April 19, 2025

പഞ്ചാഗ്നിപ്രണയം : ഭാഗം 25 (1)

രചന – അമീന

(എബി)

മുൻപേ കയറി പോയ വീണയ്ക്ക് പുറകെ അകത്തേക്ക് കയറി കതകടച്ചു ലോക്ക് ചെയ്ത എബി വീണയേയും മറികടന്നു ബെഡിലായി തലയിൽ കൈ താങ്ങി വെച്ച് കിടന്നു……

വീണയെ തന്നെ നോക്കിക്കൊണ്ട് കിടക്കുന്നവനെ കാണെ വീണ ഒന്ന് പരുങ്ങി കൊണ്ട്…..

“അ….അത് പിന്നെ അക്കു ആണല്ലോ…അതുകൊണ്ട്….ഞങ്ങൾ.. അ…അല്ല ഞാൻ…..”

വിക്കലോടെ പറഞ്ഞവളോടായി…..

“ന്റെ വീണു…കൂടുതൽ വിക്കി വിക്കി ബുദ്ധിമുട്ടേണ്ട ആവശ്യമെന്നാത്തിന….നിനക്ക് കൂടെ നിൽക്കാനേ അറിയൂ അല്ലാതെ അഭിനയിക്കാൻ അറിയുവേലെന്ന് എനിക്കറിയാം…കൂടുതൽ ബുദ്ധിമുട്ടണ്ട…..

അഭിനയം….അതൊക്കെ ഞാൻ…. എത്രയെത്ര ഓസ്കാറുകളാണ് എന്റെ വീട്ട് മുറ്റത്ത് വന്ന് മുട്ടി വിളിച്ചതെന്ന് അറിയാവോ…എനിക്ക് പിന്നെ അതിലൊന്നും തീരെ താല്പര്യമില്ലാത്തതുകൊണ്ട് മാത്രം ഞാൻ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ല….

അങ്ങനെയുള്ള അഭിനയകുലപതിയായ എന്റെ അടുക്കൽ നിനക്ക് അഭിനയം കൊണ്ട് വന്നു നിൽക്കാൻ എങ്ങനെ തോന്നി…ടെൽ മി വീണു ടെൽ മി…..”😌😎

അവന്റെ ഡയലോഗ് കേൾക്കെ ഇനിയെന്ത് പറഞ്ഞു പിടിച്ചു നിൽക്കുമെന്ന ആശങ്കയിൽ വീണ ഉടുത്തിരുന്ന വൂളൻ ജാക്കറ്റിൽ കൈവിരലിനാൽ തെരുത്ത് പിടിച് നിന്നു……

“ഇനിയെന്തോന്ന് ആലോചിച്ചാലും നിന്റെ തലയിൽ ഒരുടായിപ്പ് പോലും തെളിയില്ല വീണു…നിനക്ക് അത്രയും നിർബന്ധമാണെങ്കിൽ എന്നോട് ചോദിക്ക്….ഞാൻ നിനക്ക് ഒത്തിരി ഐഡിയകൾ പറഞ്ഞുതരില്ലേ….”😌

“നിക്ക് ഐഡിയ ഒന്നും വേണ്ട……”

“പിന്നെ എന്ത് വേണം…. പറഞ്ഞോളൂ…..നിന്റെ ഇച്ചായൻ ഇവിടെ പന പോലെ നിൽക്കുന്നത് കണ്ടില്ലേ…വേണ്ടത് ചോദിച്ചോ….”

“നിക്ക് ഉറങ്ങാൻ……”

“ചോദ്യം ക്യാൻസൽ…ഞാനൊരു തമാശ ചോദിച്ചതിന് നീ ഇങ്ങനെ ഒക്കെ പറഞ്ഞാലോ…..ഈ മഞ്ഞു വീണ നാട്ടിൽ നമുക്ക് ഇനി ഉറക്കമില്ല രാത്രിയാണ് വീണു…. രാത്രിയാണ്…

മഞ്ഞെന്ന് പറഞ്ഞാപ്പോഴാ നമുക്ക് കുറച്ച് ചുരണ്ടി ഐസ് ഉണ്ടാക്കിയാലോ…..”

ബെഡിൽ നിന്ന് ചാടിയെണീറ്റ് കൊണ്ട് പറയവേ……

“അൺ ഹൈജീനിക് ആണന്ന് കിച്ചു ഏട്ടൻ പറഞ്ഞില്ലേ…..”

“അവനതൊക്കെ പറയും…ഞാനൊരു കൂൾ മൈൻഡെഡ് പേഴ്സൺ ആയതു കൊണ്ട് കുറച്ച് ഐസ് കഴിച്ചെന്നു കരുതി ഒന്നും വരത്തില്ല…പാവം എന്റെ പെങ്ങടെ ജീവിതം നായ നക്കി…..”

