March 23, 2025

പ്രണയശ്രാവണാസുരം : ഭാഗം 71 (2]

രചന – അമീന

ഇതെല്ലാം ഒളിഞ്ഞു നിന്ന് കേട്ട എബി മനസ്സിൽ ടപ്പാം കൂത്ത് വരെ നടത്തി തിരിഞ്ഞതും പിന്നല് നിൽക്കുന്ന വീണയെ കണ്ട്… പതിയെ….

“ദെ…. അപ്പൊ അവിടെയും സമ്മധവ വീണയെ ഈ കയ്യിലെല്പ്പിക്കാൻ… ഇനി കൊച് മുങ്ങാനൊന്നും നോക്കണ്ട…. ഈ വീണ ഞാനേ മീട്ടത്തൊള്ളൂ…….”

ന്ന് പറഞ്ഞു സൈറ്റ് അടിച്ചതും വീണ വെപ്രാളത്തോടെ അവിടെ നിന്നടുക്കളയിലേക്കോടി പോകുന്നതും നോക്കി എബി….ചിരിയോടെ…. തിരിഞ്ഞു നടന്നു…..

എന്നാൽ മുകളിലേക്കായി കലിയിൽ കയറി പോയ ഡെവി അവിടെ ബാൽക്കണിയിൽ നിന്നും നോക്കവേ അകലെ മരങ്ങൾക്കിടയിലൂടെ റോഡിലൂടെ അഭിയുടെ ബൈക്കിനു പിറകിൽ ഇരുന്ന് പോകുന്ന ശിവയെ കാണെ ദേഷ്യം ഉച്ചസ്ഥായിയിലെത്തി…….

തന്നെ പാടെ അവഗണിക്കുന്ന പോലെയുള്ള ശിവയുടെ പെരുമാറ്റം അവനിൽ ദേഷ്യം കൂട്ടുകയാണ് ചെയ്തത്……ആ കലിയിൽ തിരിഞ്ഞു നടന്ന ഡെവി തന്റെ റൂമിലേക്ക് കയറവേ കതക് തുറയാതെ വന്നതും ദേഷ്യത്തോടെ അതിൽ മുട്ടി കൊണ്ട്….

“ടാ കോപ്പേ….. @%%@%@₹ കതക് തുറക്കട……”

ന്നു ഉച്ചത്തിൽ പറഞ്ഞതും….. അകത്തുനിന്ന് ഫ്രെഡ്ഡി….

“ഡെവിയെ…..ഇപ്പോൾ ഈ കതക് നിനക്ക് മുന്നിൽ തുറക്കുവേല മോനെ….. ആസ് എ ഡോക്ടർ എന്ന നിലയിൽ നിന്റെ കലിപ്പിന് ഇനിയും ഞാൻ സ്വയം ചികിൽസിക്കേണ്ടി വരുമെന്ന് എനിക്ക് നല്ല വീക്ഷണ കോണകം ഉണ്ട്……വെറുതെ ഞാൻ റിസ്ക് എടുക്കണോ….. മോൻ ചെല്ല്…..”

ന്ന് അകത്തുനിന്നും വിളിച്ചു പറഞ്ഞതും….ഡെവി കലിപ്പിൽ പല്ല് കടിച് മനസ്സിൽ…..

നാറി……😬😬

ന്ന് വിളിച് അപ്പുറത്തുള്ള ശിവയുടെ റൂമിലെ വാതിൽ തള്ളിത്തുറന്ന് കയറി….

ശ്രാവണി…..അവളുടെ ഒരു കിണി…… ഞാനവിടെ പനപോലെ നിന്നിട്ടും ഒരു നോട്ടം കൊണ്ടുപോലും എന്നിലേക്കവളുടെ മത്തൻ കണ്ണ് ഒന്ന് ചലിക്കാതെ ഇളിച്ചോണ്ട് പോയേക്കുന്നവൾ അഹങ്കാരി…..ഇങ്ങോട്ട് വരട്ടെ…..

ന്നൊക്കെ പിറുപിറുത്തുകൊണ്ട് അവൻ അവിടെയുള്ള ബെഡിലായിരുന്നു…..

“കോപ്പ്……”😡

ന്ന് പറഞ്ഞു സിഗരറ്റിനായി പോക്കറ്റിൽ തപ്പി അതെടുത്തു ചുണ്ടോട് ചേർത്ത് വെച്ച് ലേറ്ററിനായി പരതിയെങ്കിലും അത് കിട്ടാതെ വന്നു…..

