാറുവിന്റെ അടുത്തേക്ക് എല്ലാവരും കൂടി വന്നു… എല്ലാവർക്കും സന്തോഷം……
വൈകിട്ടോടു കൂടി എല്ലാവരും അവരുടെ വീട്ടിലേക്ക് മടങ്ങി….
ശിവയും പാറുവും മാത്രം
… അവരുടേതായ ലോകത്തു അവരുടേതായ മാത്രം കുഞ്ഞു സന്തോഷങ്ങൾ.. അവളെയും ചേർത്തു പിടിച്ചു ശിവ അങ്ങനെ കിടന്നു… പാറുവിനോട് വാ തോരാതെ അവനോരോന്നും പറഞ്ഞു കൊണ്ടേ ഇരുന്നു..അവന്റെ കുഞ്ഞി കുഞ്ഞി തമാശകളും സ്വപ്നങ്ങളും കെട്ടു പാറു ചിരിച്ചു…പിറ്റേന്ന് നേരം വെളുത്തതും ശിവ തന്നെ പാറുവിനുള്ള ചായ ഇട്ടു കൊണ്ട് വന്നു കൊടുത്തു….. അവൾക്കു വേണ്ടതൊക്കെ അവൻ തന്നെ കഴിക്കാനുണ്ടാക്കി… പാറു പറഞ്ഞിട്ടൊന്നും കാര്യമില്ലന്ന് അവൾക്കു മനസിലായി…. സമയം കുറച്ചു നീങ്ങിയതും പാറുവിനെയും കൂട്ടി ശിവ ഹോസ്പിറ്റലിലേക്ക് തിരിച്ചു.. തലേന്ന് തന്നെ ബുക്ക് ചെയ്യ്തത് കൊണ്ട് തന്നേ ആദ്യം തന്നെ dr നെ കാണുവാൻ അവർക്കു പറ്റി…. എല്ലാം കഴിഞ്ഞ് തിരിച്ചതിറങ്ങിയതും ശിവ അവളെ ചേർത്ത് പിടിച്ചു….. ശിവയുടെ അടുത്ത് ചേർന്നു നിൽക്കുമ്പോൾ അവൾക്കറിയാമായിരുന്നു അവന്റെ ഉള്ളിൽ ഇപ്പോൾ എന്തോരം സന്തോഷം ഉണ്ടെന്നു….കാർ പോയ വഴികളിൽ അവൾക്കു വേണമെന്ന് പറയുന്നതൊക്കെ ശിവ വണ്ടി നിർത്തി വാങ്ങി കൊടുത്തു…. തന്റെ മൂത്ത മകൾ പാറു തന്നെയാണ് ശിവക്ക്….
ശിവേട്ട… കുഞ്ഞാവ വന്ന ശിവേട്ടനു ആദ്യം ആരെയാ ഇഷ്ടം… ( പാറു )
പെട്ടെന്നവൾ അത് ചോദിച്ചതും അവനൊന്നു ചിരിച്ചു..
നിന്നെ തന്നെ…
അത് കഴിഞ്ഞു ഞാൻ എന്റെ കൊച്ചിനെ സ്നേഹിച്ചോളാം പോരെ…(ശിവ )
അഹ് മതി…. ഐസ്ക്രീം വായിലേക്ക് വെച്ചു കൊണ്ടവൾ പറഞ്ഞു
ഡി കുറച്ചു തിന്നമതി.. ഇനി അടുത്തത് പനി കൂടി നീ പിടിച്ചു വെക്കല്ലേ… ( ശിവ,)
അങ്ങനെ പനി ഒന്നും എനിക്ക് പിടികൂല.അവളതും പറഞ്ഞു വീണ്ടും തീറ്റിയിൽ ശ്രെദ്ധിച്ചു……
പാറുവിന് ശിവ ഒരു കുറവും വരാതെ ഇരിക്കുവാൻ പ്രേത്യേകം ശ്രെദ്ധിച്ചു….
ദിനമൊരോന്നും മുന്നോട്ടു പോയി….
