May 12, 2025

പൂത്താലി : ഭാഗം 49

രചന :അലൈക

തൊട്ടു പുറകെ ശ്രീ ദേഷ്യത്തോടെ കാറിന്റെ ഡോർ അടച്ചു ഇറങ്ങുന്നത് കണ്ടു…മുഖം ഒരു കൊട്ടപോലെ  വീർപ്പിച്ചു കയറ്റി പിടിച്ചു ഓഡിയോറിയത്തിന്റെ അകത്തേക്ക്  ഒറ്റ പോക്ക്..
ഞാനും സുമിയും പരസപരം ഒന്നു നോക്കി
“”ഇവനിതെന്തു പറ്റി… “”എന്തേലും  ആവട്ടെ  നീ അത് അന്വേഷിച്ചു കണ്ടുപിടിക്കാൻ നിക്കണ്ടാ…അവസാനം വാദി പ്രതിയാകും..”സുമി എന്നെ  കൂർപ്പിച്ചൊന്നു നോക്കി…ചവിട്ടി തുള്ളി അകത്തേക്ക് പോകാൻ തുടങ്ങിയ യുക്തി ഞങ്ങളെ കണ്ടതും ഞങ്ങളുടെ അടൂത്തേക്ക് വന്നു എന്റെ മുഖത്തേക്ക് ഒന്ന് നോക്കി..

“”എന്ത് പറ്റിടാ.. “”യുക്തി കാറിനടുത്തേക്ക് നോക്കിയതും  എന്റെയും സുമിയുടെയും നോട്ടം ഒരുമിച്ചു അവിടേക്കു പാഞ്ഞു…”ഒന്നും പറയണ്ട… ആ യുകേഷ്  ഏട്ടന് നല്ല എട്ടിന്റെ പണി കിട്ടിയിട്ടുണ്ട്..””പണിയോ “”ഹ്മ്മ്…. ഓൺലൈനിലൂടെ ഏതോ ഒരു പെണ്ണിനെ  പഞ്ചാര ഒലിപ്പിച്ചു ചാക്കിൽ ആക്കിയിട്ടുണ്ട്  കക്ഷി…ആ പെണ്ണ് രാവിലെ  പെട്ടിയും കിടക്കയും എടുത്തു   തറവാട്ടിലേക്ക് കയറി വന്നു.. “എന്നിട്ട്..”
സുമി ആകാംഷയോടെ  യുക്തിയെ നോക്കി..

” ആ സമയം എല്ലാവരും    ഓഡിറ്ററിയത്തിലേക്ക് പോയിരുന്നു .. ..ഞാനും പ്രിയവലിയമ്മയും മാത്രമേ അന്നേരം അവിടെയുണ്ടായിരുന്നുള്ളു …വലിയമ്മയുടെ ഒരുക്കം കഴിയാത്തത് കൊണ്ട് എന്നെ കൂട്ടിനു പിടിച്ചു നിർത്തിയേക്കുവായിരുന്നു..  എത്ര ഒരുങ്ങിയിട്ടും അതിന്  തൃപ്തി കിട്ടുന്നില്ലെന്നു പറഞ്ഞു അവസാനം   കൂറേ പുട്ടിയൊക്കെ വാരി വലിച്ചിട്ടു  വീടും പൂട്ടി ഇറങ്ങാൻ നേരമാ ആ പെണ്ണ് വന്നു കയറിയത്..ഞങ്ങൾ വിചാരിച്ചത്  കല്യാണം കൂടാൻ വന്ന ആരെങ്കിലും ആയിരിക്കുമെന്നാണ്… പിന്നീട് അല്ലേ മനസിലായത്  യുകേഷ് ഏട്ടനെ തിരക്കി വന്നതാണെന്ന്…ഒരു പ്രൈവറ്റ് കമ്പനിയിലെ അക്കൗണ്ട് ആണ് കക്ഷി ആറു മാസമേ ആയിട്ടുള്ളൂ അവർ തമ്മിൽ ഓൺലൈനിലൂടെ പരിചയപ്പെട്ടിട്ട്… അതിനിടയിൽ  ആ പെണ്ണിന്റെ കൈയിൽ നിന്നും ഓരോ അവിശ്യങ്ങൾ പറഞ്ഞു കൂറേ കാശു സ്വർണം അടക്കം യുകേഷ് ഏട്ടൻ
വാങ്ങിയിട്ടുണ്ടെന്നൊക്കെയാ  പറഞ്ഞത്..”

