April 19, 2025

പ്രണയത്തിൻ്റെ പ്രിയ താരങ്ങൾ : ഭാഗം 17

രചന : അഗ്നിമിത്ര

തന്റെ അക്ഷിയ്ക്ക് മനസ്സറിഞ്ഞ് ദൈവം നൽകിയ പുണ്യമാണവളെന്ന് ചിപ്പിയോർത്തു…
ഇടയ്ക്ക് ആഷുവിനെ നോക്കിയ ദേവു കാണുന്നത് തന്നെ തന്നെ നോക്കിയിരിക്കുന്ന ആഷുവിനെയാണ് ..ദേവുഅവളുടെമുഖത്തേയ്ക്ക്കൈവീശി…”എന്താന്ന്…”ഒന്നുമില്ലെന്നവൾ തലയാട്ടി. ശേഷം ദേവുവിന്റെ മടിയിലേയ്ക്ക് കിടന്നവൾ നിദ്രയെ പുൽകി….

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
വധുവായി ഒരുങ്ങി ഇറങ്ങിയ ഇഷിയെ ആഷു കണ്ണിമവെട്ടാതെ നോക്കി നിന്നു.കോഫീ ബ്രൗൺ കളറിലെ സാരി അവളെ ഒന്നുകൂടി സുന്ദരിയാക്കിയിരുന്നു.ആഷു അവളെ ചേർത്തുപിടിച്ചു..തന്റെ കൈയിൽ തൂങ്ങി നടന്നിരുന്നവൾ…തന്നിലൂടെ ലോകം കണ്ടവൾ… കുറുമ്പുകാട്ടി ചിണുങ്ങിയവൾ…ചേച്ചിയിൽ നിന്നും അമ്മയാക്കി മാറ്റിയവൾ….ഇന്നവൾ ജീവിതത്തിന്റെ സുപ്രധാനമായൊരു പദവിയിലേയ്ക്ക് കാലെടുത്തു വെയ്ക്കുകയാണ്..അതുംഅവൾക്ക്പ്രിയപ്പെട്ടവനോടൊപ്പം….”ആഷുമ്മേ…”ഇഷി വിളിച്ചതും ചിപ്പി അവളുടെ മുഖത്തേയ്ക്ക് നോക്കി..

“എന്തിനാ വിഷമിക്കുന്നെ…
നമുക്കിടയിൽ തന്നെയല്ലേ നീ ജീവിക്കാൻ പോകുന്നത്. അപ്പോ ആ ജീവിതത്തെ കുറിച്ചോർക്ക് കേട്ടോ. നന്ദു നിനക്കെപ്പോഴും നല്ല പങ്കാളി ആയിരിക്കും കേട്ടോ..”ആഷു പറഞ്ഞതിനു ഇഷി തലയാട്ടി.ഇഷി അച്ഛനും അക്ഷിയുടെ അച്ഛനും സുഭദ്രയ്ക്കും ദക്ഷിണ കൊടുത്തു. ശേഷം അക്ഷിയുടെ അനുഗ്രഹത്തിനായി കാലിലേയ്ക്ക് വീണു.അവൻ അവളെ അതിനുമുന്നേ തോളിൽ പിടിച്ചുയർത്തി….”ഏട്ടന്റെ കാലിൽ വീഴണ്ട. എന്നും എപ്പോഴും ഏട്ടന്റെ മോൾക്ക് ഈ ഏട്ടന്റെ അനുഗ്രഹം ഉണ്ടാകൂട്ടോ..”

അവളവനെ പുണരാൻ ഒരുങ്ങി…”വേണ്ടടാ ഞാനാകെ വിയർത്തിരിക്കുവാണ്. ഷർട്ടിലൊക്കെ അപ്പടി അഴുക്കാ… ചുമ്മാ മേല് ചീത്തയാക്കണ്ട.”
അവളവനെ കൂർപ്പിച്ചു നോക്കിയിട്ട് പൊട്ടികരഞ്ഞുകൊണ്ട് അവന്റെ നെഞ്ചിലേയ്ക്ക് വീണു. അക്ഷിയുടെ കണ്ണുകൾ നിറഞ്ഞു.”അയ്യേ ഇഷിക്കുട്ടി കരയുവാ… നോക്കിക്കേ…
നന്ദു ഇതൊക്കെ അറിഞ്ഞാ കളിയാക്കുവേ..”എന്നിട്ടും അവൾ അവനിൽ നിന്നകന്നു മാറിയില്ല… അക്ഷി ബലമായി നെഞ്ചിൽ നിന്ന് അടർത്തിമാറ്റി അവളുടെ കണ്ണൊക്കെ തുടച്ചു… പടർന്ന കണ്മഷിയൊക്കെ തുടച്ചുകൊടുത്തു. പെട്ടെന്നു തന്നെ അവൻ പുറത്തേക്കിറങ്ങിപോയി… സങ്കടം കൊണ്ടുള്ള പോക്കാണതെന്ന് ചുറ്റുമുള്ളവർക്ക് മനസിലായി…

അവൾ അവസാനമായി ചിപ്പിയുടെ കാലിൽ വീണു. ഒരു തുള്ളി കണ്ണീർ അവളുടെ കാൽപാദങ്ങളിൽ തട്ടി ചിതറി..ആഷു അവളെ ചേർത്തുപിടിച്ചു നെറുകയിൽ ചുംബിച്ചു…”എന്നും നന്ദുവിന്റെ നല്ല പാതിയായി കൂടെ നിൽക്കണം കേട്ടോ”അവളതിന് സമ്മതമെന്നപോലെ തലയനക്കി..
ഒരു കാറിൽ അക്ഷിയും ആഷുവും ഇഷിയും ജനാർദ്ദനനും കയറി.മറ്റുള്ളവർ കാറിലും ബസ്സിലുമായി വിവാഹ സ്ഥലത്തേയ്ക്ക് യാത്രയായി..

