രചന – തെരേസ റൂത്ത്
“ഗതികിട്ടാതെ അലയുകയാണ് ഞാൻ അതും ഒരു തെറ്റും ചെയ്യാതെ…….
എന്റെ പ്രണനും പ്രണയവും എന്നിൽ നിന്നും തട്ടിയെടുത്ത് ആരാണെന്നു എനിക്കറിയണം…..
എന്നിട്ടേ എനിക്കി ലോകം വിട്ടു പോകാനാവു…”
അവളുടെ ചെവിക്കരികിൽ വന്നുകൊണ്ട് പാർവതി പറഞ്ഞു.
ഗൗരി പെട്ടെന്ന് തന്റെ കണ്ണുകൾ തുറന്നു.
താൻ ഇപ്പോഴും ബെഡിൽ തന്നെ ആണ്..
“അപ്പോ അത് വെറുമൊരു സ്വപ്നം ആയിരുന്നോ..?
അതോ പാർവതിയുടെ മുന്നറിപ്പോ..?”
അതൊരു മുന്നറിപ്പ് ആണെങ്കിൽ പാർവതിയുടെ പ്രതികാരം പൂർത്തിയാകാതെ തനിക് ഇതിൽ നിന്നും മോചനം ഇല്ല എന്ന് അവൾക്ക് മനസിലായി…
അസ്വസ്ഥതയോടെ അവൾ നെറ്റിയിൽ വിരലൊഴിഞ്ഞു…
അച്ഛൻ വന്നപ്പോൾ മുതലുള്ള കാര്യങ്ങൾ ഓർക്കുംതോറും അവളുടെ കണ്ണുകൾ നിറഞ്ഞു….
“താൻ എന്തിനാ അച്ഛനോട് അങ്ങനെയൊക്കെ പറഞ്ഞത്…?”
ഗൗരി സ്വയം ചിന്തിച്ചിരുന്നു…
അപ്പോളാണ് ജോ റൂമിലേക്കു വന്നത്…
അവനെ കണ്ടപ്പോൾ ഗൗരി കൈകുത്തി ബെഡിൽ നിന്നും എഴുന്നേറ്റു…..
“ഞാൻ നേരത്തെ വന്നപ്പോൾ താൻ നല്ല മയക്കം ആയിരുന്നു…. ”
ബെഡിലേക്കു ഇരുന്നുകൊണ്ട് ജോ പറഞ്ഞു..
ഗൗരി ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി ഇരുന്നു..
“എന്താടോ…
നമ്മൾ ഇതൊക്കെ പ്രതീക്ഷിച്ചതു അല്ലെടോ…
നിനക്ക് വീട്ടിൽ പോകണോ..?
ഞാൻ ൻ കൊണ്ടുപോകാം..”
ജോ അവളുടെ കൈയിൽ പിടിച്ചോണ്ട് പറഞ്ഞു..
പെട്ടന്ന് ചെവിയിൽ പാർവതിയുടെ വാക്കുകൾ മുഴങ്ങി കേട്ടുകൊണ്ടിരുന്ന പോലെ…
ചുറ്റും ചെമ്പകപ്പൂ മണം പരക്കുന്നപോലെ
ഗൗരി ചുറ്റിലും കണ്ണു പായിച്ചു….
“അവൾ… പാർവതി..”
തന്റെ ചുറ്റും ഇണ്ട് എന്ന് ഗൗരിക് തോന്നി…
“ഗൗരി…
പറയടോ തനിക് പോണോ..?”
ജോ അവളുടെ തനിക്ക് നേരെ തിരിച്ചുകൊണ്ടു ചോദിച്ചു..
“വേണ്ട ജോ എനിക്ക് ഇവിടം വിട്ടു എങ്ങും പോകണ്ട….”
നിറഞ്ഞു വന്ന കണ്ണുകൾ പിടിച്ചു നിർത്തികൊണ്ട് ചിലമ്പിച്ച ശബ്ദത്തോടെ ഗൗരി പറഞ്ഞു..
“മ്മ്…
നിന്റെ ഇഷ്ടം പോലെ…
വയ്യെങ്കിൽ കിടന്നോളു..
ഞാൻ താഴെ ഇണ്ടാകും…”
അവളുടെ നെറ്റിയിൽ ഉമ്മ വെച്ചുകൊണ്ട് ജോ പുറത്തേക്കിറങ്ങി….
ഗൗരി പതിയെ എണിറ്റു ജനലിന് അടുത്തേക് നീങ്ങി നിന്നു..
അസ്തമയ സൂര്യന്റെ ചുവപ്പിനാൽ ചന്ദ്രോത്തു മന തിളങ്ങി നിന്നു..
ഒരു കാന്തം പോലെ തന്നെ അത് വലിച്ചു അടിപ്പിക്കുന്നത് ഗൗരിക് മനസിലാക്കാൻ കഴിഞ്ഞു…
“എന്തിനാ എന്നെ നീ ഇങ്ങനെ സങ്കടപെടുത്തുന്നെ പാർവതി…”
അടക്കി വെച്ച കണ്ണുനീർ അവളുടെ കവിളിലൂടെ ഒഴുകി ഇറങ്ങി….
ജനലിൽ തല വെച്ചു അവൾ പുറത്തേക്കു നോക്കി നിന്നു…
🌼🌼🌼🌼🌼🌼🌼🌼🌼🌼
കാറിൽ നിന്നും ഇറങ്ങിയ ചന്ദ്രദാസ് കാറിന്റെ ഡോർ വലിച്ചടച്ചു..
