രചന – ആര്യ
ശിവ ഷോപ്പിലേക്ക് പോകുവാനായി റെഡി ആയി വന്നപ്പോ പാറു കാര്യാമായ ആലോചനയിൽ ആയിരുന്നു…. അവനവളുടെ അടുത്തേക്ക് ചെന്നു….
ഷിർട്ടിന്റെ കൈ മടക്കിക്കൊണ്ട് നിൽക്കുവായിരുന്നു അവൻ….
ഞാൻ ഷോപ്പിലേക്ക് പോകുവാ…
ശിവ അത് പറഞ്ഞിട്ടും പാറു ആലോചനയിൽ നിന്നും ഉണർന്നില്ലാരുന്നു….
ഡി.. 😠
ഏഹ്.. എന്താ… ( പാറു )
ഓ മോളു പകൽ സ്വപ്നം കാണുവായിരുന്നു അല്ലെ…ചേട്ടൻ അറിഞ്ഞില്ല…..
അഹ് അതെ… പകൽ സ്വപ്നം കാണാൻ മാത്രം കാര്യങ്ങൾ അല്ലെ ഇവിടെ നടക്കുന്നത്.. ( പാറു )
എന്താ…..
ഒന്നുല്ല…
ദേ പെണ്ണെ എന്തെങ്കിലും പറയാനുണ്ടെ അത് ഉറക്കെ പറയണം… അല്ലാതെ കള്ളികളെ പോലെ ഇരുന്നു പിറുപിറുക്കുവല്ല വേണ്ടത്….
ഓ ശെരി… 😒( പാറു )
ഞാൻ ഷോപ്പിലേക്ക് പോകുവാ…
അയിന്…. ( പാറു )
ഇവളെ കൊണ്ട്… 😠
നിങ്ങള് ഷോപ്പിലേക്ക് പോകുന്നതിനു ഞാൻ എന്ത് വേണം.. ഏഹ്ഹ്…
നി ഒന്നും വേണ്ട… പിന്നെ ഞാൻ പോയ രാത്രിയിലെ വരു… നിന്റെ സ്വഭാവം വെച്ചു ഇവിടെ മുഴുവൻ അരിച്ചു പിറക്കാൻ ചാൻസ് ഉണ്ട്…
അതെന്താ ഞാൻ ആക്രി പെറുക്കാൻ നടക്കുവാണോ….😒😒( പാറു )
ദേ പെണ്ണെ ഞാൻ എന്തേലും പറയുമ്പോ തർക്കുത്തരം പറഞ്ഞ ഒണ്ടല്ലോ…
ഒരു ചുക്കും ചെയ്യില്ല.. 😒( പാറു )
നിന്നെ പറഞ്ഞിട്ട് കാര്യമില്ലടി… ഞാൻ ഒന്ന് പറഞ്ഞേക്കാം… ഈ മുറിയിൽ നിന്നും ഒരു സാധനം പോലും അതിന്റെ സ്ഥാനം തെറ്റി ഇരിക്കാൻ പാടില്ല… ഓരോന്നും ഞാൻ വെച്ചിടത്തു തന്നെ എനിക്ക് കാണണം.. മുറി മുഴുവൻ വാരി വലിച്ചു നിരത്തി ഇട്ടാൽ ഉണ്ടല്ലോ … പിന്നെ ഇന്നത്തെ പോലെ എന്റെ മുറിയിൽ എന്തൊക്കെ ഉണ്ടന്ന് കണ്ടു പിടിക്കാനും നടന്നേക്കല്ല് പറഞ്ഞേക്കാം… അത്രയും പറഞ്ഞു ശിവ വെളിയിലേക്കിറങ്ങി….
ഇങ്ങേരു ആരുവാ… . ഞാൻ എനിക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യും… 😒
പാറു ഫോൺ കയ്യിലെക്കെടുത്തു….
എടുക്ക് അമ്മ…..കാൾ
അഹ് ഹലോ….അമ്മേ… എന്തോടുക്കുവാ… സുഖമല്ലേ… കഴിച്ചോ എല്ലാരും ഏട്ടനെന്തിയെ….. ഹലോ….
