രചന – അമീന
മനസ്സിൽ ചിലതെല്ലാം കണക്കുകൂട്ടി ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ച് ഉറച്ച തീരുമാനത്തോടെ ശിവ റൂം വിട്ട് പുറത്തിറങ്ങി………
വല്യമ്മച്ചിക്ക് ഇതിനെ കുറിച് കൂടുതലാറിയാമെന്നുള്ള നിഗമനത്തിൽ സ്റ്റെയർ ഇറങ്ങി നേരെ വല്യമ്മച്ചിയുടെ റൂമിലേക്ക് വിട്ടു…..
കതകിനടുത്തായി എത്തി ഹാൻഡിലിൽ കൈ വെച് പതിയെ തുറന്നു കൊണ്ട് വല്യമ്മച്ചിയെ വിളിക്കാനൊരുങ്ങാവേ അവർക്കടുത്തായി ഇരിക്കുന്ന ട്രീസമ്മയെ കണ്ട് പിന്തിരിഞ്ഞു……
പിന്തിരിഞ്ഞു നടക്കാനൊരുങ്ങിയ ശിവയുടെ കാതിലായി പതിഞ്ഞ വാക്കുകളിൽ അവളുടെ കാലുകൾ പിടിച്ചു കെട്ടിയത് പോലെ നിശ്ചലമായി……
“എന്നതിനാടി കൊച്ചെ നീ കണ്ണും നിറച്ച് ഇരിക്കുന്നേ…..പോയവർ പോയി….. അതിന് നീ ഇങ്ങനെ കണ്ണ് നിറച്ചേനെ കൊണ്ട് എന്ന കാര്യം……”
“അത് അമ്മച്ചി…. ന്നാലും ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല…. നമ്മുടെ ലച്ചു…… സ്നേഹിക്കുന്നവന്റെ കൂടെ ജീവിക്കാൻ ആഗ്രഹിച്ചത് ഒരു തെറ്റല്ല….. പക്ഷെ അവളെന്തിന് ഒന്നും അറിയാത്ത ഇച്ചായനെ ഇതിൽ കരുവാക്കിയെന്നാണ്…..അവളാരിയുന്നുണ്ടോ ഓരോ മനസും നീറിയത് എത്രത്തോളമാണെന്ന്……സന്തോഷമായി എവിടെയെങ്കിലും ജീവിക്കുന്നുണ്ടാകും രണ്ട് കുടുംബങ്ങളെ തമ്മിൽ പിരിയിച്ചിട്ട്…….
ചതി ഒരിക്കലും ലച്ചുവിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ലല്ലോ അമ്മച്ചി…..സ്വന്തം പോലെയല്ലിയോ നമ്മളെല്ലാം അവളെ കണ്ടേ….. അതുകൊണ്ടാണല്ലോ ഇപ്പോഴും ഒന്നും നശിപ്പിക്കാൻ കഴിയാതെ അവളുടെ ഓർമ്മകൾ എല്ലാം ഒരു പോറൽ പോലു മേൽക്കാതെ അതെ പടി ഈ വീട്ടിൽ അവൾക്കായി ഒരുക്കിയ റൂം……ഒന്നും… ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല…….”
“അവളുടെ പേര് പോലും ഇവിടെ പറയരുതെന്ന് പറയുമ്പോഴും അറിയില്ല ട്രീസ്സേ എന്നതാ എനിക്ക് എന്റെ കൊച്ചിനെ ഉള്ള് കൊണ്ട് വെറുക്കാൻ കഴിയാത്തതെന്ന്……”
“വേണ്ട ഒന്നും ഓർക്കേണ്ട അമ്മച്ചി….. ലക്ഷ്മി എന്ന അദ്യായം നമ്മുടെ മനസുകളിൽ മരിച്ചു പോയിരിക്കുന്നു……. കൂട്ടുകാരിയിലുമുപരി കൂടപ്പൂറപ്പിനെ പോലെ കണ്ടതല്ലേ ഞാൻ…. ആ എന്നോടുപോലും ഒന്നും പറയാതെ രണ്ട് കുടുംബം അവളുടെ സ്വാർത്ഥതയ്ക്ക് വേണ്ടി ബിന്നിപ്പിച്ചു പോയിരിക്കുന്നു….വെറുപ്പാ ലക്ഷ്മി ന്റെ മനസ്സിൽ നിനക്കുള്ള സ്ഥാനം…..”
ന്ന് പറഞ്ഞു കണ്ണ് തുടച് പുറത്തോട്ടിറങ്ങിയതും…. ശിവ പെട്ടന്ന് സൈഡിലോട്ട് മാറി നിന്നു……
അവളെയും മറികടന്ന് ട്രീസമ്മ പോയതും അവരുടെ വായിൽ നിന്ന വീണ വാക്കിൽ കണ്ണീർ വാർക്കാനല്ലാതെ ശിവയ്ക്കാകുമായിരുന്നില്ല……
കണ്ണ് നീർ പുറം കയ്യാൽ തുടച് നീക്കി കൊണ്ട്…..