അയാളുടെ മുഖം ദേഷ്യത്തിൽ ചുവന്നു…
വണ്ടിയുടെ സൗണ്ട് കേട്ട് മായ സിറൗട് ലേക്ക് വന്നു…
ആരെയോ തിരയുന്നപോലെ അവരുടെ കണ്ണുകൾ കാറിൽ തന്നെ തങ്ങി നിന്നു…
“അവൾ വന്നില്ല…
എന്നെക്കാളും നിന്നെക്കാളും അവൾക്ക് വലുത് അവൻ ആണെന്ന്…
നിർബന്ധിച്ചാൽ അവൾ ചാവുമെന്ന്….”
അയാളുടെ സ്വരം അവിടെ ഉയർന്നു കേട്ടു..
മായ വിതുമ്പലോടെ സാരീ തലപ്പിനാൽ വായ പൊത്തി….
തന്റെ മകൾ തിരികെ വരുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു…
“ഇനി അങ്ങനൊരു മകൾ നമുക്കില്ല…
നമ്മൾ മരിച്ചാൽ പോലും അവളെ ഇവിടെ കയറാൻ അനുവദിക്കരുത്…
എല്ലാവരുടെയും മുമ്പിൽ നമ്മളെ നാണം കെടുത്തിയ അസുര വിത്താണത്…”
ചന്ദ്രൻ തന്റെ അമർഷം അടങ്ങാത്ത പറഞ്ഞു…
“എന്താ ചന്ദ്ര നീ ഈ പറയണേ…
കുട്ടി അല്ലെ അവൾ…
അവളുടെ ഇഷ്ടം സാധിച്ചു കൊടുത്തൂടെ…”
ചന്ദ്രന്റെ ശബ്‌ദം കേട്ടു പുറത്തേക്കു വന്ന അച്ഛമ്മ ദയനീയമായി പറഞ്ഞു..
“ഇല്ല എനിക്ക് ചീത്തപേരുണ്ടാക്കി ഇറങ്ങി പോയവൾക്കു ഇനി ഈ വീട്ടിലോ എന്റെ മനസിലോ സ്ഥാനം ഇല്ല…
നമ്മളെ പറ്റി ചിന്തിക്കാതെ ഏതോ ഒരുത്തന്റെ കൂടെ ഇറങ്ങി പോയവൾ ഇനി വേണ്ട….
ആരും അതിനു ശ്രെമിക്കുകയും വേണ്ട…
എനിക്ക് ഒരു മകൾ ഉണ്ടായിരുന്നു..
ഇന്ന് അവൾ മരിച്ചു….”
പറഞ്ഞു കഴിഞ്ഞതും ചന്ദ്രൻ കിതച്ചു….
കണ്ണിൽ കണ്ണുനീർ നിറഞ്ഞു…
ഭാര്യയിൽ നിന്നും അച്ഛമ്മയിൽ നിന്നും അത് മറക്കാനായി അയാൾ വേഗം അകത്തേക്ക് കയറി പോയി…
മായയും അച്ഛമ്മയും അയാൾ പറഞ്ഞത് കേട്ടു കരച്ചിലടക്കി നിന്നു…
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
ഗൗരി പതിയെ പടികൾ ഇറങ്ങി താഴേക്കു വന്നു…
ഉമ്മറത്ത് നിന്നും അമ്മാവന്റെ സംസാരം കേൾകാം…
അടുക്കളയിൽ നിന്നും പത്രങ്ങളുടെ സ്വരവും….
ഹാളിൽ മുറുക്കാൻ ചെല്ലവുമായി അമ്മമ്മ ഇരിപ്പുണ്ട്…
ഗൗരി അമ്മമ്മയുടെ അടുത്തായി ചെന്നിരുന്നു….
“മോളു എണീറ്റോ…
എങ്ങനുണ്ട്…
ക്ഷീണം വല്ലതും തോന്നുന്നുണ്ടോ ..?”
അമ്മമ്മ അവളെ ആകമാനം നോക്കികൊണ്ട് ചോദിച്ചു…
ഗൗരി” ഇല്ല “എന്നാ രീതിയിൽ തല വെട്ടിച്ചു..
“മോളു പേടിക്കേണ്ട കേട്ടോ ഇവിടുന്നു ആരും കൊണ്ടൊവുല്ല കുട്ടിയെ…
എന്തെങ്കിലും വയ്യായ്ക ഉണ്ടെങ്കിൽ പറഞ്ഞാൽ മതി…
ഇവിടെ അടുത്തു ഒരു ഡോക്കിട്ടർ ഉണ്ട്…”
അമ്മമ്മ അടക്ക കുഞ്ഞു ഉരുലിൽ ഇട്ടു ഇടിച്ചു കൊണ്ട് പറഞ്ഞു..
“കുഴപ്പമൊന്നും ഇല്ല…”
പതിഞ്ഞ ശബ്ദത്തിൽ ഗൗരി പറഞ്ഞു..
“ലക്ഷ്മിയെ കുട്ടി എണിറ്റു..
നീ കാപ്പി എടുത്തോളൂ ”
അടുക്കളയിലേക്ക് നോക്കി അമ്മമ്മ വിളിച്ചു പറഞ്ഞു…
” എനിക്കിപ്പോൾ വേണ്ട അമ്മമ്മേ..
