രചന : അഗ്നിമിത്ര
“നിച്ചു അപ്പോ ഞങ്ങൾ ഇറങ്ങുവാ..പിന്നെ എനിക്ക് നിന്നെയൊന്നു കാണണം..കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്..”അക്ഷി പറഞ്ഞതുകേട്ട് നിച്ചു അവന്റെ മുഖത്തേയ്ക്ക് നോക്കി…”പേടിക്കണ്ടടാ… വലിയ വിഷയമൊന്നും അല്ല.” അവന്റെ തോളത്തു തട്ടിയതിനുശേഷം അക്ഷി കാറിലേയ്ക്ക് കയറി..
അക്ഷിയുടെ കൈ മുറിഞ്ഞതിനാൽ ദേവുവാണ് കാർ എടുത്തത്. അവരുടെയൊപ്പം തന്നെ ദേവാനന്ദും ഇഷിയും അക്ഷിയുടെ വീട്ടിലേയ്ക്ക് യാത്ര തിരിച്ചു… കുറച്ചു നേരത്തെ യാത്രയ്ക്ക് ശേഷം അവർ അക്ഷിയുടെ വീട്ടിലെത്തി…അക്ഷി ആഷുവിന് കാറിന്റെ ഡോർ തുറന്നതിന് ശേഷം അവൾക്കിറങ്ങാനായി കൈ നീട്ടി. ആഷു ചെറുപുഞ്ചിരിയോടെ അവന്റെ കൈയ്ക്ക് പിടിച്ചിറങ്ങി..
“ദേവു ആഷുന്റെ സാരിയൊക്കെ മാറാനൊന്ന് സഹായിക്ക്. എന്നിട്ട് കുളിച്ചിട്ട് മോൾ കുറച്ചു നേരം കിടക്ക്..”സുഭദ്ര വാത്സല്യത്തോടെ പറഞ്ഞു.. ആഷുവതിന് പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി. ശേഷം അവളുടെ മുറിയിലേയ്ക്ക് പോയി..തൊട്ടുപുറകെ ഇഷിയും നന്ദുവും അങ്ങോട്ടേയ്ക്കെത്തി.സുഭദ്ര അവർക്ക് ചായ ഇടാനായി അടുക്കളയിലേയ്ക്ക് പോയി. ഇച്ചുവാണെങ്കിൽ അക്ഷിയുടെ അച്ഛന്റെ കൈയിലിരുപ്പുണ്ട്. അവരെല്ലാം സംസാരിക്കുന്നതിനിടയിൽ ദേവു അങ്ങോട്ടേയ്ക്ക് വന്നു.”അക്ഷി കൈ എങ്ങനാ മുറിഞ്ഞത്…””ഞാൻ പറഞ്ഞില്ലേ ഗ്ലാസ് പൊട്ടിയപ്പോ കേറിയതാണെന്ന് ..””അക്ഷിയേട്ട കൂടുതൽ കള്ളം പറഞ്ഞു മെനക്കെടേണ്ട.. ഗ്ലാസ് ഞെരിഞ്ഞപ്പോ കൈയിൽ ഗ്ലാസ് കയറി മുറിഞ്ഞതാ… ഏട്ടൻ അങ്ങനെ ചെയ്യണമെങ്കിൽ ആഷുവേച്ചി ഏട്ടന് അത്രയ്ക്ക് ദേഷ്യം വരുന്ന എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകും.. അതുറപ്പാ..”
