September 13, 2024

നിന്നോളമറിഞ്ഞവൾ : അവസാന ഭാഗം

രചന – അന്ന

സാജാ എന്ധെങ്കിലും വിവരം കിട്ടിയോടാ
വല്യമ്മച്ചി

വൈകിട്ട് എല്ലാ വിവരവും കിട്ടും അമ്മച്ചി.
സാജൻ

മ്മ്

വൈകിട്ട് ഡ്യൂട്ടിക്ക് പോയിട്ട് വന്നു ഫ്രഷ് ആയി ബെഡിൽ കിടക്കുവാണ് സാം. സാറയും കൊച്ചുവും ജെറിയുടെ വീട്ടിൽ ഉണ്ട് രണ്ടെണ്ണവും എപ്പോഴും അവിടെയാണ്  പ്രേതെകിച്ചു കൊച്ചു.

. സാം കിടക്കുന്നിടത്തേക്ക് ശ്രീ വന്നു.

എന്നതാ ഇച്ചായ ആലോചിക്കുന്നത്

ഞാൻ സാറയുടെ കാര്യം ആലോചിച്ചതാ.
. സാം എഴുനേറ്റിരുന്നു പറഞ്ഞു..

എന്ധോന്ന…

അല്ലേടി അവൾക്ക് കല്യാണ പ്രായം ആയി അല്ലെ.
ഇപ്പോഴും അവളെ നെഞ്ചിൽ കിടത്തി ഇറക്കിയ ചൂട് മാറിയിട്ടില്ല. എന്റെ കുഞ്ഞ് ഇത്രയും വളർന്നു .

പിന്നെ പിള്ളേര് വളരാതെ ഇരിക്കുവോ .
നമുക്ക് അവളെ ഇപ്പോഴേ കെട്ടിക്കണ്ട ഇച്ചായ.

മ്മ്.

ശ്രീ സാമിന്റെ നെഞ്ചിലേക്ക് ചാഞ്ഞു  അവൻ അവളെ ചേർത്ത് പിടിച്ചു .

അവൾക്ക് ജെറിയെ പോലെ ഒരു ചെക്കനെ ഇനി കിട്ടുവോ

ഇച്ചായൻ എന്നത പറഞ്ഞു വരുന്നത്

അവൾ തല ഉയർത്തി അവനെ നോക്കി ചോദിച്ചു.

നമുക്ക് ഇതൊന്ന് ആലോചിച്ചാൽ പിന്നെ കെട്ട് നടത്താം.

മ്മ്

ഞാൻ നാളെ നിന്റെ അച്ഛനോടൊക്കെ വരാൻ പറഞ്ഞിട്ടുണ്ട്.

ഹേ…..
അവൾ പെട്ടെന്നു ചാടി എഴുനേറ്റു

ഡി പതുക്കെ അകത്തു ഒരാൾ ഉണ്ട് എന്ന് ഓർമ്മ വേണം

😁😁😁

ഇളിക്കല്ലേ…..

അല്ല നീ എന്തിനാ ചാടി എഴുന്നേറ്റത്.

അയ്യോ
അച്ഛനൊക്കെ വരുന്നുണ്ടെന്ന് എന്താ നേരത്തെ പറയാഞ്ഞേ നാളെ എന്ധെങ്കിലും ഉണ്ടാക്കണ്ടേ സാധനങ്ങൾ വാങ്ങണം.

എന്റെ പൊന്ന് കുഞ്ഞേ നാളെ ഞാൻ ലീവാ നീ കിടന്ന് പാട് പെടേണ്ട.

ആണല്ലേ നന്നായി. 😘😘😘😘😘

🛖🛖പാലക്കൽ

രാത്രിയിൽ എല്ലാവരും ഫുഡ്‌ കഴിക്കുവാണ്.

അമ്മച്ചി സാമിനെ കുറിച് എല്ലാ വിവരവും കിട്ടി.

സാജൻ സന്ദോഷത്തോടെ പറഞ്ഞു.