ഇനിയും വൈകി കൂട….അവരെല്ലാം മറക്കാൻ ശ്രമിക്കുന്ന ഓർമ്മകൾ അതെനിക്ക് കൂടുതൽ മിഴിവോടെ അവർക്ക് മുന്നിൽ കൊണ്ട് വന്നേ മതിയാകൂ…… ഈ വെറുപ്പിന്റെ കാരണം അമ്മ ചെയ്ത ചതിയെന്ന് പറയുന്നു…. അതെനിക്ക് അറിയണമെങ്കിൽ അമ്മയുടെ ഓർമ്മകൾ ഇവരിൽ കൊണ്ട് വന്നേ മതിയാകൂ……അത് എന്താണെന്ന് ഇവരുടെ വായിൽ നിന്ന് തന്നെ എനിക്ക് അറിയണം…….
ന്ന് മനസ്സാൽ മൊഴിഞ് ചില തീരുമാനങ്ങളെടുത്തു കൊണ്ട് തന്റെ ജോലിയിൽ വ്യാപൃതയായി……..
*******************************************************
(അഭി)
രണ്ട് ദിവസത്തിന് ശേഷം ഇന്നാണ് നാട്ടീന്നു വന്നത്…..ജോലി കിട്ടിയേ പിന്നെ അമ്മയ്ക്ക് വിവാഹത്തെ കുറിച്ചല്ലാതെ ഒന്നും പറയാൻ ഇല്ല……വീട്ടിലോട്ട് ചെന്നാൽ ഒറ്റപ്പെടലിന്റെ കണക്ക് പറയാനേ രണ്ട് പേർക്കും കാണൂ…. പറഞ്ഞിട്ട് കാര്യമില്ല ആ വീട്ടിൽ ഞാൻ കൂടെ പോന്നാൽ പിന്നെ അവർ തനിച്…… ഇനി കെട്ടിയെ പറ്റുള്ളൂ…. അല്ലേൽ ഇനിയുള്ള പോക്കിൽ അമ്മ പിടിച്ചു കെട്ടിക്കുമെന്നുറപ്പാ…..🙂
വിവാഹം ന്ന് പറയുമ്പോ അദ്യം മനസിൽ വരുന്നത് ആ തല്ല് കൊള്ളിയെ ആണ്……
നാട്ടിൽ വച്ച് ശിവയുടെ വീട്ടിൽ നിന്നും അതിന്റെ വായീന്ന് വീണ വാക്കിൽ എടുത്തിട്ടലക്കാനാണ് തോന്നിയത്……
പറയുന്നതൊ ചെയ്യുന്നതൊ ഒരു ബോധം ഇല്ലാത്ത പെണ്ണ്……നാക്ക് ആണേൽ ചെന്നൈ എക്സ്പ്രസ് തോൽക്കും…..
അന്ന് മാളിൽ വെച്ച് എന്റെ ബൈക്കിനെ കാറ്റ് അഴിച്ചുവിട്ട് ഓടിയത……അതിനൊരു ഡോസ് കൊടുക്കണം എന്ന് മാത്രമേ അന്ന് അവളെ തിരഞ്ഞു കോളേജിൽ ചെന്നപ്പോൾ ഉദ്ദേശിച്ചിരുന്നുള്ളൂ……..
പക്ഷേ അവളുടെ വായിൽ നിന്നും വീണ് വാക്കിൽ ദേഷ്യം കയറിയ ഒന്ന് പൊട്ടിച്ചത്……..
ചുണ്ട് ചുളുക്കി കരയാൻ ഒരുങ്ങിയവളുടെ മുഖം കണ്ട് അതൊന്ന് മാറ്റാൻ വേണ്ടിയാ അവളിലേക്ക് അടുത്തതെങ്കിലും….. എന്നോട് ചേർന്നു നിന്നപ്പോൾ അവളുടെ ഉയർന്നുപൊങ്ങിയ ഹൃദയമിടിപ്പ് അതെന്നെ എന്തൊക്കെയോ ചെയ്യാൻ പ്രേരിപ്പിച്ചു……
അങ്ങനെയൊന്നും ചെയ്യണമെന്ന് കരുതിയതല്ല പക്ഷേ അവളുടെ ഹൃദയതാളം തന്നെ അവളിലേക്ക് അടുപ്പിക്കുവായിരുന്നു…… കണ്ണ് നിറച്ച് ഞെട്ടിത്തരിച്ച് നിന്നവളെ മാറ്റി നിർത്തി അവിടെ നിന്നും ഇറങ്ങിയപ്പോൾ അന്നാ നിമിഷം തീരുമാനിച്ചത ആ അഹങ്കാരിയെ ഞാൻ തന്നെ കെട്ടത്തുള്ളൂ എന്ന്……ആ കാന്താരിടെ എരുവ് അതെനിക്ക് മാത്ര മതിയെന്ന്…….
ഒടിച്ചു മടക്കി എടുക്കാൻ കുറച്ചു പാടുപെടേണ്ടി വരും…..ഇനി ഇപ്പൊ അന്ന് ഞാൻ ചെയ്ത പ്രവർത്തിക്ക് തിരിച്ചടിയുമായി വരുവോ ആവോ…..