നന്ദു ഉറപ്പോടെ പറഞ്ഞു..നേരാ. നീ ചുമ്മാ ഗ്ലാസ് പൊട്ടിക്കില്ലല്ലോ.. എന്തായിരുന്നു അവിടെ വെച്ചു രണ്ടും കൂടി സംസാരിച്ചത്.”അങ്ങോട്ടേയ്ക്ക് വന്ന സുഭദ്രയും നന്ദുവിനെ ന്യായീകരിച്ചു… അക്ഷി എല്ലാവരെയും നോക്കിയിട്ട് ശ്വാസം വലിച്ചു വിട്ടു
“അവൾ മരിച്ചുപോകുമെന്ന് പറഞ്ഞ് ഓരോന്ന് പറഞ്ഞോണ്ടിരിക്കുവാ… അത് കേട്ടപ്പോ പൊട്ടിച്ചതാ ഗ്ലാസ്””മരിച്ചുപോകുമെന്നോ.. നീ എന്താടാ ഈ പറയുന്നേ”സുഭദ്ര വേവലാതിയോടെ തിരക്കി
അവൻ അവർ തമ്മിൽ സംസാരിച്ചതും അവിടെ നടന്നതുമെല്ലാം അവരോട് പറഞ്ഞു..”അവളുടെ ആദ്യത്തെ ഡെലിവറിയല്ലേ.. അതിന്റെ പേടിയും മൂഡ് ചെയ്ഞ്ചും കൊണ്ട് തോന്നുന്നതാ ഇതൊക്കെ..”
“എനിക്കങ്ങനെ തോന്നിയില്ല അമ്മാ…””നീ ടെൻഷനാവാതെ. നിച്ചുവിനോട് ഇക്കാര്യം പറയ്.. എന്നിട്ട് അവനെന്ത് പറയുന്നെന്ന് നോക്കാം..””മ്മ്… ഞാൻ പറഞ്ഞിട്ടുണ്ട് എനിക്ക് സംസാരിക്കാൻ ഉണ്ടെന്ന് ..ദേവു… അവളെന്തെ?….””കുളിക്കാൻ കയറിയേക്കുവാ..”അക്ഷി ചോദിച്ചതിന് ദേവു മറുപടി നൽകി..രാത്രി എല്ലാരും ഭക്ഷണം കഴിചതിനു ശേഷം കിടക്കാൻ പോകുവാണ്. ഇഷിയെയും നന്ദുവിനെയും നേരത്തെ തന്നെ കിടക്കാൻ വിട്ടു “മോളെ… നീ ആവശ്യമില്ലാത്തതൊന്നും ചിന്തിച്ചു കൂട്ടല്ലും. അതും ഈ സമയത്ത്. കുഞ്ഞിനും അത് ദോഷം ചെയ്യും കേട്ടോ…”സുഭദ്ര പറഞ്ഞതുകേട്ട് അവൾ അതിനു സമ്മതമെന്ന പോലെ തലയാട്ടി…എങ്കിൽ മോള് ചെന്ന് കിടന്നോ…”ഞാനും വരുവാ ചേച്ചി… ഒറ്റയ്ക്ക് കിടക്കണ്ട.”
ദേവു അക്ഷിയോട് കണ്ണുകൾ കൊണ്ട് സമ്മതം ചോദിച്ചിട്ട് കുഞ്ഞുമായി അവളുടെ ഒപ്പം അകത്തേയ്ക്ക് പോയി. എല്ലാവരും കിടന്നതിന് ശേഷം അക്ഷി നിച്ചുവിനെ വിളിച്ചു…
10 മണി കഴിഞ്ഞപ്പോൾ വന്ന അക്ഷിയുടെ കോൾ കണ്ട് നിച്ചു വെപ്രാളത്തോടെ ഫോണെടുത്തു..”എന്താ അക്ഷി.. എന്തേലും പ്രശ്നമുണ്ടോ….””ഒരു പ്രശ്നോം ഇല്ല. നിന്നോടൊന്ന്സംസാരിക്കാനാവിളിച്ചേ…””ആഹ്‌ണോ പറയടാ ചിപ്പി എന്തെ.. കിടന്നോ. വല്ലതും കഴിച്ചോ അവൾ. ക്ഷീണമുണ്ടോ…..എന്താടാ മിണ്ടാത്തെ….”നിച്ചു അക്ഷിയോട് ചോദിച്ചു..
“നീ പറയാൻ സമ്മതിക്കണ്ടേ.. അവളിവിടെ രണ്ടുറക്കം കഴിഞ്ഞുകാണും. വന്നപ്പോ ക്ഷീണം ഉണ്ടായിരുന്നു.. ഒന്നുറങ്ങി എണീറ്റപ്പോ ശരിയായി..”
