രചന – ആര്യ
പാറു വാതിലിൽ ശക്തിയിൽ വലിച്ചു തുറന്നു …. ശിവയെ തന്നെ നോക്കി നിന്നവൾ…. അവളുടെ നോട്ടം താങ്ങാനാവാതവൻ മിഴികൾ താഴ്ത്തി…..
എന്താ നിങ്ങൾക്ക് വേണ്ടത്….. അത്രയും നേരം നോക്കിനിന്നപ്പോൾ ഉള്ള അതെ ദേഷ്യം അവളുടെ ചോദ്യത്തിലും ഉണ്ടായിരുന്നു….
ഇത്രയും നാളും എന്നെ ഒളിച്ചു കഴിയാൻ മാത്രം എന്ത് തെറ്റാടി നിന്നോട് ഞാൻ ചെയ്തേ…… ( ശിവ നോർമൽ ആയി തന്നെ അവളോട് ചോദിച്ചു…)
വാതിലിലെ പിടി മാറ്റികൊണ്ടവൾ അകത്തേക്ക് നടന്നു പിറകെ ശിവയും മുറിക്കുള്ളിലേക്ക് കയറി….
തന്റെ പിറകെ മുറിക്കുള്ളിലേക്ക് കയറിയ ശിവയെ പാറു സൂക്ഷിച്ചു നോക്കി….
നിങ്ങളോടാരാ ഇതിലേക്ക് കയറാൻ പറഞ്ഞത്…… ( പാറു കയ്യ് രണ്ടും കെട്ടികൊണ്ട് ചോദിച്ചു…….)
അത് ആരേലും പറഞ്ഞിട്ട് വേണോ… കള്ള ചിരിയോടവാൻ ചോദിച്ചു…..എന്നാൽ പാറുവിന് അത് കണ്ടിട്ടും ഒരു മാറ്റം ഇല്ലായിരുന്നു….
ശിവേട്ട.. നിങ്ങളുടെ തമാശ കേൾക്കുമ്പോൾ ചിരി വരാൻ പഴയ പാറു അല്ല ഞാൻ…. എല്ലാം മറന്നു പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വെച്ച് കഴിഞ്ഞു… ഇനി തിരിച്ചൊരു മടക്കം എനിക്കാവില്ല…. ( പാറു )
ഡി… സാഹിത്യം പറഞ്ഞു കൊണ്ട് നിൽക്കാൻ സമയം ഇല്ല… വാശി ഒക്കെ മാറ്റി വെച്ച് മര്യാദക്ക് മോൾ എന്റെ കൂടെ വന്നോ …. ( ശിവ )
വന്നില്ലങ്കിലോ… ( പാറു )
നിന്നെ തൂക്കി എടുത്തു കൊണ്ട് പോകാൻ ഈ ശിവക്കറിയാം…… പോട്ടെ പോട്ടെന്നു കരുത്തുമ്പോൾ…. അഞ്ചു മിനിറ്റ് ഞാൻ തരും മര്യാദക്ക് വന്നോ പാറു നി…… അത്രയും പറഞ്ഞു കൊണ്ടവൻ തിരിച്ചിറങ്ങാൻ പാവിച്ചു…..
ഒന്ന് നിന്നെ നിങ്ങൾ….. പാറു പറഞ്ഞതും ശിവ തിരിഞ്ഞു അവളെ നോക്കി……..
നിങ്ങള് പറയുമ്പോൾ ഇറങ്ങി വരണോ ഞാൻ…. നിങ്ങൾ സ്വപ്നത്തിൽ പോലും കരുതേണ്ട. ഞാൻ വരുമെന്ന് ………
ദേഷ്യപ്പെട്ടിട്ടു ഇവളുടെ അടുത്തു കാര്യമില്ലന്ന് ശിവക്ക് മനസിലായി…….
പാറു നിനക്ക് എന്നെ അറിയില്ലെടി…. ഞാൻ ഇങ്ങനാ… എനിക്ക് ഇങ്ങനെ അറിയൂ … നിന്നെ തിരക്കി ഇനി അലയുവാൻ വേറെ ഒരു ഇടം ഇല്ലടി… സ്വാതിയാ ഒരിക്കൽ നിന്നെ ഇവിടെ അടുത്തുള്ള മാളിൽ വെച്ച് കണ്ടത്… അവള് വിളിച്ചു പറഞ്ഞപ്പോഴേ ഇറങ്ങി തിരിച്ചതാ ..