“അത് കലക്കി ഇതപ്പോ   അയാളുടെ സ്ഥിരം പരുപാടി ആണല്ലേ… “സുമി വേഗം ഇടയിൽ കയറി പറഞ്ഞു…”നീ ബാക്കി പറ  യുക്തി… എന്നിട്ട് എന്താ ഉണ്ടായത്… “ഞാൻ ബാക്കി അറിയാനുള്ള ആകാംഷയിൽ  യുക്തിക്ക് നേരെ തിരിഞ്ഞു
“അതിലേക്ക് അല്ലേ വരുന്നേ…പിന്നെ  ഞാൻ നോക്കുമ്പോൾ ആ കൊച്ച്  വലിയമ്മയെ നീക്കി നിർത്തി എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടു.. വാരി തേച്ച   പുട്ടിയൊക്കെ  വിയർത്തൊലിച്ചു പോകുന്നത് കണ്ടപ്പോ തന്നെ എനിക്കെന്തോ പന്തിക്കേട് തോന്നി ഞാൻ പതുക്കെ അവരെ ശ്രെദ്ധിക്കാൻ തുടങ്ങി.. ആദ്യം സൗമ്യതയിൽ സംസാരിച്ച രണ്ടുപേരുടെയും മുഖം ദേഷ്യം കൊണ്ടു മുറുകുന്നത് കണ്ടു… രംഗം പന്തിയെല്ലെന്ന് കണ്ടതും ഞാൻ വേഗം  ഓഡിറ്റോറിയത്തിലേക്ക് പോയ ശ്രീയേട്ടനെ വിളിച്ചു വരുത്തി…”

“എന്നിട്ട് “”ഞാൻ വിളിച്ചു  അഞ്ചു മിനിറ്റ് കഴിഞ്ഞതും  ഏട്ടൻ എത്തിയിരുന്നു.. ഏട്ടനെ കണ്ടതും വലിയമ്മയുടെ  മുഖത്തു വല്ലാത്തൊരു പരവേശമായിരുന്നു…ഏട്ടൻ വന്നു വലിയമ്മയോട് കാര്യങ്ങൾ ചോദിച്ചതും വലിയമ്മ  കിടന്നു ഉരുളുന്നു… അവസാനം സഹികെട്ടപ്പോൾ ഏട്ടൻ തന്നെ ആ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കിയപ്പോഴാണ്  അറിയുന്നത് ആ കുട്ടി  പ്രേഗ്നെറ്റ് ആണെനും  ഇതറിഞ്ഞപ്പോ വീട്ടിൽ നിന്നും ഇറക്കി വിട്ടൊന്നൊക്കെയാപറഞ്ഞത്.. വലിയമ്മ  ആണെങ്കിൽ  കാണാൻ കൊള്ളാവുന്ന വീട്ടിലെ പയ്യന്മാരെ കറക്കി എടുക്കാൻ  ഓരോ കഥയുമായി നടക്കുവാനെന്നും പറഞ്ഞു  ആ കുട്ടിയെ വായിൽ തോന്നിയതൊക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു… ശ്രീ ഏട്ടനും ആദ്യം ഇതൊന്നും വിശ്വസിക്കാൻ കൂട്ടാക്കിയില്ല…പിന്നെ ആ കുട്ടിയുടെ കൈയിലുള്ള  ചാറ്റും യുകേഷ് ഏട്ടനോപ്പമുള്ള ഫോട്ടോസും കണ്ടപാടെ  വിശ്വസിക്കേണ്ടി വന്നു…വലിയമ്മ അപ്പോഴും ഉൾകൊള്ളാൻ തയ്യാറാവുന്നുണ്ടായിരുന്നില്ല… ”