ആഹ്‌ണോ. അവൾ ഫുഡ് കഴിച്ചോടാ. ശർദിച്ചൊന്നുമില്ലലോ””ഇല്ലടാ.. ദോശയാ കൊടുത്തേ. കുഴപ്പമൊന്നും ഇല്ലായിരുന്നു..””അവളൊറ്റയ്ക്കാണോടാ കിടക്കുന്നെ…””അല്ലടാ ദേവുവും ഇച്ചുവും കൂടുണ്ട്. പിന്നെ ആഷുവിന് അവിടെ വല്ല വിഷയവും ഉണ്ടോ..””അതെന്നാടാ.. അവളെന്നും ഹാപ്പിയാ ഇവിടെ. നിനക്കറിയില്ലേടാ ഞങ്ങൾക്കൊക്കെ അവളെന്താണെന്ന് “”അറിയാടാ.. എന്നാലും ചോദിച്ചതാ.. ഇന്നുച്ചയ്ക്ക് ഒത്തിരി കരഞ്ഞവൾ. മരിച്ചുപോകും കുഞ്ഞിനെ നോക്കണമെന്നൊക്കെ പറഞ്ഞു..”നീ എന്തുവാടാ പറയുന്നേ..”അക്ഷി നിച്ചുവിനോടും നടന്ന കാര്യങ്ങൾ വിശദീകരിച്ചു.
“നേരത്തെയും ഇവളിങ്ങനെ നിജുവിനോടും എന്നോടുമൊക്കെ പറഞ്ഞിട്ടുണ്ട്.. ചിലപ്പോ ഈ സമയത്തെ മൂഡ്സ്വിങ്സ്കൊണ്ടാകും.””ആയിരിക്കും. എങ്കിലും നീ അറിയണമെന്ന് തോന്നി…””മ്മ് കുഴപ്പമില്ല… അവളോരോന്ന് ആലോചിച്ചു കൂട്ടിയിട്ടാ…”പിന്നെയും രണ്ടുപേരുടെയും സംസാരം നീണ്ടുപോയി.. അതിനിടയിൽ എപ്പോഴോ അവരുറങ്ങിയിരുന്നു…കാലത്തെ ആഷു എണീറ്റപ്പോഴേയ്ക്കും അക്ഷി ജോലിക്ക് പോയിരുന്നു. ദേവു കുഞ്ഞിനെ കുളിപ്പിക്കുവാണ്. അവൾ അടുക്കളയിലേയ്ക്ക് ചെന്നു. ഫ്രിഡ്ജിൽ നിന്നും പാലെടുത്ത് ചായയ്ക്ക് വെച്ചു. തുണിയലക്കിയിട്ട് അടുക്കളയിലേയ്ക്ക് വന്ന സുഭദ്ര ഇതുകണ്ട് അവളുടെ അടുത്തേയ്ക്ക് ചെന്നു.
“എന്തുവാ ആഷു ..നിനക്കിതിപ്പോ എത്രാമത്തെ മാസവാണെന്ന് അറിയില്ലേ.. പ്രസവത്തിന് ഒന്നര മാസം കൂടിയേ ഉള്ളു. റസ്റ്റ് വേണ്ട സമയമാ ഇത്.”
സുഭദ്ര അവളെ വഴക്കിട്ടു.”ഒരു ചായ ഇട്ടതല്ലേ അമ്മേ..കട്ടിപണിയൊന്നും അല്ലലോ.””അങ് മാറിക്കെ… പ്രസവമൊക്കെ കഴിഞ്ഞിട്ട് ഞാൻ തന്നെ നിന്നെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചോളാം.. നീ ഇപ്പൊ അങ്ങോട്ടിരിക്ക്..”അവൾ ചിരിച്ചുകൊണ്ട് കസേരയിലേയ്ക്ക് ഇരുന്നു.അമ്മാ അക്ഷി പോയോ.. ഇഷിയെന്തെ””അവൻ നേരത്തെ പോകും മോളെ. ഇഷിയും നന്ദുവും അമ്പലത്തിലേക്ക് പോയതാ.
