September 13, 2024

പുനർവിവാഹം : ഭാഗം 73

രചന – ആര്യ

രണ്ടു ദിവസങ്ങൾക്കു ശേഷം…..

അമ്മേ….. ഞാൻ ഇറങ്ങുവാണെ…….

പാറുവേ നിക്കെടി….. ഇത് കഴിച്ചിട്ട് പോ……. ഗായു തന്റെ കുഞ്ഞിനേയും കൊണ്ട് അവൾക്കടുത്തേക്ക് ഓടി വന്നു ………

ഒന്നും വേണ്ടായേ ഇപ്പോളെ താമസിച്ചു….. ഇനിയും താമസിച്ച ആ മരങ്ങോടൻ മിഥുൻ ചേട്ടൻ എന്നെ കമ്പനിയിൽ നിന്നു ചവിട്ടി പുറത്താക്കും…… രണ്ട് ദിവസം ആ വഴിക്കോട്ടെ തിരിഞ്ഞു നോക്കിട്ടില്ല…. ഗായുവിന്റെ കയ്യിൽ ഇരുന്ന കുഞ്ഞിന്റെ നെറ്റിയിൽ ഉമ്മ വെച്ച് കൊണ്ടവൾ ഉമ്മറത്തേക്ക് ധിറുതിയിൽ നടന്നു…….

അപ്പോളേക്കും ലക്ഷ്മി കയ്യിൽ ആഹാരവും ആയി അവളുടെ അടുത്തേക്ക് ഓടി വന്നു…..

അഹ് കൊള്ളാം…. എന്റെ അമ്മേ ഇതൊന്നും വേണ്ട.. ഞാൻ ആ ക്യാന്റീനിൽ നിന്നു കഴിച്ചോളാം…..(പാറു )

അതൊന്നും പറ്റില്ല പാറു…. നി ഇത് കൊണ്ട് പോയാൽ മതി… അവളുടെ കയ്യിൽ നിന്നും ബാഗ് മേടിച്ചു അതിലേക്കവർ കൊണ്ട് വന്ന ഫുഡ്‌ എടുത്തു വെച്ചു… ചിരിച്ചു കൊണ്ട് ഗായു ഇതെല്ലാം നോക്കി നിൽക്കുന്നുണ്ടായിരുന്നു…..

ലക്ഷ്മിയുടെ കയ്യിൽ നിന്നും ബാഗും മെടിച്ചു കൊണ്ടവൾ വെളിയിലേക്കിറങ്ങി…..

സ്കൂട്ടിയും എടുത്തു കൊണ്ട് വെളിയിലേക്കിറങ്ങി… ഗേറ്റ് കടന്നു റോഡിലേക്ക് ഇറങ്ങിയതും റോഡിനപ്പുറം ഉള്ള വീട്ടിലേക്കു താമസത്തിനു മറ്റും ആരോ വന്നിരിക്കുന്നു…. പാറു അങ്ങോട്ടേക്ക് സൂക്ഷിച്ചു നോക്കി….. വണ്ടിയിൽ കൊണ്ട് വന്ന സാധനങ്ങൾ ഒക്കെ ഇറക്കുന്നു…. ഇത്രയും നാളും താമസമില്ലാതെ കിടക്കുന്ന വീടായിരുന്നു….. അവിടെക്ക് നോക്കിക്കൊണ്ടവൾ വണ്ടി ആ ചെറിയ റോഡിലേക്ക് കയറ്റി….

വീണ്ടും മുന്നിലേക്കെടുത്ത വണ്ടി പെട്ടെന്നവൾ നിർത്തി……. രണ്ടു കയ്യും കെട്ടി തന്റെ മുന്നിൽ നിൽക്കുന്ന ശിവയിലേക്ക് അവളുടെ കണ്ണുകൾ ചെന്നു നിന്നു…. ചിരിച്ചു കൊണ്ടവൻ അവളെ നോക്കി…എന്നാൽ അവളുടെ മുഖത്തു ആ ചിരിച്ചു ഇല്ലായിരുന്നു…. ശിവ അവളുടെ അടുത്തേക്ക് നടന്നു വന്നു…..

