April 19, 2025

പൂത്താലി : ഭാഗം 69

രചന : അലൈക

അച്ഛന്റെ അടുത്തേക്ക് ചെന്നു കയറിയതും അച്ഛൻ നല്ല ഉറക്കം… അവിടെ തന്നെ കിടക്കാമെന്നുവെച്ചാൽ അച്ഛന് മാത്രം കിടക്കാൻ പാകത്തിനുള്ളതായിരുന്നു അവിടെയുള്ള കട്ടിൽ…. താഴത്തു കിടക്കാമെന്നു വെച്ചാൽ ഒരു ബെഡ്ഷീറ്റ് പോലും വിരിച്ചിടാൻ അവിടെയില്ല…ഔട്ട് ഹൌസിൽ പോയി തനിച്ചു കിടക്കാനും കഴിയില്ല…അപ്പോഴാണ് അവിടെയുള്ള ചെയർ കണ്ണിൽ ഉടക്കിയത്…ചെയർ എങ്കിൽ ചെയർ  ഞാൻ അവിടെയുള്ള ചെയർ വലിച്ചെടുത്തു  അച്ഛൻ കിടക്കുന്ന കട്ടിലിന്റെ ഓരത്തായി  ചേർത്തു വെച്ചു.. അതിൽ ഇരുന്നു അച്ഛന്റെ കാൽ ഭാഗത്തു  തല വെച്ചു കിടക്കാം എന്ന രീതിയിൽ…

മുറി അടക്കാനായി  വാതിലിന്റെ അടുത്തേക്ക് ചെന്നതും   മാറിൽ ഇരു കൈയും കെട്ടി നില്കുന്നു രാവണൻ…ഇത് പോയില്ലായിരുന്നോ…എന്റെ നോട്ടം ആ മുഖത്തു ചെന്നു നിന്നതും  ഒറ്റ പിരുകം ഉയർത്തി  എന്താ ഇതെനൊരു അർത്ഥത്തിൽ കൂർപ്പിച്ചൊരു നോട്ടം…ഞാൻ ഇവിടെ  നില്കാൻ പോകുന്ന കാര്യം  മനസിലാക്കിയ മട്ടുണ്ട് ….അതായിരിക്കണം ഇവിടെ തന്നെ നിന്നു കളഞ്ഞത്….”അത്‌ അച്ഛൻ ഇവിടെ ഒറ്റയ്ക്ക്… ”
“ഇന്നലെയും അച്ഛൻ ഒറ്റക്കായിരുന്നു…”

പെട്ടെന്ന് എനിക്കുള്ള മറുപടിയും വന്നു കഴിഞ്ഞു…
“”അതല്ല ഇന്ന് ഞാൻ ഉണ്ടലോ അച്ഛന് കൂട്ട്… ”
“ഇവിടെ ആരെയും കൂട്ട് നിർത്തില്ല…തനിക്ക് കിടക്കാനുള്ള സൗകര്യവും ഇവിടെയില്ല..താൻ ഔട്ട് ഹൗസിലേക്ക്‌ പോവാൻ നോക്ക്…. “ഒരു ദാക്ഷണ്യവുമില്ലാതെയുള്ള മറുപടി കേട്ട് എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു..”എനിക്കവിടെ  ഒറ്റയ്ക്ക് കിടക്കാൻ കഴിയില്ല… “ഞാൻ പറഞ്ഞു നിർത്തിയതും   രാവണന്റെ മുഖത്തൊരു ചിരി…
“ഒറ്റയ്ക്കൊക്കെ കിടന്നു ശീലിക്കണം…എപ്പോഴും അച്ഛന്റെ കൂടേ കിടക്കാൻ കഴിയോ… ”

മുകളിലേക്ക് എവിടെയോ നോട്ടം എറിഞ്ഞു   പറഞ്ഞതും  എനിക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു…. വൈദ്യര് ആയിപോയി ഇല്ല്ലേൽ  കാണായിരുന്നു… ഞാൻ അല്പം ആത്മസമീപനം പാലിച്ചു ദേഷ്യത്തെ കണ്ട്രോൾ ചെയ്തു നിർത്തി… ദശകാന്തൻ വൈദ്യര് വൈദ്യന്റെ കാര്യം നോക്കുന്നതായിരിക്കും നല്ലത് ..ഒരു പെൺകുട്ടിയെ   ഒരു പരിചയവുമില്ലാത്ത ഒരിടത്ത്  ഒറ്റയ്ക്ക് അടച്ചിട്ടതും പോരാ അവളുടെ വ്യക്തി സ്വാതന്ത്രത്തിൽ കൈ കടുത്തുന്നത് എവിടത്തെ ന്യായമാണ്…”

