രചന – അന്ന
ശ്രീ സാറയുടെ തലയിൽ തഴുകി അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു. എന്നിട്ട് കണ്ണുനീർ തുടച്ചു അവൾ പതിയെ കിടന്നു. ഉറക്കം വരാതെ മുകളിലേക്ക് നോക്കി കിടന്നു . പതിയെ അവളുടെ കണ്ണുകളിൽ ഉറക്കം തഴുകി.
രാവിലെ അവൾ കണ്ണുകൾ ചിമ്മി തുറന്നു. മുറിയിൽ നല്ലത് പോലെ വെളിച്ചം ഉണ്ട് . അവൾ കണ്ണ് ഒന്ന് മുറുക്കി അടച്ചു എന്നിട്ട് കണ്ണ് തുറന്നു എല്ലായിടത്തും നോക്കി. അടുത്ത് സാറ ഇല്ല എന്ന് കണ്ടപ്പോൾ അവൾ ഫോൺ എടുത്ത് സമയം നോക്കി. 8മണി എന്ന് കണ്ടതും.
ദൈവമേ താമസിച്ചല്ലോ.
അവൾ പെട്ടെന്ന് ഫോൺ മാറ്റി വച്ച് എഴുനേറ്റു. പുതപ്പ് മടക്കി വച്ച് ഷീറ്റ് നന്നായി വിരിച്ചു. എന്നിട്ട് മുടി വാരി കെട്ടി ഡോർ തുറന്നിറങ്ങി. ഹാളിൽ നോക്കി അവിടെ ആരെയും കാണാത്തത് കൊണ്ടു അടുക്കളയിൽ ചെന്നു.
അടുക്കളയിൽ ചെന്ന ശ്രീ കാണുന്നത്. മുണ്ട് മടക്കി കുത്തി ഒരു ബനിയൻ ഇട്ട് കൊണ്ട് ദോശ ചുടുന്ന സാമിനെയാണ്. പാത്രങ്ങൾ ഇരുന്ന സ്ലാബിൽ നിന്നും പാത്രങ്ങൾ മാറ്റി അവിടെ കയറി ഇരിക്കുവാണ് സാറ കയ്യിൽ ഫോൺ ഉണ്ട്
ശ്രീയെ കണ്ടതും സാറ പറഞ്ഞു.
ആ ഇച്ചേച്ചി എഴുന്നേറ്റോ.
അത് കേട്ട സാം അവളെ തിരിഞ്ഞ് നോക്കി. ശ്രീ അവനെ നോക്കി പറഞ്ഞു.
സോറി രണ്ട് ദിവസം ആയി ഒന്ന് ഉറങ്ങിയിട്ട് അതാ താമസിച്ചത്.
അതിന് മറുപടി എന്ന പോലെ അവൻ അവളെ ഒന്ന് നോക്കി. സാറ പെട്ടെന്ന് പറഞ്ഞു.
അതിന് ഞങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ.
ഇച്ചേച്ചി പോയി പല്ല് തേച്ചിട്ട് വാ പേസ്റ്റ് പുറത്ത് ഉണ്ട്. ബ്രെഷ് ഇല്ലല്ലോ അത് കൊണ്ട് മാവില എടുക്കുന്നത് ആണ് നല്ലത് .
അതിന് അവൾ ഒന്ന് ചിരിച്ചു എന്നിട്ട് സാമിനെ ഒന്ന് നോക്കി. പുറത്തേക്കു പോയി .
ദൈവമേ ഇനി ഇവൾക്ക് കൂടി ഞാൻ
വച്ച് വിളമ്പി കൊടുക്കണോ
(സാം ആത്മ. )
ദോശ കല്ലിൽ നെയ് തേച്ചു ദോശ മാവ് ഒഴിച്ചു കൊണ്ട് സാം സാറയോട് ചോദിച്ചു.
നിനക്ക് അവളെ നേരത്തെ അറിയാമോ.
