രചന : അലൈക
എന്റെ തലയ്കിട്ടൊരു കോട്ടും തന്നു അസുരാസ്
ബൈ പറഞ്ഞു പോയതും…എന്റെ തല യാന്ത്രികമായി ഭക്ഷണപുരയിലേക്ക് നീണ്ടു…
അവിടെ പുറത്തെ എന്ട്രെസ്‌ഡിൽ ചാരി നിൽക്കുന്ന രാവണ ഭാവം കണ്ടതും ഞാൻ വേഗം മുഖം തിരിച്ചു…ഈ വൈദ്യരുടെ നോട്ടത്തിൽ എവിടെയൊക്കെയോ ഒരു പന്തിക്കേട് ഇല്ലേ…
അഭിയേട്ടൻ ഉൾപ്പെടെ എല്ലവരും തന്നെ ഒന്ന് ഇരുത്തി കളിയാക്കിയല്ലേ പോയി കളഞ്ഞത്…
അതൊക്കെ വെച്ചു നോക്കുമ്പോൾ ശരിക്കും ഇതൊരു രാവണബന്ധനം തന്നെ ആകുമോ…
ഏയ്യ് അങ്ങനെ ഒന്നും വരില്ല…അങ്ങേരു ഒരു വൈദ്യൻ അല്ലെ…രാവണന്റെ ബുദ്ധി മാത്രമേ കാണു.. സ്വഭാവം അങ്ങനെയൊക്കെ ആകുമോ…. ആയിരുന്നേൽ ഇവിടെയുള്ളവർ ഇത്രയധികം അദ്ദേഹത്തെ പുകഴ്ത്തി പറയുമോ…
ചിലപ്പോ അന്ന് പറഞ്ഞതൊക്കെ വെച്ച് എന്നോട് പകരം വിട്ടുന്നത് ആണെങ്കിലോ..എന്തൊക്കെയോ മനസ്സിൽ കൂട്ടിയും കിഴിച്ചും ഔട്ട് ഹൗസിലേക്ക് എത്തിയത് അറിഞ്ഞില്ല,.വാതിൽ തുറന്നു അകത്തേക്ക് കയറി സോഫയിൽ ചെന്നിരുന്നു…
ചിന്തകകൾക്ക് വിരാമം ഇട്ടു കൊണ്ട് ഫോൺ എടുത്തു അമ്മയെയും കാർത്തുനെയും വിളിച്ചു അച്ഛന്റെ വിശേഷങ്ങൾ പറഞ്ഞു.. കൂട്ടത്തിൽ അച്ഛനെയും കൊണ്ടേ ഇനി മടങ്ങി വരൂ എന്നും കൂടി അറിയിച്ചു….
പരിചയമില്ലാത്ത സ്ഥലത്ത് ഒറ്റയ്ക്ക്
നിൽക്കുന്നതിൽ അമ്മക്ക് വല്ലാത്ത ആധിയുള്ളത് പോലെ സംസാരത്തിൽ നിന്നും വ്യക്തമായിരുന്നു…
അത് മാറ്റിയെടുക്കാൻ അച്ഛന്റെ കൂടെ തന്നെയാണ് താമസമെന്നു നുണ പറയേണ്ടി വന്നു..ഇല്ലേൽ തിരിച്ചു എത്തുന്നത് വരെ ആ ആധിയിൽ അങ്ങ് നിന്നു കളയും…ചില സമയത്ത് നമ്മുടെ വേണ്ടപ്പെട്ടവരുടെ മനസമാധാനത്തിന് വേണ്ടി കുറച്ചു നുണ പറഞ്ഞാലും കുഴപ്പമൊന്നുമില്ല…കൂടേ കാർത്തു മാത്രമേയുള്ളു ആധി പിടിച്ചു അമ്മയ്ക്ക് വല്ലതും പറ്റിയാൽ ആ പെണ്ണ് ശരിക്കും പേടിച്ച് പോവും.. എന്റെ അത്ര ധൈര്യമൊന്നും ആ ചേച്ചി പെണ്ണിന്നില്ല…തൊട്ടപ്പുറം അച്ഛനുണ്ടെന്നുള്ള വിശ്വമാണ് എന്റെ ധൈര്യം…