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ചില്ലി റെഡ് കളറിലെ സാരിയിൽ നമി അണിഞ്ഞൊരുങ്ങി…അവളിൽ ഒരുപോലെ സങ്കടവും സന്തോഷവും അലതല്ലി… നിമിഷങ്ങൾക്ക് ശേഷം താനൊരു ഭാര്യയാകുമെന്നവൾ സന്തോഷത്തോടെ ഓർത്തപ്പോൾ വീടിനെയും ഏട്ടന്മാരെയും ഏട്ടത്തിയേയുമൊക്കെ വിട്ടുപോകുന്നതോർത്തപ്പോൾ അവളുടെ നെഞ്ച് വിങ്ങി.ദക്ഷിണ കൊടുപ്പിന് സമയമായപ്പോൾ അവൾ അച്ഛനും അമ്മയ്ക്കും ദക്ഷിണ നൽകി… നിച്ചുവിന് കൊടുക്കാനായി അവന്റെ അടുത്തെത്തിയപ്പോൾ അവൾ അവന്റെ മുഖത്ത് നോക്കിയില്ല..അത്രയേറെ നിച്ചുവിനെ അവൾക്ക് പ്രിയമായിരുന്നു..നിച്ചു അവളെ ചേർത്തുപിടിച്ചു.

“മോളെ.ഏട്ടന്റെ മോള് എപ്പോഴും നല്ല കുട്ടി ആയിരിക്കണം കേട്ടല്ലോ…ആരേം കൊണ്ട് മോശം പറയിക്കില്ലെന്ന് അറിയാം. എങ്കിലും പറഞ്ഞതാണ്.”നമിയാകെ വിങ്ങിപൊട്ടി.”അതേ ഞാനിവിടെ കുറെ നേരമായി ഒരേ നിൽപ്പ് നിൽക്കുവാണ്.വന്നു കാലേ വീഴടി..”നെഞ്ചു വിങ്ങിയപ്പോഴും നിജു അവളെ കളിയാക്കി..”നീ പോടാ…ഞാൻ എന്റെ നിച്ചൂന് മാത്രേ ദക്ഷിണ കൊടുക്കൂ…”അതും പറഞ്ഞിട്ടവൾ നിച്ചുവിനെ നോക്കി. പിന്നെ നിജുവിനെയും. എന്നിട്ടവൾ ഓടിച്ചെന്നവനെ ഇറുക്കെ പുണർന്നു. നിജുവിന് നിയന്ത്രിക്കാനായില്ല… അവനവളെ ഇറുക്കെ കെട്ടിപിടിച്ചു… രണ്ടുപേരും കരയുകയായിരുന്നു… അവസാനം നിച്ചു അവളെ ബലമായി അടർത്തിമാറ്റി കാറിൽ കയറ്റി.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

💓Devanand weds Ishika 💓
💓 Abhay weds Navami 💓എന്നെഴുതിയിരിക്കുന്ന രണ്ട് കല്യാണ മണ്ഡപത്തിലേയ്ക്കും ആഷു നോക്കി. ഒരേ ദിവസം ഒരേ മുഹൂർത്തത്തിൽ വിവാഹിതരാകാൻ പോകുന്ന തന്റെ അനിയത്തിമാർ…അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.വിവാഹ മണ്ഡപങ്ങൾ രണ്ടും ഒരേ മോഡലിലാണ് അലങ്കരിച്ചിരിക്കുന്നത്.
ഗോൾഡനും ഓഫ് വൈറ്റ് കളറുമാണ് തീമായി സെറ്റ് ചെയ്തിരിക്കുന്നത്…സാരിയുടുത്തിരിക്കുന്നത് കൊണ്ട് ആഷുവിനു വല്ലാത്ത ശ്വാസം മുട്ടലാണ്… ഒത്തിരി തവണ നിച്ചു ചുരിദാർ ഇടാൻ പറഞ്ഞെങ്കിലും വാശിയ്‌ക്കെടുത്ത് ഉടുത്തതാണ്… നമിയും ഇഷിയും മേക്കപ്പ് റൂമിൽ ഉണ്ടെങ്കിലും അവളെ അങ്ങോട്ട് കൊണ്ടുപോയില്ല…

നിച്ചുവും നിജുവും അക്ഷിയും ഇടയ്ക്കിടയ്ക്ക് അവളുടെ കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. മൂന്നുപേരുടെയും ഷർട്ട് വിയർത്ത് ദേഹത്തോട് ഒട്ടിയിരുന്നു.വരനായി ആദ്യമെത്തിയത് അഭിയാണ്.നിജു കാലുകഴുകി നിച്ചു മാലയിട്ട് അവനെ കൈപിടിച്ചു മണ്ഡപത്തിലേക്ക് കൊണ്ടുവന്നു. പിന്നീടാണ് നന്ദു വന്നത്. അക്ഷിയും നിച്ചുവും കൂടി അവനെ സ്വീകരിച്ച് മണ്ഡപത്തിലേയ്ക്ക് ക്ഷണിച്ചു.അവർക്കൊപ്പമാണ് ദേവുവും എത്തിയത്. അവൾ വന്നപാടെ ആഷുവിന്റെ ഒപ്പം ഇരുന്നു… ഇച്ചു അവളുടെ തോളത്തു കിടന്നുറക്കമാണ്. ജീൻസിന്റെ ഒരു നിക്കറും പിങ്ക് ടീ ഷർട്ടുമാണ് ഇച്ചുവിനെ ഇടീച്ചിരുന്നത്.ആഷു അവനെ എടുത്തു. ഉറക്കത്തിനു തടസം വന്നപ്പോൾ അവനൊന്നു ചിണുങ്ങി. തോളത്തുകിടത്തി ആഷു തട്ടിയപ്പോൾ ആ സ്നേഹചൂടിൽ ഇച്ചു മയങ്ങി..

“ദേവു.. നീ മണ്ഡപത്തിലേയ്ക് ചെല്ല്. ഇച്ചുനെ ഞാൻ എടുത്തോളം.””ഹാ നല്ല കഥയാ. തനിയെ ഇരിക്കാൻ വയ്യ അപ്പോഴാ കുഞ്ഞും കൂടി….”
“ഇല്ലടി എനിക്കിപ്പോ കുഴപ്പം ഒന്നുമില്ല. ഉണ്ടെങ്കിൽ സുഭദ്രമ്മയെ ഏല്പിക്കാം.”അപ്പോഴാണ് അവരുടെ അടുത്തേയ്ക്ക് ഹാഷിയും അസറും നന്ദുവും ശ്രീയും വരുന്നത്. കൂടെ നന്ദനയുടെയും ശ്രീയുടെയും മോനായ ശ്രീനന്ദും ഉണ്ടായിരുന്നു. ആഷു അവരെ കണ്ടപ്പോൾ ശരിക്കും excited ആയി.”ഹാഷി.. നന്ദു…”അവൾ കണ്ണൊക്കെ വിടർത്തി അവരെ വിളിച്ചു.”ആഹാ വയറൊക്കെ വെച്ചല്ലോ. ചുന്ദരിയായല്ലോ പെണ്ണേ നീ പിന്നെയും “ഹാഷി ആഷുവിന്റെ കവിളിൽ വലിച്ചുകൊണ്ട് പറഞ്ഞു.