 

പാറുവേ…. ഞാൻ ഇനി മുതൽ ദേ ഇവിടെ കാണും….നിനക്ക് എപ്പോൾ എന്നെ കാണണമെന്ന് തോന്നിയാലും അങ്ങോട്ടേക്ക് വരാം… കേട്ടോ പെണ്ണെ…. എന്തായാലും എനിക്ക് കുറച്ചൊക്കെ ഭാഗ്യം ഉണ്ടെടി പെണ്ണെ… ഇല്ലങ്കിൽ ഈ വീട് തന്നെ കിട്ടുമോ… കുറച്ചു നാളത്തേക്കണേലും നല്ല വീട്… എനിക്കിഷ്ടായി………………… എന്താ പ്രകൃതി ഭംഗി……….. എന്ത് ഭംഗിയാടി…… ശിവ അവളുടെ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു….

അവനതു പറഞ്ഞതും പാറു ശിവയെ സൂക്ഷിച്ചു നോക്കി…….

ഇങ്ങനെ നോക്കല്ലേ പെണ്ണെ… ആ ഉണ്ട കണ്ണ് രണ്ടും പുറത്ത് ചാടും….. ( ശിവ ചിരിച്ചു കൊണ്ട് പറഞ്ഞു…)

 

പാറു എന്നാൽ ഒന്നും മിണ്ടാതെ വണ്ടിയുമെടുത്തു അവിടെ നിന്നും പോയി……. കമ്പനിയിൽ എത്തിയ അവൾ ദേഷ്യത്തോടെ തന്റെ ക്യാബിനിൽ വന്നിരുന്നു….. അവളുടെ ദേഷ്യം കണ്ടു കാര്യം തിരക്കുവാൻ വന്ന ദേവൂനെയും മനുവിനെയും അവൾ ഓടിച്ചു…… ടേബിളിൽ കയ്യും വെച്ചു കിടക്കുന്ന പാറുവിനെ മിഥുൻ ക്യാമറയിലൂടെ കണ്ടു…….

ഇവൾക്കെന്താ പറ്റിയെ…. രാവിലെ ഞാൻ വരുന്നത് വരെ പ്രശ്നം ഒന്നുല്ലാരുന്നല്ലോ….. മിഥുൻ തന്റെ മുന്നിൽ ഇരുന്ന ഫോൺ എടുത്തു പാറുവിനു കാൾ ചെയ്യ്തു….. ബെല്ലടിക്കുന്നത് കെട്ടവൾ ഫോൺ കയ്യിലേക്ക് എടുത്തതും മിഥുന്റെ കാൾ ആയിരുന്നു… മിഥുൻ തന്റെ ക്യാബിനിലേക്ക് വരുവാൻ അവളോട്‌ ആവശ്യപ്പെട്ടു….. തിരിച്ചു എന്തെങ്കിലും പറയുന്നതിന് മുന്നേ മിഥുൻ കാൾ കട്ടാക്കിയിരുന്നു….ഫോൺ ടേബിളിലേക്ക് ഇട്ടു കൊണ്ടവൾ മിഥുന്റെ അടുത്തേക്ക് നടന്നു…….

 

മിഥുന്റെ ക്യാബിന് മുന്നിൽ എത്തിയ പാറു പതിയെ ഡോർ തുറന്നു തല അകത്തേക്കിട്ട് മിഥുനെ നോക്കി.. എപ്പോഴും അവൾ അങ്ങനെയാണ്..
മിഥുൻ പാറുവിനോട് വരാൻ കൈ കാണിച്ചതും പാറു അകത്തേക്ക് ചെന്നു…… മിഥുൻ ഇരിക്കാൻ പറഞ്ഞതും പാറു അവിടെക്കിരുന്നു…..

 

മിഥുൻ പാറുവിനെ തന്നെ നോക്കി…

പാറുവേ…. എന്തുവാ നിന്റെ പ്രശ്നം… വന്നപ്പോ മുതലേ ഞാൻ കാണുന്നു.. ആ പാവം പിള്ളേരോടുള്ള ചാട്ടം….. എന്തുവാ പെണ്ണെ കാര്യം.

