June 14, 2025

നിയതി : 88

രചന :തെരേസ റൂത്ത്
“അപ്പോൾ ഇനി പൊരുത്തം നോകാം… നോക്കേണ്ട ആവിശ്യം ഇല്ല എന്നാലും…” ചിരിയോടെ തിരുമേനി എല്ലാരേയും നോക്കി….. എല്ലാവരിലും ആ സന്തോഷം കാണാം…. ഇതല്ലേ ഞങ്ങൾ ആഗ്രഹിച്ചത്…. ജോ എല്ലാവരെയും നോക്കി ഒപ്പം ഗൗരിയെയും…  “ഒരു നിമിഷം…. തിരുമേനി….” ഗൗരി പെട്ടന്ന് പറഞ്ഞു..അവൾ ചുറ്റും നോക്കി….  എല്ലാരും എന്തെന്നുള്ള രീതിയിൽ ഗൗരിയെ നോക്കി……ഗൗരി ആരെയോ തിരഞ്ഞുകൊണ്ടിരുന്നു….”എന്താ…. മോളെ….”
ചന്ദ്രദാസ് ഗൗരിയുടെ അടുത്തേക് നീങ്ങി നിന്നുകൊണ്ട് ചോദിച്ചു…..”അച്ഛാ… ഉണ്ണിമായ ആന്റി എവിടെ…? എന്താ ഇങ്ങോട്ട് വരാതെ….”
സംശയത്തോടെ അവൾ ചന്ദ്രദാസിനെ നോക്കി…..

“അത്…മോളെ…”അയാൾ ഒന്ന് നിർത്തി ജോയെയും അവന്റെ വീട്ടുകാരെയും നോക്കി…”ആന്റിയുടെ ഭർത്താവ് മരിച്ചിരിക്കല്ലേ… അതുകൊണ്ട് കുറച്ചു കഴിയാതെ ഇങ്ങനുള്ള പരുപാടിയിൽ പങ്കെടുക്കാൻ പാടില്ല അതാ….”
ചന്ദ്രദാസ് ഗൗരിക് വിശദതികരിച്ചു കൊടുത്തു….
“എന്നാലും അച്ഛാ… ആന്റിയും ദേവൂനെയും മാറ്റി നിർത്തി…. അത് ശെരി അല്ല അച്ചേ…”
ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു…..”നല്ല കാര്യം നടക്കാൻ പോകുമ്പോൾ കരയുന്നോ… ഇതൊക്കെ ആചാരം ആണ് കുട്ടി….ജോയുടെ അമ്മ നളിനി ഗൗരവത്തോടെ പറഞ്ഞു….ഗൗരി ദയനീയമായി ജോയെ നോക്കി…..അവൻ അരുതെന്ന രീതിയിൽ തല. ചലിപ്പിച്ചു…..പിന്നീട് ഗൗരി ഒന്നും മിണ്ടിയില്ല…..തിരുമേനി പൊരുത്തം നോക്കി…
“പത്തിൽ പത്തു പൊരുത്തം ഇണ്ട്….”
ചിരിയോടെ പറഞ്ഞു….എല്ലാവരിലും സന്തോഷം….പക്ഷേ ഗൗരി മാത്രം മൗനമായി നിന്നു… ജോ അവളെ തന്നെ ശ്രെദ്ധിച്ചുകൊണ്ടിരുന്നു…..

“കല്യാണത്തിന് കൂടി ദിവസം നോക്കിക്കൂടെ തിരുമേനി..”ജോയുടെ അമ്മ നളിനി പറഞ്ഞു…..
എല്ലാരും അവരെ തന്നെ നോക്കി….”ഇനി അതിനു കൂടി അദ്ദേഹത്തെ ബുദ്ധിമുട്ടിക്കണ്ട…ഞങ്ങൾക്കു എപ്പോഴും വരാൻ കഴിയില്ല… അവിടത്തെ കാര്യങ്ങൾ നോക്കാൻ ആരും ഇല്ലല്ലോ…. ഇപ്പോ എല്ലാരും ഇണ്ട്..”അല്പം ഗൗരവത്തോടെ അവർ പറഞ്ഞു  നിർത്തി….ഗൗരി ജോയെ ഒന്ന് നോക്കി….. അവളുടെ മുഖം കണ്ടാൽ അറിയാം ദേഷ്യത്തിൽ ആണെന്ന്….”അത് ശെരിയാ തിരുമേനി….. ഞങ്ങളും അടുത്തു തന്നെ പോകും…. എന്റെ ഹെൽത്ത് അത്ര സുഖത്തിൽ അല്ല അപ്പോ ഒരു ആറു മാസത്തിനു അപ്പുറം ഒരു ദിവസം നോക്കിയാൽ.. നന്നായിരുന്നു….”
ചന്ദ്രദാസും നളിനിയെ  പിൻതാങ്ങി….

ഗൗരിക് ദേഷ്യം ആണ് വന്നത്….. ഇത്രയും ദിവസം ഒരു കുടുംബം പോലെ കഴിഞ്ഞിട്ട്… ആന്റിയെ മറന്നു ഇവർ എന്താ ഇങ്ങനെ…ഗൗരി ഗോപിയെയും ലക്ഷ്മിയേയും നോക്കി….ഒന്നും മിണ്ടാത്തെ നില്കുന്നത് ഒള്ളൂ അവർ….”അല്ല.. ഒരു മരണം നടന്നതല്ലേ ഒരു വർഷം എങ്കിലും കഴിയാതെ…”
ദേവ പറഞ്ഞു…”അതിനു എന്താ ആറു മാസം സമയം ഉണ്ടാലോ… നമക്ക് വേണമെങ്കിൽ അമ്പലത്തിൽ വെച്ചു നടത്താലോ… പിന്നെ ഉണ്ണിമായക് പങ്കെടുക്കാൻ കഴിയില്ല…. അത് കഴിഞ്ഞും ഇവരെ കാണാലോ അവർക്കു….”
ചന്ദ്രദാസ് പറഞ്ഞു…..ജോയുടെ അച്ഛനും അമ്മയും അതിനെ സപ്പോർട്ട് ചെയ്തു……അവർ തമ്മിൽ കല്യാണത്തിന്റെ ചർച്ചകൾ തുടങ്ങി….തിരുമേനി ഗൗരിയെയും ജോയെയും മാറി മാറി നോക്കി…..
ദേവയ്ക്കു നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു…..

“മതി…..”ഗൗരിയുടെ ഒച്ച അവിടെ ഉയർന്നു….
എല്ലാവരും ഒരുനിമിഷം നിശബ്ദതമായി….
“തിരുമേനി…. ഇപ്പോ കല്യാണത്തിന്റെ ദിവസം നോക്കണ്ട… എന്തായാലും ഒരു വർഷം കഴിയാതെ അത് നടക്കില്ല…. അപ്പോൾ അപ്പോ നോക്കുന്നത് അല്ലെ നല്ലത്…..”ഗൗരി എല്ലാവരെയും ഒന്ന് നോക്കി….”മുതിർന്നവർ സംസാരിക്കുന്നതു കേൾക്കുന്നില്ലേ നീ… അവർ തീരുമാനിച്ചോളും എല്ലാം…”ചന്ദ്രദാസ് അല്പം ദേഷ്യത്തോടെ പറഞ്ഞു….”ഗൗരി പറഞ്ഞത് എന്റെ കൂടെ തീരുമാനം ആണ്….അച്ഛാ…..”ജോ ഒച്ച അവിടെ ഉയർന്നു….”ജോ… അത് തീരുമാനിക്കാ  അല്ലെ ഞങ്ങൾ..?”നളിനി അവനെ ദേഷ്യത്തോടെ അവന്റെ കൈയിൽ മുറുകെ പിടിച്ചു…..”ഇതു ഞങ്ങളുടെ ജീവിതം അല്ലെ അമ്മേ…. ഞങ്ങൾ അല്ലെ തീരുമാനിക്കേണ്ടത്….ഇവിടുള്ളവരെ ആരെയും മാറ്റി നിർത്താൻ നിങ്ങൾക്കു ആവില്ല….. ഉണ്ണിമായ ആന്റിയും ദേവൂവും വേണം ഞങ്ങളുടെ കല്യാണത്തിന്….കാരണം  ഇവരൊക്കെ ഇണ്ടായുള്ളു ഞങ്ങൾക്ക് ആദ്യം അല്ലെങ്കിൽ ഞങ്ങൾ എവിടെ പോയേനെ…. അതുകൊണ്ട് കല്യാണം ഒരു വർഷം കഴിഞ്ഞു മതി…..”അമ്മയുടെ കൈ വീടിവിച്ചുകൊണ്ട് പറഞ്ഞു ജോ….