“ഔവ്.. വേദനിക്കുന്നടി പിശാചേ.. മയത്തിൽ പിടിക്കടി…””അയ്യടാ…. പോടീ അവിടുന്ന്. എവിടെ നിന്റെ നിച്ചു..””ഇവിടെവിടെയോ ഉണ്ട്. കുഞ്ഞുവാവകളെ കൊണ്ടുവന്നില്ലേടി “അവൾ ഹാഷിയോട് ചോദിച്ചു.”എന്റെ പൊന്നുമോളെ…. സന ഒന്നെടുക്കുമ്പോ അത് തന്നെ സൽവയ്ക്കും വേണം.. എന്താണേലും ഒന്നിച്ചാ… അതുകൊണ്ട് കൊണ്ടുവന്നില്ല.. ഉമ്മച്ചിയെ ഏല്പിച്ചിട്ട് പോന്നു.”
“ആഹ്‌ണോ… ടി നന്ദു നീ ആകെ മാറീട്ടോ..”
ആഷു അതുംപറഞ്ഞു ശ്രീനന്ദിന്റെ മുടിയിൽ തഴുകി..മോനുസേ ആഷുമ്മയ്ക്ക് എടുക്കാൻ പറ്റൂല്ലല്ലോ … “അവൾ അവനെ ചേർത്തുപിടിച്ചു.

“ടി ആഷു.. നീ ഇതിനെ മൂന്നെണ്ണത്തിനെ കണ്ടൊള്ളോ..ഞങ്ങൾ രണ്ടും പോസ്റ്റാകാൻ തുടങ്ങിട്ട് കുറച്ചായി…”ശ്രീ ആഷുവിനോട് പറഞ്ഞു.
“അതല്ലേലും അങ്ങനാ ശ്രീയേട്ടാ.. ഇതുങ്ങൾ മൂന്നുപേരും ചേർന്നാൽ ബാക്കിയാരേം അവർ കാണില്ല…”ദേവു പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു.”ദേവൂട്ടി സുഖമാണോടി.. ഇത് അക്ഷിയുടെ കുഞ്ഞാണോ..”ഹാഷി ദേവുവിനോട് ചോദിച്ചു.
“ഫുൾ ഹാപ്പി ഇത്തുസേ.. നോക്കണ്ട ഞങ്ങളുടെ സ്വന്തം പ്രോഡക്റ്റാ…”ദേവു പറഞ്ഞതും എല്ലാവരും വീണ്ടും ചിരിച്ചു..”ഇത്തൂസേ നന്ദേച്ചി… ഇച്ചുനെ നോക്കിക്കോളുമോ ഞാനങ്ങോട്ട് പോകുവാ.. നിങ്ങൾ സംസാരിക്ക്.””ഞങ്ങൾ നോക്കിക്കോളാടി പെണ്ണേ നീ ചെല്ല് ”

ഹാഷി പറഞ്ഞതും ദേവു മണ്ഡപത്തിലേയ്ക്ക് പോയി..”എങ്കിൽ ഞങ്ങൾ അക്ഷിയെയൊക്കെ കാണട്ടെ നിങ്ങൾ സംസാരിക്ക് “അതും പറഞ്ഞ് ശ്രീയും അസറും കൂടി അപ്പുറത്തേയ്ക്ക് പോയി…”ഇപ്പോഴാണോടി വരാൻ നേരം കിട്ടിയത്.”ആഷു നന്ദുവിനോട് ചോദിച്ചു.
“ഈ ഈ ഈ “”കൂടുതൽ ഇളിക്കല്ലേ..”
“സോറി ആഷു.. വീട്ടിലെ ജോലിയൊക്കെ കഴിഞ്ഞു വരണ്ടേടി..”നന്ദു മറുപടി നൽകി “എന്താടാ ഇന്നലെ വരാഞ്ഞത്..””ജോലി തിരക്ക് അറിയാല്ലോടി… നല്ല സ്‌ട്രെയിൻ ആണ്.. ഞാൻ നിന്റെ വീട്ടിൽ വന്നായിരുന്നു.നീ നിച്ചുന്റെ വീട്ടിലാന്ന് അക്ഷി പറഞ്ഞു.”

“ആഹ്ടാ രാത്രിലാ ഇങ്ങോട്ട് വന്നത് “”ആഷു ഇപ്പൊ പ്രശ്നം ഒന്നുമില്ലലോ “ഹാഷി ഇടയ്ക്ക് ചോദിച്ചു “ഇല്ലടാ “അവൾ മറുപടി നൽകി. കുറച്ചു നേരത്തിനുശേഷം താലപ്പൊലിയുടെ അകമ്പടിയോടെ നമിയെ വേണു മണ്ഡപത്തിലേയ്ക്ക് കൊണ്ടുവന്നു…മണ്ഡപത്തിൽ കയറുന്നതിനു മുമ്പായിട്ട് അവൾ ചിപ്പിയുടെ അടുത്തു ചെന്നു. ദക്ഷിണ നൽകാനായി..ചിപ്പിയുടെ കാലിൽ വീഴാൻ ചിപ്പി സമ്മതിച്ചില്ല.”എന്റെ മോൾക്കെന്നും ഈ ഏട്ടത്തിടെ അനുഗ്രഹോം പ്രാർത്ഥനേം ഉണ്ടാകുട്ടോ..”അതും പറഞ്ഞവളെ മണ്ഡപത്തിലേയ്ക്ക് അയച്ചു… അതിനുശേഷം തൊട്ടുപുറകെ ഇഷിയെ ജനാർദ്ദനൻ കൊണ്ടുവന്നു. കൂടെ അക്ഷിയും ദേവുവും ഉണ്ട്. അവൾ പ്രമീളയുടെയും വേണുവിന്റെയും നിച്ചുവിന്റെയും നിജുവിന്റെയും അനുഗ്രഹം വാങ്ങി മണ്ഡപത്തിലേയ്ക്ക് ഇരുന്നു.

