രചന – അമീന
വന്ന ആളെ കണ്ടതും അല്ലുവിന്റെ മുഖം മാറാൻ തുടങ്ങി…..
“മക്കളെ ഇതിലാര ആവണി……”
“ഞാനാ…… ആവണി……”
ന്ന് പറഞ്ഞു വീണ സംശയത്തോടെ നോക്കവേ നിറകണ്ണുകളാൽ അയാൾ വീണയുടെ കവിളിലായി കൈ ചേർത്ത് വെച്…..ഇടർച്ചയോടെ……
“മോ…. മോളെ……”
ന്ന് വിളിച്ചതും അല്ലു…….
“ജോബി അങ്കിൾ…….”
ന്ന് പറയവേ വീണ ഞെട്ടലോടെ പുറകിലേക്ക് വെച് പോകവേ ശിവയവളെ ചേർത്ത് പിടിച്ചു……
“അപ്പച്ചനാ….മോൾടെ അപ്പച്ചൻ……”
ന്ന് പറഞ്ഞു ചേർത്ത് പിടിക്കാനായവേ….വീണ അകന്ന് മാറി കൊണ്ട്…..നിറയുന്ന മിഴിയാലേ…..
“ഇ…. ഇല്ല…. നിക്ക് അപ്പച്ചനില്ല…. അ…. അച്ഛയെ ഒള്ളൂ…. അതെന്റെ ദേവച്ചയാ…… ഞാൻ അദ്ദേഹത്തിന്റെ മകളാ…. നിങ്ങളെ നിക്കറിയില്ല…. ഇനിയൊട്ട് അറിയുകയും വേണ്ട…….”
“മോളെ……..”
വിളിക്കരുത് ന്നെ…. നിക്ക് കാണണ്ട….. പൊയ്ക്കോ….. എനിക്ക് അവകാശം പറഞ്ഞു വരണ്ട…… നിക്ക് ദേവച്ചയുടെ മോളായാൽ മതി….. ശിവേച്ചി പോകാൻ പറയ് ശിവേച്ചി……. ”
“പോകാനോ….ഇല്ല….ഞാ….ഞാൻ പോകില്ല ന്റെ മോളാ നി…..ഒറ്റയ്ക്കാടാ അപ്പച്ചൻ….. ഒറ്റയ്ക്ക….. വാ…. അപ്പച്ചന്റെ കൂടെ വാ പോന്ന……..”
ന്ന് പറഞ്ഞു ശിവയിൽ നിന്ന് വീണയെ പിടിച്ചു വലിച്ചതും തിരികെ വീണയെ പിടിക്കും മുന്നേ വീണയുടെ കയ്യിലായി മറ്റൊരു പിടി വീണിരുന്നു……
“ഹാ…. എങ്ങോട്ടാണ് കാർന്നോരെ ഇങ്ങനെ വലിച്ചോണ്ട് പോകുന്നെ…..ഒന്നുവില്ലേലും ഇവളുടെ ഭർത്താവായ എന്നോടൊന്ന് ചോദിക്കണ്ടായോ……”
ന്ന് പറഞ്ഞു എബി വീണയെ അയാളിൽ നിന്ന് പിടിച്ചു മാറ്റി തന്നിലേക്കായി ചേർത്ത് നിർത്തി……..
“ഇവളെന്റെ മോളാ….. അവളെ വിളിക്കാനുള്ള അവകാശമുള്ളയാൾ…..”
“എന്തോ എങ്ങനെ…..മോളാണ് പോലും….. കെട്ടിയ പെണ്ണിനെ ബഹുമാനിക്കാനും…. സ്നേഹത്തോടെ ചേർത്ത് നിർത്താനും… സംരക്ഷിക്കാൻ പോലും തുനിയാത്ത ഇയാളാണോ ഒരപ്പൻ…..പണത്തിന് പുറകെ ഓടിയിട്ട് എന്ത് നേടി ഒറ്റപ്പെടൽ അല്ലാതെ……ഇപ്പോ എവിടുന്നു വന്നു ഒരു ഭാര്യയും മകളുടെയും ഓർമ……”
“അതൊന്നും നിന്നെ ബോധിപ്പിക്കേണ്ട കാര്യമില്ല….. വാ മോളെ…..മോള് വന്നാൽ മോൾടെ അമ്മച്ചിയും വരും…. എനിക്ക് ആരും ഇല്ല…തനിച്ചാ അപ്പച്ചൻ വാ കുഞ്ഞാ…….”
