March 23, 2025

പ്രണയശ്രാവണാസുരം : ഭാഗം 65 (1)

രചന – അമീന

“ജോബിച്ചയാ……..”

ന്ന് വിളിച്ചു കൊണ്ട് താഴെ വീണു കിടക്കുന്ന ജോബിക്കരികിലേക്കായോടിയടുത്തു…….

“ഇച്ചായാ…..ജോ…. ജൊബിച്ചായാ…….”

ന്ന് കരച്ചിലോടെ വിളിച്ചുകൊണ്ട് അലീന ജോബിയെ പിടിച്ചെണീപ്പിക്കാൻ ശ്രമിച്ചു……

ജോബിയെ താങ്ങി ഇരുത്തി അടർന്നു മാറിയ വെപ്പുകാൽ എങ്ങിനെയോ അലീന കയ്യെത്തിപ്പിടിക്കാൻ ഒരുങ്ങവേ ഡെവിയുടെ കാലുകൾ ആ കൃത്രിമ കാലിലായ് എടുത്തു വേച്ചു കഴിഞ്ഞിരുന്നു…….

കൃത്രിമകാൽ തന്റെ കാലിൽ നിന്നും വേർപെട്ട ജോബി വേദനയാൽ മുഖം ചുളിച്ചു…….

ചുമന്ന് നീലിച മുഖവും അടികിട്ടി പൊട്ടിയ ചുണ്ടാൽ ജോബി ഭയത്തോടെ ഡെവിയെ നോക്കി…….

ഡെവിയുടെ മുഖത്തെ ഭാവമെന്തെന്നറിയാതെ അലീന അവന്റെ മുഖത്തേക്കും അവൻ വെച്ച കാലിലേക്കും മാറിമാറി നോക്കിക്കൊണ്ടിരുന്നു…….

ഒരുവിധത്തിൽ നിലത്ത് നിന്നെണീറ്റിരുത്തിയ ജോബിച്ചന്റെ മുഖത്തെ കരിനിലിച്ച പാടുകൾ കാണെ അലീനയുടെ ഉള്ളo വിറച്ചുപോയി…..

“ജോബിചായ…. ഇതൊക്കെ….എന്നത ഈ പറ്റിയെ……”

ന്ന് ചോദിച് സഹോദര വാത്സല്യത്തോടെ ആ മുഖത്തായി കൈ ചേർക്കും മുന്നേ ഫ്രഡ്ഡിയുടെ കരങ്ങൾ അലീനയുടെ കയ്യിലായി മുറുകി അവരെ അയാളിൽനിന്നും എണീപ്പിച്ചു മാറ്റിനിർത്തി…….

അവന്റെ പ്രവർത്തി മനസിലാകാതിരുന്ന അലീന……

“ഫ്രഡി… മോനെ ജോബിച്ചായൻ….. നോക്ക്….. ഇച്ചായനെ ആരാ ഇങ്ങനെ…..”

ന്ന് ചോദിച്ചതും….. അതിന് മറുപടിയെന്നോണം ഡെവിയുടെ കരങ്ങൾ ജോബിയിടെ മുഖത്തായി ആഞ്ഞു പതിഞ്ഞു…..

ഡെവിയുടെ ആ പ്രവർത്തിയിൽ പകച് പോയ വീട്ടുകാർ അവനെ കാര്യമാറിയാതെ നോക്കി നിന്നതും സകരിയ…..

“ഡെവി…. നി എന്നതൊക്കെയാടാ ഈ ചെയ്യുന്നേ…..നിന്നെക്കാൾ മുതിർന്നവരെ കൈ നീട്ടി അടിക്കാൻ നീയെവിടുന്നാടാ പഠിച്ചേ…..”

ന്ന് ചോദിച് ഡെവിയുടെ കയ്യിൽ പിടിച്ചു വലിച്ചതും…..അതിന് ഡെവി മറുപടി പറയും മുന്നേ…… ആൽഫ്രഡ്‌ കലിപ്പിൽ ഫ്രഡിയോടായി……

“ഫ്രഡി……ജോബിയെ ഇങ്ങനെയിട്ട് തല്ലാൻ മാത്രം അവനെന്ന ചെയ്തു…..നിന്റെ അമ്മാവനെയാ ഇവൻ അടിക്കുന്നത് നോക്കി നിക്കുവാ…..”

“നോക്കി നിക്കേണ്ടി വരും അപ്പച്ചാ…അത്രത്തോളം ഉണ്ട് ആളുടെ പ്രവർത്തികൾ…. ഇങ്ങനെ അടി മേടിച്ച് കൂട്ടാനുള്ള കാരണം ആളോട് തന്നെ ചോദിച്ച് നോക്ക്……ന്റെ അമ്മച്ചിടെ ആങ്ങളയായി പോയി…..അല്ലേൽ ഞാൻ എന്നാ ചെയ്യുമെന്ന് എനിക്ക് പോലും അറിയുവേല….”

ന്ന് പറയുന്നത് കേട്ട് അലീന…..

“ഫ്രഡി…. എന്തൊക്കെയാടാ നി പറയുന്നേ…. നിന്നെക്കാൾ വയസിനു മൂപ്പുള്ളവരെ ഇങ്ങനെ ആണോ…..”

“വയസ്സിനുള്ള മൂപ്പേയുള്ളു അമ്മച്ചി…. അത്‌ നൽകാനുള്ള അർഹതയില്ല…… അതർഹിക്കുന്നതും ഇല്ല…..”

“ഡാ അസബദ്ധം പറയുന്നോ….. ന്റെ ഏട്ടനെയാ നി പറയുന്നേന്ന് ഓർമ്മവേണം…..”

ന്ന് പറഞ്ഞു അലീന അവൻറെ കയ്യിൽ പിടിച്ചുലച്ചതും…. വലിഞ്ഞു മുറുകിയ മുഖവുമായി ഫ്രഡി അലീനയിൽ നിന്ന് പുച്ഛഭാവത്തോടെ മുഖം തിരിച്ചു…..

ഇത് കണ്ട് ഒന്നും മനസിലാകാതിരുന്ന അലീന ശ്വാസമെടുക്കാൻ പ്രയാസപ്പെടുന്ന ജോബിക്കെയ്ക്കിലെക്കായി ഓടിയടുത്തു കൊണ്ട്….

