June 14, 2025

നിന്നോളം :അവസാന ഭാഗം

രചന – വാലി സ്റ്റാർ

കെട്ടട്ടെ….! ”
ചുണ്ടിൽ വിരിഞ്ഞ കുസൃതിയോടെ രുദ്രൻ പാറുവിന്റെ കാതിലായ് ചുണ്ടമർത്തി….

ഹ്മ്മ്….! ”
നാണത്തോടെ മൂളി കൊണ്ടവൾ ചുറ്റിലുമൊന്ന് കണ്ണോടിച്ചു….
എല്ലാ കണ്ണുകളും തങ്ങളിലാണ്…. വല്ലാത്തൊരു പരവേഷം പോലെ തോന്നിയവൾക്ക്….

രുദ്രന്റെ ചുണ്ടിൽ മനോഹരമായൊരു ചിരി നിറഞ്ഞു…. ചുറ്റിലുമൊന്ന് കണ്ണോടിച്ചു കൊണ്ടവൻ പോക്കറ്റിൽ നിന്നും ആലിലതാലി പുറത്തെടുത്തു…. നിറഞ്ഞ മനസ്സോടെ അവനത് പാറുവിന്റെ കഴുത്തിൽ ചാർത്തി…. ചുറ്റിലും ഉയർന്ന കരഘോഷം പാറുവിൽ നാണത്തിൻ വിത്തുകൾ പാകി…. ഒരു നുള്ള് സിന്തൂരം കൊണ്ടവൻ അവളുടെ സീമന്തരേഖ ചുവപ്പിച്ചു…. പാറുവത് കണ്ണടച്ച് സ്വീകരിച്ചു…. ഇരുവരിലും വല്ലാത്തൊരു സംതൃപ്തി നിറഞ്ഞു… അധരങ്ങൾ വിടർന്നു ചിരിച്ചു….

___________________♥

വീട്ടിൽ എത്തിയതും ലക്ഷ്മിയമ്മ വിളക്ക് കൊടുത്ത് പാറുവിനെ സ്വീകരിച്ചു… പടികൾ കയറാൻ ബുദ്ധിമുട്ടുന്ന പാറുവിന്റെ സാരി അല്പം ഉയർത്തി രുദ്രനവളെ സഹായിച്ചു…പൂജാമുറിയിൽ വിളക്ക് വെച്ച് കണ്ണടച്ച് പ്രാർഥിച്ചു…. തിരികെ തൊഴുതിറങ്ങുമ്പോൾ പാറുവിനാകെ വെപ്രാളം തോന്നി… ഒപ്പം തന്നെ അത്ഭുതവും…

ഇത്രയും വലിയ വീട് ആദ്യമായാണ് കാണുന്നത്…. വിടർന്ന മിഴികളോടെ ചുറ്റിനും കണ്ണോടിച്ചു….

മോളാകെ ക്ഷീണിച്ചല്ലേ…. ചെല്ല് ചെന്നിതെല്ലാം മാറിയെച്ചും വാ…! ”
വാത്സല്ല്യത്തോടെ ലക്ഷ്മിയമ്മ പാറുവിന്റെ നെറുകയിൽ തലോടി….

ഒന്ന് തലയാട്ടി കൊണ്ടവൾ സ്റ്റയർ കയറി…. ഇടക്കെല്ലാം രുദ്രനെ തിരഞ്ഞെങ്കിലും കണ്ടില്ല….

__________________♥

ഔ… ക്ഷീണിച്ചു അലക്സേ…. തല വേദനിക്കുന്നു…! ”
വന്ന പാടെ കട്ടിലിൽ കയറി ഒറ്റ കിടത്തമാണ് തുമ്പി…. ഫ്രഷ് ആകാൻ അലക്സ് പലതവണ പറഞ്ഞെങ്കിലും മുഖവും കൂർപ്പിച് ഒരേ കിടപ്പാണ്…

വാശി കാണിക്കാതെ ചെന്ന് കുളിക്ക് തുമ്പീ….! ”
അല്പമൊന്ന് ശബ്ദമുയർത്തിയതും തുമ്പിയുടെ മുഖം കനത്തു….