ന്ന് പറഞ്ഞു കൈ പിടിച്ചു വലിച്ചതും…… അവൾ കൈ ബലമായി വേർപെടുത്തി കൊണ്ട് എബിയുടെ നെഞ്ചിലേക്കായ് ചേർന്ന് നിന്നു…..
“വിടടാ ന്റെ മോളെ…….”
ന്ന് പറഞ്ഞു വെച് മുന്നോട്ട് വന്നതും…… അയാളുടെ നെഞ്ചിൽ കൈത്തലം വെച് തടഞ്ഞു കൊണ്ട് എബി…..
“ഇനി ഒരടി ഇവൾക്ക് നേരെ വന്നാൽ…… സന്തോഷമായിട്ടിരിക്കേണ്ട ദിവസം തന്നെ എന്റെ പെണ്ണിനെ കരയിച്ചു കൊണ്ടുള്ള മേലോ ഡ്രാമ കൊണ്ട് പോ കാർന്നോരെ……. അവൾക്കിഷ്ടവല്ലേൽ പിന്നെയെന്നാത്തിനാടോ…….”
“നോക്കിക്കോ നി…..നിയമം ഒന്നുണ്ടല്ലോ…. എന്റെ മകളെ ഞാൻ തന്നെ നേടും……..”
“പുളുത്തും….ഇനിയും വല്ല കോനിഷ്ട്ടും കൊണ്ടെച്ചും ഇറങ്ങി എന്റെ പെണ്ണിനെ നോവിച്ചാൽ….. ഈ ചിരിച്ചും ചളി പറഞ്ഞു നടക്കുന്ന എബിയല്ല….അറിയില്ല നിങ്ങൾക്കെന്നെ…..വേണ്ടിവന്നാൽ വേണ്ടപ്പെട്ടവർക്ക് വേണ്ടി മറ്റേ കാലൂടെ എടുത്ത് തളർത്തും ഞാൻ…….
ഒരു കാര്യം കൂടെ ഇവളെന്റെ പെണ്ണാ…..എബിൻ തരകന്റെ……ഇനി അപ്പനെന്ന അവകാശം എന്നിവൾ സ്വമനസാലെ സ്വീകരിക്കുന്നത് വരെ കണ്ട് പോകരുത് നിങ്ങളെ ഇവൾക്ക് മുന്നിൽ…….”
ന്ന് പറഞ്ഞു നിർത്തിയതും അയാൾ വീണയെ ഒന്ന് നോക്കിയതും അയാളിൽ നിന്നും മുഖം തിരിച്ചു വീണ എബിയുടെ നെഞ്ചിലേക്കായ് മുഖം ചേർത്തു……
തന്റെ മകളുടെ അവഗണനയിൽ ഉള്ളിൽ പടർന്ന വേദനയോടെ തല കുനിച് എല്ലാം നഷ്ടപ്പെട്ടവനെ പോലെ വേച് വേച് നടന്ന് നീങ്ങി……..
തേങ്ങലോടെ തന്റെ നെഞ്ചോട് ചേർന്നവളേ ഒരു കയ്യാൽ അണച്ചു പിടിച്ച എബി ചുറ്റുമൊന്ന് നോക്കിയതും അവിടെയതാ പെൺപിള്ളേർ എല്ലാം വായും തുറന്നു നിൽക്കുന്നു……
“എബിച്ചോ….. പൊളിച്ചടുക്കി…… മാസ്സ്…..”
ന്ന് പറഞ് ചാടിത്തുള്ളി അല്ലു വന്നതും….. അഭി തലയിൽ കൈ വെച്…..
“എടി എടി…..നില്ലടി….. ഇങ്ങനെ തുള്ളിച്ചാടാതെ പെണ്ണെ……ഇന്ന് നിന്റെ കേട്ടായിരുന്നെങ്കിലുമൊന്ന് ഓർക്ക്…….”
“അയിന്…… ”
“ഓ….ഒന്നുവില്ല നി നിന്ന് തുള്ള്….. ആളെ വിട് ചാമി…….”
“😁😁…….”