ആരെ 🙄
അവൻ സാറയെ ഒന്ന് നോക്കി.
ഇപ്പോൾ ഇവിടെ നിന്നും പോയവളെ.
മ്മ് അറിയാം.
എത്ര നാൾ ആയിട്ട്
ഏകദേശം ഒരു വർഷം ആയിക്കാണും. എന്താ
ഏയ് ഒന്നുമില്ല അറിയാൻ വേണ്ടി ചോദിച്ചതാ
സാമിന് ശ്രീയെകുറിച്ച് കൂടുതൽ അറിയണം എന്ന് ഉണ്ട് പക്ഷെ എങ്ങനെ ചോദിക്കും എന്ന കൺഫ്യൂഷൻ ആണ്. സാറ ഫോൺ നോക്കുന്നതിനിടയിൽ അവനെ നോക്കി .എന്നിട്ട് അവൻ അവനോട് പറഞ്ഞു
അച്ചാച്ചന് ഇച്ചേച്ചിയെ പറ്റി എന്ധെങ്കിലും അറിയാമോ.
ഇല്ല 😁😁😁
ഇച്ചേച്ചിയെ ഇതിന് മുൻപ് കണ്ടിട്ടുണ്ടോ.
മ്മ്. ഒന്നോ രണ്ടോ പ്രാവശ്യം. അവളുടെ അച്ഛന്റെ കൂടെ കണ്ടിട്ടുണ്ട്.
മ്മ്
ഇച്ചേച്ചിയുടെ ഫാമിലിയെ പറ്റി അറിയാമോ.
ഇല്ല എന്ന് അവൻ ചുമൽ പൊക്കി .
അറ്റ്ലീസ്റ്റ് ഇച്ചേച്ചിയുടെ പേര് എങ്കിലും.
അതിനും അവൻ ചുമൽ പൊക്കി ഇല്ല എന്ന് പറഞ്ഞു ഒന്ന് ഇളിച്ചു കാണിച്ചു. 😁😁😁😁
സാറ താടിക്ക് കൈ കൊടുത്തു പറഞ്ഞു .
സ്വന്തം ഭാര്യയുടെ പേര് പോലും അറിയാത്ത ലോകത്തിലെ ആദ്യത്തെ ഭർത്താവ് അച്ചാച്ചൻ ആയിരിക്കും.
അതിന് അവൻ ഒന്ന് ഇളിച്ചു കാണിച്ചു 😁😁😁കൊണ്ടു പറഞ്ഞു
ഓട്ടം പോയ എന്നെ കൊണ്ടു അവളുടെ കഴുത്തിൽ താലി കെട്ടിച്ചത് ആല്ലേ പിന്നെ എങ്ങനെ ഞാൻ അവളെ കുറിച്ച് അറിയും. അവളെ അവളുടെ തന്തയുടെ കൂടെ കണ്ടിട്ട് ഉള്ളത് കൊണ്ട് അവളെ കണ്ടു പരിചയം ഉണ്ടായിരുന്നു.
അറിയാത്ത ആളെ എന്തിനാ അച്ചാച്ചൻ കെട്ടിയത്.
അത് പിന്നെ അവൾക് എന്നെ പറ്റി എല്ലാം അറിയാം അതിന്റെ കൂടെ അവള് ചാകാൻ നോക്കിയപ്പോൾ വേറെ വഴി ഇല്ലാത്തത് കൊണ്ട് കെട്ടിയത്.
