രചന – ശ്രുതി
അമ്പലത്തിൽ നിന്ന് മടങ്ങുന്ന വഴിനീളം വൈഗയുടെ മനസ്സിൽ കാശിനാഥ് ആയിരുന്നു കുഞ്ഞു നാളിൽ ഒന്നിച്ചു പൂ പറിക്കാൻ പോയതും ആരും കാണാതെ കൈയിൽ പിടിച്ച ഉപ്പുമാങ്ങ കാശിക്ക് മാത്രം കൊടുത്തു “എന്നെ കല്യാണം കഴിക്കോ എന്ന ഒരു ഭരണി നിറയെ ഉപ്പ് മാങ്ങ തരാന്” പറഞ്ഞ അഞ്ചു വയസ്സുകാരി വൈഗ ലക്ഷ്മി യും ഏട്ടു വയസ്സുക്കാരൻ കാശിനാഥും ….. ബാല്യകാല മാണ് നല്ലത് വളരണ്ടായിരുന്നു പിന്നീട് എവിടെ മുതലാണ് കാശിയേട്ടനെ ഞാൻ വെറുതു തുടങ്ങിയത് തന്നിക്ക് വെറുപ്പ് ഉണ്ടായിരുന്നോ … വൈഗ അവളുടെ മനസ്സിനോട് ചോദിച്ചു കൊണ്ട് ഇരുന്നു ഉണ്ടായിരുന്നു അന്ന് തന്നെ ബലമായി കീഴ്‌പ്പെടുത്തിയ അന്ന് തൊട്ടു കാശിനാഥിനെ വൈഗ വെറുതു തുടങ്ങി ആ വെറുപ്പിലും പഴയ ഇഷ്ടം ഉണ്ടായിരുന്നോ ? കാശിയേട്ടനെ കാണാതെ ഇരിക്കാൻ വേണ്ടി മുത്തച്ഛന്റെ നാട്ടിൽ പോവാതെ ഒഴിഞ്ഞു മാറി നടന്നു എന്തിന് വേണ്ടി ആർക്ക് വേണ്ടി …. അയാൾ തന്നെ “തന്റെ കൂടെ തന്റെ ഒപ്പം നിഴലായി സഞ്ചരിച്ചിരുന്നു” …
ഒരിക്കൽ പോലും കാശിയേട്ടൻ തന്നെ തേടി വരില്ല ന്ന് കരുതിയ എനിക്ക് തെറ്റി പോയി … എല്ലാം ആ നിമിഷങ്ങളിൽ മറന്നു പോയി എന്ന് വിച്ചാരിച്ച താൻ ഒരു വിഢിയായി പോയി …. എനിക്ക് വേണ്ടി ആ പാവം ഇന്ന് മരണത്തെ മുഖാമുഖം കണ്ടു കൊണ്ട് ഇരിക്കുന്നു … തെറ്റു ചെയ്യാത്തതായി ഭൂമിയിൽ ആരാണ് ഉള്ളത് നമ്മൾ ഒരു തെറ്റ് അല്ലെങ്കിൽ മറ്റൊരു തെറ്റു ചെയ്യുന്നവരാണ് ചെയ്തത് തെറ്റാണന് ബോധം വന്നു അത് തീരുത്തുന്നവരെ ഒരിക്കലും തളി കളയരുത് ചേർത്ത് പിടിക്കണം …. സ്കൂട്ടി ഹോസ്പിറ്റലിന്റെ മുന്നിൽ എത്തിയ പ്പോൾ വൈഗ ഇറങ്ങി അർച്ചനയുടെ പ്രസാദവും ആയി ഐ.സ്. യൂവിന്റെ നേരെ നടന്നു അവളുടെ കണ്ണുകളിൽ നിന്ന് ഒഴുകി ഇറങ്ങുന്ന നീർമണികൾ ടെയിൽസ് ഇട്ട ഹോസ്പിറ്റലിന്റെ വരാന്തയിൽ ചീന്നി ചിതറി….
