രചന – അമീന
“ഇല്ലാതെ എന്റെ പെണ്ണന്ന് ഞാൻ പറയുമോ…..നീ എവിടുന്ന വരുന്നടെ……. ഇങ്ങനെ തുറിച്ചു നോക്കണ്ട….. എനിക്ക് മാത്രവല്ല ഇവിടെ കയ്യിൽ മുറിപ്പെടുത്തി ഇരിക്കുന്നില്ലെ അവനുമുണ്ട്….ലച്ചുമ്മയുടെ പുന്നാരമോളായ റൗഡി ശ്രാവണി…….”
ന്നൊക്കെ പറയുന്നത് കേട്ട് ഫ്രഡി രണ്ടുപേരെയും മിഴിച്ചു നോക്കിയതും….. ഇതൊക്കെ എന്തെന്നുള്ള എക്സ്പ്രഷൻ ഇട്ട് നിന്ന എബിയെ തട്ടിമാറ്റി ഡെവി വാഷ് റൂമിലേക്ക് കയറിപ്പോയി……
“അല്ല ഫ്രെഡിയെ നിങ്ങൾ തമ്മിലുള്ള ആ പണ്ടത്തെ ഫൈറ്റ് ഒക്കെ തീർന്നോ……”🙄
“അതൊക്കെ തീർന്ന് മോനേ….. ചെറിയ വാക്ക് തർക്കത്തിൽ ഉണ്ടായതല്ലെ പക പോലും…..സത്യങ്ങളെല്ലാം രണ്ടുകൂട്ടരും അറിഞ്ഞപ്പോൾ തന്നെ ആ ജോബിയെ പൊക്കാൻ ഞങ്ങൾ കൈ കൊടുത്തു……
അല്ല ഇവനെന്ന ഒന്നും മിണ്ടാതെ പോയത്…..”
“കഴിഞ്ഞ ദിവസം ഇവിടെ എന്തൊക്കെ പ്രശ്നങ്ങളുണ്ടായി…. ശിവയേ നീ കണ്ടില്ലേ ലച്ചുമ്മയുടെ മകൾ…..ഇവൻ ജീവനുതുല്യം സ്നേഹിക്കുന്ന ആ പെണ്ണിനെ വിശ്വസിക്കാതെ വാക്കുകൾകൊണ്ട് വേദനിപ്പിച്ചു ഇറക്കിവിട്ടതിന്റെ കുറ്റബോധവും നോവും കൊണ്ടാണ് ഇങ്ങനെ…….”
“എടാ അതൊക്കെ ശരിയാ അത്രയ്ക്ക് അവന്റെ വായിൽ നിന്ന് വീണുപോയിട്ടുണ്ട്… ഇനിയിപ്പോ എന്നാ ചെയ്യും…..”
“എന്നാ ചെയ്യാനാ അവളുടെ കാലേൽ വീഴേണ്ടി വരും……എന്നാലും ക്ഷമിക്കുമെന്ന് തോന്നുന്നില്ല……അതല്ലടാ പേടി എല്ലാവരെയും പോലെയല്ലട അവളെ റൗഡിയാ റൗഡി….. ദേഷ്യം വന്നാൽ ഡെവിയുടെ അപ്പനാട അവൾ…..🙄
അവന്റെ കാര്യം എനിക്കറിയുവേല…… പക്ഷേ എന്റെ കാര്യം ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല……”
“അതിന് നിനക്കെന്നാ പറ്റി…….”🙄
“ഇനി പറ്റാനെന്ന….ഒരു നിമിഷം എന്റെ കുടുംബത്തിന്റെ കാര്യത്തിൽ ഞാനും സ്വാർത്ഥനായി പോയി…..കരഞ്ഞപേക്ഷിച്ച് എന്റെ മുന്നിലേക്ക് വന്നപ്പോൾ ഞാനും മുഖം തിരിച്ചു കളഞ്ഞില്ലേ….സ്വന്തം അനിയത്തിയെ പോലെ ചേർത്തു പിടിച്ചിരുന്നത അവളെ….. ആ ഞാനും….. ക്ഷമിക്കാൻ കഴിയില്ലട…… അത്രയും നെഞ്ച് പൊട്ടിയാ അവളിവിടെ നിന്നിറങ്ങിയത്…….”
ന്ന് പറഞ്ഞു നിർത്തിയപ്പോഴാണ് വാഷ്റൂമിന്റെ വെളിയിലായി ഡെവി നിൽക്കുന്നത് കണ്ടത്…..