ബേഹ്…. ഞാ കുളിച്ചോളും…! ”
ചുണ്ട് കോട്ടി കൊണ്ടവൾ അവനെ നോക്കി പുച്ഛിച്ചു… ക്ഷീണം ബാധിച്ച കണ്ണുകൾ വലിച്ച് തുറന്ന് ഷെൽഫിനരികിലേക്ക് നടന്നു….

എന്റെ മഞ്ഞ ദാവണി എവിടെ…! ”
ഷെൽഫിൽ നിന്നും സകലതും വലിച്ച് വാരിയിട്ടു…. ചുണ്ടും കണ്ണും ഒരുപോലെ കൂർത്തു വന്നു… പൊടുന്നനെ ഇടം കണ്ണിട്ടൊന്ന് അലക്സിനെ നോക്കി…. അവനും തന്നെ നോക്കിയാണ് ഇരിപ്പ് എന്ന് കണ്ടതും പെട്ടെന്ന് തന്നെ നോട്ടം തെറ്റിച്ചു…

ഇത് ഊരി തരോ അലക്സേ…. ഒന്നും ഇടാൻ ഇല്ലാഞ്ഞിട്ടാ…! ”
കുഞ്ഞുങ്ങളെ പോലെ മുഖം ചുളിച്ചവൾ അലക്സിനെ ഒളികണ്ണിട്ടൊന്ന് നോക്കി…
കയ്യിലുള്ള മിടി ഒന്നൂടെ ഇറുക്കി പിടിച്ചു… നോട്ടം അലക്സ് ഇട്ട ഷർട്ടിൽ കുരുങ്ങി കിടന്നു….

അത് ആദ്യമേ ചോദിച്ചാലെന്താ…. വെറുതെ ഇല്ലാത്ത ദാവണിയുടെ പേരും പറഞ് സമയം കളയണോ….! ”
ചിരി കടിച്ചു പിടിച്ചവൻ ദേഹത്ത് നിന്നും ഷർട്ട്‌ തല വഴി ഊരി തുമ്പിക്ക് നേരെ നീട്ടി…

നല്ല മണമാ അലക്സേ…!”
ഷർട്ട്‌ മൂക്കോട് ചേർത്തവൾ നിഷ്കളങ്കമായി ചിരിച്ചു….
അലക്സിന് തുമ്പിയോട് വല്ലാത്ത സ്നേഹം തോന്നി…. അവന്റെ കാപ്പി കണ്ണുകൾ പ്രണയം കൊണ്ട് വിടർന്നു… കൈ നീട്ടി തുമ്പിയെ വലിക്കാനാജ്ഞതും അതറിഞ്ഞ പോലവൾ മുറിയിൽ നിന്നും പുറത്തേക്കോടി…

_________________♥

കയ്യിലൊരു ഗ്ലാസ് പാലുമായി സ്റ്റേയറുകൾ കയറുമ്പോൾ പാറുവിനാകെ വെപ്രാളം തോന്നി…. ഏറിയ ഹൃദയമിടിപ്പോടെ അവൾ കതകിലൊന്ന് മുട്ടി…. അകത്ത് നിന്നും അനക്കമൊന്നും കേൾക്കാതെയായതും പതിയെ ഡോർ തള്ളി തുറന്നു…

മുറിയാകമാനം ഒന്ന് കണ്ണോടിച്ചു നോക്കി…. ഒത്തിരി വലുപ്പമുള്ള മുറിയും അതിന്റെ ഒത്തനടുക്ക് വലിയൊരു ബെഡ്ഡും ഒരു ഭാഗം ഭിത്തി മുഴുവൻ ഷെൽഫ്…. അതിൽ ഒരു കോണിൽ നിറയെ ബുക്ക്സും ഫയൽസും… ബെഡിനോരം ചേർന്ന് ഒരു സൈഡ് ടേബിളും ഒരു ബാത്രൂംമും ഡ്രസിങ് റൂമും…. വലതു വശത്ത് ബാൽക്കണി…
എല്ലാം ഒരു കൊച്ച് കുഞ്ഞിന്റെ ലാഗവത്തോടെ അവൾ നോക്കി കണ്ടു….

