രചന : അഗ്നിമിത്ര
കുറേനേരം അവന്റെ നെഞ്ചിലെ ചൂടിൽ അവൾ തന്റെ വിഷമങ്ങൾ ഇറക്കിവെച്ചു… എപ്പോഴൊക്കെയോ അവൾ മയങ്ങിയിരുന്നു..
കുറച്ചു നേരത്തിനു ശേഷം ഇവരെ അന്വേഷിച്ച് വന്ന അക്ഷി കാണുന്നത്കട്ടിലിൽ ചാരി ഇരിക്കുന്ന നിച്ചുവിനെയും അവന്റെ നെഞ്ചോട് ചേർന്നുറങ്ങുന്ന ചിപ്പിയെയുമാണ്. “ഡാ… റൊമാൻസൊക്കെ പിന്നെയാകാം വന്നു സദ്യ കഴിക്കാൻ നോക്കിക്കേ.. കുറെ നേരമായി മനുഷ്യൻ കിടന്ന് വിളിക്കുന്നു..
വിശന്നിട്ടു വയ്യ കഴിച്ചിട്ട് വേണം ഞങ്ങൾക്ക് ഇറങ്ങാൻ..പിന്നെ നിന്റെ നിഴൽ വെട്ടം എങ്ങാനും അവിടെ കണ്ടാ മുട്ടുകാൽ ഞാൻ തല്ലിയൊടിക്കും പറഞ്ഞേക്കാം…..”
“എന്തോ…. എങ്ങനെ….. ഇവൾ എന്റെ ഭാര്യ…
ഞാൻ വരും…. കാണും…വേണമെങ്കിൽ ഇങ്ങോട്ട് കൊണ്ടുവരികയും ചെയ്യും….””ഉവ്വ് അതിന് നീ ഒന്നുകൂടി ജനിക്കണം”പറഞ്ഞ് പറഞ്ഞ് രണ്ടുപേരുടെയും ശബ്ദം ഉയർന്നിരുന്നു.ചിപ്പി കണ്ണുതുറന്നപ്പോൾ റൂമിൽ അക്ഷിയും ഉണ്ട്. രണ്ടുംകൂടി നല്ല ബഹളമാണ്. അവൾ ഒന്നും മനസ്സിലാകാതെ രണ്ടുപേരെയും മാറിമാറി നോക്കി.
“ഞാൻ കാണാൻ വരും നീ എന്തോ ചെയ്യും””നീ വാടാ എന്നിട്ട് ഞാൻ പറയാം”അളിയന്മാർ കലിപ്പ് മൂഡിലാണ് . ചിപ്പി രണ്ടുപേരെയും മാറി മാറി നോക്കി..”അക്കൂ…”
ചിപ്പി വിളിച്ചതും അക്ഷി അവളെ നോക്കി…”അതേ അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ നിങ്ങൾക്ക് രണ്ടിനും ഇതേ പണിയൊള്ളോ.. തമ്മിൽകണ്ടാൽഅടിയാണല്ലോ..”” സ്നേഹം കൊണ്ടാ ഈ ഈ ഈ “അക്ഷി ചിരിച്ചുകൊണ്ട് മറുപടി നൽകി..”നിങ്ങൾക്ക് അടിപിടിക്കണ സമയത്തു എന്നെപ്പറ്റി ഒന്ന് ഓർത്തുടായിരുന്നോ… ഞാനും മോളും വിശന്നിരിക്കുവാ…”ചിപ്പി ചുണ്ടുകോട്ടി…അച്ചോടാ ബാ ഞാൻ ചോറു വാരി തരാം. “അക്ഷി അവളെ എണീപ്പിച്ചു. നിച്ചു അവരുടെ സ്നേഹം നോക്കി കാണുവാണ്.. ചിപ്പി നടുവിനും വയറിനും കൈത്താങ്ങി ഹാളിലേയ്ക്ക് ചെന്നു… അക്ഷി സുഭദ്രയോട് പറഞ്ഞ് അവൾക്കിഷ്ടമുള്ള കറികൾ മാത്രമെടുപ്പിച്ചുകൊണ്ട് ചോറെടുപ്പിച്ചു… എന്നിട്ട് കസേരയിൽ ഇരുത്തി വാരി കൊടുത്തു…
അവൾ ഒരു വാ കഴിച്ചിട്ട് അവനെ നോക്കി..