“ഇയാൾ ഇത്ര ചെറ്റ ആയിരുന്നോ എന്നിട്ടാണോ ഇവൻ നിന്നോട്.. ഛീ..”സുമിയുടെ മുഖം അറപ്പോടെ ചുളിഞ്ഞു..”ഞാനും ഇങ്ങനെയൊന്നുമല്ല  യുകേഷ് ഏട്ടനെ പറ്റി വിചാരിച്ചത്..  ഇതിപ്പോ മൊത്തം നാറ്റ കേസ് ആയി നിക്കുവാ… ആ പെണ്ണ് ആണേൽ രണ്ടും കല്പിച്ചുള്ള വരവാണ്…പോകാൻ വേറെ ഇടം ഇല്ലെന്നു  പറഞ്ഞു തറവാട്ടിൽ വന്നു കുത്തിയിരിക്കുവാ … ”
“യുകേഷ് അറിഞ്ഞോ ഇതൊക്കെ… “”അതല്ലേ അതിനേക്കാൾ രസം…കാര്യങ്ങളൊക്കെ നേടി കഴിഞ്ഞപ്പോ ഏട്ടൻ നൈസ് ആയി അതിനെ അങ്ങ് തേച്ചു  ഇപ്പോ  കോൺടാക്റ്റ് ഒന്നുമില്ലെന്നാ  ആ കുട്ടി  പറഞ്ഞേ… നൈസ് ആയിട്ടങ്ങു ബ്ലോക്ക് ആക്കി..”

“എല്ലേലും ആണുങ്ങൾ ഒക്കെ കണക്കാ അവരുടെ കാര്യം നടക്കുന്നത് വരെ ചക്കരെ  പാലേ എന്നൊക്കെ പറഞ്ഞു നടക്കും കാര്യം കഴിഞ്ഞാലോ കറിവേപ്പില..”സുമി ആരോടേനില്ലാതെ പറഞ്ഞു…
“എന്നിട്ടിപ്പോഴും തറവാട്ടിൽ തന്നെയാണോ ആ കുട്ടി… “”അല്ല….നിങ്ങളുടെ വീട്ടിൽ കൊണ്ടുപോയി നിർത്തേക്കുവാ…. ”
യുക്തി പറഞ്ഞതും ഞാൻ കണ്ണ് മിഴിച്ചു യുക്തയെ ഒന്ന് നോക്കി…”ഞങ്ങളുടെ വിട്ടിലോ  അതെന്തിനു… അത്‌….. ഒന്നും ശരിയാവില്ല..വേണ്ടാത്ത വയ്യാവേലി  എല്ലാം കൊണ്ടു വന്നു വെച്ചോളും…..””തത്കാലത്തേക്ക്  മാത്രം….ശിവേച്ചിയുടെ കല്യാണം കഴിഞ്ഞു വിരുന്നുക്കാരോക്കെ പിരിഞ്ഞു  പോകുന്നത് വരെ മാത്രം… ഏട്ടൻ മഹിമാമയോട് ചെന്നു കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.. ഇല്ലേൽ പിന്നെ ആ കുട്ടി വല്ല കേസിനോ മറ്റോ പോയാൽ തറവാട്ടിൽ ഉള്ള എല്ലാവരും നാണം കെടും അതുകൊണ്ടാ… ”

“എന്തൊക്കെ ആയാലും  ശരി ഞാൻ  വൈകിട്ട് പോകുന്നതിനു  മുന്നേ ആ കുട്ടിയെ ഞങ്ങളുടെ   വീട്ടിൽ നിന്നും എവിടേക്ക് എന്ന് വെച്ചാൽ മാറ്റാൻ  നിന്റെ ഏട്ടനോട് പറഞ്ഞേക്കണം…. “”അതിനു തന്നെയാ ഏട്ടൻ ചാടി തുള്ളി യുകേഷ് ഏട്ടന്റെ അടുത്തേക്ക് പോയേകുന്നത്.. മിക്കവാറും ഇന്ന് വൈകുന്നേരത്തിനുള്ളിൽ ഒരു കല്യാണം കൂടി കൂടേണ്ടി വരും.. ഏട്ടൻ അത്രയ്ക്ക് ടെമ്പർ ആയി നികുവാ…. കല്യാണത്തിന് കൂടാൻ പറ്റാത്തതിന്റെ ദേഷ്യം വേറെയും…””എന്നിട്ട്. നിന്റെ വലിയമ്മ എവിടെ… ”