എന്റെ നീട്ടിയുള്ള വിളിയും  പെട്ടെന്നുള്ള മറുപടിയും കേട്ടിട്ട് ആണെന്നു തോന്നുന്നു വല്ലാത്തൊരു  നോട്ടം…എനിക്ക് ആരുടെയും വ്യക്തി സ്വാതന്ത്രത്തിൽ കൈ കടുത്തേണ്ട കാര്യമില്ല. ഈ ആശ്രമത്തിന് ചില്ല ചിട്ടകളൊക്കെയുണ്ട് അത് എല്ലാവരുടെയും ഇഷ്ട്ടത്തിനുസരിച്ചു ഞങ്ങൾക്ക് മാറ്റാൻ ഒന്നും കഴിയില്ല…  മറ്റുള്ളവർക്ക് അതെല്ലാം ബുന്ധിമുട്ട് ആകുമെന്നുള്ളത് കൊണ്ടാണ് ഞങ്ങൾ ആരെയും ഇവിടെ പ്രവേശിപ്പിക്കാത്തത്…പിന്നെ.ഈ നീട്ടിയുള്ള വിളി അതുവേണ്ട കാന്തൻ അങ്ങനെ വിളിച്ചോളൂ എന്നെ അറിയുന്നവരെല്ലാം എന്നെ അങ്ങനെ വിളിക്കുന്നതാണ് എനിക്കിഷ്ട്ടം”രാവണൻ  ചെറുതായൊന്നു  എന്റെ വായ അടപ്പിച്ചു കളഞ്ഞു..

“അച്ഛനെ ചികിൽസിക്കുന്ന വൈദ്യൻ കയറി പേര് വിളിക്കാൻ ഒന്നും എനിക്ക് പറ്റില്ല ഇതുപോലെയേ വിളിക്കു…”അച്ഛൻ കുറച്ചു  മുന്നേ പറഞ്ഞത്  എന്റെ  മനസിലൂടെ കടന്നു പോയി..”പക്ഷെ  ഈ വിളി ഇതെനിക്ക് ഭയങ്കര ഇറിറ്റേറ്റിങ് ആണ്…
“”ഈ ചെറിയൊരു കാര്യം ഇറിറ്റേറ്റിങ് ആയി തോന്നുകയാണെങ്കിൽ എന്റെ കാര്യമൊന്നു ഓർത്തു നോക്കിയേ.. എനിക്കും ഇവിടെ ഇറ്ററിറ്റേറ്റിങ് ആണ്… ഞാൻ പറഞ്ഞു നിർത്തിയതും ഒരു വല്ലാത്ത ചിരിയോടുള്ള നോട്ടം എനിക്ക് നേരെ വന്നു പതിഞ്ഞു… ആ ചിരിക്ക് ആളെ മയക്കാൻ കഴിയുന്ന ഒരു തരം ശക്തിയുള്ളത് പോലെ…

ഞാൻ ആ ചിരിയും നോട്ടവും പാടേ മറച്ചു 
വാതിൽ അടക്കാൻ തുടങ്ങിയതും  രാവണൻ വേഗം വാതിലിനു കുറുകെ വന്നു  കയറി നിന്നു…
“ഇവിടെ കിടക്കാൻ പറ്റില്ല…. ഇത് വലിയ കഷ്ടമായല്ലോ…. വാതിൽ ഒട്ടും അടയ്ക്കാൻ സമ്മതിക്കില്ല എന്ന മട്ടിലാണ് നിൽപ്.. രാവണൻ എന്നെ അവിടെ നിർത്തില്ല എന്ന് മനസിലായതും ഞാൻ വേഗം ചവിട്ടിതുള്ളിപുറത്തേക്കിറങ്ങി….എന്റെ പോക്ക് കണ്ടു ബോഡി ഗാർഡ് ആയി  പുറകെ വരുന്നുണ്ടെന്ന്  മഞ്ഞ വെളിച്ചത്തിൽ  തെളിഞ്ഞു നിൽക്കുന്ന നിഴലു കണ്ടപ്പോ എനിക്ക് മനസിലായി….കോഴികുഞ്ഞിനെ കൂട്ടിലേക്ക് കയറ്റാൻ നിൽക്കുന്ന യജമാനനെപോലെ…