എന്റെ പാറു നിർത്തി നിർത്തി ചോദിക്കടി… എന്നാലല്ലേ പറയാൻ പറ്റു…
ഓ.. സോറി.. പറ. ( പാറു )
എല്ലാര്ക്കും സുഖവാ.. നി ഇല്ലാതത് കൊണ്ടുള്ള പ്രശ്നം മാത്രേ ഉള്ളു… പിന്നെ ശിവ എന്തെ…
അഹ്.. ഷോപ്പിൽ പോയി… ( പാറു )
നി അവനോട് ദേഷ്യപ്പെടാൻ ഒന്നും പോകരുത്.. ശിവ പാവമാ മോളെ… പിന്നെ അവനെ കൊണ്ട് ആഹാരം ഒക്കെ കഴിപ്പിക്കണം…അവനോട് അടി ഇടാൻ ഒന്നും പോകരുത് കേട്ടോ പാറു…
ഇപ്പൊ ഞാൻ അടി ഇട്ടന്ന് ആയോ അമ്മ.. അയാൾ അല്ലെ അടി ഉണ്ടാക്കുന്നെ… ഇപ്പൊ തന്നെ എന്നെ വേണ്ട… ശിവ കഴിച്ചോ കുടിച്ചോ എന്നറിഞ്ഞാൽ മതി എല്ലാവർക്കും .. 😢
നി കഴിക്കാതെ ഇരിക്കില്ലന്ന് ഞങ്ങൾക്കറിയില്ലേ പാറു …..
അഹ് ശെരി.. എന്നാലേ ഇനി ശിവ മോനെ വിളിച്ചു ചോദിച്ച മതി എല്ലാം ഞാൻ വെക്കുവാ ഫോൺ….
പാറു ഫോൺ കട്ടാക്കി ബെഡിലേക്ക് എറിഞ്ഞു….
ഓ ഇവിടിരുന്നിട്ടു പ്രാന്ത് പിടിക്കുവാ … വീട്ടിൽ ആരുന്നേൽ ഇത്രയും ബോർ അടിക്കില്ലാരുന്നു….
വയറ്റിൽ നിന്നും മൂളൽ… ഓ വിശക്കുന്നു…. ഇപ്പൊ താഴേക്കു പോയാൽ ആ രേണുക കാണുമോ അവിടെ.. എന്നാലും സാരമില്ല.. എനിക്ക് വിശക്കുന്നു…. പാറു പതിയെ താഴേക്കു ഇറങ്ങി ചെന്നു… കിച്ചണിലേക്കു കയറിയതും അവളെ കണ്ട് ആ സ്ത്രീകൾ ചിരിച്ചു ..
എന്താ പാറു…
ചേച്ചി കഴിക്കാൻ എന്താ രാവിലെ…
വിശക്കുന്നു അല്ലെ… മോൾക്ക്…
അവൾ തലയാട്ടി….
ഡയനിംഗ് ടേബിൾ സാർ തല്ലി പൊട്ടിച്ചില്ലേ അത് മാറ്റാഞ്ഞത് കൊണ്ടാ ആഹാരം അങ്ങോട്ട് കൊണ്ട് വരാഞ്ഞത്…
അതൊന്നും സാരമില്ല.. ഞാൻ ദേ ഇവിടെ എങ്ങാനം ഇരുന്നോളാം…
അയ്യോ മോളെ ഇവിടിരുന്നു കഴിക്കണ്ട…
ഞാൻ കഴിക്കും.. ചേച്ചിമാർ കഴിക്കില്ലേ പിന്നെ എന്താ..കിച്ചണിൽ കിടന്ന ചെയർ ഒരെണ്ണം എടുത്തവൾ അവരുടെ അടുത്തേക്ക് ഇട്ടു ..
നിങ്ങളും കഴിക്ക് നമുക്ക് ഒരുമിച്ചിരുന്നു കഴിക്കാം…
പക്ഷെ മോളെ മാഡം വഴക്ക് പറയും…
ഏതു മാഡം… 🙄
രേണുക….
അത് കേട്ടതും പാറു ചിരിക്കാൻ തുടങ്ങി…
ചേച്ചി…അവർക്കൊക്കെ ഇഷ്ടമുള്ളപ്പോൾ വന്നു കഴിക്കും ചേച്ചി മാറ്റി വെച്ച മതി… ഇന്ന് നിങ്ങൾ എന്റെ കൂടെ ഇരുന്നു കഴിക്ക്.. നാളത്തെ കാര്യം നാളെ അല്ലെ…
പാറു പറഞ്ഞതും മനസില്ല മനസോടെ അവർ സമ്മതിച്ചു.
എന്നാൽ ഞങ്ങൾ ഈ തറയിൽ ഇരുന്നോളാം.. മോളു ചെയറിലും ഇരിക്ക്…
ഓ… എന്നാ അങ്ങനെ ആയിക്കോട്ടെ…( പാറു )
.. ആ രണ്ട് സ്ത്രീകളും അവളുടെ കൂടെ ഇരുന്നു ആഹാരം കഴിച്ചു…
ഇത് കണ്ടു കൊണ്ടാണ് രേണുക അങ്ങോട്ടേക്ക് വന്നത്…
അയ്യേ.. ഇവളെന്താ ഈ ചെയ്യുന്നത്… ശിവയുടെ ഭാര്യ ഇവിടെ അടുക്കള ജോലിക്ക് നിക്കുന്നവരുടെ കൂടെ ആഹാരം കഴിക്കുന്നോ… ഛെ…. അയ്യേ ഇവൾക്കെങ്ങനെ ഇതിനു തോനുന്നു…
ശിവ ഇതൊന്നും അറിയുന്നില്ലേ…
പാറു അവരോടു ചിരിച്ചു കളിച്ചു ഓരോന്നും സംസാരിച്ചു…..
