രചന : അലൈക
ടുമ്പ തകിടി.. ടുമ്പ തകിടി..ടുമ്പ തകിടി ടും…
ടുമ്പ തകിടി.. ടുമ്പ തകിടി..ടുമ്പ തകിടി ടും…
ആടണ കണ്ടാലും പാടണ കണ്ടാലും കാണാനഴകുള്ള പെണ്ണിവളാ കാണുന്നോരെല്ലാരും കണ്ണു വെച്ചീടും കരിനീല കണ്ണുകളുള്ളവളാനല്ല കട്ടിച്ചുവപ്പുള്ള ചുണ്ടുകളാ….അച്ഛന്റെ ഒപ്പം സംസാരിച്ചിരിക്കുമ്പോഴാണ് പുറത്തു നിന്നുള്ള കോറസ് കേട്ടത്…ഞാൻ അച്ഛനെ ഒന്നു നോക്കി….””അഭിമോനൊക്കെയാ.. അവർക്കിവിടെ ഒരു ബാൻഡ് ട്രൂപ്പ് ഒക്കെയുണ്ട്… നാടൻ പാട്ടിന്റെ.. ഇടയ്ക്ക് പ്രാക്ടീസിന്റെ ഭാഗമായി പാട്ടും ഡാൻസൊക്കെ ആയിട്ടു നല്ല മേളമായിരിക്കുമെന്ന്… ”
“ഇവിടെ കിടക്കുന്ന അച്ഛൻ ഇതൊക്കെ എങ്ങനെ അറിഞ്ഞു… “”.ഇന്നലെയും ഉണ്ടായിരുന്നു ഇതുപോലെ…ഇവിടെ കിടന്നു ചെറുതായി ചില പാട്ടുകൾ ഒക്കെ കേട്ടിരുന്നു….രാവിലെ ശങ്കരേട്ടനാ പറഞ്ഞെ ഇവിടത്തെ പിള്ളേരായിരുന്നുവെന്ന് അവർക്കു ഒരു ട്രൂപ്പ് ഉണ്ടോനൊക്കെ… എല്ലവരും അസല്ലു പാട്ടുകാരാ.. ഓരോന്നിന്റെയും ശബ്‌ദത്തിനൊക്കെ എന്താ ഭംഗി…”ഞാൻ വേഗം പുറത്തേക്കിറങ്ങി നടന്നു…ഇന്നലെ ഇവരുടെ ശബ്‌ദത്തിന്റെ മാധുര്യമാണ് തന്നെ ആ ഇരുട്ടിലും കാവടത്തിനു മുന്നിൽ കൊണ്ടെത്തിച്ചത്…എന്നിട്ട് ഇതുവരെ ഇങ്ങനെയുള്ള ഒരു ബാൻഡ് ടീം ഉള്ളത് പോലും അഭിയേട്ടന്റെ പറഞ്ഞില്ല…പറഞ്ഞിരുന്നേൽ ഇന്നലെ സ്വര മാധുര്യത്താൽ മനം നിറച്ച ശബദത്തിന്റെ ഉടമ ആരാണെന്നു അറിയാൻ കഴിയുമായിരുന്നു..
ഏതായാലും സമയം കിടക്കുവല്ലേ കണ്ടുപിടുക്കാം…
ഇരുട്ടിലും വർണ ബൾബുകളുടെ വെളിച്ചത്തിൽ പുറത്തു ആകമാനം പ്രകാശം പരന്നിരിക്കുന്നു…
പുറത്തെ മൈതാനത്തിൽ ആളുകൾ നിരന്നിരിക്കുന്നു,.. അവരെല്ലാം അവിടെയെന്നാകുമെന്ന് ഞാൻ ഊഹിച്ചു…വേഗം അവിടേക്ക് തന്നെ വെച്ചു പിടിച്ചു….മൈതാനത്തിന് ഒത്ത നടുക്കായി അഭിയേട്ടനു ടീം സും നിരന്നിരിക്കുന്നുണ്ട്. ഒപ്പം പല പല മ്യൂസിക്കൽ ഇൻസ്‌ട്രുമെൻറ്സ് എല്ലാം നിരത്തി വെച്ചു പാട്ടിനോത്തു താളം പിടിക്കുന്നു ഒപ്പം ആടുന്നു. .പാടുന്നു…നിഖിലേട്ടൻ ഫ്ലൂട്ടിലാണ്….