കെട്ടിമേളം ഉയർന്നു.. നാദസ്വരത്തിന്റെയും കുരവയുടെയുമെല്ലാം അകമ്പടിയോടെ ഏഴു വെള്ളനൂൽ മഞ്ഞളിൽ മുക്കി പിരിച്ചുചേർത്ത ചരടിലേയ്ക്ക് താലികോർത്തു പൂജിച്ച താലിചരട് ദേവാനന്ദ് ഇഷികയുടെയും അഭയ് നവമിയുടെയും കഴുത്തിൽ മൂന്നു പ്രാവശ്യം കെട്ടി സീമന്തരേഖയിൽ സിന്ദൂര ചുവപ്പണിയിച്ച് അവരെ തങ്ങളുടെ ജീവിത സഖിയാക്കി.. ശേഷം പരസ്പരം ഹാരം അണിയിച്ചു. വൈഗയും ദേവുവും നാത്തൂൻ സ്ഥാനം ഏറ്റെടുത്ത് എല്ലാ കാര്യത്തിനും മുന്നിൽ നിന്നു .ചുറ്റുമുള്ളവർ അവർക്കുമേലെ പൂക്കൾ ചൊരിഞ്ഞു.
ജനാർദ്ദനൻ ഇഷിയുടെയും വേണു നമിയുടെയും കന്യാധാനം നടത്തി. അവർ ഇരു ജോടികളും മൂന്നു തവണ മണ്ഡപത്തെ വലംവെച് കന്യാധാനം പൂർത്തിയാക്കി…

ശേഷം ഇഷിക ദേവാനന്ദിന്റെ കാലിൽ തൊട്ടു തൊഴുത് മന്ത്രകോടി ഏറ്റുവാങ്ങി അവന്റെ നല്ല പാതിയായി.അതേസമയം തന്നെ നവമി അഭയുടെ കാലിൽ വണങ്ങി മന്ത്രകോടി അവനിൽ നിന്നും സ്വീകരിച്ചു. അതോടു കൂടി വിവാഹത്തിന്റെ ചടങ്ങുകൾ അവസാനിച്ചു…ഫോട്ടോ സെക്ഷനിൽ ക്യാമറ ചേട്ടന്മാരുടെ പൊസിഷൻസ് ഇഷ്ടപ്പെടാതെ അക്ഷിയും നിജുവും കസേരയിട്ടിയിരുന്ന് പുതിയ പൊസിഷനും മോഡലും പറഞ്ഞ് അളിയന്മാർക്ക് പണി കൊടുക്കുന്ന തിരക്കിലാണ്..

ചുറ്റുമുള്ളവരാണെങ്കിൽ അതുകണ്ട് ചിരിയടക്കാൻ പാടുപെടുവാണ്.. നിനക്കും വരുമെടാ കല്യാണം എന്ന രീതിയിൽ അഭി ഇടയ്ക്കിടയ്ക്ക് നിജുവിനെ നോക്കുന്നുണ്ട്..എന്നെ വെറുതെ വിടളിയാ എന്നു നന്ദുവും അക്ഷിയോട് കണ്ണുകൊണ്ട് അപേക്ഷിക്കുന്നുണ്ട്…
ഇതൊക്കെ പോരാഞ്ഞിട്ട് ആഷുവും ദേവുവും അവരോടുള്ള സ്നേഹം മുഴുവൻ ട്രോളാക്കി തീർക്കുവാണ്…ഏറെ നേരത്തെ ഫോട്ടോ ഷൂട്ടിനും വിഭവ സമൃദ്ധമായ സദ്യയ്ക്കും ശേഷം മന്ത്രകോടിയുടുത്ത് ഇഷിയും നമിയും പോകാനിറങ്ങി…അച്ഛന്റെയും അമ്മയുടെയുമെല്ലാം അനുഗ്രഹം വാങ്ങി അവർ നിച്ചുവിനെയും നിജുവിനെയും കെട്ടിപിടിച്ചു യാത്ര ചോദിച്ചു..
ഇഷി പിന്നീട് അക്ഷിയുടെ അടുത്തു ചെന്നു.

“അക്ഷിയേട്ടാ… അച്ഛനെ നോക്കണേ…”
അവൾക്കത് മാത്രമേ അവനോട് പറയാൻ ഉണ്ടായിരുന്നുള്ളു… അവൻ വാത്സല്യപൂർവം അവളെ തലോടി…”പോയിട്ട് വാ… കേട്ടോ..”അവളിൽ നിന്നും രണ്ടുത്തുള്ളി കണ്ണുനീർ അവന്റെ നെഞ്ചിലേയ്ക്ക് പടർന്നു.. സ്വന്തം പെങ്ങളെ യാത്രയാക്കുന്ന അതേ നിമിഷത്തിലൂടെ അക്ഷിയും കടന്നുപോയി..ഒരേസമയം സന്തോഷവും സങ്കടവും അവന്റെ മുഖത്തു മിന്നി മാഞ്ഞു..
അവസാനമാണ് ഇഷിയും നമിയും ചിപ്പിയുടെ അടുത്തേയ്ക്ക് ചെന്നത്..അവൾ കൈവിടർത്തി അവരെ സ്വീകരിച്ചു… അമ്മച്ചൂടിൽ ചേർന്നിരിക്കുന്ന കുഞ്ഞുങ്ങളെ പോലെ അവർ അവളെ മുറുക്കെ പുണർന്നു…ആ ചൂടിൽ അടക്കിവെച്ചിരുന്ന കണ്ണുനീർ ചാലിട്ടൊഴുകി… ഏറെ നേരമായിട്ടും ആ സ്നേഹചൂടിൽ നിന്നു വിട്ടുമാറാൻ ആഗ്രഹിക്കാതെ അവരാ നിൽപ്പ് തുടർന്നു…ആഷു രണ്ടുപേരുടെയും തലയിൽ തഴുകി. അവളും കരയുവായിരുന്നു…സന്തോഷത്തിന്റെ ആനന്ദത്തിന്റെ ആത്മ നിർവൃതിയുടെ കണ്ണീർ…കുറച്ചു നേരത്തിനു ശേഷം അക്ഷി ഇഷിയെ അവളിൽ നിന്നടർത്തി മാറ്റി ദേവാനന്ദിനൊപ്പം കാറിൽ കയറ്റി. നമിയെ നിച്ചുവാണ് കാറിലേയ്ക്ക് കയറ്റിയത്.