“അശോകവനിയുടെ  അവകാശി ആണെന്ന് കരുതി  ഒരാളുടെ മേൽ സ്വന്തം ഇഷ്ട്ടം അടിച്ചേല്പിക്കുന്നതാണോ ദശകാന്താൻ വൈദ്യരെ ഇവിടത്തെ റൂൾസ്…”ഔട്ട് ഹൗസിലേക്ക്  നടക്കുന്നതിനിടയിൽ  ഞാൻ  രാവണനെ പിന്തിരിഞ്ഞു നോക്കി  ചോദിച്ചു…” സ്വന്തം ഇഷ്ട്ടമോ..what you mean….? “”അതുപിന്നെ   നാഴികയ്ക്ക് നാൽപതു വട്ടംവൈദ്യര് ഈ റൂൾസ് റൂൾസ് എന്ന് എടുത്തു പറയുന്നുണ്ടല്ലോ… …അച്ഛന്റെ കൂടേ  ഒരു മണിക്കൂർ സ്പെൻഡ്‌ ചെയ്യാനുള്ള സമയമേ അനുവദിച്ചു തരു എന്ന് പറഞ്ഞിട്ട്  വൈകിട്ട് തുടങ്ങി ഇത്രയും നേരം വരെയും ഞാൻ അച്ഛന്റെ കൂടേ തന്നെയായിരുന്നു.. അപ്പോഴൊന്നും ഈ റൂൾസ് എവിടെയും കണ്ടില്ല…അപ്പൊ ദശകാന്തൻ വൈദ്യരുടെ ഇഷ്ട്ടതനുസരിച്ചു റൂൾസ് ഒക്കെ  മാറ്റാനും  കഴിയും…….”

എന്റെ മറുപടി കേട്ട് അ കണ്ണുകൾ വിടരുന്നത് കണ്ടു ഒപ്പം പതിവുള്ള ആളെ മയക്കുന്ന ചിരിയും..
“അത്രയ്ക്ക് ഇഷ്ട്ടം  തോന്നുന്നവരോട്   മാത്രമേയുള്ളു ഈ സ്പെഷ്യൽ റൂൾസ്…. ചെറിയൊരു കൺസിഡറേഷൻ  ആയി കണ്ടാൽ മതി ……”രാവണൻ പറഞ്ഞത് കേട്ട് ഞാൻ ഒന്ന് ഞെട്ടി…സുമി പറഞ്ഞ വാക്കുകൾ കാതിലൂടെ തുളച്ചു കയറി…രാവണന്റെ കോട്ടയാ അത്‌..അവിടെ രാവണന്  എന്തും ചെയ്യാനുള്ള അധികാരവും കാണും…. സീതയെ അപഹരിച്ച   രാവണൻ അവളെ അവിടെ പാർപ്പിക്കാൻ അല്ല കൂടെ കൂട്ടിയത്  പിന്നെ എന്തിനാണെന്ന് ഞാൻ പറയാതെ നിനക്ക് അറിയാവുന്ന കാര്യമല്ലേ. …. “ഞാൻ മെല്ലെ ആ മുഖത്തേക്ക് നോക്കി…

ഇരുവരുടെയും മിഴികൾ ഒരു പോലെ കോർത്തു….
.ആ കണ്ണുകളിൽ തനിക്കായി എന്തോ കരുതി വെച്ചിരിക്കുന്നത് പോലെസുമിയുടെ വാക്കുകൾ തള്ളികളയാൻ കഴിയുന്നില്ല ….ആ കണ്ണുകളിൽ തന്നോടുള്ള പ്രണയമാണോ നിറഞ്ഞിരിക്കുന്നത്….
“ദശകാന്തൻ വൈദ്യര് എന്താ പറഞ്ഞെ…”ഞാൻ വേഗം  കേട്ടത് എന്താണെന്നു ഒരിക്കൽ കൂടി ഉറപ്പിക്കാൻ  എന്നോണം ചോദിച്ചു…”ഇന്ദ്ര നീല ശോഭയാർന്ന ആകാശ വീഥിയിൽ എന്റെ താറിനു മുന്നിൽ പ്രത്യക്ഷപെടുമ്പോൾ  നീ മാത്രമായിരുന്നു എന്റെ മുന്നിൽ   ബാക്കിയെല്ലാം  എന്റെ കണ്മുന്നിൽ നിന്നും മാഞ്ഞു പോയിരുന്നു..അന്ന് നിന്നെയും കൊണ്ട് ഈ അശോകവനിയിലേക്ക്  കയറുമ്പോൾ ഞാൻ ഉറപ്പിച്ചിരുന്നു…നീ ആയിരിക്കും  ഈ അശോകവനിയിലെ  എന്റെ സീതയെന്ന്… ”