“മോളെ ലച്ചു നീ ഇപ്പോൾ എന്തിനാണ് ഇങ്ങോട്ട് വന്നത് നിന്നോട് ഇങ്ങോട്ട് വരേണ്ട പറഞ്ഞതല്ലെ ഏട്ടൻ” വിച്ചു അവളുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു “എനിക്ക് കാശിയേട്ടനെ കാണണം”…. “ഇപ്പോൾ കാണാൻ പറ്റില്ല മോളെ അവന് ഇത് വരെ ബോധം വന്നിട്ടില്ല” അങ്ങോട്ട് വന്നു കൊണ്ട് ധനേഷ് പറഞ്ഞു “ധനുയേട്ടാ plz എന്നിക്ക് ഒരു വട്ടം കണ്ട മതി എന്നെ ഒന്ന് അകത്തേക്ക് കയറ്റാൻ പറ വൈഗ ഐ സ് വൂ വിന്റെ മുന്നിൽ നിന്ന് ബഹളം ഉണ്ടാക്കി … ധനേഷ് അവളെ ചേർത്ത് പിടിച്ചു …” ഞാൻ ഡോക്ടറോട് സംസാരിക്കാം ലച്ചുമോളെ ഇപ്പോൾ മോൾ വീട്ടിൽ പോയ്ക്കോ” എന്നോക്കെ ധനേഷും വിച്ചുവും പറഞ്ഞു കൊണ്ട് ഇരിന്നു അവൾ ഒന്നും കേൾക്കാതെ എനിക്ക് കാണണം എന്ന് പറഞ്ഞു … “എന്താണ് ഇവിടെ ബഹളം ഇത് icu ആണ് ഇവിടെ കിടന്ന് ബഹളം ഉണ്ടാക്കാൻ പറ്റില്ലെന്ന് അറിയില്ലെ നിങ്ങൾക്ക്” ഒരു നേഴ്‌സ് വന്നു പറഞ്ഞു …
“എനിക്ക് കാശിയേട്ടനെ ഒന്ന് കാണിച്ചു തരുമോ സിസ്റ്റർ” വൈഗ അവരുടെ അടുത്ത് പോയി ചോദിച്ചു “plz സിസ്റ്റർ ഒരു വട്ടം കണ്ട മതി ഞാൻ ബഹളം ഉണ്ടാക്കില്ല”…. “ഈ കുട്ടി ആരാണ് പേഷന്റിന്റെ” …. “കാശി വിവാഹം കഴിക്കാൻ നിശ്ചയിച” വിച്ചു പറഞ്ഞു “ഓഹോ അങ്ങനെയാണോ ഞാൻ ഒന്ന് ഡോക്ടോറോട് ചോദിച്ചു നോക്കട്ടെ അത് വരെ കുട്ടി അവിടെ പോയി ഇരിക്കു”… നേഴ്സ് പറഞ്ഞു പോയി…. “വാ മോളെ ഇവിടെ ഇരിക്ക്” ധനേഷ് വൈഗയെ പിടിച്ചു അവിടെ ഉള്ള കസേരയിൽ ഇരുത്തി… കിരൺ ഇതൊക്കെ കണ്ടു അവളെ തന്നെ നോക്കി … പെട്ടെന്ന് എന്താണ് വൈഗയക്ക് ഒരു മാറ്റം സംഭവിച്ചത് … സ്നേഹം തോന്നിയോ ആവാൻ വഴി ഇല്ല കുറ്റബോധം ആയിരിക്കും … കിരൺ മനസ്സിൽ പറഞ്ഞു “ഈ കുട്ടി മാത്രം പോയി കണ്ടോളൂ പേഷിന്റ് ബോധം വന്നിട്ടില്ല അകത്ത് പോയി ബഹളം ഉണ്ടാക്കരുത്” …
തന്റെ കരച്ചിൽ കണ്ടത് കൊണ്ടാണ് ഞാൻ സമതിച്ചു തരുന്നത് പെട്ടെന്ന് വരണം ഒരു മിനിറ്റ് ഉള്ളിൽ” … നേഴ്‌സ് പറഞ്ഞു “Thanks സിസ്റ്റർ” … വൈഗ പറഞ്ഞു ഐ സ് വൂ വിന്റെ ഡോർ തുറന്നു അകത്തേക്ക് കയറി… വൈഗയുടെ ശരീരത്തിൽ കൂടി തണുപ്പ് അരിച്ചു കയറി …. തലയിൽ വലിയ ഒരു കെട്ടും നെഞ്ചിൽ പിടിപ്പിച്ച വയറുകൾ എല്ലാം കണ്ടു വൈഗ കാശിയുടെ മുഖത്തേക്ക് നോക്കി … ശാന്തമായി കണ്ണുകൾ അടച്ചു കിടക്കുന്നു … ഓക്സിജൻ ട്യൂബുകളുടെ സാഹയത്തോടെ ശ്വാസം ഇടക്കുന്നുണ്ട് കാശി…. അടുത്തേക്ക് ചെലും തോറും വൈഗയുടെ കാലുകൾ കുഴഞ്ഞു കൊണ്ട് ഇരുന്നു … തന്റെ ജീവന്റെ പാതി മരണതോട് മല്ല് അടിച്ചു കിടക്കുന്നത് . അതും തനിക്ക് വേണ്ടി താൻ കാരണം … കാശിയുടെ ഇടനെഞ്ചിൽ കൊത്തി വെച്ച അക്ഷരങ്ങളിലുടെ വൈഗ പതിയെ അവളുടെ വിരലുകൾ ഓടിച്ചു
” സോറി ലച്ചുസെ ” അവളുടെ കണ്ണീർ പച്ച കുത്തിയ അക്ഷരങ്ങളിൽ വീണു ചിനി ചിന്തിറീ …. കൈയിൽ പിടിച്ച പ്രസാദത്തിൽ നിന്നും അല്പ്പം മോതിര വിരലിൽ എടുത്തു അവൾ കാശിയുടെ നെറ്റിയിൽ തൊട്ടു കൊടുത്തു … തണുത്ത വിരൽ സ്പർശം നെറ്റിയിൽ പതിഞ്ഞപ്പോൾ കാശിയുടെ ഉപോധ മനസ്സിൽ ആരോ തനിക്ക് പ്രയിപ്പെട്ട ആൾ തന്റെ അരികിൽ ഉള്ളതായി തോന്നി …. ഇടനെഞ്ചിലേ അക്ഷരങ്ങളിൽ പതിയെ വൈഗ അവളുടെ ചുണ്ടുകൾ അമർത്തി …. പെട്ടെന്ന് കാശിയുടെ ശരീരം വിറച്ചു … അവൻ ഒന്നു പിടഞ്ഞു കണ്ണുകൾ മുകളിലേക്ക് മറഞ്ഞു അടച്ചു കൊണ്ട് ഇരുന്നു …. വൈഗയക്ക് അത് കണ്ടു പേടിയായി “കാശിയേട്ടാ … കാശിയേട്ടാ” വൈഗ വിളിച്ചു കൊണ്ട് നിന്നു …. “കുട്ടി ഒന്ന് പുറത്ത് പോവണം പേഷിന്റിന് സെട്രയിൻ കൊടുക്കാൻ പറ്റില്ല” അവിടെ ഉള്ള നേഴ്‌സ് വൈഗ യെ പിടിച്ചു പുറത്തേക്ക് കൊണ്ട് പോയി… “കാശിയേട്ടന് ഞാൻ അവിടെ നിന്നോട്ടെ plz” വൈഗ പറഞ്ഞു കൊണ്ട് ഇരുന്നു …
“ഒന്നും ഉണ്ടാവില്ല കുട്ടി പുറത്ത് ഇരിക്കു” അങ്ങോട്ട് വന്ന ഡോക്ടർ പറഞ്ഞു അകത്തേക്ക് പോയി… “എന്താണ് ലച്ചു ഉണ്ടായത് കാശിക്ക് ഡോക്ടർ ഓടി വരുന്നത് കണ്ടല്ലോ” നവീൻ ചോദിച്ചു … “അത് കാശിയേട്ടൻ” വൈഗ പൊട്ടി കരഞ്ഞു കൊണ്ട് അവനെ കെട്ടി പിടിച്ചു … “നവീ നീ ഇവളെ വീട്ടിൽ കൊണ്ട് ആക്കി കൊടുക്ക്” … വിച്ചു പറഞ്ഞു “വായോ ലച്ചു നമുക്ക് വീട്ടിൽ പോവാം” നവീൻ അവളെ ചേർത്ത് പിടിച്ചു പറഞ്ഞു “ഞാൻ എങ്ങോട്ടും ഇല്ല നീ പോയിക്കോ” “ലച്ചുമോളെ വന്നേ ഏട്ടൻ പറയട്ടെ എന്ന് പറഞ്ഞു ധനേഷ് വൈഗയുടെ കൈയിൽ പിടിച്ചു അടുത്ത് ഉള്ള കസേരയിൽ ഇരുത്തി അവനും ഒപ്പം ഇരുന്നു… “ധനുയേട്ടാ കാശിയേട്ടന് ഒന്നും … ഉണ്ടാവില്ലലോ” വൈഗ ചോദിച്ചു കൊണ്ട് ഇരുന്നു … “ഇല്ല ഏട്ടനാണ് പറയുന്നത് ഒന്നും ഉണ്ടാവില്ല”…. ധനേഷിന്റെ നെഞ്ചിലേക്ക് തല വെച്ച് വൈഗ കിടന്നു അവളുടെ ഓർമ്മകൾ അവൾ അറിയാതെ പുറകിലേക്ക് സഞ്ചരിച്ചു…..