രേണുകയെ കണ്ടതും തറയിൽ നിന്നും അവർ എണീറ്റു നിന്ന്… പേടി ഓടെ ..
എന്തിനാ നിങ്ങൾ എണീറ്റെ.. ഇരിക്ക് ചേച്ചിമാരെ…
മറ്റെങ്ങോ നോക്കി നിൽക്കുന്ന അവരെ കണ്ടതും പാറു അങ്ങോട്ടേക്ക് നോക്കി…
ഓ… ഇവരാരുന്നോ… 😒.. ഹലോ അമ്മേ… രാവിലെ കണ്ടതാ പിന്നെ കണ്ടില്ലല്ലോ എവിടെ ആരുന്നു…ടേബിൾ ശിവേട്ടൻ തല്ലി പൊട്ടിചില്ലേ… ഇനി ഇപ്പൊ അവിടിരുന്നു കഴിക്കാൻ പറ്റൂല്ല .. അമ്മയും ഒരു ചെയർ എടുത്തോണ്ട് ഇങ്ങു വാ.. നമുക്ക് ഒരുമിച്ചിരുന്നു കഴിക്കാം…
ഏയ് വേണ്ട… മോളെ.. ഞാൻ.. മുറിയിൽ ഇരുന്നു കഴിച്ചോളാം…. ( രേണുക )
ഓ അമ്മക്കതാ ഇഷ്ടമെങ്കിൽ നടക്കട്ടെ…
പെട്ടെന്ന് ആ സ്ത്രീകളിൽ ഒരാൾ രേണുകക്ക് ഫുഡ് എടുക്കാനായി തിരിഞ്ഞു…കൈ കഴുകി തിരിഞ്ഞതും..
രേണുക അവരുടെ കയ്യിലേക്ക് നോക്കി …
ഏയ് വേണ്ട… ഞാൻ.. ഞാനെടുത്തോളം… ഒരുതരം വെപ്രാളത്തോടെ ആയിരുന്നു അവരത് പറഞ്ഞത്…
ചേച്ചി അങ്ങ് മാറു… അമ്മ എടുത്തോളും അല്ലെ അമ്മേ….
അഹ് അതെ . ഞാൻ എടുത്തോളാം… അവർ പെട്ടെന്ന് വന്നു കഴിക്കാൻ ഉള്ളതും എടുത്തു കൊണ്ട് പോയി… ഇത് കണ്ടു പാറു ചിരിക്കാൻ തുടങ്ങി…. അവളുടെ ചിരി കണ്ടിട്ട് അവർക്കൊന്നും മനസിലായില്ല….
എന്തിനാ മോളെ ചിരിക്കുന്നെ…
ചേച്ചി… ആഹാരം കഴിച്ച കൈ കൊണ്ട് ഫുഡ് എടുത്തു കൊടുക്കുന്നത് ഇഷ്ടപെടാഞ്ഞിട്ട… ചേച്ചി കഴിക്ക്…. ചിലരങ്ങനെയാ കഴിക്കാൻ ഉണ്ടാക്കുന്നതൊക്കെ വല്യ ഇഷ്ട പക്ഷെ അതുണ്ടാക്കിയവരെ അറപ്പാ… ദോ ആ പോയത് അത് പോലെ ഒന്നാ…
കഴിച്ചു കഴിഞ്ഞു പാറു വെളിയിലേക്കിറങ്ങി തന്നെ കാത്തെന്നോണം രേണുക അവിടെ ഉണ്ടായിരുന്നു…. അവരെ നോക്കാത്തവൾ മുന്നോട്ടു നടന്നു…
മോളെ… ഒന്ന് നിന്നെ….
എന്താ അമ്മേ…..
മോളിങ്ങു വന്നേ അമ്മക്ക് മോളോട് സംസാരിക്കാൻ ഉണ്ട്….
പാറു അവരുടെ അടുത്തേക്ക് ചെന്നു…
രേണുക അവളെ അടിമുടി നോക്കാൻ തുടങ്ങി…
അമ്മ എന്താ എന്നെ ഇതുവരെ കാണാത്തതു പോലെ നോക്കുന്നെ…ഇങ്ങനെ നോക്കാതെ കണ്ണ് കിട്ടും.. കണ്ണ് തട്ടിയാൽ ഞാൻ ക്ഷീണിച്ചു പോകില്ലേ… ക്ഷീണിച്ചു പോയ ഗ്ലാമർ പോകില്ലേ.. ഗ്ലാമർ പോയ ശിവേട്ടന് ദേഷ്യം. വരും..
