രചന – Vally star
ഒന്ന് അലക്കിത്താടീ തുമ്പിപെണ്ണെ …. ഇച്ചായന്റെ പൊന്നല്ലേ….! “‘ സോപ്പ് തേച്ചു പതപ്പിച്ച ഷർട്ട് അലക്ക് കല്ലിൽ നിന്നും ഉയർത്തി പിടിച്ച് കൊണ്ടവൻ പടവിലിരുന്ന് പച്ചമാങ്ങ തിന്നുന്നവളെ നിഷ്കളങ്കമായ് നോക്കി…. അയ്യടാ…. ഒരു ഇച്ചായൻ വന്നേക്കുന്നു…… താൻ പോടോ മരങ്ങോടാ….! “‘ ഒറ്റ കണ്ണിറുക്കി കൊണ്ടവൾ അലക്സിനെ കൂർപ്പിച്ചു നോക്കി…. മരങ്ങോടൻ നിന്റെ തന്ത വാസു….! “‘ അല്പം കടുപ്പിച്ചു പറഞ്ഞ് കൊണ്ടവൻ ഷർട്ട് കല്ലിലിട്ട് അടിക്കാൻ തുടങ്ങി…. ഒന്ന് പതുക്കെ അലക്സ്…. ഞാ കുളിച്ചതാ… “‘ കയ്യിലുള്ള പാതി കടിച്ച മാങ്ങ മാറ്റിപ്പിടിച്ചു കൊണ്ടവൾ മുഖം ചുളിച്ചു…. മുഖത്ത് പറ്റിപ്പിടിച്ച സോപ്പവൾ ദാവണി തുമ്പ് കൊണ്ട് തുടച്ചു നീക്കി…. ആണോ തുമ്പികുട്ട്യേ….!! “‘ പറച്ചിലിനൊപ്പം തന്നെ അലക്സ് തുമ്പിയുടെ മുഖത്തേക്ക് വെള്ളം കോരിയൊയിച്ചിരുന്നു… എന്തോന്നാ അലക്സിച്ചായാ ഈ കാണിച്ചേ….!! “” കയ്യിലുള്ള മാങ്ങ തൊടിയിലേക്ക് എറിഞ്ഞു കൊണ്ടവൾ നിന്ന് ചിണുങ്ങി……
അലക്സണേൽ തുമ്പിയുടെ സംസാരം കേട്ട് ഒരേ ഇരിപ്പാണ്…. ഉള്ളിലുടലെടുക്കുന്നത് സന്തോഷമോ,,, അത്ഭുതമോ,,,, കൗതുകമോ,,,, പ്രണയമോ വേർതിരിച്ചറിയാൻ കഴിയുന്നില്ല….. എന്റെ കർത്താവേ… ഞാനിതെന്തോന്നാ കേൾക്കുന്നെ….. “” നെഞ്ചിൽ കയ്യമർത്തി കൊണ്ടലക്സ് തുമ്പിപെണ്ണിനെ മിഴിച് നോക്കി…. അപ്പോഴാണ് പെണ്ണിനും ബോധം വന്നത്…. അയ്യയോ….! “‘ തലയിൽ കയ്യും വെച്ചവൾ അവനെ നോക്കിയൊന്ന് ഇളിച്ചു…. അറിഞ്ഞോണ്ടല്ല….! ” പറയലും തിരിഞ്ഞോടലും ഒരുമിച്ചായിരുന്നു…. അപ്പോഴും അലക്സിന്റെ കാതിൽ അവളുടെ അലക്സിച്ചായാ എന്ന വിളി മാത്രമേ കുരുങ്ങി കിടന്നൊള്ളു….. വിടർന്ന മിഴികളിൽ പ്രണയം നിറച്ചവൻ തുമ്പിപ്പെണ്ണ് പോയവഴിയെ നോക്കിയിരുന്നു ….. ഇത്രേം നേരം മരങ്ങോടാൻ എന്ന് വിളിച്ച് വെറുപ്പിച്ച പെണ്ണാ….”” ചിരിയോടെ അവൻ പടവിലേക്ക് ചാഞ്ഞു കിടന്നു….