ആഹാരം നീട്ടിയിട്ടും കഴിക്കാതെ ഇരിക്കുന്ന ആഷുവിനെ നോക്കിയപ്പോൾ തന്നെ നിറക്കണ്ണുകളോടെ നോക്കുന്നവളെയാണ് അവൻ കണ്ടത്.”എന്തുപറ്റി..”അവൻ ചോദിച്ചു.. അവൾ വിതുമ്പലടക്കാൻ പാടുപെട്ട് ചുണ്ടുകൾ കൂട്ടിപിടിച്ച് തലയാട്ടി…”എന്തിനാ കരയുന്നെ..”അവൻ ചോദിച്ചതും അവളവനെ ഇറുക്കെ കെട്ടിപ്പിടിച്ചു… വിതുമ്പാൻ തുടങ്ങി…കുഞ്ഞുപിള്ളേരെ പോലെ..
“അയ്യേ… ആഷൂട്ടി എന്തിനാ കരയുന്നെ… ഇങ്ങ് നോക്കിക്കേ..”അവൾ കരച്ചിൽ തുടർന്നു.. അവസാനം അവൻ ചോറെടുത്ത പാത്രം നീക്കി വെച്ചിട്ട് അവളെ എണീപ്പിച്ച് പുറത്തേക്ക് നടന്നു..
കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ആഷുവിനെയും അവളെ ചേർത്തുപിടിച്ചു പുറത്തേക്ക് നടക്കുന്ന അക്ഷിയെയും കണ്ടതോടെ നിജു വെപ്രാളത്തോടെ എണീറ്റു…
“എന്താ… എന്തുപറ്റി ഏട്ടത്തി”അക്ഷി അവനെ കണ്ണുചിമ്മി കാണിച്ചു. എല്ലാവരും അവരെ നോക്കി…പഴയ കാര്യമൊക്കെ ഓർത്തതിന്റെയാണ്. മുറിയിലും ഇരുന്നു കരഞ്ഞു…”നിജു അവരോടൊക്കെ പറഞ്ഞു. അക്ഷി പുറത്തെ മാവിൻചുവട്ടിൽ അവളോടൊത്തിരുന്നു..”എന്താടാ എന്തിനാ ഇങ്ങനെ കരയുന്നെ…””നീ എന്നെ എന്തിനാ ഇങ്ങനെ സ്നേഹിക്കുന്നെ… പറ… പറ”
അവളവന്റെ നെഞ്ചിൽഅള്ളിപിടിച്ചു..”അതിനാണോ കരയുന്നെ… അയ്യേ…ഇങ്ങ് നോക്കടാ.. ആഷൂട്ടി… എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ…”
അവന്റെ ശബ്ദം ഉയർന്നതും അവൾ വീണ്ടും ഏങ്ങി കരഞ്ഞു..
“മോളെ.. ഇങ്ങ് നോക്കിക്കേ… എന്റെ കുഞ്ഞിപ്പെങ്ങളല്ലേ നീ… അപ്പോ സ്നേഹിക്കണ്ടേ..”