പിന്നെ വേറെ വഴി ഇല്ലാത്തത് കൊണ്ട് പോലു. അച്ചാച്ചന് വേണമെങ്കിൽ ഇച്ചേച്ചിക്ക് രണ്ടെണ്ണം കൊടുത്തു പൊക്കി എടുത്തു വീട്ടിൽ കൊണ്ട് പോകാമായിരുന്നു. അല്ലാതെ ഇച്ചേച്ചി പറഞ്ഞ ഉടനെ താലി കേട്ടുവല്ലല്ലോ ചെയ്യുന്നത്. അല്ലെങ്കിൽ തന്നെ ഏതെങ്കിലും പെണ്ണ് വന്നു ഇങ്ങനെ ഒക്കെ പറഞ്ഞു എന്ന് പറഞ്ഞു ഉടനെ കെട്ടണോ. അപ്പോൾ അതൊന്നും അല്ല വേറെ എന്ധോ ഉണ്ട്. സത്യം പറ.
അച്ചാച്ചനും ഇച്ചേച്ചിയെ നേരത്തെ ഇഷ്ട്ടം അല്ലായിരുന്നോ.
സാം അത് കേട്ടു ഒന്ന് പരുങ്ങി എന്നിട്ട് പറഞ്ഞു.
പിന്നെ ഇഷ്ട്ടം ഒന്ന് പോയെടി.
അപ്പോൾ ഇഷ്ട്ടം അല്ല അല്ലെ. അപ്പോൾ ഏത് പെണ്ണ് വന്നു ആത്മഹത്യാ ചെയ്യും എന്ന് പറഞ്ഞാൽ ഉടനെ അച്ചാച്ചൻ അവളെ കെട്ടുമോ.
അവൻ ഒന്ന് വിക്കി പറഞ്ഞു
അത്….. അത്… പിന്നെ
അവന്റെ മുഖം പെട്ടെന്ന് മാറി അവൻ പറഞ്ഞു.
നിനക്ക് അവളെ കുറിച്ച് പറയാൻ പറ്റുമെങ്കിൽ പറ.
ആഹാ അങ്ങനെ ആണോ.
അവൾ അവനെ നോക്കി ദേഷ്യത്തിൽ ചോദിച്ചു.
ആ അങ്ങനെ ആണ് .
എങ്കിൽ എനിക്ക് പറയാൻ സൗകര്യം ഇല്ല.
അവൾ അവനോട് പറഞ്ഞു ചുണ്ട് കോട്ടി മുഖം തിരിച്ചു. അത് കണ്ട സാം പറഞ്ഞു.
എന്റെ പൊന്ന് സാറമ്മ അല്ലെ ഒന്ന് പറയടി. വൈകിട്ട് വരുമ്പോൾ ഡയറി മിൽക്ക് വാങ്ങി കൊണ്ട് വരാം.
150ന്റെ
അത്രയും വേണം. 🙄
വേണം. ഇല്ലെങ്കിൽ ഞാൻ പറയത്തില്ല. 😏😏
മ്മ് ok 150ന്റെ എങ്കിൽ അങ്ങനെ നീ പറ. 😊
അങ്ങനെ വഴിക്ക് വാ. 😉
ഇച്ചേച്ചിയുടെ പേര് “”ശ്രീലയ “”എനിക്ക് ഇത്രയും നാൾ ശ്രീയേച്ചി ആയിരുന്നു ഇപ്പോൾ ഇച്ചേച്ചി .
അച്ഛൻ – രാമചന്ദ്രൻ ബിസിനസ്‌മാൻ.
അമ്മ -അഖില ഒരു സൊസൈറ്റി അമ്മച്ചി.
ഏട്ടൻ -അനന്ദു അച്ഛനെ ബിസിനസിൽ സഹായിക്കുന്നു.
ഏട്ടത്തി –ശ്യാമ ഒരു പാവം ആണ് ടീച്ചർ ആയിരുന്നു കെട്ടി കഴിഞ്ഞു പിന്നെ പഠിപ്പിക്കാൻ പോയിട്ടില്ല
പിന്നെ ഉള്ളത്. ഇച്ചേച്ചിയുടെ അമ്മയുടെ അച്ഛനും അമ്മയും ആണ് രാമൻ ആൻഡ് സരസ്വതി രണ്ട് പേരും അദ്ധ്യാപകർ ആയിരുന്നു. അവർക്ക് രണ്ട് മക്കൾ ആണ് അശോകനും അഖിലയും . അശോകൻ അങ്കിളിന്റെ ഭാര്യ ലതിക. അങ്കിൾ മരിച്ചു പോയി അവർക്ക് മക്കൾ ഇല്ലായിരുന്നു അത് കൊണ്ട് ഇച്ചേച്ചിയെ ഭയങ്കര ഇഷ്ട്ടം ആണ് .
