രചന – ആര്യ
പാറു…….. നിനക്ക് കുടിക്കാൻ എന്തെങ്കിലും വേണോ….. ( ശിവ )
എനിക്ക് തല വേദനിക്കുന്നു…..( പാറു അത് പറഞ്ഞതും ശിവ അടുത്ത് കണ്ട കടയിലേക്ക് കാർ നീക്കി നിർത്തി….)
ഇറങ്ങ് …. അവൻ പറഞ്ഞതും അവൾ കാറിൽ നിന്നും വെളിയിലേക്കിറങ്ങി … അവളെയും കൂട്ടി അകത്തേക്ക് കയറി….. ഒരു ചെറിയ ചായ കട ആയിരുന്നു അത്……
ഓ ഇവിടൊക്കെ കയറുവോ…. 😒( പാറു )
അതെന്താടി കയറിയാൽ… ( ശിവ )
ഞാൻ ചോദിച്ചന്നെ ഉള്ളു… പാറു അതും പറഞ്ഞു പുറത്തു കിടന്ന ബെഞ്ചിലെക്ക് ഇരുന്നു……ശിവ രണ്ടു കയ്യിൽ ചായയുമായി അവളുടെ അടുത്തേക്ക് വന്നിരുന്നു……
കുടിക്ക്.. അവൾക്കു നേരെ അവൻ ആ ഗ്ലാസ്സ് നീട്ടി…… പാറു അത് കയ്യിലേക്ക് വാങ്ങി…. ചുണ്ടോടു അടുപ്പിച്ചപ്പോൾ ശിവ അവളെ നോക്കി…..
മ്മ്… എന്താ നോക്കുന്നെ….. ( പാറു )
ഏയ് ഒന്നുല്ല….. അല്ല നിനക്ക് കഴിക്കാൻ എന്തേലും വേണോ….. ഇവിടെ ഇപ്പോ ഫുഡ് ഒന്നും കിട്ടില്ല… കുറച്ചൂടെ പോകണം…. ശിവ ഗ്ലാസ്സ് അവിടെ വെച്ചു കൊണ്ട് കടക്കുള്ളിലേക്ക് വീണ്ടും ചെന്നു…..
പാറു ചുറ്റുമോന്നു നോക്കി…. അടുത്ത് മറ്റൊരു ബെഞ്ചിൽ ഇരിക്കുന്ന ആളൊഴിച്ചാൽ വേറെ ആരും അവിടെ ഇല്ല… പാറു ഗ്ലാസ്സ് ബെഞ്ചിലേക്ക് വെച്ചു. മറ്റെങ്ങോ നോക്കി കൊണ്ടവൾ .. ശിവ കുടിച്ചു കൊണ്ടിരുന്ന ചായ ഗ്ലാസ്സ് എടുത്തു ചുണ്ടോടു അടുപ്പിക്കാനായി വന്നു..
അയ്യേ എന്താ കുട്ടിയെ ഇത്….. ആ ബെഞ്ചിൽ ഇരുന്ന ആൾ പെട്ടെന്ന് ചാടി കയറി പറഞ്ഞതും അവളുടെ കണ്ണുകൾ ശിവയിൽ ചെന്നു നിന്നു.. അവൻ ശബ്ദം കെട്ടു കൊണ്ട് പാറുവിനെ നോക്കി… കടക്കാരനും സൂക്ഷിച്ചു നോക്കുന്നുണ്ട്….
അറിഞ്ഞോ…. ഞാൻ പെട്ടു…… ( ആത്മ )(പാറു )
കുട്ടിയെ ആ ഗ്ലാസ്സ് ആ കൊച്ചൻ കുടിച്ചു വെച്ചതാ….. അയാൾ അത് പറഞ്ഞതും ശിവയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു….