“കിച്ചു ഏട്ടൻ നിങ്ങടെ ഫ്രണ്ട് അല്ലെ…..”

“ഫ്രണ്ട് ഒക്കെ തന്നെയാ അവനിടക്ക് ഇതുപോലെ ഹൈജീനിക് പ്രാന്ത് ഉണ്ട്….”😏

“തണുപ്പ് കഴിക്കാൻ ഇപ്പൊ ശരിയല്ല…..”

“എന്നാൽ പിന്നെ ചൂടോടെ ഒരു ലുമ്മം തരട്ടെ…..”

“😳😳……”

“നിന്റെ നോട്ടം കണ്ടാൽ ഞാൻ നിന്റെ കിഡ്നി ചോദിച്ച കണക്കാണല്ലോ…. നിന്നോട് തരാനല്ല ഞാൻ അങ് തന്നാലോ എന്ന പറഞ്ഞെ……”

“നിക്ക് പേടിയാ…….”

“ശുഭം…….”😬

ഇഞ്ചി കടിച്ച കണക്ക് നിന്നവൻ തലയൊന്ന് കുടഞ്ഞു…..

“നിന്റെ പേടി എന്നും മാറും….അതറിയാനെക്കൊണ്ട് ഇനി ഞാൻ വല്ല കവടിയും നിരത്തി നോക്കേണ്ടി വരുവോ….

ഹാ അല്ലേലും എന്റെ ദീന രോദനം ആര് കേൾക്കാനാണ്…. യൂ നോ വൺ തിങ് വീണു….. നേരത്തെ പോയ അഞ്ചു കൊലകാരെ പസംഗകളുടെ കെട്ട് കഴിയുന്നതിനും മാസങ്ങൾ മുൻപ് എന്റെ കെട്ട് കഴിഞ്ഞതാണ്….ഓർമ്മയിൽ ഉണ്ടോ…….”

“നിക്ക് വൃതം അല്ലായിരുന്നോ……”

നിഷ്കളങ്കമായി പറയുന്നവളെ നോക്കി എബി പല്ലു കടിച്ചു……

“ഈ വൃതമൊക്കെ കണ്ടുപിടിച്ചവരെ വേണം ആദ്യം ചാട്ടവാറിനടിക്കാൻ…. അല്ലെലും കണ്ട് പിടിച്ചവരെ എന്നാത്തിന് പറയുന്നു….ഒന്ന് തുമ്മിയാൽ വൃതം നോക്കുന്നതാണല്ലോ നിന്റെ പതിവ്…. സത്യം പറ നീയെനിക്കിട്ട് കൊട്ടേഷൻ കൊണ്ട് വന്നതല്ലേ…….”

“കൊട്ടേഷനോ…..”😳😳

“എന്നെ ജീവിതകാലം മുഴുവൻ ബ്രഹ്മചാരിയാക്കിക്കോളാം എന്നുള്ള കൊട്ടേഷൻ….. അതും എന്റെ പ്രൊഡ്യൂസെർസ്ന്റെ അടുത്ത് നിന്ന്……”😬😬

“പ്രൊഡ്യൂസറോ…..ഇച്ചായൻ അപ്പൊ സിനിമ എടുക്കുന്നുണ്ടോ…..”😁

“ഓഹ് ഇവളെ കൊണ്ട്…. ആഹ് ഉണ്ട്… ദെ ദിപ്പോ ഒരു കൊട്ടയിൽ സിനിമയിങ് കൊണ്ട് വരും… ഞാനത് തലയിലും എടുത്തു വേച് അങ്ങടും ദിങ്ങടും രണ്ട് റൗണ്ട് ഓടും.. എന്തേ….പൊന്ന് കൊച്ചേ ന്റെ അപ്പനേം അമ്മച്ചിയെം ആണ് ഉദ്ദേശിച്ചത്…”😬😬

“ന്റെ ദേവി അപ്പച്ചനും അമ്മച്ചിയോ…അതിന് അവർ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല….അത് അമ്മച്ചി പറഞ്ഞത് ഇച്ചായന് കുട്ടിക്കളി കുറച്ചു കൂടുതലാണന്നാ…. കുറച്ചു പക്വതയൊക്കെ വന്നിട്ട് കുട്ട്യോളെ കുറിച്ച്……”

എന്ന് പറഞ്ഞു മുഴുമിപ്പിക്കും മുൻപേ…..

“ഹലോ മൈ പൊണ്ടാട്ടി..😏
..കുട്ടികളുണ്ടാകാൻ ഈ കാണുന്ന പക്വത ഒക്കെ ധാരാളവാ….അതിനൊരവസരം നിയെനിക്ക് തരുന്നില്ലല്ലോ…. ന്റെ പ്രൊഡ്യൂസേഴ്സ് കാരണം എന്റെ ജീവിതം മുരടിച്ചു പോകത്തെയുള്ളൂ കർത്താവെ…..”