ന്നൊക്കെ ഓർത്തുകൊണ്ട് അല്ലുവിന്റെ കോളേജിനു മുന്നിലൂടെ തന്റെ ബുള്ളറ്റിൽ നീങ്ങവേയാണ് റോഡ് ക്രോസ് ചെയ്തു സിപ്പപ്പ് വലിച്ചു കുടിച്ചു കൊണ്ട് നടന്നുവരുന്ന അല്ലുവിനെ കണ്ടത്…….
കോളേജിന് കുറച്ചു വിട്ടുമാറി ഒരു തണൽ നൽകുന്ന വലിയ മരത്തിനു ചുവട്ടിൽ ബുള്ളറ്റ് നിർത്തിവെച്ച് അതിലും ചാരി അവൾ വരുന്നതും നോക്കി നിന്നു…….
ഒരു കയ്യിൽ സിപ്പപ്പ് വലിച്ചു കുടിക്കവേ മറുകയ്യിൽ രണ്ട് ലോലിപൊപ്പും ഒതുക്കി വെച് ഒരു കൂസലുമില്ലാതെ റോഡ് ക്രോസ് ചെയ്ത് വന്ന അല്ലു തനിക്ക് കുറച്ചു മുന്നിലായി നിൽക്കുന്ന അഭിയെ കണ്ടതും കയ്യിലുള്ള ലോലിപൊപ് പാന്റിന്റെ പോക്കറ്റിൽ തിരുകി വെച് കാലിയായിട്ടും അതിന്റെ ആത്മാവ് ഊറ്റി കുടിച്ചോണ്ടിരുന്ന സിപ്പപ്പ് കവർ നിലത്തോട്ടിട്ട് കൊണ്ട് മനസ്സിൽ……
മാതാവേ…..ഇങ്ങേര് ഇനി ആരെ കെട്ടിക്കാനാണോ ഇവിടെ കുറ്റിയും പറിച്ചു വന്നു നിൽക്കുന്നെ……
വൃത്തികെട്ട ജന്തു വല്ലാതെ മെയിന്റ് ചെയ്യേണ്ട വെറുത്തു പോയി……കാപാലികൻ……തൂ…..
ന്നൊക്കെ അന്ന് കോളേജിൽ വെച്ച് അവൻ ചെയ്ത പ്രവർത്തികൾ മനസ്സിലേക്ക് വന്നതിന് അവനെ ഉള്ളാലെ പ്രാകി കൊണ്ട് അങ്ങനെയൊരാളവിടെ ഇല്ലെന്നുള്ള യാതൊരു ഭാവവും മുഖത്ത് വരുത്താതെ അവനെയും മറികടന്ന് മുന്നോട്ട് പോകവേ….
“ഡി….. അഹങ്കാരി…….”
ന്ന വിളി കേട്ട് കലികയറിയ അല്ലു വെട്ടിത്തിരിഞ്ഞു കൊണ്ട്…..
“അഹങ്കാരിയെന്ന് തന്റെ കുഞ്ഞമ്മയെ പോയി വിളിയെടാ……”
ന്ന് പറഞ് കഴിഞ്ഞാണ് താൻ ആരോടാണത് പറഞ്ഞതെന്നവൾക്ക് കത്തിയത്……
മാതാവേ നാവ് ചതിച്ചോ……വല്ല ആവശ്യം ഉണ്ടായിരുന്നോടി പരട്ടെ….. കുരുത്തംകെട്ട നാവ് അല്ലെങ്കിലും ആവശ്യമില്ലാത്തിടത്ത് കേറി ഡയലോഗ് പറയാൻ അതിനെ കഴിഞ്ഞിട്ടേ വേറെയാരും ഉള്ളൂ…….
ന്ന് ആത്മയടിച്ചു കൊണ്ട് പെട്ടെന്ന് വെട്ടിത്തിരിഞ്ഞു പോകാൻ നിൽക്കുന്നതിനുമുന്നേ അവന്റെ കൈ അവൾക്കു മുന്നിലായി തടസ്സം തീർത്തു നിന്നു……
“അങ്ങനെ അങ്ങ് പോയാലോടി അഹങ്കാരി…… നിന്റെ നാക്കിന്റെ നീളം ഇതുവരെ കുറഞ്ഞില്ല…… അന്ന് തന്നെ ഡോസ് എന്താ അത്രയ്ക്കും ഏറ്റില്ലേടി അച്ചായത്തി കൊച്ചെ…….”
നാറി…..അലവലാതി…..😬
ന്നൊക്കെ മനസ്സിൽ പല്ലു കടിച് അങ്ങേരെ തെറി വിളിച്ചു കൊണ്ടിരുന്നു……
“അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്ക സാറിനെന്താ വേണ്ടെ….ഞാനായിട്ട് അങ്ങോട്ട് ഒന്നിനും വരുന്നില്ലല്ലോ അതുകൊണ്ട് ഇങ്ങോട്ടും ഉണ്ടാക്കാൻ നിൽക്കണ്ട……പെൺകുട്ടികളെ വഴിതടയലാണോ കേരള പോലീസ്ന്റെ ഡ്യൂട്ടി…..വഴീന്നൊന്ന് മാറടോ…..”