പിന്നെ ഇച്ചേച്ചി അവധിദിവസങ്ങളിൽ അവിടെയാണ് മീൻസ് തറവാട്ടിൽ. അത് അച്ചാച്ചന്റെ കൂട്ടുകാരൻ യദുചേട്ടന്റെ വീടിന്റെ അടുത്ത്. പിന്നെ ഹരിയേട്ടനെ വല്യേട്ടൻ എന്നു യദുവേട്ടനെ കുഞ്ഞേട്ടൻ എന്നും ആണ് ഇച്ചേച്ചി വിളിക്കുന്നത്.
അപ്പോൾ ഇവൾ ആണ് യദുവിന്റെയും ഹരിയേട്ടന്റെയും ശ്രീകുട്ടി
(സാം ആത്മ. )
പിന്നെ ചേച്ചി പ്ലസ്ടു വരെ പഠിച്ചത്. സെൻമേരിസിൽ ആണ് പിന്നെ തിരുവനന്തപുരത്തും .
പെട്ടെന്ന് സാമിന്റെ ഫോൺ റിങ് ചെയ്തു.
സാറയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി അവൻ അറ്റൻഡ് ചെയ്തു . ഫോൺ വച്ച് കഴിഞ്ഞു ഗ്യാസ് ഓഫ് ചെയ്തു അവളോട് പറഞ്ഞു.
ഒരു ഓട്ടം ഉണ്ട്. ഞാൻ റെഡി ആകട്ടെ ബാക്കി പിന്നെ പറയാം .
എന്ന് പറഞ്ഞു അവൻ മുറിയിലേക്ക് പോകാൻ തിരിച്ചു തുടങ്ങി എന്നിട്ട് അവളോട് പറഞ്ഞു.
നീ ചായ ഇട്ട് എന്നിട്ട് അവൾക്ക് കൂടി കൊടുക്ക്
മ്മ്
അവൾ തലയാട്ടി സമ്മതിച്ചു.
സാം മുറിയിലേക്ക് പോയി. ശ്രീ പല്ല് തേച്ചു മുഖം കഴുകി അടുക്കളയിൽ വന്നു. അവിടെ സാമിനെ കാണാത്തത് കൊണ്ട് സാറയെ നോക്കി അത് കണ്ട സാറ പറഞ്ഞു .
അച്ചാച്ചന് ഒരു ഓട്ടം കിട്ടി പോകാൻ ഒരുങ്ങുവാ . ഇച്ചേച്ചി വാ ചായ കുടിക്കാം .
മ്മ്
രണ്ട് പേരും ചായ കുടിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണ് കുളിച്ചോരുങ്ങി സാം അവിടേക്ക് വന്നത്. രണ്ട് പേരെയും ഒന്ന് നോക്കി സാമിനെ കണ്ടതും ശ്രീ എഴുനേറ്റു നിന്നു.
അവൻ അവളെ ഒന്ന് നോക്കി എന്നിട്ട് സാറയോട് പറഞ്ഞു.
സാറാമ്മോ നീ ഇനി അടുക്കളയിൽ കയറി ഒന്നും ഉണ്ടാക്കാൻ നിൽക്കണ്ട എല്ലാം ഉണ്ടാക്കി വച്ചിട്ടുണ്ട്. സമയത്തിന് ആഹാരം കഴിക്കണം. കേട്ടല്ലോ
മ്മ്.