“ഇച്ചായാ…..”

ന്ന് വിളിച്ചു അ കയ്യിൽ പിടിച്ചതും വേദന കൊണ്ട് അലറി കരഞ്ഞിരുന്നു ജോബി…..

അത്‌ കണ്ട് ഭയപ്പാടോടെ അലീന ആളുടെ ഷർട്ടിന്റെ കൈ തെരുത്ത് കയറ്റിയതും ആ കയ്യിലായി നിലിച്ചു കിടക്കുന്നത് കണ്ട് തറഞ്ഞു നിന്ന് പോയി…….

ഉടനെ പിടച്ചിലോടെ ഫ്രഡിയുടെ അടുത്തേക്ക് ചെന്നു കൊണ്ട് അവന്റെ കയ്യിൽ പിടിച് ദേഷ്യത്തോടെ…….

“നീ എന്നാടാ ചെയ്തത്….. ഇച്ചായനെ നി എന്നാ ചെയ്തെടാ കുരുത്തം കെട്ടവനെ…..”

ന്ന് പറഞ്ഞ് അവനെ അടിക്കാനായി കൈ ഉയരവെ അടുത്ത നിമിഷം അവർക്കിടയിലായി ഡെവി സ്ഥാനമുറപ്പിച് കൊണ്ട് അവന്റെ കയ്യിനാൽ അലീനയുടെ കൈകളെ തടഞ്ഞു വേച്ചു…….

“വേണ്ട അയാളുടെ അവസ്ഥയ്ക്ക് കാരണമായിട്ടാണ് ഇവന്റെ നേരെ കൈ വരുന്നതെങ്കിൽ അതുയരേണ്ടത് എന്റെ നേരെയാണ്……കാരണം ഈ അവസ്ഥയ്ക്ക് ഉത്തരവാദി ഞാനാണ്…….”

“ഡെവി…. കുഞ്ഞാ…..അതിനുമാത്രം എന്നാഡാ ചെയ്തത് ഇച്ചായൻ….. വയ്യാത്ത ആളെന്നുള്ള പരിഗണന പോലും നല്കാതെ ഇങ്ങനെ…… എനിക്ക് സ്വന്തം എന്ന് പറയാൻ കൂടപ്പിറപ്പായി ജോബിച്ചായൻ മാത്രമേയുള്ളൂ….ഇങ്ങനെ ഇഞ്ചിഞ്ചായി ചതക്കാൻ മാത്രം എന്ത് തെറ്റാ ചെയ്തത്…..”

“തെറ്റ്…. എന്ന് ചോദിച്ചതിനെ വിലകുറച്ച് കാണരുത്…..ക്രൂരത അത് മാത്രമേ ആളുടെ പ്രവൃത്തിക്കു പറയുവാനോക്കത്തുള്ളൂ…..

അമ്മച്ചിയുടെ ആങ്ങള എന്നപേരിൽ ഇവൻ കൈ ഉയർത്തിയില്ലെങ്കിലും….. ആ ഒരു പരിഗണന എന്നിൽ നിന്നും കിട്ടില്ല…….”

ന്ന് പറഞ്ഞത് കേട്ടതും അത് വരെ അവരെ വീക്ഷിച്ചു കൊണ്ടിരുന്ന വല്യമ്മച്ചി ഇടർച്ച യോടെ…..

“ഡെവി കുഞ്ഞ…..എന്തൊക്കെയാണ് നീ വിളിച്ചു പറയുന്നേ…..തമ്മിൽതല്ലി പോരടിച്ചു മതിയായില്ലേ…..”

“പോരടിക്കാനും വാക്ക് തർക്കത്തിനും ഇഷ്ടമുണ്ടായിട്ടല്ല അമ്മച്ചീ…..പക്ഷേ അതെല്ലാം നമ്മുടെ തലയിൽ കെട്ടിവെചിട്ട് മിണ്ടാതെ മാറി നിൽക്കുന്നത് കണ്ട് പിന്നെ ഞാൻ എന്നാ ചെയ്യണം…….”

“ഡെവി….മനുഷ്യന് മനസിലാവുന്നത് പോലെ പറയ്‌…….”

ന്നുള്ള സക്കരിയയുടെ പറയലിൽ……

“പറയും പക്ഷെ ഞാനല്ല……ഇവിടെ നിൽക്കുന്നവരുടെ സംശയത്തിനുള്ള ഉത്തരം ഇവൻ പറയും…..₹@*%*&₹#……”

ന്ന് പറഞ്ഞു നിലത്ത് തലയും കുനിച്ച് ഇരിക്കുന്ന ജോബിക്കരിക്കിലായി അടുത്തുകൊണ്ട്……

“തലയും കുനിചിരിക്കാതെ വാ തുറന്ന് പറയടാ%%₹%%%%മോനെ…..”

ന്നുള്ള അവന്റെ വാക്കിൽ ട്രീസാമ്മ ശാസനയോടെ വിളിച്ചു……

“ഡെവി…. നിനക്കെന്താ പറയുന്നതോ പ്രവർത്തിക്കുന്നതോ ബോധം ഇല്ലെ….. നിന്നോട് ഞാൻ പറഞ്ഞു ഇനി ഒരു പ്രശ്നം ഇവിടെ ഉണ്ടാകരുതെന്ന്…….”

“ഇല്ല അമ്മച്ചി എന്നെ തടയണ്ട……ഇവിടെയൊരു പ്രശ്നം ഉണ്ടാക്കുവല്ല…. ഇത്രയും വർഷം നാം അനുഭവിച്ച വേദനയുടെ ഒടുക്കമാണിന്ന്….. ഇതിനൊരു തീർപ്പ് കൽപ്പിക്കാതെ ഡെവിയെ ആരും തടയാമെന്ന് വിചാരിക്കേണ്ട…… അത്രയും അത്രയും ഈ ഈ പന്ന…. കാരണം നാമോരോരുത്തരും അനുഭവിച് തീർത്തിട്ടുണ്ട്……”

ന്ന് പറഞ് കലിയോടെ അയാളുടെ കൈത്തണ്ടയിൽ പിടിച്ചുയർത്തി ഊക്കോടെ പുറകിലേക്ക് തള്ളിയതും…… അടുത്തുള്ള കസേരയില് ഇടിച്ച് വീണു…..വീഴ്ചയിൽ വേദനകൊണ്ടു പുളഞ്ഞു പോയ ജോബിയെ കണ്ട…… തരകൻ….

“എബി എന്തു നോക്കി നിക്കുവാ നി….. അവനെ പിടിച്ചു മാറ്റടാ….ദേഷ്യം കയറിയാൽ അവനെന്നെ പ്രവർത്തിക്കുമെന്ന് അവനു പോലുമറിയില്ല…..”

ന്നുള്ള തരകന്റെ വാക്കിൽ എബി…..

“ഇല്ലപ്പച്ചാ ഞാൻ ഡെവിയെ തടയുകേല….. അവൻ ഇങ്ങനൊരു പ്രവർത്തി ചെയ്യണേൽ അതിനൊരു കാരണമുണ്ടാകും….. എനിക്കറിയാം അവനെ ആരു തടഞ്ഞാലും അവൻ ഉദ്ദേശിച്ചത് പ്രവർത്തിക്കാതെ അടങ്ങില്ല…….”

ന്ന് പറഞ്ഞതും…..തരകൻ ഡെവിയോടായി….എന്തോ പറയാൻ ഒരുങ്ങവേ…… അവരെ കൈയുയർത്തി തടഞ്ഞുകൊണ്ട്….

“വേണ്ട ചെറിയപ്പ…..ഇന്നിതിനൊരു അന്ത്യം കുറിക്കാതെ ഇവിടെനിൽക്കുന്നവരുടെ വാക്കിനു വില കൽപ്പിക്കുവേല….. ഇന്നത്തോടെ ഇതിനൊരു അറുതി വരുത്തിയെ ഞാനടങ്ങൂ…..”

ന്ന് പറഞ് കലിയിൽ ജോബിക്കടുത്തേക്ക് തിരിഞ്ഞു….

“മിണ്ടാതിരിക്കാതെ ഒന്നു വാ തുറന്നു പറയട…….”

ന്ന് പറഞ്ഞുകൊണ്ട് ഊക്കോടെ ഡെവിയുടെ കാൽ അയാളുടെ പാതിമുറിഞ്ഞ കാലിലേക്ക് അമരാൻ ഒരുങ്ങവെ ഭയത്തോടെ ജോബിൻ…..

“നോ…… വെ… വേണ്ട……”

ന്ന് അലറികൊണ്ട് തന്റെ പാതിമുറിഞ്ഞ കാലിനെ കയ്യാൽ പൊതിഞ്ഞു പിടിച്ചു കൊണ്ട് വേദനയാൽ അലറി……

അത്‌ കേട്ട് സഹിക്കാവെയ്യാതെ അലീന ഇച്ചായ ന്ന് വിളിച്ച് അവർക്കടുത്തേക്ക് വരും മുന്നേ ഡെവി കൈയ്യാൽ തടഞ്ഞുകൊണ്ട്……

“വേണ്ട ഒരാളും ഇയാളുടെ അടുത്തേക്ക് അടുക്കുവേല……”

“ഡെവി….. മോനെ…. ഇച്ചായന് കാല് വേദനിക്കുന്ന ഡാ…”

“വേദന ഇതൊന്നുമല്ല വേദന…… ഇതിലും വേദന അനുഭവിക്കണം…..ഇത്രയും വർഷം രണ്ടു കുടുംബങ്ങൾ അനുഭവിച്ച വേദനയൊന്നും ഇയാൾ അനുഭവിച്ചിട്ടില്ല…..

ഇനിയും നിന്റെ മൗനം തുടരുകയാണെൽ മറ്റേ കാൽ കൂടെ തല്ലിയൊടിക്കും ഞാൻ…..”

ന്ന് ആക്രോശിച്ചതും അവന്റെ ശബ്ദത്തിൽ ഞെട്ടിവിറച്ച ജോബി ഭയത്താൽ…….

“വേണ്ട….. ഞാൻ…. ഞാൻ പറയാം…..എനിക്ക് വെള്ളം… വെള്ളം വേണം…….”

ന്ന് പറഞ് കിതച്ചതും……

ഡെവിയുടെ നോട്ടം കുറച്ചപുറത്തായി നിൽക്കുന്ന അല്ലുവിൽ പതിഞ്ഞതും……. അവന്റെ നോട്ടത്തിനർത്ഥം മനസ്സിലായ അല്ലു അടുത്തുള്ള ടേബിളിൽ നിന്നും ക്ലാസിലേക്ക് ജഗ്ഗിൽ നിന്നും വെള്ളം പകർത്തിയെടുത്ത്‌ ജോബിക്കരികിലായി വന്നു നിന്ന് ആൾക്ക് നേരെ നീട്ടി……

തളർച്ചയോടെയും വേദനയോടെയും അയാൾ കൈ കുത്തി എണീക്കാൻ ശ്രമിച്ചു കൊണ്ട് അടുത്തുള്ള കസേരയിലിരുന്നു…..

അല്ലുവിൽ നിന്നും ഗ്ലാസ് മേടിച്ച് പെട്ടെന്ന് തന്നെ വിറയലോടെ അയാൾ ആ വെള്ളം മുഴുവൻ കുടിച്ചു കൊണ്ട് ക്ലാസ്സ് നീട്ടി ഇനിയും വേണമെന്നുള്ള അയാളുടെ നോട്ടം മനസ്സിലാക്കിയ അല്ലു ഡെവിയിലേക്ക് മിഴികൾ പതിപ്പിച്ചു…….

അത് കണ്ട് ഡെവി……

“മതി……..”

ന്ന് പറഞ്ഞ് അല്ലുവിൽ നിന്ന് ഗ്ലാസ് മേടിച് കൊണ്ട് തുടർന്നു……

“ഇപ്പോഴേ ഇങ്ങനെ തളർന്നാലോ…… ഇനിയും വെള്ളം കുടിക്കേണ്ടതല്ലേ…….. അപ്പോൾ സാർ പറയുന്നൊ…. അതൊ…. ഞാൻ പറയിക്കണോ…….”