വല്യമ്മച്ചി സാജൻ നോക്കി

അമ്മച്ചി മനസ്സിൽ വിചാരിച്ചത് സത്യമാ
സക്കറിയച്ചായന്റെ മോനാ സാം അനിയത്തി സാറ ഭാര്യ ശ്രീലയ ഡോക്ടർ ആണ് മകൾ ബുധൻസ്യ ഇപ്പോൾ ഇവിടെ അടുത്ത് വാടക വീട്ടിൽ ആണ് താമസം.

സക്കറിയയോ മോനെ.

അമ്മച്ചി അച്ചാച്ചനും ചേട്ടത്തിയും വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു ആക്സിഡന്റിൽ മരിച്ചു.

അത് കേട്ടതും അന്നമ്മ (വല്യമ്ച്ചി )യുടെ കണ്ണുകൾ നിറഞ്ഞു അവർ മുറിയിലേക്ക് പോയി.

ഇതെല്ലാം കേട്ടു നിന്ന പിള്ളേർക്ക് സന്ദോഷം സാം അവരുടെ അച്ചാച്ചൻ ആണല്ലേ എന്ന് ഓർത്ത്.

😍😍😍😍😍😍😍😍😍😍😍😍😍

അടുത്ത ദിവസം രാവിലെ സാം കടയിൽ പോയി സാധങ്ങൾ എല്ലാം വാങ്ങി കൊച്ചു lഒരു കോട്ടൻ ഫ്രോക്ക് ഇട്ടോണ്ട് സാമിന്റെ കൂടെ ഉണ്ട് ബുള്ളറ്റിന്റെ മുന്നിൽ വല്യ ഗമയിൽ ആൺ കൊച്ചു ഇരിക്കുന്നത് .

സാം തന്നെ എല്ലാ കാര്യങ്ങളും ചെയ്തത് സഹായത്തിനു മൂന്ന് പെണ്ണുങ്ങൾ.

💐💐💐💐💐💐💐💐💐💐💐💐💐💐💐

രാവിലെ പാലക്കലിൽ ബ്രേക്ഫാസ്റ് കഴിച്ചുകൊണ്ടിരുന്നപ്പോൾ അന്നമ്മ എല്ലാവരോടും പറഞ്ഞു.

. ഇന്ന് തന്നെ  എനിക്ക് സാമിനെ കാണണം. ഉച്ചകഴിഞ്ഞു അവിടെ വരെ പോകണം.

💐💐💐💐💐💐💐💐💐💐💐💐💐💐
ഉച്ചയോടെ ശ്രീയുടെ അച്ഛനും അമ്മയും ചേട്ടനും വന്നു എല്ലാവരെയും ശ്രീ സ്വീകരിച്ചിരുത്തി. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾ വാസുവും കൃഷ്ണനും ഹരിയും വന്നു. പിന്നെ എല്ലാവരും കൂടി ഭക്ഷണം കഴിച്ചു. അത് കഴിഞ്ഞ് എല്ലാവരും ഒരുമിച്ചു ഇരുന്ന് സാറയുടെ കല്യാണ കാര്യം സംസാരിച്ചു.

ചെറുക്കനെ പറ്റിയും നല്ല അഭിപ്രായം ആണ് എല്ലാവർക്കും. അത് അറിഞ്ഞപ്പോൾ തന്നെ സാം ജെറിയുടെ പപ്പയെ കൂടി വിളിച്ചു സംസാരിച്ചു. സാറക്ക് ജെറിക്കും ഇഷ്ട്ടം അയാൽ നിശ്ചയം നടത്തി രണ്ടു മൂന്ന് വർഷം കഴിഞ്ഞു കല്യാണം എന്ന് അവർ തീരുമാനിച്ചു..

സാം സാറയുടെ അടുത്ത് ചെന്ന് സംസാരിച്ചപ്പോൾ അവൾക്ക് ജെറിയെ കെട്ടാൻ സമ്മതം പക്ഷെ ഒരു ജോലി ആയിട്ട് മതി കല്യാണം എന്ന് അവൾ പറഞ്ഞു. സാം ഒരു ചിരിയോടെ അത് കേട്ടു നിന്നു.