പെട്ടെന്നാണ് അരയിലൂടെ ഒരു ബലിഷ്ടമായ കരം ചുറ്റി പിടിച്ചത്… ഒപ്പം തന്നെ കവിളിലായി നേർത്ത ചൂട് കാറ്റും…. കയ്യിലുള്ള പാൽ ഗ്ലാസ് ഒന്ന് തുളുമ്പിയതും രുദ്രനത് കൈ നീട്ടി വാങ്ങി ടേബിളിലേക്ക് വെച്ചു…..

രുദ്രേട്ടാ….! ”
നേർത്തൊരു പരുങ്ങലോടെ പാറു അവന് നേരെ തിരിഞ്ഞു…

ഹ്മ്മ്മ്… എന്ത് പറ്റി…! ”
ചിരിയോടെ അവനവളുടെ തലയിലൊന്ന് കൊട്ടി….

ഹ്മ്മ്മ്മ്മ്….! ‘
ചുമൽ കൂചിയവൾ വിലങ്ങനെ തലയാട്ടി….

വീട് ഇഷ്ട്ടായോ… ”
പറച്ചിലിനൊപ്പം തന്നെ കയ്യുയർത്തി നെറുകയിലൊന്ന് തലോടി…

ഹ്മ്മ്… ഇഷ്ട്ടായി രുദ്രേട്ടാ…!”
പിടച്ചിലോടെ അവളൊന്ന് ഞെരുങ്ങി….

റൂം ഇഷ്ട്ടായോ…! ”
കണ്ണിൽ നിറഞ്ഞ കുസൃതിയോടെ അവൻ അവളിലേക്ക് മുഖം അടുപ്പിച്ചു….

ഹ്മ്മ്… ഇഷ്ട്ട…! ”
ഒന്ന് പരുങ്ങി കൊണ്ടവൾ പിറകോട്ടേക്കാഞ്ഞു…

എന്നെ ഇഷ്ട്ടായോ…! ”
കീഴ്ച്ചുണ്ട് കടിച്ചു പിടിച്ചവൻ ചിരിയടക്കി….

ഹ്മ്മ്മ്… ഇഷ്ട്ടാ എ… എന്താ…! ”
മിഴിഞ്ഞ കണ്ണോടെ അവൾ രുദ്രനെ തുറിച്ചു നോക്കി….

അടുത്ത നിമിഷം തന്നെ രുദ്രന്റെ അധരങ്ങൾ പാറുവിന്റെ വിറക്കുന്ന അധങ്ങളെ കീഴ്പ്പെടുത്തിയിരുന്നു….

പ്രണയം അതിർ വരമ്പുകളെ ബേധിച്ചു നിറഞ്ഞൊഴുകുന്നു…. ശ്വാസം മുട്ടിയിട്ടും ഇരു ഹൃദയങ്ങളും ഒന്നാകാൻ വെമ്പുന്നു….❣️

രുദ്രനവളെ കൈകളിൽ കോരിയെടുത്ത് ബെഡിലേക്ക് കിടത്തി…. കണ്ണിൽ പ്രണയം നിറച്ചു കൊണ്ടവളെ എത്ര നേരമെന്നില്ലാതെ നോക്കി കിടന്നു…. അവന്റെ ഓരോ നോട്ടത്തിലും പാറു വിവശയായി തുടങ്ങി….