ന്ന് പറഞ്ഞു കൊണ്ട്…..അഭിയെ ഒന്ന് ചെറഞ്ഞു നോക്കി മുന്നോട്ട് നടന്നതും……
“അവിടെ നില്ലെടി വടയക്ഷി…..മുതിർന്നവരെ കേറി എടാ പോടാന്ന് വിളിക്കുന്നൊ…… നിന്റെ നാവടക്കിയില്ലേൽ വലിച്ചെടുക്കും ഞാൻ…..”
“ഡോ വടയക്ഷി നിന്റെ അമ്മൂമ്മയെ വിളിയെടോ….. അല്ല തനിക്ക് എന്നതാ വേണ്ടത്…….”
“നിന്റെ നാവിന്റെ നീളം ഞാൻ കുറയ്ക്കുന്നുണ്ട്……ഇനിയെങ്ങാനും എന്നെ കാണുമ്പോൾ എടാ പോടാന്നെങ്ങാൻ വിളിച്ചാലുണ്ടോ….. മര്യാദക്ക് ആണേൽ ഞാനും മര്യാദക്കാ….. എന്നെ വെറുതെ വെടക്കാക്കരുത്….. ഇനി കാണുമ്പോൾ നിന്റെ വായിൽ നിന്ന് അഭിയേട്ടൻ എന്നെ വരാവൂ…..ഞാൻ കെട്ടാൻ പോകുന്നവൾ അങ്ങനെ വിളിക്കുന്നത എനിക്കിഷ്ടം…….”
“അതിന് താൻ കെട്ടാൻ പോകുന്നവളോട് പറഞ്ഞാൽ പോരെ എന്നെ പിടിച്ചിരുത്തി പറയുന്നതന്നാത്തിനാ…….”
“കാരണം…..കെട്ടുന്നുണ്ടെങ്കിൽ ഞാൻ നിന്നെ തന്നെ കെട്ടത്തുള്ളൂ…… എന്റെ കൊച്ചുങ്ങളുടെ അമ്മച്ചിയെ ആയിട്ട് നീ തന്നെ മതിയെടി പുല്ലേ…….”
“അത് താൻ മാത്രമങ്ങ് തീരുമാനിച്ചാൽ മതിയൊ….. എനിക്ക് തന്നെ വേണ്ട…… വായിനോക്കി പോലീസ്……”😬😬
“ആടി നോക്കും….. വേണ്ടി വന്നാൽ ഇനിയും നോക്കും അഭിനവ്…. പക്ഷെ അത് ഞാൻ കെട്ടാൻ പോകുന്നവളെയാകുമെന്ന് മാത്രം….. നോക്കാൻ പാകത്തിന് നീ ഇങ്ങനെ വന്ന് നിൽക്കുന്നുണ്ടല്ലോ….. എന്റെ പെണ്ണിനെ നോക്കാൻ എനിക്ക് നിന്റെ അനുവാദം പോലും വേണ്ട…… പിന്നെ പൊന്നുമോൾ ഉറഞ്ഞു തുള്ളുമ്പോൾ ഒരു കാര്യം കൂടി ഒന്ന് ഓർത്തേക്ക്….. കഴിഞ്ഞ ദിവസം തന്നെ ആ ഹിക്കി ഇപ്പോഴും അവിടെ തന്നെ ഉണ്ടല്ലോ അല്ലേ…….”
ന്ന് പറഞ്ഞതും അവൾ പെട്ടെന്ന് തന്നെ കഴുത്തിൽ ചുറ്റിയ സഖാഫിൽ പിടിച്ച് അങ്ങേരെ ചെറഞ്ഞു നോക്കിയതും……
അവളുടെ കോർപ്പിച്ചുള്ള നോട്ടത്തിൽ അഭി കള്ളച്ചിരിയോടെ മീശയും പിരിച്ച് വച്ചുകൊണ്ട്……
“മായുമ്പോ പറഞ്ഞാൽമതി….. അഭിയേട്ടൻ… ഒന്നൂടെ സീൽ വച്ചേക്കാം….ഈ പ്രവർത്തി എനിക്ക് മാത്രം സ്വന്തമായാൽ മതി…… അപ്പോ ഏട്ടൻ വരട്ടെ ഡി അഹങ്കാരി…….”
ന്ന് പറഞ് സൈറ്റ് അടിച്ചു കൊണ്ട് ബുള്ളറ്റിൽ കയറി പറപ്പിച്ചു വിട്ടു…….
അവന്റെ വാക്കിൽ തിരിച്ചൊന്നും പറയാൻ കഴിയാതെ അവൻ പോകുന്നതും നോക്കി കലികയറിയ അല്ലു നിലത്താഞ്ഞു ചവിട്ടി കൊണ്ട്…….
“ജന്തു…… അലവലാതി…… വായിനോക്കി….. പരട്ട പോലീസ്…… നിന്റെ വായിൽ ഞാൻ പന്നി പടക്കം വെച് പൊട്ടിക്കൂടാ ഇടിക്കട്ടെ….. നാറി… മസിലും പെരുപ്പിച് പണി ഉണ്ടാക്കാൻ വന്നേക്കുവാ……ഒരു കൊഭിയേട്ടൻ…….”😬
ന്നൊക്കെ മുറുമുറുത്തു കൊണ്ട് വെട്ടിത്തിരിഞ്ഞു കോളേജിലേക്ക് നടന്നു…….