ഞാൻ പിന്നെ എടുത്തു കുടിച്ചോളാം…
ഗൗരി അമാമ്മയോട് പറഞ്ഞോണ്ട് അവിടെ നിന്നും എണിറ്റു..
അവൾക്ക് ഇപ്പോ ആ വീടൊരു ജയിൽ പോലെ തോന്നി ഒരിക്കലും മോചനം ഇല്ലാതെ ജയിൽ…
ആരുടെയൊക്കെയോ ആഗ്രഹത്തിന് ഒരു വേഷം കെട്ടിയാടുന്നത് പോലെ തോന്നി…
തീരെ പ്രതീക്ഷിക്കാത്ത സംഭവങ്ങൾ ജീവിതത്തിൽ നടക്കുന്നത് കൊണ്ട്
വല്ലാത്തൊരു വീർപ്പുമുട്ടൽ തോന്നി തുടങ്ങിയിരിക്കുന്നു…..
“ജോയെ കണ്ടിരുന്നെങ്കിൽ…”
അവൾ വല്ലാതെ ആഗ്രഹിച്ചു…
അവൾ ഉമ്മറത്തേക്കു നടന്നു…
“ദേന കാപ്പി…”
അമ്മായി കാപ്പി കൊണ്ടുവന്നു ടേബിളിൽ വെച്ചു..
“ആ കുട്ടിക്ക് ഇപ്പോ വേണ്ടാന്ന് നീ ഇതു കൊണ്ടുപോകോ ”
അച്ഛമ്മ അമ്മായിയോട് പറഞ്ഞു…
“അതാ ഇപ്പൊ നന്നായെ ബാക്കി ഉള്ളവന് പണി ഒഴിഞ്ഞിട്ട് നേരമില്ല അപ്പോഴാ…
വേണ്ടങ്കിൽ അത് പറഞ്ഞൂടെ….”
അമ്മായി ദേഷ്യത്തോടെ പറഞ്ഞോണ്ട് അടുക്കളയിലേക്ക് നടന്നു….
ഉമ്മറത്ത് ചാരു കസേരയിൽ ഇരിക്കുക ആണ് അമ്മാവൻ…
ഗൗരി അവിടെ എല്ലാം ജോയെ തിരഞ്ഞു….
“അവനെയാണോ കുട്ടി നോക്കുന്നത്…”
പിറകിൽ കാൽ പെരുമാറ്റം അറിഞ്ഞ അമ്മാവൻ തിരിഞ്ഞു നോക്കികൊണ്ട് ചോദിച്ചു..
“മ്മ്…”
ഗൗരി തലയാട്ടി…
“ഇന്ന് ഞായറാഴ്ച അല്ലേ..
ജംഗ്ഷനിൽ പോയിരിക്കയാണ് ചിക്കൻ വാങ്ങാൻ… ”
അയാൾ പറഞ്ഞു…
അയാൾ പറഞ്ഞപ്പോഴാണ് ഇന്ന് ഞായറാഴ്ചയാണെന്നുള്ള കാര്യം ഗൗരി ഓർത്തത്…
ഇവിടെ വന്നിട്ട് ആകെ രണ്ടു ദിവസമേ ആയിട്ടുള്ളൂ എങ്കിലും ഒരു യുഗം കടന്നുപോയ പ്രതിതിയാണ് അവൾക്ക്…
എന്തൊക്കെയോ ആലോചിച്ചുകൊണ്ട് മുറ്റത്തേക്ക് ഇറങ്ങാൻ തുനിഞ്ഞതും ഒതുക്കിൽ കാൽ മടങ്ങി അവൾ മുറ്റത്തേക്ക് അലച്ചു വീണു…
“അമ്മേ…”
ഗൗരി അമറി….
തുടരും…
അയാൾ പറഞ്ഞപ്പോൾ ആണ് ഇന്ന് ഞായറാഴ്ച ആണെന്നുള്ള കാര്യം ഗൗരി ഓർത്തത്….
ഇവിടെ വന്നിട്ടു ആകെ രണ്ടു ദിവസമേ ആയിട്ടുള്ളു എങ്കിലും ഒരു യുഗം കടന്നുപോയ പ്രതീതി ആണ് അവൾക്ക്…
എന്തൊക്കയോ ആലോചിച്ചു കൊണ്ട് മുറ്റത്തേക്കു ഇറങ്ങാൻ തുനിഞ്ഞതും ഒതുക്കിൽ കാല് മടങ്ങി അവൾ മുറ്റത്തേക്കു അലച്ചുവീണു…
“അമ്മേ….”
ഗൗരി അലറി
“അയ്യോ …”
അമ്മാവൻ പിടഞ്ഞെഴുനേറ്റു ഗൗരിയുടെ അടുത്തേക് ഓടി ചെന്നു …
ഗൗരിഎഴുനേൽക്കാൻ ശ്രമിച്ചെങ്കിലും എഴുനേൽക്കാൻ കഴിയുന്നില്ല…
കാലിനു നല്ല വേദന…
അമ്മാവൻ പതിയെ ഗൗരിയെ എഴുനേൽപ്പിച്ചു പടിക്കെട്ടിൽ ഇരുത്തി…
വേദനകൊണ്ട് ഗൗരിയുടെ മുഖം ചുളിഞ്ഞു കൊണ്ടിരുന്നു…
“ഉളുക്കിന്നു തോന്നുന്നല്ലോ മോളെ..
