രചന: അലൈക
യുകേഷ് പറഞ്ഞതിൽ വല്ല സത്യമുണ്ടോ കീർത്തു .. മുത്തശിയുടെ ആ ചോദ്യം എന്റെ സ്വഭാവ ശുദ്ധിയെ ചോദ്യം ചെയുന്ന അഗ്നി പരീക്ഷണം പോലെയാണ് എനിക്ക് നേരെ വന്നു തറഞ്ഞത്…
നെഞ്ചുപൊട്ടി പോകുന്ന വേദനയോടെ നിർവീകാരായി നിറകണ്ണുകൾ ഉയർത്തി ഞാൻ മുത്തശ്ശിയെ നോക്കി…..”ഇല്ല മുത്തശി യുകേഷേട്ടൻ പറഞ്ഞത് മുഴുവനും നുണയാണ്…എനിക്ക് യുകേഷേട്ടനോട് ഒരു തരത്തിലും ഇന്നേ വരെ ഒരിഷ്ട്ടവും തോന്നിയിട്ടില്ല… ശിവേട്ടന്റെ സ്ഥാനം തന്നെയാ എനിക്ക് യുകേഷ് ഏട്ടനോടും..മുത്തശ്ശിക്ക് തോന്നുണ്ടോ ഞാൻ മാമി പറഞ്ഞതു പോലെ ഒരു പെണ്ണാണെന്ന്…”
“എനിക്കിതു കേട്ടാൽ മതി… എന്റെ കുട്ടിയെ ആരെക്കാളും എനിക്ക് നന്നായി അറിയാം…പിന്നെ ചിലരുടെയൊക്കെയൊക്കെ സംശയം തീർത്തു കൊടുക്കാൻ വേണ്ടി മുത്തശ്ശി ചോദിച്ചതാ..”മുത്തശ്ശി എന്നെ ചേർത്തു പിടിച്ചു…””പിന്നെ ആരെ കാണാൻ ആടി ആരുമില്ലാത്ത നേരത്ത് ഇവിടേക്ക് കെട്ടി എടുത്തത്… “പ്രിയമായി ദേഷ്യത്തോടെ മുത്തശ്ശിയിൽ നിന്നും എന്നെ അടർത്തി മാറ്റി..നിറകണ്ണുകളോടെ ഞാൻ മുത്തശ്ശിയെ നോക്കി..എനിക്കതിനു ഉത്തരമില്ലായിരുന്നു… എന്റെ കണ്ണുകൾ ഒരു നിമിഷം ശ്രീയുടെ നേരെ ചലിച്ചു..
” കണ്ടോ കള്ളി മിണ്ടാതിരിക്കുന്നത്… എന്തെകിലും പറയാൻ ഉണ്ടെകിൽ അല്ലെ അമ്മേ അവൾക്ക് പറയാൻ കഴിയൂ…ഇതു യുകേഷ് പറഞ്ഞത് പോലെ തന്നെയാ കാര്യങ്ങൾ… പിടിക്കപെട്ടപ്പോൾ എന്റെ മോൻ കുറ്റക്കാരൻ അവൾ വലിയ ശീലാവതി…. “മാമി പുച്ഛത്തോടെ എന്നെ നോക്കി.” പ്രിയാ നീ ഇനി ഒരക്ഷരം ഇവിടെ മിണ്ടരുത്…..”മുത്തശ്ശി മാമിക്ക് നേരെ തിരിഞ്ഞു…””മുത്തശ്ശി… മുത്തശ്ശിക്ക് തോന്നുണ്ടോ ഇവൾ ഈ ചെറ്റ പറയുന്നത് പോലെ…”എന്നെ കുറ്റവാളിയെ പോലെ പ്രിയമാമി മാറ്റി നിർത്തുന്നത് കണ്ടു ശിവേട്ടൻ ദേഷ്യത്തോടെ മുത്തശ്ശിയുടെ അടുത്തേക്ക് ചെന്നു…”ശിവ വേണ്ട ഇവൾക്ക് ആരും വക്കാലത്തും കൊണ്ടു വരണ്ട. ഇവൾ തെറ്റ് ചെയ്തിട്ടില്ലന്ന് ഇവൾ പറയട്ടെ. നമ്മൾ ആരും ഇവിടെ ഇല്ല എന്ന് അറിഞ്ഞിട്ട് പിന്നെ എന്തിനാ ഇവൾ ഇവിടേക്ക് വന്നത്… ”