” മകന്റെ കുരുത്തക്കേട് കാരണം കാറിനുള്ളിൽ  വിയർത്തു കുളിച്ചിരിപ്പുണ്ട്…എന്തൊക്കെയോ ആയിരുന്നു കഴിഞ്ഞ ദിവസം  നിന്റെ പ്രശ്നം വന്നപ്പോ പറഞ്ഞത് എന്റെ മോൻ ഇങ്ങനെയാണ് മറ്റേതാണ് മറിച്ചതാന്നൊക്കെ പറഞ്ഞു വീമ്പ് ഇളക്കിയത്  അല്ലായിരുന്നോ… ഇതിലൂടെ മകന്റെ  ശരിക്കുമുള്ള  മുഖം മൂടി എല്ലവരും തിരിച്ചറിഞ്ഞോളും..ആകെ നാണം കേട്ടിട്ടുണ്ട്. ഭാവി മരുമകളെ കുറിച്ച് എന്തൊക്കെ ഡിമാന്റ് ആയിരുന്നു… അതെല്ലാം ഇപ്പൊ വെള്ളത്തിൽ വരച്ച വര പോലെ ആയില്ലേ… “അത്രയും പറഞ്ഞു യുക്തി  ശിവേച്ചിയുടെ അടുത്തേക്ക് ഓടി.

“എന്നാലും ഞാൻ ആ കുട്ടിയുടെ കാര്യം ഓർക്കുവായിരുന്നു കീർത്തു ഇന്നത്തെ കാലത്ത് ഇവരൊക്കെ എന്ത് വിചാരിച്ചിട്ടാ  പെണ്ണിന് മൂല്യമായതൊക്കെ കുറച്ചു ദിവസത്തെ പരിചയത്തിന്റെ പുറത്തു മറ്റൊരാൾക്ക് പങ്കിടുന്നത്. അതും യുകേഷിനെ പോലെ യുള്ള ഒരുവന്…”
“പാവം അറിഞ്ഞു  കാണിലായിരിക്കും  സുമി…. യുകേഷ് ഏട്ടന്റെ ചതിയിൽ പെട്ടു പോയതാകും…അത്രയ്ക്ക് വിരുതും കൈ ബലവുമുണ്ട് യുകേഷ് ഏട്ടന് ഒരാളെ വീഴ്ത്തി പരിധിയിലാക്കാൻ..”

അന്നത്തെ ദിവസത്തിലേക്ക്  മനസൊന്നു  തിരിഞ്ഞതും   യുകേഷ് ഏട്ടനോട് വല്ലാത്തൊരു വെറുപ്പ് തോന്നി…”കീർത്തുവേ ഇല്ലാത്തമ്മ പുറത്തേക്ക് ഇറങ്ങുന്നില്ലലോ.. നമ്മുക്കൊന്നു പോയി നോക്കിയാലോ… ദൈവം ഇപ്പോ ഓൺ  ദ സ്പോട് ആണ്.. അതല്ലേ കൊടുക്കാൻ ഉള്ളത് അപ്പോ തന്നെ കൊടുത്തത് .. പക്ഷെ ഒരു പെൺകുട്ടികൾയുടെ ജീവൻ മുന്നിൽ നിർത്തി ആണലോ എന്നോർക്കുമ്പോ ചെറിയൊരു വിഷമം.. ”

“ഒന്നടങ്ങി ഇരി സുമി…”ഞാൻ പറഞ്ഞു നാക്ക്  ഉള്ളിലേക്കു ഇട്ടതും പ്രിയമാമി കാറിൽ നിന്നും പുറത്തേക്കിറങ്ങിയതും ഒരുമിച്ചായിരുന്നു…
കൈയിലെ ടിഷ്യൂ പേപ്പറിൽ മുഖത്തെ അങ്കലാപ്പും പരിഭ്രമവും  വിയർപ്പു തുളിയുടെ രൂപത്തിൽ ഒഴുകി കൊണ്ടിരിക്കുന്നത്  ഒപ്പി എടുത്ത്  താഴേക്ക് വലിച്ചെറിഞ്ഞതും കണ്ടു  നേരെ നിക്കുന്ന  ഞങ്ങളെ…സുമി ഒരു ഊക്കൻ ചിരി മുഖത്തു ഫിറ്റ് ചെയ്തു പ്രിയമാമിയെ നോക്കി.