തിരുവനന്തപുരം അനന്തപുരിയിലെ ഏൻജറിങ് ഓഫ് ഏൻജറിങ് എന്ന കോളേജ് … ബിടെക് രണ്ടാം വർഷ വിദ്യാർത്ഥി ക്കൾ ആയിരുന്നു വൈഗ ലക്ഷ്മി യും സീതയും പിന്നെ നിയ മാധവനും … നിയയുടെ വീട് നെടുമങ്ങാട് ആയിരുന്നു സീതയും വൈഗയും ഹോസ്റ്റലിൽ നിന്നാണ് പഠിച്ചിരുന്നത് അതുകൊണ്ട് തന്നെ നിയയും അവരുടെ കൂടെ ഹോസ്റ്റലിലേക്ക് ഷിഫ്റ്റ് ചെയ്തു … ഇവരുടെ മൂന്ന് പേരുടെ യും ഉറ്റ സുഹൃത്ത് കൂട്ടതിൽ ആക്കെ ഉള്ള ആൺതരിയാണ് ആൽബി എന്ന ആൽബർട്ട് കൂരിശിക്കൽ കോട്ടയം പാലയിലാണ് വീട് … കുരിശിക്കൽ വീട്ടിൽ ഫിലിപ്പിന്റെ രണ്ടാമത്തെ മകൻ … പണം കൊണ്ട് ആറാടി കളിക്കുന്ന താറവാട്ടിലെ ഇള മുറക്കാരൻ …. ആരെയും ആകർഷിക്കുന്ന ചെറിയ നീല കണ്ണുകൾ അല്പ്പം ഇറക്കിയ മുടി ചിരിച്ചു സംസാരിക്കുന്ന പ്രകൃതം അപ്പന്റെ പണ കൊഴുപ്പിൽ കിട്ടിയ അഡമിഷനാണ് ഇവിടെ പക്ഷേ അതിന്റെ അഹങ്കാരം ഒന്നും ഇല്ലതെ പാവം പയ്യൻ …. “നവാഗതങ്ങൾക്ക് സ്വാഗതം” കോളേജിന്റെ കവാടതിൽ വലിയ ഒരു ബോർഡ് തുങ്ങിയത് കണ്ടാണ് സീതയും വൈഗയും കോളേജിലേക്ക് വരുന്നത് ….