പാറു പറഞ്ഞതൊന്നും രേണുകക്ക് മനസിലായില്ല…. അവർ പാറുനെ തന്നെ നോക്കി…
അമ്മേ…
അഹ്.. എന്താ മോളെ.. ( ഇവള് കണ്ടത് പോലെ ഒന്നും അല്ലല്ലോ.. (ആത്മ ) …)
അമ്മ എന്തിനാ എന്നെ വിളിച്ചേ…..
മോൾടെ കയ്യിലും കഴുത്തിലും ഒന്നും ഇല്ലല്ലോ… സ്വർണ്ണം ഒന്നും ഇല്ലിയോ….
ഉണ്ടല്ലോ.. എനിക്കാണേൽ സ്വർണ്ണമൊക്കെ ഇട്ടോണ്ട് നടക്കുന്നത് വല്യ ബുദ്ധിമുട്ടാ… പിന്നെ അമ്മയും സ്വർണ്ണം ഒക്കെ വാരി വലിച്ചു ഇട്ടോണ്ടല്ലല്ലോ ഇങ്ങോട്ട് കേറി വന്നത്…
രേണുകക്ക് ആകെ ദേഷ്യം വന്നു… എന്നാൽ അവരത് പുറമെ കാണിച്ചില്ല…..
മോളെ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.. ഇവിടെ ഞങ്ങൾ ആരും അടുക്കള പണിക്കു നിക്കുന്നവരുടെ കൂടെ ഇരുന്നു ആഹാരം കഴിക്കാറില്ല…
അയിന്…. 😒
ഇനി മോളും അവരുടെ കൂടെ ഇരിക്കരുത്…
അതെന്താ അവര് മനുഷ്യരല്ലേ…. അമ്മേ എന്ന് ഞാൻ വിളിക്കുന്നത് എന്റെ മര്യാദയുടെ പുറത്ത… അതും ഇല്ലാണ്ടാക്കരുത്.. ഞാൻ ആരുടെ കൂടെ ഇരുന്നു ആഹാരം കഴിക്കണമെന്ന് ഞാനാ തീരുമാനിക്കുന്നത്…
ഇതാ… ഞങ്ങളുടെ യോഗ്യതക്കു പറ്റിയത് അനന്യ മോളായിരുന്നു…
അത് കൊണ്ടായിരിക്കും ശിവേട്ടൻ അവളെ വേണ്ടാന്ന് തറപ്പിച്ചു പറഞ്ഞതും…അമ്മയോട് സംസാരിക്കാൻ എനിക്ക് താല്പര്യം ഇല്ല… ശെരി എന്നാ…. അത്രയും പറഞ്ഞവൾ തിരിഞ്ഞു നടന്നു…. മുറിയിലെത്തിയതും കതകടച്ചവൾ.. നെഞ്ചിൽ കൈ വെച്ചു ശ്വാസം ആഞ്ഞെടുത്തു…
ഈശ്വരാ..എപ്പോളോ കിട്ടിയ ധൈര്യത്തില അവരോടു ഓരോന്നും വിളിച്ചു കൂവിയത് കാത്തോണേ നി…
**************************************************
എന്തായി പത്മിനി കാര്യങ്ങൾ….(രേണുക )
എന്താകാൻ… നാളെ തന്നെ അനന്യ മോളു അങ്ങോട്ടേക്ക് വരുമെന്നും പറഞ്ഞു നിക്കുവാ… എനിക്കാണേൽ ശിവയെ കുറിച്ച് ഓർത്തിട്ടു നല്ല ടെൻഷൻ ഉണ്ട്… ഇവളെങ്ങോട്ടേക്ക് വന്ന അവനെന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോന്നു…..
ഒരു പ്രശ്നവും ഉണ്ടാകില്ല… നി അവളെ ഇങ്ങു വിട്… ആ പാർവ്വതി നമ്മൾ കരുതിയത് പോലെ ഒന്നുമല്ല… എല്ലാം അറിഞ്ഞു കൊണ്ടാണ് അവളിവിടെ വന്നേക്കുന്നത് . അവളെ ഇവിടുന്നു എത്രയും പെട്ടെന്ന് ചാടിച്ചു ഓടിക്കണം… പിന്നെ ഈ കാണുന്നതിന്റെ ഒക്കെ അവകാശി അനന്യ മോളും കൂടെ ആകും.. പറ്റുമെങ്കിൽ ഇന്ന് തന്നെ മോളെ നി ഇങ്ങോട്ട് പറഞ്ഞു വിടണം….