എബിയുടെ വാക്ക് കേട്ട് ഡെവിയുടെ ഉള്ളം നീറി പുകയവേ ഷെൽഫ് തുറന്ന് ബോട്ടിലെടുക്കാൻ നിൽക്കവേ അവന്റെ കയ്യിൽ കയറി പിടിച്ചു കൊണ്ട് ഫ്രഡി……
“എന്നതാട നീ രാവിലെ തന്നെ കുടിക്കാനാണോ ഉദ്ദേശിക്കുന്നത്….. ഇങ്ങനെ കുടിച്ചത് കൊണ്ട് നീ പറഞ്ഞ വാക്കുകളും ചെയ്ത പ്രവർത്തികളും തിരിച്ചെടുക്കെടുക്കാൻ കഴിയുവോ….. ഇങ്ങനെ കുടിക്കാതെ അതിനുള്ള പ്രായശ്ചിത്തം ചെയ്യുകയ വേണ്ടത്……”
“എന്ന പ്രായശ്ചിത്തം ചെയ്യാനാ…… ക്ഷമിക്കാൻ കഴിയില്ലവൾക്ക്…..എന്നെ കാണുന്നത് പോലും വെറുപ്പായിരിക്കും…… എങ്ങനെയാ ഞാൻ അവക്കടെ മുന്നിൽ പോയി നിൽക്കും………”
“പിന്നെ നീ എന്നതാ ഉദ്ദേശിക്കുന്നെ….. അവളെയങ് ഉപേക്ഷിച്ചു കളയാമെന്നോ……..”
ന്ന് ചോദിക്കുന്നത് കേട്ട് കലിയിൽ ഫ്രെഡിയുടെ കോളറിൽ കുത്തി പിടിച്ചുകൊണ്ട്….
“നീയെന്ന പറഞ്ഞത് പന്നി….. അവളെ ഉപേക്ഷിക്കുവാനോ….. അവളെ ഉപേക്ഷിക്കേണ്ടി വന്നാൽ ഡെവിയുടെ ശരീരത്തിൽ ജീവനുണ്ടാവില്ല…. എനിക്കൊരു ജീവിതമുണ്ടെങ്കിൽ അതവളുടെ കൂടെ മാത്രമായിരിക്കും….. വിട്ടുകൊടുക്കാനും ഉപേക്ഷിക്കാനുമല്ല ഞാൻ അവളെ പ്രണയിച്ചത്…….”
“അങ്ങനെയാണേൽ ഇങ്ങനെ കുടിച്ചു നശിക്കാതെ അവളെ നേടിയെടുക്ക് നി…..അവളുടെയുള്ളിൽ നിന്നോട് വെറുപ്പ് കാണുമായിരിക്കും…. ആട്ടിയോടിക്കുമായിരിക്കും…… അതെല്ലാം നീ അർഹതപ്പെട്ടതാണ്…..അതെല്ലാം നി അനുഭവിച്ചേ പറ്റൂ….. പിന്തിരിയാതെ അവളെ നേടിയെടുക്കാൻ ശ്രമിക്ക്……അല്ലാതെ ചെയ്ത തെറ്റിന്റെ കുറ്റബോധത്തിന്റെ പേരിൽ ഇങ്ങനെ കുടിച് നടന്ന് കലിപ്പിടാതെ…….”
ന്ന് പറഞ്ഞത് കേട്ട് എടുത്തിരുന്ന കുപ്പി അവിടെ തന്നെ വെച്ച് ബെഡിലേക്കിരുന്ന് മുടിയിൽ കൈകോർത്തു വലിച്ചു…..
“ഇങ്ങനെ ഇരിക്കാതെ താഴോട്ട് വാടാ….”
ന്ന് പറഞ്ഞ് എബിയും ഫ്രെഡ്ഡി ഡെവിയേയും കൊണ്ട് താഴോട്ട് പോയി……
മൂന്ന് പേരും സ്റ്റെയർ ഇറങ്ങിയ ഹാളിലേക്കായി കടന്ന് വന്നതും അവിടെയായി……
“ട്രീസേ…. റോസ്‌ലി….. ബ്രേക്ക് ഫാസ്റ്റ് ഒക്കെ കൊണ്ട് വെക്ക്…..അല്ല…..അലീന എവിടെ…….”
“ലീന….. ഇതുവരെ കൂടെ ഉണ്ടായിരുന്നമ്മച്ചി…… ഇപ്പൊ ഇച്ചായന്മാരെ വിളിക്കാൻ പോയേക്കുവാ…….”