 

പാറു നടന്നതൊക്കെയും മിഥുനോട് പറഞ്ഞു…. എല്ലാം കെട്ടു കഴിഞ്ഞതും മിഥുൻ തലയിൽ കൈയ്യും കൊടുത്തു ചിരിക്കുവാൻ തുടങ്ങി……..

പാറുന് അത് കണ്ടതും നല്ല ദേഷ്യം തോന്നി…… ഞാൻ പറഞ്ഞത് കേട്ടിട്ട് മിഥുനെട്ടനു എങ്ങനെ പറ്റുന്നു ഇങ്ങനെ ചിരിക്കാൻ… അപ്പൊ ഞാൻ തിരിച്ചു പോയ നിങ്ങള്ക്ക് സന്തോഷം ആകുവോ…. പാറു അത് പറഞ്ഞതും മിഥുൻ തന്റെ ചിരി നിർത്തി അവളെ നോക്കി.

 

പറ മിഥുനേട്ട ഞാൻ പോയ നിങ്ങൾക്കൊക്കെ സന്തോഷം ആകുവോ…… പാറുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു……

 

എന്താടി….. എന്നായാലും നി പോകണ്ടതല്ലേ….. നിന്നെ തിരക്കി അവനും വന്നു……എത്ര ആണെന്ന് പറഞ്ഞാലും ശിവ നിന്റെ ഭർത്താവ് അല്ലെ…… നിന്റെ കഴുത്തിൽ കിടക്കുന്ന താലിയുടെ അവകാശി അവൻ മാത്രമാണ്….. അന്ന് ശിവ അവിടെ വന്നപ്പോൾ വേണോന്നു വെച്ചിരുന്നേ ശിവക്ക് നിന്നെ അവിടെ നിന്നും കൊണ്ട് പോകയിരുന്നു…. നിന്റെ സന്തോഷം കളയണ്ടാന്ന് കരുതിയ അവനത്തിന് മുതിരാഞ്ഞത്…. മിഥുൻ പറഞ്ഞു നിർത്തി….

അയ്യേ… കരയാതെ പെണ്ണെ… നി പോയ ഞങ്ങൾക്ക് എല്ലാവർക്കും വിഷമം ആകുമെടി പെണ്ണെ….. അവനൊന്നു ചിരിച്ചു …. എന്നാൽ അവൾ അവനെ നോക്കിയിട്ട് അവിടെ നിന്നും വെളിയിലേക്ക് ഇറങ്ങി പോയി .. മിഥുൻ വിളിച്ചിട്ട് കൂടിയും പാറു നിന്നില്ല… ബാഗും എടുത്തവൾ ആധിയുടെ അച്ഛൻ ഇരിക്കുന്ന ക്യാബിക്ക് നടന്നു…..വീട്ടിലേക്കു പോകണം എന്ന് പറഞ്ഞതും അയാൾ അവളോട്‌ പൊക്കൊളുവൻ ആവശ്യപ്പെട്ടു…. മറ്റാരോടും ഒന്നും പറയാതെ പാറു വീട്ടിലേക്കു തിരിച്ചു……

തിരിച്ചു വീട്ടിലേക്കുള്ള വഴിയിൽ അവൾ ശിവയുടെ കാര്യം മാത്രമാണ് ആലോചിച്ചത്…. അവൾക്കവനോട് ദേഷ്യവും വാശിയും ഒരു പോലെ തോന്നി……അവൾ ശിവ ഇപ്പോൾ താമസിക്കുന്ന വീടിനടുത്തു എത്തിയതും വണ്ടി നിർത്തി ദേഷ്യത്തിൽ ആ വീട്ടിലേക്കു നോക്കി… പിന്നെ എന്തോ ആലോചിച്ചു ഉറപ്പിച്ചത് പോലെ ആ വീട്ടിലേക്കു തിരിഞ്ഞവൾ…. ഗേറ്റ് തുറന്നു കിടക്കുന്നു…. ചെന്നു കയറിയതും ചുറ്റിനും നോക്കിയവൾ എല്ലാം വൃത്തി ആക്കി ഇട്ടിരിക്കുന്നു…..തന്റെ സ്കൂട്ടിയിൽ നിന്നുമിറങ്ങി അവളാ വീട്ടിലേക്കു നടന്നു… കാളിങ് ബെൽ അടിക്കുവാൻ കൈ ഉയർത്തിയതും ആ വീടിന്റെ ഡോർ തുറന്നു കിടക്കുന്നതവൾ കണ്ടു… പിന്നെ ഒന്നും ചിന്തിക്കാതെ വീടിനുള്ളിലേക്ക് കയറി…..