മോൾക്കിപ്പോ എന്നതാ വേണ്ടേ.ദോശ വേണോ ഇഡലി വേണോ.””എന്തായാലും മതിയമ്മ..”സുഭദ്ര ഒരു പാത്രത്തിൽ ഇഡ്ഡലി എടുത്തുകൊടുത്തു. വേറെ ഒരു ബൗളിൽ സാമ്പാറും മറ്റൊന്നിൽ തക്കാളി ചമ്മന്തിയും വിളമ്പി കൊടുത്തു.അവളവിടെയിരുന്നു കഴിച്ചു. സുഭദ്ര ചായ അനത്തി നൽകി.
“ഏലയ്ക്ക ചായ ആന്നോ…”അവൾ അശ്ചര്യത്തോടെ ചോദിച്ചു”നിനക്ക് പണ്ടുമുതലേ ഏലയ്ക്ക ചായയോട് പ്രാന്തല്ലേ അതാ ഏലയ്ക്ക ഇട്ടത്.”അവൾ ചിരിയോടെ ഇഡലിയും ചായയും കഴിച്ചു. ശേഷം പാത്രം കഴുകാൻ പോയ അവളെസുഭദ്രമുറ്റത്തേയ്ക്ക്ഓടിച്ചുവിട്ടു…ദിവസങ്ങൾ ആർക്കും കാത്തുനിൽക്കാതെ ഓടി കൊണ്ടിരുന്നു… പ്രകൃതി അടുത്തൊരു വേനൽകാലത്തെ വരവേൽക്കാനുള്ള കാത്തിരുപ്പിലാണ് .ആഷുവിനിതിപ്പോൾ ഒൻപതാം മാസമാണ്..
ഒൻപതാം മാസത്തെ സ്കാനിംഗിലും അവൾക്കോ കുഞ്ഞിനോ കുഴപ്പം ഒന്നുമില്ലായിരുന്നു..
എല്ലാവരുംകുഞ്ഞതിഥിക്കായുള്ളകാത്തിരുപ്പിലാണ്….നമിയും അഭിയും നീണ്ട ലീവിന് ശേഷം ബാംഗ്ലൂരിലേയ്ക്ക് പോകുവാണ്.അതിനു മുമ്പായി എല്ലാവരും ചേർന്നു അക്ഷിയുടെ വീട്ടിൽ കൂടിയിരിക്കുവാണ്.പരീക്ഷ അടുത്തിരിക്കുന്ന കാരണം നിജു കോളേജിൽ പോയേക്കുവാണ്.
ബാക്കിയെല്ലാവരും അക്ഷിയുടെ വീട്ടിലുണ്ട്. സദ്യ ഒഴിവാക്കി നോൺ വെജ് ഫുഡ് ഉണ്ടാക്കാനാണ് തീരുമാനിച്ചത്. അതുകൊണ്ട് അമ്മമാർക്കൊക്കെ അവധി നൽകി നിച്ചുവും അക്ഷിയും അഭിയും നന്ദുവും കൂടിയാണ് അടുക്കളയിൽ കയറിയത്. കൂടെ അച്ഛന്മാരുമുണ്ട്. അതിനിടയ്ക്ക് അച്ഛന്മാർ ഓരോ പെഗ് എടുക്കുന്നുമുണ്ട്. എല്ലാവരും ഉത്സവമയത്തിൽ മുങ്ങിനിൽക്കുവാണ്.