അവളൊന്നും മിണ്ടിയില്ല… കുറെ നേരം അങ്ങനെയിരുന്നു…എനിക്ക് വേണ്ടി എന്തിനാ ഓരോന്ന് ചെയ്യുന്നേ…””നീ എന്റെ ജീവനല്ലേ അതുകൊണ്ട്…””അക്കൂ… ഞാനൊരു കാര്യം പറയട്ടെ…””മ്മ് പറ…”അതിനു മുന്നേ… എനിക്ക് എനിക്കിച്ചിരി വെള്ളം വേണം….”അതു കേട്ടതും അക്ഷി അകത്തേയ്ക്കോടി വെള്ളം എടുത്തുകൊണ്ട് വന്നു..”ഇന്നാ ഇത് കുടിക്ക്…”അക്ഷി ഗ്ലാസ് അവളുടെ ചുണ്ടോട് ചേർത്തു..കുറച്ചു കുടിച്ചിട്ട് അവൾ അവന്റെ നെഞ്ചിലേയ്ക്ക് മുഖം ചേർത്തു…
“ഞാൻ പറയണത് കേട്ടിട്ട് ദേഷ്യപ്പെടുവോ..”ഇല്ല പറ… “അക്ഷി അവളുടെ തലയിൽ തഴുകി
“എന്റെ മോളെ നീ വളർത്തണേ… നിന്റെ നെഞ്ചിലെ ചൂടിൽ വേണം എന്റെ മോള് വളരാൻ..””അതിനു നീ എവിടെ പോകുവാ..ടൂർ പോകുവോ…. നിന്റെ നിച്ചുന്റെ സ്വഭാവം വെച്ചിട്ടേ നിന്നെയോ മോളെയോ കാണാതിനി ഒരു നിമിഷം പോലും അവൻ നിൽക്കില്ല.പിന്നല്ലേ ഞാൻ വളർത്തുന്നെ…”അക്ഷി ചോദിച്ചതിന് മറുപടി പറയാതെ അവൾ തുടർന്നു…”എനിക്കെന്തോ പേടിയാകുവാ അക്കു… എനിക്കെന്റെ കുഞ്ഞിനോടൊത്ത് ജീവിക്കാൻ പറ്റില്ലാന്ന് ആരോ എന്നോട് പറയുന്ന പോലെ…എനി.. ക്ക് എനിക്ക്.. എന്തു സംഭവിച്ചാലും എന്റെ കുഞ്ഞിനെ നീ നോക്കണം..എ… നിക്ക് എനി… ക്ക് നിന്നെ മാത്രേ വിശ്വാസവുള്ളു…””നീ എന്തൊക്കെയാ പറയുന്നേ…”
“എനിക്ക് പേടിയാകുവാ അക്ഷി…. പേടിയാ… പേടിയാ… എനിക്ക്…രാത്രീലൊക്കെ ഉറങ്ങാൻ പേടിയാ….ഒറ്റക്കിരിക്കാൻ പേടിയാ…..ആരോ… ആരോ… എന്നെ കൊല്ലാൻ വന്ന പോലെ… പേടിയാകുവാ..”അവൾ ഏങ്ങലടിച്ചുകൊണ്ടേ ഇരുന്നു..”ഡി നീ എന്ത് വട്ടാ ഈ പറയുന്നേ… അടിവാങ്ങുമെ…””ഇല്ല അക്കു ഞാ.. ഞാൻ മരിച്ചുപോകും… ഞാൻ മരിച്ചുപോകും…”അവൾ ഏങ്ങലടിച്ചുകൊണ്ട് പറഞ്ഞു..”എന്റെ എന്റെ കുഞ്ഞിനെ നോക്കിക്കോളണെ… എന്റെ.. എന്റെ നിച്ചേട്ടനെ കൊണ്ട് വേറെ… വേറെ കല്യാണം കഴിപ്പിക്കണം…എന്നിട്ടവര് ജീവിക്കട്ടെ…
ആഷുവിനെ… ആഷുവിനു… നിങ്ങളുടെ സ്നേഹമൊന്നും അനുഭവിച്ചേ കൊതി തീർന്നിട്ടില്ല….പക്ഷേ ഇനി… ഇനി എനിക്ക് അതിന് യോഗമില്ല… ഞാൻ മരിക്കും. ഉറപ്പാ… ഉറപ്പാ എനിക്ക്….നീയും ദേവൂട്ടിയും അവളെ… അവളെ… എന്റെ മോളെ… നന്നായി നോക്കണേ…മോളായിരിക്കും ഇത്…പക്ഷേ കാണാൻ പോലും ഈ അമ്മയ്ക്ക് ഭാഗ്യം ഇല്ലടാ..”