എന്നാൽ ഹാളിൽ ശിവ ഇല്ലായിരുന്നു… ശബ്ദം ഉണ്ടാക്കാതവൾ ഓരോ സ്ഥലത്തായി അവനെ തിരഞ്ഞു…. ആദ്യത്തെ റൂമിൽ വീണ്ടുമവൾ കയറി……ചുറ്റിനും നോക്കി….. തിരികെ ഇറങ്ങുവാൻ തിരിഞ്ഞതും പെട്ടെന്ന് അവനെ കണ്ടു പേടിച്ചവൾ രണ്ടടി പിറകിലേക്ക് വെച്ച്…..

പാറുവിനെ നോക്കി ചിരിച്ചു കൊണ്ടവൻ മീശ ഒന്ന് പിരിച്ചു…. ഉടുത്ത മുണ്ട് വീണ്ടും മടക്കി ഉടുത്തു…… അവളെ നോക്കി അതെ ചിരിയോടെ ശിവ റൂമിനുള്ളിലേക്ക് കയറി… പാറുവിന്റെ തൊണ്ട വറ്റി വരളുന്നത് പോലെ അവൾക്കു തോന്നി….. ശിവ മുന്നിലേക്ക്‌ വന്നിട്ടും തന്റെ മുഖത്തു ശിവയോടുള്ള പേടി അവൾ കാണിച്ചില്ല….

ശിവ പാറുവിന്റെ അടുത്തേക്ക് വന്നു നിന്നു…..പെട്ടെന്നവളെ അവൻ ഇടുപ്പിലൂടെ കൈ ചേർത്ത് പാറുവിനെ പിടിച്ചുയതി കാലുകളിലേക്ക് കയറ്റി നിർത്തി…… പാറുവിന്റെ കണ്ണുകളിലേക്ക് തന്നെ ശിവ നോക്കുവാൻ തുടങ്ങി…. അവരുടെ കണ്ണുകൾ തമ്മിൽ കോർത്തു….. ശിവയുടെ മുഖം അവളിലേക്ക് അടുത്ത് വന്നു……… പെട്ടെന്നു എന്തോ ഓർത്തത്‌ പോലെ പാറു ശിവയുടെ നെഞ്ചിൽ പിടിച്ചൊരു തെള്ളൂ കൊടുത്തു… ശിവ പിറകിലേക്കാഞ്ഞു.

എന്നാൽ മുഖത്തു അപ്പോളും ആ ചിരി ഉണ്ടായിരുന്നു…. പാറുവിന്റെ ഇടുപ്പിൽ നിന്നും കൈ മാറിയതും അവൾ പിറകിലേക്ക് നീങ്ങി….

 

എന്റെ അടുത്തേക്ക് വന്നാൽ ഉണ്ടല്ലോ….. 😠… ( പാറു )

പാറുവേ…. ഞാൻ നിന്റെ കെട്ടിയോനല്ലെടി…. ശിവ ചിരിയോടെ പറഞ്ഞു നിർത്തി…..

അത് നിങ്ങള് അങ്ങ് തീരുമാനിച്ചാൽ മതിയോ…. (പാറു )

മതിയല്ലോ…. ശിവ വീണ്ടും തന്റെ അടുത്തേക്ക് വരുന്നതറിഞ്ഞ പാറു ചുറ്റിനും നോക്കി… അപ്പോളാണ് അവളുടെ കണ്ണിൽ ടേബിളിന് മുകളിൽ ഇരിക്കുന്ന പേന കണ്ടത് ….. അവൾ അത് കയ്യിലെക്കെടുത്തു……..

