March 23, 2025

പ്രണയശ്രാവണാസുരം : ഭാഗം 21 (1)

രചന-  അമീന

ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ അവളുടെ ചുംബനത്തിൽ അവളുടെ അരയിലായി പിടി മുറുക്കിയ തന്റെ കയ്യിലായി ചുണ്ട് ചേർത്ത് വെച്ച് ബെഡിലേക്കായി കിടന്നു……

ഡെവിയുടെ റൂമിൽ നിന്നിറങ്ങിയോടിയ ശിവയുടെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകുന്നതിനനുസരിച് അവളുടെ കാലുകൾ അതിവേഗം ഇടനാഴി കടന്ന് ഹാളിലേക്കായി പ്രവേശിച്ചു…….

എന്നാൽ ഹാളിന് നടുവിലായി ബോധം കേട്ട് വീണ എബി…. പതിയെ കണ്ണ് തുറന്ന് നിലത്തുനിന്നും എണീക്കവേ… അവനരികിലൂടെ ശിവ കാറ്റ് പോലെ വീണയുടെ റൂമിലേക്കായി കയറി പോയതും…..

അവളുടെ കൊലുസിന്റെ ശബ്ദം തൊട്ടരികിലായി കേട്ട എബി….. കിടന്നിടത് നിന്ന് ഞെട്ടി എതിർവശത്തേക്കായി മുഖം തിരിച് നോക്കിയെങ്കിലും….. അവിടെയായി ആരെയും കാണാതെ ഞെട്ടി ചാടി എണീറ്റിരുന്നു……

ഇരുട്ടിലൂടെ ചുറ്റുപാടും നോക്കി നിലത്ത് വീണ പെൻസിൽ തപ്പിയെടുത് വീണ്ടാമതും കുരിശ് പോലെ വെച്ച്… അടഞ്ഞ ശബ്ദത്തോടെ വിറച്ചോണ്ട്….

“ആ… ആരാ…..വിടെ…..ഏത് നാറിയാടാ ഇരുട്ടത് പേടിപ്പിക്കാൻ ഇറങ്ങിയേക്കുന്നെ….. യൂ നൗ….. ഐയം ബ്രവ് ഹേ….. ന്റെ കർത്താവേ…. ഇനി ചിലപ്പോ മാടം പള്ളിയിലെ ആ ചിത്ത രോഗി പോലെ വല്ല അയിറ്റവും ഇവിടെ കാണുവോ……🙄

ന്നൊക്കെ തിങ്കി പതിയെ എണീറ്റ് ചുറ്റും നോക്കിയതും അവൻ പുറകിലായി ശിവയുടെ വാതിൽ കൊട്ടിയടഞ്ഞതും….. ഞെട്ടിത്തരിച്ചു തിരിഞ്ഞു നോക്കിയ എബി…..

“പേടിപ്പിക്കാതെ പുറത്ത് വാടാ പന്നികളെ…..”

ന്ന് രോധിച്ചോണ്ട്…..

പാട്ട് പാടി ധൈര്യം കൊണ്ട് വന്ന് മെല്ലെ എസ്‌കേപ്പ് അടിക്കാം….

ന്ന് തിങ്കിയ എബി ആ ഇരുട്ടിൽ നിന്ന് തൊണ്ട ഒന്ന് ശരിയാക്കി……

🎶ഒരു മുറയ് വന്ത് പത്തായ…. തോം… തോം… തോം……🎶

കള്ള പന്നി അല്ലേലും ഇരുട്ടിൽ നിക്കുമ്പോൾ ഒരു പട്ടെങ്ങാൻ ഓർത്ത് പോയാൽ…..എവിടെന്നാണെന്ന് അറിയുവേല ആ ടൈം കൃത്യമായി ഓട്ടോ പിടിച്ചു വരുന്ന പാട്ട് അങ്ങനെയുള്ളവയാകുo…..😬😬….എനിക്ക് ചെറിയതായിട്ട് പേടിയോഫിബിയ ഉള്ളതാണ്…. അതീ യെക്ഷികൾക്കൊന്നും അറിയണ്ടല്ലോ….. പേടിപ്പിച്ചങ് കൊന്നാൽ മതിയല്ലോ…..😬😬