അജുക്കയും യദു ഏട്ടനും ഏതോ ഇൻസ്‌ട്രുമെന്റിൽ താളം പിടിക്കുവാണ്.. ആടണ കണ്ടാലും പാടണ കണ്ടാലും കാണാനഴകുള്ള പെണ്ണിവളാ കാണുന്നോരെല്ലാരും കണ്ണു വെച്ചീടും കരിനീല കണ്ണുകളുള്ളവളാ നല്ല കട്ടിച്ചുവപ്പുള്ള ചുണ്ടുകളാ…
അഭിയേട്ടനാണ് ആദ്യത്തെ വരികൾ
പാടിയത് അത് ഏറ്റു പിടിച്ചു ജിഷ്‌ണു ഏട്ടനും ശ്യം ഏട്ടനും അമലേട്ടനും. അജിത്തേട്ടനുമുണ്ട കൂടെ….അഭിയേട്ടനും ഗാങ്ങും എന്നെ കണ്ടതും വല്ലാത്തൊരു ചിരി വിടർത്തി ഒരു പ്രതേക താളത്തിൽ പാടികൊണ്ട് അടുത്തേക്ക് വരാനായി ആഗ്യം കാട്ടി…പോകാതെ മടിച്ചു മാറി നിന്നതും അഭിയേട്ടനും ജിഷ്ണു ഏട്ടന്നും എന്നെ വലിച്ചു അവരുടെ അടുത്തായി കൊണ്ട് നിർത്തി…
ഇവരൊക്കെ ശരിക്കും പൊളിയാണലോ എന്നു ഞാൻ ഓർത്തു പോയി.. എന്ത് നല്ലവണ്ണമാ പാടുന്നത് അതിനനുസരിച്ചു കൊട്ടി ആടുന്നുണ്മുണ്ട്….നിലഖിലേട്ടൻ ഫ്ലൂട്ട് വായിച്ചു നിർത്തിയതും…കണ്ടൊരാ നാൾ മുതൽ കൺമണി
നീയെന്റെ നെഞ്ചിലായി കേറിയില്ലേ….കണ്ടൊരാ നാൾ മുതൽ കൺമണിനീയെന്റെ നെഞ്ചിലായി കേറിയില്ല.ഇരുട്ടിന്റെ മറവിൽ നിന്നും ഒരു രൂപം അതിമധുര ശബ്ദത്തോടെയുള്ള ഈരടികൾ പാടികൊണ്ട് എന്റെ അടുത്തേക്ക് വരുന്നത് കണ്ടത്.. ആ ശബ്ദത്തിന്റെ ഉടമ ആരെന്നറിയാനുള്ള ആകാംഷയിൽ എന്റെ കണ്ണുകൾ വിടർന്നിരുന്നു..പാതി വെളിച്ചത്തിൽ നിന്നും ആ രൂപം മുന്നിൽ വന്നു നിന്നു പാടി.. ഇന്നലെ കേട്ട അതെ ശബ്‌ദം….