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഉച്ചയ്ക്ക് ശേഷം 2.30 ക്കായിരുന്നു ഇഷിയ്ക്ക് ഗൃഹപ്രവേശത്തിന് സമയം.ദേവാനന്ദിനൊപ്പം അവന്റെ വീട്ടിലെത്തിയ ഇഷിയെ ദേവു ആരതിയുഴിഞ്ഞു.ശേഷം ദേവുവിന്റെയും നന്ദുവിന്റെയും അമ്മ നിർമല അവളുടെ കൈയിലേയ്ക്ക് എഴുതിരിയിട്ടു കത്തിച്ച നിലവിളക്ക് നൽകി..ഇഷി നിറഞ്ഞ മനസ്സോടെ ആ വിളക്ക് വാങ്ങി…ഈ ജന്മവും വരും ജന്മങ്ങളിലും ഇതേ കുടുംബത്തിലെ മരുമകളാകാനും നന്ദുവിന്റെ പാതിയാകാനും ഭാഗ്യമുണ്ടാകണേയെന്ന് അവൾ പ്രാർത്ഥിച്ചുകൊണ്ട് വലതുകാൽ വെച്ച് അകത്തേയ്ക്ക് കയറി.മധുരം കൊടുപ്പിന് ശേഷം നന്ദുവിനെയും ഇഷിയെയും മുറിയിലേയ്ക്ക് പറഞ്ഞുവിട്ടു.

അഭയോടൊപ്പം ലത നൽകിയ വിളക്ക് വാങ്ങി നമിയും വീട്ടിലേയ്ക്ക് കയറി..
പൂജാമുറിയിൽ വിളക്ക് വെച്ചതിനു ശേഷം അഭിയുടെ നല്ല പാതിയായിരിക്കാനും ഈ വീട്ടിലെ നല്ല മകളും മരുമകളും എല്ലാമാവാൻ തനിക്ക് സാധിക്കണമെന്നും തന്റെ മരണം വരെ ഈ സീമന്ത രേഖയിലെ ചുവപ്പ് മായരുതേയെന്നും അവൾ പ്രാർത്ഥിച്ചു വൈഗയും ലതയും അനന്തനും മറ്റു ബന്ധുക്കളും പുതുമോടികൾക്ക് മധുരം നൽകി….
ശേഷം നമിയെ ഡ്രസ്സ് മാറാനായി വൈഗയോടൊപ്പം മുറിയിലേയ്ക്ക് വിട്ടു.

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഇഷിയെയും നമിയെയും യാത്രയാക്കിയതിനുശേഷം ആഷുവും സുഭദ്രയും കൂടി വീട്ടിലേക്ക് പോന്നു.
ഏറെനേരത്തെ അലച്ചിലും നടപ്പും എല്ലാം അവളിൽ വല്ലാത്ത തളർച്ച ഉണ്ടാക്കി. അതുകൊണ്ടുതന്നെ വന്നപാടെ കുളിച്ചിട്ട് ലൂസായൊരു നൈറ്റി എടുത്തിട്ട് അവൾ കട്ടിലിലേക്ക് കിടന്നു. കുറച്ചു നേരത്തിനു ശേഷം അവൾക്ക് ജ്യൂസുമായി വന്ന സുഭദ്ര കാണുന്നത് തളർന്നുറങ്ങുന്ന ആഷുവിനെയാണ്. അവർ വാത്സല്യപൂർവം അവളുടെ തലയിൽ തഴുകിയതിനുശേഷം പുറത്തേക്കിറങ്ങി.രാത്രി ഏറെ വൈകിയാണ് അക്ഷിയും ജനാർദ്ദനനും വീട്ടിലെത്തിയത്. നിച്ചു അതുകഴിഞ്ഞാണ് എത്തിയത്. മുറിയിലേക്ക് ചെന്ന നിച്ചു കാണുന്നത് നീര് വെച്ച കാലും നീട്ടിയിരിക്കുന്ന ചിപ്പിയെ ആണ്.

അവൻ അവളുടെ അടുത്തേക്ക് ചെന്നു.”എന്ത് നാറ്റമാണിത് നിച്ചു “ചിപ്പി മൂക്കുപൊത്തി കൊണ്ട് അവനോട് ദേഷ്യപ്പെട്ടു. അവനാണെങ്കിൽ വിയർത്തുകുളിച്ചു നിൽക്കുവാണ്. ചിപ്പിയെ കാണാനുള്ള ആഗ്രഹത്തിൽ ഒന്നു കുളിക്കുകപോലും ചെയ്യാതെ വീട്ടിൽ മുഖം കാണിച്ചിട്ട് ഓടി വന്നതാണ്.
“സോറി…. സോറി ചിപ്പു..”അവൻ അതും പറഞ്ഞ് മങ്ങിയ മുഖത്തോടെ ബാത്ത്റൂമിലേക്ക് കയറിപോയി… തിരിച്ചുവന്നപ്പോഴും അവന്റെ മുഖം തെളിഞ്ഞിട്ടില്ലായിരുന്നു. എങ്കിലും അവനവളുടെ അടുത്തേയ്ക്കിരുന്നു..ചിപ്പു… കാലുവേദനിക്കുന്നുണ്ടോ…”

അവൾ അവനെ നോക്കിയിട്ട് തലയാട്ടി.
അവൻ അവളുടെ കാല് ഉഴിഞ്ഞു വിട്ടു.”വാ എന്തെങ്കിലും കഴിക്കാം. ഉച്ചയ്ക്ക് സദ്യ കഴിച്ചപടിയല്ലേ “”എനിക്കൊന്നും വേണ്ട നിച്ചു..
തലയും ശരീരവുമൊക്കെ വല്ലാണ്ട് വേദനിക്കുകയാണ്. ശർദ്ദിക്കാൻ തോന്നുന്നു. എനിക്കൊന്നും വേണ്ട””എന്തെങ്കിലും കഴിക്കാതെ പറ്റില്ല. എന്തെങ്കിലും വേണമെങ്കിൽ പറ. ഞാൻ വാങ്ങിച്ചു കൊണ്ടുവരാം “”വേണ്ടെ നിചേട്ടാ..”
അതും പറഞ്ഞവൾ നിച്ചുവിന്റെ മടിയിലേക്ക് തലചായ്ച്ചു.”സോറി നിചേട്ടാ എനിക്കെന്തോ ആ സമയത്ത് സ്മെൽ പിടിച്ചില്ല. അതുകൊണ്ടാണ് ദേഷ്യപെട്ടത്.””അതെനിക്കറിയാഡോ ഈ സമയത്ത് ഇതൊക്കെ ഉള്ളതാണ്..”