ഓക്കേ നെക്സ്റ്റ് സോങ്……

🎶പുതുമഴയായി വന്നു ഞാൻ പുളകം കൊണ്ട് 🎶

പാട്ട് ക്യാൻസൽ 😬😬….മനുഷ്യനെ ജീവിക്കാൻ സമ്മതിക്കരുത് മനസേ…..😏

ന്ന് പറഞ്ഞു പതിയെ ഓരോ ചുവടു പുറകിലോട്ട് നടന്നോണ്ടിരുന്നു…..

കർത്താവേ വെള്ളം കുടിക്കാൻ ഇറങ്ങിയപ്പോഴെങ്കിലും ഈ നാല് കെട്ടിന്റെ മിനി വേർഷനിലും ഒരു കുഞ്ഞു യെക്ഷി ഒക്കെ ഉണ്ടാകാം….. ന്ന് ഞാൻ ചിന്തിക്കേണ്ടിയിരുന്നു……

ന്ന് തിങ്കി പുറകോട്ട് കാൽ എടുത്തു വെച്ചതും….. എന്തോ ഒന്നിൽ തടഞ് നിന്ന എബി ആലില പോലെ വിറച്ചു കണ്ണുകൾ ഇറുകെ അടച്ചു…. കയ്യിലെ പെൻസിൽ കുരിശ് പോലെ പിടിച് തിരിഞ്ഞു……

“ന്റെ പൊന്ന് യെക്ഷിക്കുഞ്ഞേ….. ഞാൻ ഇതിലെ അറിയാതെ വഴി തെറ്റി വന്ന കുഞ്ഞാടാണെ…… നിങ്ങടെ പോളിസി ചോര കുടിയാണെന്ന് അറിയാം…..നിനക്ക് അറിയാത്തത് കൊണ്ട ഇന്ക് തീരെ ചോരയില്ല….സത്യം…..

കഴിഞ്ഞ ആഴ്ച കൂടെ ഡോക്ടറെ കാണിച്ചപ്പോൾ പറഞ്ഞതാ അനക് തീരെ കണ്ണീച്ചോര ഇല്ലല്ലോന്ന്….

ആ ന്നെ വെറുതെ ടച്ചിങ്‌സ് ആക്കണോ….. മൂക്കി പൊടിക്ക് പോലും തികയില്ല….. അത്രയും നിനക്ക് നിര്ബദ്ധമാണെൽ അപ്പുറത്തെ റൂമിൽ കിടക്കുന്നില്ലേ ഒരുത്തൻ…… അവനെ ഒന്ന് ടച്ചിക്കോ….. കുറച്ചു പോയാലും അവനിൽ സ്റ്റോക്ക് ഉണ്ടാകുo…..എന്നെ വെറുതെ വിട്ടേക്ക്….എനിക്ക് കെട്ടി പിള്ളേരെ ഉണ്ടാക്കാനുള്ളതാ……”

ന്ന് പറഞ്ഞു മുന്നിൽ നിൽക്കുന്ന ആളുടെ കൈ കുനിഞ്ഞു നിന്ന് പിടിച്ചതും….

“എന്നതാടാ കോപ്പേ… ഇവിടെ ഇരുട്ടത് നിന്നേച്ചും പിച്ചും പേയും പറയുന്നോ……”

ന്നുള്ള പരിചിത ശബ്ദം കേട്ട്…

യാരത്….ഇന്ത കുരൽ……🙄

ന്ന് തിങ്കി ആ നിൽപ്പിൽ തലചരിച് ഒരു കണ്ണ് തുറന്ന് നോക്കിയതും….. തന്റെ മുന്നിൽ വടി പോലെ നിക്കുന്ന ഡെവിയെ കണ്ട്……

“ബ്രോ…. നിയാ…….”😁

ന്ന് ഇളിച്ചോണ്ട്….. വന്ന പേടിയെ നിഷ്കരുണം ആട്ടി പായിച്ചു നിവർന്നു നിന്നതും……ഡെവി…

“തനിക്ക് എന്നതാടാ ഇവിടെ പണി……. ആരെ കെട്ടിക്കാനാ ഈ പെൻസിലും പിടിച്ചോണ്ട്…..”