അസുരാസ് ആയിട്ട് പരിചയപെട്ടിട്ടു കുറച്ചേ ആയെങ്കിലും അവരും കൂടെ കാണുമെന്ന് മനസ് പറയുന്നു..അമ്മയെയും കാർത്തുനെയും വിളിച്ചു വെച്ചതിനു ശേഷം സുമിയെയും കൂടി അങ്ങ് വിളിച്ചു…രാവിലെ മുതൽ എന്നെ വിളിച്ചു കൊണ്ടിരിക്കുവായിരുന്നു കക്ഷി….നെറ്റ് വർക്ക് കണെക്ഷൻ കുറവായതിനാൽ കാൾ കണക്ട് ആവുന്നില്ലായിരുന്നു…”എന്റെ കീർത്തു നീ ഇത് ഏത് രാജ്യത്താ….””അശോകവനിയിൽ.. “ഞാൻ ഒന്ന് ഊറി ചിരിച്ചു…”ഏത് വനിയിൽ ആണേലും നീ സേഫ് എത്തിയല്ലോ എനിക്കതു മതി ..നിന്നെ ലൈനിൽ കിട്ടാതെ ആയപ്പോ ഞാൻ പേടിച്ച് നിക്കുവായിരുന്നു.. .. ആരോടെങ്കിലും വിളിച്ചു ചോദിക്കാമെന്നു വെച്ചാൽ അതിനും കഴിയോ… എന്നിട്ട് അച്ഛനെ കണ്ടോ…. ”
“മ്മ്.. കണ്ടു… “”അങ്കിളെന്തു പറയുന്നു… ”
“മ്മ്.. ചെറിയൊരു പ്രീതീക്ഷയൊക്കെ ആ മുഖത്തു കാണുന്നുണ്ട്… “”നീ അവിടെന്നു തിരിച്ചോ…. ”
ഇല്ല… “”അതെന്തേ…. “”ഞാൻ ഇവിടെ പെട്ടു കിടക്കുവാ… “”അതെന്തു പറ്റി.. കാട്ടാന ശല്യം കുറഞ്ഞില്ലേ… “”കാട്ടാന അല്ല അതിലും വലിയൊരു ആനയുടെ മുന്നിലാ ഞാൻ ഇപ്പൊ…’
“ഞാൻ ഉണ്ടായ സംഭവങ്ങൾ എല്ലാം വള്ളി പുള്ളി തെറ്റാതെ അവളോട് വിവരിച്ചു… വൈദ്യർ മഠത്തിൽ കയറിയതും അവിടെന്നു വൈദ്യശാലയിലേക്ക് കയറിയതും….” നീ ഈ പറഞ്ഞ രാവണൻ ആളെങ്ങനെയാ വല്ല കിളവനും മറ്റും ആണോ…”
“കിളവനോ..””ഹാ.. ഇത്രയും ആളുകളെ ചികൽസികുന്ന വൈദ്യരൊക്കെ അല്ലെ അപ്പൊ പ്രായവും കാണില്ലേ.. നമ്മുടെ ഇവിടെയുള്ള നാഗാർജുനയിലുള്ള ആ അപ്പൂപ്പന്റെ പ്രായം ഒക്കെ കാണുവോ…. …”
“.അത് ഗുരു വൈദ്യൻ… ഇത് ഗുരു വൈദ്യന്റെ കൊച്ച് മകൻ…. പുള്ളിയാണ് ഇവിടത്തെ രാവണൻ… അന്ന് വണ്ടിയിൽ എനിക്ക് ലിഫ്റ്റ് തന്നില്ലേ അത്…”ബെസ്റ്റ് അപ്പോ നീ അന്ന് പറഞ്ഞത് മുഴുവനും ആ രാവണൻ കേട്ടു കാണുമല്ലോ.. “പിന്നെ നല്ല അന്തസായിട്ട് കേട്ടിട്ടുണ്ട്..”വണ്ടിയിൽ നിന്നും ഇറങ്ങിയതും കയർത്തതും അച്ഛനെ കാണാനുള്ള ഉടമ്പടി സമ്മതിച്ചു കൊടുത്തതും ഉച്ചയ്ക്കത്തെ സംഭവമൊക്കെ അവൾക്ക് മുന്നിൽ തുറന്നിട്ടു….