എല്ലാവരും സന്ദോഷത്തോടെ പിരിഞ്ഞു.
എല്ലാവരും പോയി. സാം ഓരോന്ന് ആലോചിച്ചു ഹാളിൽ ഇരുന്നപ്പോൾ ആണ് മുറ്റത് രണ്ടു കാർ വന്നു നിന്നത്.
. സാം കാറിൽ ആരാണെന്ന് നോക്കി. അതിൽ നിന്നും ആദ്യം സണ്ണി ഇറങ്ങി  സാം അവനെ ഒരു ചിരിയോടെ നോക്കി.

ബാക്ക് സീറ്റിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ടതും അവന്റെ മുഖത് ഒരു ഞെട്ടൽ ഉണ്ടായി.

വല്യമ്മച്ചി…..

കാറിൽ നിന്നും എല്ലാവരും ഇറങ്ങി അന്നമ്മ സാമിന്റെ അടുത്തേക്ക് നടന്നും സാമും അവരുടെ അടുത്തേക്ക് നടന്നു.

അന്നമ്മ നിറഞ്ഞ കണ്ണോടെ അവനെ നോക്കി അവന്റെ മുഖത്തേക്ക് കൈകൾ കൊണ്ട് വന്നു രണ്ട് കവിളിലും കൈകൾ ചേർത്തു.

എന്റെ സക്കറിയയുടെ മോൻ എന്റെ കുഞ്ഞ്

അവർ അവന്റെ നെറ്റിയിൽ മുത്തി. അവൻ കണ്ണുകൾ അടച്ചു അവന്റെ കണ്ണുകൾ നിറഞ്ഞു.

എന്റെ മോനെ അവസാനം ഒന്ന് കാണാൻ പോലും ഈ ഉള്ളവൾക്ക് കഴിഞ്ഞില്ലല്ലോ കർത്താവെ.എന്റെ കുഞ്ഞിന് എന്നോട് ദേഷ്യം ആയിരിക്കും

അതും പറഞ്ഞു അവർ സാമിന്റെ നെഞ്ചിൽ വീണു കരഞ്ഞു സാം അവരെ ചേർത്തു പിടിച്ചു അവന്റെ കണ്ണുകൾ നിറഞ്ഞു.

ഇല്ല വലയമച്ചി അപ്പന് ആരോടും ഒരു വെറുപ്പും ദേഷ്യവും ഇല്ല എപ്പോഴും ഇങ്ങളുടെ ഓരോരുത്തരുടെയും. കാര്യം പറയും അപ്പനും അമ്മച്ചിക്കും എല്ലാവരെയും വന്നു കാണണം എന്ന് ഉണ്ടായിരുന്നു അത് കഴിഞ്ഞില്ല പോട്ടെ സാരമില്ല.

അപ്പോഴാണ് ഇതെല്ലാം കണ്ടു നിൽക്കുന്ന സാറയെ അവൻ കണ്ടത് അവൻ അവളെ അവിടേക്ക് വിളിച്ചു. സാറ അവിടേക്ക് വന്നതും സാം പറഞ്ഞു.

വല്യമ്ച്ചി ഇത് സാറ

എന്റെ കുഞ്ഞ്

എന്ന് പറഞ്ഞു അവർ അവളെ ചേർത്ത് പിടിച്ചു. കുറച്ച് നേരം അങ്ങനെ തുടർന്നു എന്നിട്ട് എല്ലാവരെയും അകത്തേക്ക് ക്ഷമിച്ചു എല്ലാവരും പരസ്പരം സങ്കടം പറഞ്ഞു സന്തോഷിച്ചു സമയം പോയി ശ്രീ എല്ലാവർക്കും വേണ്ടത് ചെയ്ത് കൊടുത്തു..

സാറാ അലീസിന്റെ അടുത്തും കൊച്ചു ഡെയ്സിയുടെ അടുത്തും ഇരിക്കുന്നുണ്ട് സാം വല്യമ്ച്ചിയുടെ മടിയിൽ തല വച്ച് കിടക്കുന്നുണ്ട് അവർ ഓരോന്ന് പറയുന്നുണ്ട് ശ്രീ ക്ക് താൻ അവിടെ അധികപറ്റാണ് എന്ന് തോന്നി അവൾ പതിയെ അവിടെ നിന്നും എഴുനേറ്റ് അകത്തേക്ക് നടന്നു എന്നിട്ട് തിരിഞ്ഞു നോക്കി.