അയ്യേ….. അവൾ ആ ഗ്ലാസ്സ് മാറ്റി വെച്ചു…. അത് പിന്നെ ഞാൻ കണ്ടില്ലാരുന്നു… അതാ മാറി പോയത്…. അവൾ പറഞ്ഞു നിർത്തി…ശിവക്ക് അതൊരു വിഷമം ആയി….. വീണ്ടുമവൻ അവളുടെ അടുത്തേക്ക് വന്നിരുന്നു… കുറച്ചു കഴിഞ്ഞതും അവർ കാറിലേക്ക് വന്നു കയറി .. പാറു വീണ്ടും ആ ബെഞ്ചിൽ ഇരിക്കുന്ന ആളെ നോക്കി..32 പല്ലും കാണിച്ചു ചിരിക്കുന്നു… ദുഷ്ടൻ… പാറു വണ്ടിക്കുള്ളിലേക്ക് വന്നു കയറി….
നേരം ഇരുട്ടി….. ശിവ വീട്ടിലേക്കായിരുന്നു പോയത് …
ഇതെന്താ ഇങ്ങോട്ട് നിങ്ങളെന്നെ കൊണ്ട് വരുവായിരുന്നു അല്ലെടോ…. ഏഹ്ഹ്…….. എന്നെ തിരിച്ചു കൊണ്ട് പോയി വിടുന്നുണ്ടോ…….അവൾ ഉച്ചത്തിൽ അതിനുപരി ദേഷ്യത്തിൽ പറഞ്ഞു നിർത്തി….
പാറു നീ ഒന്ന് അടങ്ങടി…ഇരുട്ടി ഇല്ലേ… ഇന്ന് ഇവിടെ നിക്കാം നാളെ ഇറങ്ങാം…. പറ്റില്ലാന്ന് പറയല്ലേ… ഇത്രേം ഡ്രൈവ് ചെയ്യ്തത് കൊണ്ട് ദേഹത്തൊക്കെ നല്ല വേദന ഉണ്ടടി…. ശിവ പറഞ്ഞതും പാറു മുഖം ദേഷ്യത്തിൽ തിരിച്ചു….
ശിവ അവളുടെ സൈഡിൽ വന്നു കൊണ്ട് ഡോർ തുറന്നു കൊടുത്തു….
ഇറങ്ങടി … അവനെ ഒന്ന് സൂക്ഷിച്ചു നോക്കികൊണ്ടവൾ കാറിൽ നിന്നും ഇറങ്ങി… അകത്തേക്ക് കയറുവാനായി കാലെടുത്തു വെച്ചതും അവളൊന്നു നിന്നു….. അന്നത്തെ ഓർമ്മകൾ ഒക്കെയും അവളുടെ മുന്നിൽ തെളിഞ്ഞു വന്നു.. ശിവക്ക് അവളുടെ അവസ്ഥ മനസിലായി… ശിവ പാറുവിന്റെ കൈ ചേർത്ത് പിടിച്ചു… എന്നാൽ തട്ടി മാറ്റികൊണ്ടവൾ അകത്തേക്ക് ചെന്നു…. രേണുക അവളെ കണ്ടു ഞെട്ടി… അർദ്ധവ് ഒന്ന് ചിരിച്ചു…. അവർ വരുമെന്ന് ശിവ വിളിച്ചു പറഞ്ഞിരുന്നു….പാറു ആരോടും ഒന്നും മിണ്ടാതെ അകത്തേക്ക് കയറി ചെന്നു… അവളുടെ മുറിയിലേക്ക്……
പുറകെ വന്ന ശിവയെ കണ്ടു അർദ്ധവ് അവന്റെ അടുത്തേക്ക് ചെന്നു………
അവൾക്കറിമായിരുന്നോ ഇങ്ങോട്ടാണെന്നു…… ( അർധവ് )
ഇല്ല….. അതിന്റെ ദേഷ്യമാ…ശിവ ചിരിച്ചു കൊണ്ട് പറഞ്ഞു… കൂടുതൽ ഒന്നും പറയാതെ അവളുടെ മുറിലേക്ക് പോയി….
റൂമിൽ ചെന്നതും പാറു സോഫയിലേക്ക് ചെന്നു കിടന്നു… ശിവ വന്നപ്പോൾ കണ്ണുകളടച്ചു കിടക്കുന്ന പാറുവിനെ ആയിരുന്നു ശിവ കാണുന്നത്…..അവളോട് കൂടുതൽ ഒന്നും ചോദിക്കാതെ ശിവയും കിടന്നു ….