പാചകമൊക്കെ കഴിഞ്ഞ് ഹാളിലിരിക്കുവാണ് എല്ലാവരും. അപ്പോഴേയ്ക്കും നിജുവും എത്തിയിരുന്നു…”ടാ നീ ഇന്നുച്ചയ്ക്ക് ശേഷം ലീവെടുത്തോ.””ഇല്ല അക്ഷിയേട്ട… ക്ലാസ്സുണ്ട്. പോർഷനൊക്കെ തീരാൻ കിടക്കുവാ. വൈകിട്ട് സ്പെഷ്യൽ ക്ലാസ്സുമുണ്ട്. എനിക്കിനി 2 മണിക്കാ ക്ലാസ്. വിശന്നിട്ട് വയ്യ.. വല്ലതും തായോ ….”അവന്റെ ഭാവം കണ്ട് എല്ലാവരും ചിരിച്ചു.
എല്ലാവരെയും ഒരുമിച്ചിരുത്താൻ പറ്റാത്തത് കൊണ്ട് ആദ്യമേ ഇഷിയെയും നന്ദുവിനെയും അഭിയേയും നമിയെയും പ്രമീളയും വേണുവും അക്ഷിയുടെയും ആഷുവിന്റെയും അച്ഛന്മാരും ഇരുന്നു.നിജു ആഷുവിന്റെയൊപ്പം ഇരുന്നോളാമെന്ന് പറഞ്ഞ് വിളമ്പാൻ കയറി.പിന്നീടാണ് നിജുവും ആഷുവും നിച്ചുവും ദേവുവും അക്ഷിയും സുഭദ്രയും ഇരുന്നത്.
ആഷുവിനെ എല്ലാവരും കൂടി മത്സരിച്ച് വാരി കൊടുക്കുവായിരുന്നു..ആഹാരമൊക്കെ കഴിച്ചിട്ട് എല്ലാവരും കൂടി സംസാരിക്കുവാണ്.
“നിജു.. നിനക്കിങ്ങനെ നടന്നാ മതിയോ. ഒരു കല്യാണമൊക്കെ വേണ്ടേ..”ചിപ്പി ഗൗരവത്തോടെ ചോദിച്ചു”എന്റേട്ടത്തി ദാ രണ്ടെണ്ണത്തിന്റെ കഴിഞ്ഞിട്ട് ഒന്നിരുന്നതേ ഉള്ളു..എന്നെ വെറുതെ വിട്ടേര്..”അവൻ ചിപ്പിയോട് കൈകൂപ്പി കൊണ്ട് പറഞ്ഞു.ആഷുവേച്ചി എനിക്ക് തോന്നുന്നത് ഈ നിജുവേട്ടന് വല്ല പെങ്കൊച്ചിനോടും പ്രേമം ഉണ്ടെന്നാ. നോക്കിക്കേ കസവുമുണ്ടും ഡാർക്ക് ബ്ലൂ ഷർട്ടും ഇട്ട് ചന്ദനക്കുറിയും തൊട്ട് ആരേലും പഠിപ്പിക്കാൻ പോകുവോ …””ശരിയാ എനിക്കും കുറച്ചായി സംശയവുണ്ട്..”ഇഷിയുടെ അഭിപ്രായത്തോട് നമിയും ചേർന്നു.
“ഒന്ന് പോടീ.. ഇന്ന് ഒത്തിരി സന്തോഷമുള്ള ദിവസവല്ലേ. അതുകൊണ്ടാ മുണ്ടുടുത്തത്. ഇനി ഇങ്ങനെ എല്ലാരും കൂടി ഒത്തുകൂടുന്നത് എപ്പോഴാ. നമ്മളെല്ലാവരും കൂടി അവസാനമായി ഒത്തുകൂടുന്ന ദിവസല്ലേ.. അപ്പോ ആഘോഷിക്കണ്ടേ.
പിന്നെ വിവാഹം അത് കുറച്ചൂടെ കഴിഞ്ഞു മതി..”നിജു പറഞ്ഞതുകേട്ട ചിപ്പി അവനെ കൂർപ്പിച്ചുനോക്കി.”ദേ ഇങ്ങനെ നോക്കല്ലേ.. കണ്ണ് താഴെ വീഴും.”നിജു ചിപ്പിയുടെ കവിളിൽ വലിച്ചു.