ന്ന് മുഷ്ടിചുരുട്ടി കൊണ്ട് അവന്റെ കഴുത്തിൽ പിണഞ്ഞു കിടക്കുന്ന കുരിശുമാല ഇരു വശത്തേക്കാട്ടി വിട്ടു……

ഡെവിയുടെ മുഖത്തായി പതഞ്ഞു പൊങ്ങിയ ദേഷ്യം കാണെ ജോബിയിൽ വിറയൽ സൃഷ്ടിച്ചു…..ഒരു നിമിഷം അവന്റെ ഓർമ്മകൾ കുറച്ചു മണിക്കൂർക്ക് മുന്നേ അരങ്ങേറിയ സംഭവങ്ങളിലേക്ക് ചലിച്ചു……..

തന്റെ വീട്ടിലെ സ്റ്റെപ്പിൽ ഊന്നുവടിയുടെ സഹായത്താൽ പ്രയാസത്തോടെ ഒരു വിധത്തിൽ ഇറങ്ങി വന്നപ്പോൾ അകത്തേക്ക് ഇടിച്ചു കയറി വന്ന ഡെവി യാതൊരു ചോദ്യത്തിനും മുതിരാതെ അയാളുടെ നെഞ്ചിൽ ആഞ് ചവിട്ടിയതും ജോബി തെറിച്ചുവീണു……..

നിലത്തായി പുളഞ്ഞു കിടന്ന ജോബിന്റെ നെഞ്ചിൽ ചവിട്ടി മുഖമടച്ചോന്ന് പൊട്ടിച ഡെവിയുടെ വായിൽ നിന്നും പിന്നീട് വന്ന ഓരോ വാക്കിലും ജോബി വിറങ്ങലിച്ചു പോയിരുന്നു…..

ഇത്രയും വർഷം ആരുമറിയാതെ കൊണ്ട് നടന്ന ആ വലിയ സത്യത്തിന്റെ നേർക്കാഴ്ച തന്നിലേക്ക് വന്നു പതിച്ചന്ന് മനസ്സിലായതും ജോബിയുടെ ഉള്ളാകെ ഭയന്നുവിറച്ചു……

പരസഹായമില്ലാതെ ഒരു ഊന്നുവടി കൊണ്ട് ജീവിതം തള്ളിനീക്കിയ ജോബിയുടെ മേലുള്ള ഡെവിയുടെ പ്രഹരത്തിൽ വേദന സഹിക്കാൻ കഴിയാതെ എല്ലാം വെട്ടിത്തുറന്നു പറഞ്ഞപ്പോൾ…… ആ നിമിഷം തന്റെ പതനമായിരിക്കുമെന്നവൻ കണക്കുകൂട്ടി……..

എല്ലാം സത്യവും തുറന്നു പറഞ്ഞതും…. തന്നെ വലിച്ചിഴച്ചു കൊണ്ടു പുറത്തേക്ക് പോയി…..പുറത്തു നിൽക്കുന്ന ഫ്രെഡിയെ കണ്ട് ഒരു നിമിഷം നിസ്സഹായമായി നോക്കി നിന്നെങ്കിലും അവൻ വെറുപ്പ് നിറഞ്ഞ നോട്ടത്തോടെ തന്നിൽ നിന്നും മുഖം തിരിച്ചു……

ഡെവി ഫ്രെഡിയുടെ താറിലേക്ക് ജോബിയെ വലിച്ചിട്ടു കൊണ്ട് ആ വാഹനം അവിടെനിന്ന് കുതിച്ചു വന്നത് കളത്തിപ്പറമ്പിൽ വീട്ടിലേക്കായിരുന്നു……

ഇവിടെ വന്ന് എല്ലാവരെയും കണ്ടപ്പോൾ താൻ ഉറപ്പിച്ചു തന്റെ പതനത്തിലേക്കുള്ള ആദ്യ ആണി അടിച്ചു കഴിഞ്ഞെന്ന്……

താൻ ചെയ്തുകൂട്ടിയ പ്രവർത്തികൾക്കുള്ള ശിക്ഷ തന്റെ തലയ്ക്കു മുകളിലായി വാൾ പോലെ തൂങ്ങിക്കിടക്കുന്നെന്ന സത്യം മനസിലാക്കിയതും എല്ലാവർക്കും മുന്നിലും തലകുനിച്ചു നിൽക്കേണ്ടി വന്നു…….

ജോബിയുടെ മനസ്സിലൂടെ കുറച്ചു മണിക്കൂറുകൾ മുന്നേ കടന്നു പോയ സംഭവം ഉയർന്ന് വന്നതും…..ഇനിയങ്ങോട്ട് ഉണ്ടാകാൻ പോകുന്നതോർത്ത് ഭയത്താൽ ശരീരമാകെ വെട്ടി വിയർത്തു…….

ജോബി തന്റെ ആലോചനയിൽ നിന്നും പുറത്ത് വന്നത് ഡെവിയുടെ കയ്യിലെ ഗ്ലാസ്റ്റ് നിലത്തു വീണ് ചിന്നിച്ചിതറിയ ശബ്ദത്തിലായിരുന്നു……

ഡെവിയുടെ നോട്ടത്തിൽ പതറിയ ജോബി ഇനിയും വേദന താങ്ങാനുള്ള ആവാതില്ലാതെ വിറയലോടെ……

“ഞാൻ പറയാം….. ഞാ… ഞാനാ ചെയ്തേ… എല്ലാം ഞാനാ…….”

ന്ന് പറഞ് പാതി മുറിഞ്ഞ കാലിൽ പിടിച്ചു കൊണ്ട് തല കുനിച്ചു…….

“എന്ത് ചെയ്‌തെന്ന് കൂടെ പറയുന്നോ….അതൊ……”😡

“ല…ക്ഷ്മി…..ലക്ഷ്മി അവളൊന്നും ചെയ്തിട്ടില്ല……എല്ലാം ഞാനാ….. ദേവ്……. ദേവും ഒന്നും ചെയ്തില്ല….. സകരിയ…. അവ… അവനൊന്നും അറിയില്ല….. എല്ലാം ചെയ്തത് ഞാൻ മാത്രവാ……..”