ന്ന് വെളുക്കെ ചിരിച്ചതും….. ഇവ എബിയോടായി……
“എബിച്ചോ സീൻ കഴിഞ് വില്ലൻ കളം വിട്ടിട്ട് ഒത്തിരി നേരമായേ…..ഇനിയെങ്കിലും ആ കൊച്ചിനെ ഇങ്ങനെ ഞെക്കി പൊട്ടിക്കാതെയങ് വിട്ടേരെ…….”😁😁
ന്ന് ഇളിച്ചോണ്ടുള്ള ഇവയുടെ സംസാരം കെട്ട് ബോധം വന്നകണക്ക് വീണ എബിയുടെ നെഞ്ചിൽ നിന്നും പിടഞ്ഞു മാറി……
“നശിപ്പിച്ചു കുട്ടിത്തേവാങ്ക്……” 😬😬
ന്ന് പറഞ്ഞു എബി പല്ല് കടിച്ചതും….. ഇവ മേൽപ്പൊട്ടും നോക്കി ഇല്ലാത്ത നക്ഷത്രം എണ്ണിക്കൊണ്ടിരുന്നു……
അവിടെ എബിയുടെയും ഇവയുടെയും സംസാരം മുറുകവേ…..ശിവ ചിരിയോടെ അവരെ വീക്ഷിക്കുന്നതിനിടയിൽ കയ്യിലിരുന്ന ബൊക്കയിലെ റോസ് മെല്ലെ നാസികയോടടുപ്പിച്ചു…..
കൊള്ളാം തെരക്കെടില്ലാത്ത സ്മെല് ഉണ്ട്…..
ന്ന ആത്മയോടെ തിരിയവേ ഡെവിയുടെ നെഞ്ചിലായി തട്ടിയതും അകന്ന് നിക്കാൻ ഒരുങ്ങും മുൻപേ ശിവയുടെ അരയിലേക്കായി ചുറ്റി അവനിലേക്കായി അടുപ്പിച്ചു……
“എ…. എന്താ……”😲
“യൂ ആർ ലൂകിംഗ് സോ ബ്യൂട്ടിഫുൾ ശിവ……”
ന്ന് പറഞ്ഞു ശിവയുടെ മുഖത്തായി തേനിനീങ്ങിയ മുടിയിഴൽ വകഞ്ഞു മാറ്റവെ……..
“പെർഫെക്ട്……..”
ന്ന ശബ്ദം കെട്ട് ഞെട്ടിയ ശിവ അവിടെ ക്യാമറ മേനോനെ കണ്ട് പിടഞ്ഞു മാറിയതും….. അവസരം മുറിഞ്ഞ ദേഷ്യത്തിൽ ഡെവി അങ്ങേരെ നോക്കി കലിപ്പിട്ടതും…..അയാള് അടുത്ത കപ്പിളിനേം കൊണ്ട് വലിഞ്ഞു…….
“നാറികൾ ആ ഫ്ലോ അങ്ങ് കളഞ്ഞോളും……”
“കണക്കായി പോയി…..അയാളെ എന്നതിനാ പറയുന്നേ….. പെർഫെക്ട് ക്ലിക്കിന്റെ ആളല്ലെ നിങ്ങളും….. അത് പറഞ്ഞപ്പഴാ…..ഒരു കാര്യം പറഞ്ഞേക്കാമിച്ചയാ….അന്ന് എടുത്തയാ ഫോട്ടോയില്ലേ ഫോൺന്ന് അത് കളഞ്ഞേക്ക്…..അതൊക്കെയാണോ ഫോട്ടോ എടുക്കുന്നത്…..”
“നടക്കത്തില്ല…..അതേ എച് ഡി ക്ലാരിറ്റിയിൽ എന്റെ ഉള്ളിൽ പതിഞ്ഞ കണക്ക് എനിക്ക് മാത്രം കാണാവുന്നിടത്ത് സേഫ് ലോക്കാണ്…..റെയർ ഫോട്ടോയാ മോളെ അങ്ങനെയങ്ങ് കളയാൻ ഒക്കുവെല…..പിന്നെ വേറെ ആരുടേം അല്ലല്ലോ…. എന്റെ സ്വന്തം ഭാര്യയുടെ അല്ലെ മൈ വൈഫി……”
ന്ന് മിന്ന് മാല ചൂണ്ടു വിരലിനാൽ ഉയർത്തി പറഞ്ഞതും….. ശിവയെന്തോ പറയാൻ വന്നതും അതിനിടക്ക്……
“ഡാ ഡാ മതിയട ആ കൊച്ചിനെയിനി വിട്ടേക്ക്…..”