“പോ ചെർക്കാ.. ടാ അക്ഷി ഒരു പാട്ടുപാടടാ.. എത്ര നാളായി നീ പാടീട്ട്..”ആഷു അക്ഷിയോട് പറഞ്ഞു.”അക്ഷി പാടുവോ അതിന് ..”
നിച്ചു അത്ഭുദത്തോടെ ചോദിച്ചു”പാടുവോന്നോ.. അടിപൊളിയായി പാടും”ഇഷിയും അക്ഷിയെ സപ്പോർട്ട്ചെയ്തു.അക്ഷിപാടാൻതുടങ്ങി..നിലാത്തിങ്കള്‍ ചിരിമായും..നിശീഥത്തിന്‍ നാലുകെട്ടില്‍…
ഉഷസ്സേ… നീ..കണ്ണീരിന്‍ പേരറിയാക്കടലും നീന്തിവരൂ…നിലാത്തിങ്കള്‍ ചിരിമായും..നിശീഥത്തിന്‍ നാലുകെട്ടില്‍…ഉഷസ്സേ… നീ..കണ്ണീരിന്‍ പേരറിയാക്കടലും നീന്തിവരൂ…ഇതള്‍കെട്ട ദീപങ്ങള്‍…ഈറന്‍ കഥനങ്ങള്‍..ഇതള്‍കെട്ട ദീപങ്ങള്‍…ഈറന്‍ കഥനങ്ങള്‍..വിതുമ്പുന്ന നീര്‍മണികള്‍..വീണപൂക്കള്‍ ഇനി നമ്മള്‍..വരുമോ പുതിയൊരു..പുണ്യനക്ഷത്രം?!നിലാത്തിങ്കള്‍ ചിരിമായും..നിശീഥത്തിന്‍ നാലുകെട്ടില്‍…ഉഷസ്സേ… നീ..കണ്ണീരിന്‍ പേരറിയാക്കടലും നീന്തിവരൂ…
ഒരു നുള്ളുരത്നവുമായ്..തിരതല്ലും പ്രളയവുമായ്..ഒരു നുള്ളുരത്നവുമായ്..തിരതല്ലും പ്രളയവുമായ്..
കടലിന്റെ മിഴികളില്‍…മുഖം നോക്കി വിളിക്കുന്നു..
തേങ്ങുന്നൂ തളരുന്നൂ…ജീവിതത്തിന്‍ സാഗരം…
നിലാത്തിങ്കള്‍ ചിരിമായും..നിശീഥത്തിന്‍ നാലുകെട്ടില്‍…ഉഷസ്സേ… നീ..കണ്ണീരിന്‍ പേരറിയാക്കടലും നീന്തിവരൂ…അക്ഷി പാടിനിർത്തിയതും എല്ലാവരും കൂകി വിളിച്ചു..
അത്ര മനോഹരമായാണ് അവൻ പാടി നിർത്തിയത്…അപ്പോഴേക്കും നിച്ചുവിന്റെ ഫോൺ റിങ് ചെയ്തുഅവൻ ഫോണുമായി പുറത്തേയ്ക്ക് പോയി. കുറച്ചു നേരത്തിനു ശേഷം അകത്തേയ്ക്ക് വന്നു…”ഞാനൊന്നു പുറത്തേയ്ക്ക് പോകുവാണ്. വരാൻ വൈകും.. ആഷു നീ എന്നെ കാത്തിരിക്കണ്ട.. കേട്ടോ..””എങ്ങോട്ട് പോകുവാ നിച്ചു..”പ്രമീള അവന്റെ അടുത്തു ചെന്നിട്ട് ചോദിച്ചു
“എന്റെ ഫ്രണ്ടിന്റെ അമ്മ ഹോസ്പിറ്റലിലാണ്. അപ്പോ അവന് കുറച്ച് ക്യാഷിന്റെ ആവശ്യമുണ്ട്. അതിനാ അവനിപ്പോ വിളിച്ചത്. ഞാൻ പോയിട്ട് വരാം…”
“ഞാനും വരുന്നു..”ചിപ്പി അവന്റൊപ്പം ഇറങ്ങി..