ഓഹോ… അപ്പൊ അവള് നിസാര കാരി അല്ലല്ലോ… ഞാൻ എന്തായാലും അനന്യയോട് ഒന്ന് സംസാരിക്കട്ടെ…
എന്നാ ശെരി…. ആ ഫോൺ കാൾ അവിടെ കട്ടായി….
*************************************************
സമയം വീണ്ടും കടന്നു പോയി… ശിവ ഷോപ്പിലേക്കല്ലായിരുന്നു പോയത്.. പ്രവീണിനെയും കൂട്ടി കല്യാണത്തിനുള്ള കാര്യങ്ങൾ ചെയ്യ്തു തീർക്കുവാനായിരുന്നു…. പാറു ഒന്നും അറിയണ്ടന്നും ശിവ പ്രവീണിനോട് പറഞ്ഞിരുന്നു…. കല്യാണം കഴിഞ്ഞുള്ള പാർട്ടിക്ക് വേണ്ടി ഉള്ള ഒരുക്കങ്ങൾ ആയിരുന്നു കൂടുതലും.. കല്യാണത്തിന് കൂടുതൽ ആളുകൾ ഇല്ലാത്തത് കൊണ്ട് പാർട്ടിയിൽ എല്ലാവരെയും ഉൾപ്പെടുത്താം എന്ന് കരുതി ശിവ…
സമയം കടന്നു പോയതവൾ അറിഞ്ഞില്ല… ആരും ഇല്ലാത്തിടത്തു ഒറ്റക്കിരിക്കുവാൻ പാറുന് മടി തോന്നി….
ആ മരങ്ങോടൻ ഉണ്ടായിരുന്നെ ഒന്നും രണ്ടും പറഞ്ഞു അടി എങ്കിലും ഇടയിരുന്നു… ഇതിപ്പോ.. 😒
താഴെ ശിവയുടെ ബൈക്ക് വന്നു നിന്നതവൾ കണ്ടു… പാറുന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു…. അവളോടി റൂമിലേക്ക് കയറി……
ഡോർ തുറന്നു വന്ന ശിവ കാണുന്നത് തന്റെ മുന്നിൽ നിൽക്കുന്ന പാറുവിനെയാ …
വന്നു കേറിയപ്പോളെ മുന്നിൽ വന്നു നിന്നല്ലോ .. അങ്ങോട്ട് മാറി നിക്കടി…
ഇല്ല.. ഞാൻ മാറൂല്ല… എത്ര നേരം കൊണ്ട് ഞാൻ കാത്തിരിക്കുവായിരുന്നെന്നു അറിയുമോ…മുഖത്തു കുറച്ചു നാണമൊക്കെ വരുത്തി കൊണ്ടവൾ പറഞ്ഞു… കയ്യിലിരുന്ന കവർ ടേബിലിലേക്ക് വെച്ചു കൊണ്ട്… അവൻ അവളുടെ അടുത്തേക് വന്നു… തിരിഞ്ഞു നിന്നു കൊണ്ട് കതകടച്ചു….
ഓഹോ… അപ്പൊ എന്നേം കാത്തു നിൽക്കുവായിരുന്നു അല്ലെ ..(ശിവ )
മ്മ്മ്… അവൾ തല ആട്ടി….
ശിവ ഷിർട്ടിന്റെ ബട്ടൺ ഓരോന്നായി അഴിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് വന്നു….
ഇന്നെന്തുവാ ടോപ്പിക്ക്….
ശിവേട്ടൻ പറഞ്ഞ മതി…..
അടി ഇടാൻ കാരണങ്ങൾ വേണോ ശിവേട്ട…. 😁
ശിവേട്ടൻ ഇല്ലായിരുന്നെങ്കിൽ ആര് എന്റെ ബോറടി മാറ്റും.
ശിവേട്ടൻ ഇല്ലായിരുന്നെങ്കിൽ ആര് എന്നോട് വഴക്കിടും…
ആര് എന്റെ കാര്യങ്ങൾ കൃത്യമായി ചെയ്യും….
ആര് എന്നെ വിഷ്ണുന്റെ കയ്യിൽ നിന്ന് രക്ഷിച്ചേനെ…
അതെ ശിവേട്ടൻ ഉണ്ട് അടി ഇടാൻ ശിവേട്ടൻ ഉണ്ട് …. 😁
മം.. കൊള്ളാം നല്ല തല്ലു കിട്ടാതെന്റെയാ.. …. ശിവ ഷർട്ടും ഊരി മാറ്റി അവിടെ നിന്നും നടന്നു…..
ഒന്ന് നിക്കോ… എനിക്ക്…
നിനക്ക് എന്താടി….
രണ്ടു ദിവസത്തേക്ക് നമുക്ക് വീട്ടിൽ പോകാം…. പ്ലീസ്…..