ന്ന് പറഞ്ഞു ഫ്രഡി ഇടം കോലിട്ടതും ശിവ ഡെവിയിൽ നിന്നെ പിടഞ്ഞു മാറി വേഗത്തിൽ അവിടെ നിന്ന് പെൺപടയ്‌ക്കരികിലേക്കായ് പോകുന്നവഴി കുസൃതി തോന്നി തന്നെ നോക്കുന്ന ഡെവിക്ക് നേരെ….സൈറ്റടിച്ച പാടെ ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തി ചുണ്ട് കൂർപ്പിച്ചു ഉമ്മ ന്ന് കാണിച്ചതും…. പതറി പോയ ഡെവി ചുറ്റും മൊന്ന് നോക്കി നെറ്റിയിലൊന്ന് ഉഴിഞ് ചുണ്ട് കടിച് പിടിച് കൊണ്ട്…..
“റൗഡി…..പാവല്ലേ ഇന്നൊന്ന് റസ്റ്റ് കൊടുത്തേക്കാമെന്ന് കരുതിയ എന്നെയിവൾ നന്നാവാൻ സമ്മതിക്കില്ല…… കർത്താവെ ഇയുള്ളവനെ ധർമ സങ്കടത്തിലാക്കരുത്……..”
ന്ന് പള്ളിയിലോട്ട് നോക്കി ആത്മിച്ചു പോയി ഡെവി…….
എല്ലാം കഴിഞ് മൂന്ന് കാറുകളിലായി അവർ കളത്തിപ്പറമ്പിലോട്ട് വിട്ടു…..
വധു വരന്മാരെ സ്വീകരിക്കാനായി വല്യമ്മച്ചി വൈറ്റ് റിബ്ബനും അതിലായി വൈറ്റ് കുഞ്ഞു പൂവും ചേർത്ത് ടൈ ചെയ്ത് വെച്ച മെഴുകുതിരി കത്തിച് ശിവയുടെയും വീണയുടെയും കൈകളിലേക്കായി നൽകി…..അവരെ കുരിശ് വരച്ചനുഗ്രഹിച്ചതിന് ശേഷം വലത് കാൽ വെചവർ അകത്തേക്ക് പ്രവേശിച്ചു…….
ഹാളിലായുള്ള സോഫയിലായിരുന്നു അവർക്കായ് മധുരം നൽകി….പിന്നീട് മക്കളോട് ഡ്രസ്സ് മാറ്റി വരാൻ പറഞ്ഞു വിട്ടതും അവർ മൂന്നു പേരും താഴെയുള്ള റൂമിലേക്ക് കയറി….. ഓരോത്തരയായി ഫ്രഷ് ആയി ഡ്രസ്സ് ചേഞ്ച് ചെയ്തിറങ്ങി….
പിന്നീട് നൈനയും ഇവയും അവരെ മൂന്ന് പേരെയും അല്ലുവിന്റെ റൂമിലേക്ക് കൊണ്ട് പോയി കതകടച്ചു….. റിസപ്ഷൻ എടുക്കാനുള്ള ഡ്രസ്സും ഓർണമെൻസെല്ലാം അറേഞ്ച് ചെയ്തു കൊണ്ടവിടെ സംസാരിച്ചിരുന്നു……
ഇതിനിടയിൽ ചെക്കന്മാർ ഇടയ്ക്ക് പെൺപടകളെയൊന്ന് അടുത്ത് കിട്ടാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതും…. ഇനിയും നോക്കിയിരിക്കത്തെയുള്ളുവെന്ന് മനസിലാക്കിയവർ പിന്നീട് റിസപ്ഷനിനുള്ള ഒരുക്കങ്ങളിലേക്ക് കടന്നു……
അവരുടെതന്നെ കൺവെൻഷൻ സെന്ററിലായിരുന്നു റിസപ്ഷൻ അറേഞ്ച് ചെയ്തിരുന്നത്…..
നേരം സന്ധ്യ കഴിയവേ എല്ലാവരും ഒരുങ്ങിയിറങ്ങി റിസപ്ഷൻ നടക്കുന്ന ഹാളിലേക്ക് പുറപ്പെട്ടു…..