നാശം പിടിക്കാൻ ഇതെവിടെ കൊണ്ട് വെച്ചോ ആവോ…..

ന്നു പറഞ്ഞ് ഊക്കോടെ ബെഡിലായി ഇടിച്ച് മിഴികളുയർത്തിയതും അവന്റെ മിഴികൾ ചുമരിലായി പതിപ്പിച് വെച്ചിരിക്കുന്ന ഒത്തിരി ഫോട്ടോകളിലേക്കായ് പാറി വീണു……

ശിവയുടെ നിരവധി ഫോട്ടോകളായിരുന്നു ആ ഭിത്തിയിലായുള്ളത്….. അതിൽ കൃഷ്ണ വേഷത്തിൽ നിൽക്കുന്ന ഫോട്ടോ കാണെ അതുവരെ ദേഷ്യം കൊണ്ട് വിറച്ചിരിക്കുന്ന ഡെവിയുടെ ശരീരം പതിയെ ശാന്തമായി…….

ചുണ്ടിൽ വെച്ച സിഗററ്റ് തിരികെ പോക്കറ്റിലേക്ക് വെച്ചു കൊണ്ട് അവൻ പതിയെ ആ ഫോട്ടോയ്ക്കരികിലേക്കായി നടന്നടുത്തു……

ഓരോ ഫോട്ടോകളിലായി അവന്റെ വിരലുകൾ തഴുകി കടന്നു പോകവേ അവന്റെ ചുണ്ടിൽ ചെറു പുഞ്ചിരി തത്തിക്കളിച്ചു…….

റൗഡി……

ന്നുള്ളം മന്ത്രിച്ചു കൊണ്ട് പ്രണയത്തോടെ ഓരോ ഫോട്ടോകളിലായി അവന്റെ വിരലുകൾ തെന്നിനീങ്ങവേ അടുത്ത നിമിഷം ഒരു കുഞ്ഞു ഫോട്ടോയിൽ അവന്റെ മിഴികൾ ഉടക്കിയതും നടുക്കത്തോടെ അവൻ പിറകിലേക്ക് വെച്ചു നിന്നു……

തനിക്ക് മുന്നിലെ ചിത്രം കാണെ വിശ്വാസം വരാതെ അതിലേക്കായി ഉറ്റുനോക്കിയവൻ……

തന്റെ ഇരു കൈകളിലായ് നീലമ്പൽ പൊതിഞ്ഞു പിടിച്ചുകൊണ്ട് പുഞ്ചിരിയോടെ നിൽക്കുന്ന ആ പതിനൊന്ന് വയസ്കാരി ശിവയുടെ മുഖം ഡെവിയിൽ നടുക്കമാണ് സൃഷ്ടിച്ചത്…….

വിശ്വാസം വാരാതെ ഡെവി ഉയർന്ന് വരുന്ന നെഞ്ചിടിപ്പോടെ പതിയെ ചുമരിൽ നിന്നും ആ ഫോട്ടോ കയ്യിലായെടുത്തു കൊണ്ട് അതിലേക്ക് ഉറ്റുനോക്കി…..

ആ നിമിഷം അവന്റെ മനസ്സിലേക്ക് കടന്നു വന്നത് വർഷങ്ങൾക്കപ്പുറം ആമ്പൽ കുളത്തിൽ നിന്നും നീലമ്പൽ പറിച്ചെടുത്ത് നീട്ടിയ ആ 11 വയസ്സുകാരിയായിരുന്നു…..

വർഷങ്ങൾക്കപ്പുറം അന്ന് താൻ നൽകിയ ആ ആമ്പൽ തന്റെ പ്രാണന് തന്നെയായിരുന്നെന്ന സത്യം മനസ്സിലാക്കിയ ഡെവിയുടെ മിഴികൾ കൂടുതൽ വിടർന്നു……

ആ ഫോട്ടോയും നെഞ്ചോടടക്കി കൊണ്ട് ബെഡിൽ ആയി മലർന്നുകിടന്ന ഡെവിയുടെ മിഴികൾ പതിയെ അടഞ്ഞു….അപ്പോഴും ഉയർന്നുവരുന്ന നെഞ്ചിടിപ്പിനെ വരുതിയിലാക്കാനുള്ള ശ്രമത്തിലായിരുന്നവൻ……