ശരി ഞാൻ ഇറങ്ങുവാ
എന്ന് പറഞ്ഞു സാം പുറത്തേക്കു പോയി. അവനു പിറകെ ശ്രീയും പോയി . ഓട്ടോ സ്റ്റാർട്ട് ആക്കി അവൻ ഓടിച്ചു പോയി തന്നെ ഒന്ന് തിരിഞ്ഞ് നോക്കും എന്ന് പ്രതിക്ഷിച്ച ശ്രീക്ക് അവൻ നോക്കാത്തതിൽ വിഷമം തോന്നി. എന്നാൽ അവനു എല്ലാം അക്‌സെപ്റ്റ് ചെയ്യാൻ സമയം വേണം എന്ന് അറിയാവുന്നതു കൊണ്ട് അവൾ ആശ്വാസിച്ചു.
ഓട്ടോ ഓടിക്കുമ്പോൾ അവന്റെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു നിന്നു.
സാം അടുക്കളയിൽ എല്ലാം ചെയ്‍തത് കൊണ്ട് സാറക്കും ശ്രീക്കും വല്യ ജോലി ഒന്നും ഇല്ലായിരുന്നു.
ഉച്ചക്ക് പുറത്തേക്കു ഇറങ്ങിയ ശ്രീ അഴയിൽ സാമിന്റെ മുഷിഞ്ഞ ഡ്രസ്സ് കണ്ടത്.
അവൾ ഒരു നിമിഷം ഒന്ന് നിന്നു എന്നിട്ട് അകത്തേക്ക് പോയി. സാറയോട് ചോദിച്ചു.
സാറ……
എന്താ ഇച്ചേച്ചി.
മോൾടെ തുണി വല്ലതും അലക്കാൻ ഉണ്ടോ .
മ്മ് എന്താ.
എങ്കിൽ ഇങ്ങ് എടുത്തോ ഞാൻ അലക്കി തരാം പുറത്ത് ഇച്ചായന്റെ മുണ്ടും ഷർട്ടും ഉണ്ട്.
എന്റെ പൊന്ന് ഇച്ചേച്ചി അതൊക്കെ ഞാൻ ചെയ്തോളാം. തത്കാലം ഇവിടെ വന്നിരുന്നു tv കാണാൻ നോക്ക്.
എനിക്ക് ഇങ്ങനെ വെറുതെ ഇരുന്നിട്ട് എന്ധോ പോലെ.
എന്നും പറഞ്ഞു തുണി അലക്കാൻ പോകുവാണോ.
അതിനെന്താ.
എന്തായാലും വേണ്ട ഞാൻ തന്നെ അലക്കികൊള്ളാം. ഇച്ചേച്ചി അതൊന്നും ചെയേണ്ട.
അങ്ങനെ ഇപ്പോൾ എന്റെ കെട്ടിയോന്റെയും എന്റെ അനിയത്തികുട്ടിയുടെയും ഡ്രസ്സ് അലക്കണ്ട അതിന് ഞാൻ ഇവിടെ ഉണ്ട് നീ പോയി എടുത്തോണ്ട് വാ
എന്റെ പൊന്ന് ഇച്ചേച്ചി ഈ നട്ടുച്ചക്ക് തന്നെ വേണോ.
തുണി അലക്കുന്നിടത്ത് തണൽ ഉണ്ട് നീ പോയി എടുത്ത് കൊണ്ടു വാ
ശരി
അവൾ അകത്തു പോയി ഡ്രസ്സ് എല്ലാം എടുത്ത് കൊണ്ട് വന്നു. ശ്രീ അത് വാങ്ങി. എന്നിട്ട് അലക്കാൻ പോയി. സാമിന്റെ ഡ്രെസ്സും എടുത്ത് അവൾ അലക്ക് കല്ലിന്റെ അടുത്തേക്ക് പോയി.