പ്രിയമാമി ശിവേട്ടന് നേരെ തിരിഞ്ഞു…ആഹ് ചോദ്യത്തിന് ഉത്തരം കൈയിൽ ഉണ്ടായിരുന്നിട്ടു കൂടിയും അപ്പോഴും എനിക്ക് ഒരു കുറ്റവാളിയെ പോലെ മൗനം പാലിക്കേണ്ടി വന്നു.. ശ്രീ യെ കാണാൻ വന്നതാണെന്ന് അറിഞ്ഞാൽ മാമി തന്നെ എന്നെ വീണ്ടും എല്ലാവരുടെയും മുന്നിൽ മോശമായി ചിത്രീകരിക്കും.. അതുപിന്നെ കാർത്തുനെയും ശ്രീയെയും ബാധിക്കും.. ചില സമയത്തെ മൗനങ്ങൾ ചില ബന്ധങ്ങളുടെ ദൃടതയ്ക്ക് അത്യാവശ്യമാണ്…””കണ്ടോ… അവൾക്ക് അതിനുത്തരം ഇല്ല…ഇതിൽ നിന്നും ഞാൻ എന്താ മനസ്സിലാക്കേണ്ടത്.”ഞാൻ മൗനത്താൽ മുഖം കുനിച്ചതോടെ എല്ലാവരിലും സംശയത്തിന്റെ വിത്ത് പിന്നെയും പൊട്ടി മുളച്ചു..
” കീർത്തു നീ ഉണ്ടായത് അതു പോലെ പറഞ്ഞാൽ മതി. ബാക്കി കാര്യം ഞാൻ നോക്കി കൊള്ളാം… ”
ശിവേട്ടൻ മുണ്ട് മടക്കി കുത്തി യുകേഷേട്ടനെ നോക്കി… തന്നെ ബലമായി കീഴ്പ്പെടുത്താൻ നോക്കിയത് ഉൾപ്പെടെ തന്റെ പരിശുദ്ധിയും അവർക്ക് മുന്നിൽ തെളിയിക്കേണ്ടി വന്നു . പക്ഷേ എന്തിനാ വന്നതെന്ന് മാത്രം മനഃപൂർവം മറച്ചു വെച്ചു..”നീ ഇപ്പോഴും ഇവിടേക്ക് എന്തിനാ വന്നത് എന്നു മാത്രം പറഞ്ഞില്ല കീർത്തു .. നിനക്ക് അറിയാവുന്നതായിരുന്നിലെ എല്ലാവരും കല്യാണത്തിനുള്ള ഡ്രസ്സ് എടുക്കാൻ പോയിരിക്കുവാണെന്ന് ഇവിടെ ആരും കാണില്ലെന്നു പിന്നെ ആരെ കാണാനാ ഇവിടേക്ക് വന്നത്….. അതു മാത്രം ഒളിച്ചു വയ്ക്കുന്ന സ്ഥിതിക്ക് ഞങൾ ആരുടെ വക്കാ വിശ്വാസിക്കേണ്ടത്…ഇവിടെ വരാൻ എന്തെകിലും കാരണം വേണമല്ലോ….അല്ലാതെ നീ ഇവിടേക്ക് വരില്ലയെന്ന് ഞാൻ ഉൾപ്പെടെ ഇവിടെ നിൽക്കുന്ന എല്ലാവർക്കും അറിയാം … അതോ യുകേഷ് പറഞ്ഞത് പോലെ…”
ശ്രീയുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു..