ന്ന് ചോദിച്ചതിന് എബി ചുണ്ടിൽ വിരൽ വെച്ച്…

“ശൂ…. മിണ്ടല്ലേ…… യൂ നോ….. പെൻസിൽ ഈസ്‌ സേഫ്റ്റി……ഡെവി…. നിനക്കറിയാഞ്ഞിട്ട…. ഇവിടെ…. ഇവിടെ ഏതോ ചിത്തരോഗിയുണ്ടെടാ……”

“വാട്ട്‌….. ചിത്ത…..”

“ഐ മീൻ…. പ്രേതെടോ……”😬

“പ്രേതം……നിന്റെ തലയ്ക്കു എന്താടാ പറ്റിയെ….സത്യo പറഞ്ഞോ നീ നാട്ടീന്നു വന്നപ്പോ വല്ല കുപ്പിയും കൊണ്ട് വന്നായിരുന്നോടാ പന്നി…. അതും അടിച് രാത്രി ഇറങ്ങിയേക്കുവാ……ചിത്ത ന്നും പറഞ്ഞോണ്ട്…….”

“ഒന്ന് പോടാപ്പാ…. കുപ്പി….അതിനൊക്കെ ടൈം തന്നിരുന്നോ നി…. ചാടി തുള്ളി വന്നിട്ട്….. സത്യാടാ…. ഞാൻ കേട്ടതാടാ…. ഞാനെ അടുക്കളയിൽ വെള്ളം കുടിക്കാൻ പോയതാ അപ്പൊ ഒറ്റ ഓട്ടം…….”

“ആര് നിയോ……”🤨

“ഓഹ്…😬.. ഞാനല്ല……. പ്രേതാടോ….ഞാനെ കേട്ടോള്ളൂ ഞാൻ മാത്രെ കേട്ടോള്ളൂ…….”

“നീ ഇത് നന്ദനം കളിക്ക……”

“അല്ല… ച്ചിലും ച്ചിലും കൊലുസ്……ഡാ ഓടിപ്പോയാടാ…..കൊലുസും കൊണ്ട്……”

“തനിക്ക് തലയ്ക്കു വല്ല ഓളം കാണും…… രാത്രി ഇറങ്ങി പിച്ചും പേയും പറയുന്നു….. ഇങ്ങോട്ട് വാടാ കോപ്പേ……”

ന്ന് പറഞ്ഞു അവനേം പൊക്കിയെടുത്തു റൂമിലേക്ക് കൊണ്ട് പോയി കതകടച് ഡെവി ബെഡിലേക്ക് കിടന്ന് മുന്നോട്ട് നോക്കിയതും….. വാതിൽക്കൽ എന്തോ ചിന്തിച്ചു നിക്കുന്ന എബിയെ കണ്ട്……

“ഡാ പന്നി ആ ലൈറ്റ് ഓഫ്‌ ചെയ്ത് വന്നു കിടക്കുന്നുണ്ടോ…. അല്ലേൽ കൊണ്ട് വന്ന പോലെ പുറത്ത് കൊണ്ടിടും ഞാൻ…..”

ന്ന് കലിപ്പ് ആയതും..

“ന്നാലും ഡെവി ആ കൊലുസ്…. ഞാൻ കേട്ടതാടാ…. രണ്ട് വട്ടം കേട്ട്..😁… ഒന്ന് ബിഫോർ ബോധം പോവൽ….. രണ്ട് ആഫ്റ്റർ ബോധം പോവൽ…..”🤔

“അതിന് നിനക്ക് ബോധം ന്ന് പറഞ്ഞത് ഉണ്ടോ……ലൈറ്റ് കെടുത്തടാ കോപ്പേ….”