നല്ല വേദന തോന്നുന്നുണ്ടോ..?”
നീര് വെയ്ക്കുന്ന ഗൗരിയുടെ കാലുകൾ ശ്രെദ്ധിച്ചുകൊണ്ട് അമ്മാവൻ ചോദിച്ചു…
അവൾ തല മെല്ലെ അനക്കി ഉണ്ടെന്നുള്ള രീതിയിൽ…
“എന്താ ജയ..
എന്താ ഇവിടെയൊരു ഒച്ച കേട്ടത്….?”
അപ്പോളേക്കും ഗൗരിയുടെ കരച്ചിൽ കേട്ട് അമ്മാമയും അമ്മായിയും കൂടി പുറത്തേക്കു വന്നു..
“അത് മോളു ഒന്ന് വീണു..
കാല് ഉളുക്കിന്ന തോന്നുന്നേ..”
അമ്മാവൻ അമ്മമ്മയോടായി പറഞ്ഞു…
“ആണോ എവിടെ കുട്ടി നോക്കട്ടെ…”
അമ്മാമ ഗൗരിയുടെ അടുത്തായി ഇരുന്നുകൊണ്ട് അവളുടെ കാല് നോക്കാൻ തുടങ്ങി…
ശെരിയാ…
നീര് വെയ്ക്കുന്നുണ്ടല്ലോ…
അമ്മാമ്മ പിറുപിറുത്തു…
“ജയ.. നമ്മുടെ ആ ഡോകിടർ കുട്ടിയില്ലേ..
അവിടെ വരെ ഒന്ന് കൊണ്ടുപോ…”
അമ്മാമ അമ്മാവനോടായി പറഞ്ഞു…
“ജോ വന്നിട്ടു പോകാം..”
ഗൗരി വേദന കടിച്ചമർത്തി പറഞ്ഞു…
“നിങ്ങള് അവിടെ എത്തുമ്പോളേക്കും..
ജോ വരും…
വെച്ചുണ്ടിരിക്കാതെ ചെല്ല് കുട്ടി..
അധികം ഒന്നൂല്യ അപ്പുറത്ത് കാണുന്നതാ…”
അമ്മാമ ഗൗരിയെ നിർബന്ധിച്ചു…
പതിയെ കാല് ബലം കൊടുക്കാതെ ഗൗരി അമ്മാവന്റെ കൈയും പിടിച്ചു നടന്നു…
ആ സമയം അവൾ അച്ഛനെ ഓർത്തു പോയി ..
അതിന്റെ ഫലം എന്നോണം കണ്ണുകൾ നിറഞ്ഞൊഴുകി..
“ദേ എത്തി മോളെ…”
അമ്മാവൻ ചൂണ്ടി കാണിച്ചു…
ഗൗരി അങ്ങോട്ടേക്ക് നോക്കി
” ചന്ദ്രോത്തു തറവാട്..”
അവളുടെ ഉള്ളൊന്നു കാളി…
അപ്പോ മനഃപൂർവം പാർവതി വീഴിച്ചതാണോ..
അവൾ സങ്കടവും ദേഷ്യവും ഒരേപോലെ തോന്നി…
“ഇവിടെ എന്താ…?”
ഗൗരി ചോദിച്ചു…
“അവിടുത്തെ മഹി കുഞ്ഞു എറണാകുളത്തു വലിയ ഡോക്ടർ ആയിരുന്നു..
പിന്നെ ഇപ്പോ ഇവിടെ അടുത്ത് ഒരു ക്ലിനിക് തുടങ്ങി….”
നടക്കുന്നതിനിടയിൽ അയാൾ പറഞ്ഞു…
തറവാട് അടുക്കും തോറും ഗൗരിയ്ക്ക് അകാരണമായ പേടി തോന്നി..
പടിപ്പുര കടന്നു മുറ്റത്തേക്കു കടന്നതും ചെമ്പകത്തിന്റെ മണമുള്ള കാറ്റു അവളെ തഴുകി പോയി..
“ആരാത്…?”
മുറ്റത്തു സംസാരം കേട്ട കാരണവർ കണ്ണിനു മുകളിൽ കൈ വെച്ചു അവരെ നോക്കി….
“ഞാനാ മാഷേ..
തെക്കേലെ ജയൻ… ”
ബഹുമാനത്തോടെ അമ്മാവൻ പറഞ്ഞു…
“മോനാണോ…
കണ്ണിപ്പോ പഴയത് പോലെ അങ്ങ് പിടിക്കാണില്ല കുട്ട്യേ…
അല്ല ഇതാര…?”
ഗൗരിയെ കണ്ട് അയാൾ ചോദിച്ചു…
ഇത് പെങ്ങളുടെ മോൻ കല്യാണം കഴിക്കാൻ പോണ കുട്ടിയ…
ഗൗരി…
അമ്മാവൻ അവളെ പരിചയപെടുത്തുമ്പോൾ അവൾ പേടിച്ചരണ്ട മിഴികളോട് ആ തറവാടിനെ നോക്കുകയായിരുന്നു…
“ആണോ…”
അയാൾ മുറുക്കാൻ നീര് കോളാമ്പിയിലേക്ക് തുപ്പി…
“മോളുടെ കാലൊന്നു ഉളുക്കി..