&&&&&&&&&&&&&& &&&&&&&&&&&&&& &&&&
സാം ഉച്ചക്ക് ഉണ് കഴിക്കാൻ വീട്ടിലേക്ക് ചെന്നു. ഡോർ അടച്ചിരിക്കുന്നതു കണ്ടു അവൻ സാറയെ വിളിച്ചു പക്ഷെ ആരും അകത്തു നിന്നും പ്രതികാരിച്ചില്ല. അപ്പോൾ ആണ് തുണി അലക്കുന്ന സൗണ്ട് സൗണ്ട് കേട്ടു അവൻ വീടിന്റെ ഒരു സൈഡിലേക്ക് പോയി.
തുണി അലക്കുന്ന ശ്രീയെകണ്ടു അവൻ ചുറ്റും നോക്കി. സാറയെ കാണാത്തതു കൊണ്ട് അവൻ അവളുടെ അടുത്തേക്ക് ചെന്നു അവളെ വിളിച്ചു.
ഡോ…….
അവൾ അവനെ നോക്കി. എന്നിട്ട് അടുത്ത് ഇരിക്കുന്ന ബക്കറ്റിൽ ഇരിക്കുന്ന വെള്ളത്തിൽ കൈ കഴുകി. ഇട്ടിരിക്കുന്ന ടോപ്പിന്റെ അറ്റത്തു കൈ തുടച്ചു അവന്റെ നേരെ തിരിഞ്ഞു.
ഡോ സാറ എന്തിയെ.
അവള് രാധമ്മയുടെ അടുത്തേക്ക് പോയി.
മ്മ്
അവൻ ഒന്ന് മൂളി എന്നിട്ട് തിരിഞ്ഞു നടന്നു.
ഇച്ചായ….
അവൻ ഒന്ന് നിന്നു എന്നിട്ട് അവളെ തിരിഞ്ഞു നോക്കി .
ചോറ് എടുക്കട്ടേ
മ്മ്
അത് കേട്ടതും അവൾ പെട്ടെന്ന് അടുക്കളയിലേക്ക് ഓടി. അവളുടെ ഓട്ടം കണ്ടു സാം ഒന്ന് ചിരിച്ചു. അകത്തേക്ക് പോയി . ശ്രീ പെട്ടെന്ന് ഫുഡ് എടുത്തു ഉണ് മേശയിൽ വച്ചു.
അപ്പോഴേക്കും സാം കഴിക്കാൻ ഇരുന്നു. അവൾ അവന്റെ അടുത്ത് തന്നെ നിന്നു വിളമ്പി കൊടുത്തു. അവളുടെ മുഖത്ത് സന്തോഷം ആണ്.
പെട്ടെന്ന് സാം അവളോട് ചോദിച്ചു.
താൻ കഴിച്ചോ.
ഇല്ല സാറ വന്നിട്ട് കഴിച്ചോളാം.
പെട്ടെന്ന് ആണ് സാറ അവിടേക്ക് വന്നത്
അച്ചാച്ചൻ ഇന്ന് നേരത്തെ വന്നോ.
മ്മ്
നിന്റെ കയ്യിൽ എന്താ
ഇതോ മാങ്ങ അച്ചാർ ആണ് മധു അങ്കിൾ വന്നു (രാധയുടെ സഹോദരൻ ) അപ്പോൾ കൊണ്ട് വന്നത് ആണ് .
മ്മ്
നിങ്ങളും ഇരിക്കാൻ നോക്ക്.
സാം പറഞ്ഞത് കേട്ടു ശ്രീയും സാറയും ഇരുന്നു ഫുഡ് കഴിച്ചു . ഫുഡ് കഴിച്ചു കുറച്ച് കഴിഞ്ഞു സാം പോയി സാറയും ശ്രീയും tv കണ്ടും ഉറങ്ങിയും സമയം നീക്കി.