ന്ന് പറഞ് നിർത്തിയപ്പോഴേക്കും അയാളാകെ വെട്ടി വിറച്ചു…..

ജോബിയിൽ നിന്നുതിർന്ന വാക്കിൽ ചുറ്റുമുള്ളവർക്കൊന്നും കാര്യം മനസ്സിലാവാതെ ജോബിയെ നോക്കവേ…..ഒത്തിരി സംശയത്തോടെ ആൽഫ്രെഡ് ജോബിക്ക് അരികിലായി വന്നു കൊണ്ട്……

“ജോബി…. നി… നി….എന്നാ പറയുന്നേ….. നിനക്കെന്താടാ പറ്റിയെ…..

തകർന്ന് നിന്ന എന്നെ താങ്ങി നിർത്തിയതാ നി…..അതിനുള്ള കടപ്പാട് കൊണ്ടാ ആരും ഇല്ലാതിരിന്നിട്ടും നിന്നെ ഞാൻ കൂടെ നിർത്തിയത്….. ഇപ്പോൾ നി പറയുന്നതൊന്നും എനിക്ക് മനസിലാവുന്നില്ല…. ജോബി…. തല കുനിച്ചു നിൽക്കാതെ വാ തുറന്ന് പറയടാ……”

“അയാൾ പറയില്ല…..ജീവിതം കൈവിട്ട് പോകാതിരിക്കാൻ അയാൾ സത്യങ്ങൾ പറയാതെ ഇത്രയും കാലം ജീവിച്ചു…….

നുണയിനാൽ പടുത്തുയർത്തിയ ചില്ല് കൊട്ടാരത്തിൽ നിങ്ങൾ അന്തനായപ്പോൾ അതിന്റെ മറവിൽ ഇയാളെന്ന ക്രൂരൻ ചെയ്തു കൂട്ടിയ നെറികേടിന് ഇരയായത് ഒന്നും അറിയാത്ത രണ്ടു പാവങ്ങൾ ആയിരുന്നു……നിങ്ങൾ സ്വന്തം കൂടപ്പിറപ്പ് പോലെ ചേർത്ത് പിടിച്ച ലക്ഷ്മിയും….. അവരുടെ പ്രാണനായ ദേവും……..”

“ഡേവിഡ്…. നി… ഇല്ലാവചനം പറഞ്ഞാലുണ്ടല്ലോ……”

“ഞാൻ പറഞ്ഞതല്ല…. ഇ പൊലയാടി മോന്റെ വായീന്ന് വന്ന വാക്കുകളാണ്……ഇയാള് പറയും…..ആ നാവിൽ നിന്ന് തന്നെ കേൾക്കണം അയാളുടെ പ്രവർത്തികൾക്ക് ബാലികഴിപ്പിക്കേണ്ടി വന്നത് സ്നേഹത്തോടെ കഴിഞ്ഞ രണ്ട് കുടുംബങ്ങളുടെ സന്തോഷങ്ങളായിരുന്നെന്ന്…….

പറയാടാ….. പന്ന…. നിന്റെ വായീന്ന് കേൾക്കട്ടെ ഇവരൊക്കെ നിന്റെ നെറികേടിന്റെ കണക്ക്…….”

ന്ന് പറഞ് ആക്രോശിച്ചതും ഭയന്ന് വിറച്ച ജോബി…..പറഞ്ഞു തുടങ്ങി….. താൻ പ്രവത്തിച്ചു കൂട്ടിയ കൊള്ളരുതായ്മകളുടെ കണക്കുകൾ……

#….ബാംഗ്ലൂരിൽ ജോലിയിലായിരുന്ന സമയം ക്ലബ്ബുകളിൽ ഗ്രുപ്പുകളായി നടത്തിയിരുന്ന ഗ്യാമ്പ്ലിംഗിൽ താനും സജീവമായിരുന്നു…..പണം കയ്യിലായി തടഞ്ഞപ്പോൾ അതിലായി ലയിച്ചു ചേർന്ന ജീവിതമായിരുന്നു പിന്നീട്…..ജോലി കഴിഞ്ഞ രാവുകളിൽ ക്ലബ്ബുകളിലെ ചൂതാട്ടത്തിൽ കൂടുതലായി ഇൻവോൾവ് ആയി……

പണം അതെന്നെ അന്തനാക്കി മാറ്റിയപ്പോൾ അറിയാതെ വന്നൊരു പാകപിഴയിൽ തന്റെ കയ്യിലായി ഏൽപ്പിച പണം എന്നിൽ നിന്ന് നഷ്ടമായി….നഷ്ടമായതോ ലക്ഷങ്ങളായിരുന്നു…..ഞാനുമുള്ള ടീമിലെ തന്നെ ഒരുത്തൻ എന്നെ ഏല്പിച്ച പണവുമായി വഞ്ചിച്ചു കടന്ന് കളഞ്ഞപ്പോൾ അതിനുത്തരവാദിയായി എന്നെ പിടിച്ചു……

നഷ്ടപെട്ട പണം ഞാൻ നൽകണമെന്ന വ്യവസ്ഥയിൽ അവർ മാസങ്ങളോളം എന്നെ തന്റെ നാട്ടിലേക്ക് വരാൻ സമ്മതിക്കാതെ തടഞ് വെച്ചു……

അതിനിടയിൽ നാട്ടിൽ അലീനയുടെ മിന്ന് കേട്ട് ആൽഫ്രഡുമായി നടന്നു…..എനിക്കൊന്ന് വരാൻ പോലും കഴിഞ്ഞില്ല……

അവരുടെ നിരന്തരമായ ഭീഷണിയിൽ എനിക്ക് ആ പണം നൽകുകയല്ലാതെ നിവർത്തി ഇല്ലായിരുന്നു….അതിന് അത്രയും പണത്തിന് വേണ്ടി എനിക്ക് അവരോട് അപേക്ഷിച് നാട്ടിലേക്ക് വരേണ്ടി വന്നു….അതും അവരുടെ ആളുകളുടെ മേൽനോട്ടത്തിൽ……

നാട്ടിലെത്തിയ ഞാൻ അമ്മച്ചിയോടു കുറച്ച് പണത്തിന്റെ ആവശ്യം പറഞ്ഞപ്പോൾ അലീനയുടെ മിന്ന് കെട്ടിന് ചിലവായ കണക്കുകൾ നിരത്തി…….