“ആ അമ്മച്ചി…..പാവം ലീന….. ജോബിടെ അടുത്തൂന്ന് ഇങ്ങനെ ഒന്നും പ്രതീക്ഷിച്ചതല്ലല്ലോ…. രാത്രി ഒത്തിരി കരഞ്ഞു……. ഒരുവിധം ഓക്കേ ആയേക്കുവാ…..ഇന്ന് ശിവ മോൾടെ നാട്ടിലോട്ടു പോകുവാണെന്ന് പറഞ്ഞപ്പഴാ സമാധാനമായത്…..ജോബി ചെയ്ത് കൂട്ടിയ നെറികേടുകൾക്കൊക്കെ അവളെ കണ്ട് മാപ്പ് ചോദിക്കണമെന്ന പറയുന്നേ…….”
“മ്മ്….വേണം….. അല്ല… ആൽഫി എവിടെ…..”
“ആൽഫി ആൾടെ അമ്മച്ചിയേം മോളേം കൊണ്ട് വരാൻ കുരിശ്ശിങ്കലിലോട്ട് പോയേക്കുവാ….ഫുഡ് കഴിഞ്ഞു നമുക്ക് ഇറങ്ങേണ്ടതല്ലേ…… അവരിപ്പോ ഇങ്ങോട്ട് വരും…….”
ന്ന് പറയുന്നതൊക്കെ കേട്ട് കൊണ്ടാണ് ഡെവി അങ്ങോട്ട് വന്നത്….. അവരുടെ സംസാരം കേട്ട് ഡെവി കലിയിൽ അടുത്തുള്ള പ്ലേറ്റ് തട്ടിയിട്ട് കൊണ്ട്……
“എവിടെ പോകുവാ എല്ലാവരും…. ഹേ….. എവിടെ പോകുവാണെന്ന്…….”
“മോനെ…. ഡെവി…. കുഞ്ഞ….. ശിവ മോള്……”
“ശിവ മോള്….. എന്ത് അധികാരത്തിന്റെ പേരിലാ വല്യമ്മച്ചി ഇപ്പൊ അങ്ങോട്ടു പോകുന്നത്….. ഹേ…….”
“മോനെ……”
“കരഞ്ഞു തളർന്നു ഇറങ്ങി പോയ പെണ്ണാ…… ഇപ്പൊ ചിരിച് കളിച്ചു ചെന്നാൽ രണ്ട് കയ്യും നീട്ടി സ്വീകരിക്കാൻ അവൾ ലച്ചുമ്മയല്ല……
തന്റെ അമ്മയുടെ നേരെ തൊടുത്ത് വിട്ട വാക്കുകൾ കേട്ട് നീറിയവളാ…..സ്നേഹം തന്ന് കൂടെ നിന്നവളുടെ നേരെ ഞാനടക്കമുള്ളവർ മുഖം തിരിച്ചതാ…..
ആ അവളെ മുൻപിൽ പോയി നിക്കാനുള്ള അർഹത പോലുമില്ലിവിടാർക്കും……”
ന്ന് അലറിയതു എല്ലാരുടെയും തല കുറ്റബോധത്താൽ താന്നു പോയിരുന്നു ….
ഇതെല്ലാം കേട്ട് അകത്തേക്ക് വന്ന ആൽഫ്രഡ് നിസ്സഹായനായി നിന്നു……
എല്ലാവരെയും കലിയിൽ നോക്കി വെട്ടിത്തിരിഞ്ഞു സ്റ്റെയർ കയറി പോയതും…. വല്യമ്മച്ചി നിറഞ്ഞു വന്ന കണ്ണ്നീരോടെ നിന്നതും…. അൽഫിയുടെ അമ്മച്ചി അവരെ ചേർത്ത് പിടിച്ചു…….
അത്രയും നേരം അല്ലുവിനെ നോക്കി നിന്ന നൈനയ്ക്ക് നേരെ അല്ലു ചെറു ചിരി നൽകിയതും കുറ്റബോധത്താൽ അവളുടെ തല കുനിഞ്ഞു……..
എല്ലാവരും ഹാളിലായി മൗനമായി നിൽക്കവേ ഒരുങ്ങിയിറങ്ങി വരുന്ന ഡെവിയെ കണ്ട്…..സകരിയ….
“ഡെവി…..എങ്ങോട്ട് പോകുവാടാ നി…..”