ഞാൻ പതിയെ അവളുടെ കൈയിൽ നുള്ളി..
ആള് നല്ല ദേഷ്യത്തിൽ ആണെന്ന് മുഖം കണ്ടാലേ അറിയാം…ഞങ്ങൾളെ കണ്ട ഭാവം  പോലും നടിക്കാതെ പ്രിയമാമി ഞങ്ങളുടെ മുന്നിലൂടെ
കടന്നു പോയി..ഞങ്ങളെ അഭിമുഖികരിക്കാനുള്ള  ഒരു ചമ്മൽ ആ മുഖത്തു കണ്ടു…യുക്തി ഞങ്ങളോട് സംസാരിക്കുന്നത് കാറിൽ ഇരുന്നു കണ്ടു കാണണം..” നിനക്കൊരു ഡോസ് കൊടുക്കാമായിരുന്നു കീർത്തു….””അല്ലെങ്കിലും പുലി പതുങ്ങുന്നത് പുറം തിരിഞ്ഞോടാനല്ല… അതിശക്തമായി മുന്നോട്ട് ചാടാൻ തന്നെ  ആണ് .വെയിറ്റ് സുമി അതിനുള്ള സമയം ആകുന്നതേയുള്ളൂ….”സുമിയെയും വലിച്ചു അടുത്ത നടപടി എന്തെന്നറിയാൻ ശ്രീയെ തപ്പി ഇറങ്ങി…

ഒന്നും അറിയാത്ത പോലെ യുകേഷ് ഏട്ടനെ ചേർത്തു പിടിച്ചു ആൾക്കുട്ടത്തിൽ നിന്നും മാറ്റി  ഔഡിറ്റോറിയത്തിന്റെ  ബാക്ക് സൈഡിലേക്ക് കൊണ്ട് പോകുന്നത് കണ്ടപ്പോഴേ തോന്നി അവിടെ എന്തെകിലുമൊക്കെനടക്കുമെന്ന്…നിമിഷങ്ങൾകകം  ശ്രീയുടെ മുഖത്തു വന്ന മാറ്റം  കണ്ടു ഞാനും സുമിയും പരസപരം നോക്കി…”ഈ പെൺകുട്ടിയെ നിനക്ക് അറിയോ.. “ശ്രീ തന്റെ ഫോൺ യുകേഷ് ഏട്ടന്റെ നേരെ ഉയർത്തി പിടിച്ചതും  യുകേഷേട്ടൻ  ഒന്നു ഞെട്ടി  എന്നാൽ അത്‌ സമർത്ഥമായി മറച്ചു വെച്ചുള്ള”ഇല്ലാ.. എനിക്കറിയില്ല.. ”

ആ ഒരു മറുപടിയിൽ ഞെട്ടിയത് ഞാനും  സുമിയുമായിരുന്നു..”അപ്പൊ ഇവരെ അറിയോ… ”
വീണ്ടും ശ്രീ  മറ്റൊരു ഫോട്ടോ കൂടി യുകേഷ് ഏട്ടന് മുന്നിൽ നിരത്തി..ഈ പ്രാവിശ്യം യുകേഷേട്ടൻ  നിന്നു വെട്ടി വിയർത്തു…””അതുപിന്നെ… “”
“നീ അറിയാത്ത ഈ കൊച്ച് എങ്ങനെയാ നിന്റെ തോളിൽ ചാരി ഇരിക്കുന്നത്..””അത്‌.. അത്‌.. പിന്നെ… എന്റെ ഫ്രണ്ട്  അരുണിന്റെ പെങ്ങളാണ്… അവന്റെ വീട്ടിൽ പോയപ്പോൾ എടുത്ത ഫോട്ടോ ആണ്.. പഴയ ഫോട്ടോ ആയത് കൊണ്ടുഎനിക്ക് പെട്ടെന്ന് ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല അതാ…”

നിന്ന നിൽപ്പിൽ നിന്നു  നുണ മെയ്യുന്ന യുകേഷ് ഏട്ടനെ  അങ്ങ് ഭിത്തിയിൽ ചേർത്തു ഉരയ്ക്കാൻ ആണ്  തോന്നിയത്..”നിന്റെ ആവിശ്യം കഴിഞ്ഞപ്പോ  അങ്ങ് വലിച്ചെറിഞ്ഞു കളഞ്ഞു അല്ലേ.””നീ.. നീ.. ഇതെന്തൊക്കെയാ പറയുന്നത് എനിക്ക് എനിക്കൊന്നും മനസിലാവുന്നില്ല…’
” നീ കിടന്നു ഉരുളണ്ട യുകേഷ് എല്ലാം അറിഞ്ഞിട്ട് തന്നെയാ  നിന്റെ മുന്നിലേക്ക് വന്നു നില്കുന്നത് ഇത്‌ നിന്റെ കൂട്ടുകാരന്റെ പെങ്ങൾ അല്ലെന്നും… നിന്റെ  ഫോൺ ലിസ്റ്റിലെ  ഓൺലൈൻ കാമുകിമാരിലെ ഒരുത്തി മാത്രമാണ് ഇവളെന്നതും..നീ  കൊരുത്ത ചൂണ്ടയിൽ  ആദ്യമായി കൊളുത്തി വീണവൾ ..നിനക്ക് കിട്ടേണ്ടതൊക്കെ  അവളിൽ നിന്നും കിട്ടിയപ്പോ അവളെ അങ്ങ് പതിയെ ബ്ലോക്ക്‌ അടിച്ചു ഒഴിവാക്കി അല്ലേ… ”