ഒട്ടും പ്രതീക്ഷിക്കാതെയാ രാമേട്ടന്റെ വീട്ടിലേക്കു വന്നത്…( ശിവ )
.നമ്മളെ ഒരുമിപ്പിച്ച ആള് തന്നെ വേണ്ടി വന്നു നിന്നെ എന്റെ കണ്മുന്നിൽ എത്തിക്കാനും….സംസാരിച്ചു നിൽക്കുവാൻ സമയമില്ല പാറു…. വീട്ടിലേക്കു ഉടനെ പോകണം.. നിന്നെ കാണാതെ വിഷമിക്കുന്ന പലരും അവിടെ ഉണ്ട്…
ആര് വിഷമിച്ചു…. ആർക്കാ വിഷമം… ഏഹ്ഹ്…. നിങ്ങൾക്കോ… അതോ എന്റെ ഏട്ടനോ… മീനുനോ അതോ വേറെ പലർക്കുമോ… ഏഹ്ഹ് … ആർക്കാ ഉള്ളത് … വിഷമം ഉണ്ട് അതെന്റെ അച്ഛനും അമ്മയ്ക്കും മാത്രമെ ഉള്ളു…. അവരുടെ വിഷമം കാണാതിരിക്കാൻ ഞാൻ അവരെ വിളിക്കുന്നും ഉണ്ട്.. എനിക്കതു മതി… ( പാറു )
പാറു… എടി എനിക്ക് മനസിലാകും നിന്റെ അവസ്ഥ…. പക്ഷെ നി എന്റെ കൂടെ വന്നെ പറ്റു…
(ശിവ )
നിങ്ങളുടെ കാലു പിടിക്കാം ശിവേട്ട ഞാൻ… എന്നെ വെറുതെ വിട്.. Plz… കൈകൾ തൊഴുതു കൊണ്ടവൾ പറഞ്ഞു….
എന്തിന്റെ പേരിലാ നിങ്ങള് ഇവിടെ വന്നത്…. ഏഹ്…. ഈ താലിയുടെ പേരിലോ….. ഓ നിങ്ങളുടെ ഭാര്യ ആണല്ലോ ഞാൻ…. അപ്പോൾ കണ്ടു പിടിക്കണ്ടേ ഉത്തരവാദിത്തം ഉണ്ടല്ലോ… പാറുവിന്റെ മുഖത്തു പുച്ഛം മാത്രം ആയിരുന്നു…
എന്തിനാടി ഇതൊക്കെ പറയുന്നേ… ( ശിവ )
ഞാൻ പറഞ്ഞതിൽ എന്തുവാ തെറ്റ്… ശിവേട്ടൻ തന്നെ പറ…… ഒരിക്കൽ ഒരു താലി കെട്ടി..ആ ഒരു ബന്ധം മാത്രം.. ആരെയോ ബോധിപ്പിക്കുവാൻ എന്ന പോലെ എന്നെ കൂടെ കൂട്ടി….എപ്പോളെങ്കിലും സ്നേഹത്തോടെ നിങ്ങൾ എന്നോട് ഒന്ന് മിണ്ടിയിട്ടുണ്ടോ…. എപ്പോ നോക്കിയാലും ചാട്ടം…. ദേഷ്യത്തോടെ അല്ലാതെ എന്തെങ്കിലും ഒരു വാക്ക് എന്നോട് സംസാരിച്ചിട്ടുണ്ടോ…..പറ….. ഉണ്ടോ ശിവേട്ട…… ( പാറു )
ഞാനും മറ്റുള്ള പെൺകുട്ടികളുടെ കൂട്ട് ഒരു പെണ്ണാണ് ശിവേട്ട… ആദ്യമൊക്കെ നിങ്ങളോട് വെറുപ്പായിരുന്നെങ്കിലും പിന്നീട് നിങ്ങളോട് അടർത്തിമാറ്റുവാൻ പറ്റാത്ത അത്രേം സ്നേഹം തോന്നി….. എത്രയോ വെട്ടം നിങ്ങളുടെ നെഞ്ചിലെ ചൂട് പറ്റി കിടന്നുറങ്ങാൻ ആഗ്രച്ചിട്ടുണ്ട്….നിങ്ങളൊന്നു ചേർത്ത് നിർത്തിയിരുന്നെങ്കിൽ എന്ന് പോലും… മനസ് നിറയെ നിങ്ങളോടുള്ള സ്നേഹമായിരുന്നു ശിവേട്ട…. ഏട്ടന് വേണ്ടി എല്ലാം സഹിച്ചു.. ഒരിക്കലും ആ മനസ്സിൽ എന്നെ കാണില്ലെന്നു അറിഞ്ഞിട്ടും ആ മനസ്സിൽ കയറി കൂടുവാൻ ഒരുപാട് ശ്രെമിച്ചു….. വൈകി ആണെങ്കിലും ഞാൻ മനസിലാക്കി… നിങ്ങള്ക്ക് എന്നെ ഒരിക്കലും സ്നേഹിക്കാൻ പറ്റില്ല…..