*********************************************************
നേരം സന്ധ്യയോടടുക്കവേ……. കളത്തിൽ പറമ്പ് മാൻഷനിലേക്കായി ഒരു ബ്ലാക്ക് ഓടി ഇരമ്പലോടെ വന്നു നിന്നു…….
കാറിന്റെ കോ ഡ്രൈവർ സീറ്റിൽ നിന്നിറങ്ങിയ ആൽഫ്രെഡ് കുരിശിങ്കൽ അത്യധികം കോപത്തോടെ തന്റെ കാൽപാദങ്ങൾ വീടിനകത്തേക്ക് ചലിപ്പിച്ചു…..
ഡ്രൈവർ സീറ്റിൽ നിന്നിറങ്ങിയ അദ്ദേഹത്തിന്റെ മകൻ ഫ്രെഡറിക് കുരിശിങ്കൽ തന്റെ മുഷ്ടിചുരുട്ടി ആൾക്ക് പുറകെയായി അകത്തേക്ക് പ്രവേശിച്ചു……
അകത്തേക്ക് കയറിയ ആൽഫ്രെഡ് അവിടം നടുങ്ങുമാറുചത്തിൽ……..
“സകരിയ………”
എന്നലറിയതും…..
ദൂരയാത്ര കഴിഞ്ഞുവന്ന സക്കരിയയും തരകനും ആ ശബ്ദം കേട്ട് ഹാളിലേക്കായെത്തിയിരുന്നു………
സകരിയായെ കണ്ട ആൽഫ്രെഡ് അത്രയും കോപത്തോടെ ആൾക്കടുക്കലേക്കടുത്തു കൊണ്ട് കോളറിൽ കുത്തി പിടിച്ചു……
“ചതിച്ചു മതിയായില്ലേ സകരിയാ നിനക്ക്…… ഇന്ന് നീ ബാംഗ്ലൂരിൽ പോയി നേടിയെടുത്ത ആ ഡീൽ ഉണ്ടല്ലോ…… അതെനിക്ക് മാത്രം അവകാശപ്പെട്ട അർഹതപ്പെട്ട ഒന്നായിരുന്നു…… എന്റെ ഏറെനാളത്തെ പ്രയത്നമായിരുന്നു……അതാണ് നീ ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കിയത്…….”
“ആൽഫ്രെഡ് നീ അറിയാത്ത കാര്യം പറയരുത്……. നിങ്ങളെപ്പോലെ ഒരു കമ്പനി മാത്രമായിരുന്നു ഞങ്ങളുടേതും…… അല്ലെങ്കിലും ചെയ്യാത്ത തെറ്റിന് പഴിയേൽപ്പിക്കുന്നത് നിന്റെ സ്വഭാവമായിരുന്നല്ലോ…….അല്ലെങ്കിൽ ഞാൻ പോലും അറിയാത്ത ഒരു കാര്യം എന്റെ തലയിൽ ചുമത്തില്ലായിരുന്നു നി…..ഇന്നീ കാണുന്ന അകൽച്ച ഉണ്ടാകുമായിരുന്നില്ല…….”
“വേണ്ട സകരിയാ പഴയതൊന്നും എന്നെ ഓർമ്മിപ്പിക്കണ്ട……. കൂടപ്പിറപ്പിനെ പോലെ നിന്നെ കണ്ട തായിരുന്നു ഞാൻ ചെയ്ത തെറ്റ്……ആ നീയാണ് എന്നെ ചതിച്ചത്……. ആ ചതി ഒന്ന് കൊണ്ട് മാത്രമാണ് ഞാൻ നിന്നെ ഇത്രയും വെറുക്കുന്നത്……. സമ്മതിക്കില്ല നിന്റെ ഉയർച്ച അത് എനിക്ക് സഹിക്കില്ല……”
ന്നൊക്കെയുള്ള അവരുടെ വാക്ക് തർക്കമായി മുന്നേറാവേയാണ് അത് കേട്ട് അകത്തു നിന്നും വല്യമ്മച്ചിയും റോസിലിയും ട്രീസമ്മയും ഹാളിലേക്ക് കടന്നുവന്നു……..
രണ്ടു പേർക്കിടയിലെ വാക്കേറ്റത്തെ തരകൻ മയപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ആൽഫ്രഡിന്റെ മുഖത്തെ ദേഷ്യം പതിന്മടങ്ങ് ആയിരുന്നു……
“എന്നതാടാ മക്കളെ മതിയായില്ലേ നിങ്ങക്ക് തമ്മിൽ തല്ലിയത്……മാതാവേ നീ ഇതൊന്നും കാണുന്നില്ലേ…..ന്റെ കൊച്ചുങ്ങള്……”
ന്ന് പറഞ്ഞ് വല്യമ്മച്ചി തളർച്ചയോടെ കണ്ണീർവാർത്തു…..