അടച്ചുപിടിച്ച് മിഴിക്കോണിലായി കുഞ്ഞു ശ്രവാണിയുടെ ആമ്പലിന് വേണ്ടിയുള്ള വാശിയും കുറുമ്പും കടന്നുവന്നു….. ഏറെനേരം അത് ആസ്വദിച്ചു നിന്ന ഡെവിയുടെ മിഴികൾ…. ആ കുഞ്ഞു പെൺകൊടിയുടെ കണ്ണുകൾ നിറയവേ മറുത്തൊന്നും ആലോചിക്കാതെ….. കുളത്തിലേക്ക് എടുത്തു ചാടി കൈകളില് ആമ്പൽ പിടിച്ചെടുത്ത് അവൾക്കു പുറകെയായി പടവുകൾ ഓടിക്കയറി ആ കൈകളിലേക്ക് തന്റെ കയ്യിലുള്ള ആമ്പൽ വെച്ചു നൽകിയപ്പോഴുള്ള ആ പുഞ്ചിരിക്ക് ആയിരം പൂർണ്ണ ചന്ദ്രനേക്കാൾ ശോഭയുള്ളതായി തോന്നി……

അതിനടുത്ത നിമിഷം തന്നെ അവന്റെ മിഴികളിലായി ഇവിടെയുള്ള കുളപ്പടവിൽ വെച്ച് ഓടിക്കയറിയ ശിവയുടെ കൈകളിലേക്ക് താൻ അറുത്ത് നൽകിയ ആമ്പൽ പിടിച്ചു കൊണ്ട് ഓടിയകലുന്നത് അവന്റെ കോണിൽ കൂടുതൽ മിഴിവോടെ തെളിഞ്ഞു വന്നു……

അടുത്ത നിമിഷം കണ്ണുകൾ വലിച്ചു തുറന്ന് ബെഡിലായെണീറ്റിരുന്നു….

വർഷങ്ങൾക്കപ്പുറം ലച്ചുമ്മയുടെ ഉദരത്തിൽ ആ കുഞ്ഞു ജീവൻ മൊട്ടിടും മുൻപേ ഉറപ്പിച്ചു വെച്ചവളെ തന്നെയാണ് ജീവിതവും കാലവും തനിക്ക് നൽകിയതെന്ന സത്യം ഡെവിയുടെ സന്തോഷത്തിന് അതിരുകൾ ലംഖിച്ചു…..

എത്ര നേരം ആ ഫോട്ടോയും നെഞ്ചോടടക്കി പിടിച്ചു കൊണ്ട് അവൻ അവിടെ നിന്നെന്നറിയില്ല…… ഓരോ സംഭവങ്ങളും കൂടുതൽ മിഴിവോടെ വീണ്ടും വീണ്ടും അവനിലായി വന്ന് നിറഞ്ഞതും….. ആ ഫോട്ടോയിലേക്ക് നോക്കി അത്യധികം പ്രണയത്തോടെ……

ഐ ലവ് യൂ ശിവ…..

ന്ന് മന്ത്രിക്കവേ അവന്റെ ഹൃദയം തന്റെ പ്രാണനെ ഒരു നോക്കു കാണാനുള്ള ആഗ്രഹത്താൽ പിടഞ്ഞു കൊണ്ടിരുന്നു…..

പിന്നീട് ഒന്നും ആലോചിക്കാതെ ആ ഫോട്ടോയും കയ്യിൽ പിടിച്ചു കൊണ്ട് അവൻ അവിടെ നിന്നും സ്റ്റെയർ ഇറങ്ങി അകത്തളം വഴി മുറ്റത്തേക്ക് ഓടി ഇറങ്ങി…..

നേരം സന്ധ്യയോടടുക്കവേ മഴ ചിന്നിച്ചിതറി ഭൂമിയെ തൊട്ടുണർത്തി…… മറ്റൊന്നും ഗൗനിക്കാതെ പുറകിൽ നിന്നുമുള്ള ആരുടെയും വിളി പോലും അവൻ കേൾക്കാതെ മഴയിലേക്കിറങ്ങിയോടി…..