ഇപ്പോൾ പോലും എന്നെ തേടി നടന്നന്നല്ലേ പറഞ്ഞത്….. അതെന്നോടുള്ള ഇഷ്ടം കൊണ്ടാണോ… ഏഹ്ഹ്….. ആണോ ശിവേട്ട …. അച്ഛനും അമ്മയെയും ബോധിപ്പിക്കാൻ ആവും…. ശെരി….. ഈ നിമിഷം നിങ്ങള് പറ എന്നെ സ്നേഹിക്കുന്നുണ്ടോ ശിവേട്ടൻ…. ഏഹ്ഹ്….. ശിവേട്ടന് പറ്റില്ല എന്നെ സ്നേഹിക്കാൻ….. പാറുനെ ശിവേട്ടൻ ഒരിക്കലും സ്നേഹിക്കാൻ പോകുന്നില്ല…… ആർക്കും വേണ്ടാത്ത ഒരു ജന്മവാ എന്റെ… ഈ ജന്മത്തിൽ ഒരു പക്ഷെ ഒരു ജീവിതം ഒന്നും എനിക്ക് വിധിച്ചിട്ടില്ല എന്ന് ഞാൻ അങ്ങ് കരുതും… എന്നാലും ഇഷ്ടമില്ലാത്ത ഒരാൾക്ക് വേണ്ടി…. ഇനി വയ്യ ശിവേട്ട…..അനന്യ അത്രയും പറഞ്ഞുണ്ടാക്കിയിട്ടു അതൊക്കെ വിശ്വസിച്ചു എന്നെ അവളുടെ മുന്നിൽ വെച്ച് തല്ലി….. കൊല്ലാൻ പൊലും മടി ഇല്ലാത്തവർ ഉണ്ടെന്നു അറിഞ്ഞിട്ടും എന്നെ അവിടെ ഇട്ടേച് പോയി…. ഒന്നും പെട്ടെന്ന് മറക്കുവാൻ കഴിയില്ല…കട്ടിലിന്റെ പടിയിൽ പിടിച്ചു കൊണ്ടവൾ അതിലേക്കിരുന്നു….കണ്ണുകൾ രണ്ടും കാഴ്ച മറച്ചിരുന്നു…… ശിവേട്ടന്റെ മുന്നിൽ ഇനിയും പിടിച്ചു നിൽക്കുവാൻ തനിക്കാകില്ല… ഒഴികി ഇറങ്ങുന്ന കണ്ണുനീർ ഒരു കയ്യാലെ അവൾ തുടച്ചു മാറ്റി…… അവനെ ഒന്ന് നോക്കി…. ഭീത്തിയോട് ചേർന്നു കൊണ്ട് നിൽക്കുന്ന ശിവയെ ആണവൾ കണ്ടത്… പറഞ്ഞതൊക്കെയും കൂടി പോയി.. പക്ഷെ അതിൽ എന്താണ് തെറ്റ്…..( പാറു….)
പാറുവേ….. നിന്റെ മനസ്സിൽ ഇത്രയൊക്കെ ഉണ്ടായിരുന്നെന്നു എനിക്കറിയില്ലാരുന്നെടി…. നി ഈ ശിവേട്ടനോട് ഒന്ന് ക്ഷമിക്കടി പെണ്ണെ…അത് പറയുമ്പോൾ നെഞ്ചിലെവിടെയോ ഒരു നോവ് അവനു തോന്നി… തൊണ്ടയിൽ നിന്നും വാക്കുകൾ പുറത്തേക്കു വരാത്തത് പോലെ….. പറയാൻ വന്നതൊക്കെ എവിടെയോ തടഞ്ഞു നിർത്തുന്നത് പോലെ…..