ശ്രീയുടെ മുഖം മുറുകി….”ഞാൻ പലതും ചെയ്യും അത്  വന്നു ചോദ്യം ചെയ്യണ്ട  കാര്യമൊന്നും നിനയ്ക്കില്ല ശ്രീ… “”അങ്ങനെ നിനക്കൊക്കെ പലതും ചെയ്തു വിടാൻ അല്ല മാതാപിതാക്കൾ അവരുടെ പെണ്മക്കളെ ചോര നീരാക്കി വളർത്തുന്നത്.. “”ഇത്ര ചൂടാവാൻ അവൾ നിന്റെ പെങ്ങൾ ഒന്നുമ്മല്ലലോ ശ്രീ..”അത്രയും പറഞ്ഞതും യുകേഷേട്ടൻ  വായുവിൽ ഉയർന്നിരുന്നു…

“കുടുംബത്തിന് നാണക്കേട് ഉണ്ടാക്കിയതും പോരാ നിന്നു പ്രസംഗിക്കുന്നു… നീ ബ്ലോക്ക്‌ ആക്കി  വിട്ടവൾ നിന്നെ തേടി  രാവിലെ തറവാട്ടിലേക്ക് വന്നിരുന്നു..അവൾ പ്രേഗ്നെന്റ് ആണ്….അതൊന്ന് നിന്നെ അറിയിക്കാനും ഇനിയുള്ള കാലം  അവളുടെ വയറ്റിൽ വളരുന്ന കൊച്ചിനെയും  കൊണ്ട് നിന്റെ കൂടെ ജീവിക്കാൻ… വന്നു പെട്ടത് നിന്റെ അമ്മയുടെ മുന്നിലും..”യുകേഷ് ഏട്ടൻ ഒന്നു ഞെട്ടി…”എത്രയും വേഗം  അവളുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകണം….. “”എന്ത് തീരുമാനം… എനിക്കറിയാം എന്താ ചെയേണ്ടതെന്ന്.. ഇതെക്കെ അവളുടെ അടവാണ്.. “”അവളെ ഉപദ്രവിക്കാനാണ് ഭാവമെങ്കിൽ അത് നടക്കില്ല യുകേഷേ. പെണ്ണ് കേസ് ആണ്.. അവളെങ്ങാനും നീ പിഡിപ്പിച്ചു  എന്ന് എങ്ങാനും  പോയി പരതി കൊടുത്താൽ അപ്പോ തീരും നിന്റെ ജീവിതം.  അഴി എണ്ണേണ്ടി  വരും…അവളെ കൂടെ അങ്ങ് കൂട്ടുക അതേയുള്ളു വഴി.. ഇല്ലേൽ രക്തബന്ധം പോലും നോക്കാതെ നിനക്കെതിരെ ഞാൻ കേസ്  എടുക്കും ..”

ശ്രീയുടെ  മുന്നിൽ സമ്മതം അറിയുക്കുമ്പോൾ യുകേഷ്ഏട്ടന്റെ  പലതും ചിന്തിച്ചു കൂട്ടുന്നത് പോലെ തോന്നി.. കാര്യങ്ങളെല്ലാം  ഒരു നീക്കു പോക്കിലാക്കി ഒന്നും സംഭവിക്കാത്തത് പോലെ  ഇരുവരും ഓഡിറ്ററിയത്തിലേക്ക് കയറി പോകുന്നത് കണ്ടതും ഞാനും സുമിയും പതിയെ ഉൾവലിഞ്ഞു…
യുകേഷ് ഏട്ടൻ ചെന്നു പോയി നിന്നതും പ്രിയമാമിയുടെ മുന്നിൽ..