ശിവേട്ട…….. വിളി പാതി വരുന്നതിനു മുന്നേ ശിവ ബെഡ്റൂമിലേക്ക് ഓടി ചെന്നു…… പാറുവിനു ഷീണം നല്ലത് പോലെ ഉണ്ടായിരുന്നു.. കഴിക്കുന്നതൊക്കെയും വോമിറ്റ് ചെയ്യ്ത്തിരുന്നു…..കണ്ണിനു ചുറ്റും കറപ്പു വീണു… വീട്ടിൽ നിന്നു വിളിക്കുമ്പോൾ ശിവ ആരോടും ഒന്നും പറയരുതെന്നു പാറു പറയുമായിരുന്നു
ശിവ റൂമിൽ എത്തിയതിയതും ബെഡിൽ നിന്നു വെളിയിലേക്കിറങ്ങി നിൽക്കുന്ന പാറുവിനെ ആണവൻ കാണുന്നത്…. അവൾ നിന്നിടമെല്ലാം വോമിറ്റ് ചെയ്തിരുന്നു…. ശിവ ഓടി അവൾക്കരുകിൽ എത്തി… അവളെയും താങ്ങി പിടിച്ചു ബാത്‌റൂമിൽ കൊണ്ട് പോയി വാ കഴുകി തിരികെ കൊണ്ട് കിടത്തി….
തറയിലേക്ക് നോക്കിയ ശിവ പെട്ടെന്ന് തന്നെ ബക്കറ്റും വെള്ളവുമായി അങ്ങോട്ടേക്ക് വന്നു… ചെറിയ ഒരു ടവൽ കൊണ്ട് അവിടമത്രയും അവൻ തുടച്ചു മാറ്റി…. അപ്പോളാണ് പാറുവിന്റെ അമ്മ അങ്ങോട്ടേക്ക് വരുന്നത്… ശിവ അമ്മയെ കണ്ടതും ഒന്ന് ചിരിച്ചു…
അമ്മയോ… ഇരിക്ക്… ഇവളൊന്നു ഛർദിച്ചു…. തുടച്ചു മാറ്റിയില്ലെങ്കിൽ ഇവിടൊക്കെ ആവും… ശിവയുടെ പറച്ചിൽ കേട്ടതും അവരുടെ കണ്ണുകൾ നിറഞ്ഞു….
മോൻ മാറ് അമ്മ ചെയ്തോളാം… ( അമ്മ )
വേണ്ട അമ്മേ ദേ കഴിഞ്ഞു…. അതും പറഞ്ഞു ശിവ അവിടെ നിന്നും എണീറ്റു… പാറുവിനെ നോക്കിയപ്പോൾ അവൾ മയക്കത്തിലായിരുന്നു….
ശിവ തിരികെ വന്നതും അമ്മ അവനു അടുത്തേക്ക് വന്നു….
എന്റെ മോൾടെ ഭാഗ്യ നിന്നെ പോലെ ഒരാളെ അവൾക്കു കിട്ടിയത്… അവൾക്കു ഇങ്ങനൊക്കെ വയ്യാന്നറിഞ്ഞിട്ടും മറ്റൊരാളെ വിളിക്കാതെ നീ തന്നെ ഇതൊക്കെ ചെയ്യുന്നില്ലേ…. നിറഞ്ഞ കണ്ണുകകൾ തുടച്ചു കൊണ്ടവർ പാറുവിന് അടുത്തേക്ക് ചെന്നു….
പാറുവിനെ നോക്കാനായി അമ്മ അവിടെ നിന്നു…. അമ്മ ഉണ്ടേലും ശിവ തന്നെ അവളുടെ കാര്യങ്ങൾ ഓരോന്നും നോക്കി… രാത്രിയിൽ ഒക്കെ അവൾ വോമിറ്റു ചെയ്തതും രണ്ടു കയ്യും നീട്ടി ശിവ അവൾക്കു മുന്നിലേക്ക്…………. കഴിഞ്ഞതും പാറു മുഖമുയർത്തി ശിവയെ നോക്കി…ഒരു ചെറു ചിരിയോടെ അവൻ അവൾക്ക് മുന്നിൽ നിന്നു…
തിരികെ വന്നതും അവനെ ചേർത്ത് പിടിച്ചവൾ കരഞ്ഞു..
എന്താടി…… ഇത്…… അവളെ അശ്വസിപ്പിച്ചു കൊണ്ട് അവനിലേക്ക് ചേർത്ത് പിടിച്ചു…
തുടരും