“ശ്രീ…”അവന്റെ വാക്കുകൾ ഹൃദയത്തിൽ കാരമുള് കൊണ്ട് തറച്ചത് പോലെ എന്നിൽ വന്നു പതിഞ്ഞു…ഞാൻ കോപം കൊണ്ടു വിറച്ചിരുന്നു…കണ്ണിൽ നിന്നും ചൂടു കണ്ണീർ കവിളിനെ നനച്ചു കൊണ്ട് ഒഴുകി ഇറങ്ങി. ശ്രീ കണ്ടതല്ലേ എന്റെ അപ്പോഴത്തെ അവസ്ഥ…എന്നിട്ടും… എന്നോട് ഇതെങ്ങനെ ചോദിക്കൻ കഴിയുന്നു…. മാറ്റാരും എന്നെ അവിശ്വസിച്ചാലും ശ്രീ ഒരിക്കലും എന്റെ വിശ്വാസത്തെയും ചാരിത്ര്യശുദ്ധിയേയും ചോദ്യം ചെയ്യില്ലെന്നു വിശ്വസിച്ചു…അവിടെയും എനിക്ക് തെറ്റി.. ആത്മാവില്‍ തന്നെ മുറിവേറ്റിരിക്കുന്നു,..
എന്റെ ആത്മാഭിമാനം സംരക്ഷികേണ്ടത് എന്റെ ബാധ്യത ആയിട്ടു പോലും ഞാൻ കണ്ണടച്ചു ഇരുട്ടാക്കിയത് നിനക്ക് വേണ്ടിയാണു ശ്രീ.. നീ എന്നെ മനസിലാക്കുമെന്ന് കരുതി.. “കീർത്തു നിന്നോടാ ചോദിച്ചത് ആരുമില്ലാത്തിടത്ത് നീ എന്തിന് വന്നു.. “പെട്ടെന്നുള്ള ശബ്‌ദം കേട്ടതും ഞാൻ മുഖം ഉയർത്തി നോക്കി യപ്പോഴാണ് എല്ലാവരുടെയും പുറകിലായി കണ്ണീർ ഒഴുക്കുന്ന ആ ഒരു മുഖം എന്റെ ശ്രെദ്ധയിൽ പെട്ടത്..”അമ്മ..”എന്റെ ചുണ്ടുകൾ വിറച്ചു…അമ്മയുടെ കണ്ണുകൾ കലങ്ങി മറിഞ്ഞിട്ടുണ്ട്.. ഇവിടെ നടന്നതെല്ലാം അറിഞിടുള്ള നിൽപ്പാണ്..”ഇന്നേ വരെ എന്റെ മക്കളെ പറ്റി ആരും ചീത്ത പേര് പറഞ്ഞു കേട്ടിട്ടില്ല പക്ഷെ ഇന്ന് …. പറ കീർത്തു എന്തിനാ നീ ഇവിടേക്ക് വന്നത്…”എന്റെ മൗനം കണ്ടിട്ടാവണം അമ്മയുടെ കൈകൾ എന്റെ കവിളിൽ പതിഞ്ഞത്…ഞാൻ വേദനയോടെ അമ്മയെ നോക്കി..”കീർത്തു എന്നെ തിരക്കി വന്നതാണ്.. “പിന്നിൽ നിന്നുള്ള ശബ്‌ദം കേട്ടതും ഞാൻ ആ ഭാഗത്തേക്ക് നോക്കി…
ഗായത്രി ഏടത്തി വയറും താങ്ങി എന്റെ അടുത്തേക്ക് നടന്നു വന്നു..എന്റെ കണ്ണുകൾ നിറഞൊഴുകി…