റെഡ് കളർ മന്ത്രകോടി സാരിയിൽ ശിവയും പീക്കോക്ക് കളർ സാരിയിൽ അല്ലു വും ഗ്രേപ്പ് കളർ സാരിയിൽ വീണയും ഒരുങ്ങിയിറങ്ങി…..
അവർക്ക് അനുയോജ്യമായ സ്യൂട്ടിൽ ചെക്കന്മാരും…..
പാർട്ടി നടക്കുന്ന ഹാളിൽ പൂക്കളാലും ലൈറ്റുകളാലും അലങ്കരിച്ചിരുന്നു……
ഹാളിലേക്കായ് തങ്ങളുടെ പാതികളുടെ കൈകോർത്തു പിടിച്ചു കൊണ്ട് മൂന്നു ജോഡികളും അകത്തേക്ക് പ്രവേശിച് സ്റ്റേജിൽ സ്ഥാനമുറപ്പിച്ചു……
പിന്നീട് മൂന്ന് ജോഡികളും ഒരുമിച്ച് കേക്ക് കട്ട് ചെയ്തു പരസ്പരം നൽകി……
ക്ഷണിച്ച അതിഥികളെല്ലാം അവരെ വിഷ് ചെയ്ത് ഗിഫ്റ്റ് നൽകി…..
പിന്നീട് ഭക്ഷണം കഴിഞ് ബാക്കിയുള്ള കലാപരിപാടികളിലേക്കായി കടന്നു……
പാട്ടും ഡാൻസും എല്ലാം കൊണ്ടും ആ രാവിനെ അവർ ആഘോഷമാക്കി മാറ്റി……
ഭക്ഷണം കഴിച്ചു കഴിഞ് അതിഥികൾ ഓരോരുത്തരായി അവിടം വിട്ടു……
എല്ലാം ഒന്നൊതുങ്ങിയപ്പഴേക്കും നേരം ഒത്തിരിയായിരുന്നു പിന്നീടവിടെ മൂന്ന് കുടുംബങ്ങൾ മാത്രമായി……
നേരം വൈകിയത് കൊണ്ട് തന്നെ അഭിയുടെ അച്ഛൻ താമസിക്കാതെ ഇറങ്ങുവാണെന്ന് പറഞ്ഞതും എല്ലാവരും അവർക്ക് പുറകെ പുറത്തോട്ടിറങ്ങി……
അഭിയുടെ കൂടെ പോകാൻ ഒരുങ്ങവേ അല്ലു വിന്റെ മിഴികൾ തന്റെ കുടുംബത്തിന് മേൽ പതിയവേ അവ നിറഞ്ഞൊഴുകാൻ തുടങ്ങി…..ഒരു വിതുമ്പലോടെ അല്ലു ട്രീസമ്മയെ കെട്ടിപിടിച് തേങ്ങി…..ഒരുവേള ആ അമ്മ മനവും ഒന്ന് വിറച് അല്ലുവിനെ തന്നിലേക്കായ് ചേർത്ത് പിടിച്ചു……
തന്നിൽ നിന്നും അല്ലുവിനെ വേർപെടുത്തി നിറഞ്ഞു വന്ന മിഴികൾ തുടച് മൗനമായി അരുതെന്ന് പറഞ്ഞു…..
അടുത്ത് നിൽക്കുന്ന അപ്പച്ചനെ പുണർന്നു കൊണ്ട് നിന്നതും ആ പിതാവിന്റെ മനസും ഒരുവേള വേദന പടർന്നു……
ഗൗരവംപൂർവമായ ഡെവിയിലേക്കായി നടന്നടുത്ത അല്ലു അവന്റെ ഷർട്ടിലായി കൈ വെച് മിഴികളുയർത്തി നോക്കി വിതുമ്പിയതും…..ഊക്കോടെ തന്റെ കുഞ്ഞു പെങ്ങളെ നെഞ്ചിലേക്ക് അടക്കി പിടിച്ച് കഴിഞ്ഞിരുന്നു ഡെവി….. ഇനി ആ കുറുമ്പുകൾ അഥിതിയായി മാറിയിരിക്കുന്നു…..തന്റെ ഇച്ഛന്റെ നെഞ്ചിൽ മുഖം ചേർത്ത് പൊട്ടിക്കരഞ്ഞു പോയിരുന്നു അല്ലു…..