വൈകിട്ട് സാം ഇത്തിരി താമസിച്ചു ആണ് വന്നത്. സാം ഫ്രഷ് ആയി വന്നതും സാറ അവനു ചായ കൊടുത്തു. സാം tv കാണാൻ തുടങ്ങി സാറ പഠിക്കാനും അവളുടെ അടുത്ത് തന്നെ ശ്രീ ഉണ്ട്.
ഇച്ചേച്ചി…
മ്മ്
ജോലിക്ക് പോകണ്ടേ.
പോകണം, നാളെ തന്നെ പോയി തുടങ്ങിയാലോ എന്നാ.
എങ്കിൽ അതാ നല്ലത് നാളെ തൊട്ട് എനിക്കും പോകണം. അപ്പോൾ ചേച്ചി ഒറ്റക് ആകും അതിലും നല്ലത് ജോലിക്ക് കയറുന്നത് തന്നെയാ .
മ്മ് ഇച്ചായനോട് ചോദിച്ചിട്ട് തീരുമാനിക്കാം.
അയ്യെടാ കെട്ടിയിട്ട് രണ്ട് ദിവസം പോലും ആയില്ല.
ഒന്ന് പോ പെണ്ണെ.
####### ######## ####### # # # # # # # # # #
രാത്രിയിൽ മൂന്ന് പേരും ഭക്ഷണം കഴിക്കുവായിരുന്നു. അപ്പോഴാണ് സാറ സാമിനോട് ചോദിച്ചതു
അച്ചാച്ച
അവൻ സാറയെ നോക്കി.
ഇച്ചേച്ചി നാളെ തൊട്ട് ജോലിക്ക് പൊക്കോട്ടെ എന്ന്
സാം ശ്രീയെ നോക്കി. അവൾ അവനെയും. എന്നിട്ട് ഒന്ന് മൂളി.
രാത്രിയിൽ കിടക്കാൻ തുടങ്ങിയപ്പോൾ ആണ് സാം അവൾ എന്തു ജോലിക്ക് ആണ് പോകുന്നത് എന്ന് ആലോചിച്ചതു നാളെ സാറയോട് ചോദിക്കാം എന്ന് വച്ച് അവൻ കിടന്നു
🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄
രാവിലെ സാം എഴുനേറ്റപ്പോൾ താമസിച്ചു.
ദൈവമേ ഏഴരയോ
അവൻ പെട്ടെന്ന് അടുക്കളയിലേക്ക് ചെന്നു. അടുക്കളയിൽ ചെന്നപ്പോൾ ആണ് അവിടെ നിൽക്കുന്ന ശ്രീയെയും കണ്ടത് . പിങ്ക് കുർത്തയും വൈറ്റ് പാന്റും ആണ് വേഷം. കുളിച്ചു തലയിൽ തോർത്ത് കെട്ടിയിട്ടുണ്ട്. അവളുടെ തോളിൽ വെള്ളത്തുള്ളികൾ കണ്ടപ്പോൾ അവനു മനസിലായി കുളിച്ചു വന്നതേ ഉള്ളു എന്ന്. സാം അവളെ തന്നെ നോക്കി നിന്നു.
തന്നെ ആരോ നോക്കുന്ന പോലെ തോന്നിയ ശ്രീ തിരിഞ്ഞു നോക്കി. സാമിനെ കണ്ടതും അവൾ ഒന്ന് പുഞ്ചിരിച്ചു.
ഇച്ചായന് ഇപ്പോൾ ചായ വേണോ.
അവളുടെ ചോദ്യത്തിൽ അവൻ ഒന്ന് ഞെട്ടി എന്നിട്ട് അവളോട് പറഞ്ഞു.
ഞാൻ പല്ല് തേച്ചിട്ട് വരാം.
മ്മ്.