ശിവയുടെ വായിൽ നിന്നും ആദ്യമായാണവൾ അങ്ങനെ കേൾക്കുന്നത് തന്നെ…. പാറു തല ഉയർത്തി ശിവയെ നോക്കി….
ഇല്ല…. ഈ വാക്കിനു മുന്നിൽ താൻ വീണു പോകരുത്…എന്നെ ഇവിടുന്നു കൊണ്ട് പോകുവാൻ ഏതറ്റം വരെയും ശിവേട്ടൻ പോകും….
( പാറു ഓർത്തു…)
സമയം കടന്നു പോകുവാൻ തുടങ്ങി… രണ്ടാൾക്കും ഒന്നും പറയുവാൻ പറ്റുന്ന അവസ്ഥ അല്ലായിരുന്നു….. ശിവ ഇടയ്ക്കു പാറുവിനെ നോക്കുന്നുണ്ടെകിലും അവൾ മറ്റെവിടെയോ ശ്രെദ്ധിച്ചിരിക്കുകയായിരിന്നു….
ശിവ അവളുടെ അടുത്തേക്ക് നടന്നു…. പാറുവിന്റെ മുന്നിലേക്ക് ചെന്നു നിന്നു….
എന്നെ എന്തിനാടി പെണ്ണെ നി ഇങ്ങനെ വേദനിപ്പിക്കുന്നെ….. ശിവ അവളുടെ കയ്യിൽ പിടിച്ചു….
വാ പോകാം…. (ശിവ )
ഞാൻ വരില്ല….. എങ്ങോട്ടും… ഇതാ എന്റെ വീട്… ഇവിടെ ഉള്ളവരൊക്കെയാ എന്റെ എല്ലാം… ഇവിടേം വിട്ടു എങ്ങോട്ടും ഈ പാർവ്വതി വരില്ല… നിങ്ങള് പറയുന്ന വാക്കിൽ വിശ്വസിച്ചു ഇനിയും എനിക്ക് നാണം കെട്ടു ജീവിക്കാൻ വയ്യ….. എത്രയും പെട്ടെന്ന് ഇവിടെ നിന്നു പോ… ഇനി എന്റെ മുന്നിൽ വന്നു നിക്കാതെ…… ( പാറു അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു നിർത്തി…
പാറു എന്നെ നി ദേഷ്യം പിടിപ്പിക്കാതെ… ഞാൻ ഇത്രയും നാളും അലഞ്ഞത് വെറുതെ അല്ലടി… ശിവയുടെ പെണ്ണ് നി ആണെങ്കിൽ ഈ എനിക്ക് നിന്നെ കൊണ്ട് പോകാൻ അറിയാം…. ഈ വെട്ടം അവന്റെ ശബ്ദം ഉറച്ചതായിരുന്നു…..
ഞാൻ പറഞ്ഞില്ലേ ഇവിടേം വിട്ടു ഞാൻ എങ്ങോട്ടും ഇല്ല… ഇവിടെനിന്നും എന്നെ കൊണ്ട് പോകുവാനും ആരും ശ്രെമിക്കണ്ട…. ( പാറു)
കുറെ ആയല്ലോടി… നി ഇത് പറയുന്നു… അത്രക്ക് അവരെ പിരിയാതിരിക്കാൻ നിന്റെ ആരാടി ഇവിടെ ഉള്ളവർ….. ഏഹ്ഹ്….. ( ശിവ)
എന്റെ എല്ലാം…. എന്റെ എല്ലാം അവരാണ്…. കൊല്ലനോ വളർത്തനോ എന്നറിയാതെ കൊണ്ട് പോയവരുടെ മുന്നിൽ നിന്നും രക്ഷപെട്ടു ഓടിയപ്പോൾ ഈ പറയുന്ന ശിവേട്ടനോ അല്ലങ്കിൽ മറ്റുള്ളവരോ അല്ല വന്നു രക്ഷിച്ചത്…. റോഡിൽ വീണു കിടന്ന എന്നെ കാണാത്ത പോലെ അവിടെ ഉപേക്ഷിച്ചു അവർക്കു പോകാമായിരുന്നു… എന്നാൽ എന്നെ അവിടെ നിന്നും കൂട്ടികൊണ്ട് വന്നു ഒരു അനിയത്തിയുടെ സ്നേഹവും കരുതലും തന്നു എന്നെ ഇവിടെ നിർത്തി…. സ്വന്തം കാലിൽ നിക്കാൻ ഒരു ജോലിയും വാങ്ങി തന്നു കൂടെ കൂട്ടി…. ഇന്ന് വരെ ഞാൻ എന്ത് കാട്ടിയാലും ഒരു ചിരിയോടെ എല്ലാം കണ്ട് നിൽക്കുന്ന ഒരു അച്ഛനും അമ്മയും ഉണ്ട് ഇവിടെ…. എല്ലാവരേയും കളഞ്ഞിട്ട് ഒരിക്കലും സ്നേഹിക്കില്ല എന്ന് ഉറപ്പുള്ള നിങ്ങളുടെ കൂടെ ഞാൻ എന്തിനു വരണം.. ഞാൻ വരില്ല… എന്നെ ബലമായി നിങ്ങള് ഇവിടെ നിന്നു കൊണ്ട് പോകാൻ നോക്കിയാൽ എന്റെ ശവമായിരിക്കും ശിവേട്ടൻ കാണുന്നത്….( പാറു )
പാറു ശിവയുടെ കൂടെ വരില്ലെന്ന് അവനുറപ്പായി…. കൂടുതൽ അവളെ വാശി കെട്ടിയാൽ ഒടുവിൽ താൻ തന്നെ തോക്കും എന്നവന് ബോധ്യം ആയി…. ശിവ അവളുടെ കയ്യിലെ പിടി അയച്ചു കൊണ്ട് അവളെ നോക്കി…….
നി വരില്ലന്നറിയാം….. പക്ഷെ നിയും ആയിട്ടല്ലാതെ ഈ നാട്ടിൽ നിന്നു ശിവ മടങ്ങില്ല പാറു….. അത് നി ഓർത്തോ…. കൊണ്ട് പോകും നിന്നെ ഞാൻ…. അത്രയും പറഞ്ഞു കൊണ്ട് അവനാ മുറി വിട്ടു പുറത്തേക്കിറങ്ങി …
ശിവക്കും ഒരുതരം വാശി ആയിരുന്നു…..കോണിപ്പടി ഇറങ്ങിയ അവന്റെ മുന്നിലേക്ക് മിഥുൻ വന്നു നിന്നു… ശിവ അവനെ നോക്കിയട്ടു അവിടെ നിന്നും മറ്റുള്ളവരുടെ അടുത്തേക്ക് വന്നു…..
ആധിയുടെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക്…… അവരുടെ മുന്നിൽ ചെന്നവൻ കൈകൾ കൂപ്പി….
ഒരുപാട് നന്ദി ഉണ്ട്…. അവളെ നിങ്ങളൊക്കെ സ്നേഹിക്കുന്നതിനു….. സംരക്ഷിക്കുന്നതിന്…. പക്ഷെ എനിക്ക് അവളെ വേണം….ഞാൻ തിരിച്ചു പോകുവല്ല… മറിച്ചു ഇവിടെ ഈ നാട്ടിൽ കാണും….. ശിവയുടെ ജീവിതത്തിൽ ഒരുത്തി ഉണ്ടങ്കിൽ അത് അവള് മാത്രം ആയിരിക്കും… ആരും അവളെ എന്നിൽ നിന്നും അകറ്റാൻ നോക്കണ്ട…. ചുറ്റിനും കണ്ണോടിച്ചു കൊണ്ടായിരുന്നു അവനത് പറഞ്ഞത്…. അപ്പു വാടാ പോകാം…. ഇനി ഇവിടെ നിന്നട്ടു എന്തിനാ…. ശിവ അപ്പുവിനെ വിളിച്ചതും അവർ ഇരുന്നിടത്തു നിന്നും എണീറ്റു ശിവക്ക് പിറകെ നടന്നു…
ശിവ…… അയാൾ അവനെ വിളിച്ചതും ശിവ അവിടെ നിന്നു…..
ഞങ്ങൾ പാറുവിനെ ഇവിടെ ബലമായി നിർത്തിയിട്ടില്ല…. സൗമ്യമായി അയാൾ പറഞ്ഞു….
ശിവ തിരികെ അയൾക്കടുത്തേക്ക് വന്നു….