ഒരു മുഴക്കത്തോടെ രാവണന്റെ വാക്കുകൾ എന്റെ നെഞ്ചിൽ പതിച്ചു…എന്റെ സംശയത്തിനുള്ള ഉത്തരങ്ങൾ എനിക്ക് മുന്നിൽ തുറന്നിട്ട് ഒരു ചിരിയോടെ രാവണൻ എന്നെ മറികടന്നു മുന്നോട്ട് പോകുമ്പോൾ  ഞാൻ കേട്ടത് വിശ്വസിക്കാൻ ആവാതെ തറഞ്ഞു നില്കുകയായിരുന്നു….. എന്റെ മനസ്‌ പല ചോദ്യങ്ങൾ കൊണ്ടും നിറഞ്ഞു…സീത അപഹരണവും രാവണനും…. ഇവിടെയും അത്‌ ആവർത്തിക്കപെട്ടുകഴിഞ്ഞിരിക്കുന്നു…..അശോകവനിയിലേക്ക് വന്നതുമുതലുള്ള കാര്യങ്ങൾ എന്റെ മനസിലൂടെ ഓടി മറിഞ്ഞു…എല്ലവരും അറിഞ്ഞു കൊണ്ടുള്ള ഒരു നാടകമായിരുന്നോ ഇത്‌.. അഭിയേട്ടനും ടീമിനും എല്ലാം അറിയാം..അതിന്റെ മുന്നോടി ആയിരിക്കണം നേരത്തെ തന്നെ മുന്നിൽ നിർത്തി അവിടെ അരങ്ങേരിയ  പാട്ടും ആട്ടവും…

പക്ഷെ ഒരിക്കലും എന്റെ മനസ്സിൽ കയറാനുള്ള അനുവാദം ഞാൻ നിങ്ങൾക്ക് തരില്ല രാവണാ…
ഞാൻ വേഗം ഔട്ട് ഹൗസിലേക്ക് കയറി വാതിലടച്ചു..മനസ്സിൽ മുഴുവനും രാവണൻ പറഞ്ഞ വാക്കുകൾ ആയതിനാലാവം നേരത്തെ തോന്നിയ പേടിയൊന്നും എനിക്കപ്പോ അവിടെ തോന്നിയില്ലാ….
ഉറങ്ങാൻ കിടന്നിട്ടുന്നിട്ടും  രാവണൻ പറഞ്ഞവാക്കുകളും ആ മുഖവും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു….

ഇതുപോലെ പലരും വന്നു ഇഷ്ട്ടം തുറന്നു പറഞ്ഞിട്ടുണ്ട്.. ബിനു സാർ  ഉൾപ്പെടെ ..പക്ഷെ അന്നൊന്നും തോന്നാത്ത എന്തോ ഒന്ന്  അലോസരപെടുത്തുന്നത് പോലെ….പെട്ടെന്നാണ് ഫോൺ  വൈബ്രേറ്റ് ചെയ്തത്… ഞാൻ കാൾ എടുത്തു നോക്കി..യുക്തിയാണ്..”കീർത്തു നീ ഇതെവിടെയാണ്…മാമി പറഞ്ഞപ്പോഴാണ് നീ മഹിമാമയുടെ അടുത്തേക്ക് പോയെന്ന് അറിഞ്ഞത്…””ഞാൻ ട്രെയിനിങ്  കഴിഞ്ഞു പിറ്റേന്ന് തന്നെ ഇങ്ങ് പോന്നു…  സുഖമല്ലേ നിനക്ക്..”പിന്നെ…സുഖം നിനക്കോ…. “””ആ.. “””എപ്പഴാ തിരിച്ചു വരുന്നേ… “”അറിയില്ലാ…””അതെന്താ… അവിടെ ബൈ സ്റ്റാൻഡേഴ്സിനെ നിർത്തില്ലെന്നല്ലേ പറഞ്ഞെ. പിന്നെ നീ എങ്ങനെ അവിടെ കയറി പറ്റി… “അത് കേട്ടതും   ആ രാവണന്റെമുഖം കണ്മുന്നിൽ തെളിഞ്ഞു…