“നിചേട്ടൻ പോയി കഴിച്ചിട്ടുവാ. ഞാൻ കിടക്കട്ടെ. എനിക്ക് വയ്യ”അവൾ മടിപിടിച്ചു. എന്നാൽ നിച്ചു പിടിച്ച പിടിയാലേ അവളെ കഴിക്കാൻ കൊണ്ടിരുത്തി. ചപ്പാത്തിയും വെജിറ്റബിൾ കറിയുമാണ് കഴിക്കാൻ ഉണ്ടാക്കിയത്. എന്നാൽ മസാലയുടെ മണം അടിച്ചതും ചിപ്പി ഛർദ്ദിക്കാൻ തുടങ്ങി. അക്ഷിയും നിച്ചുവും നിസ്സഹായതയോടെ അവളെ നോക്ക വേണ്ടാന്ന് പറഞ്ഞതല്ലേ എന്നർത്ഥത്തിൽ ചിപ്പി നിച്ചുവിന്റെ കണ്ണിലേക്ക് തന്നെ നോക്കി.
ഛർദ്ദിച്ച് അവളാകെ വശം കേട്ടിരുന്നു. വീർത്ത വയറുമായി നടുവിൽ കൈകൊടുത്തു ശർദ്ദിച്ചു വശംകെട്ട് ശ്വാസമെടുക്കാൻ പാടുപെടുന്ന ചിപ്പിയെ കണ്ട നിച്ചുവിനും അക്ഷിയ്ക്കും വെപ്രാളമായി.. സുഭദ്ര അവൾക്ക് ചെറുചൂടുവെള്ളം നൽകി. കുറച്ച് ആശ്വാസം തോന്നിയപ്പോൾ അവൾ കിടക്കാനായിപോയി..കുറച്ചു കഴിഞ്ഞപ്പോൾ സുഭദ്ര അവൾക്ക് ജ്യൂസ് കൊണ്ട് കൊടുത്തു. അവളത് പകുതി കുടിച്ചിട്ട് ഗ്ലാസ് തിരികെ ഏൽപ്പിച്ചു. ഇത് കണ്ടു കൊണ്ടാണ് നിച്ചു അകത്തേയ്ക്ക് വന്നത്

“എന്താടാ ഒന്നും വേണ്ടേ നിനക്ക്”അവൾ വേണ്ടന്ന് തലയാട്ടി”ക്ഷീണം കൊണ്ടായിരിക്കും. കിടന്നോ എന്തായാലും.”അതും പറഞ്ഞ് സുഭദ്ര മുറിയ്ക്ക് പുറത്തേക്കിറങ്ങി. നിച്ചു അവളുടെ അടുത്തുചെന്ന് തലയിൽ തലോടി..”ഒട്ടും വയ്യേ..””കുഴപ്പമില്ല നിച്ചു. കുറച്ചു ദിവസമായിട്ട് അങ്ങോട്ടുമിങ്ങോട്ടും നടപ്പും ഈ യാത്രയും എല്ലാം അല്ലായിരുന്നോ അതിന്റെ ആയിരിക്കും ഈ ക്ഷീണം. ശരീരം ഒക്കെ വല്ലാണ്ട് വേദനിക്കുകയാണ് . മനംപുരട്ടലും ഉണ്ട്.””എങ്കിൽ കിടന്നുറങ്ങിക്കോ. ചുമ്മാ ഉറക്കം കളയേണ്ട”
ഉറക്കം വരുന്നില്ല. നമുക്കിങ്ങനെ സംസാരിച്ചുകൊണ്ട് കിടക്കാം”

നിച്ചുവാണെങ്കിൽ ഉറക്കം തൂങ്ങി ഇരിക്കുകയാണ്. എങ്കിലും അവൻ അവളുടെ താൽപര്യത്തിനനുസരിച്ച് കട്ടിലിൽ ചാരി ഇരുന്നു.vഏറെ നേരമായിട്ടും സംസാരിച്ചുകൊണ്ടിരിക്കുന്ന ചിപ്പിയെ അവൻ നോക്കി പിന്നീട് ക്ലോക്കിലേക്കും. സമയം ഒരു മണി കഴിഞ്ഞിരുന്നു. പിന്നെയും കുറെയേറെ സംസാരിച് രണ്ടു മണി കഴിഞ്ഞപ്പോഴാണ് ചിപ്പി ഉറങ്ങുന്നത്. നിച്ചുവും അപ്പോഴാണ് ഉറങ്ങിയത്.രാവിലെ നിച്ചു എണീക്കുമ്പോൾ സമയം 8.30 കഴിഞ്ഞിരുന്നു.. ചിപ്പി അപ്പോഴും നല്ലുറക്കമാണ്.. അവനവളുടെ വീർത്ത വയറിലേയ്ക്ക് നോക്കി..

തന്റെ കുഞ്ഞ്….അച്ഛനെന്ന വികാരം അവനിൽ അലയടിച്ചു…7 മാസത്തെ കാത്തിരിപ്പ്. ഇനിയും 2 മാസത്തോളം….തന്റെ ജീവന്റെ തുടിപ്പിനെ ആദ്യമായി കാണുന്നതിനായി അവന്റെ ഹൃദയം തുടിച്ചു..നിച്ചു ചിപ്പിയെ ശല്യപ്പെടുത്താതെ അവളുടെ വയറിലേക് ചെവി ചേർത്തു..പിന്നെ അരുമയായി മുത്തം നൽകി..അച്ഛന്റെ ചൂടേറ്റപ്പോൾ ആ കുഞ്ഞ് ഒന്നനങ്ങി… അവൻ പതിയെ എണീറ്റ് ചിപ്പിയെ നോക്കി..മുഖത്തു പടർന്നിരിക്കുന്ന സീമന്തരേഖയിലെ സിന്ദൂരവും മൂക്കിലെ ചുമന്ന മൂക്കുത്തിയും പിന്നെ ഇന്നലെ എഴുതിയ കരിമഷിയുടെ അവശേഷിപ്പുകളുള്ള കണ്ണും…മുഖം നിറയെ കുരുവാണ്.. എങ്കിലും അവളുടെ സൗന്ദര്യത്തിന് മാറ്റം ഉണ്ടായിട്ടില്ല…അവളിപ്പോഴാണ് ഏറ്റവും സുന്ദരിയായതെന്നു നിച്ചുവിന് തോന്നി..