“ആ കെടുത്തുവാ…. ഓഹ്… എനിക്കൊന്ന് സംശയിക്കാനും പറ്റില്ലേ…….”😏

ന്ന് പറഞ്ഞു പുച്ഛിച്ചു തിരിഞ്ഞതും…… അവിടെ ബെഡിലായി എന്തോ കണ്ണിലുടക്കിയ എബി അത്‌ കയ്യിലായി എടുത്തോണ്ട്…..

“ഡെവി… ഇതെന്നാടാ ഒരു മുത്ത്…. ഇതാരുടെയാ…….ന്റെ കർത്താവെ ആ യെക്ഷി മുത്തുo അഴിച് വെച്ച് പോയേക്കുവാണോ…..”

ന്ന് പറഞ്ഞു അതിലേക്ക് ഉറ്റു നോക്കിയതും….. ബെഡിലായി എണീറ്റിരുന്ന ഡെവി അവന്റെ കയ്യീന്ന് അത്‌ മേടിച്ചിട്ട് നോക്കി കൊണ്ട്…….

“ഇതവളുടെ അരയിലെ കരിമണി മുത്തല്ലെ…….”

ഏത് തവളയുടെ…….🙄

ന്ന് എബി തിങ്കിയതും ഡെവി…..

“ഇതെങ്ങനെയാ ഇവിടെ വീണേ….. ഓഹ് പെണ്ണിന് അല്ലേലും അടങ്ങാൻ അറിയത്തില്ലല്ലോ…..പിടിച്ചു വെച്ചപ്പോൾ പൊട്ടി പോയതാകും……വട്ട് പെണ്ണ്…..”

ന്ന് പറഞ്ഞത് കേട്ട എബി ഞെട്ടി കൊണ്ട്…

“കള്ള നസ്രാണി….. സത്യo പറഞ്ഞോ ഏതവളെയാ നീ ഇവിടെ വിളിച്ചു കയറ്റിയെ….. ന്റെ കർത്താവേ നീ ഇത് കേൾക്കുന്നില്ലേ…. ന്റെ ബ്രോ പിഴച്ചു…അവന്റെ ചരിത്രം……”

“ഡാ പന്നി മിണ്ടാതിരിയാടാ……”😬

“ഞാൻ മിണ്ടും… സത്യം പറയടാ ആരുടെ അരയിലെയാ ഇത്…… നീ ന്റെ അളിയനെ ചതിക്കുവാണല്ലേ……”

“വാട്ട്‌…. അളിയൻ……”

“ഐ… മീൻ… ശിവ…..ഞാൻ അളിയൻ ആക്കിയതല്ലായിടുന്നോ ആദ്യം……”😁🤭

ന്ന് പറഞ്ഞു ഇളിച്ചോണ്ട് നിന്ന് പെട്ടന്ന് മുഖത്തായി ഗൗരവo വരുത്തി കൊണ്ട്….

“സത്യം പറഞ്ഞോ ആരുടെ അരയിലെയാ ഈ മുത്ത്…….”

ന്ന് പിരികം പൊക്കി ചോദിച്ചതും….

“ഓഹ് ആരുടേം അല്ല….. ആ സെൽഫിയൂറിക് ആസിഡ് എനിക്കിട്ട് പണിയാൻ വന്നായിരുന്നു……”

“ആര് ശിവയോ……”

ന്ന് ചോദിച്ചതിന് ഡെവി സൈറ്റ് അടിച്ചതും…. എബി ഇളിച്ചോണ്ട്…..

“ശിവ വന്നോ….. മ്മ് മ്മ്…..എന്നതാ ഇവിടെ നടന്നെ….വല്ല ഡിങ്കോൾഫിവേഷൻ വിത്ത്‌ കോളാബ്രിക്കേഷൻ……”😁

ന്ന് ചോദിച്ചതിന് ഡെവിയുടെ രൂക്ഷമായ നോട്ടത്തിൽ എബി ഒന്ന് കൊട്ട് വാ ഇട്ടോണ്ട്…

“ആ…..എന്താന്ന് അറിയില്ല ഭയങ്കര ഉറക്കം വരവ്…..ഞാൻ ഉറങ്ങുവാ…… അപ്പൊ രാത്രിയാത്രയില്ല….. വോക്കെ ഗുഡ്‌ നൈറ്റ്…….”