ആഷു വയറ്റിൽ കൈവെച്ചു പുലമ്പി…
“എന്റെ ഇഷിയേം അച്ഛനേം നിചുനേം മോളേം നിന്നെ ഏൽപ്പിക്കുവാ… നോക്കണേടാ…
മരിച്ചു പോകും ഞാൻ…”അവൾ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു..”ആർഷേ…”അവനലറി… ആഷു ഞെട്ടി മുഖമുയർത്തി… ദേഷ്യത്താൽ വലിഞ്ഞുമുറുകി കണ്ണൊക്കെ ചുമന്നു നിൽക്കുന്ന അക്ഷിത്…അവൻ തന്റെ കൈയിലിരുന്ന ഗ്ലാസ് ഞെരിച്ചു…അവ പൊട്ടി അവന്റെ കൈയിലേക്ക് തുളഞ്ഞു കയറി… കൈയിൽ നിന്നും രക്‌തമൊഴുകിമണ്ണിൽചേർന്നു..അതുപോലെയായിരുന്നു അവന്റെ മനസും.. അവളുടെ ഓരോ വാക്കും അവന്റെ ഹൃദയത്തെ കീറിമുറിച്ചു.
ഒരു പളുങ്കുപാത്രം പോലെ പൊട്ടിചിതറി…
നിറവയറുമായി നിൽക്കുന്ന ഒരു പെണ്ണ് പറയാൻ പാടില്ലാത്ത വാക്കുകൾ….ചിന്തിക്കാൻ പാടില്ലാത്തവ….അവന്റെ ആ വിളിയിൽ ആഷുവിന് മനസിലായിഅക്ഷിയുടെദേഷ്യം…”അക്കൂ…”അവന്റെ കൈയിലേയ്ക്ക് അവൾ കൈവെച്ചു. എന്നാൽ അവനാ കൈകൾ തട്ടി എറിഞ്ഞു..”അക്കൂ.. പേടിയാടാ എനിക്ക്…ഞാൻ മരിക്കുവോന്ന് …
നിന്നോടല്ലേടാ എനിക്കിതൊക്കെ പറയാനാകൂ…
ഞാനിപ്പോ എപ്പോഴും അമ്മയെ സ്വപ്നം കാണാറുണ്ട്.. അമ്മ എന്നെ വിളിക്കുന്നപോലെ തോന്നുന്നടാ…..”അവളെന്നിട്ട് അവനെ മുറുക്കെ….വലിച്ചു മുറുക്കി കെട്ടിപിടിച്ചു….
അക്ഷിയും കരയുവാണ്.. അല്ലെങ്കിലും ഏതാങ്ങളയ്ക്കാണ് സ്വന്തം പെങ്ങളുടെ മരണം കേൾക്കാൻ ആഗ്രഹം…”ഞാൻ മരിക്കുവടാ അക്കൂ… ഏട്ടായി… നോക്കടാ.. ഏട്ടായി..”
അക്ഷി അവളെ പൂണ്ടടക്കം കെട്ടിപിടിച്ചു.
“പറയല്ലെടി മോളെ… നീ പറയല്ലെടി..
നീ പറയല്ലേ… എന്റെ മോൾക്ക് ഒന്നൂല്ല… നോക്കിക്കേ ഞാനുള്ളപ്പോ എന്റെ മോൾക്ക് എന്തുപറ്റാനാ.. ആർക്കും വിട്ടുകൊടുക്കില്ല… ദാ നോക്കിക്കേ… ഇത് മോള് തന്നാ…”അവനവളുടെ വയറ്റിൽ തഴുകി…”എന്റെ നെഞ്ചിലെ ചൂടിൽ അവൾ വളരും കൂടെ നീയും നിച്ചുവും കാണും കേട്ടോ..ഇങ്ങനെ പറയല്ലെടി…”അവളുടെ മുഖത്തേയ്ക്ക് അവൻ തഴുകി..കൈയിലെ ചോര അവളുടെ മുഖത്തും പടർന്നു… എത്ര നേരം പരസ്പരം കരഞ്ഞെന്നറിയില്ല…..അവൾ അവനിൽ നിന്നകന്നു മാറി..”വിശക്കണില്ലെടാ…”
അക്ഷി അവളോട് ചോദിച്ചു..”വാരി തരുവോ..”അക്ഷി കണ്ണൊക്കെ തുടച്ചിട്ട് തലയാട്ടി..