അതേസമയം മുറ്റത്ത് ഡെവിയുടെ ലംബോർഗിനി ഇരമ്പലോടെ വന്നുനിന്നു…….
അതിൽനിന്നും കൊടുങ്കാറ്റ് കണക്ക് ഡേവിഡ് പുറത്തിറങ്ങി അകത്തേക്ക് കുതിച്ചതും അവനു പുറകെയായി എബിയും അകത്തേക്ക് പ്രവേശിച്ചു…….
കലിപ്പിൽ കയറിവന്ന ഡെവി അടുത്തുള്ള ഫ്ലവർ വേഴ്സ് ഊക്കോടെ നിലത്തോട്ടെടുത്തെറിഞ്ഞതും ആ നിമിഷം അവിടെ വാക്പോര് നടത്തിയവരുടെ ശ്രദ്ധ അവനിലേക്കായി പതിച്ചു…….
അവന്റെ കോപം മുഖത്തായി പ്രതിഫലിക്കുന്നത് കണ്ട ട്രീസമ്മ പെട്ടെന്ന് അവനടുത്തേക്കോടി വന്നാ കൈകളിൽ പിടിച്ചു കൊണ്ട്…..
“മോനെ വേണ്ടടാ……ഇനി നീയായിട്ട് തുടങ്ങി വെക്കല്ലേ ഡെവി……”
“അമ്മച്ചി മാറിനിൽക്ക്…..ഇന്നത്തോടെ ഇതിനൊരു തീരുമാനം ഉണ്ടാക്കിയ പറ്റൂ…… എന്റെ അപ്പന്റെ ദേഹത്ത് കൈ വെക്കുന്നതും നോക്കി കൈ കെട്ടി നോക്കിനിൽക്കാൻ കഴിയത്തില്ല എനിക്ക്…….”
ന്ന് പറഞ്ഞു നേരെ ഫ്രെഡറിക് നേരെ തിരിഞ്ഞു കൊണ്ട്……
“ഫ്രെഡ്ഡി….. എന്നെ നിനക്കറിയാലോ….. ഇപ്പോ…. ഈ നിമിഷം വിളിച്ചോണ്ട് പോടാ നിന്റെ അപ്പനെ…….അല്ലേൽ രണ്ടു കാലിൽ എണീറ്റു നടക്കുവേല നീയൊന്നും……”
“ഇല്ല…..നിന്റെ അപ്പനോട് പറഞ്ഞേക് എല്ലാം കണ്ടും കെട്ടും സഹിച്ചു നിൽക്കുവേല്ലെന്ന്……. ഓരോ കമ്പനിയുമായുള്ള കോൺട്രാക്ട് നിങ്ങൾ നേടിയെടുത് ഞങ്ങളെ അടിച്ചമർത്താൻ കഴിയും എന്ന് കരുതണ്ട…….”
തമ്മിൽ തമ്മിൽ വാക് പോരുകൾ മുറുകവെ മുറ്റത്തായി അല്ലു വിന്റെ സ്കൂട്ടി വന്നു നിന്നതും അതിനു പുറകെ ഓട്ടോയിൽ നിന്നുമായി അലീന ഇറങ്ങിവന്നു…….
ഓട്ടോയിൽ നിന്നിറങ്ങിയ അലീന കാറ്റുപോലെ വെപ്രാളത്തോടെ അകത്തേക്ക് കയറി പോകുന്നത് അല്ലുവും വീണയും ഞെട്ടലോടെ നോക്കി വേഗത്തിൽ അവരോടൊപ്പം അകത്തേക്ക് പ്രവേശിച്ചു…….
അകത്തേക്ക് കയറിയ അലീന പരസ്പരം ഷർട്ടിൽ കുത്തിപിടിച്ചു നിൽക്കുന്നു സകരിയയേയും ആൽഫ്രഡ്‌നേയും കണ്ട് പകച്ചു കൊണ്ട് പെട്ടെന്ന് തന്നെ ആൽഫ്രഡ്ന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട്……
“ഇ……ഇച്ചായാ വേണ്ട…..വന്നേ പോകാം ഇച്ചായ….. ഇ….ഇങ്ങനെ തമ്മിൽ തല്ലിയിട്ട് എന്ന……”
“വിട് അലീന….. ജയം ഇവർക്ക് മാത്രം അവകാശപ്പെട്ടതല്ല……ചതി ഇവരുടെ മാത്രം കുത്തകയായി കൊണ്ട് നടക്കുവല്ലേ……”
“ഇച്ചായ…..”
ന്ന് പറഞ്ഞു അലീന വിതുമ്പിയതും…..
“എന്നാത്തിനാടി നീ കണ്ണ് നിറയ്ക്കുന്നെ……ഇവരുടെ മുന്നിൽ ഒഴുക്കേണ്ടവയല്ല അത്…… എന്റെ കണ്ണ് വർഷങ്ങൾക്കു മുന്നേ തോർന്നു പോയതാ…..എന്ന് മുതലാണ് ഇവനും എന്റെ സ്വന്തം കൂടപ്പിറപ്പ് പോലെ നോക്കിക്കൊണ്ട് നടന്ന ന്റെ സ്വന്തമായിരുന്ന ലക്ഷ്മിയും കൂടെ ചേർന്ന് ചതിച്ചോ……അന്ന് വെറുത്തതാ ഈ സക്കരിയ കളത്തിൽ പറമ്പനെ…….”