ഒന്നും രണ്ടും അല്ല….50 ലക്ഷം ആയിരുന്നു അവർ ആവശ്യപ്പെട്ടത്…..നിസ്സഹായവസ്ഥയിൽ നിന്ന ഞാൻ കുറച് പണം ആൽഫ്രടിനോടായി ചോദിക്കാമെന്ന് കരുതിയെങ്കിലും അമ്മച്ചി തടഞ്ഞു…..

അലീനയുടെ ജീവിതം എന്റെ ആവശ്യം കൊണ്ട് തകർന്ന് പോകരുതെന്ന് പറഞ്ഞു…..അതോടെ പണത്തിനായുള്ള എല്ലാം പഴുതും അടഞ്ഞു……

ആയിടയ്ക്കാണ് അലീനയുടെ മിന്ന് കെട്ടിന്റെ ഫോട്ടോ കാണാനിടയായത്….. അതിലെ ആൽഫ്രെഡിനോട് ചേർന്നു നിൽക്കുന്ന ലക്ഷ്മിയെന്ന ദത്ത് പുത്രിയെ കുറിച് അമ്മച്ചിയിൽ നിന്നറിഞ്ഞു…..

കോടികളുടെ ആസ്തിയുള്ള കുരിശിങ്കൽ കാരണവരുടെ മകളായ മേരിയുടെ മകളാണ് ലക്ഷ്മി എന്നറിഞ്ഞു……

അങ്ങനെ ആണേൽ ആൽഫ്രഡിന് അർഹതപ്പെട്ടത് പോലെ കുരിശിങ്കൽ സ്വത്തിൽ മേരിയുലൂടെ ലക്ഷ്മിക്കും അവകാശമുണ്ടെന്ന് മനസിലാക്കി പിന്നീടുള്ള നീക്കം ലക്ഷ്മിക്ക് നേരെയായിരുന്നു……

അവൾ പോകുന്നിടത്തെല്ലാം എന്റെ കണ്ണുകളും ചെന്നെത്തി…അതിൽ നിന്ന് ഞാനറിഞ്ഞു അവൾക്ക് ദേവ്മായുള്ള പ്രണയം……അതുകൊണ്ട് തന്നെ എന്റെ വഴി അവൾക്ക് നേരെ പ്രയോഗിക്കാതെ മിന്ന് കേട്ടെന്ന രീതിയിപ് അമ്മച്ചി മുഖേന ആലോചന ഞാൻ അൽഫ്രഡിലേക്കെത്തിച്ചു…..

ലക്ഷ്മിയെ എന്നെ ഏൽപ്പിക്കുന്നതിൽ അവർക്കും സന്തോഷം…..ഇതോടു കൂടെ പലപ്പോഴും ലക്ഷ്മി അവളുടെ ദേവുമായുള്ള പ്രണയം എല്ലാവരോടും തുറന്നു പറയാൻ ശ്രമിച്ചപ്പോഴെല്ലാം അതിനനുവദിക്കാതെ വഴിതിരിച്ചു വിട്ടു……

പക്ഷേ അതിനിടയിൽ ദേവ് എങ്ങനെയൊ എന്റെ പ്ലാൻ മനസിലാക്കി….അടുത്ത ദിവസം ലക്ഷ്മിയുടെ കഴുത്തിൽ താലി ചാർത്തി….. അതറിഞ്ഞ എനിക്ക് അവന്റെ പ്രവർത്തി എന്റെ ലക്ഷ്യത്തിലേക്കുള്ള തിരിച്ചടിയായിരുന്നു…..

അവനോടുള്ള പക മനസിൽ ആളവെ…… അതിന് പകരം വീട്ടാൻ അവനെ തകർക്കാൻ…. എന്റെ വഴിയിൽ നിന്നില്ലാതെയാക്കാൻ ഒരു ലോഡ്ജിൽ അവനെ വിളിച്ചു വരുത്തി ട്രാപ്പിലാക്കാൻ ശ്രമിച്ചു…. അവിടെയും എന്നെ പരാജയപ്പെടുത്തി ദേവ് അവിടെയുള്ള ഒരു വേശ്യയുമായി എന്നെ കുടുക്കി….. പിറ്റേന്ന് പോലീസ് സ്റ്റേഷനിപ് വെച് അവളെ രെജിസ്റ്റർ ചെയ്യേണ്ടി വന്നു…..

എല്ലാ പഴുതും അടച ദേവിന് നേരെയുള്ള തിരിച്ചടി നൽകാൻ തീരുമാനിച്ചു കൊണ്ട് നേരെ ചെന്നത് ലക്ഷ്മിയുടെ അടുത്തായിരുന്നു……

അവളോട് ഇവിടം വിട്ടു പോകാൻ ഭീഷണിപ്പെടുത്തി…. അവളെന്നെ എതിർത്ത് അവളുടെ ആൽഫിച്ചനോട് പറയുമെന്ന് പറഞ്ഞു…. അതിന് തടയിടാൻ അവളുടെ മുന്നിൽ നിർത്തിയത് രണ്ട് കുടുംബങ്ങളുടെ ജീവൻ ആയിരുന്നു…..

രണ്ട് കുടുംബത്തെയും ജീവനോടെ ഇല്ലാതാക്കുമെന്ന് പറഞ്ഞു….. ഭയന്ന് വിറച്ച ലക്ഷ്മി നിങ്ങൾക്കൊക്കെ വേണ്ടി സത്യങ്ങൾ ആരോടും പറയാൻ കഴിയാതെ ഉരുകി കഴിഞ്ഞു……..#

ന്ന് പറഞ്ഞു കിതച്ചതും…. അവന്റെ വായിൽ നിന്നും കേട്ടവയുടെ ഞെട്ടലിൽ വിറങ്ങലിച്ചു നിന്നു ആൽഫ്രഡ്…..ബാക്കിയുള്ളവരുടെയും അവസ്ഥ മറിച്ചല്ലായിരുന്നു……

ആൽഫ്രഡിന്റെ മുഖത്തെ ഭാവം ജോബിയിൽ പതർച്ച സൃഷ്ടിച്ചപ്പോൾ ഡെവിയുടെ നോട്ടത്തിന്റെ തീവ്രതയിൽ ഉൾകിടിലെത്തോടെ അയാൾ തുടർന്നു…..