ബലമായി നിർത്തി എന്ന് ഞാനും പറഞ്ഞില്ലല്ലോ അങ്കിൾ .. ഞാൻ ഇവിടെ വന്നപ്പോൾ നിങ്ങൾ എല്ലാവരും ഒരു ഒളിച്ചു കളി നടത്തുകയായിരുന്നു . ആരും പാറുവിന്റെ പേര് പോലും പറയാതിരിക്കുവാൻ പ്രത്യേകം ശ്രെധിച്ചു….. ഞാൻ ഒന്നും അറിയാതെയാ വന്നിരിക്കുന്നതെന്നു നിങ്ങൾ കരുതി…. ഞാനും അവളും ഒന്നിക്കരുതെന്നു നിങ്ങളും കരുതുന്നുണ്ടോ…… ( ശിവ )
ശിവ നി ഞങ്ങളെ തെറ്റിദ്ധരിച്ചിരിക്കുവാ….. പാറു നു ഞങ്ങള് കൊടുത്ത വാക്കാ അത്… അതൊരിക്കലും ഞങ്ങൾ തെറ്റിക്കില്ല… ഞങ്ങളുടെ വായിൽ നിന്നു. ആരും ഒന്നും അറിയില്ല എന്ന്….(ആധി പറഞ്ഞു നിർത്തി )
എനിക്കിപ്പോൾ കൂടുതൽ ഒന്നും സംസാരിക്കുവാൻ ഇല്ല ആധി… ഞങ്ങൾ ഇറങ്ങുവാ… മിഥുനെ ഒന്ന് കൂടി നോക്കികൊണ്ടവൻ അവിടെ നിന്നും വെളിയിലേക്കിറങ്ങി….. മുറ്റത്തേക്ക് ഇറങ്ങിയതും ശിവ വെളിയിൽ നിന്നും പാറുവിന്റെ മുറിയുടെ ജനലിലേക്ക് നോക്കി … അത് അടഞ്ഞു കിടക്കുന്നു…. ഞാൻ വന്നിറങ്ങിയപ്പോഴും നി അത് വലിച്ചടച്ചു… അറിഞ്ഞില്ല പെണ്ണെ നിന്റെ ഹൃദയത്തിന്റെ വാതിലിൽ എന്നുന്നേക്കും പൂട്ടിയെന്നു…. ശിവ ഒന്ന് ചിരിച്ചു കൊണ്ട് കാറിലേക്ക് കയറി … വീടിനകത്തു ഉള്ളവരൊക്കെ വെളിയിലേക്ക് ഇറങ്ങി ശിവയെ നോക്കി….
ഇതേ സമയം ശിവയുടെ കാർ മുറ്റത്തു നിന്നും പോയതു അറിഞ്ഞവൾ ഭീതിയിലേക്ക് ചാരി ഇരുന്നു…. പൊട്ടികരഞ്ഞു കൊണ്ടവൾ ഇരുന്നിടത്തേക്ക് തന്നെ കിടന്നു….. അവളുടെ കൈ തട്ടി ഇത്രയും നാൾ താൻ കൂട്ടി വെച്ച മഞ്ചാടി തറയിലേക്ക് വീണു ചിന്നിചിതറി …
**********************************************
കാറിൽ ഇരുന്ന ശിവ ആരോടും ഒന്നും മിണ്ടി ഇല്ല… അവന്റെ അവസ്ഥ കണ്ടു അപ്പൂന് നല്ല വിഷമം തോന്നി……… കാർ കുറച്ചു ദൂരം പോയതും ശിവ കാർ ഒതുക്കി നിർത്തി …. നിറഞ്ഞ കണ്ണുകൾ അവൻ തുടച്ചു….
ശിവേട്ട… ഇങ്ങനെ വിഷമിക്കാതെ .. ഞാൻ ഒരിക്കൽ പോലും ശിവേട്ടനെ ഇങ്ങനെ കണ്ടട്ടില്ല… ( അപ്പു )
പാറു ചേച്ചി വരും ശിവേട്ടൻ നോക്കിക്കോ… ഉണ്ണിമോളായിരുന്നു അത്….
അവൾ വരില്ലടാ…. വാശി കയറിയ പിന്നെ അവളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല…. പക്ഷെ അവൾ ഇല്ലാതെ ഇവിടെ നിന്നു ഞാൻ പോകില്ല.. അപ്പു…..