പറ്റൂല്ല.. നി അല്ലെ ഇങ്ങോട്ട് വരാൻ ചാടി തുള്ളി ഇറങ്ങിയത്.. അനുഭവിച്ചോ …
അത് ഇങ്ങനെ ആകുമെന്ന് ഞാൻ കരുതിയോ ..( പാറു )
കരുതണമായിരുന്നു….(ശിവ )
ഛെ…… പാറു ദേഷ്യത്തിൽ ബെഡിൽ പോയിരുന്നു… അപ്പോള അവളുടെ കണ്ണിൽ ശിവ കൊണ്ട് വന്നു വെച്ച കവറുകൾ കണ്ടത്….
ഇതെന്തുവാ…..അയാളുടെ സാധനങ്ങൾ തോട്ട് പോയേക്കരുതെന്ന ഓർഡർ…. ഇതിൽ എന്തുവായിരിക്കും…. പാറു അതിലേക്കും നോക്കി ഇരിക്കുന്നത് കണ്ടു കൊണ്ടാണ് ശിവ അവളുടെ അടുത്തേക്ക് വന്നത്….
ആ കവറുകൾ അവൻ കയ്യിലെടുത്തു… അതെല്ലാം അവൾക്കു നേരെ നീട്ടി…
തുറന്നു നോക്ക്.. ഇഷ്ടായില്ലേ പറ… വേറെ വാങ്ങാം…
പാറുന്റെ നേരെ നീട്ടികൊണ്ടവനത് പറഞ്ഞതും അവള കവർ കയ്യിലേക്ക് വാങ്ങി..
ആദ്യത്തെ കവർ തുറന്നു നോക്കിയ അവൾ കണ്ടത് ഒരു ലഹങ്കയായിരുന്നു… അവൾക്കേറെ ഇഷ്ടായി… മുത്തുകളും കല്ലുകളും കൊണ്ടായിരുന്നു അതിന്റെ വർക്കുകൾ…ഒരു സ്കൈ ബ്ലു കളർ ആയിരുന്നു അത്……. അതിന്റെ കൂടെ തന്നെ മറ്റൊരു ബോക്സും ഉണ്ടായിരുന്നു.. അതിൽ അതിനു ചേരുന്ന മാലയും ഒക്കെയായിരുന്നു…. രണ്ടാമത്തെ കവർ തുറന്നു നോക്കിയതും അവളുടെ കൈ വിറക്കാൻ തുടങ്ങി…. ശിവ അവളെ തന്നെ ശ്രെധിച്ചു…. അവളുടെ കണ്ണുകൾ നിറഞ്ഞു… കല്യാണസാരി…. ഒരിക്കൽ താൻ അണിഞ്ഞത് പോലെ ഒന്ന്…
പഴയതൊക്കെ മറക്കാൻ പറ്റുന്നതേ ഒള്ളു… വീണ്ടും വീണ്ടും ആ കാര്യം ഓർത്തു വിഷമിക്കാൻ ഉള്ളതല്ല…. ശിവ ആരോടെന്നില്ലാതെ പറഞ്ഞു…..
നിനക്കിഷ്ടായോ എല്ലാം…. (ശിവ )
ഇഷ്ടായി…..
വേറെ എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞ മതി …. പിന്നെ കല്യാണം കഴിഞ്ഞു അന്ന് വയികിട്ടു പാർട്ടി കാണും…. അതിനു വേണ്ടിയാ ലഹങ്ക എടുത്തത് ..
പിന്നെ നിനക്ക് ഇവിടെ നിന്നട്ടു മടിയാണെങ്കിൽ വീട്ടിലേക്കു തിരിച്ചു പോകാം… കല്യാണം കഴിഞ്ഞിട്ട് ഇങ്ങു പോരെ….
പാറു അതിനു തലയാട്ടി…..
ശിവയോട് അവൾക്കൊരു അടുപ്പം തോന്നി….
അഹ്.. മതി മതി ബെഡിൽ ഇരുന്നത്… പോയി നിന്റെ സ്ഥലത്തു പോയി കിടക്കു….
ദുഷ്ടൻ… ഓന്ത് മാറുമോ ഇത് പോലെ…. 😠( പാറു )
പാറു സോഫയിലേക്ക് പോയി കിടന്നു….
നിങ്ങള് കഴിച്ചില്ലല്ലോ….
ഞാൻ കഴിക്കാറില്ല അങ്ങനെ ഇവിടുന്നു…
അതെന്താ ആരേലും പറഞ്ഞിട്ടുണ്ടോ.. കഴിക്കരുതെന്നു…
നിനക്ക് നിന്റെ കാര്യം നോക്കിയ പോരേടി….
അയിന് ഒരാളോട് ഫുഡ് കഴിച്ചോ എന്ന് ചോദിക്കുന്നതും തമ്മിൽ എന്ത് ബന്ധം….