മഹിമോനെ കാണിക്കാൻ കൊണ്ടുവന്നതാ..”
അമ്മാവൻ കാരണവരോടായി പറഞ്ഞു…
“നല്ല നേരത്ത നിങ്ങൾ വന്നത്…
അവനിപ്പോ ഇറങ്ങാൻ നിൽകുകയായിരുന്നു…
അകത്തേക്ക് വരൂ…”
കാരണവർ അവരെ അകത്തേക്കു ക്ഷണിച്ചു..
“ഈ കുട്ടി… എവിടെയോ കണ്ടിരിക്കുന്നു..”
വരാന്തയിലേക്ക് കേറിയാ ഗൗരിയെ നോക്കി കാരണവർ പറഞ്ഞു….
അപ്പോഴേക്കും അകത്തു നിന്നും ഒരു സ്ത്രീ ഇറങ്ങി വന്നു…
” ജാനകി അവനോടൊന്നു വരാൻ പറയു…
ഈ കുട്ടീടെ കാലൊന്നു ഉളുക്കി..
പിന്നേ ഇവർക്ക് കുടിക്കാൻ ന്തേലും എടുത്തോളൂ…”
കാരണവർ അവരോടു പറഞ്ഞു….
“ഇതാരാ അച്ഛാ…? ”
ഗൗരിയെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ജാനകി ചോദിച്ചു…
ജയന്റെ പെങ്ങളുടെ മോൻ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണാണ്….
കാരണവർ പറഞ്ഞു..
മ്മ്…
അവളെ ആകെ മൊത്തം ഒന്നു നോക്കിക്കൊണ്ട് ജാനകി അകത്തേക്ക് പോയി…
ആ തറവാട്ടിലേക്ക് കയറിയപ്പോൾ മുതൽ ഗൗരിയ്ക്ക് എന്തോ ഒരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടു….
ജോ വേഗം വരാൻ വേണ്ടി അവൾ പ്രാർത്ഥിച്ചു…
എന്ത് പറ്റിത്…
വീണതാണോ…?
അവളുടെ കാലിലേക് നോക്കികൊണ്ട് കാരണവർ ചോദിച്ചപ്പോൾ അവൾ തലയാട്ടി…
മഹി…
ഉമ്മറത്തു ആരോ വന്നിരിക്കുന്നു..”
അകത്തു നിന്നും വിളിക്കുന്ന ശബ്ദം കേട്ട് ഗൗരിയുടെ മനസ്സൊന്നു തുടിച്ചു..
ദാ വരുന്നു…
ഗൗരവത്തോടുള്ള ആ മറുപടി കേട്ട്
അവളുടെ ഹൃദയം വല്ലാതെ മിടിച്ചുകൊണ്ടിരുന്നു…
മേലാകെ കോരിതരിച്ചപോലെ…
എതിരെ വരുന്ന ആളെ കണ്ട് ഒരു നിമിഷം അവളുടെ കണ്ണുകൾ അയാളിൽ തങ്ങി നിന്നു..
ആ നിമിഷം അവൾ നിന്നും വേദന എങ്ങോട്ടാ പോയി..
“ഇതാരാ ജയേട്ടാ…”
മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് മഹി ജയനോട് ചോദിച്ചു…
“ഭാമയുടെ മകൻ കല്യാണം കഴിക്കാൻ പോകുന്ന കുട്ടിയാണ്… ”
ജയൻ പറഞ്ഞു…
“അല്ല കല്യാണം കഴിക്കാൻ പോകുന്ന കുട്ടി എന്താ ഇവിടെ…? ”
ആയയുമായി ഉമ്മറത്തേക്ക് വന്ന ജാനകി ചോദിച്ചു.. എം
അപ്പോഴും ഗൗരിയുടെ കണ്ണുകൾ മഹിയിൽ തന്നെ തറഞ്ഞു നിൽക്കുകയാണ്…
” അവൻ വിളിച്ചിട്ട് വന്നതാണ്…”
അമ്മാവൻ പറഞ്ഞു…
മ്മ്…
അങ്ങനെ പറ…
നേർത്ത ചിരിയോടെ മഹി പറഞ്ഞു…
ആ ചിരി കണ്ട് ഗൗരിക്ക് നാണം തോന്നി…
“എന്താ പറ്റിത്…?”
മഹി ചോദിച്ചു…
“പടിയിൽ നിന്നും തെന്നി വീണത് ആണ് ”
അമ്മാവനാണു മറുപടി പറഞ്ഞു…
“വേദനയുണ്ടോ..?”
അവളുടെ കാലുകൾ പരിശോധിച്ചുകൊണ്ട് അയാൾ ചോദിച്ചു…
ഇപ്പോഴും വേറെ ലോകത്തായിരുന്ന ഗൗരി ആ ചോദ്യം കേട്ടില്ല..
“വേദനയുണ്ടോ…?”
താൻ ചോദിച്ചതിനുള്ള മറുപടി കിട്ടാതായപ്പോൾ അയാൾ ഗൗരിയുടെ മുഖത്തേക്ക് നോക്കി..
തന്നെ തന്നെ നോക്കി കണ്ണെടുക്കത്തെ ഇരിക്കുന്ന ഗൗരിയെ അയാൾ ഒരു നിമിഷം
നോക്കി…
ആ കരിനീല മിഴികൾ അവനെ എന്തോ ഓർമ്മിപ്പിക്കാൻ ശ്രമിക്കുന്നത് പോലെ അവന് തോന്നി…..