പിറ്റേന്ന് നേരം വെളുത്തപ്പോൾ കുളിച്ചൊരുങ്ങി ബാൽക്കണിയിൽ നിൽക്കുന്ന പാറുവിനെ ആയിരുന്നു ശിവ കണ്ടത് ..
ശിവ പാറുവിന്റെ അടുത്തേക്ക് ചെന്നു…. രാവിലെ കുളിച്ചോ…. ( ശിവ )
മ്മ്…… അവളൊന്നു മൂളി…… പുറത്തേക്കു തന്നെ നോക്കി നിന്നു……
പോകണ്ടേ…. ( പാറു )
മ്മ്.. പോകണം…… ഞാൻ ഫ്രഷ് ആയിട്ട് വരാം… ശിവ പറഞ്ഞു കൊണ്ട് അവിടെ നിന്നും നീങ്ങി…..
കുറച്ചു സമയങ്ങൾക്കുള്ളിൽ അവർ രണ്ടാളും വെളിയിലേക്കിറങ്ങി …… കൂടുതൽ ഒന്നും രണ്ടാളും സംസാരിക്കുന്നില്ലായിരുന്നു…താഴേക്കു വന്നതും കണ്ടു തങ്ങളെ നോക്കി നിൽക്കുന്ന അർദ്ധവിനെ…… ശിവ അവനോടു യാത്ര പറഞ്ഞു……… അർദ്ധവ് പാറുവിനെ തന്നെ നോക്കുവായിരുന്നു .. അവളാകെ മാറി…. മിണ്ടുന്നു പോലും ഇല്ല… അർദ്ധവ് ഓർത്തു…. അവർ രണ്ടാളും അവിടെ നിന്നും ഇറങ്ങി….
അവള് പോയോഡാ…… അവർ ഇറങ്ങിയതിനു പിന്നാലെ രേണുക അർദ്ധവിന്റെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു…..
അർദ്ധവ് അവരെ സൂക്ഷിച്ചൊന്നു നോക്കികൊണ്ട് അവിടെ നിന്നും പോയി……
വീണ്ടും അവർ യാത്ര തുടർന്നു ഈ വെട്ടം ശിവ അവർ ഒന്നിച്ച അമ്പലത്തിലക്കായിരുന്നു പോയത്…. അവിടെ എത്തിയതും പാറുവിന്റെ മനസൊന്നു ശാന്തമായി….കാറിൽ നിന്നും ഇറങ്ങി ശിവയുടെ കൂടെ അമ്പലത്തിലേക്ക് കയറി…… ഇരു കയ്യികളും കൂപ്പി പ്രാർത്ഥിക്കുവാൻ തുടങ്ങി…. ഈ നേരം വരെ ശിവ ഒന്നും അവളോട് മിണ്ടി ഇല്ല… അവൾക്കു ഹൃദയം വല്ലാതെ ഇടിക്കുവാൻ തുടങ്ങി… കണ്ണുകൾ തുറന്നവൾ ശിവയെ നോക്കി…. അതെ നിൽപ് തന്നെ ആയിരുന്നു ശിവ….
പ്രസാദം മേടിച്ചു കൊണ്ടവൾ ശിവക്ക് നേരെ തിരിഞ്ഞു… ഈ വെട്ടം അവന്റെ നെറ്റിയിൽ ചന്ദനം ചാർത്തിക്കൊടുക്കുവാൻ അവൾ മുതിർന്നില്ല…..
ഇതെന്താ കുട്ടിയെ നെറ്റി ഒഴിഞ്ഞു കിടക്കുന്നത്…. അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് പൂജാരി ചോദിച്ചു…
ശിവേ…. അതിൽ ഉള്ള കുങ്കുമം എടുത്തു കുട്ടീടെ നെറ്റിക്കു തോട്ട് കൊടുക്ക്… ചിരിച്ചു കൊണ്ടായാൾ അതും പറഞ്ഞു അവിടെ നിന്നും പോയി …. ശിവ പാറുവിനെ തന്നെ നോക്കി നിന്നു…..