മാമി പരിസരം മറന്നു യുകേഷ് ഏട്ടന്റെ കവിളിലേക്ക് ആഞ്ഞടിച്ചു…യുകേഷ് ഏട്ടൻ ചുറ്റും ഒന്ന് കാണോടിച്ചു…ഓഡിറ്ററിയത്തിന്റെ  സൈഡിലയതുകൊണ്ട്  തന്നെ അവിടെ ആരും  ഉണ്ടായിരുന്നില്ല എന്നത് ഇരുവർക്കും ആശ്വാസ്യമായിരുന്നു “കുടുംബത്തിന്റെ  മാനം  കളഞ്ഞു കുടിച്ചലോടാനീ ..  മര്യാദയ്ക്ക് അവളെയും കൊണ്ടു എവിടെ വെച്ചാൽ പൊയ്ക്കോ.. ഞാൻ ജീവിച്ചിരിക്കുമ്പോൾ അവളെ പോലെ ഒരുത്തിയെ അവിടെ  വാഴിക്കില്ല.. മനുഷ്യനെ നാണം കെടുത്താൻ ഉണ്ടായ അസുര വിത്ത്..”

പ്രിയമാമി ദേഷ്യത്തോടെ  യുകേഷ് ഏട്ടനോട് കത്തി  കയറുന്നതിന്റെ ഇടയിൽ ഞാൻ  സുമിയെ നോക്കി കണ്ണിറുകി  കൊണ്ട് ഇപ്പോ വരാം എന്നു പറഞ്ഞു അവരുടെ അടുത്തേക്ക് നടന്നു…”ഇപ്പോഴെങ്കിലും മനസ്സിലായോ മോന്റെ തനി ഗോണം.. ..അന്ന്  എല്ലാവരുടെയും മുന്നിൽ വെച്ചു എന്നോട് പറഞ്ഞതെല്ലാം  മിഴിവോടെ ഇന്നും എന്റെ ഉള്ളിൽ കിടപ്പുണ്ട്….ഇപ്പോ അതിനുള്ള  മറുപടി പറയാനുള്ള അവസരം   ദൈവം ആയി മുന്നിൽ കൊണ്ടു  തന്നേക്കുവാ….അന്ന് എന്താ നിങ്ങൾ പറഞ്ഞേ.. നിങ്ങളുടെ മോനെ വലവീശി പിടിക്കാൻ നടക്കുവാണെന്നല്ലേ ..ഇതുപോലൊരു ആഭാസനു മുന്നിൽ ഒരിക്കലും  എന്റെ മാനവും അഭിമാനവും  എനിക്ക് പണയം വെക്കേണ്ടി വന്നിട്ടില്ല…അങ്ങനെ വല്ലതും അവിടെ അന്ന് നടന്നിരുന്നെങ്കിൽ അപ്പോ തന്നെ കൊന്നു തള്ളൂമായിരുന്നു ഇയാളെ…ഇപ്പോ ബോധ്യമായാലോ ആര് ആരെയാ വല വീശി പിടിച്ചതെന്ന്…പെണ്ണുങ്ങളെ പലതും പറഞ്ഞു പാട്ടിലാക്കാൻ  നിങ്ങളുടെ മോൻ മിടുക്കൻ ആണ്..
നിങ്ങളുടെ മകന്റെ വലയിൽ കുടുങ്ങി അയാൾക്ക് വേണ്ടി കിടക്ക വിരിച്ചവളെ ഇന്ന് നേരിട്ട് കണ്ടല്ലോ അല്ലേ…ഇനി ചെയേണ്ടത്  മനസിലെ വിദേഷ്യമെല്ലാം മാറ്റി വെച്ച് ആ കൊച്ചിനെ മരുമകളായി സ്വീകരിച്ചു തറവാട്ടിലേക്ക് കൈ പിടിച്ചങ്ങു കയറ്റുക  അതല്ലേ ഇനി അതിന്റെ  ശരി  അല്ലേ യുകേഷ് ഏട്ടാ….

ഇരുവരെയും നോക്കി പുച്ഛത്തോടെ പറഞ്ഞു നിർത്തുമ്പോൾ  ഇത്രയും ദിവസം മനസ്സിൽ കൊണ്ടു നടന്ന  കലി പതിയെ ആറി തണുക്കുന്നത്  ഞാൻ അറിഞ്ഞു…

തുടരും…
കാത്തിരുന്നവരോടും സ്റ്റോറി തിരക്കി വന്നവരോടും ഒത്തിരി സ്നേഹം.. 💚

  

Leave a Reply