“എങ്ങോട്ട് പോകുന്നെന്നാ.. അവൻ പോയിട്ട് വരട്ടെ ചിപ്പി…”പ്രമീള അവളെ വഴക്കിട്ടുഞാനും വരുവാ നിച്ചു.. പ്ലീസ് എന്നെക്കൂടി കൊണ്ടുപഅവൾ വാശി പിടിച്ച”ചിപ്പി നിനക്കിപ്പോ മാസം ഒൻപതായി.. ഇനി അധികം യാത്രയൊന്നും പാടില്ല..ചെല്ല് അകത്തേയ്ക്ക് പോ..”ഞാൻ പോകില്ല.. എനിക്കുംപോണം.ഞാനുംkവരുവാ…””നിന്നോടകത്തേക്ക് പോകാനല്ലേ പറഞ്ഞത്……”നിച്ചു ഉച്ചയെടുത്തു. അത് കേട്ടതും അവൾ ദേഷ്യത്തോടെ അകത്തേക്ക് കയറിപ്പോയി
അക്ഷി ഒന്നും മിണ്ടാതെ നിൽക്കുവാണ്.”നിച്ചു നീ എന്തിനാ അവളോട് ഇത്രേം ദേഷ്യപ്പെട്ടെ..
ഒന്നാമതെ അവളാകെ വല്ലാത്ത അവസ്ഥയിലാണ്.. അതിന്റൊപ്പം നീയും..”സുഭദ്ര ഇച്ചിരി ഇഷ്ടക്കേടോടെ പറഞ്ഞു…അവൻ അവളെ ചെന്നു.അവളവനെllനോക്കിയില്ല..”ചിപ്പു..ചിപ്പു…വാ പോകാം..”അവളെണീറ്റില്ല.വന്നില്ലേ… éവാവേ വാവേടെ അമ്മ o…6അച്ഛേടെ മുത്തേ അമ്മയോട് വരാൻ പറ… അച്ഛനെ ഒറ്റയ്ക്ക് പോകുവാട്ടോ.. അമ്മ ദേഷ്യോം പിടിച്ചിവിടെ ഇരിക്കട്ടെ..”
നിച്ചു ചിപ്പിയേ ഒളിക്കണ്ണിട്ടു നോക്കി..
അവളവനെയും…”വാടാ.. ബാ.. പോകാം”അതും പറഞ്ഞവൻ അവളെ എണീപ്പിച്ചു. അവൻ അവളുടെ വയറിൽ ഉമ്മ വെച്ചു. ശേഷം ചേർത്തുപിടിച്ചു നെറുകയിൽ ചുംബിച്ചു. അവളവനെ നോക്കി ചിരിച്ചു..ശേഷം അവന്റെ കൈയും പിടിച്ചവൾ ഇറങ്ങി…”ഞാൻ പോകുവാണേ… നിച്ചുന്റൊപ്പം.. ടാ അക്ഷി വൈകിട്ട് വരുമ്പോ എനിക്ക് വേറെ പാട്ടു പാടി തരണം.. ഏത് പാട്ടാണെന്നോ ഇപ്പൊ ഇറങ്ങിയ സിനിമയില്ലേ… വെള്ളം. അതിലെ പാട്ട്. ആകാശമായവളെ. കേട്ടല്ലോ “അവൾ ഒത്തിരി സന്തോഷത്തോടെ പറഞ്ഞു.അക്ഷിയതിന് അവളുടെ തലയിൽ സ്നേഹപൂർവം തഴുകികൊണ്ട് തലയാട്ടി..നിച്ചു അവളുടെ സന്തോഷം നിറഞ്ഞ മുഖത്തേയ്ക്ക് നോക്കി..അവൾ കാറിലേയ്ക്ക് കയറി..നിച്ചുവിന്റെ കാർ പോയതിനു പിന്നാലെ നിജുവും കോളേജിലേയ്ക്ക് പോകാനിറങ്ങി..
(തുടരും….)
സ്നേഹപൂർവംഅഗ്നിമിത്ര 🔥