#……ലക്ഷ്മിയെ സത്യങ്ങൾ പറയുന്നതിൽ തടഞ്ഞു…. ഇനിയുള്ളത് ദേവ്… അവൻ ഏത് രീതിയിലും നിങ്ങളെ കാര്യങ്ങൾ അറിയിക്കുമെന്ന് മനസിലാക്കിയതും…… ബാംഗ്ലൂർ നിന്ന് പണത്തിൻവേണ്ടി എന്റെ പുറകെ വന്ന ആളുകളെ വെച് അവന്റെ നാട്ടിലെ രോഗിയായാ അമ്മയെ അങ്ങ് പൊക്കി……

നിങ്ങളോട് സത്യം പറയുന്നതിന് മുന്നേ അവന് വിളിച്ചു അമ്മയുടെ കാര്യം പറയവേ തകർന്ന് കൊണ്ട് അവന് എന്റെയടുത്ത് വന്നു…..

അവനോട് ഒന്നേ ആവശ്യപെട്ടുള്ളൂ…. ലക്ഷ്മിയെയും കൊണ്ട് ഈ നാട് വിട്ടേക്കാൻ….. അതിന് ഞാൻ വിലയിട്ടത് അവന്റെ അമ്മയുടെ ജീവിതവും ജീവനുമായിരുന്നു…….

ഒരുഭാഗത് അവന്റെ അമ്മയുടെ ജീവൻ മറുഭാഗത് ഈ രണ്ട് കുടുംബങ്ങൾ….അതിൽ അവർ വീണു….അന്ന് രാത്രി തന്നെ അവർ ഈ നാട് വിട്ടു……

പക്ഷെ എന്റെ കണക്ക് കൂട്ടലുകൾ തെറ്റിയത് പിന്നീടായിരുന്നു….ദേവുമായുള്ള ലക്ഷ്മിയുടെ ഇഷ്ടം സകരിയ അറിഞ്ഞിരുന്നു… പക്ഷെ അവളുടെ ഇറങ്ങി പോക്ക് സകാരിയെയും തകർത്തു….മൗനമായി…..

ലക്ഷ്മിയുടെ പോക്കിൽ തകർന്ന ആൾഫ്രഡിനൊപ്പം സഹോദരനെന്ന പോലെ കൂടെ നിന്ന് പതിയെ അവന്റെ കമ്പനിയിൽ കയറി കൂടി…..അതിനിടയിൽ ബാംഗ്ലൂർ നിന്നുള്ള പ്രെഷർ അധികമായപ്പോൾ അതിൽ നിന്നും പുറത്ത് കടക്കാൻ നിന്റെ കമ്പനിയിൽ തീരുമറി നടത്താൻ ശ്രമിച്ചു….

അവിടെയും പരാജയം നേരിട്ടത് നിന്റെ സൗഹൃദം കൊണ്ടായിരിന്നു….കമ്പനിയിൽ ലോസ് വരുന്നെന്നു അറിഞ്ഞ സകരിയ അത്‌ നിന്നെ അറിയിക്കാൻ വീട്ടിൽ വന്നപ്പോൾ….. അവിടെ ഞാനുമുണ്ടായിരുന്നു…..അലീനയുടെ കുഞ്ഞിനടുത്ത്…..

അവിടെ വെച് ഞാൻ അറിഞ്ഞു ആൽഫ്രഡിന്റെ അപ്പൻ ഏൽപ്പിച്ച ഒരു പെട്ടിയെ കുറിച്…. അത്രയും വിലപിടിപ്പുള്ള ഒന്നാകാതെ അത്‌ ലോക്കറിൽ സൂക്ഷിക്കില്ലെന്ന് മനസിലാക്കിയ ഞാൻ അത്‌ നേടിയെടുക്കുന്നതിലൂടെ തന്റെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന് കണക്ക് കൂട്ടി……

അതിനായ് ഞാൻ ആൽഫ്രഡിനെ പിന്തുടർന്നു…..

ബാങ്കിൽ നിന്ന് തിരികെ വരും വഴി ആളൊഴിഞ്ഞ ഭാഗത്ത് വെച് ചെറിയൊരു ആക്‌സിഡന്റ് ക്രീയേറ്റ് ചെയ്തു….. അതിൽ നി തകർന്ന് പോകുമെന്ന് കരുതിയില്ല……ബോധം മറഞ്ഞ നിന്റെ അടുത്തുള്ള ആ ബോക്സിലേക്കായി മറഞ്ഞു നിന്ന് വീക്ഷിച്ച ഞാൻ ഓടിയടുക്കവേ…..അതുവഴി പാസ്‌ ചെയ്തു പോയ വാഹനം അപകടം കണ്ട് തിരികെ വന്നു….. അതിൽ നിന്നിറങ്ങി വന്ന ദേവ് രക്തത്തിൽ കുളിച് നിൽക്കുന്ന നിന്നെ മനസിലാക്കാക്കി ഉടനെ ആംബുലൻസ് വിളിച് അതിലേക്ക് കയറ്റി അവിടം വിടുമ്പോൾ നിന്റെ ആ പെട്ടി അവന്റെ കയ്യിലായിരുന്നു…….

നിന്നെയും കൊണ്ട് ആംബുലൻസ് പോയതും ഞാൻ ദേവ്ന്ന് അടുത്തേക് വന്നു……ആ പെട്ടിക്ക് വേണ്ടി അവനുമായി നടന്ന യുദ്ധത്തിൽ ഞാൻ പരാജയപ്പെട്ടു…..