“വാരിത്തരാട്ടോ…””കൈ…”അക്ഷിയുടെ കൈയിൽ പിടിച്ചുകൊണ്ട് ആഷു ചോദിച്ചു…
“അതിനല്ലേ ഡോക്ടർ ദേവാനന്ദ്..”അവൻ ചിരിച്ചുകൊണ്ട് അവളുമായി അകത്തേയ്ക്ക് നടന്നു… ഹാളിൽ ചെല്ലുമ്പോൾ എല്ലാവരും ഇവരെ കാത്തിരിക്കുവാണ്…എന്നാൽ രക്‌തപാടുള്ള ആഷുവിന്റെ മുഖവും ചോര ഒഴുകുന്ന കൈയുമായി നിൽക്കുന്ന അക്ഷിയെയും അവർ മാറി മാറി നോക്കി..എന്തുപറ്റിയടാ…”സുഭദ്ര വേവലാതിയോടെ ചോദിച്ചു… ദേവുവും അവരുടെ അടുത്തേയ്ക്ക് ഓടിയെത്തി.”അതോ കുപ്പിഗ്ലാസ് പൊട്ടിയതാ.. അതാ”എന്നാൽ കരഞ്ഞു വീങ്ങിയ ആക്ഷിയുടെയും ആഷുവിന്റെയും മുഖം അത് കള്ളമാണെന്ന് എല്ലാവർക്കും മനസ്സിലാക്കി കൊടുത്തു..എങ്കിലും കൂടുതൽ ചോദിയ്ക്കാൻ ആരും മുതിർന്നില്ല. നന്ദു അവന്റെ കൈയൊക്കെ ഡ്രസ്സ് ചെയ്തു… അക്ഷി വന്ന് ആഷുവിന് ചോറു വാരികൊടുത്തു..
എല്ലാവരും കഴിച്ചതിനു ശേഷം ആഷുവുമായി പോകാനിറങ്ങി..എല്ലാവരുടെയും അനുഗ്രഹങ്ങളും ആശീർവാദങ്ങളോടെയും നല്ലെണ്ണ നിറച്ച ഭരണിയുമായി അവൾ ഇറങ്ങി. തിരിഞ്ഞു നോക്കരുതെന്നു പറഞ്ഞാണ് ഭരണി കൊടുത്തത്. കാറിന്റെ പുറകിൽ കയറാൻ പോയ അവളെ ദേവു മുമ്പിലത്തെ സീറ്റിലേയ്ക്ക് ഇരുത്തി..
നിച്ചുവിന്റെ കണ്ണെല്ലാം നിറഞ്ഞിരുന്നു.ചിപ്പിയുടെയും.. കാറിൽ കയറുന്നതിനു മുമ്പായി അക്ഷി നിച്ചുവിന്റെ അടുത്തുചെന്നു.”നിച്ചു അപ്പോ ഞങ്ങൾ ഇറങ്ങുവാ.. പിന്നെ എനിക്ക് നിന്നെയൊന്നു കാണണം.. കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്..”അക്ഷി പറഞ്ഞതുകേട്ട് നിച്ചു അവന്റെ മുഖത്തേയ്ക്ക് നോക്കി…”പേടിക്കണ്ടടാ… വലിയ വിഷയമൊന്നും അല്ല.”അതും പറഞ്ഞവന്റെ തോളത്തു തട്ടിയതിനുശേഷം അക്ഷി കാറിലേയ്ക്ക് കയറി..അക്ഷിയുടെ കൈ മുറിഞ്ഞതിനാൽ
ദേവുവാണ് കാർ എടുത്തത്. അവരുടെയോടൊപ്പം തന്നെ ദേവാനന്ദും ഇഷിയും അക്ഷിയുടെ വീട്ടിലേയ്ക്ക് യാത്ര തിരിച്ചു…
(തുടരും…)
സ്നേഹപൂർവ്വംഅഗ്നിമിത്ര