അയ്യേ….അറിയാതെ വിളിച്ചു പോയി…. എന്ത് കരുതി കാണും…. ഇനിയിപ്പോ പ്രേമമാണെന്നെങ്ങാനും കരുതോ…. ശ്ശൊ…. വേണ്ടായിരുന്നു… “” നീണ്ടു വളർന്ന വിരലുകൾ പരസ്പരം കൊരുത്ത് പിടിച്ചവൾ ഉമ്മറത്തിണ്ണയിൽ കയറി നിന്ന് പിറു പിറുത്തു…. മിഴികൾ കുളത്തിലെ പടവിൽ ചാഞ്ഞിരിക്കുന്ന അലക്സിൽ ഉടക്കി…. വല്ലാത്ത പരവേശം തോന്നിയവൾക്ക്…. കവിളുകൾ അവൾ പോലുമറിയാതെ ചുവന്നു…. കണ്ണുകൾ പിടച്ചു കൊണ്ടേയിരുന്നു…. എന്തോന്നാ തുമ്പീ നീയിങ്ങനെ വിയർക്കുന്നെ…. ” സ്വയം ചോദിച്ചു കൊണ്ടവൾ കഴുത്തിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികളെ തുടച്ചു നീക്കി…. ഈ കാണുന്ന സ്വത്തെല്ലാം നിന്റേതാണെന്നുള്ള അഹങ്കാരമാണ് ജാനകി നിനക്ക്…. അതുകൊണ്ട് മാത്രമാ നീയെന്റെ വാക്കുകളെയും പ്രവർത്തികളെയും ധിക്കരിക്കാൻ ധൈര്യം കാണിക്കുന്നത്…. വിടില്ല ഞാൻ…. അവളായിരുന്നു എന്റെ ലക്ഷ്യം…. അവളെ വിറ്റ് കാശുണ്ടാക്കാൻ ഞാൻ തീരുമാനിച്ചിരുന്നു…. പക്ഷെ നീയതിനെ ധിക്കരിച്ചു ജാനകി…. നിന്നെയും അവളെയും കൊന്നിട്ടായാലും ഞാനെന്റെ ആഗ്രഹം നിറവേറ്റും…. മുറിയിലെ ജനൽ കമ്പികളിൽ പിടി മുറുക്കി കൊണ്ട് മുറുമുറുത്തു….. ദേഷ്യം അടക്കാൻ കഴിയാതെ മുന്നിൽ കണ്ട ഫ്ലവർ വേസ് എടുത്തയാൾ മിററിലേക്കെറിഞ്ഞു പൊട്ടിച്ചു ….
“” അലക്സിനെ തുമ്പിക്ക് ഒത്തിരി ഇഷ്ട്ടമാ…. ” നഗ്നമായ ദേഹത്തേക്ക് പുതപ്പ് വലിച്ചിട്ടു കൊണ്ടവൾ അവന്റെ നെഞ്ചിലേക്ക് കയറി കിടന്നു…. കണ്ണിൽ പ്രണയം നിറച്ച് നോക്കുന്നവന്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു….. അവന്റെ കൈകളാ പെണ്ണിന്റെ അരക്കെട്ടിലൂടെ ഒഴുകി നടന്നു…. നാണത്തോടെ തുമ്പിപെണ്ണൊന്ന് കുറുകി…. മിഴികൾ കൂമ്പിയടഞ്ഞു…… ❣ നിന്നോളം വലുതല്ല ഈ അലക്സിന് മറ്റൊന്നും…..!! ❣ അവളുടെ കാതരികിൽ മുഖം ചേർത്തവൻ ആർദ്രമായ് മൊഴിഞ്ഞു…. വിയർത്തൊലിച്ചു കൊണ്ട് തുമ്പിപ്പെണ്ണ് കൊട്ടിപിടഞ്ഞെഴുന്നേറ്റു….. പിടച്ചിലോടെ മിഴികൾ സ്വന്തം ശരീരത്തിലൂടെ ഓടിനടന്നു….. ഒന്നും തന്നെ സംഭവിച്ചില്ലെന്ന് സ്വയം പറഞ്ഞു സമാധാനിച്ചു…. മിഴികൾ കട്ടിലിന്റെ മറു ഭാഗത്ത് കമയ്ന്ന് കിടക്കുന്ന അലക്സിൽ തറഞ്ഞു നിന്നു…. അവനെ കാണും തോറും അവളാകെ വിയർക്കാൻ തുടങ്ങി…. കവിളിൽ വല്ലാത്ത രക്തയോട്ടം…. അടിവയറ്റിൽ സുഖമുള്ളൊരു കുളിർ…. പെട്ടെന്നാണ് ഇടിവെട്ടിയത്… പേടിയോടെ തുമ്പി ബെഡിലേക്ക് തന്നെ ചാഞ്ഞു…. അയ്യേ വൃത്തികെട്ട സ്വപ്നം…. “‘ പിറു പിറുത്തുകൊണ്ടവൾ തിരിഞ്ഞു കിടന്നു….. എത്ര തന്നെ മായ്ക്കാൻ ശ്രമിച്ചിട്ടും മായാതൊരു ചിരിയാ ചുണ്ടിൽ തത്തി കളിച്ചു….. കണ്ണുകൾ ഇറുക്കിയടച്ചു പിടിച്ചു…. അലക്സിന്റെ പ്രണായാരുതമായ നോട്ടം മാത്രമേ കണ്മുന്നിൽ തെളിയുന്നുള്ളു….. അവളിലും അവൾ പോലുമറിയാതൊരു പ്രണയം നിറഞ്ഞു…. ഒരിക്കലും സമ്മതിച്ച് കൊടുക്കാത്ത വാശിയേറിയ പ്രണയം…..