എനിക്ക് വിശക്കുന്നു…( പാറു )
വിശക്കുന്നുണ്ടെ പൊയി കഴിക്കണം അല്ലാതെ എന്നോട് വായിട്ടലച്ചോണ്ട് നിക്കുവല്ല വേണ്ടത്….
അതിപ്പോ ഒരാള് ഇങ്ങനെ ഒന്നും കഴിക്കാതെ കിടക്കുമ്പോ ഞാൻ മാത്രം എങ്ങനാ തിന്നുന്നെ…. താനും വാ……..
ശിവ അവളെ ദേഷ്യത്തോടെ നോക്കി….
കണ്ണുരുട്ടി കാണിക്കണ്ട ഈ പാറു അതിലൊന്നും പേടിക്കില്ല… വായോ കഴിക്കാം… ഇല്ലെങ്കിൽ ഞാനും കഴിക്കുന്നില്ല…
ഇത് വല്യ ശല്യം ആയല്ലോ… നി ഇനി പട്ടിണിക്ക് കിടന്നിട്ടു വേണം എല്ലാരോടെ പറയാൻ ഞാൻ പട്ടിണിക്ക് ഇട്ടന്നു അല്ലേടി…
അതെ..വേറെ ആര് പറഞ്ഞില്ലേലും ഞാൻ പറയും… ( paru)
ഓ.. എന്നാ പോടീ…. 😠
എന്ത്..
അല്ല ഇറങ്ങി വരാൻ കഴിക്കണ്ടേ…. ( ശിവ )
അങ്ങനെ വഴിക്കുവാ…( പാറു )
പാറു ശിവയുടെ കൂടെ താഴേക്കു ചെന്നു… ടേബിൾ അപ്പോളേക്കും പുതിയത് കൊണ്ട് വന്നിരുന്നു … ശിവ പോയി ചെയറിലേക്ക് ഇരുന്നു… പാറു ഫുഡ് എടുത്തു കൊണ്ട് വന്നതും…. വാതിക്കൽ ആരുടെയോ ശബ്ദം കേട്ടു കൊണ്ട് അവൾ അങ്ങോട്ടേക്ക് നോക്കി….
മോളെ…. വന്നരുന്നോ… പറഞ്ഞിരുന്നേ ഞാൻ ആളെ വിടില്ലാരുന്നോ മോളെ വിളിക്കാൻ… രേണുക മുറിയിൽ നിന്ന് ഇറങ്ങി അവളുടെ അടുത്തേക്ക് ചെന്ന്.. ആരെയും കാണാത്തത് കൊണ്ടവൾ രേണുകയെ ഫോണിൽ വിളിച്ചു.. ആ ശബ്ദമാണ് പാറു കേട്ടത്…
പാറു പെട്ടെന്ന് ശിവയെ നോക്കി… അനന്യയെ തന്നെ നോക്കി ഇരിക്കുന്ന ശിവയെ കണ്ടതും അവൾക്കു ദേഷ്യം വന്നു…
കോഴി തല വേണോ ശിവേട്ട…..
ഏഹ്.. എന്താ….(ശിവ )
അല്ല ചിക്കൻ കറി…. ചിക്കൻ കറി വേണോന്ന്….
വേണ്ട… ശിവ കനത്ത ശബ്ദത്തോടെ ആയിരുന്നു പറഞ്ഞത്….
ഇവളെന്തിനാ ഈ രാത്രി ഇങ്ങോട്ട് വന്നേ….. (ശിവ )
പാറു ശിവയുടെ അടുത്തേക്ക് നീങ്ങി നിന്ന്… അങ്ങോട്ട് കഴിക്കു ശിവേട്ട… പെട്ടെന്നുള്ള അവളുടെ കൊഞ്ചൽ കേട്ടതും ശിവയുടെ നെറുകിൽ ചോറ് കേറി.. ചുമക്കാൻ തുടങ്ങി അവൻ… പാറുനെ നോക്കുന്നുമുണ്ട്…
ഇത് കണ്ടു അനന്യ അവരെ നോക്കി…. അനന്യ കണ്ടെന്നു മനസിലായതും…
ഈ ശിവേട്ടന് ഒരു ശ്രെദ്ധയുമില്ല… അതെങ്ങനാ കഴിക്കുമ്പോൾ അല്ലെ കണ്ണടച്ച് കാണിക്കുന്നേ…
എപ്പോ.. 🙄.. ( ശിവ. ആത്മ )
പാറു പെട്ടെന്ന് വെള്ളമെടുത്തു അവനു കൊടുത്തു… വെപ്രാളത്തിൽ അവനതു വാങ്ങി കുടിച്ചു……
ദേ മര്യാദക്ക് ഇരുന്നു ആഹാരം കഴിക്ക് ശിവേട്ട ഇല്ലങ്കിൽ ഇങ്ങനെ ഒക്കെ ഉണ്ടാകും… ഓരോ വാക്കും കൊഞ്ചലോടെ അവള് പറഞ്ഞു നിർത്തി… അനന്യയുടെ മുഖം പൊട്ടി തെറിക്കുമെന്ന അവസ്ഥയിൽ ആയിരുന്നു…. പുറത്തു നിന്നും ഡ്രൈവർ അവളുടെ ബാഗും മറ്റും എടുത്തു കൊണ്ട് വന്നത് പാറുവും ശിവയും കണ്ടു….