“ഡി ഇന്ന് നമുക്ക് പുതിയ പിള്ളേരെ കിടുന്ന ദിവസമാണ് “…. സീത വൈഗയുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു … “അതിന് ഇപ്പോൾ എന്താ കോളേജിൽ റങ്ങിങ് പാടില്ല എന്ന് നിനക്ക് അറിയല്ലോ” …. വൈഗ നടന്നു കൊണ്ട്. പറഞ്ഞു “റാങ്ങിങ് ഇല്ലെങ്കിൽ എന്താണ് നല്ല ചുള്ളൻ പിള്ളേരെ കാണല്ലോ” … സീത ചിരിച്ചു കൊണ്ട് പറഞ്ഞു … “നിനക്ക് വട്ടാണ് നിന്നെ ക്കാളും രണ്ടു വയസ്സ് താഴെ ഉള്ളവർ ആയിരിക്കും പഠിക്കാൻ വരുന്നത് അവരെ വായ നോക്കാൻ “വൈഗ പറഞ്ഞു “ഒന്നു പോടീ നീ എന്താണ് ഇങ്ങനെ ആയത് എത്ര പേരാണ് നിന്റെ പുറമേ നടക്കുന്നത് അവരോട് ഒന്നും നിനക്ക് ഒരു ഇഷ്ടവും തോന്നിയിട്ടില്ലെ” സീത നടത്തം നിർത്തി കൊണ്ട് ചോദിച്ചു “ഇല്ല എനിക്ക് അങ്ങനെ ആരോടും ഒന്നും ഇല്ല” വൈഗ അങ്ങനെ പറയുപ്പോഴും അവളുടെ മനസ്സിലേക്ക് ഒരു മുഖം കടന്നു വന്നു …. “വൈഗേ എന്ത് ആലോചിച്ചു നിൽക്കൂന്നത് വയോ ഗ്രൗണ്ടിൽ പരുപാടി തുടങ്ങി കാണും” … സീത വൈഗയുടെ പുറത്ത് തട്ടി വിളിച്ചു കൊണ്ട് പറഞ്ഞു
“ആഹാ വായോ പോവാം” …. പെട്ടെന്ന് ആണ് അവരുടെ കാതിലേക്ക് ഇ മ്പം മാർന്ന ഒരു സ്വരം ഒഴുകി എത്തിയത് 🎶🎶ശ്രീരാഗമോ…. തേടുന്നു നീയി…. വീണതന് പൊന് തന്തിയിൽ …. സ്നേഹാർദ്രമം ഏതോ പദം …. തേടുന്നു നാമീ … നമ്മളിൽ …. 🎶 നിന് മൗനമോ … പൂ ബാണമായ്… നിന് രാഗമോ ഭൂപാളമായ് …. എന് മുന്നിൽ നീ പുലർകന്യയായ്… ശ്രീരാഗമോ…. തേടുന്നു നീയി… വീണതന് പൊന് നന്തിയിൽ …. 🎶🎶 “ആരാടീ ഇത്രയും നന്നായി പാടുന്നത് പുതിയ അഡ്മിഷൻ ആയിരിക്കും വായോ പോയി നോക്കാം” വൈഗ സീതയുടെ കൈയിൽ പിടിച്ചു വലിച്ചു ഓടി ഗ്രൗണ്ടിലേക്ക് . അവിടെ എത്തിയപ്പോൾ കുട്ടികൾ എല്ലാവരും കൈയ് അടിക്കുന്നതാണ് രണ്ടാളും കണ്ടത് “ആരാടീ അത് നമ്മുടെ കോളേജിൽ ഇത്രയും നന്നായി പാട്ട് പാടുന്നത്”. വൈഗ സീതയോട് ചോദിച്ചു
“ആഹാ എനിക്ക് എങ്ങനെ അറിയാം new അഡിമിഷൻ ആയിരിക്കും അല്ലതെ പഴയവർ അല്ല എന്തായാലും പൊളി പാട്ട് നല്ല സൗഡ് …. ആര് ആയാല്ലും ഒന്ന് കണ്ടു പിടിക്കണം” സീത പറഞ്ഞു അപ്പോഴാണ് വൈഗ ആ കഴ്ച കണ്ടത് വാക മരത്തിന്റെ ചുവട്ടിൽ ഒറ്റയ്ക്ക് ഇരിക്കുന്ന ആൽബർട്ടിനെ …. “സീനു ദേ അങ്ങോട്ട് നോക്കിയെ ആൽബി എന്താണ് ഒറ്റയ്ക്ക് ഇരിക്കുന്നത് നമ്മുടെ വായാടി എവിടെ പോയി” …. “ആവോ അവൾ ഇന്ന് നേരത്തെ എത്താം എന്ന് ഇന്നലെ വീട്ടിൽ നിന്ന് വിളിച്ചപ്പോൾ പറഞ്ഞിരുന്നു. ഇത് വരെയും എത്തിയിട്ടില്ല തോന്നുന്നു. നീ വായോ പോയി നോക്കാം” സീത പറഞ്ഞു വൈഗയും സീതയും ആൽബി യുടെ അടുത്തേക്ക് നടന്നു…. ആൽബിയുടെ അടുത്ത് പോയി ഇരുന്നു കൊണ്ട് വൈഗ അവന്റെ തൊളിൽ കൂടി ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു “ഡാ എന്താണ്. ഒറ്റയ്ക്ക് ഇരിക്കുന്നത് നീ ….നിയ ഇത് വരെയും വന്നില്ലെ ഇവിടെ ഉണ്ടാവും എന്നാണല്ലോ അവൾ പറഞ്ഞത് “… “അവൾ ഒന്നും വന്നില്ല എനിക്ക് ഒറ്റയ്ക്ക് ഇരുന്നു ഭാന്ത്ര് ആയത് കൊണ്ടാണ് ഇവിടെ. വന്നു ഇരിക്കുന്നത്” … അവൻ മുഖത്ത് അല്പ്പം സങ്കടം വരുത്തി കൊണ്ട് പറഞ്ഞു.