ഒരു പെണ്ണ് ഏറ്റവും സുന്ദരിയാകുന്നത് അവളൊരു അമ്മയാകാൻ തയ്യാറെടുക്കുമ്പോഴാണ്… നീണ്ട 9 മാസങ്ങൾ… വീർത്ത വയറും ആകൃതി നഷ്ടപ്പെടുന്ന ശരീരവും കറുപ്പ് പടരുന്ന കണ്ണുകളും കഴുത്തും മുഖക്കുരു നിറഞ്ഞ മുഖവുമെല്ലാം അവളെ സുന്ദരിയാക്കും…ഒരു പുതുജീവനെ ഉദരത്തിൽ പേറുന്നവൾ…ജീവന്റെ തുടിപ്പ് ഉദരത്തിൽ തുടിക്കാൻ തുടങ്ങുമ്പോഴേ അവളിലെ അമ്മമനസ്സ് ഉണരും… അന്നുമുതൽ നടപ്പിലും ഇരിപ്പിലും എന്തിനേറെ ഒന്ന് ചുമയ്ക്കുമ്പോൾ പോലും വളരെയേറെ ശ്രദ്ധിക്കും…കുറുമ്പുകാട്ടി നടന്നവൾ ഒതുക്കകാരിയാകും…ഒരിക്കലും കണ്ടിട്ടില്ലാത്ത തുടിച്ചു തുടങ്ങുന്ന ജീവനു വേണ്ടി അവൾ സ്വപ്നങ്ങൾ നെയ്യും…❤️കുഞ്ഞുടുപ്പുകൾ തുന്നും… ഇടാനുള്ള പേരുകൾ അന്വേഷിക്കും…തന്റെ കുഞ്ഞിന് മികച്ചതെന്തൊക്കെയെന്നവൾ അന്വേഷിക്കാൻ തുടങ്ങും…കുഞ്ഞുങ്ങളെ കാണുമ്പൊൾ അവളുടെ കൈകൾ തന്റെ വീർത്തു തുടങ്ങുന്ന ഉദരത്തിലേയ്ക്ക് നീളും… കുഞ്ഞിന്റെ ഓരോ ചലനവും ഒത്തിരിയിഷ്ടത്തോടെ ആസ്വദിക്കും…

പ്രണയമായിരിക്കും പാടുകൾ വീഴുന്ന ശരീരത്തോട്..ശരീരത്തിലെഹോർമോൺ,ബിപി,ഷുഗർ ലെവലുകളിലെ വ്യത്യാസം അവളിലെ രീതികളെയും ആവശ്യങ്ങളെയും ഇഷ്ടങ്ങളെയും അനിഷ്ടങ്ങളെയും മാറ്റിമറിക്കും…കുഞ്ഞൊരു വേദന വരുമ്പോൾ പെയിൻ കില്ലറുകളെ ആശ്രയിക്കുന്നവൾ നീര് വീണ കാലുകളിലെയും നടുവിലെയും വേദനകളെ കണ്ടില്ലെന്നു നടിക്കും…
നടപ്പിന്റെ വേഗത കുറയുമ്പോഴും അവളിലെ ശ്വാസ ഗതികൾ ഉയർന്നുനിൽക്കും…ഒന്ന് കൈമുറിഞ്ഞാൽ വീട് തിരിച്ചു വെക്കുന്നവൾ.. ഏറെ നാളത്തെ വേദനകൾക്കും രീതികൾക്കും വിരാമമിട്ടവൾ എല്ലു നുറുങ്ങുന്ന വേദനയിൽ പുതു ജീവന് ജന്മം നൽകും…

ഉറക്കത്തെ ഏറെ പ്രിയമുള്ളവൾ ഉറക്കം നഷ്ടപ്പെടുത്തി കുഞ്ഞിനു കാവലാകും.. എണ്ണയെയും കഷായങ്ങളെയും മരുന്നിനെയും വെറുക്കുന്നവൾ അവയെ സന്തോഷ പൂർവം സ്വീകരിക്കും… എല്ലാം തന്റെ കുഞ്ഞിനു വേണ്ടി..
അതേ… പെണ്ണെന്നും അത്ഭുതമാണ്… എത്ര വായിച്ചാലും തീരാത്ത… ഓരോ നാളിലും പുതിയ താളുകൾ ചേരുന്ന പുസ്തകമാണവൾ..തന്റെ കുഞ്ഞിനു വേണ്ടി അവൾ അനുഭവിക്കുന്ന വേദനകൾ ഓർത്തപ്പോൾ നിച്ചുവിന് അവളോട് വല്ലാത്ത ബഹുമാനം തോന്നി.. മുഖത്ത് ക്ഷീണം തെളിഞ്ഞു കാണാം.അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു..cശേഷം പുറത്തേക്കിറങ്ങിഅക്ഷി ഹാളിലിരുന്നു പേപ്പർ വായിക്കുന്നുണ്ട്. നിച്ചു അവന്റെ അടുത്തേയ്ക്ക് ചെന്നിരുന്നു.

“ആഷു എന്തെ.. എണീറ്റില്ലേ..””ഇല്ല.. രണ്ട് മണിവരെ ഉറങ്ങാതെ ഇരിപ്പായിരുന്നു… പിന്നെയാ ഒന്നുറങ്ങിയേ. .ഇപ്പോഴും എണീറ്റില്ല..കിടക്കട്ടെയെന്ന് ഞാനും ഓർത്തു.””മ്മ്..vക്ഷീണം കാണും അവൾക്ക്..vപിന്നെ നിങ്ങളിന്ന് പോകുവോ””ആഹ്ടാ.. നമി ഇല്ലല്ലോ . അപ്പോ ഞങ്ങൾ കൂടെ മാറി നിന്നാ ശരിയാകില്ല.. ദേവു എന്ന് വരും””അവളിനി 3 4 ദിവസം കഴിയും.. പെൺപിള്ളേർക്ക് സ്വന്തം വീട് എന്നുമൊരു സ്വർഗം തന്നാ.. അതുകൊണ്ട് ഇടയ്ക്കൊക്കെ പോയി നില്ക്കാൻ ഞാൻ സമ്മതിക്കാറുണ്ട്..ഞങ്ങളും ഇന്ന് പോകും വീട്ടിലേയ്ക്ക്.മാമൻ (ആഷുവിന്റെ അച്ഛൻ ) അങ്ങോട്ടേക്ക് വന്നില്ലെന്ന് പറഞ്ഞു. ഇവിടെ നിൽക്കാമെന്ന്.എങ്കിൽഅങ്ങനെയാകട്ടെയെന്നോർത്തു”