ഞാൻ എന്തിനാ നിന്നെ ഇവിടെ കൊണ്ട് വന്നതെന്ന് പാറുവിനു അറിയാമോ…… ( ശിവ കാര്യമായിട്ടായിരുന്നു അവളോട് ചോദിച്ചത്…)
ഇവിടെ വന്നു തൊഴുതിട്ട് പോകാൻ മാത്രം അല്ല….
പാറുവിനെയും കൂട്ടി ആളൊഴിഞ്ഞിടത്തേക്ക് ശിവ നീങ്ങി നിന്നു…….
തുടങ്ങിയെടുത്തു വെച്ചു തന്നെ എല്ലാം അവസാനിപ്പിക്കാൻ കൂടി വേണ്ടിയാ……… ശിവ എന്തോ ഉറപ്പിച്ചത് പോലെ പറഞ്ഞതും പാറു ഞെട്ടി ശിവയെ നോക്കി…..
എന്താ….. ( പാറു )
അതെ പാറു… നമുക്ക് എല്ലാം അവസാനിപ്പിക്കാം….. നിനക്ക് വേണ്ടത്തിടത്തു ഒരു ശല്യം ആയി നിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല… നിനക്ക് ഇപ്പോൾ എല്ലാവരും ഉണ്ട്….. നീ ആഗ്രഹിക്കുന്നതും ആ ജീവിതമാ… ഇതിനിടയിൽ ഒരു ശല്യം പോലെ ഞാൻ ഉണ്ടാവില്ല….
ഈ നടയിൽ വെച്ച നിന്നെ ഞാൻ സ്വന്തം ആക്കിയത്….. ഇവിടെ വെച്ചു എല്ലാം അവസാനിപ്പിക്കാം പാറു……..ഈ താലി നീ ഇനി മറച്ചു പിടിക്കേണ്ട……അത്രക്ക് നാണക്കേട് അല്ലെ നിനക്ക് അത് പുറത്തു കാണിക്കാൻ..പാറുവിന്റെ മുഖത്തു നോക്കാതെ ശിവ പറഞ്ഞു നിർത്തി….
കെട്ടിയ ഞാൻ തന്നെ അഴിക്കണോ… അതോ നീ അഴിച്ചു തരുവാണോ ……..ഏഹ്ഹ്… എങ്ങനായാലും ഇന്ന് ഇപ്പോൾ ഈ നിമിഷം വേണം…..
ശിവ ഇതൊക്കെ പറയുമ്പോളും പാറു ശിവയുടെ മുഖത്തു നിന്നും കണ്ണെടുക്കാതെ നോക്കുവായിരുന്നു…..
നിനക്ക് പറ്റില്ലങ്കിൽ ഞാൻ തന്നെ അഴിച്ചെടുത്തോളം….. നിന്റെ ഇഷ്ടമില്ലാതെ ഞാൻ കെട്ടിയ താലി അല്ലെ ഇത് … ഇതിനി നിന്റെ കഴുത്തിൽ വേണ്ട പാറു ………
ശിവ താലി ഊരനായി അവളുടെ കഴുത്തിലേക്കു കൈ കൊണ്ട് ചെന്നു… മാലയിൽ പിടിച്ചതും ..
ട്ടോ…….. പടക്കം പൊട്ടിയതല്ല ശിവയുടെ കരണം പൊട്ടിയതാണ്…..
. കവിളിൽ കൈ വെച്ചു കൊണ്ട് ശിവ അവളെ സൂക്ഷിച്ചു നോക്കി…..