“മഹിയേട്ടൻ…”
അവളുടെ അധരങ്ങൾ ആ പേര് പറഞ്ഞു…
“പറയു…
വേദന ഉണ്ടോ…”
അല്പം ശബ്‌ദം ഉയർത്തി മഹി ചോദിച്ചു…
ഒന്ന് ഞെട്ടികൊണ്ട് അവൾ തലതാഴ്ത്തി ..
“മ്മ് ”
ഗൗരി ഒന്ന് മൂളുക മാത്രം ചെയ്തു..
“ചെറുതായി ഒന്നു ഉളുക്കിയതാണ്..
ബാറ്റേജ് കെട്ടി ഒരാഴ്ച റസ്റ്റ് ചെയ്താൽ മതി …
ഒരു പെയിൻ കില്ലർ എഴുതാം… വേദനയുണ്ടെങ്കിൽ മാത്രം കഴിച്ചാൽ മതി…”
അവളുടെ കാലൊന്ന് പിടിച്ചു നോക്കിക്കൊണ്ട് മഹി ജയനോടായി പറഞ്ഞു..
അപ്പോഴും ഗൗരിയുടെ കണ്ണുകൾ മഹിയിൽ തങ്ങി നിന്നു…
എന്തുകൊണ്ടോ മഹിക് ഗൗരിയുടെ നോട്ടം
മനസിന് അസ്വസ്ഥത ഉണ്ടാക്കി…
അപ്പോളാണ് ജോ ആധിയോടെ അങ്ങോട്ട് വന്നത്..
“അമ്മാവാ…
എന്താ പറ്റിത്…?”
ജോ അമ്മാവനരികിലേക്കു ചെന്നു…
“ഒന്നും ഇല്ലട..
ബാറ്റജ് കെട്ടി ഒരാഴ്ച റസ്റ്റ് എടുത്താൽ മാറും…”
അമ്മാവൻ ജോയെ സമാധാനിപ്പിച്ചു….
ഗൗരി…
അവൻ അവളുടെ കൈയിൽ പിടിച്ചെങ്കിലും അവളതൊന്നും അറിയുന്നില്ല…
മറ്റേതോ ലോകത്ത് നിന്ന് പോലെ മഹിയെ തന്നെ നോക്കി ഇരിക്കുകയാണ്..
“ഗൗരി…”
ശബ്ദം തെല്ലുയർത്തി അവൻ വീണ്ടും വിളിച്ചു..
“ഇത്തവണ ഗൗരി ഞെട്ടലോടെ ജോയെ നോക്കി..
ഇപ്പോ എങ്ങനെ ഉണ്ട്…?
അവളുടെ തലയിൽ താഴേക്ക് കൊണ്ടുപോകാൻ ചോദിച്ചു…
“വേദന ഉണ്ട്…”
വിഷമത്തോടെ അവൾ പറഞ്ഞു..
“സാരമില്ല വേഗം മാറിക്കോളും…..” ജോ അവളെ താങ്ങി എഴുനേൽപ്പിച്ചു…
“ഞങ്ങൾ എന്നാ ഇറങ്ങട്ടെ…
മഹി എഴുതിക്കൊടുത്ത പ്രിസ്ക്രിപ്ഷനും വാങ്ങി അവർ പുറത്തേക്കിറങ്ങി..
അപ്പോഴും അവൾ തിരിഞ്ഞു മഹിയെ നോക്കി…
ആ കണ്ണുകളിൽ തെളിഞ്ഞ വികാരം മനസ്സിലാക്കാതെ മഹി മുഖം തിരിച്ചു..
തുടരും
“ഞങ്ങൾ എന്നാ ഇറങ്ങട്ടെ…”
മഹി എഴുതി തന്ന പ്രിസ്ക്രിപ്ഷനും വാങ്ങി അവർ പുറത്തേക്കിറങ്ങി…
അപ്പോഴും അവൾ തിരിഞ്ഞു മഹിയെ നോക്കി…
ആ കണ്ണുകളിൽ തെളിഞ്ഞ വികാരം മനസിലാകാതെ മഹി മുഖം തിരിച്ചു…
ഗൗരിയുമായി അവർ വീട്ടിലെത്തി..
വരാന്തയിൽ അവരെ കാത്തു അമമ്മയും അമ്മായിയും നിൽക്കുന്നുണ്ടായിരുന്നു…
“എന്ത് പറഞ്ഞു ജയാ…?”
അമ്മമ്മ ഇരുന്നിടത്തു നിന്നു എണിറ്റുകൊണ്ട് ചോദിച്ചു..
“ഒന്ന് ഉളുക്കിതാ…
ഒരാഴ്ച റസ്റ്റ് പറഞ്ഞു..
അല്ലാതെ വേറെ കുഴപ്പമൊന്നുമില്ല..”
ജോയും അമ്മാവനും കൂടി ഗൗരിയെ കസേരയിൽ ഇരുത്തി…
“പിന്നെ ലക്ഷ്മി താഴെ ഏതേലും മുറി ഒന്ന് റെഡി ആകണം…
കുട്ടിയെ അങ്ങോട്ടേക്ക് മാറ്റാം.. കാലിനു വയ്യാത്തല്ലേ..