കാലുകൾ അതിവേഗം മുന്നോട്ടോടവേ അവനെ നനച്ചുകൊണ്ട് മഴത്തുള്ളികൾ ഒഴുകിയിറങ്ങി……

എന്നാൽ ഇതൊന്നും അറിയാതെ ശിവ മനയ്ക്കലേക്ക് പോയി അഭിയുടെ അമ്മയോട് സംസാരിച് അവിടെ നിന്നും നേരെ പോയത് ആ നാട്ടിലെ കാർത്ത്യായനി മുത്തിടെ വീട്ടിലേക്കായിരുന്നു……

പണ്ട് അച്ഛൻ പറഞ്ഞ ഓർമ്മയിൽ അമ്മയുടെ കൈത്തണ്ടയിലുള്ള മയിൽപീലി ടാറ്റൂ വിന്റെ ആഗ്രഹത്താൽ കാർത്ത്യായനി മുത്തിയുടെ അടുത്തുനിന്നും തന്റെ നെഞ്ചോരം ആരും കാണാതെ മയിൽപീലി ടാറ്റൂ അടിച്ചു വെച്ചു…..

ടാറ്റൂ അടിക്കാനും മൂക്ക് കുത്താനുമെല്ലാം പ്രഗൽഭയായിരുന്നു കാർത്ത്യായനി മുത്തി….. അവിടെ ചെന്ന് തന്റെ ആഗ്രഹം പറഞ്ഞപ്പോൾ ചെറുപുഞ്ചിരിയോടെ ആ മുത്തശ്ശി തന്റെ നാഭി ചുഴിയിലായി കുഞ്ഞു സ്റ്റഡ് പിടിപ്പിച്ചു തന്നു…..

അതിലേക്കായി നോക്കവേ അവളുടെ മുഖം നാണത്താൽ ചുവപ്പുരാശി പടർത്തി….. നേരം സന്ധ്യയോടടുത്ത ഭൂമിയെ മഴ തൊട്ടപ്പോഴാണ് അവൾ കാർത്തിയായിനി മുത്തിയുടെ അടുത്തുനിന്നും വീട്ടിലേക്ക് മടങ്ങിയത്….. മനസ്സിൽ അലയടിക്കുന്ന സന്തോഷത്തോടെ അവൾ മുന്നോട്ട് നടക്കവേ മഴ അവളെയും നനച്ചു കൊണ്ട് പെയ്തിറങ്ങി……

പാടം വഴി വരമ്പിലൂടെ ഓടി റോഡിലേക്ക് കയറി മുന്നോട്ട് അതിവേഗത്തിൽ മഴയെ വകഞ്ഞു മാറ്റി നടന്ന ശിവ കുറച്ചകലെ നിന്നും തന്നിലേക്ക് ആരോ ഓടിയടുക്കുന്ന കാണവേ അവളുടെ കാലുകൾ നിശ്ചലമായി…..

ആ രൂപം ഓടിയടുക്കുo തോറും അവളുടെ ഹൃദയം അകാരണമായി മിടിച്ചു കൊണ്ടിരുന്നു…. ആ രൂപം അടുക്കാറായതും അത്‌ ഡെവിയാണെന്ന് മനസ്സിലാക്കിയ ശിവ പൊടുന്നനെ ദാവാണി ശാളിനാൾ വയറിനു ചുറ്റുമായി കെട്ടിവെച്ചു…..

അവൻ അടുക്കുന്തോറും മനസ്സിൽ കാരണം അറിയാതെ വെപ്രാളം ഉരുതിരിഞ്ഞു…..

മഴയിലൂടെ ഓടിയടുത്ത ഡേവി തനിക്ക് മുന്നിലായി വരുന്ന ശിവേ കണ്ടു അതിവേഗത്തിൽ അവൾക്ക് അരികിലായി വന്നു നിന്നു…..

കിതപ്പോടെ അവളുടെ മിഴികളിലേക്കായി പ്രണയത്തോടെ നോക്കിയ ഡെവിയുടെ നോട്ടം താങ്ങാൻ കഴിയാതെ ശിവ അവനരികിൽ നിന്നും പിറകിലേക്ക് ചുവടുവെക്കവേ ഞൊടിയിടയിൽ ഡെവി ഒരു കൈയ്യാൽ അവളുടെ അരയിൽ ചുറ്റി അവനിലേക്കായ് ചേർത്തുപിടിച്ചു….