“ഇച്ചാ…….. ”
ന്ന് വിളിച്ചു വിതുമ്പുന്നവളെ വേദന നിറഞ്ഞ മുഖം പുഞ്ചിരിയാൽ മറച്ചു കൊണ്ട് മൂക്കിലൊന്ന് തട്ടി നെറുകയിലായി ചുണ്ട് ചേർത്ത് കൊണ്ട് അവളിൽ നിന്ന് അകന്ന് മാറി…..ആ മനസും പിടഞ്ഞു പോയിരുന്നു…..
എബിയെ പുണർന്നവളെ സങ്കടത്തിലും എബി…..
“അയ്യേ….. എന്നതാടി ഇത്….കരഞ് നിന്റെ മേക്കപ്പൊക്കെ പോയെടി….. സത്യം പറഞ്ഞാൽ കൂറ ലൂക്കായിട്ടുണ്ട് നി….ഇപ്പൊ അളിയൻ നിന്നെ കണ്ടാൽ പേടിച് ബോധം പോകും…….”
ന്ന് പറഞ്ഞതും അവന്റെ വയറ്റിനിടിച്ചു കൊണ്ട് ചുണ്ട് ചുളുക്കി ചെറുതായൊന്ന് പുഞ്ചിരിചവനെ പുണർന്നു…….
വല്യമ്മച്ചിയേയും റോസ്ലിമ്മയെയും തരകപ്പയെയും പുണർന്നു കൊണ്ടകന്നവൾ…..തിരിഞ്ഞു ശിവയേയും വീണയെയും ഒരുമിച്ച് പുണരവേ അവർ രണ്ട് പേരും അല്ലുവിന്റെ ഇരുകവിളിലായി മുത്തി നിറഞ്ഞ കണ്ണ് തുടച് കൊടുത്തു……
സകരിപ്പ അല്ലുവിനെ അഭിയുടെ കയ്യിലേക്കായി ചേർത്ത് വെച്ചു…..നിറഞ്ഞ മനസോടെ അവൻ അവളെ തന്നിലേക്കായ് അണച്ചു……
വേദന നിറഞ്ഞ അന്തരീക്ഷത്തിനൊരാഴവ് വരുത്താനെന്നോണം……
“ആരും ഒന്നു കൊണ്ടും പേടിക്കണ്ട…..ഞാനില്ലേ അല്ലുവിന്റെ കൂടെ പിന്നെ എന്തിനാണ് പേടി……”😁😁
ന്ന് ഇവ വലിയ കാര്യത്തിൽ പറഞ്ഞതും ഫ്രഡി….
“അതാ ആകെയുള്ള പേടി…….”
അതിഷ്ടപ്പെടാതിരുന്ന ഇവ അവന് നേരെ ഒരു ലോഡ് പുച്ഛം ഇറക്കുമതി ചെയ്ത് ചാടി തുള്ളി കാറിൽ കയറി ഇരുന്നു……ചിറ്റയും രാഘുവും അവരോടൊപ്പം നാട്ടിലേക്ക് തിരിച്ചു തന്റെ രണ്ട് മക്കളെയും നിറകണ്ണുകളോടെ ചേർത്ത് പിടിച്ചു കൊണ്ട്……..
ചിറ്റയ്ക്കായ് വാക്ക് നൽകി കൊണ്ട് ഡെവിയും എബിയും ഒരിക്കലും കൈവിടില്ലെന്ന പോലെ ശിവയേയും വീണയെയും ചേർത്ത് പിടിച്ചു…..വീണയിലുള്ള എബിയുടെ പിടിത്തം മുറുകിയതും പിടച്ചിലോടെയവൾ അവനിൽ നിന്നകലാൻ ശ്രമിച്ചതും അവൻ ഒന്നൂടെ തന്നിലേക്കായി ചേർത്ത് പിടിച്ചു…..
കാറിൽ ഇരുന്ന ജോണിന് നേരെ സൈറ്റ് അടിച് കൊണ്ട് നൈന മാനം നോക്കി നിന്നു…..അവളുടെ കട്ടായം കണ്ട് ജോണിന്റെ ചൊടിയിൽ ചെറു പുഞ്ചിരി മിന്നി മാഞ്ഞു……
അഭിയും കുടുംബവും അവിടം വിട്ടതും പിന്നീട് രണ്ട് ഫാമിലിയും അവരവരുടെ വീട്ടിലോട്ട് മടങ്ങി…..രാത്രി ഏറെ വൈകിതുകൊണ്ട് തന്നെ വീണയും ശിവയും വല്യമ്മച്ചിയുടെ റൂമിൽ നിന്നും കുളിചിറങ്ങി
അവർക്കുടുക്കാൻ വെച്ചിരുന്ന ദാവണി സെറ്റ് എടുത്തുടുത്തു…..മയിൽപീലി പ്രിന്റോടുകൂടിയുള്ളതായിരുന്നു ശിവയുടെ……വീണയുടെ ഓറഞ്ച് നിറത്തിലുള്ള പ്ലെയിൻ ആയിട്ടുള്ള സെറ്റ് ദാവണിയും……..