ഇല്ല താൻ അധികപറ്റ് തന്നെയാണ്. എന്ധോ ഒറ്റപ്പെടൽ തോന്നി അവൾക്ക്.
പതിയെ വയറും താങ്ങി അവൾ തങ്ങളുടെ മുറിയിലേക്ക് പോയി.

പതിയെ ബെഡിൽ കിടന്നു കുറെ നേരം കിടന്നിട്ടും ആരും തന്നെ അന്വഷിക്കുന്നില്ല എന്ന് തോന്നിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.

എല്ലവരെയു കിട്ടിയപ്പോൾ എന്നെ മറന്നോ ഇച്ചായൻ കണ്ണുകൾ നിറഞ്ഞൊഴുകി ക്ഷീണം കൊണ്ട് പതിയെ അവൾ ഉറക്കത്തിലേക്ക് വീണു.

തന്റെ അമ്മയെ ചുറ്റും നോക്കിയ കൊച്ചു അവളെ കാണാതെ കണ്ണുകൾ നിറയാൻ തുടങ്ങി പതിയെ അത് കരച്ചിലായി.

അത് കണ്ടു സാം വല്യമ്ച്ചിയുടെ മടിയിൽ നിന്നു എഴുനേറ്റ് കൊച്ചു വിനെ എടുത്തു.

എന്താടാ എന്തിനാ പപ്പേടെ കുഞ്ഞു കരയുന്നത്.

അമ്മ……. 😭😭😭😭😭

ഇല്ലെടാ അമ്മക്ക് ഒന്നുമില്ല അമ്മ ഇവിടെ ഉണ്ടല്ലോ..

എന്ന് പറഞ്ഞു സാം ചുറ്റും നോക്കി ശ്രീ അവിടെയെങ്ങും ഇല്ല.

ഇവിളിത് എവിടെ പോയി  സാം കുഞ്ഞിന്റെ കരച്ചിൽ അടക്കി ശ്രീയെതിരഞ്ഞു റൂമിൽ ചെന്നപ്പോൾ ആൺ അവൾ കിടക്കുന്നത് കണ്ടത്.

ഇവൾ എപ്പോഴാ വന്നു കിടന്നത്.

അമ്മ ഇവിടെ ഉണ്ട് കുഞ്ഞ് അമ്മയുടെ അടുത്ത് കിടന്നോ പപ്പാ ഇപ്പോൾ വരാം.

എന്ന് പറഞ്ഞു സാം പുറത്തേക് പോയി.

മോന്റെ ഭാര്യ എവിടെ കൊച്ചിനെ നല്ലപോലെ ഒന്ന് പരിചയപ്പെടാൻ പറ്റിയില്ല
ഡെയ്സി

അവള് കിടക്കുവാ

വയ്യായ്ക വല്ലതും ഉണ്ടോ.
വല്യമ്മച്ചി

ഇല്ല വല്യമ്മച്ചി അവള് അഞ്ചു മാസം പ്രെഗ്നന്റ് ആണ് അതിന്റെ ഒരു ക്ഷീണം.

നീ എന്നിട്ട് പറഞ്ഞില്ലല്ലോ
ആലീസ്

അത് പിന്നെ മറന്നു പോയി.

മ്മ്

എന്തായാലും കൊച്ച് കിടക്കട്ടെ ഞങ്ങൾ ഇറങ്ങുവാ ഇടക്ക് ഇങ്ങോട്ട് ഇറങ്ങാം.

മ്മ്

വൃത്തി ഇറങ്ങിയതും സാറയെ സാം ചേർത്ത് പിടിച്ചു.

അച്ചാച്ച

മ്മ്
. എല്ലാവരും വന്നപ്പോൾ നമ്മൾ ഇച്ചേച്ചിയെ മറന്നോ..

എന്ധെ അങ്ങനെ തോന്നാൻ.

ഇല്ല എന്ധോ അങ്ങനെ ഒരു തോന്നൽ.