“ഞാൻ ചിലപ്പോഴേ ഡ്രസ്സ് എടുക്കാൻ പോകു എന്നു കീർത്തുനോട് ഇന്നലെ വിളിച്ചപ്പോ പറഞ്ഞായിരുന്നു.. വൈകിട്ട് നേരത്തെ വന്നു കഴിഞ്ഞാൽ ആരുമുണ്ടാകില്ലലോ എന്നുകരുതി ഇവിടം വരെ വരാനും പറഞ്ഞിരുന്നു…ഇന്ന് പോകുന്ന കാര്യം അവളെ വിളിച്ചു പറയാനും മറന്നു.. ഞാൻ കാരണമാണ് ഇങ്ങനെയൊക്കെ സംഭവിച്ചത് കീർത്തു സോറി ഡാ…”ഗായത്രി ഏടത്തി എന്നെ ചേർത്തു പിടിച്ചു യുകേഷേട്ടനെ വല്ലാത്തൊരു നോട്ടം നോക്കി..”നിനക്ക് അതങ്ങു വാ തുറന്നു നേരത്തെ പറഞ്ഞാൽ പോരായിരുന്നോ കീർത്തു കാര്യങ്ങൾ ഇത്ര വരെ എത്തിക്കണമായിരുന്നോ.. “ശിവേട്ടന്റെ കൂർപ്പിച്ചുള്ള നോട്ടം താങ്ങാൻ കഴിയാത്തതിനാൽ ഞാൻ മുഖം കുനിച്ചു…ഗായത്രി ഏടത്തി ആ സമയത്ത് വന്നു രക്ഷിച്ചില്ലായിരുന്നെങ്കിൽ ആത്മാഭിമാനം നഷ്ട്ടപെട്ട കുറ്റവാളിയെ പോലെ നിൽക്കേണ്ടി വരുമായിരുന്നു….അമ്മ എന്നെ ദയനീയമായി നോക്കി…ഞാൻ കണ്ണു നിറച്ച് അമ്മയെ നോക്കി….അമ്മ പ്രിയമാമിയുടെ അടുത്തേക്ക് നീങ്ങി…
“എന്റെ മോൾക്ക് ആരെയും വശീകരിച്ചു ജീവിക്കേണ്ട കാര്യമൊന്നുമില്ല നാത്തൂനേ
അങ്ങനെ അല്ല ഞങ്ങൾ അവളെ വളർത്തിയേക്കുന്നത്..നിങ്ങളുടെ കുടുംബം നശിക്കണം എന്നും ഞാനോ എന്റെ മക്കളോ സ്വപനത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് നാത്തൂൻ വിളിച്ചു കൂവിയത്…ഇവൾ ഇവിടെ കയറി ഇറങ്ങിയിട്ടുണ്ടെൽ. അതിന് കാരണക്കാരൻ ഈ നിൽക്കുന്ന യുകേഷ്തന്നെയാ…അതെന്തിനായിരുന്നു വെന്ന് നാത്തൂൻ തന്നെ സമയം കിട്ടുമ്പോൾ മോനോട് ചോദിച്ചു മനസിലാക്ക്.. “അമ്മ യുകേഷേട്ടനെ ദേഷ്യത്തോടെ നോക്കി…”എന്റെ മോള് പുര നിറഞ്ഞു വീട്ടിൽ നിന്നാൽ പോലും ഒരിക്കലും എന്റെ മോളേ ഞങ്ങൾ നിനക്ക് തരില്ല യുകേഷേ…. “അമ്മയുടെ സ്വരം ഉയർന്നു….യുകേഷേട്ടന്റെ നോട്ടം അമ്മയ്ക്ക് നേരെ പാഞ്ഞു…”ഒന്ന് നിർത്തുന്നുണ്ടോ… നീയും നിന്റെ മോളും . എന്റെ മോന് വേണ്ടടി ആ നശൂലത്തെ… ആണുങ്ങളെ വശീക്കരിക്കാൻ നടക്കുന്നവൾ.. ”
അത്രയും നേരം പ്രതികരിക്കാതിരുന്ന രവീന്ദ്രൻ അമ്മാവൻ മാമിയുടെ കവിളിൽ ആഞ്ഞടിച്ചു..