“അച്ചോട ഇച്ചായന് വിഷമം എന്നതിനാണ് ഞങ്ങൾ. വന്നില്ലെ” വൈഗ അവന്റെ താടിയിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു വൈഗ അവന്റെ അടുത്ത് ഇരുന്നപ്പോൾ അവളിൽ നിന്ന് ഒഴുകുന്ന ചന്ദന സുഗന്ധംആൽബി അവർ അറിയാതെ ആസ്വദിച്ചു കൊണ്ട് ഇരുന്നു …. അവന്റെ ശരീരത്തിൽ സിരകളിൽ ചൂട് പിടിച്ചു …. ഇങ്ങനെ ചേർന്ന് ഇരിക്കല്ലെ പെണ്ണേ… എന്റെ ക്രണ്ടോൾ പോവും ആൽബി മനസ്സിൽ പറഞ്ഞു കൊണ്ട് ഒന്നും കൂടി ചേർന്ന് ഇരുന്നു … “വായോടാ നമുക്ക് ക്ലാസിലേക്ക് പോവാം” സീനു അവന്റെ കൈയിൽ പിടിച്ചു വലിച്ചു പറഞ്ഞു “വാ പോവാം” എന്ന് പറഞ്ഞു ആൽബി എഴുന്നേറ്റു സീതയുടെ കൂടെ നടന്നു… പാവം എത്ര നല്ല സ്വഭാവമാണ് അവന്റെ ഇങ്ങനെ ഉള്ളവർ കുറവ് ആയിരിക്കും പെൺകുട്ടിക്കളോട് സംസാരിക്കാൻ തന്നെ അവന് നാണം ആണ് ഞങ്ങളോട് മാത്രം എന്തോ നല്ല കമ്പിനിയായി…. വൈഗ മനസ്സിൽ ആലോചിച്ചു അവരുടെ ഒപ്പം ഓടി പോയി….
മൂന്നു പേരും സംസാരിച്ചു ചിരിച്ചു കൊണ്ട് ക്ലാസിലേക്ക് പോയി അവിടെ എത്തിയപ്പോൾ ഡെസ്കിന്റെ മുകളിൽ തല വെച്ച് കിടക്കുന്ന നിയയെ കണ്ടു.. “എന്താടീ നീ ഇവിടെ കിടക്കുന്നത് എന്തുപറ്റി” വൈഗ നിയയുടെ അടുത്തു ഇരുന്നു കൊണ്ട് ചോദിച്ചു വൈഗയുടെ ശബ്ദം കേട്ടപ്പോൾ നിയ തല പൊക്കി അവരെ ഒന്ന് നോക്കി … “എയ് ഒന്നും ഇല്ല ഞാൻ ചുമ്മാ കിടന്നതാണ്” നിയ നുണ കുഴി കവിളുക്കോളടെ ചിരിച്ചു … അപ്പോഴും സാർ വന്നിരുന്നു … പിന്നെ അവർക്ക് ഒന്നും സംസരിക്കാൻ കഴിഞ്ഞില്ല ക്ലാസ്സ് നടന്നു കൊണ്ട് ഇരിക്കുന്ന ഇടയിലും നിയയുടെ കണ്ണുകൾ ഒരാളെ തേടി പോയിരുന്നു …. ജനലിന്റെ അഴികളിലുടെ രണ്ടു കണ്ണുകൾ വൈഗയെ നോക്കി നിന്നിരുന്നു … ആഹാ പുറത്ത് ആരോ ഇടിച്ചപ്പോളാണ് ആ കണ്ണിന്റെ ഉടമ തിരിഞ്ഞു നോക്കിയത് … “എന്താടാ നീ എന്റെ പുറം പൊളിച്ചു എടുക്കുമോ “”…. “മോന്റെ ഉദേശം എന്താണ് സെകറ്റ് ഇയറിന്റെ മുന്നിൽ ആണല്ലോ വായ നോട്ടം” “അത് പിന്നെ എന്റെ നാട്ടുക്കരി കുട്ടി ഇവിടെ പഠിക്കുന്നത് അപ്പോൾ ചുമ്മാ ഒന്ന് നോക്കിയതാണ്” “ഓഹോ അങ്ങനെ ആണോ മോനെ എന്താണ് കുട്ടിയുടെ പേര് പറ കാശി ഞാനും അറിയണ്ടേ നമ്മൾ ഇപ്പോൾ ഫ്രണ്ടസ് അല്ലെ”