സെറ്റ് ഉടുത്തു മുടി കുളിപ്പിന്നലിട്ട് പുറത്തിറങ്ങിയതും ട്രീസയും റോസ്‌ലിയും ഇരുവർക്കുമായ് പാല് ഗ്ലാസ് നൽകി ചെറു പുഞ്ചിരിയോടെ റൂമിലോട്ട് പൊക്കോളാൻ പറഞ്ഞു കൊണ്ടവർ അവരുടെ റൂമിലേക്ക് പോയി……..
സ്റ്റേയർ കയറി രണ്ട് പേരും മുകളിലെത്തവേ പെട്ടന്ന് വീണ ശിവയുടെ കയ്യിലായി പിടിച്ചു വെച്…..
“ശിവേച്ചി….. അ…. അത്…..നിക്ക് പേടിയാവണു……അക്കു ഇത്ത പറഞ്ഞതൊക്കെ വെറുതെയാവും അല്ലെ……”😰
“എന്ത്……”🙄…..
“അത് അന്ന് പറഞ്ഞില്ലേ……ആനി ചേച്ചിയും കൂടെ കൂടിട്ട്….. നിക്ക് തോന്നണേ…..നമ്മെ പറ്റിക്കാനാവും അല്ലെ……”
ന്നുള്ള വീണയുടെ പ്രതീക്ഷ നിറഞ്ഞ ദയനീയമായ നോട്ടം കണ്ട് ശിവ കരയണോ ചിരിക്കണോന്ന് കരുതി ഇളിച്ചു നിന്ന്…….
“അത്…. ഉള്ളതാ……”
“ചേച്ചി…….”😨
“ഒന്ന് പോയി ഉറങ് പെണ്ണെ….. അതൊക്കെ എന്തിനാ അലോയ്ക്കണേ……”
ന്ന് പറഞ് മനസ്സിൽ……
ഓർമയില്ലാത്തവരെ ഓർമിപ്പിച് ടെൻഷൻ അടിപ്പിക്കൂലോ ഇവൾ……😬😬
ന്ന് ആത്മിച്ചതും വീണ ഉടുത്തിരുന്ന് ദാവണി ഷാൾ പിടിച്ചു ഞെരിച്ചു കൊണ്ട്……..
“നിക്ക് ചേച്ചിടെ പോലെ ധൈര്യം ഇല്ലാഞ്ഞിട്ടല്ലെ……..”☹️
പിന്നെ എനിക്ക് നല്ല ധൈര്യമാണല്ലോ…..
ന്ന് ആത്മിച് കൊണ്ട് ശാന്തമായി…..
“വീണേ….. ഒന്നും ഇല്ല….എന്തിനാ പേടിക്കണേ……റിലേക്സ് ആയിട്ട് പോ…..നമ്മൾ ഭീരുക്കൾ ആകരുത് ഓക്കേ…. ധൈര്യമായിട്ട് ചെല്ല്……”
ന്ന് മോട്ടിവേറ്റ് ചെയ്ത് ശിവ വീണയെ പറഞ്ഞു വിട്ടു കൊണ്ട് മനസ്സിൽ……
കൃഷ്ണ എന്നെ ഇനി ആര് സമാധാനിപ്പിക്കും…….
ന്ന് ആത്മയടിച് പതിയെ ഡെവിയുടെ റൂമിന്റെ കതക് തുറന്ന് അകത്തു കയറിയതും അവിടത്തെ കാഴ്ചയിൽ കയ്യിൽ നിന്നൂർന്ന് വീഴാനൊരുങ്ങിയ ഗ്ലാസ് മുറുകെ പിടിച് നിൽക്കണോ തിരിഞ്ഞോടണോ എന്നറിയാതെ ഉമിനീരിറക്കി നിന്ന് പോയി…….
തുടരും…….