June 14, 2025

നിയതി: ഭാഗം 87

രചന: തെരേസ റൂത്ത്.

മോൾ എന്തിനാ വിഷമിക്കുന്നെ…. അവരവർ ചെയുന്നതിന്റെ ഫലം അവർക്കു കിട്ടുക തന്നെ ചെയ്യും…ഗൗരിയുടെ മുടിയിൽ തഴുകികൊണ്ട് ഉണ്ണിമായ മെല്ലെ പറഞ്ഞു….ഗൗരി ഉണ്ണിമായയെ കെട്ടിപിടിച്ചു…..ഗൗരിയ്ക്കു ഒന്നും മനസിലാവുന്നില്ല….. എന്തുകൊണ്ടാണ് ഉണ്ണിമായ അങ്ങനെ പറഞ്ഞെ എന്ന്…..അല്പസമയത്തിന് ശേഷം അവൾ പുറത്തേക്കിറങ്ങി….
ഹാളിൽ ചന്ദ്രദാസ് ഇരിക്കുന്നുണ്ടായി…. അവൾ ഓടിച്ചെന്നു അയാളെ കെട്ടിപിടിച്ചു….
ആയാൽ അവളെ ചേർത്ത് പിടിച്ചു മുടിയിൽ തലോടി…..

ആ കരുതൽ ഗൗരിക് അറിയാൻ കഴിഞ്ഞു… അല്പം മുൻപ് കണ്ട ദേവൂന്റെ മുഖം ഓർക്കുമ്പോൾ മനസ് അസ്വാസ്തമാകുന്നു….”അച്ചേ…. ഞൻ കാരണം അല്ലെ…. ദേവൂന്റെ അച്ഛൻ….. ഞൻ….”
വിക്കി വിക്കി അവൾ കരഞ്ഞുകൊണ്ടിരുന്നു….
അത് കേട്ടുകൊണ്ടാണ് ജോ അകത്തേക്ക് വന്നത്…
അവൻ വേഗം ഗൗരിയുടെ കൈയിൽ പിടിച്ചു പുറത്തേക്കു നടന്നു…..എന്താ നടക്കുന്നതെന്നു ഗൗരിക്കോ ചന്ദ്രദാസിനോ മനസിലായില്ല…..
ജോ അവളെ പറമ്പിലെ മാവിന്റെ ചോട്ടിൽ നിർത്തി……”നീ എന്തിനാ കരഞ്ഞേ….. ഗൗരി…..”അവൻ കൈ രണ്ടും കെട്ടി ഗൗരിയെ നോക്കി….”ദേവൂന്റെ അച്ഛൻ….”
കണ്ണു നിറച്ചു അവനെ നോക്കി അവൾ….

“ദേവൂന്റെ അച്ഛൻ…”പൂച്ഛത്തോടെ പറഞ്ഞു ജോ….ഗൗരി ജോയെ തുറിച്ചു നോക്കി……
“നീ അറിയാത്ത കാര്യങ്ങൾ ഇണ്ട് ഗൗരി ശെരിക്കും പാർവതിയെ കൊന്നത് അനന്തൻ ആണ്…. കൂടെ ഇന്ദ്രനും… ആ മഹിയുടെ അനിയൻ… സ്വത്തിനും വേണ്ടി….. മനസ്സിലായോ.. അത് ഉണ്ണിമായ ആന്റിക് അറിയാം വേറെ ആർക്കും അറിയില്ല…… ഇനി കരയാൻ നിൽക്കണ്ട കേട്ടാലോ….”
അവൻ അവളുടെ രണ്ടു തോളിലുമായി കൈ വെച്ചു അവളെ നോക്കി….ഗൗരിയിൽ ആദ്യം ഞെട്ടൽ ഉണ്ടായി…എന്തൊക്കയാ നടക്കുന്നെ….
എല്ലാം കഴിഞ്ഞാലോ……ഒന്ന് അശ്വസിച്ചു നേരെ നോക്കിയത് തന്നെ നോക്കി നിൽക്കുന്ന ജോയെ ആണ്….പെട്ടന്ന് അവളുടെ മുഖം നാണത്താൽ ചുവന്നു….”എന്താ…”തല താഴ്ത്തി അവൾ ചോദിച്ചു…..”അതോ….”ജോ ഗൗരിയുടെ തല പതിയെ പൊന്തിച്ചു….നാണത്തോടെ മിഴികൾ ഉയർത്തി ജോയെ  നോക്കി ഗൗരി……
ജോയുടെ നോട്ടം തന്റെ ചുണ്ടുകളിൽ ആണെന്ന് അറിഞ്ഞതും അവളുട കണ്ണുകൾ പിടഞ്ഞു….
അവന്റെ മുഖം അവൾക്ക് നേരെ വരുന്നതും അവൾ അറിഞ്ഞു……