i love you….! “😘
വശ്യമായ രുദ്രന്റെ സ്വരം ഒപ്പം തന്നെ നെറുകയിലൊരു ചുടു ചുംബനവും….
അവിടം നിന്നവന്റെ അധര ദളങ്ങൾ വഴിമാറി സഞ്ചരിച്ചു തുടങ്ങി…. കഴുത്തിൽ നിന്നും മാറിലേക്ക് അരിച്ചു നീങ്ങി…. കൈകൾ ഉയർത്തി സാരി വലിച്ച് മാറ്റി…. ഇരുവരുടെയും വസ്ത്രങ്ങൾ തറയിലേക്ക് അലക്ഷ്യമായി വീണു…. നാണം മറ്റൊന്നിലേക്ക് മാറി…. നേരിയ കിതപ്പും ശ്വാസനിശ്വാസങ്ങളും…. ഒടുക്കം തങ്ങളുടെ പ്രണയം സഫലീകരിച്ച നിവർത്തിയിൽ ഇരു മിഴികളും കലങ്ങി മറിയുന്നു….

പാറുവാകെ വെട്ടി വിയർത്തു….
രുദ്രന്റെ പ്രണയം കൊണ്ടവൾ പൂത്തു തളിർത്തൊരു ചെമ്പരത്തിയായി മാറി…. ചുവന്ന ചെമ്പരത്തി….

_______________♥

രണ്ട് വർഷങ്ങൾക്ക് ശേഷം…..♥

ഓടല്ലേ ആതു…. തായേ വീഴും…! ”
കയ്യിലുള്ള ബൗൾ ടേബിളിലേക്ക് വെച്ചു കൊണ്ടാമി ഹാളിലൂടെ ഓടി നടക്കുന്ന ആതു എന്ന ആദിത്യയെ പിടിക്കാനുള്ള ശ്രമത്തിലാണ്…. ആളൊരു കുട്ടി കുറുമ്പനും സർവ്വോപരി ആമിയുടെ തനി പകർപ്പുമാണ്….

വയൂലമ്മാ…! ”
സോഫാ സെറ്റിനു ചുറ്റും കുഞ്ഞി കാലുകൾ നീട്ടി വെച്ചവൻ പാഞ്ഞു നടന്നു…. ഓട്ടത്തിനിടെ വായിലുള്ള കുറുക്ക് കൊണ്ട് വണ്ടി കളിക്കുകയാണ്….

ഈ ചെക്കനെക്കൊണ്ടിത്…! ”
പിറുപിറുത്ത് കൊണ്ടാമി അവനെ പൊക്കിയെടുത്തു…. അത് പറ്റാഞ്ഞിട്ടെന്നോണം ആതുവിന്റെ കുഞ്ഞിപ്പല്ലുകൾ ആമിയുടെ ഉണ്ടക്കവിളുകളിലേക്ക് ആഴ്ന്നു……

വയസ്സ് രണ്ടാന്ന് പറഞ്ഞിട്ടൊരു കാര്യവുമില്ല കണ്ണേട്ടന്റെ അതെ സ്വഭാവമാ…! ”
അല്പം ഉച്ചത്തിൽ വിളിച്ചു കൂവി കൊണ്ടവൾ കുഞ്ഞിനേയും കൊണ്ട് കിച്ചണിലേക്ക് നടന്നു…..

എല്ലാം കേട്ടിട്ടും അനങ്ങാതെ സെറ്റിൽ ഒരേ കിടത്തമാണ് കണ്ണൻ… ചുണ്ടിൽ ആരെയും മയക്കുന്ന കള്ളച്ചിരിയും….!