മ്മ്

സാം സാറയെ കൊണ്ട് നേരെ അവന്റെ റൂമിൽ ചെന്നു കൊച്ചു അമ്മയുടെ ചൂടിൽ ഉറങ്ങി. സാം ശ്രീയെ നോക്കി ഉണങ്ങിയ കണ്ണീർച്ചാൽ കണ്ടപ്പോൾ അവനു എന്ധോ സങ്കടം തോന്നി.

ഞാൻ നിന്നെ മറക്കുവോ പെണ്ണെ എന്റെ പ്രണയം നീയല്ലേ.

💐💐💐💐💐💐💐💐💐💐💐💐💐💐💐
അന്ന് രാത്രിയിൽ ശ്രീ സാമിന്റെ നെഞ്ചിൽ കിടന്നു തനിക്ക് അനുഭവപ്പെട്ട ഒറ്റപ്പെടലിന്റെ പറ്റി പറഞ്ഞു..

നീയല്ലേ പെണ്ണെ എന്റെ ജീവൻ നിന്നെ ഞാൻ അകറ്റി നിർത്തുവോ. നീയല്ലതെ ആരുണ്ട് എന്നെ അറിഞ്ഞവൾ. നിന്നോളാമെന്നേ അറിഞ്ഞവൾ വേറെആരുണ്ട് ഈ ലോകത്ത്

ദിവസങ്ങൾ പിന്നെയും കടന്നു പോയി പാലക്കൽ കുടുംബത്തിലെ എല്ലാവരും സാമിനെയു. കുടുംബത്തെയും സ്നേഹം കൊണ്ട് മൂടി. ശ്രീ അവിടുത്തെ പുതുതലമുറയിലെ മൂത്ത മരുമകൾ ആയി. ജെറിക്ക് സാറയുമായി ഉള്ള കല്യാണത്തിന് സമ്മതം പറഞ്ഞു.

 

ഒരാഴ്ച്ച ലീവ് എടുത്ത് സാമും കുടുംബവും നാട്ടിൽ വന്നു. നാട്ടിലെ പള്ളിയിൽ വച്ചു സാറയുടെയും ജെറിയുടെയും നിച്ഛയം കഴിഞ്ഞു എല്ലാവരും അതിൽ പങ്കെടുത്തു പാലക്കൽ കുടുംബം വലിയ ആഘോഷം ആക്കി നിച്ഛയം എല്ലാവരും സന്ദോഷത്തോടെ നിച്ഛയം നടത്തി.നല്ലൊരു നാളെക്കായി അവർ സ്വപ്‌നങ്ങൾ കണ്ടു തുടങ്ങി

അവസാനിച്ചു ❤️❤️
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
പപ്പാ അവിദേ അല്ല ഇപ്പെദേത്ത്
ആ വലിയ കമ്പേ

ഓ  ഈ പപ്പാ ഒന്നും അധിയൂല

കൊച്ചു തലയിൽ കൈ വച്ചു

ഇത് എന്താണ് എന്ന് അല്ലെ. നമ്മുടെ ശ്രീക്കു മാങ്ങാ വേണം ഇപ്പോൾ 8മാസം ആണ്. മാങ്ങക്ക് വേണ്ടി സാം മാവിൽ കയറി മാവിന്റെ അടുത്ത് ഒരു കമ്പു കൊണ്ട് എളിയിൽ കൈ വച്ചു ഡയറക്ഷൻ ചെയ്യുകയാണ് കൊച്ചു ശ്രീ ആണെങ്കിൽ വലിയ വയറും താങ്ങി പിടിച്ചു തറയിൽ വീണ മാങ്ങാ എടുത്ത് കടിച്ചു കൊണ്ട് സാമിനെ നോക്കി നിൽക്കുവാണ്. സാറ ഇതെല്ലാം നോക്കി ഒരു സൈഡിൽ തടിക്ക് കൈ കൊടുത്തു ഇരിക്കുന്നു. സാം മാങ്ങാ പഠിക്കാനുള്ള  തത്രപ്പാടിൽ

അങ്ങനെ അവർ ജീവിക്കട്ടെ അല്ലെ സന്ദോഷത്തോടെ
❤️❤️❤️❤️❤️😍😘

Leave a Reply