അവന്റെ സംസാരത്തിൽ എല്ലാരും ആസ്വസ്ഥരായിരുന്നു… എന്നാൽ ലക്ഷ്മിയുടെയും ഗോപിയുടെയും മനസ് നിറഞ്ഞു….
ദേവായിലും തിരുമേനിയിലും ഒരു ചിരി ഉണ്ടായി….
“എന്നാൽ ഞങ്ങൾ ഇറങ്ങുവാനു….”
തിരുമേനി പതിയെ എണിറ്റു…..ദേവ പക്ഷേ ഒരു നോക്കു ദേവൂനെ കാണാൻ കൊതിച്ചു….
അവന്റെ മുഖത്ത് നിരാശ നിറഞ്ഞു…പെട്ടന്ന് ജോ അവനെ ഒന്ന് തട്ടി…..”എന്താ മോനെ ഒരു വിഷമം ഒരു കള്ളചിരിയോടെ ജോ അവന്റെ അടുത്തു നിന്നു…..ദേവ അവനെ രൂക്ഷമായി ഒന്നു നോക്കി….”നോക്കി പേടിപ്പിക്കല്ലേ മോനെ… അതേ പുറകിലെ മാവിന്റെ ചോട്ടിലേക്കു ചെല്ല്… അവിടെ ഉണ്ട് ആള്…”കളിയോടെ പറഞ്ഞുകൊണ്ട് ജോ അവനെ തള്ളി…”താങ്ക്സ് ജോ..”
ജോയെ ചേർത്തു പിടിച്ചിട്ടു അവൻ തിടുക്കത്തിൽ പുറത്തേക്കിറങ്ങി…”ഗൗരിയുടെ അച്ഛൻ ഒന്ന് വരുക… അല്പം സംസാരിക്കാൻ ഉണ്ട് ”
ഉമ്മറത്തേക്കു ഇറങ്ങുന്നതിനു മുമ്പായി ചന്ദ്രദാസിനെനോക്കി പറഞ്ഞു തിരുമേനി…..
എന്താണെന്നുള്ള സംശയത്തിൽ അയാൾ തിരുമേനിയുടെ പുറകെ ചെന്നു…..

ബാക്കി ഉള്ളവർ മക്കളുടെ തീരുമാനത്തെ കുറിച്ച് അപിപ്രായം പറയുകയാണ്…..ലക്ഷ്മി അത് ശ്രെദ്ധിക്കാതെ അടുക്കളയിലേ നടന്നു…..ഗോപി സ്വന്തം മുറിയിലേക്കും….ഉമ്മറത്ത് തിരുമേനിയും ചന്ദ്രദാസും മാത്രം ആണ്…..അല്പം ചിന്തിച്ചിട്ട് തിരുമേനിഅയാൾക്കുനേരെതിരിഞ്ഞു….”നിങ്ങളോട് ഇതു പറയണ്ട എന്നു തന്നെയാ ഞൻ വിചാരിച്ചിരുന്നത്…. പക്ഷെ അത് പറഞ്ഞെ പറ്റു…”ചന്ദ്രദാസ് സംശയത്തോടെ തിരുമേനിയെ നോക്കി…”ഗൗരി നിങ്ങളുടെ മകൾ അല്ല അതെനിക് അറിയാം…”തിരുമേനി അയാളുടെ മുഖത്തേക്ക് നോക്കി….