സ്റ്റെപ് കേറണ്ട…”
അമ്മാവൻ അമ്മായിയോടായി പറഞ്ഞു..
“മ്മ്…
കനപ്പിച്ചൊന്നു മൂളിക്കൊണ്ട് അവർ അകത്തേക്ക് പോയി…
” ഇപ്പോ എങ്ങനെയുണ്ട് മോളെ..
വേദനയ്ക്ക് കുറവുണ്ടോ..?
അവളുടെ മുടിയിൽ തഴുകികൊണ്ട് അമ്മാമ്മ ചോദിച്ചു…
വേദനയുണ്ട്..
ഒന്ന് ഞെരുങ്ങികൊണ്ട് അവൾ പറഞ്ഞു…
“എന്നാ ഞാൻ പോയി ആ മരുന്ന് വാങ്ങികൊണ്ട് വരാം..”
ജോ അമ്മാവന്റെ കൈൽ നിന്നും പ്രിസ്ക്രിപ്ഷൻ വാങ്ങി…
“ഞൻ ഇപ്പോ വരാം…
കഴിക്കാനായിട്ട് എന്തങ്കിലും വേണോ..”
ജോ ചോദിച്ചു…
“ഒന്നും വേണ്ട…”
ചുമൽ കൂച്ചി അവൾ പറഞ്ഞു…
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
“എന്തൊക്കയോ ഭാവങ്ങൾ ഒളിപ്പിച്ചുള്ളൊരു നോട്ടം…
എവിടെയോ കണ്ട് മറന്നത് പോലെയാണ് ആ കണ്ണുകൾ…
മഹിക് അതോർകുംതോറും വല്ലാത്തൊരു വീർപ്പുമുട്ടൽ അനുഭവപെട്ടു …
അപ്പോളാണ് ഉണങ്ങിയ ഡ്രെസ്സുകളുമായി മീനാക്ഷി റൂമിലേക്കു കയറി വന്നു
റൂമിൽ അവൾ വന്നത് പോലും അറിയാതെ ജനലഴികളിൽ പിടിച്ചു പുറത്തേക്കു നോക്കി നിൽക്കുന്ന മഹിയെ കണ്ടവൾ അരികിലേക്ക് ചെന്നു..
“മഹിയേട്ടാ…”
മീനാക്ഷി അവനെ തട്ടി വിളിച്ചു..
ഒരു ഞെട്ടലോടെ മഹി തിരിഞ്ഞു മ
നോക്കി…
“എന്താ ഈ ആലോചിക്കുന്നത്…?”
മീനാക്ഷി ചിരിച്ചുകൊണ്ട് ചോദിച്ചു..
“ഏയ് ഒന്നുല്ല….”
വിളറിയ ചിരിയോടെ മഹി പറഞ്ഞു….
“ആഹ്ഹ്..
ക്ലിനികിൽ പോകുന്നില്ലേ ഇന്ന്..?”
ബെഡിലിരുന്നു ഡ്രെസ്സുകൾ ഓരോന്നായി മടക്കികൊണ്ട് അവൾ ചോദിച്ചു..
“ആഹാ പോകണം…
മീനു ഇന്ന് ഇവിടെ വന്ന ആ കുട്ടി ഇല്ലേ..?”
മഹി മീനാക്ഷിയുടെ അടുത്തായി ഇരുന്നു
“ഏതു കുട്ടി..?”
മീനാക്ഷി പുരികമുയർത്തി…
“നമ്മുടെ തെക്കേലെ ജയേട്ടന്റെ പെങ്ങടെ മോൻ ഇല്ലേ ജോ…
അവൻ കല്യാണം കഴിക്കാൻ പോണ കുട്ടി ”
മഹി പറഞ്ഞു..
“ഉവ്വ..
അടുക്കളയില് വെച്ചു ജാനകി പറയണത് കേട്ടു..
ആ കുട്ടീടെ കാല് ഉളുക്കിന്നോ, മഹിയേട്ടനെ കാണിക്കാൻ കൊണ്ട് വന്നുനോക്കെ..
എന്തേ മഹിയേട്ടാ..?”
മീനാക്ഷി ചോദിച്ചു
“ആ കുട്ടി എന്നെ നോക്കി..വല്ലാത്തൊരു നോട്ടം…”
ആ കരിനീല മിഴികൾ അവന്റെ മനസ്സിൽ തെളിഞ്ഞു…
“പിന്നെ നാൽപതു കഴിഞ്ഞ നിങ്ങളെ ആ പെണ്ണങ്കൊച്ചു നോക്കുന്നോ..”
അവനെ കളിയാക്കികൊണ്ട് മീനാക്ഷി പറഞ്ഞു…
“നാല്പത് ആയെങ്കിലും എനിക്ക് എന്താ കുറവ്….
അവളുടെ കവിളിൽ തട്ടിക്കൊണ്ടു മഹി ചോദിച്ചു..
“ഉവ്വ കണ്ടാലും മതി… ”
മീനാക്ഷി ചുണ്ട് കടിച്ചുപിടിച്ചു ചിരിച്ചു…
മീരയുടെ കുഞ്ഞിന്റെ നൂലുകെട്ടിനു പോയില്ലെടോ താൻ..
അവളുടെ മുടിയിലെ കാച്ചെണ്ണയുടെ ഗന്ധം ആസ്വദിച്ചുകൊണ്ട് മഹി ചോദിച്ചു..