“രാവണബന്ധനത്തിൽ അകപ്പെട്ട സീത….ഇത് ഒന്നൊന്നര പൂട്ട് ആയിപോയല്ലോ കീർത്തു …ഇനി എങ്ങനെ അവിടെന്നു പുറത്ത് കടക്കും…”
“എനിക്ക് അറിയില്ല സുമി .. അച്ഛന്റെ ചികിത്സ കഴിയുന്നത് വരെ ഇവിടന്നു പുറത്തു കടക്കാൻ കഴിയില്ല…. എങ്ങനെയെങ്കിലും കണ്ണുവെട്ടിച്ചു വരാമെന്നു വെച്ചാൽ എന്റെ അച്ഛൻ…””നീ വിഷമിക്കാതെ ഇരിക്ക്… നിനക്ക് ശിവേട്ടനോട് പറയായിരുന്നില്ലേ… “പറഞ്ഞാൽ ശിവേട്ടൻ എന്നെത്തന്നെ കുറ്റപ്പെടുത്തു.. പോവരുതെന്ന് വിലക്കിയിട്ട് ഞാൻ അല്ലെ അത് മാനിക്കാതെ എന്റെ ഇഷ്ടത്തിന് ഇറങ്ങി തിരിച്ചത്… അതുകൊണ്ട് ഒന്നും പറയാനും പറ്റില്ല.. അതുമല്ല ഞാൻ എന്താ പറയേണ്ടത്.. ഇവിടത്തെ രാവണൻ എന്നെ ബന്ധിയാക്കിയെന്നോ… അന്നത്തെ പ്രശ്നങ്ങളൊക്കെ ഒന്ന് മറന്നു തുടങ്ങുന്നതേയുള്ളു.. ശിവേട്ടനോട് പറഞ്ഞാൽ ചിലപ്പോ അത് ശ്രീ കൂടി അറിയും… ശിവേട്ടൻ ഒറ്റയ്ക്ക് ഏതായാലും ഇവിടേക്ക് വരില്ല കൂടെ ശ്രീയേയും കൂട്ടും ..ഇനിയും വയ്യ അവന്റെ മുന്നിൽ നാണം കെടാൻ… എല്ലാം എന്റെ എടുത്തു ചാട്ടമായേ കാണു….ഏതായാലും വരുന്നത് വരുന്നിടത്തു വെച്ചു കാണാം അതെയുള്ളൂ ഇനി……”
“കേട്ടിട്ടുള്ള കഥകളിലെല്ലാം രാവണന്‍ വില്ലനാണ്. .. ക്രൂരനായ അസുര രാജാവാണ്… സീതയെ തട്ടിക്കൊണ്ടു പോകുവാന്‍ ധൈര്യം കാണിച്ച രാക്ഷസ രാജാവ്… വീരകൃത്യങ്ങള്‍ക്കു പേരുകേട്ടവൻ “”നീ എന്നെ പേടിപ്പിക്കുവാണോ സുമി. ഇവിടത്തെ രാവണൻ അങ്ങനെയൊന്നുമല്ല.. ഞാൻ അശോകവനിയിൽ സ്വയമേ വന്നു കയറിയതല്ലേ അല്ലാതെ എന്നെ ആരും തട്ടി കൊണ്ടുവന്നതൊന്നുമല്ലലോ… “”അത് ശരിയാ… പിന്നെ എന്തിനാണാവോ നിന്നെ അവിടന്ന് വിടാതെ പിടിച്ചു കെട്ടിയിരിക്കുന്നത്.. ഇതിൽ വേറെന്തോ ഉണ്ട്.. ഈ അശോകവനി എന്ന് പറയുന്നത് രാവണന്റെ ഉദ്യാനമാണ്.. അവിടത്തെ അഹങ്കാരമാണ് സീത ദേവി… ”
“അഹങ്കാരമോ…. “”അഹങ്കാരം അല്ല അലങ്കാരം.. പറഞ്ഞത് മാറിയതാ… “””അതും ഇതും എന്ത് ബന്ധം…””ഇപ്പോഴത്തെ അവിടത്തെ ആ അലങ്കാരം നീ ആയി മാറിയോ എന്നൊരു സംശയം… അങ്ങനെയാണേൽ നീ പെട്ടു മോളേ ആ രാവണൻ നിന്നെയും കൊണ്ടേ പോകു…””കൊണ്ടുപോകാൻ ഇങ്ങ് വരട്ടെ അപ്പൊ അറിയും ഈ കീർത്തു ആരാണെന്നു… “”പിന്നെ നിന്റെ താമസമൊക്കെ എവിടെയാ. അച്ഛന്റെ കൂടെയാണോ… “”അല്ല ഇവിടൊരു ഔട്ട് ഹൗസില്ലാ… “””നീ ഒറ്റയ്‌ക്കെയുള്ളു.. “”ഹാ.. അച്ഛൻ വേറെയിടത്താണ്.. “”എന്നാ പേടിക്കണം… “”എന്തിനു…” രാവണന്റെ കോട്ടയാ അത്..