കാണും കിനാവിലായി എന്നും
വിരിയുമെൻ വെൺമേഘ പൂക്കളല്ലെ…
പെണ്ണെ നീയെന്റെ സ്വന്തമല്ലേ….ആരാധനയോടെ ആ കണ്ണുകളിലേക്ക് നോക്കി നിന്നതും…ആ കണ്ണുകളിൽ ഒരു കാന്തം മിന്നുന്നത് പോലെ എനിക്ക് തോന്നി…പെണ്ണെ നീയെന്റെ സ്വന്തമല്ലേ….. (കോറസ് )അവസാന വരിയോടൊപ്പം അഭിയേട്ടനും ജിഷ്ണു ഏട്ടനും അമലേട്ടനും പാടിയത് കേട്ട് ഞാൻ രാവണനിൽ വേഗം നോട്ടം പിൻവലിച്ചു….ചന്ദന ഗന്ധം തഴുകിടുമ്പോലെല്ലാം നിൻ വരവായിരുന്നു..ചന്ദന ഗന്ധം തഴുകിടുമ്പോലെല്ലാം നിൻ വരവായിരുന്നു
അന്ന നടപോലടുക്കുന്ന നേരത്ത്കാർമുകിൽ പോയ് മറഞ്ഞുപെണ്ണ് നാണം കുണുങ്ങി നിന്നു….രാവണൻ അടുത്ത വരി പാടി തുടങ്ങിയതും നീണ്ടു കിടക്കുന്ന പുൽതകിടിടിന്റെ ഒരറ്റത്തു ഞാനും സ്ഥാനം പിടിച്ചു നിന്നു..അത്രയ്ക്ക് മനോഹാരിതയുണ്ടായിരുന്നു ആ ശബ്ദതിന്….പെണ്ണ് നാണം കുണുങ്ങി നിന്നു…..( കോറസ്)
അവസാന വരി വീണ്ടും അവർ എന്റെ അടുത്തു വന്നു കോറസ് ഇട്ടു ഏറ്റുപാടുമ്പോൾ വല്ലാത്തൊരു ചമ്മൽ എവിടെനിന്നോ എന്റെ മുഖത്തു വന്നു നിറഞ്ഞു…അവരെല്ലാം എന്തൊക്കെയോ അർത്ഥം വെച്ചു എന്നെ നോക്കി കളിയാക്കുന്നത് പോലെ എനിക്ക് തോന്നി….ആടണ കണ്ടാലും പാടണ കണ്ടാലും കാണാനഴകുള്ള പെണ്ണിവളാ കാണുന്നോരെല്ലാരും കണ്ണു വെച്ചീടും കരിനീല കണ്ണുകളുള്ളവളാ നല്ല കട്ടിച്ചുവപ്പുള്ള ചുണ്ടുകളാ..( കൊറസ് )എന്നെ പിടിച്ചു വലിച്ചു നടുക്ക് നിര്ത്തി എന്റെ ചുറ്റിനും ആടിയും പാടിയും താളം പിടുക്കുന്നവരെ നോക്കി രാവണൻ ഒരു ചിരിയോടെ മാറി നില്കുന്നത് കണ്ടു..അഭിയേട്ടൻ ഇടുന്ന സ്റ്റെപ് ഒക്കെകണ്ടിട്ട്ഇനിക്ക്ചിരിവരൂന്നുണ്ടായിരുന്നു..തലയൊക്കെ കുടഞ്ഞു ഇരു കൈയും മുൻപോട്ട് പിന്നോട്ടും എടുത്തു തുള്ളി ഏതാണ്ടൊരു സ്റ്റെപ്.. ഇടയ്ക്ക് ഓരോ സ്റ്റെപ് ഇട്ടു കാട്ടി എന്നെയും കണ്ണുകൊണ്ട് കളിക്കാനായി നിർബന്ധിച്ചു കൊണ്ടിരുന്നു…
ഞാൻ ഒതുങ്ങി മാറി നിന്നതും മുഖവും വീർപ്പിച്ചു ഒരു ഉന്തു വെച്ചു തന്നതും ഞാൻ രാവണന്റെ മേലേക്ക് വീണു വീണില്ല എന്ന മട്ടിൽ അരികിലേക്ക് എത്തിയിരുന്നു…
പരസ്പരം നോട്ടമിടഞ്ഞ നേരം അധരങ്ങളിൽ മന്ദസ്മിതം വിടർത്തി ഒരു കള്ള ചിരി…നുണക്കുഴി പുഞ്ചിരിയാലെ നീ നോക്കിയാൽ ഉള്ളിൽ കൊടി കയറും…നുണക്കുഴി പുഞ്ചിരിയാലെ നീ നോക്കിയാൽ ഉള്ളിൽ കൊടി കയറും..പുരപ്പെരുംമ്പറ കൊട്ടിക്കയറുമ്പോൾവർണ്ണങ്ങൾ പാറി വീണു…..