അമ്മാവന്റെ കണ്ണുകൾ ദേഷ്യ കൊണ്ട് വിറച്ചു..
“ഇത്രയും നേരം എല്ലാം കേട്ടും കണ്ടു അടങ്ങി നില്കുവായിരുന്നു… ആദ്യം നിന്റെ മോനെ നീ മര്യാദ പഠിപ്പിക്കാൻ നോക്ക്… അവന്റെ ആ കാലുറക്കാത്ത നിൽപ്പും നോട്ടവും കണ്ടിട്ട് പോലും നിനക്ക് മനസിലായില്ലേ. .. തെറ്റ് മുഴുവൻ ഇവന്റെ ഭാഗത്താണെന്നു എന്നിട്ടും ഒരു ഉളുപ്പും ഇല്ലാതെ കീർത്തുനെ കുറ്റക്കാരിയാക്കി അവനെ ന്യായിക്കരിക്കുവാ…”രവീന്ദ്രൻ അമ്മാവൻ എന്റെയും അമ്മയുടെയും അടൂത്തേക്ക് വന്നു..”എന്റെ മോൻ ചെയ്ത തെറ്റിനോട് ഞാൻ മോളോട് മാപ്പ് ചോദിക്കുവാ.. എന്റെ ഒരു കൈപിഴ മൂലം അവിടെ ഒരു ജീവൻ ഇപ്പോഴും ഉരുകി കിടക്കുന്നത് ഞാൻ കാണുന്നതാ..മോള് നല്ല കുട്ടിയാ മോള് പോലെയുള്ള കുട്ടികൾ മരുമക്കൾ വീട്ടിൽ കയറി വരുന്നത് തന്നെ ഐശ്വരമാണ്.. പക്ഷെ ഇവനെ പോലെയുള്ളവന്റെ ഒപ്പം ചേർന്ന് മോളുടെ ജീവിതം കൂടി ബലിയേടാക്കുന്നത് കാണാൻ വയ്യ… അത്രയ്ക്ക് നന്നായിട്ടാ അവനെ അവന്റെ അമ്മ വളർത്തി വെച്ചിരിക്കുന്നത്..”
അമ്മാവൻ എന്റെ തലയിൽ തഴുകി അത്രയും പറഞ്ഞതും പ്രിയമാമി അടികൊണ്ട കവിൾ പൊത്തി പിടിച്ചു രവിന്ദ്രൻ മാമനെ രൂക്ഷമായി നോക്കി താഴേക്ക് ഇറങ്ങി പോയി..തറവാട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോൾ മനസ്സിൽ നിന്നും പലതും അവിടെ ഉപേക്ഷിച്ചു കൊണ്ടുള്ള ഒരു പടിയിറക്കമായിരുന്നു…വീട്ടിൽ എത്തിയിട്ടും പ്രിയമാമി തൊടുത്തു വിട്ട വാക്കുകൾ ആയിരുന്നു മനസു നിറയെ..ആണുങ്ങളെ വശീക്കരിക്കാൻ നടക്കുന്നവൾ….ശിവേട്ടനെ വരെ തന്നോട് ചേർത്തു നിർത്തി പറഞ്ഞത് ഓർക്കും തോറും കണ്ണുകൾ നിറഞ്ഞൊഴുകി… നെഞ്ച് വല്ലാതെ പുകഞ്ഞു കൊണ്ടിരുന്നു… എല്ലാവരിൽ നിന്നും ഇനിയെങ്കിലും കുറച്ചകലംപാലിക്കേണ്ടിയിരിക്കുന്നു…
തുടരും