എന്റെ അടുത്തേക്ക് വന്നാലൊണ്ടല്ലോ…. അവൾ അവനു നേരെ ആ പേന ചൂണ്ടികൊണ്ട് പറഞ്ഞു……

 

ഒരു അഞ്ചു രൂപ പേന കൊണ്ടാലൊന്നും ഈ ശിവക്ക് ഒന്നും പറ്റാൻ പോകുന്നില്ല പെണ്ണെ…… (ശിവ )

 

അതിനു ഇത് നിങ്ങളുടെ കണ്ണിൽ ആയിരിക്കും കൊള്ളുന്നത്… 😠( പാറു )

ആഹാ എന്നാൽ ഒന്ന് കാണണമല്ലോ…… ( ശിവ പാറുന്റെ അടുത്തേക്ക് നടന്നു ചെന്നു….)

തന്റെ അടുത്തേക്ക് വരുന്ന ശിവയെ കണ്ടതും പാറു അവന്റെ നേരെ ആ പേന കുത്തുവാൻ എന്നാ പോലെ കാണിച്ചു… ശെരിക്കും അവളുടെ ഉള്ളിൽ ശിവയോടുള്ള അടങ്ങാത്ത പേടി ആയിരുന്നു…….. തന്റെ നേർക്കു പാറു പേന ഉയർത്തിയ കൈ ശിവ ഭീത്തിയിലേക്ക് ചേർത്ത് നിർത്തി…….ശിവയുടെ മുഖം വീണ്ടും അവളിലെക്കടുത്തു….. ശിവ തന്റെ കൈ അവളുടെ കയ്യിൽ ശക്തിയായി പിടിച്ചതും പാറുവിന്റെ കയ്യിൽ നിന്നും ആ പേന താഴെ പോയിരുന്നു..അവളുടെ മിഴികൾ എന്തെന്നില്ലാതെ പിടക്കുവാൻ തുടങ്ങി……

ഇങ്ങനെ നോക്കി കൊല്ലാതെടി….. ശിവ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…..

ശിവയുടെ മുഖം അവളിലെക്കടുത്തതും പാറു കണ്ണുകൾ ഇറുക്കെ അടച്ചു…….

 

അവളുടെ ശ്വാസഗതി കൂടി വന്നു…. നെറ്റിയിൽ നിന്നും വിയർപ്പുകണങ്ങൾ പൊടിഞ്ഞു…….. അവ കഴുത്തിലൂടെ ഒഴുകി ഇറങ്ങി…. ശിവയുടെ കണ്ണുകൾ അവളുടെ കഴുത്തിൽ പതിഞ്ഞു…. ചെറു ചിരിയാലേ അവന്റെ മുഖം അവളുടെ കഴുത്തിലേക്കു തിരിഞ്ഞു…… ശിവയുടെ ശ്വാസം തട്ടിയതും പേടിച്ചവൾ മിഴികൾ വീണ്ടും ഇറുക്കെ അടച്ചു….. വൈകാതെ തന്നെ അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ പതിച്ചു….ശിവയുടെ കൈകൾ അവളുടെ ഇടുപ്പിന് ചുറ്റും വട്ടത്തിൽ അവളെ ചുറ്റി വരിഞ്ഞു……..ശിവ അങ്ങനെ തന്നെ അവളെ ചേർത്ത് പിടിച്ചു…….. കഴുത്തിൽ നിന്നും ആ മുഖമെടുത്തുകൊണ്ടവൻ അവളുടെ മുഖമാകെ ചുംബങ്ങൾ കൊണ്ട് മൂടി……ശിവ അവളെ ചേർത്ത് പിടിച്ചു കൊണ്ടങ്ങനെ നിന്നു…. അവളുടെ ചെവിക്കരുകിലേക്കവൻ നീങ്ങി….