______________♥

എന്റെ പൊന്ന് മക്കളെ നിങ്ങളീ അച്ഛനെ ഇങ്ങനെ നടത്തിക്കല്ലേ പിള്ളേരെ…ഇങ്ങനെയാണ് പോക്കെങ്കിൽ മിക്കവാറും ഞാൻ ശോഷിച്ചു പോകും…! ”
ദയനീയമായി പറഞ്ഞവൻ എളിയിലുള്ള രണ്ടെണ്ണത്തിനെയും ചുണ്ട് ചുളുക്കി കൊണ്ട് നോക്കി…. പൊടുന്നനെ ആ നോട്ടം സെറ്റിൽ അച്ഛന്റെ മടിയിൽ ഗർവോടെ ഇരിക്കുന്ന ഒരുത്തിയിലേക്കും നീണ്ടു….

ദേ ഇതാണ് രുദ്രന്റെയും പാറുവിന്റെയും മക്കൾ…. ട്വിങ്സ് ആണ്…. ഒറ്റ പ്രസവത്തിൽ മൂന്ന് പിള്ളേരെയാണ് രുദ്രനും പാറുവിനും കിട്ടിയത്….. രണ്ടാൺകുഞ്ഞും ഒരു പെൺകുഞ്ഞുമാണ്….. ദയാൻ എന്ന ദച്ചുട്ടനും യഥവ് എന്ന യദുവും നേത്ര എന്ന നീനൂട്ടിയും…..

ഇപ്പൊ ഇവിടെ കാണുന്നത് രുദ്രനെ ഒരിടത്തും പോകാൻ സമ്മതിക്കാതെ പിടിച്ചു വെച്ചേക്കുന്ന കുറുമ്പൻമാരെയാണ്…

ച്ഛാ പോണ്ട…! ”
കുഞ്ഞി കൈ ഉയർത്തി കൊണ്ട് ദച്ചൂട്ടൻ രുദ്രന്റെ താടി പിടിച്ച് വലിച്ച്….

ഊഹ്…! ”
ഒന്ന് അമറി കൊണ്ടവൻ രണ്ടിനെയും തായേ ഇറക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം…

ച്ചാ ന്നേം…! ”
അപ്പോയെക്കും കുശുമ്പ് കുത്തി സെറ്റിൽ നിന്നും നീനൂട്ടി രുദ്രന് നേരെ കൈ നീട്ടി….

ഭഗവാനെ ഏത് നേരത്താണോ….! ”
പിറുപിറുത്ത് കൊണ്ടവൻ പിള്ളേച്ചനെ നിഷ്കളങ്കമായോന്ന് നോക്കി….

അവിടെ അങ്ങേര് ചിരി കടിച്ചു പിടിച്ചാണ് ഇരിപ്പ്….

പല്ലിറുമ്പി കൊണ്ടവൻ മൂന്നിനെയും കയ്യിലൊതുക്കി കൊണ്ട് സ്റ്റെയർ കയറി…..
കൂട്ടത്തിൽ കിച്ചണിലേക്കൊന്ന് ഏന്തി നോക്കാനും മറന്നില്ല…..

_____________♥

അച്ഛേടെ കുഞ്ഞികിളിയേ….! ”
വാതിലിന് പിന്നിലൂടെ കൊലുസ്സിട്ട രണ്ട് കുഞ്ഞി കാലുകൾ കണ്ടതും അലക്സിന്റെ കണ്ണിൽ കുസൃതിയോടൊപ്പം വാൽസല്യവും നിറഞ്ഞു….

ച്ഛ….! ”
കുണുങ്ങി ചിരിച്ചു കൊണ്ടാ കൊച്ചു കുറുമ്പി ഡോറിന് പിന്നിൽ നിന്നും ഭിത്തിയിൽ പിടിച്ച് പുറത്തേക്ക് വന്നു….