ന്ന് പറഞ്ഞു ഇടം കണ്ണിട്ട് ഡെവിയെ നോക്കി ബെഡിലേക്ക് വീണു……

ഡെവിയാണെൽ എബിയെയൊന്ന് നോക്കി ചിരിച്….. മനസ്സിൽ…..

പെണ്ണെ നിന്റെ കൊലുസ് എബിയെ യെക്ഷിയാണെന്ന് തെറ്റിദ്ധരിച്ചേക്കുവാ……എന്നാൽ ആ ശബ്ദം കേൾക്കുന്ന നിമിഷം എന്നിൽ പ്രണയം നിറക്കുവാണല്ലോ പെണ്ണെ…….

നിന്റെ ആ ചുംബനമുണ്ടല്ലോ……പറയാതെ വയ്യ അറിയാതെയാണേലും നിന്നിൽ നിന്നുമൊഴുകി വന്നതിൽ ഞാൻ ലയിച്ചു പോയി പെണ്ണെ…..

ന്ന് മനസ്സിൽ പറഞ്….. നേരത്തെ ശിവയിൽ നിന്ന് ലഭിച്ച ചുംബനവും ഓർത്ത് പതിയെ ഉറക്കിലേക്ക് വഴുതി വീണു……

ഡെവിയിൽ നിന്നും ഓടിയകന്ന ശിവ വീണയുടെ റൂമിൽ കയറി കതകടച്ചു നിറഞ്ഞൊഴുകിയ മിഴികളാൽ വാതിൽക്കലായി പടിഞ്ഞിരുന്നു….

വലത് കയ്യാൽ വാ മൂടി വിതുമ്പലോടെ……

“കൃഷ്ണ…. നിക്…. നിക്കെന്താ പറ്റിയെ… ഞാൻ….ഞാൻ എന്താ ചെയ്തേ….. മനസ്….ഒ…. ഒരു നിമിഷം…… കൈ വിട്ട് പോയപ്പോൾ ഞാൻ… നിക്കോർക്കാൻ പോലും പറ്റണില്ല…… ചെ…

ഞാൻ അതും…..ആ അസുരനെ പിടിച്… അവൻ വിളിച്ചില്ലായിരുന്നേൽ ഞാൻ ചിലപ്പോ……

ന്റെ ഉറക്കം കെടുത്തി ദിനവും വരുന്ന ആ ചെമ്പൻ മിഴികൾ ഇന്ന് ആ അസുരനിൽ കണ്ടതുകൊണ്ടല്ലേ ന്റെ മനസിന്റെ തളം തെറ്റിയത്…… അതിലേക്ക് നോക്കിയപ്പോഴേക്കും ലയിച്ചു പോകാൻ മാത്രം അവയ്ക്ക് എന്ത് സ്വാതീനമാണ് എന്നിലുള്ളതെന്ന് നിക്ക് മനസിലാവണില്ല കൃഷ്ണ…..

ഇനി ഞാൻ എങ്ങനെയാ അവന്റെ മുഖത്തു നോക്കുന്നെ….. അവന്റെ കണ്ണിൽ നിറഞ്ഞു നിൽക്കുന്ന പ്രണയം…. അതെനിക്ക് താങ്ങാൻ കഴിയണില്ല…..അവന്റെ സാമീപ്യം ന്റെ ഹൃദയതാളം തെറ്റിക്കുവാ…… ആ മിഴികൾ എന്നിൽ എന്തൊക്കെയോ മാറ്റം കൊണ്ടുവരണത് പോലെ……

ആലോചിക്കും തോറും നിക്ക് തല പെരുക്കുവാ….. അവന്റെ പ്രണയത്തിൽ ഞാൻ വീണു പോയാൽ ന്റെ ഉദ്യമം മറന്ന് പോയാൽ…..ഞാൻ തോറ്റു പോകും കൃഷ്ണ…..