പാറുവേ……… സോറി ഡി പെണ്ണെ ….. നിന്റെ അനുവാദം ഇല്ലാതെ ഇപ്പോൾ ഞാൻ ഇങ്ങനെ ചെയ്‌തെന്….. വാശിക്കു പലപ്പോഴും എന്തെങ്കിലും ചെയ്യ്തത് പോലെ അല്ലടി……. നിന്നെ കാണാതെ എത്ര നാളായി…. വാക്കുകൾ കിട്ടാതെ അവന്റെ തൊണ്ട ഇടറി……ഒന്ന്….. ഒന്ന് ചേർത്ത് പിടിക്കാൻ കൊതിച്ചട്ടുണ്ടടി ഇത് പോലെ……… അത് നിന്നോടുള്ള ഇഷ്ടാണെന്നു പിന്നീട് ആണെടി ഞാൻ മനസിലാക്കിയേ….. എനിക്ക് നി ഇല്ലാതെ പറ്റില്ലടി……. ഇഷ്ടാടി… ഒരുപാട് ഇഷ്ട…….. ഈ ശിവയുടെ ഹൃദയത്തിൽ നി മാത്രേ ഉള്ളു….. വന്നൂടെ പെണ്ണെ എന്റെ കൂടെ….. ആരൂല്ലാത്തവനാടി ഞാൻ….. നീയും കൂടി പോയ ഞാൻ ചങ്കു പൊട്ടി ചത്തു പോകുമെടി…… അവന്റെ കൈകൾ വീണ്ടും മുറുകി കൊണ്ടേ ഇരുന്നു….ഇത്രയും നാളും ഒളിച്ചു നടന്നു ശിക്ഷിച്ചില്ലേ നി എന്നെ… നിർത്തിക്കൂടെ… ഓരോ വാക്കുകൾ പറയുമ്പോളും അവന്റെ വാക്കുകൾ മുറിഞ്ഞു പോകുന്നുണ്ടായിരുന്നു …….. അവളിലെ പിടി വിടുവാൻ അവനു തോന്നി ഇല്ല…. പാറു അടുത്ത് തന്നെ വേണമെന്ന് ശിവയുടെ ഉള്ളിൽ അതിയായ ആഗ്രഹം തോന്നി… എന്നാൽ ഒരിക്കൽ പോലും പാറുവിന്റെ കൈകൾ തന്നെ ഒന്ന് ചേർത്ത് പിടിക്കാത്തത്തിൽ അവനിൽ വലിയൊരു നോവ് പടർത്തി……. ശിവ തന്റെ കൈകൾ പതിയെ അയച്ചു…… അവളിൽ നിന്നും അടർന്നു മാറി…. പാറുവിന്റെ മുഖത്തേക്ക് നോക്കി….. ഭിത്തിയിൽ ചാരി നിക്കുന്ന അവളെ തന്നെ ശിവ നോക്കി… മറ്റെങ്ങോട്ടോ മിഴികൾ പായിച്ചവൾ നിൽക്കുന്നു .. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്….. അല്ലാതെ അവളിൽ നിന്നും മറ്റൊരു പ്രതികരണവും ഇല്ലായിരുന്നു……

പാറു…..( ശിവ )

ശിവ അവളുടെ മുഖം തന്റെ രണ്ടു കൈകളാലെ ചേർത്ത് പിടിച്ചു………

 

ഒന്ന് നോക്കടി പെണ്ണെ… നിന്റെ ശിവേട്ടനല്ലെടി പറയുന്നേ………. ശിവയുടെ കണ്ണുകൾ നിറഞ്ഞു…. പാറു അവനോട് കാണിക്കുന്ന അവഗണന ശിവക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു…….

പാറുവേ………., 😢( ശിവ )

 

അവളുടെ മിഴികൾ ചലിച്ചു….. ശിവയുടെ മുഖത്തേക്ക് തന്നെ അവൾ നോക്കി.,……..

കഴിഞ്ഞോ………… നിങ്ങളുടെ അഭിനയം……. ( പാറു)

 

പാറു അത് ചോദിച്ചതും ശിവ ഞെട്ടി….

പാറു ഞാൻ……… 😢( ശിവ )

 

നിങ്ങള് എന്നെ സ്നേഹിക്കുന്നെന്നു പറയുമ്പോൾ അത് വിശ്വസിക്കാൻ മാത്രം പൊട്ടി അല്ല ഞാൻ…… ഇത്രയും നാളും ഇല്ലാത്ത ഇഷ്ടം ഇപ്പോൾ എവിടെ നിന്നു വന്നു …. ഏഹ്ഹ്….ഓ…. അന്ന് നിങ്ങളോട് അങ്ങനെ ചോദിച്ചത് കൊണ്ടാവും അല്ലെ…. എന്നെ ഇവിടെ നിന്നു കൊണ്ട് പോകുവാൻ അടുത്ത അടവും കൊണ്ട് ഇറങ്ങിയതാണോ നിങ്ങള്…… ഇപ്പോൾ കാണിച്ചു കൂട്ടിയ കാര്യങ്ങളിൽ മയങ്ങി വീണു നിങ്ങളുടെ കൂടെ വരാൻ മാത്രം മണ്ടി അല്ല ശിവേട്ട ഞാൻ……