ഇതിൽ എങ്ങാനം തൊട്ടാൽ ഉണ്ടല്ലോ…… ഇത് ഊരി എടുത്തിട്ട് വേണമെല്ലോ ആ സ്വാതിയെ നിങ്ങള്ക്ക് കെട്ടാൻ ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം ശിവസിദ്ധിക്ക് ഒരു ഭാര്യ മതി… ഈ പാർവ്വതി… നിങ്ങളുടെ മനസ്സിൽ വീണ്ടും എന്തേലും ആഗ്രഹം ഉണ്ടങ്കിൽ നുള്ളി അങ്ങ് കളഞ്ഞേക്ക്…..😒😒😒😒
ശിവ കവിളൊന്നു തിരുമ്മി.. ചുറ്റിനും ഒന്ന് നോക്കി ആരെങ്കിലും ഉണ്ടോന്ന്… അവളെ തെറ്റ് പറഞ്ഞിട്ട് കാര്യം ഇല്ല…. ഞാൻ കുറച്ചൂടെ മുൻകരുതൽ എടുക്കണ്ടി ഇരുന്നു… ശിവ അവളെ നോക്കി പിരികം ഉയർത്തി……
ഹോ… എന്തൊരു തല്ലാടി നീ തല്ലിയെ…. പല്ല് ഇളകിയോ എന്നൊരു സംശയം….( ശിവ )
കണക്കായി പോയി …ഇനി ഇങ്ങനെ ചെയ്താൽ ഉണ്ടല്ലോ…. (പാറു )
അത് കൊള്ളാം നിനക്ക് എന്നെ ഇഷ്ടമല്ലല്ലോടി പിന്നെ എന്തിനാ ….. അപ്പോ പിന്നെ ഞാൻ കരുതി നിന്നെ ഡിവോഴ്സ് ചെയ്തിട്ടു സ്വാതിയെ കേട്ടമെന്ന്…താലി ഊരില്ലെങ്കിലും കേട്ടമെല്ലോ .. ( ശിവ, )
കൊല്ലും ഞാൻ.. 😠( പാറു ).
ആരെ എന്നെയോ… ( ശിവ ).
അല്ല അവളെ…… 😠( പാറു പറഞ്ഞു നിർത്തിയതും ശിവ ചിരിക്കാൻ തുടങ്ങി )
അപ്പൊ… എങ്ങനാ…. നീ താലി ഊരുന്നോ അതോ… കള്ള ചിരിയോടെ അവൻ അവളുടെ അടുത്തേക്ക് ചെന്നു….. അവന്റെ നെഞ്ചിനിട്ടു ഒരു ഇടിയും കൊടുത്തവൾ ശിവയുടെ നെഞ്ചിലേക്ക് വീണു….. അവനെ ചേർത്ത് പിടിച്ചു….
പിണക്കം മാറിയോടി പെണ്ണെ …. അവളെ ചേർത്തു പിടിച്ചു കൊണ്ട് ശിവ ചോദിച്ചു…..
എനിക്ക് പിണക്കൊന്നും ഇല്ല ……. ഈ ജന്മം ശിവേട്ടൻ എന്റെയാ .. എന്റെ മാത്രം.. ആർക്കും വിട്ടു കൊടുക്കില്ല .. ( പാറു പറഞ്ഞതും ശിവ ചിരിക്കാൻ തുടങ്ങി)
എന്തിനാ ചിരിക്കുന്നെ…. ( പാറു )
ചുമ്മാ…. ( ശിവ അതും പറഞ്ഞവളെ വീണ്ടും ചേർത്ത് പിടിച്ചു..)
അതെ……. ഹലോ……….. എണീക്കുന്നുണ്ടോ …………. എന്ത് ഉറക്കമാ ഇത്……. പാറു അവനെ തട്ടി വിളിക്കുവാൻ തുടങ്ങി….
ഉറക്കത്തിൽ നിന്നും എണീറ്റത്തും അവൻ പാറുവിനെ നോക്കി…..
നമ്മൾ അമ്പലത്തിൽ അല്ലെ…. ( ശിവ )
എന്താ… ( പാറു )
ഏയ് ഒന്നുല്ലാ ….(ശിവ )
പെട്ടെന്ന് ഇറങ്ങണം നേരം വെളുത്തു…. പാറു അത്രയും പറഞ്ഞു കൊണ്ട് റൂമിൽ നിന്നും വെളിയിലേക്കിറങ്ങി…..
സ്വപനം ആയിരുന്നോ….. 😔( ശിവ തലയ്ക്കു കയ്യും കൊടുത്ത് ഇരുന്നു പോയി )*
( തുടരും )