ശിവേട്ടനു പാറു ചേച്ചിയെ അത്രക്കും ഇഷ്ടാണോ…….
അപ്പുവിന്റെ ആ ചോദ്യം ശിവയെ ആഴത്തിൽ ചിന്തിപ്പിച്ചു…. പാറുവും ഇതേ ചോദ്യം തന്നോട് ചോദിച്ചു….. ഞാൻ സ്നേഹിക്കുന്നുണ്ടോ അവളെ…. അറിയില്ല……. ശിവനു ആരെയും സ്നേഹിക്കാൻ അറിയില്ല…… ഓർമ്മ വെച്ച കാലം തൊട്ടേ ആരുടേയും സ്നേഹം തനിക്കു കിട്ടിയിട്ടില്ല…. അത് കൊണ്ട് തന്നെ എനിക്ക് അവളോട് സ്നേഹം ആണോ എന്ന് എനിക്കും അറിയില്ല…. (അവനോർത്തു……. )
ശിവേട്ട… അപ്പു വീണ്ടും വിളിച്ചപ്പോഴാണ് അവൻ ഞെട്ടിയത്…
ശിവേട്ടൻ എന്താ ഈ ആലോചിക്കുന്നെ….( അപ്പു )
ഏയ് ഒന്നുല്ല….. നിനക്ക് ഒരു കാര്യം അറിയാമോ അപ്പു….. ശിവ പറയുന്നത് കെട്ടു അപ്പു ഇരുന്നു…..
ഒരു താന്തോന്നിയും കള്ളുകുടിയനും എന്റെ അമ്മ അല്ലാതെ ബാക്കി ഉള്ള പെണ്ണുങ്ങളോടൊക്കെ ഒരു തരാം വെറുപ്പും ആയിരുന്ന ഒരു ശിവ ഉണ്ടായിരുന്നു ഒരു കാലത്ത്…… അവളെന്റെ ജീവിതത്തിൽ വരുന്നത് വരെ……… നി ഈ കണ്ട ശിവ ആയിരുന്നില്ല യഥാർത്ഥത്തിൽ ഞാൻ…. പേടിച്ചു സംസാരിച്ചവർക്ക് മുന്നിൽ തന്റേടത്തോടെ എന്റെ കരണത്തു ഇട്ടു ഒന്ന് പൊട്ടിച്ച തന്റെടി ആയ പെണ്ണാ അവൾ…ആ വാശിക്കും ദേഷ്യത്തിനും ദ്രോഹിക്കാൻ പറ്റാവുന്നതിന്റെ പരമാവധി ഞാനും അവളെ ദോഹിച്ചിട്ടുണ്ട്..
വാശി എന്നോണം അവളുടെ കഴുത്തിൽ താലി കെട്ടി… അപ്പോഴും അവളെ എന്റെ കാൽ ചുവട്ടിൽ കൊണ്ട് വരണം എന്ന് കരുതി… പക്ഷെ അവള് ജീവിതത്തിൽ വന്നതോടു കൂടി എല്ലാം മാറി…,
ഞാൻ പോലും അറിഞ്ഞില്ല എന്റെ ഈ മാറ്റങ്ങൾ….എന്തിനു അവൾ പോലും അറിഞ്ഞിട്ടുണ്ടാകില്ല….. പതിയെ പതിയെ പഴയെ ശിവയിൽ നിന്നും ഒരുപാടു മാറ്റങ്ങൾ എനിക്കൊണ്ടായി…. അതിനെല്ലാം കാരണം പാറുവാ… നി ചോദിച്ചില്ലേ ഇഷ്ട്ടം ഉണ്ടോ എന്ന്…. അറിയില്ല… ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ് അത്…..
അപ്പു അത്രയും കെട്ടു കൊണ്ട് കാറിന്റെ വെളിയിലേക്ക് നോക്കി… പതിയെ അവന്റെ ചുണ്ടിൽ ചിരി വിടർന്നു… ശിവയും അത് കണ്ടു .. അവർക്കു രണ്ടാൾക്കും അതിനുള്ള ഉത്തരം കിട്ടിയത് പോലെ ശിവ കാർ മുന്നോട്ടേക്കെടുത്തു……………… ഒന്നുമനസിലാകാതെ ആ കാറിൽ ഉണ്ണിയും ഉണ്ടായിരുന്നു…………..