സാം പല്ല് തേക്കാൻ പോയപ്പോൾ ശ്രീ അവനുവേണ്ടി ചായ ഇട്ട് വച്ചു. സാം തിരികെ വന്നപ്പോൾ അവൾ അവനു ചായ കൊടുത്തു അവൻ ഒരു പുഞ്ചിരിയോടെ അത് വാങ്ങി . ശ്രീ പെട്ടെന്ന് തന്നെ സാറയെ വിളിച്ചെന്ഴുനേൽപ്പിച്ചു.
പെട്ടെന്ന് തന്നെ അവൾ പല്ല് തേച്ചു കുളിച്ചു വന്നു. ചായ കുടിച്ചു പിന്നെ സ്കൂളിൽ പോകാൻ ഒരുങ്ങി. അപ്പോഴേക്കും ശ്രീ അവൾക്കും സാറക്കും ഉച്ചക്ക് കഴിക്കാൻ ഉള്ളത് പാത്രത്തിൽ ആക്കി വച്ചു എന്നിട്ട് ബ്രേക്ക് ഫാസ്റ്റ് എടുത്തു ഊണ് മേശയിൽ വച്ചു.
സമയം നോക്കിയപ്പോൾ എട്ടര ആയി. ശ്രീ പെട്ടെന്ന് മുറിയിലേക്ക് പോയി ഒരുങ്ങി. അപ്പോഴേക്കും സാം കുളിച്ചു വന്നു അവന്റെ മുറിയിൽ കയറി റെഡി ആയി.
സാമും ശ്രീയും ഒരു പോലെ ഡോർ തുറന്നു ഇറങ്ങി. ഒരുങ്ങി നിൽക്കുന്ന ശ്രീയെ അവൻ നോക്കി നിന്നു. രണ്ട് പേരുടെയും കണ്ണുകൾ തമ്മിൽ കൊരുത്തു.
പിസ്ത ഗ്രീൻ സിൽക്ക്കോട്ടൺ സാരി ബ്രൗൺ കളർ ബോട്ടം നെക്ക് ബ്ലൗസ് മുടി പിന്നി ഇട്ട്. ചെറിയ ഒരു പൊട്ടും കഴുത്തിൽ താൻ കെട്ടിയ മഞ്ഞചരടിൽ കോർത്ത താലി മാത്രം സിന്ദൂരരേഖ ചുവന്നിട്ടുണ്ട്.
അതെ രണ്ട് പേർക്കും ഒന്നും കഴിക്കാൻ വേണ്ടേ
സാറയുടെ ചോദ്യത്തിൽ അവർ ഞെട്ടി.
ശ്രീ പെട്ടെന്ന് അടുക്കളയിൽ പോയി സാം ഒരു ചിരിയോടെ പിറകെയും.
മൂന്ന് പേരും ഒരുമിച്ച് ആഹാരം കഴിച്ചു. പെട്ടെന്ന് തന്നെ കഴിച്ചു കഴിഞ്ഞു മുറിയിൽ പോയി ബാഗ് എടുത്ത് കൊണ്ട് വന്നു എന്നിട്ട് ബാഗിൽ ചോറ് പൊതി വച്ചു.
ശ്രീ തന്റെ സൈഡ് ബാഗിൽ ചോറ് എടുത്തു വയ്ക്കാൻ ബുദ്ധിമുട്ട് തോന്നി. അവൾ ബാഗിൽ ഉണ്ടായിരുന്ന സാധനങ്ങൾ എടുത്തു പുറത്ത് വച്ചു എന്നിട്ട് ചോറ് എടുത്തു ആദ്യം വച്ച്. പിന്നെ ബാക്കി സാധനങ്ങളും.
സാം അവളുടെ അടുത്ത് നിൽക്കുന്ന സാറയോട് എന്ധോ പറയാൻ വന്നപ്പോൾ ആണ്. അവളുടെ ബാഗിന്റെ അടുത്ത് ഇരിക്കുന്ന സ്റ്റെതസ്ക്കോപ്പ് കണ്ടത്.
ഇവൾ ഡോക്ടർ ആണോ
(സാം ആത്മ )
തുടരും.