മേലെ താരകം മിന്നി നിന്നു…മേലെ താരകം മിന്നി മാഞ്ഞു…( കോറസ് )അഭിയേട്ടന്റെയൊക്കെ കോറസ് കേട്ടതും ഞാൻ രാവണന്റെ ശബ്‌ദത്തിൽ നിന്നും പുറത്തേക്ക് കടന്നു…എന്തൊരു മന്ത്രികഥയാണ് ആ ശബ്ദതിനു പോലും ഇങ്ങനെയും വരികളിൽ ആഴ്നിറങ്ങി കൊണ്ട് ഒരാൾക്കു പാടാൻ കഴിയുമോ…അതും ഒരു യഥാർത്ഥ കാമുകന്റെ അതെ ഭാവത്തിൽ…
എൻ തിലകക്കുറി നിൻ തിരു നെറ്റിയിൽ സിന്ദൂരമായി പടരുംഎൻ തിലകക്കുറി നിൻ തിരു നെറ്റിയിൽ സിന്ദൂരമായി പടരും..വരികളോടൊപ്പം ആ മാന്ത്രിക കണ്ണുകളിൽ വിടർന്ന തീക്ഷണമായ നോട്ടത്തിൽ രാവണ ഭാവം ഇടയ്ക്കെപ്പോഴോ ഹൃദയത്തിൽ നിന്നും ഒഴുകി വന്നത് പോലെ എനിക്ക് തോന്നി..
ചൂടുള്ള ചുംമ്പനം ചുണ്ടിലായി കിട്ടുന്ന
നാളുകളെന്നു വരും….രാവണൻ വല്ലാത്തൊരു ചോദ്യഭവത്തോടെ ചുണ്ടിൽ ചെറു പുഞ്ചിരിയോടെ പാടി നിർത്തിയതും..ആ രാവുകളെന്നുണരും…
അഭിയേട്ടനും ഗ്യാങ്ങും എനിക്ക് ചുറ്റും വട്ടമിട്ടു. ചോദ്യഭാവത്തിൽ ആ കോറസ് മുഴക്കിയതും ഞാൻ അവരെ എല്ലാവരെയും നോക്കി കണ്ണുരുട്ടി….
എല്ലവരും അറിഞ്ഞു കൊണ്ട് കളിയാക്കുന്നത് പോലെ അവർക്കൊപ്പം രാവണനും അതെല്ലാം ആസ്വദിക്കുന്നുണ്ട്… അവർക്കു മുന്നിൽ അകപ്പെട്ട ഇരയായി മാറിയോ എന്നൊരു സംശയം..എൻ തിലകക്കുറി…നിൻ തിരു നെറ്റിയിൽ… സിന്ദൂരമായി പടരും…ഒരു പ്രതേക താളത്തോടെ രാവണൻ എന്റെ അടുത്തു വന്നു പാടിയതും ഞാൻ ഒന്ന് ഞെട്ടി…കാണുന്നോരെല്ലാരും കണ്ണു വെച്ചീടും
കരിനീല കണ്ണുകളുള്ളവളാനല്ല കട്ടിച്ചുവപ്പുള്ള ചുണ്ടുകളാ… (കോറസ് )ആടണ കണ്ടാലും പാടണ കണ്ടാലും കാണാനഴകുള്ള പെണ്ണിവളാ കാണുന്നോരെല്ലാരും കണ്ണു വെച്ചീടും കരിനീല കണ്ണുകളുള്ളവളാ നല്ല കട്ടിച്ചുവപ്പുള്ള ചുണ്ടുകളാ….(കോറസ് )