എന്നെ ജീവിക്കുവാൻ എങ്കിലും സമ്മതിക്കു.. Plz…. 🙏…. ഇനി എങ്കിലും നിങ്ങളുടെ അഭിനയം നിർത്തു….. എന്നെ വിട്ടേക്ക്…. ശിവേട്ടൻ ഇവിടെ വന്നത് മുതൽ എന്റെ സമാധാനം ആണ്‌ ഇല്ലാതെ ആയത്… നിങ്ങളോട് തൊഴുതു കോണ്ട് ഞാൻ പറയുവാ… ഇവിടെ നിന്നു ഒന്ന് പോയി താ…… അതോ എന്നിൽ നിന്നു ഇത് പോലെ എന്തെങ്കിലും ആണോ നിങ്ങളാഗ്രഹിക്കുന്നെ… ഏഹ്ഹ്….. പാറുവിന്റെ ദേഷ്യം മുഴുവൻ ആ ചോദ്യത്തിൽ ഉണ്ടായിരുന്നു….

ഇത്രയും നേരം തന്നെ പറഞ്ഞതൊക്കെയും അവൻ കേട്ടുകൊണ്ട് നിന്നു… എന്നാൽ ഇപ്പോൾ അവൾ പറഞ്ഞത് കേട്ടപ്പോൾ ശിവക്ക് നല്ല ദേഷ്യം തോന്നി…..

അതേടി…………. നിന്നെ ഇവിടെ നിന്നു കൊണ്ട് പോകുവാൻ തന്നെയാ ഞാൻ ഇവിടെ വന്നത്………. ഉള്ളിലുള്ള ഇഷ്ടം ഇനി എങ്കിലും മനസിലാക്കടി…..ഈ വാശിയും ദേഷ്യവും നിനക്ക് ഉള്ളെടുത്തോളം നിനക്കിതു പോലെ പലതും തോന്നും……. അത് എന്റെ തെറ്റല്ല….. പാറു ഞാൻ വന്നത് നിന്നെ ഇവിടെ നിന്നു കൊണ്ട് പോകാന…. എനിക്ക് വേണമായിരുന്നേ അന്നേ കൊണ്ട് പോകരുന്നു… പക്ഷെ ഞാൻ ചെയ്തില്ല… അതാ എന്റെ മുന്നിൽ നിന്നു നി ഇത് പോലെ സംസാരിച്ചത്……

എനിക്കിഷ്ടാടി നിന്നെ….. അത് എങ്ങനെയാ നിന്നെ ബോധിപ്പിക്കണ്ടെ എന്ന് എനിക്കറിയില്ല പാറു………ഒന്ന് മനസിലാക്കടി……… ശിവ വീണ്ടും അവളുടെ അടുത്തേക്ക് നീങ്ങിയതും പാറു മുഖം തിരിച്ചിരുന്നു….

ശെരി… നിനക്കെന്താ വേണ്ടത് ഞാൻ ഇവിടെ നിന്നും പോകണം അല്ലെ….. പോകാം ഞാൻ…… (ശിവ അത് പറഞ്ഞതും പാറു അവനെ നോക്കി…..)

പക്ഷെ അതിനു മുന്നേ എനിക്ക് ഒന്ന് പറയാൻ ഉണ്ട്……നിനക്ക് സമ്മതമാണെങ്കിൽ ഞാൻ ഇവിടെ നിന്നും പോകാം പാറു…. പിന്നെ നിന്റെ കൺവെട്ടത് പോലും ഞാൻ വരത്തില്ല…..

എന്തുവാ…… (പാറു )

അത് ചോദിച്ചതും അവൻ പറഞ്ഞു തുടങ്ങി….

Leave a Reply