ഞാൻ വരുമീ പാതയിലായ് നിൻ മിഴി കാത്തു നിൽപ്പു….🎶 സ്റ്റീരിയോയിലൂടെ ഒഴുകുന്ന മധുരമായ ഗാനത്തിൽ സ്വയം മറന്ന് നിൽക്കുകയാണ് കണ്ണൻ…. കണ്മുന്നിൽ തുമ്പിയുടെ കുസൃതി നിറഞ്ഞ നോട്ടം മാത്രം….. പാട്ടിനൊത്ത് സ്റ്റിയറിങ്ങിൽ താളം പിടിക്കുന്ന അവന്റെ വിരലുകൾക്ക് പതിവിലും നേർത്തു പോയി….. അവന്റെ ചുണ്ടിൽ ചിരി വിടർന്നു…. നക്ഷത്രം പോലുള്ള ആ കണ്ണുകൾ പ്രണയത്താൽ തിളങ്ങി…. അല്പം വേഗത്തിൽ മുന്നോട്ടോടിക്കൊണ്ടിരിക്കുന്ന കണ്ണന്റെ കാറിന് മുന്നിലേക്ക് പെട്ടെന്നാണ് പെൺരൂപം പോലുള്ള ഒരു നിഴൽ വന്ന് ചാടിയത്…. ഞെട്ടലോടെ അവൻ വണ്ടി സഡൺ ബ്രേക്കിട്ടു….. ഹൃദയമിടിപ്പേറി…. തൊണ്ട വറ്റി വരണ്ടു…. നെഞ്ചിലായെന്തോ കൊളുത്തി വലിക്കുന്ന വേദന…. കാറിന്റെ വിന്റോ ഗ്ലാസ് തായ്‌ത്തി കൊണ്ടവൻ ചുറ്റിനും കണ്ണോടിച്ചു…. നേരം സന്ധ്യയോടടുത്തിട്ടുണ്ട്…. കണ്ടാൽ ആൾപാർപ്പില്ലാത്ത ഒരു വനപ്രദേശം… ചുറ്റിനും വല്ലാത്തൊരു നിശബ്ദത….. താളം തെറ്റി മിടിക്കുന്ന നെഞ്ചിനെ വലതു കയ്യാൽ അമർത്തിയുഴിഞ്ഞു കൊണ്ടവൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങി…..
ടാറിട്ട റോഡിൽ തന്റെ കാറിന്റെ ടയറിനോട് തൊട്ട് തൊട്ടില്ല എന്ന രീതിയിൽ കിടക്കുന്ന ഒരുവൾ…. ചിതറികിടക്കുന്ന മുടിയിഴകൾ കാരണം മുഖം വ്യക്തമല്ല…. അലസമായി ധരിച്ച ഒരു മങ്ങിയ ദാവണിയാണ് വേശം…. കാലിൽ ചെരുപ്പില്ല…. ചുറ്റിനും നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തി കൊണ്ടവൻ അവളെയും എടുത്ത് കാറിലേക്ക് കയറി…. കാറിന്റെ കോഡ്രൈവർ സീറ്റിലേക്കവളെ ചായ്ച്ചു കിടത്തി കൊണ്ടവൻ മുഖം മറച്ചിരിക്കുന്ന മുടിഴിയകളെ കൈ കൊണ്ട് വകഞ്ഞു മാറ്റിയവളെ ഉറ്റു നോക്കി…. അപരിചിതമായ ഒരു പെർഫ്യൂംന്റെ ഗന്ധം അവളുടെ നാസികയിലേക്ക് തുളച്ചു കയറി…. വറ്റി വരണ്ട അവളുടെ കുഞ്ഞി ചുണ്ടുകളൊന്ന് ചുളിഞ്ഞു പോയി ….. തലയ്ക്കകത്ത് ആകെപാടെ ഒരു മൂളക്കം ….. ആയാസപ്പെട്ടവൾ കണ്ണുകൾ വലിച്ചു തുറന്നതും കാണുന്നത് രണ്ട് കറു കറുത്ത നേത്ര ഗോളങ്ങളാണ്….. വെപ്രാളത്തോടെ മുന്നിൽ ചിരിയോടെ നിൽക്കുന്നവനെ അവൾ തള്ളി മാറ്റി…. “‘ ഹായ് ഐ ആം ഡോക്ടർ കൃഷ്…. ” പകപ്പോടെ സീറ്റിലേക്ക് ചാഞ്ഞിരിക്കുന്നവളെ നോക്കി അവനൊന്ന് ചിരിച്ചു….. മറുപടിയൊരു പൊട്ടി കരച്ചിലായിരുന്നു… തുടരും….❣