“ദേ അച്ഛൻ.. “പെട്ടന്നു ഗൗരി പുറകോട്ടു നോക്കി പറഞ്ഞു….അതുകേട്ടു ഞെട്ടി ജോ പുറകിലേക്ക് തിരിഞ്ഞതും…. ഗൗരി അവനെ തള്ളി നിക്കി ഓടി…..അല്പം ചെന്നിട്ടു തിരിഞ്ഞു നിന്നു ജോയെ നോക്കി ചിരിച്ചുകൊണ്ട് അവൾ അകത്തേക്ക് ഓടി…..ജോ അവളുടെ കളിചിരിയിൽ മതി മറന്നു നിന്നു… ഞാൻ ആഗ്രഹിച്ച ജീവിതം തിരികെ കിട്ടിയതിന്റെ സന്തോഷത്തിൽ മനസു നിറഞ്ഞു അവന്റെ……

  🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

മഹി മയക്കത്തിൽ നിന്നും എണിറ്റു…..
ശരീരം മുഴുവനും വേദന അനുഭവപ്പെടുന്നുണ്ട്….
എന്നാൽ കഴിഞ്ഞത് എല്ലാം ഓർക്കുമ്പോൾ മനസ്സിൽ നല്ല ആശ്വാസവും…..ഒരു നെടുവിർപോടെ എഴുനേല്കൻ നോക്കവേ കാലിൽആരോകെട്ടിപിടിച്ചിരിക്കുന്നു…..”മീനാക്ഷി…”മഹി പതിയെ കാൽ വലിച്ചെടുത്തു…..
താഴെ ഇറങ്ങി മീനാക്ഷിയുടെ അടുത്തേക് ചെന്നു….ഒന്നും അറിയാതെ നല്ല ഉറക്കമായിരുന്നു…..പഴയ മീനാക്ഷിയെ അല്ല….
വലിച്ചു വാരി കെട്ടിയ മുടിയും സാരിയും….
മുഖത്ത് നല്ല ഷീണം…കണ്ണെല്ലാം കുഴിഞ്ഞു……
ഇവൾ തന്നെ ഇത്രയും സ്നേഹിച്ചിരുന്നോ…..
മഹി ചിന്തിച്ചു പോയി…..പെണ്ണെന്നാൽ അത്ഭുതമാണ്…. അവർ പോലെ സ്നേഹിക്കാനും വെറുക്കാനും അവർക്കു മാത്രമേ കഴിയു…..
മഹി ഓർത്തു….പതിയെ മീനാക്ഷിയെ തട്ടി വിളിച്ചു….”മീനു…. മീനു…”
പതിയെ അവൾ കണ്ണുകൾ തുറന്നു….
ആദ്യം അവൾ ബെഡിലേക്കു നോക്കി….. അപ്പോഴാണ് അടുത്തു ഇരിക്കുന്ന മഹിയെ കാണുന്നത്…..മീനാക്ഷി ഒരു തേങ്ങലോടെ മഹിയുടെ നെഞ്ചിലേക്കു വീണു…..
മഹി അവളെ ചേർത്തു പിടിച്ചു…..

“എനിക്ക് ഒന്നും അറിയില്ല മഹിയേട്ടാ… അമ്മ ചെയ്ത തെറ്റിന് എന്നെ ശിക്ഷിക്കല്ലേ….”
കരച്ചിലിന് ഇടയിലും അവൾ പറഞ്ഞു….മഹി അവളെ തന്നിൽ നിന്നും അടർത്തി മാറ്റി…
അവളുടെ മുഖം കയ്യിലെടുത്തു….”മീനു…. എന്തിനാ നീ കരയുന്നെ ഞൻ നിന്റെ കൂടെ ഇല്ലേ…. പഴയതെല്ലാം നമുക്കു മറക്കാം… ഇനി പുതിയൊരു ജീവിതം…. എനിക്ക് നീയും നിനക്ക് ഞനും…. മനസിലായോ കരയരുത്…. എണിറ്റു ബെഡിൽ കേറി കിടക്കു….”മഹി മീനുവിടെ നെറ്റിയിൽ ഉമ്മ വെച്ചു….പതിയെ മീനുവിനെ എണീപ്പിച്ചു ബെഡിൽ കിടത്തി… അരികത്തായി മഹിയും… മഹിയുടെ നെഞ്ചിൽ തല വെച്ചു മീനാക്ഷി കിടന്നു…..അവളുടെ ഹൃദയം സന്തോഷം കൊണ്ടു തുടിക്കോട്ടുകയിയിരുന്നു….”നമ്മൾ ആഗ്രഹിക്കുന്നതല്ല…. നമ്മളിലേക്കു വന്നു ചേരുന്നതിനാണ് ഭംഗി കൂടുതൽ…..”
കണ്ണുകൾ അടച്ചു മീനുവിനെയും ചേർത്തു മഹി കിടന്നു……ഇ നിമിഷം അവസാനിക്കല്ലേ എന്നു പ്രാർത്ഥിച്ചു മീനാക്ഷിയും.,.