ന്ന ചോദ്യത്തിന് കയ്യിലെ രുദ്രാക്ഷം കയ്യിലായി ഒന്നൂടെ മുറുക്കി കെട്ടി യാതൊരു ബാവബേദവും കൂടാതെ……
“ശിവയുടെ അടുക്കൽ…..നിങ്ങളിൽ കൂടുതൽ വേദനിപ്പിക്കേണ്ടി വന്നതും വേദനിപ്പിച്ചതും ഞാന….. ക്ഷമിക്കാൻ കഴിയില്ലെങ്കിലും അവൾ നൽകുന്ന ശിക്ഷ സ്വീകരിക്കാൻ അവൾക്ക് മുന്നിൽ പോയെ പറ്റു……..
നാളെ എല്ലാവരും അങ്ങോട്ട് എത്തിയെക്ക്…. ചിലപ്പോൾ ഇന്ന് പോയാൽ അവളുടെ അടുത്ത് നിന്ന് കേൾക്കുന്ന വാക്കുകൾ നിങ്ങൾക്ക് സഹിക്കാൻ കഴിഞ്ഞെന്ന് വരില്ല…..അവളുടെ ദേഷ്യം അതിനെല്ലാം അർഹത എനിക്ക് മാത്രവാ….ആ ദേഷ്യം പോലും അതെനിൽ തട്ടിയിട്ടേ നിങ്ങൾക്ക് പോലും അവകാശമുള്ളു……”
ന്ന് പറഞ്ഞു ഇറങ്ങി പോയതും അവരെല്ലാം അവൻ പോകുന്നതും നോക്കി നിന്നു…..
ഡെവി കാറിൽ കയറി സ്റ്റാർട്ട് ചെയ്യവേ അതിലിരിക്കുന്ന എബിയേയും ഫ്രഡിയെയും കണ്ട് നെറ്റിച്ചുളിച്ചതും…. എബി….
“ഞാനുണ്ട് നിന്റെ കൂടെ……”😁
ന്ന് പറഞ് ഇളിച്ചതും ബാക്കിൽ ഇരിക്കുന്ന ഫ്രഡിയെ നോക്കി പിരികം പൊക്കിയതും…. ഒന്ന് പതറിയ ഫ്രഡി ഫോൺ കാതോട് ചേർത്ത്…..
“ഹലോ… ഹാ ഞാൻ കുറച്ച് ദിവസത്തേക്ക് ഹോസ്പിറ്റലിൽ ഉണ്ടാവില്ല… ലീവ് ആണ്…..”
ന്ന് പറഞ്ഞു ഇടം കണ്ണിട് ഡെവിയെ നോക്കിയതും…. ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലാക്കിയ ഡെവി രണ്ട് പേരെയും കലിപ്പിച് നോക്കി വണ്ടിയെടുത്തു പറപ്പിച്ചു വിട്ടു……
വണ്ടി മുന്നോട്ട് നീങ്ങവേയാണ് അവരുടെ ശ്വാസം നേരെ വീണത്……. പരസ്പരം തംബ്‌സപ് കാണിച്ചു തിരിഞ്ഞവരെ കണ്ട ഡെവി….
“എന്നതാടാ…….”
ന്ന് വിളിച്ചതും ഒന്നുമില്ലെന്നുള്ള രീതിയിൽ ചുമൽ കൂച്ചി ഇരുവരും ഫോണിലേക്ക് ഊളിയിട്ടു…..
മണിക്കൂറുകളുടെ യാത്രയ്ക്ക് ശേഷം അവരുടെ വാഹനം ശിവയുടെ നാട്ടിലേക്ക് പ്രവേശിക്കവെ ഡെവിയുടെ ഉള്ളം അകാരണമായി മിടിച്ചു കൊണ്ടിരുന്നു……..
ഇരുവശവുമുള്ള നെൽപ്പാടത്തിന് നടുവിലൂടെയുള്ള റോഡിലൂടെ അവരുടെ വാഹനം മുന്നോട്ടു പോകവേ തൊട്ടു മുന്നിലായി കുറച്ചാളുകൾ കൂടി നിൽക്കുന്നത് കണ്ട് വണ്ടി ബ്രേക്ക് പിടിച്ചു നിർത്തി……
“എന്നാടാ ഡെവി ഇവിടെ നിർത്തിയെ……”
എന്ന് ചോദിച് മുന്നോട്ട് നോക്കിയപ്പോഴാണ് അവിടെ കൂടെ നിൽക്കുന്നവരെ കണ്ടത്…..
ഇതെന്ന ഇവിടെ……
ന്ന് എബി ആത്മയടിക്കവേ ഡോർ തുറന്നിറങ്ങിയ ഡെവിയെ കണ്ട് എബിയും ഫ്രഡിയും കൂടെയിറങ്ങി…….