എന്ന് രോധിച് തിരികെ ബെഡിലായി പോയി ഇരുന്ന്……

“അവിടെ നിന്ന് വേരിറങ്ങും കൊച്ചേ… ഇവിടെ വന്നിരി…എനിക്ക് പകർച്ചവ്യാധി ഒന്നുമില്ല….”😬

അവൻ വിളിച്ചിട്ടും അവിടെ പരുങ്ങി നിൽക്കുന്നവളെ രൂക്ഷമായി നോക്കിയതെ… കുട്ടി സ്പോട്ടിൽ എബിക്കരികിലായ് വന്നിരുന്നു…..

അപ്പോൾ ഞാൻ നോക്കിയാലും പേടിക്കും…..😁

ആത്മയടിച് ഇല്ലാത്ത ഗൗരവം വാരി വിതറി ഗൗരവത്തോടെയവളെ നോക്കി……

കണ്ണിമ ചിമ്മാതെയുള്ള അവന്റെ നോട്ടത്തിൽ അവൾ വിറയലോടെ മിഴികൾ താഴ്ത്തി…….

“ബൈ ദി ബൈ വീണു ഞാനൊരു പറയട്ടെ….നീ എന്തിനാണ് ഇങ്ങനെ പേടിച്ച് വിറയ്ക്കുന്നെ….അതിന്റെ ഒരു ആവശ്യവുമില്ല…എന്നെ കണ്ടില്ലേ കൂളായി ഇരിക്കുന്നു….ഏതായാലും ഇത്ര അടുത്തിരുന്ന സ്ഥിതിക്ക് ഐശ്വര്യമായിട്ട് ഒരുമ്മ തന്നേക്ക്……”

കിട്ടിയാൽ ഊട്ടി അല്ലേൽ പൂട്ടി…. എന്ന കണക്ക് എബി ഗൗരവം വിട്ട് കളിയില്ല… ഗൗരവം കൊണ്ട് ചെക്കൻ ബിരിയാണി കിട്ടിയാലോ എന്ന പ്രതീക്ഷയിൽ വീണയെ നോക്കി…..

എന്നാൽ വീണ ചെകുത്താൻ കുരിശ് കണ്ട കണക്ക് കണ്ണും തള്ളി നിന്നു… അത് കണ്ട് അവൻ…..

“ഞാനൊരു ചെറിയ കാര്യമല്ലേ ചോദിച്ചുള്ളൂ….അതിന് ഇങ്ങനെ കണ്ണ് തള്ളി നിൽക്കേണ്ട ആവശ്യം എന്നാത്തിന……”

“അത് അതൊന്നും പറ്റില്ല അമ്മച്ചി പറഞ്ഞത്…..”

“പാവം എന്റെ അമ്മച്ചിയെ നമ്മുടെ ഇടയിലേക്ക് വലിച്ചിടല്ലേ വീണു…ഒന്ന് സ്വസ്ഥമായിട്ട് അവിടെ കിടന്നുറങ്ങട്ടെ…. നമുക്ക് ഇവിടെയും കിടക്കാം……”😬😬

“നിക്ക് പേടിയാ…….”

അങ്ങനെ വരട്ടെ….ഞാനും കരുതി എന്താ ഈ ഡയലോഗ് ഇതുവരെ വരാഞ്ഞതന്ന്…..കോളം പൂർത്തിയായി……🫡

ആത്മയടിച് അനുനയത്തിന്റെ പാതയിലൂടെ തേരാ പാര നടക്കുന്ന പോലെ അവൻ ശാന്തമായി സംസാരിച് തുടങ്ങി…..

“യൂനോ വീണു….ഞങ്ങടെ ക്ലാസ്സിൽ ഒരു ചെക്കൻ ഉണ്ടായിരുന്നേ…. അൽ ബുജി പഠിപ്പിസ്റ്റ്….. ഒരു പുസ്തക പുഴു…. അവൻ ഭക്ഷണം കഴിക്കുന്നതിലേറെ കൂടുതൽ പുസ്തകമാണോ കഴിക്കുന്നതെന്ന് തോന്നും…അൽ നിഷ്ക്കുവാണവൻ….എന്നെ പോലെ…..😌

ആരോടും പറയണ്ട അവനില്ലേ അവന്റെ വിചാരം ഉമ്മ വെച്ചാൽ കുട്ടികൾ ഉണ്ടാവും എന്നാണ്…..ബുഹഹഹ….”

എന്ന് പറഞ്ഞു വലിയ കോമഡി പറഞ്ഞ കണക്ക് അവൻ ഇരുന്ന് ചിരി തുടങ്ങി…..