“അച്ഛനല്ലേലും ഈ വീടിനോട് വല്ലാത്ത പ്രിയമാ. അമ്മയുടെ സാന്നിധ്യം ഇവിടുണ്ടെന്ന് തോന്നുന്നത് കൊണ്ടാകും.””അതേ… പിന്നെ രണ്ടാഴ്ച കഴിഞ്ഞ് അവളെ ഇങ്ങോട്ടേയ്ക്ക് കൊണ്ടുപോരും കേട്ടോ. ഏഴാം മാസത്തിൽ അങ്ങനെയൊരു ചടങ്ങില്ലേ”
“അത് വേണോ..”നിച്ചു ദയനീയതയോടെ ചോദിച്ചു
“വേണോല്ലോ അളിയാ…ഞാനും 2 മാസം അനുഭവിച്ചതാ…അതിന്റെ സുഖം വേറെയാ …
ഞാൻ പഠിപ്പിച്ചു തരാം”വോ…. വേണ്ടാന്നെ…. വേണ്ടതോണ്ടാ….””അങ്ങനെ പറയല്ലേ…..”
അക്ഷി നിച്ചുവിന്റെ കഴുത്തിലേയ്ക്ക് കൈചുറ്റി
“പോടാ &*$£€¥¥©®©%””ഹായ് പുതിയ ഭാഷയാണല്ലോ.. ദുബായ് പോലീസിൽ ഇതാണോടാ പറയുന്നേ”

“ഞാൻ പഠിപ്പിച്ചു തരാടാ… ബാ “വേണ്ടന്നെ… എനിക്കിനിയും ജീവിക്കണം…”അങ്ങോട്ടും ഇങ്ങോട്ടും ഓരോന്ന് പറഞ്ഞ് അളിയനും അളിയനും അടിയായി..എണീറ്റു വന്ന ചിപ്പിയും അടുക്കളയിൽ നിന്നു ചായയുമായി വന്ന സുഭദ്രയും പരസ്പരം നോക്കി.. ഇങ്ങനെ അക്ഷിയും നിച്ചുവും അടിപിടിച്ച് അവരാദ്യമായിട്ട് കാണുവാണ് .അക്ഷി…”സുഭദ്ര കലിപ്പ് മോഡ് ഓണാക്കി “നിച്ചു…”ചിപ്പി ഓൺ കലിപ്പ് മോഡ്. ആരോട് പറയാൻ ആരു കേൾക്കാൻ… അതായിരുന്നു അവിടുത്തെ അവസ്ഥ.. സുഭദ്ര അടുക്കളയിൽ നിന്ന് തവിയെടുത്തു…അക്ഷിയ്ക്കിട്ട് ഡോസൊന്നു കൊടുത്തു…

രക്ഷയില്ല..അടുത്തത് നിച്ചുവിന് അക്ഷി വാങ്ങി നൽകി..അവസാനം തവി കൊണ്ടുള്ള അടി സഹിക്കാനാകാതെ രണ്ടും രണ്ടു സൈഡിൽ നിന്നു. അകത്തെ ബഹളം കേട്ട് അയ്യത്ത് പന്തൽ അഴിക്കാരോട് സംസാരിച്ചു നിന്നിരുന്ന അച്ഛന്മാർ രണ്ടും ഓടി അകത്തേയ്ക്ക് വന്നു.”എന്താ എന്തുപറ്റി”അവർ വെപ്രാളത്തോടെ ചോദിച്ചു. അക്ഷിയും നിച്ചുവും തലകുനിച്ച് നിൽപ്പാണ്..ചിപ്പി ചിരിച്ചു മറിയുവാണ്. സുഭദ്ര കലിപ്പ് മോഡിൽ ചോദിച്ചു “നിന്നെയൊക്കെ ആരാടാ പോലീസിൽ എടുത്തേ…”അവർ പരസ്പരം നോക്കി…
“ഗവൺമെന്റ്….”അക്ഷി ആൻഡ് നിച്ചു കോറസ്. അത് കേട്ടതും ചിപ്പിയും അച്ഛന്മാരും പൊട്ടിച്ചിരിച്ചു..
സുഭദ്ര നോക്കിയതും എല്ലാം വായും പൊത്തി നിന്നു…

“പോത്തു പോലെ വളർന്നില്ലേ രണ്ടും…
പിള്ളേരുടെ അച്ഛനായി രണ്ടും… എന്നിട്ടും കുട്ടിക്കളി മാറിയിട്ടില്ല..എന്തായിരുന്നു ബഹളം””അതോ അത് ഞങ്ങൾ പുതിയ ഭാഷ പഠിച്ചതാ അല്ലേ അളിയാ…”അക്ഷി നിഷ്കു മൂഡിൽനിച്ചുവിന്റെതോളത്ത്കൈയിട്ടു…..”നാണമില്ലല്ലോ… രണ്ടിനും…”ഈ ഈ ഈ..അളിയന്മാർ നിഷ്കു മൂഡിൽ ചിരിച്ചു..അതേ രണ്ടുപേരും ചേർന്ന് അടുക്കളയിലേയ്ക്ക് പുതിയ തവി വാങ്ങിത്തന്നോണം. കേട്ടല്ലോ. ആഷു നീ എന്തുനോക്കി നിൽക്കുവാ. പോയി കുളിക്ക് .”അതും പറഞ്ഞ് സുഭദ്ര അകത്തേയ്ക്ക് പോയി..”വാഴ വെച്ചാ മതിയാരുന്നു..”അക്ഷിയുടെ അച്ഛൻ തഗ്ഗി.. ഇവിടാരാ പടക്കം പൊട്ടിച്ചേ എന്ന രീതിയിൽ അളിയന്മാർ പരസ്പരം നോക്കി.”പോയി കുളിക്കാറായില്ലേ രണ്ടിനും… ഇല്ലെങ്കിൽ ഇങ്ങോട്ട് വാ കുറച്ചു പണി ചെയ്യാനുണ്ട്. “സുഭദ്രയുടെ ശബ്ദം കേട്ടതും അളിയന്മാർ രണ്ടും രണ്ട് വഴിക്ക് പോയി..

(തുടരും…)

സ്നേഹപൂർവ്വംഅഗ്നിമിത്ര

Leave a Reply