പിടഞ്ഞു പോയ ശിവ അകന്ന് മാറാൻ ശ്രമിക്കവേ ഒരിക്കൽ കൂടെ മുറുകെ തന്നിലേക്കായി ചേർത്തുപിടിച്ച് ഇടതുകയ്യിലായി പിടിച്ച ആ ഫോട്ടോ ഉയർത്തി അവൾക്ക് നേരെയായി പിടിച്ചു…..

ആ ഫോട്ടോയെ നനച്ചുകൊണ്ട് മഴത്തുള്ളികൾ ഒഴുകി ഇറങ്ങിയെങ്കിലും…. അതിലെ തന്റെ കുഞ്ഞുമുഖം ശിവയുടെ മിഴികളെ വിടർത്തി അടുത്ത നിമിഷം ഒരു ഞെട്ടലോടെ ഡെവിയിലേക്കായി മിഴികൾ തെന്നി നീങ്ങിയതുo…..വിറയലോടെയവൾ….

“അ… അറിഞ്ഞോ……”

ന്നുള്ള ചോദ്യത്തിന് മറു ചോദ്യമെന്നോണം….

“നിനക്കറിയാമായിരുന്നോ…..”

ന്ന മറു ചോദ്യത്തിൽ…

“ആ……”

ന്ന് മൊഴിയും മുന്നേ അവന്റെ അധരം അവളുടെ അദരത്തിലേക്കായി പതിഞ്ഞിരുന്നു………
അവന്റെയുള്ളിലായി അലയടിക്കുന്ന പ്രണയത്താൽ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിനെ കടിച് വലിച്ചു നുണഞ്ഞടുത്തു……

മഴത്തുള്ളികൾ ഒഴുകിയിറങ്ങി ചുംബനത്തെ തടസ്സം തീർക്കാൻ ശ്രമിച്ചെങ്കിലും ഡെവിയുടെ അധരം ശിവയുടെ അധര മാധുര്ത്തിൽ ലയിച്ചു മഴത്തുള്ളിയോടെ നുണഞ്ഞു കൊണ്ടിരുന്നു…….

അടുത്ത നിമിഷം അവനെ തന്നിൽ നിന്നും തള്ളി മാറ്റിയ ശിവ കിതപ്പോടെ നെഞ്ചിൽ കൈ വെച് നിന്നു….

“ശിവ…….”

ന്ന ആർദ്രമായ ഡെവിയുടെ വിളിയിൽ അവനെ മുഖമുയർത്തി നോക്കവേ……കിതപ്പോടെ…..

“ഇനിയും കാത്തിരിക്കാനുള്ള ക്ഷമ എനിക്കില്ല കൊച്ചെ…..നീ എന്റെ പെണ്ണാ…..അത്‌ കാലം എനിക്ക് മുന്നിലായി കൊണ്ട് നിർത്തിയേക്കുവാ…. അതികം വൈകാതെ കെട്ടിക്കൂടെ പൊറുപ്പിച്ചിരിക്കും ഈ ഡേവിഡ് കളത്തി പറമ്പൻ…..അതിനായി കാത്തിരുന്നോ നീ……”

ന്ന് പറഞത് കേട്ട് ശിവ അവനെ മിഴിച്ചു നോക്കവേ തനിക്കരികിലേക്ക് ചുവടുവെക്കുന്ന ഡെവിയെ കണ്ട്…..

കൃഷ്ണ…..

നുള്ളാലെ വിളിച്ച അടുത്ത നിമിഷം ഒന്നുമാലോചിക്കാതെ ആ മഴയിലൂടെ അവനിൽ നിന്നു പിന്തിരിഞ്ഞു ഓടി…….

റൗഡി…..ഇനിയങ്ങോട്ട് ഒരുങ്ങിയിരുന്നോ ഡെവിടെന്ന അസുരന്റെ പ്രണയ മഴ അതിന്റെ അതിരുകളെല്ലാം ബേധിച്ചു കൊണ്ടൊരുമിച്ച് നനയാൻ……

ന്ന് അവളെ നോക്കി കൊണ്ട് നിന്ന ഡെവിയുടെ ഉള്ളം മൊഴിയവേ അവന്റെ ചുണ്ടിലായി ആരെയും മയക്കുവാനെന്നൊണമുള്ള ചെറു പുഞ്ചിരി തെളിഞ്ഞു വന്നു…….

തുടരും……..

 

Leave a Reply