“ഡാ കണ്ണാ… അത് നീ വിച്ചാരിക്കുന്ന പോലെ ഒന്നും അല്ല” കാശി നടന്നു കൊണ്ട് പറഞ്ഞു “അതിനു ഞാൻ ഒന്നും വിച്ചാരിച്ചില്ലലോ കാശിനാഥെ..”. മംംം കാശി വെറുതെ ഒന്ന് മുളി “എന്തായാലും ആ കുട്ടി പൊളി തത്തമ്മ ചുണ്ടുകൾ ഓഹോ പിന്നെ നിനതബിം വരെ മൂടി കിടക്കുന്ന മുടി … നല്ല സുപ്പർ ചരക്ക് തന്നെ” കണ്ണൻ പറഞ്ഞു മുഴുവിച്ചില്ല അപ്പോഴേക്കും കാശിയുടെ കൈയ് അവന്റെ കവിളിൽ പതിഞ്ഞു…. പെട്ടെന്ന് അയത്ത് കൊണ്ട് കണ്ണൻ താഴേക്ക് വീണു പോയി … അവന്റെ ഷർട്ടിന്റെ കോളറിൽ കുത്തി പിടിച്ചു കൊണ്ട് കാശി പറഞ്ഞു “അവൾ എന്റെ മാത്രം പെണ്ണാണ് ഒരു നോട്ടം കൊണ്ട് പോലും നീ എന്ന് അല്ല ഒരുത്തനും നോക്കി പോവരുത് “…. കത്തുന്ന കണ്ണുകളോടെ കാശിനാഥ് പറഞ്ഞു … കണ്ണൻ പൊട്ടി ചിരിക്കുന്നത് കണ്ടു കാശിക്ക് ദേഷ്യം അരിച്ചു കയറി …
“നീ എന്തിനാടാ… പന്ന മോനേ ചിരിക്കുന്നത്” കാശി ദേഷ്യത്തോടെ ചോദിച്ചു … കണ്ണൻ കാശിയുടെ കൈയ്ക്കൾ എടുത്ത് മാറ്റി ഷർട്ട് നേരെ ഇട്ടു കൊണ്ട് പറഞ്ഞു … “ഡാ മോനെ വന്നപ്പോൾ തൊട്ടു ഞാൻ കാണുന്നതാണ് ഒളിഞ്ഞു മറിഞ്ഞു ഉള്ള നിന്റെ നോട്ടം” … “നേരായ വഴിയിലൂടെ നിന്റെ മനസ്സിൽ ഉള്ളത് ചോദിച്ചാൽ നീ പറയില്ലെന്ന് അറിയാം അതാണ് ഞാൻ ഇങ്ങനെ പറഞ്ഞത്” കണ്ണൻ ചിരിച്ചു കൊണ്ട് പറഞ്ഞു … കാശി ഇഞ്ചി കടിച്ച കൊരങ്ങനെ പോലെ കണ്ണനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു. “എന്തായാലും നിന്റെ മനസ്സിൽ ഉള്ളത് പുറത്ത് വന്നല്ലോ പടച്ചോനെ അത് മതി വയോ ക്ലാസിലിൽ പോവാം ബാക്കി കഥ പിന്നെ പറഞ്ഞ മതി” കണ്ണൻ കാശിയുടെ തൊളിൽ കൂടി കൈയ് ചേർത്ത് പിടിച്ചു നടന്നു…. തുടരും…..