“അപ്പൊ ഉണ്ടാവില്ലേ…….”🙄

വീണുവിൽ നിന്നും അങ്ങനെയൊരു ഹോയ് വന്നതും…..അതുവരെ ഇളിച്ചോണ്ട് നിന്നെ എബിയുടെ ചിരി സ്വിച്ചിട്ട പോലെ നിന്നു….

“എന്നത പറഞെ…….”😳

“കുട്ടികൾ ഉണ്ടാവും എന്നുള്ളത് സത്യമല്ലേ…..”

നിഷ്കളങ്കമായ അവളുടെ ചോദ്യത്തിൽ……

ഓട്ടപ്പാത്രത്തിലാണോ കർത്താവെ ഞാൻ ഇതുവരെ വാറ്റിയെതെന്ന എക്സ്പ്രശനിട്ട്…..

“ഞാൻ പോണേണ്…….”

എന്ന് പറഞ്ഞു ബെഡിൽ നിന്നെണീറ്റ് നടന്നതും…..

“എനിക്ക് അറിയാത്തതുകൊണ്ട് അല്ലേ ഞാൻ ചോദിച്ചത്……”☹️

“വീണ്ടും നിഷ്കളങ്കത…….”

“അല്ല കുഞ്ഞേ അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ….ഈ നിഷ്കളങ്കത ഉണ്ടാക്കിയതെങ്ങാൻ നീയാണോ….”😬😬

“അതിന് ന്നെ കളിയാക്കുന്നത് എന്തിനാ..നിക്ക് അറിയാഞ്ഞിട്ടല്ലേ. അറിയാത്തത് പറഞ്ഞു തരണ്ടേ……”

“ഹോ ഇത്രയും നേരം സംസാരിച്ചതിനിടയ്ക്ക് നീ ഇപ്പോഴാണ് നല്ലൊരു കാര്യം പറഞ്ഞത്…. അങ്ങനെ നല്ല നല്ല ചോദ്യങ്ങളൊക്കെ ചോദിക്ക്……”😁

പൂർണ ചന്ദ്രൻ ഇനി തന്റെ മുഖത്താണോ ഇരിക്കുന്നെന്ന കണക്ക് അവൻ ഇളിച് ബെഡിലിരിക്കുന്ന വീണക്കരികിലായി വന്നിരുന്നു…..

“ഓക്കേ ശ്രദിച് കേട്ടോ… കുട്ടികൾ ഉണ്ടാവാൻ നമ്മൾ ഉമ്മ വെക്കണം….”

“ഞാനും അതാണ്‌ പറഞ്ഞത്.. ഉമ്മ വെച്ചാൽ കുട്ടികൾ ഉണ്ടാകുമെന്ന്…..”

“അതങ്ങനെയല്ല…… ആ ഉമ്മ അല്ല…..”😬😬

ഇവിടെ നിഷ്കളങ്ക വാരി പൊത്തി ഇരിക്കുന്നവളോട് ഇനി ഏതു രീതിയിൽ പറയുമെന്ന് ആലോചിച്ച് എബി കിളി പറത്തി നിന്നു……

“അല്ലെങ്കിലും ഇതൊന്നും പറഞ്ഞ് മനസ്സിലാക്കിയിട്ട് ഒരു കാര്യവുമില്ല…. പ്രവർത്തിച്ചു മനസ്സിലാക്കുന്നതാണ് കൂടുതൽ നല്ലത്….. അല്ലേ അതല്ലേ നല്ലത്….”😎

എന്ന് കേൾക്കെ വീണ അറിയാതെ ഉമിനീരിറക്കി പോയി……

ഉമിനീർ ഇറക്കിയതിന്റെ ഫലമായി അവളുടെ തൊണ്ടയിലെ ചലനത്തിലേക്കായ് എബിയുടെ മിഴികൾ പതിഞ്ഞു….അതോടെ കൂടുതലായി അവനവളിലേക്ക് ചേർന്നിരുന്നു…..

തന്നിലേക്ക് ചേർന്നിരുന്നവനെ കാണെ അവൾ പിടച്ചിലോടെ ചാടി എണീറ്റതെ എബി വീണയുടെ അരിയിലൂടെ ചുറ്റി പിടിച്ച് അവന്റെ മടിയിലേക്കായ് ചേർത്തിരുത്തി…..

“എങ്ങോട്ടാ പെണ്ണേ ഇങ്ങനെ ഓടുന്നത്….. നിനക്കല്ലിയോ സംശയം…..”

എന്നുപറഞ്ഞ് തന്റെ നെഞ്ചിലായി കൈ വെച്ച് വിറച്ചിരിക്കുന്നവളുടെ മിഴികളിലായി ഉറ്റു നോക്കിക്കൊണ്ട് അവന്റെ കൈ അവളുടെ കഴുത്തിലേക്കായ് ചേർത്ത് വെച്ചു…….

Leave a Reply