അവിടെ രാവണന് എന്തും ചെയ്യാനുള്ള അധികാരവും കാണും…. സീതയെ അപഹരിച്ച രാവണൻ അവളെ അവിടെ പാർപ്പിക്കാൻ അല്ല കൂടെ കൂട്ടിയത് പിന്നെ എന്തിനാണെന്ന് ഞാൻ പറയാതെ നിനക്ക് അറിയാവുന്ന കാര്യമല്ലേ. …. ”
“ഒന്ന് വെച്ചിട്ട് പോകുന്നുണ്ടോ സുമി ഒന്നാമതെ മനുഷ്യൻ ഇവിടെ ടെൻഷൻ അടിച്ചിരിക്കുവാ അതിനിടയിലാ സീത അപഹരണവും രാവണനും.. പൂരാണത്തിൽ അങ്ങനെ ആണെന്ന് കരുതി റിയൽ ലൈഫിൽ അങ്ങനെയൊന്നും ഉണ്ടാവില്ല.. പത്തു തലയുടെ ബുദ്ധി മാത്രമേയുള്ളു അയാൾക്ക്..ആയാളും സാധാ മനുഷ്യൻ തന്നെയാ…എന്നെ പിടിച്ചു സീതയക്കേണ്ട ഗതികേടൊന്നും ആ വൈദ്യർക്ക് കാണില്ല..നാട്ടില് വേറെ പെൺപിള്ളേർ ഇല്ലാത്തത് പോലെ..”
പെട്ടെന്നു ഫോണിന്റെ റേൻജ് കട്ട് ആയതും ഞാൻ ഫോണും കൊണ്ട് പുറത്തെക്കിറങ്ങി…റേൻജ് അന്വേഷിച്ചു നടന്നു നടന്നു ഏതോ ഒരു മരത്തിന്റെ ചോട്ടിൽ എത്തിയതും സുമിയുടെ കാൾ എന്നെ തേടി എത്തി…
അവിടെയുള്ള കൽത്തറയിൽ കയറിയിരുന്നു ഞാൻ കാൾ എടുത്തു…”നീ എന്താ കട്ട് ചെയ്തേ..”
“റേൻജ് പോയതാ.. “”ഞാൻ വിചാരിച്ചു കട്ട് ചെയ്തു പോയതാണെന്നു… പിന്നെ അശോകവനി
മൊത്തത്തിൽ എങ്ങനെയുണ്ട്.. വൈദ്യശാല ആയതു കൊണ്ടു ചുറ്റും കഷായത്തിന്റ മണമൊക്കെ ആയിരിക്കും അല്ലെ..””ഏയ്യ് ഇവിടം വൈദ്യശാല ആണെന്ന് കൂടി തോന്നിക്കില്ല…കാടിന്റെ നടുവിലെ ചെറിയൊരു ഉദ്യാനം പോലെ വിശാലമായ അന്തരീക്ഷം…”അശോകവനിയിലെ വിശേഷങ്ങൾ പറയുന്നു കൂട്ടത്തിൽ അഭിയേട്ടനേയും അവരുടെ ടീമിനെ കുറിച്ചും സുമിയോട് പറഞ്ഞു…
“മൊത്തത്തിൽ അശോകവനി ഇഷ്ട്ടപെട്ടു എന്ന് സാരം….”അങ്ങനെ ചോദിച്ചാൽ രാവണനെ ഒഴിച്ചു ഇവിടെയുള്ളവരെല്ലാം എന്നോട് നല്ല രീതിയിൽ തന്നെയാ പെരുമാറുന്നത്.,.. അച്ഛനും ഹാപ്പിയാണ്..ആ ഒരു സന്തോഷം എനിക്കുമുണ്ട്..”
അവിടെയിരുന്നു സുമിയോട് ഓരോ വിശേഷങ്ങൾ പറഞ്ഞ കൂട്ടത്തിലാണ് എന്നെ ആരോ ഒരാൾ ശ്രെദ്ധിക്കുന്നത് പോലെ എനിക്ക് തോന്നിയത്.. ഞാൻ വേഗം ഫോൺ കട്ട് ചെയ്തു തിരിഞ്ഞതും ആ രൂപം എനിക്ക് മുന്നിൽ വന്ന് നിന്നു..
.. ..തുടരും….