രേണുക അനന്യയും കൂട്ടി ശിവയുടെ അടുത്തേക്ക് വന്നു…..
ശിവ അവരെ നോക്കാതെ ആഹാരം കഴിച്ചു കൊണ്ടേ ഇരുന്നു…
മോനെ…. രേണുകയുടെ മോനെ എന്നുള്ള വിളി കേട്ടതും ശിവ കഴിക്കുന്നത് നിർത്തി…. അവരെ നോക്കാതെ മറ്റെങ്ങോ നോക്കി ഇരുന്നു…
അനന്യ മോളു കുറച്ചു ദിവസം ഇവിടെ കാണും… നിങ്ങൾക്കാർക്കും ഇവളൊരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല.. മോൾക്ക് അവിടെ തന്നെ നിന്ന് മടുത്തു… അപ്പൊ ഞാനാ പറഞ്ഞത് ഇങ്ങോട്ട് വരാൻ…..മോനു പ്രശ്നം ഇല്ലല്ലോ അല്ലെ…
ശിവ ഒന്നും മിണ്ടാതെ ഇരുന്നു… രേണുക കണ്ണ് കാണിച്ചു… അപ്പോളേക്കും അനന്യ രേണുകയുടെ കൂടെ മുറിയിലേക്ക് പോയി ….
എന്തോ കണ്ടോണ്ട് നിക്കുവാടി വേണേ കഴിച്ചിട്ട് വാ…. അനന്യ പോയ വഴി നോക്കി നിന്ന പാറുനെ കണ്ടതും അവനു ദേഷ്യമായി…
അഹ്… കഴിക്കാൻ പോവാ… പാറുവും അവനൊപ്പം ഇരുന്നു ആഹാരം കഴിച്ചു… ശിവ ആദ്യം തന്നെ എഴുനേറ്റു….. മുറിയിലേക്ക് പോയി… പിറകെ പാറും എണീറ്റു കഴിച്ച പ്ലേറ്റ് കഴുകി തിരികെ വന്നതും കിച്ചണിലേക്ക് അനന്യ വന്നു….
എന്താണ് മോളെ….. ( അനന്യ പുച്ഛത്തോടെ ചോദിച്ചു )
എന്ത്… ( പാറു )
അല്ല ഭർത്താവിനെ ചോറ് കഴിപ്പിക്കുന്നു.. വെള്ളം കുടിപ്പിക്കുന്നു.. തലേല് തട്ടി കൊടുക്കുന്നു..ആരെ കാണിക്കനാടി… നിന്റെ ഈ അഭിനയം…
അഭിനയമോ… ഞാൻ ശിവേട്ടനോട് അങ്ങനെ പെരുമാറിയെങ്കിൽ ദേ ഈ കഴുത്തിൽ കിടക്കുന്ന താലിയുടെ ബലത്തിലാ… നിയോ……(പാറു )
പാറു ചോദിച്ചതിന് മറുപടി ഇല്ലായിരുന്നു അവൾക്കു പറയാൻ…..
മോളെ അനന്യേ നി ഇവിടെ വന്നതിനു നല്ല ഉദ്ദേശത്തോടെ ആണെന്ന് എനിക്ക് തോന്നുന്നില്ല… ( പാറു )
അതേടി.. നിന്നേം നിന്റെ ശിവേട്ടനേം തമ്മിൽ തെറ്റിക്കാൻ തന്നെയാ ഞാൻ ഇവിടെ വന്നത്… അത് ഞാൻ ചെയ്തിരിക്കും…. അത് കഴിഞ്ഞേ ഈ അനന്യ ഇവിടെ നിന്ന് ഇറങ്ങാത്തുള്ളു…
അണോ….. എന്നാ അതൊന്നു കാണണമല്ലോ….. ( പാറു )
കാണിക്കാടി…. 😠
ഓ.. ശെരിയെ… നി ഗെയിം സ്റ്റാർട്ട് ചെയ്തോ… നിന്റെ കളികൾ കാണാൻ ഞാൻ ഉണ്ടാകുമെടി… അതും പറഞ്ഞു പാറു സ്ലോ മോഷനിൽ നടന്നൊരു പോക്കായിരുന്നു….
എങ്ങും തട്ടി വീഴല്ലേ ഈശോര… 😁( ആത്മ )