പാടില്ല…..നിക്ക് തോക്കാൻ കഴിയില്ല…..അവൻ…. ന്റെ…..ന്റെ ആരുമല്ല….. ഇനിയൊട്ട് ആകത്തും ഇല്ല…..നിക്ക് അവനിൽ നിന്നൊഴിഞ്ഞു മാറിയെ പറ്റൂ…..

എത്ര ഞാൻ ഒഴിഞ്ഞു മാറിയാലും അവന്റെ കയ്യിലെ രുദ്രാക്ഷം ലഭിക്കണേൽ അവനിലേക്ക് പോയല്ലേ പറ്റുള്ളൂ……രുദ്രാക്ഷം…… അതിന് മാത്രമേ ന്നെ ലക്ഷ്യത്തിലേക്ക് നയിക്കാൻ കഴിയൂ….. അത്‌ ന്റെ കയ്യിൽ എത്തണമെങ്കിൽ ചിലപ്പോൾ അവന്റെ നാട്ടിലോട്ട് പോകേണ്ടതായിട്ടും വരുവല്ലോ കൃഷ്ണ……

അവന്റെ കണ്ണിലെ പ്രണയം അത്‌ അവനെ എന്തൊക്കെയോ ചെയ്യിക്കുവാ……അവനിൽ നിന്നൊരു മോചനമില്ലെന്ന് പറയുന്നു…. ന്നെ ചേർത്ത് പിടിക്കുന്നു……അവന്റെ പ്രവർത്തികൾ എന്നിൽ ആ നിമിഷം ദേഷ്യം ഉണ്ടാകുമെങ്കിലും…… അടുത്ത നിമിഷം അതെല്ലാം ഒഴുകി ഇല്ലാതായി മാറുന്നതെന്താ കൃഷ്ണ……

തളർന്നു പോകുവാ…..ആരുടെയും മുന്നിൽ ഞാൻ ഇങ്ങനെ ആയിട്ടില്ല….. ന്റെ ഹൃതാളം വരെ അവന്റെ സാമീപ്യത്തിൽ ഉയർന്ന് മിടിക്കുവാ….. എന്നാലും അവന്റെ കൂടുതലായുള്ള അടുത്തിടപഴകൽ നിക്ക് സഹിക്കണില്ല…….

ന്നെ അതിലൊന്നും പെടുത്താതെ ന്റെ ലക്ഷ്യത്തിലേക്ക് എത്താൻ കൂടെ നിന്നേക്കണേ കൃഷ്ണ….. അതിന് വേണ്ടി നിക്ക് അവനിൽ നിന്നും അവന്റെ പ്രണയത്തിൽ നിന്നും ഒഴിഞ്ഞു മാറിയെ പറ്റൂ……

ന്നൊക്കെ ആലോചിച്ചു കൂട്ടി നിലത്ത് നിന്നെണീറ്റ് ബെഡിലായി കിടന്ന് മിഴികൾ അടച് ഉറക്കിലേക്ക് വഴുതി വീണു……

ചെറുതായി മയങ്ങിയ ശിവ നേരം പുലർച്ചോയോടടുത്തായി ഉറക്കമുണർന്നത് ആ ചെമ്പൻ മിഴികളുടെ അകമ്പടിയോടെയായിരുന്നു…..

എന്നത്തേക്കാൾ ഇന്നത്തെ സ്വപ്നത്തിൽ ആ മിഴികളുടെ ഉടമയ്ക്ക് ഡെവിയുടെ മുഖമാണെന്ന് തിരിച്ചറിഞ്ഞതും….. ശിവ ഞെട്ടലോടെ ബെഡിൽ നിന്ന് ചാടിയെണീറ്റു നെഞ്ചിലായി കൈ വെച്ചു……

എണീറ്റിരുന്നിട്ടും….ഏറെ നേരം സ്വപ്നത്തിലായി തെളിഞ്ഞ പ്രണയം തുളുംമ്പുന്ന ചെമ്പൻ മിഴികളിലായുടക്കി നിന്നു……അതെത്തി നിന്നത് രാത്രിയിൽ അവളെറിയാതെ ഡെവിക്ക് നൽകിയ ചുംബനത്തിലായിരുന്നു…..