“ആൽഫി ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കി പറയരുത് നി…… ഞാൻ പറയുന്നത് ഒന്ന് കേൾക്കാൻ പോലുമുള്ള മനസ്സില്ലാതെ ഇങ്ങനെ ഓരോന്ന് വിളിച്ചു പറഞ്ഞാൽ എന്റെ കയ്യും വെറുതെ ഇരിക്കുവേല……. നിനക്ക് എങ്ങനെ പറയാൻ കഴിയുന്നു ഞാൻ നിന്നെ ചതിച്ചെന്ന്…… അത്രയും വിശ്വാസമേ നിനക്ക് എന്നിൽ ഉണ്ടായിരുന്നുള്ളൂ……”
“വിശ്വാസം അത് പറയാനുള്ള അർഹത നിനക്കുണ്ടോ……എന്റെ കണ്മുന്നിൽ ഞാൻ കണ്ട തെളിവുകൾക്ക് എന്ന ഒരു അടിസ്ഥാനവുമില്ലേ…… നിന്റെ പതനം അത് മാത്രമാണ് എനിക്ക് വേണ്ടത്……നിനക്ക് കൂട്ടുനിന്നവളുണ്ടല്ലോ ലക്ഷ്മി…..ഒരിക്കലും അവൾ സമാധാനത്തോടെ ജീവിക്കി……”
ന്ന് പറഞ്ഞു മുഴുവനാകും മുന്നേ ആ ഹാളിലാകമാനം ചെറു ഈണത്തോടെ ഗാനം ഒഴുകിയിറങ്ങി……..
പരസ്പരം വാക്കുതർക്കത്തിൽ നിന്നവർ ഒരുവേള ആ ഈണത്തിൽ മൗനം പാലിച്ചു നിന്നു…….
ഇവരുടെ തർക്കത്തിൽ തളർന്നുപോയ വല്യമ്മച്ചി സോഫയിലായി ഇരുന്ന് കൈത്താങ്ങിയിരുന്നു കണ്ണുനീർ വാർക്കവേ….ഒഴുകിയിറങ്ങിയ ഗാനത്തിൽ ഒരു നിമിഷം നിശ്ചലമായി പൊടുന്നനെ മിഴികൾ ഉയർത്തി…….
അപ്പോഴേക്കും ഓരോ വരികളായി ആ ഗാനം എല്ലാവരുടെയും കാതിലേക്കായി ഒഴുകി……..
🎶ദിൽ യെ ബേചെയിൻ വേ,
രാസ്റ്റ പെ നൈൻ വേ…..
ദിൽ യെ ബേചെയിൻ വേ,
രാസ്റ്റ പെ നൈൻ വേ…….🎶
ആ ഗാനം കാതുകളിലായി അലയടിക്കവേ അവിടെ നിൽക്കുന്നവരിൽ പല ഹൃദയങ്ങളും ധ്രുതഗതിയിൽ മിടിച്ചു കൊണ്ടിരുന്നു……..
🎶സിന്ദരി ബെഹാൽ ഹൈ…..
സുർ ഹൈ ന താൽ ഹൈ…..
ആജാ സാൻവരിയാ, ആ, ആ, ആ, ആ…..🎶
ആ ഗാനം മുന്നോട്ട് പോകുന്നതിനനുസരിച്ച് വല്യമ്മച്ചിയുടെ കണ്ണിൽനിന്നും കണ്ണുനീർ ഒഴുകി ഇറങ്ങി…….ഒരു പിടച്ചിലോടെ……
“ട്രീസ്സേ…. റോ… റോസ്‌ലി…..ആ പാട്ട്…….”
ന്നു പറഞ്ഞു വിറയലോടെ എണീറ്റ് കൊണ്ട് ഗാനത്തിന്റെ ഉൽഭവത്തിലേക്കായി ചുവടുവെച്ചു……..
🎶താൽ സെ താൽ മിലാ,
ഹോ താൽ സെ താൽ മിലാ……….🎶
വല്യമ്മച്ചിയുടെ ഇരുവശങ്ങളിലുമായി പിടിച്ചുകൊണ്ട് ട്രീസയും റോസ്‌ലിയും ഉയർന്ന് വരുന്ന ഹൃദയമിടിപോടു കൂടെ അവരെ സ്റ്റെയർ കയറാൻ സഹായിച്ചു…..അവർക്ക് പുറകേയായി നിർവചിക്കാനറിയാത്ത ഭാവത്തോടെ ആൽഫ്രെഡും സകരിയയും തരകനും അലീനയും പിന്തുടർന്നു……
സ്റ്റെയർ കയറി മുകളിലത്തിയതും തങ്ങങ്ങൾക്കു മുന്നിലായുള്ള രൂപത്തിൽ മിഴികൾ പതിഞ്ഞതും അവർ തറഞ്ഞു നിന്നു പോയി………
ചുമന്ന ദാവണിയുടുത് അടുത്തുള്ള കുഞ്ഞു കസേരയ്ക്കു മുകളിലായി തന്റെ വലതുകാൽ വച്ച് ഇരു കൈ നിറയെ അണിഞ്ഞ ചുവന്ന കുപ്പിവളക്കയ്യാൽ കാലിലായി ചിലങ്കയണിയവേ…….അരയോളം വളർന്ന ഇടതൂർന്ന മുടിയിഴകൾ ആ മുഖം മറിച്ചിരുന്നു…… അന്തരീക്ഷത്തിലായി ഒഴുകിവരുന്ന ചെറുകാറ്റിൽ ആ മുടിയിഴകൾ ചെറുതായി തെന്നി നീങ്ങി കൊണ്ടിരുന്നു……..