രാവണൻ ഒഴിച്ച് ബാക്കിയെല്ലാവരും എന്റെ അടുത്തേക്ക് വന്നു തുള്ളി. തകർക്കികയായിരുന്നു…. നിഖിലേട്ടൻ ആണേൽ സ്പ്രിംഗ് പോലെയാണ്.. ഓരോ ചാട്ടവും എവിടെ ചെന്ന് അവസിക്കുന്നതെന്നും പറയാൻ കഴിയില്ല…
പാടി കഴിഞ്ഞതും ശരിക്കും ഒരു ഉത്സവ പറമ്പിൽ നിൽക്കുന്ന പ്രേതീതി….ആഹ്ലാദതിമിർപ്പിൽ കൈകൾ കൊട്ടി എല്ലവരും പിരിഞ്ഞു പോയതും ഞാനും ബാൻഡ് ടീമും രാവണനും മാത്രമായി അവിടെ…പാട്ടു കഴിഞ്ഞിട്ടും അതിന്റെ ആവേശംആർക്കും കെട്ടടങ്ങിയിട്ടില്ല നിഖിലേട്ടന് എന്റെ കൈ പിടിച്ചു വലിച്ചതും അതെ സ്പീഡിൽ അത് പിൻവലിച്ചു…അപ്പോഴാണ് രാവണന്റെ പുതിയൊരു ഭാവം ഒരു നിഖിലേട്ടന്റെ മുഖത്തേക്ക് വീഴുന്നത് കണ്ടത്…
ഈ രാവണന്റെ നോട്ടവും ഭാവത്തിലും എന്തൊക്കെയോ പന്തിക്കേട് മണക്കുന്നുണ്ട്.. കുറച്ചു മുൻപ് വരെ ഒരു സംശയം മാത്രമേ ഉണ്ടായിരുന്നുള്ളു.. ഇപ്പോ ഉറപ്പിച്ചു….എന്തോ കള്ളത്തരം രാവണൻ ഒപ്പിക്കുന്നുണ്ട്…ഞാൻ പോണ് അഭിയേട്ടാ…. “ഏതോ രാവണൻ അവരുടെ കൂടെയുള്ളത് കൊണ്ട് അവരുടെ കൂടെ നിക്കാനേ തോന്നുന്നില്ല…”പിന്നെ പോകാംകീർത്തു…”എനിക്ക് ഉറക്കം വരുന്നു… “അഭിയേട്ടൻ വിടാൻ ഭാവമില്ലാതെ പിടിച്ചു നിർത്തിയതും രാവണന്റെ കനപിച്ചുള്ള വിളിയിൽഅഭിയേട്ടൻഎന്നോട്പൊക്കോളാൻപറഞ്ഞു…അച്ഛന്റെ അടുത്തേക്ക് നടന്നതും ഒരു കൈ അകലത്തിൽ രാവണൻ എന്റെ പുറകിൽ ഉണ്ടെന്നു ഞാൻ അറിഞ്ഞു….”എൻ തിലകക്കുറി നിൻ തിരു നെറ്റിയിൽ സിന്ദൂരമായി പടരും… “ആ വരികൾ അപ്പോഴും ആ ഒരു ശബ്‌ദം മാധുര്യത്തിൽ എന്റെ കാതിൽ മുഴുകി കൊണ്ടിരുന്നു….
….തുടരും….
ഈ കഴിഞ്ഞ കാലത്തിനൊന്നും ഒരു പാട്ടിനും ഇത്ര അഡിക്ട് ആയിട്ടില്ല…കേൾകുംതോറും ഒരു
പാട് ഇഷ്ട്ടം തോന്നുന്ന പാട്ട്…. ഒൺലി ഓഡിയോ മാത്രം കേട്ട് പെട്ടെന്നൊരു ദിവസം വീഡിയോ കണ്ടപ്പോ അതിനേക്കാൾ അത്ഭുതമായിരുന്നു.. അതിലെ സ്ഥലവും ആ ബസ് പോകുന്ന