ഇതാണ് അലക്സിന്റെയും തുമ്പിയുടെയും രാജകുമാരി സാക്ഷാൽ ആരാദ്യ എന്ന അമ്മൂട്ടി….. ഒരു വയസ്സ് ആകുന്നതേയുള്ളു അമ്മൂട്ടിക്ക്…. എങ്കിലും പെണ്ണ് വാശിക്കാരിയാണ്…. തുമ്പിയുടെ അതേ വാശിയും അലക്സിന്റെ അതേ ചിരിയും…. മോണകാട്ടി ചിരിക്കുമ്പോൾ കവിളിൽ വിരിയുന്ന ചുഴി കണ്ടാൽ മതി….കടിച്ച് തിന്നാൻ തോന്നും….

അമ്മ എവിടെ കുഞ്ഞിപ്പെണ്ണേ…! ”
കൊഞ്ചിച്ചു കൊണ്ടലക്സ് അമ്മൂട്ടിയെ വാരിയെടുത്തു…. ഉമിനീര് ഒഴുകി ഇറങ്ങിയ കവിൾ തടങ്ങളിൽ ചുണ്ടമർത്തി…. അതോടെ അമ്മൂട്ടി കുടുകുട ചിരിക്കാൻ തുടങ്ങി… അത് വീണ്ടും വീണ്ടും കാണാൻ അലക്സ് അങ്ങനെ തന്നെ ആവർത്തിച്ചതും അമ്മൂട്ടിയുടെ ചിരി ഉച്ചത്തിലായി….

മതി കണ്ണാ ചിരിച്ചത്…! ”
പറച്ചിലിനൊപ്പം തന്നെ അവൻ കുഞ്ഞിനേയും കൊണ്ട് അടുക്കളയിലേക്ക് നടന്നു…..

വാതിൽക്കൽ എത്തിയതും കണ്ടു പിടിപ്പത് പണിയിലേർപ്പെട്ട തുമ്പിയെ….

ഒരു കോട്ടൺ സാരിയാണ് വേഷം…. അലസമായി ചുറ്റിയിട്ടുണ്ട്…. കഴുത്തിലെ താലിയും നെറ്റിയിലെ സിന്തൂരവുമാണ് ഏക അലങ്കാരമെങ്കിലും വാല്ലാത്തൊരു ഭംഗിയായിരുന്നു കാണാൻ….

തുമ്പികുട്ട്യേ….! ”
പിറകിലൂടെ ചെന്ന് ചേർത്ത് പിടിച്ചു കൊണ്ട് നീട്ടി വിളിച്ചതും തുമ്പിയുടെ ചുണ്ടിലൊരു ചിരി മിന്നി…. എങ്കിലും മുഖം വീർപ്പിച്ചു നിന്നു….

ഒത്തിരി തിരക്കിലായിപ്പോയി പെണ്ണേ…. അതാ വൈകിയേ…! ”
ക്ഷമാപണം പോലെ ദയനീയമായി പറഞ്ഞതും വീർത്തു കെട്ടിയ മുഖം പതിയെ അഴഞ്ഞു…. അതല്ലെങ്കിലും സ്ഥിരം ഉള്ളതാണ് ഈ പിണക്കവും പരിഭവവുമെല്ലാം….! ”

മ്മ ച്ഛ! ”
കൈ കൊട്ടികൊണ്ടുള്ള അമ്മൂട്ടിയുടെ ശബ്ദമാണ് ഇരുവരെയും ബോധമണ്ഡലത്തിലേക്ക് എത്തിച്ചത്…

അമ്മേടെ തക്കുടു കുഞ്ഞേ….!”
കൊഞ്ചലോടെതുമ്പി നീട്ടി വിളിച്ചതും അമ്മൂട്ടി അവളുടെ മാറിലേക്ക് ചാഞ്ഞിരുന്നു….

എത്ര പെട്ടെന്നാണ് തുമ്പിയൊരു അമ്മയായി മാറിയത്….! ”
അത്ഭുദത്തോടെ അലക്സവരെ ചിരിയോടെ നോക്കി കണ്ടു…..

ശുഭം…….

Leave a Reply