ആളുകൾ കൂടിനിൽക്കുന്ന ഇടത്തേക്ക് അവർ നടന്നടുത്തതും…അവരുടെ കാതിലായി പരിചിതമായ ശബ്ദം വന്ന് പതിച്ചത്…..
“ആരോട് ചോദിച്ചിട്ടാടാ %&&@@&മോനെ… എന്റെ കയ്യിൽ കയറി പിടിച്ചത്……”
ന്ന് പറഞ്ഞു ഒരുത്തന്റെ കോളറിൽ കുത്തി പിടിച് തങ്ങൾക്കെതിരെ പിന്തിരിഞ്ഞു നിൽക്കുന്ന പെണ്ണിനെ കണ്ട് അവർ പരസ്പരം നോക്കി…….
“നിന്റെ വൃത്തികെട്ട നോട്ടമെങ്ങാൻ എന്റെ മേലെയോ ന്റെ അനിയത്തിയുടെ മേലെയോ പതിഞ്ഞാൽ…… എണ്ണത്തോണിയിൽ കിടക്കേണ്ടി വരും……പന്ന……”
ന്ന് പറഞ്ഞു അവനെ മുന്നിലേക്ക് തള്ളി മാറ്റി അടുത്തുള്ള സൈക്കിൽ നിന്നും ഒരു കാലിയായ ബോട്ടിലെടുത് അടുത്തുള്ള പോസ്റ്റിലായി അടിച്ചു പൊട്ടിച് കൂടി നിൽക്കിന്നവരെ നേരെ തിരിഞ്ഞു കൊണ്ട്……
“ഒന്ന് പറഞ്ഞേക്കാം….ഏതെങ്കിലും ഒരുത്തന്റെ പിഴച്ച നാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ഈ ശ്രവണിയുടെ അടുത്ത് വന്നാൽ….. വരഞ്ഞു കളയും ഞാൻ……”
ന്ന് പറഞ്ഞു എരിയുന്ന കണ്ണാൽ പൊട്ടിയ ചില്ല് കുപ്പി നീട്ടി കലി തുള്ളിയതും….. അവളുടെ നിൽപ്പിൽ ഡെവിയും എബിയും ഫ്രടിയും കണ്ണും തള്ളി മിഴിച്ചു നിന്നു…..
കൂടി നിന്നവർക്ക് നേരെ കലിയിൽ ശബ്ദമുയർത്തവെ അവളുടെ മിഴികളിൽ അവർ മൂന്നു പേരെയും തടഞ്ഞതും ഉള്ളിലെ പകപ്പ് പുറമേ പ്രകടിപ്പിക്കാതെ ആ കലിപ്പോടെ തന്നെ പാതി പൊട്ടിയ ചില്ല് കുപ്പി ഊക്കോടെ പോസ്റ്റിലേക്കായി എറിഞ്ഞുടച്ചതും…….
അവളുടെ ശബ്ദത്തിൽ കൂടി നിന്നവരെല്ലാം പിരിഞ്ഞു പോയപ്പോൾ ആണ് ശിവയുടെ സൈക്കിൽ താങ്ങി കൊണ്ട് ഡെവിയെയും എബിയേയും ഫ്രഡിയെയും പകപ്പോട നോക്കി നിന്ന രാഘു ചേട്ടനോടായി കലിപ്പോടെ……
“രാഘു ചേട്ടാ…..ആരെ വായി നോക്കി കൊണ്ട് നിക്കുവാ…..സൈക്കിൾ എടുത്ത് വീട്ടിലോട്ട് പൊയ്ക്കോ…..ഞാനങ്ങു നടന്നു വന്നേക്കാം…..”
ന്ന് പറഞ് അതെ കലിയോടെ വെട്ടിത്തിരിഞ്ഞു പാട വരമ്പത്തേക്കിറങ്ങി…….
അവരെ ഒന്ന് നോക്കി പെട്ടന്ന് തന്നെ രാഘു സൈക്കിളുമോടിച്ചു പോയി……
അപ്പോഴും ഡെവിയുടെ മിഴികൾ അതിവേഗത്തിൽ പാട വരമ്പിലൂടെ നടന്ന് നീങ്ങുന്ന ശിവയിലായുടക്കി നിൽക്കവേ……. അവന്റെ ചൊടികൾ പതിയെ മൊഴിഞ്ഞു………
റൗഡി……..❤️
തുടരും……..