എന്നെ ഇവിടെ പെടുത്തി കളഞ്ഞതാണെന്നു അവളോട് പറയാൻ കഴിയോ… ചെറിയൊരു കളളം അങ്ങ് കാച്ചി..”അത്‌ പിന്നെ ഇവിടെയുള്ള വൈദ്യന്റെ കൈയും കാലും പിടിച്ചു കയറി കൂടിയതാ… പിന്നെ അവിടെ എന്താ വിശേഷം…””നല്ല വിശേഷം…. ശിവേച്ചിയും ധനുവേട്ടനും  വിരുന്നു വന്നിട്ടുണ്ട്… യുകേഷ് ഏട്ടന്റെ ആരതിസൂപ്പർ ആണട്ടോ… നമ്മുടെ ഗായത്രി ഏടത്തിയെ പോലെയൊന്നുമല്ല.. വലിയമയോടൊപ്പം കട്ടയ്ക്ക്  പിടിച്ചു  നിന്നു  ആ വായ അങ്ങ് അടപ്പിച്ചു കളയും.. ഞങ്ങൾ നല്ല കൂട്ടാ.. ”

യുക്തി അവിടെയുള്ള ഓരേ വിശേഷങ്ങൾ പങ്കു വെച്ചു…അവളോട് സംസാരിച്ചു റൂമിലെ ലൈറ്റ് ഓഫ്‌ ചെയ്തു  ഫോണും ചെവിയിൽ വെച്ചു കിടന്നു സംസാരിക്കാൻ തുടങ്ങിയപ്പോഴാണ്  പുറത്തെ ട്രീ ഹൗസില്ലെ വെളിച്ചം ഞാൻ ശ്രദ്ധിച്ചത്..പകല് കണ്ടതിനേക്കാളും  നല്ല ഭംഗിയുണ്ട് ഇപ്പോ അത് കാണുവാൻ. ബെൻഡിൽ കിടന്നാൽ  നോട്ടം ചെന്നു നില്കുന്നത് ആ ട്രീ ഹൗസിലേക്കാണ് ..
മുറിയിലെ ലൈറ്റ് ഓഫ്‌ചെയ്താലും അവിടെ നിന്നും  വരുന്ന  വെളിച്ചം മുറിയിലേക്ക് പ്രകാശം  പരത്തിയിട്ടുണ്ട്.”ഡി.. യുകേഷ് ഏട്ടൻ എങ്ങനെയാ ഇപ്പോ…. “ഞാൻ ചുമ്മാ ചോദിച്ചു നോക്കി..

“ഇപ്പോഴും കുടിയൊക്കെ ഒക്കെയുണ്ട്. ..”
എല്ലാവരുടെയും മുന്നിലുള്ള ആളുടെ ഇമേജ്  ആരതി ഒറ്റ നിമിഷം കൊണ്ട് വലിച്ചു കീറിയത് കൊണ്ട് അതിന്റെ ഒരു നീരസം ആരതിയോട് ഉണ്ട്… അച്ഛമ്മയെ പേടിച്ച് പുറത്തൊന്നും കാണിക്കുന്നില്ലന്നേയുള്ളു…പെട്ടെന്ന് കിട്ടിയ അടി ആയതു കൊണ്ട് ഉൾകൊള്ളാൻ  ഒക്കെ സമയം വേണ്ടി വരുമായിരിക്കും… ആരതിയെ കൊണ്ട് ചെക്കപ്പിനൊക്കെ പോയിരുന്നു കഴിഞ്ഞ ദിവസം.. ”
മ്മ്..മുത്തശിയെ പേടിച്ചിട്ടായിരിക്കും,ഇനിയെങ്കിലും നന്നായി കണ്ടാൽ മതിയായിരുന്നു… വേറെ വിശേഷം ഒന്നുമില്ലല്ലോ ഞാൻ എന്നാ വെക്കട്ടെ… ”
“വെക്കാൻ ഇത്ര ധൃതിയെന്താ നിനക്ക്.. എല്ലാവരുടെയും വിശേഷങ്ങൾ നീ തിരക്കി കൂട്ടത്തിൽ  നിന്റെ എനിമിയെ പറ്റി നീ എന്താ ചോദിക്കാത്തത്.. “യുക്തി  ശ്രീയെ പറ്റിയാണ്  പറയാൻ വരുന്നതെന്ന് എനിക്ക് മനസിലായി…