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

ദിവസങ്ങൾ വേഗത്തിൽ കടന്നു പോയി…….
ഉണ്ണിമായ മെല്ലെ എല്ലാത്തിലും ഉൾപ്പെട്ടു പഴയപോലെ ആയി തുടങ്ങി…..മഹി പഴയ ആരോഗ്യം വീണ്ടെടുത്തു…..ചന്ദ്രോത്തു തറവാട്…..”ഇ പ്രാവിശ്യം പൂ തിരുവാതിരയ്ക്കു കാവിൽ വിളക് വെക്കണം… ഇനിയും അത് ഇങ്ങനെ കിടക്കരുത് ”
പരമേശ്വരൻ തിരുമേനി തീർത്തു പറഞ്ഞു…
മാധവൻ മഹിയെ നോക്കി…..മഹിയും മീനാക്ഷിയും സുഭദ്രമ്മയും ദേവയും ഉണ്ടായിരുന്നു അവിടെ….
“മഹി എന്താ വേണ്ടേ… നീ പറയ്….. ഇനി നീയാ ഇ തറവാടിന്റെ കാരണവർ…”മാധവൻ പറഞ്ഞു…..എല്ലാ കണ്ണുകളും മഹിയുടെ നേരെ നീണ്ടു….”തിരുമേനി പറയാനാ പോലെ…. എന്താന്ന് വെച്ചാൽ ചെയാം… പക്ഷേ…. ആര് വിളക് വെക്കും…?”മഹി തിരുമേനിയെ നോക്കി……

“തറവാട്ടിൽ ഉള്ള പെണ്ണ് വിളിക്കു വെക്കട്ടെ… ദോഷം ഒന്നൂല്യാലോ…”തിരുമേനി അതിനുള്ള ഉത്തരവും നൽകി…ആരും എതിര് പറഞ്ഞില്ല….സുഭദ്രമ്മ എല്ലാം കേട്ട് നിന്നതേ ഒള്ളൂ….തന്റെ അഹങ്കാരത്തിന്റെ ശിക്ഷ ആയിട്ടാണ് അവർ എല്ലാം കാണുന്നത്….”എന്നാൽ ഞങ്ങൾ ഇറങ്ങുവാ ഗോപിടെ വീട്ടിൽ കൂടി കേറണം…”തിരുമേനി പതിയെ എഴുനേറ്റു….
ദേവ മഹിയെ നോക്കി ഒന്ന് ചിരിച്ചിട്ട് പുറത്തേക്കു ഇറങ്ങി……ഗോപിയുടെ വീട്ടിൽ എല്ലാരും ഒത്തു കൂടിയിരുന്നു…ജോയുടെ വീട്ടുകാരും…. ഗൗരിയുടെ അച്ഛനും അമ്മയും മുത്തശ്ശിയും… ലക്ഷ്മിയും ഗോപിയും അച്ഛമ്മയും….എല്ലാവരിലും സന്തോഷം മാത്രം….ഉണ്ണിമായ മുറിയിൽ തന്നെ ഒതുങ്ങി… കൂടെ ദേവൂവും…..തിരുമേനി അങ്ങോട്ടേക്ക് വന്നു അദ്ദേഹത്തിന് വേണ്ടി തയാറാക്കിയ ഇരിപ്പിടത്തിൽ ഇരുന്നു….അദ്ദേഹത്തിന് പിന്നിലായി ദേവയും…..
ദേവയുടെ കണ്ണുകൾ ആ കൂട്ടത്തിൽ ദേവുവിനെ തിരഞ്ഞു…….കാണാതെ നിരാശപെടുകയും ചെയ്തു…..

“ഗൗരി എവിടെ…?”കൂട്ടത്തിൽ ഗൗരിയെ കാണാതെ തിരക്കി അദ്ദേഹം….അപ്പോഴേക്കും പടികൾ ഇറങ്ങി ഗൗരി വന്നു…പച്ച കളർ ദാവണി ആണ് അവളുടെ വേഷം….അല്പം നാണത്തോടെ ജോയെ ഒന്ന് നോക്കി ഗൗരി മായയുടെ അടുത്തേക് ചെന്നു നിന്നു…..”അപ്പോൾ ഇനി പൊരുത്തം നോകാം… നോക്കേണ്ട ആവിശ്യം ഇല്ല എന്നാലും…”ചിരിയോടെ തിരുമേനി എല്ലാരേയും നോക്കി…..എല്ലാവരിലും ആ സന്തോഷം കാണാം….ഇതല്ലേ ഞങ്ങൾ ആഗ്രഹിച്ചത്….ജോ എല്ലാവരെയും നോക്കി ഒപ്പം ഗൗരിയെയും…”ഒരു നിമിഷം…. തിരുമേനി….”
ഗൗരി പെട്ടന്ന് പറഞ്ഞു..അവൾ ചുറ്റും നോക്കി….എല്ലാരും എന്തെന്നുള്ള രീതിയിൽ ഗൗരിയെ നോക്കി……

       തുടരും……..

Leave a Reply