“തിരുമേനി..”ഒരു നിമിഷം അയാൾ ഒന്ന് ഞെട്ടി…..”പേടിക്കേണ്ട…. ആരും അറിയില്ല… പക്ഷേ നിങ്ങൾ അറിയാത്ത കാര്യം ഒന്നുണ്ട്… അവളുടെ യഥാർത്ഥ അമ്മ ഉണ്ണിമായ ആണ്…. അനന്തന് ഉണ്ണിമായയിൽ പിറന്ന മോളാണ് ഗൗരി…..”ചന്ദ്രദാസ് അമ്പരന്നു…. തിരുമേനിയുടെ വാക്കുകൾ അയാളുടെ ചെവിയിൽ തുളച്ചു കേറി…
അയാൾകസേരയിലേക്ക്തളർന്നിരുന്നു…”അറിഞ്ഞിരികാൻവേണ്ടി പറഞ്ഞുന്നൊള്ളു.. അങ്ങനെ ഉള്ളപ്പോ ഒരു വർഷം കഴിഞ്ഞിട്ട് മതി കല്യാണത്തിന്റെ കാര്യങ്ങൾ… അതൊന്നു പറയാൻ വേണ്ടിയാ വരാൻ പറഞ്ഞെ….ഗൗരിയെ നിങ്ങളുടെ അടുത്തു നിന്നും എങ്ങും കൊണ്ടുപോവില്ല പക്ഷേ തീരുമാനങ്ങൾ എടുക്കുമ്പോൾ എപ്പോഴും ഇതും കൂടി ആലോചിക്കുക….”അതും പറഞ്ഞു തിരുമേനി കാറിലേക്കു കേറി……ചന്ദ്രദാസ് ഒന്നും മിണ്ടാത്തെ അവിടെ ഇരുന്നു അദ്ദേഹത്തെ നോക്കുക മാത്രം ചെയ്തു….

പെട്ടന്ന് ജോ വന്നു കാറിൽ കേറി…..”ദേവ…?”
സംശയത്തോടെ തിരുമേനി തിരക്കി….”അവൻ വരും അങ്ങയെ ഞൻ വീട്ടിക്കു ആകാം..”
ജോ കാർ സ്റ്റാർട്ട്‌ ചെയ്തു….കാർ പുറത്തേക്കു കടക്കുമ്പോൾ തിരുമേനി കണ്ടു മാവിൻ ചുവട്ടിൽ നിൽക്കുന്ന ദേവയെയും ദേവൂനെയും അദ്ദേഹം കണ്ടു….”മ്മ് “ഒരു മൂളാലോടെ സീറ്റിലേക്ക് ചാഞ്ഞു…..അടുത്തു നിൽക്കുന്നടേങ്കിലും ദേവു മുഖത്ത് നോക്കാതെ തലകുനിച്ചു നിന്നു……
ദേവ അവളെ തന്നെ നോക്കി നിന്നരുന്നത്……
ഇത്രയും അടുത്തു ആദ്യമായി ആണ് അവർ രണ്ടാളും അതും തനിച്ചു…. ദേവയുടെ നെഞ്ചിച്ചിടിപ്പ് കൂടുന്നപോലെ….”ദേവു…”അവൻ വിളിച്ചപ്പോ പിടച്ചിലോടെ അവൾ തലയുയർത്തി അവനെ ഒന്ന് നോക്കി…അവന്റെ നോട്ടം കണ്ടു പെട്ടന്ന് തന്നെ തല താഴ്ത്തി…..

ദേവൂന്റെ കോലം ആകെ മാറിയിരുന്നു പണ്ടത്തെ ദേവുവിൽ നിന്നും അവൾക്ക് മാറ്റം സംഭവിച്ചു…
പണ്ടത്തെ കളിയും ചിരിയും അവളിൽ നിന്നും ദൂരെ പോയപോലെ…. അവളെ ഒന്ന് ചേർത്തുപിടിക്കാൻ തോന്നി അവനു….”ദേവു…എന്നെ നോകിയെ ഒന്ന്….”ദേവു പതിയെ കണ്ണുകൾ ഉയർത്തി അവനെ നോക്കി…..”ദേവു…. ഞൻ എന്താ പറയാൻ പോകുന്നത് എന്നു മോൾക്ക് നന്നായി അറിയാം…… പൊന്നുപോലെ ഞൻ നോക്കിക്കോളാം….. നിന്നെ…. ഉണ്ണിമായ ആന്റിയും നമ്മുക്ക് കൂടെ കൊണ്ടുപോകാം…”
അവന്റെ സ്വരത്തിലെ സ്നേഹം അവൾക്ക് മനസിലായി…..അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു…നിറഞ്ഞ മിഴിയോടെ തന്നെ നോക്കുന്നവളെ പെട്ടന്നു അവൻ നെഞ്ചോടു ചേർത്തു….ആ നെഞ്ചിൽ അവൾക്ക് വളരെ സുരക്ഷിതമായി തോന്നി….”ഡാ…”
ഒരു അലർച്ച കേട്ട് രണ്ടാളും ഒരുപോലെ ഞെട്ടി….

             …..തുടരും……..

Leave a Reply