അവനെപ്പറ്റി ഇനി എന്താണ് അവളോട് ചോദിക്കേണ്ടത്…ഞാൻ ഏറ്റമുമധികം സ്നേഹിച്ചിരുന്ന  ആൾ ഇന്നെന്റെ വെറുപ്പിനും ഇരയായി മാറിയിരിക്കുന്നു….എന്റെ മനസാക്ഷിയെ ചോദ്യം ചെയ്തവനെ  എനിക്കൊരിക്കലും പഴപോലെ സ്നേഹിക്കാൻ ആവില്ല…. എപ്പോഴോ ഞാൻ അവനെ എന്റെ മനസ്സിൽ നിന്നും പടിയിറക്കി കഴിഞ്ഞിരിക്കുന്നു.അടച്ചതൊന്നും വീണ്ടും തുറക്കാൻ ഇനി എന്നെക്കൊണ്ടാവില്ല… അതു അടഞ്ഞു കിടക്കുന്നതു തന്നെയാ അതിന്റെ ഭംഗി..
“ഡി.. വെച്ചോ… “”ഇല്ല… “പിന്നെ എനിമിയെ പറ്റി പറഞ്ഞപ്പോ എന്താ മൗനം…. ഏട്ടൻ നിന്നെ കാണാൻ വരുന്നുണ്ട്..”എന്നെയോ.. എന്തിനു. അതിന്റെ ഒന്നും അവിശ്വമില്ല.. ”

തന്റെ ആത്മഭിമാനത്തെ വരെ ഒരു നിമിഷം ചോദ്യം ചെയ്ത അവനെ ഞാൻ എന്തിനു കാണണം..”എടി.. ഏട്ടൻ…. ”
“യുക്തി മതി നിർത്ത്.. കഴിഞ്ഞതോന്നും ഇനിയിനിക്ക് കേൾക്കണ്ട… “ഏട്ടന് വേണ്ടി ന്യായികരിക്കാൻ തുടങ്ങിയ അവളുടെ വാക്കുകൾ ഞാൻ പിടിച്ചു കെട്ടി..യുകേഷ് ഏട്ടന്റെ തനി നിറം അറിയുമ്പോൾ ഇങ്ങനെയൊരു കുമ്പസാരം ഞാൻ പ്രേതീക്ഷിച്ചിരുന്നു ശ്രീയിൽ നിന്നും.. അവന് പകരം  യുക്തി തന്നോട് സംസാരിക്കുമെന്ന് ഒരിക്കലും പ്രേതീക്ഷിച്ചില്ല…സംസാരിക്കാനുള്ള മൂഡ് പോയതും ഞാൻ ഫോൺ വെച്ചു…

ഇനിയൊരു കൂടി കാഴ്ചയോ കുമ്പസാരമോ നമുക്കിടയിൽ വേണ്ട ശ്രീ .. അന്ന് നഷ്ട്ടപെട്ട നിന്നിലുള്ള വിശ്വാസം ഇനി ഒരിക്കലും  എനിലേക്ക് തിരിച്ചു  വരില്ല…അത്രത്തോളം നീ എന്റെ മനസിനെ മുറിവേവെല്പിച്ചു കഴിഞ്ഞിരിക്കുന്നു..ആ വേദനയിൽ ഒഴുകി വന്ന കണ്ണീരീനെ വാശിയോടെ തുടച്ചു മാറ്റി ബെഡിൽ നിന്നും എഴുന്നേറ്റു  ജനലിനരികിലേക്ക് നടന്നു…പെയ്യാൻ വിതുമ്പി നിൽക്കുന്ന കണ്ണീർ കണങ്ങളെ തുടച്ചു മാറ്റുന്നതിനിടയിലാണ്… ട്രീ ഹൗസിൽ നിന്നു ഒരു രൂപം  പുറത്തേക്ക് നോക്കി നില്കുന്നത് കണ്ടത്…ഞാൻ വേഗം ജനൽ വലിച്ചടച്ചു  കർട്ടൻ നേരെ വലിച്ചിട്ടു ബെഡിലേക്ക്  ചെന്നിരുന്നു… ആരായിരിക്കും അത്‌… ആ വേദനയിലും ഒരു പേടി എന്റെ മനസ്സിൽ കയറി പറ്റി..

തുടരും..

Leave a Reply