എന്റെ സത്യങ്ങൾ ദേവ് എല്ലാവരെയും അറിയിക്കുമെന്ന് പറഞ് അവിടെ നിന്ന് നടന്ന് നീങ്ങിയപ്പോൾ മറ്റു വഴിയില്ലാതെ അവനെ ഇല്ലാതെയാക്കാൻ ഞാൻ അവനെ റോഡിലേക്ക് വലിച്ചിട്ടു….തലനാരിഴക്ക് അവൻ രക്ഷപെട്ടപ്പോൾ എതിരെ വന്ന വാഹനം കണ്ണിലുടയ്ക്കും മുന്നേ എന്റെ കാലിലൂടെ വാഹനം കയറി ഇറങ്ങി….. ജീവൻ പറിയുന്ന വേദനയാൽ അലറവേ അസഹ്യമായ വേദന സഹിക്ക വയ്യാതെ ബോധം മറഞ്ഞു…..

ബോധം തെളിഞ്ഞപ്പോൾ എന്റെ ഒരു കാലെനിക്ക് നഷ്ടമായിരുന്നു…..എന്റെ ഈ അവസ്ഥയ്ക്ക് കാരണമായ ദേവിനെ ഇല്ലാതെയാക്കാൻ എന്റെ ഉള്ളം പകയാൽ നിറഞ്ഞു….. മാസങ്ങൾക്ക് ശേഷം വെപ്പ് കാലുമായി ഞാൻ നിന്റെ അടുത്തേക്ക് വന്നപ്പോൾ തളർന്ന് ഒന്ന് സംസാരിക്കാൻ പോലും കഴിയാതെ ബെഡിലായി നി…..

ആ നിന്റെ കമ്പനി ഒരു വിശ്വസ്ഥാന പോലെ സകരിയ നോക്കി നടത്തി…..പെട്ടിയും നഷ്ടമായി….അതിന് വേണ്ടി ദേവ്ബേ തിരഞ്ഞങ്കിലും അവൻ അവന്റെ നാട്ടിൽ നിന്നും പോയിരുന്നു…..

ഇനിയുള്ള മാർഗം നിന്റെ കമ്പനിയിലൂടെയായിരുന്നു….അതിന് സകരിയ…..അവനെനിക്കൊരു വെല്ലുവിളിയാണെന്ന് മനസിലാക്കി….. നിങ്ങളെ തമ്മിൽ തെറ്റിക്കാനായി തീരുമാനിച്ചു…..നിന്റെ ചികിത്സക്കായി വയനാട്ടിലെ ആശ്രമത്തിൽ പോയ സമയം അതിനുവേണ്ടിയുള്ള നീക്കത്തിൽ ആയിരുന്നു……

നിന്റെ കമ്പനി എന്റെ വരുതിയിൽ വരണമെങ്കിൽ നിങ്ങളുടെ സൗഹൃദം ഇല്ലാതെയാക്കണമെന്ന് കണക്ക് കൂട്ടി….

അതിനായി സകരിയ അറിയാതെ ഒരു ഫയൽ സൈൻ ചെയ്യാനെന്ന പേരിൽ അവന്റെ വീട്ടിലേക്ക് പോയി…..

അവനറിയാതെ അവന്റെ ഫോണിൽ നിന്ന് എന്റെ പുതിയ നമ്പറിലേക് മെസ്സേജ് അയച്ചു….

*ആ പെട്ടി ഒരുകാരണവശാലും അൽഫ്രഡിന്റെ കയ്യിലെക്കെത്തെരുതെന്ന്……*

‘ ദേവ് ‘എന്ന പേര് സേവ് ചെയ്തു കൊണ്ട്…….

സകരിയ ഫയലുമായി വരും മുന്നേ ഞാൻ ആ മെസ്സേജ് എന്റെ ഫോണിലേക്ക് ഫോട്ടോ എടുത്ത്‌…..അവന്റെ ഫോണിൽ നിന്ന് അവയെല്ലാം നീക്കം ചെയ്തു……

രോഗം മാറി നി പൂർണ ആരോഗ്യത്തോടെ വന്ന നിനക്ക് മുൻപിൽ വന്നപ്പോൾ നിനക്ക് മുന്നിൽ ഫോണിലെ മെസ്സേജ് ഒരു തെളിവായി കൊണ്ട് വന്ന് സകരിയയെ വഞ്ചകനായി നിന്നിൽ നിന്നകറ്റി…..

ഇതൊന്നുമാറിയാതെ സകരിയ നിന്നിലേക്കെത്തിയപ്പോൾ ലക്ഷ്മിയുടെ നാട് വിടൽ സകരിയ അറിഞ്ഞു കൊണ്ടാണെന്ന് നിന്റെ മനസ്സിൽ വരുത്തി തീർത്തു…..

അതെല്ലാo നിന്നെ അവനിൽ നിന്നകറ്റി…. ഇടക്ക് നിന്നിൽ പൊന്തി വരുന്ന സൗഹൃദം ഞാൻ നിന്റെ അപ്പച്ചന്റെ ആഗ്രഹം ഇല്ലാതെയാക്കിയ സകരിയയെ ഓർമിച്ചു കൊണ്ട് നിന്നിൽ വിദ്വേഷം ജനിപ്പിച്ചു……

അവിടെ തകർന്നത് ഈ രണ്ട് കുടുംബം…… പിന്നീട് ഞാൻ നിന്റെ കമ്പനിയിൽ കയറി കൂടി…….കമ്പനിയുമായി നടത്താനിരുന്ന ഡീൽ ഞാൻ മറ്റൊരു കമ്പനിക്ക് ചോർത്തി കൊടുത്തു…….അതിലൂടെ നേടിയ പണം കൊണ്ട് ബാംഗ്ലൂരിലെ കാര്യങ്ങൾ സെറ്റിൽ ചെയ്തു…….

ആ ഡീൽ നിനക്ക് നഷ്ടപ്പെടാൻ കാരണം സകരിയയുടെ കടന്ന് കളിയാണെന്ന് ഞാൻ നിന്നെ പറഞ്ഞു വിശ്വസിപ്പിച്ചു….. എന്റെ വാക്കുകൾ ഉറപ്പേകുന്ന രീതിയിൽ ആ ഡീൽ സകരിയ നേടിയെടുത്തു……..

തുടരും

Leave a Reply