ചിലങ്കയണിഞ്ഞു കൊണ്ട് അവർക്കെതിരെ യായി തിരിഞ്ഞുനിന്നു……അടുത്തുള്ള സിസ്റ്റത്തിലെ സ്വിച്ചിൽ വിരലുകൾ അമർന്ന പാടെ അവൾ അവർക്ക് അഭിമുഖമായി തിരിഞ്ഞു നിന്നവളുടെ മിഴികൾ അടഞ്ഞിരുന്നു……..
ആ രൂപം ആ വീട്ടിലെ മുതിർന്നവരിൽ നടുക്കം സൃഷ്ടിച്ചപാടെ ഡെവിയുടെ വായിൽനിന്നും……ശിവയുടെ നാമം ഉതിർന്ന് വീണിരുന്നു…….
അപ്പോഴേക്കും അന്തരീക്ഷത്തിൽ വീണ്ടും ഗാനം ഒഴുകി ഇറങ്ങി……അതോടൊപ്പം തന്നെ ശിവയ്ക്ക് പുറകിലായുള്ള സ്ക്രീൻ തെളിഞ്ഞു വന്നു………
🎶ദിൽ യെ ബേചെയിൻ വേ,
രാസ്റ്റ പെ നൈൻ വേ…..
ദിൽ യെ ബേചെയിൻ വേ,
രാസ്റ്റ പെ നൈൻ വേ…….
സിന്ദരി ബെഹാൽ ഹൈ…..
സുർ ഹൈ ന താൽ ഹൈ…..
ആജാ സാൻവരിയാ, ആ, ആ, ആ, ആ…..
താൽ സെ താൽ മിലാ,
ഹോ താൽ സെ താൽ മിലാ……….🎶
ഗാനം മുന്നേറവേ അത്രയും മെയ്‌വഴക്കത്തോടെയും ചടുലതയോടു കൂടെയും തന്റെ മിഴികൾ തെല്ലു പോലും തുറയ്ക്കാതെ ശിവ ഓരോ ചുവടുകൾ അവർക്കു മുന്നിലായി ആടിക്കൊണ്ടിരുന്നു……
ശിവയ്ക്ക് പുറകിൽ ഓടിക്കൊണ്ടിരിക്കുന്ന സ്ക്രീനിൽ അവളുടെ അമ്മയുടെ ചുവടുകൾക്കനുസൃതമായി താളത്തിൽ ഒത്തൊരുമയോടെ ശിവയും നിറഞ്ഞാടവേ അവൾക്കു മുന്നില് നിൽക്കുന്ന ഒത്തിരി മിഴികൾ ആ കാഴ്ചയിൽ ശ്വാസം പോലും എടുക്കാൻ മറന്നു നിന്നുപോയി……
നിന്നിടത്തു നിന്നൊന്ന് ചലിക്കുവാൻ പോലും കഴിയാതെ ആൽഫ്രെഡും സകരിയയും നിന്നപ്പോൾ……തന്റെ മുന്നിലെ കാഴ്ച ഉൾക്കൊള്ളാൻ കഴിയാത്ത വിധം വല്യമ്മച്ചിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി………
“ലക്ഷ്മി……..”
ന്ന നാമം അവിടെ മുന്നിൽ നിൽക്കുന്നവരുടെ ഉള്ളിലായി കടന്നുവന്നു……അത്രയും സാമ്യം ആയിരുന്നു ശിവയിലും അവളുടെ അമ്മയുടെ ചലനങ്ങളിലും…….
🎶മേരി ചാൽ സെ ചാൽ മിലാ,
താൽ സെ താൽ മിലാ,
ഹോ താൽ സെ താൽ മിലാ……….🎶
സ്ക്രീനിൽ ലക്ഷ്മിയെ ചേർത്തുപിടിച്ചുകൊണ്ട് ഇരുകുടുംബങ്ങളും നിൽക്കവേ അതിനു മുന്നിലായി നിൽക്കുന്ന ശിവയുടെ വേഗതയേറിയ ചുവടുകൾ ഇടറി കൊണ്ട് കിതപ്പോടെ നില തായി ഊർന്നുവീണതിനുപുറമേ അവളുടെ മുടിയിഴകൾ അവളുടെ മുഖം മറച്ചു കൊണ്ട് നിലത്തായി പടർന്നു കിടന്നു……..
തുടരും……..