അതോടെ അവൾ തലയോന്ന് കുടഞ് പെട്ടന്ന് എണീറ്റ് സമയം നോക്കി….

പുലർച്ചെ 5.00 കഴിഞ്ഞു….. എണീക്കുന്ന നേരം ആകുന്നെയുള്ളൂ…..

എന്നും പതിവായി കുളിച്ചു വരുമ്പഴേക്കും കറവക്കാരൻ പാല് കറന്നു വെച്ച് പോയിട്ടുണ്ടാകും….അത്‌ കുപ്പിയിലാക്കി കടയിൽ കൊണ്ട് കൊടുക്കും….. വരും…..

ഇന്നിനി ഉറക്കം വരില്ല……. അങ്ങനെയുള്ളവയാണല്ലോ ഓരോന്ന് മനസ്സിൽ തെളിയണെ കൃഷ്ണ….

മനസ് കൈവിട്ട് പോകാതെ കാത്തോണെ നിയ്….

ന്ന് മനസ്സിൽ പറഞ്ഞു കതക് തുറന്ന് റൂമിന് വെളിയിൽ ഇറങ്ങി തന്റെ റൂമിലേക്ക് കയറി…

വീണയും അല്ലുവും നല്ലയുറക്കമാണ്…. അവരെ ഉണർത്താതെ അലമാരയിൽ നിന്നും തോർത്തും ഡ്രെസ്സും എടുത്ത് കുളി പുരയിലേക്ക് നടന്നു…..

ഏതായാലും കറവക്കാരൻ നാണു ചേട്ടൻ വരാൻ സമയമാകും…. അതിന് മുൻപ് കുളത്തിൽ പോയി കുളിച് വരാം…… തണുത്ത വെള്ളത്തിൽ തല നനച്ചു ആ അസുരന്റെ ആ പുതിയ ഭാവം മനസിന്ന് നീക്കണം…..

പ്രണയം കൊണ്ടിറങ്ങിയേക്കുവാ കാലൻ….

ന്ന് പിറുപിറുതോണ്ട് അടുക്കള വഴി കടന്ന് പുറത്തേക്കുള്ള ലൈറ്റ് ഇട്ട് മുറ്റത്തേക്കിറങ്ങി….

കഴിഞ്ഞ രാത്രിയിലെ മഴയുടെ അവശേഷിപ്പെന്ന കണക്കെ ഇലകളിൽ നിന്നും മഴത്തുള്ളികൾ മുറ്റത്തേക്കായി ചെറുതായി പതിക്കുന്നുണ്ടായിരുന്നു….

അതുകൊണ്ട് തന്നെ ചെറു കുളിര് അവിടെമാകെ പൊതിഞ്ഞതിലൂടെ തന്റെ ഡ്രെസ്സും പിടിച്ചു പുലർക്കാല വെട്ടത്തിൽ അവള് കുളപ്പുര ലക്ഷ്യമാക്കി നടന്നു…..

അങ്ങിങ്ങായി കളം തീർത്ത കുഞ്ഞു ചെളിവെള്ളങ്ങൾ മറികടന്നു അവള് കുളപ്പുര വാതിൽ തുറന്ന് അകത്തേക്ക് കയറി…..

മഴ ഉണ്ടായിട്ടും കുളം കലങ്ങിയില്ലെന്ന് മനസ്സിൽ ഓർത്ത് വാതിൽ ചാരി പടവിലായി ഡ്രസ്സ്‌ വെച്ച് ദാവണി തുമ്പ് ചെറുതായുയർത്തി ആ പടവുളിറങ്ങി……

വെള്ളത്തിനു തൊട്ട് മേലെയുള്ള പടവിൽ നിന്ന് തന്റെ കാൽ വിരൽ വെള്ളത്തിലേക്കായി നീട്ടി സ്പർശിച്ചു….