” ഇല്ല…”
എന്തോ ഓർത്തത് പോലെ മീനാക്ഷിയുടെ നെഞ്ചോന്നു പിടഞ്ഞു…
കണ്ണുകൾ നിറഞ്ഞു…
കലങ്ങിയ കണ്ണുകൾ അവനിൽ നിന്നും മറയ്ക്കാനായി അവൾ
“മീനു.. എന്ത് പറ്റി പെണ്ണെ കണ്ണൊക്കെ നിറഞ്ഞാലോ… എന്താടി..?”
മഹി ആശങ്കയോടെ ചോദിച്ചു…
ഒന്നുല്ല…
ഇടർച്ചയോടെ അവൾ പറഞ്ഞു
“പറ പെണ്ണെ എന്തുണ്ടായി..?”
അല്പം കടുപ്പിച്ചു മഹി ചോദിച്ചു..
“അത്… അത്.. കുട്ടികൾ ഇല്ലാത്തവരു പങ്കെടുക്കാൻ പാടില്ലെന്ന്…
അത് കുഞ്ഞിന് ദോഷമാണെന്ന് .. ”
വേദന നിറഞ്ഞ കണ്ണുകളോടെ കരച്ചിലാടക്കി പറഞ്ഞുകൊണ്ട് മീനാക്ഷി മഹിയുടെ നെഞ്ചിലേക്കു ചേർന്നു..
മഹിയുടെ കണ്ണിലും നിർത്തിളക്കം…
“നമുക്കും ദൈവമേ ഒരു കുഞ്ഞിനെ തരും…
അതിനുള്ള സമയം ആവുന്നതെ ഒള്ളു..”
ഒട്ടും പ്രതീക്ഷയില്ലെങ്കിലും മഹി മീനാക്ഷിയെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു..
എത്ര നേരം അങ്ങനെ ഇരുന്നെന്ന് അറിയില്ല..
താഴെ അമ്മയുടെ ശബ്ദം കേട്ട് മീനാക്ഷി അവന്റെ നെഞ്ചിൽ നിന്നും മുഖമുയർത്തികൊണ്ട് കണ്ണും മുഖവും അമർത്തി തുടച്ചു…
“ഇവിടെ വെച്ചിരുന്ന എന്റെ ബുക്ക് കണ്ടോ…”
റൂമിൽ നിന്നും പോവാൻ തുടങ്ങിയ മീനാക്ഷിയോടെ മഹി ചോദിച്ചു…
“ഷെൽഫിൽ പൊടി പിടിച്ചു കിടന്ന കുറച്ചു ബുക്കുകൾ ഞാൻ തട്ടുംപുറത്ത് കൊണ്ടിട്ടിട്ടുണ്ട്..
ആ കൂട്ടത്തിൽ ഉണ്ടോ എന്ന് നോക്കിക്കോളൂ..” അതും പറഞ്ഞുകൊണ്ട് അവൾ താഴേക്ക് ഇറങ്ങിപ്പോയി…
മഹി തട്ടിൻപുറത്തേക്ക് നടന്നു…
പഴയ സാധനങ്ങൾ കൂട്ടിയിടുന്ന അവിടെ അസഹ്യമായ എന്തോ ഗന്ധം ഉള്ളത് പോലെ മഹിയ്ക്കു തോന്നി..
അവൾ കൊണ്ട് പോയി വെക്കാൻ കണ്ട സ്ഥലം…
പിറുപിറുത്തുകൊണ്ട് അവൻ ബുക്ക് അന്വേഷിച്ചു..
തട്ടിൻപുറത്തു ഒരുപാട് സാധനങ്ങൾക് ഇടയിൽ ബുക്ക് തിരയുകയാണ് മഹി…
പഴയ ബുക്കുകൾക്കു ഇടയിൽ നിന്നും തനിക് ആവിശ്യമുള്ള ബുക്ക് മഹി കണ്ടുപിടിച്ചു..
ആ ബുക്ക് കുനിഞ്ഞ് എടുക്കുമ്പോഴാണ് ഒരു പഴഞ്ചൻ ഡയറി അവന്റെ കണ്ണിൽ പെട്ടത്…
ആ ഡയറിയും അവൻ കയ്യിലെടുത്തു…
മഞ്ഞനിറമുള്ള ആ ഡയറിയുടെ താളുകൾ മറച്ചു നോക്കുമ്പോൾ അവന്റെ മനസ്സ് 21 വർഷങ്ങൾ പിറകിലേക്ക് അതിവേഗം സഞ്ചരിച്ചു…
അവൻ പഴയ 21കാരനായി…
അവനിപ്പോൾ ആ ഡയറിയുമായി അമ്പലക്കുളത്തിന്റെ കൽപ്പടവുകളിലൊന്നിൽ ഇരിക്കുകയാണ്….
നേർത്ത പാദസ്വര കിലുക്കം അരികിലേക്ക് വരുന്നത് അറിഞ്ഞ അവന്റെ ചുണ്ടിൽ കുസൃതി നിറഞ്ഞൊരു പുഞ്ചിരി വിടർന്നു….
തുടരും…
(കഥ ഇഷ്ടമായാൽ ഫോളോ ചെയ്യാനും റേറ്റിംഗ് ആൻഡ് സ്റ്റിക്കർസ് തരാനും റിവ്യൂ എഴുതാനും മടിക്കണ്ടാട്ടോ…)