“സ്സ്…. ന്തൊരു തണുപ്പാ ന്റെ കൃഷ്ണ……ഇന്ന് ഇതിൽ കുളിച്ചാൽ ഒന്നായങ് കുളിരൂലോ….. ഇന്നലത്തെ മഴയിൽ നീയും ഇങ്ങനെ തണുപ്പ് അധികരിപ്പിച്ചാൽ നിക്ക് പോയിട്ട് ഞാൻ വളർത്തിയ ന്റെ ആമ്പലിന് പോലും തണുപ്പ് സഹിക്കില്ലാട്ടോ…..”

ന്ന് പറഞ്ഞു അവളുടെ മിഴികൾ കുളത്തിന് കുറച്ചു അകലെ വെള്ളത്തിലായി പൊങ്ങി നിൽക്കുന്ന ഒത്തിരി ആമ്പൽ മൊട്ടുകളിലായി പതിച്ചു….

ആ മിഴികൾ അവയിൽ പതിക്കവേ….. കണ്ണുകൾ വിടർന്നു വന്നതോടൊപ്പം അധരത്തിൽ ചെറു ചിരി തത്തി കളിച്ചു…….

ന്റെ കൃഷ്ണ ന്താ അത്‌…. ന്റെ ആമ്പൽ അല്ലെ വിരിഞ്ഞേക്കണേ…..വിരിയാത്ത അനേകം മോട്ടുകൾക്കിടയിലായി വിരിഞ്ഞു നിൽക്കുന്ന കുറച്ചതികം വെള്ളായമ്പലിനെ കൂടുതൽ അഴക് കൂട്ടാനായി അതിന് നടുവിലായി തെളിഞ്ഞു നിൽക്കുന്ന നീലയമ്പൽ അവളുടെ മിഴികളിലെന്ന പോലെ മനസിലും പുഞ്ചിരി വിരിയിച്ചു……..

അതിലേക്കായി മിഴികൾ പതിയവേ എന്തോ ഓർത്തെന്ന പോളെ അത്യധികം സന്തോഷത്തോടെ അവള് തന്റെ കണ്ണുകൾ ചിമ്മിയടച്ചു തുറന്ന് ആ പടവിലായിരുന്നു……. ഓരോന്നോർത്തെടുത്തു……

വെള്ളയാമ്പലുകൾക്കിടയിൽ നിക്കുന്ന നീലയാമ്പൽ അതെന്റെ അച്ഛായുടെ കൂടെയുള്ള യാത്രയിൽ നിക്ക് കിട്ടിയതായിരുന്നു……അല്ല എന്നിലേക്കായി വന്ന് ചേർന്നതായിരുന്നു……

സ്കൂൾ കലോത്സവം കഴിഞ്ഞ് തന്റെ ഡ്രസ്സ്‌ പോലും അഴിച് മാറ്റാതെ അച്ഛയുടെ കൈ പിടിച്ചു തുള്ളി നടന്നിരുന്ന ആ 10 വയസുകാരിക്ക് കാണുന്ന കാഴ്ചകളെല്ലാം ഒരത്ഭുധമായിരുന്നു…….ആദ്യമായിട്ടുള്ള ദൂരയാത്രയിലേ കാഴ്ചകളായിരുന്നു……

അച്ഛയുടെ കയ്യിൽ തൂങ്ങി കാഴ്ചകൾ കണ്ട് തിരിച്ചു ബസിലായി വീട്ടിലേക്കായി മടങ്ങി വരും വഴി……

വഴിയോരത്തിനരികിലായുള്ള ചായക്കടയുടെ അടുത്തായി ബസ് അല്പസമയം നിർത്താവെ……. അച്ഛയുടെ കൈ പിടിച്ചു കൊണ്ട് ചായ കടയിലേക്ക് കയറി പോകുന്ന സമയവും…… തന്റെ കണ്ണുകൾ വലതു ഭാഗത്തായി സ്റ്റെപ് കയറി വരുന്ന കുട്ടിയുടെ കയ്യിലായിരുന്നു……..

ഇനിയും ഉണ്ട്

Leave a Reply