രചന – ആസിയ ഇസ്മത്ത്
കൃതിപെണ്ണേ.. ദാ ഇതും കൂടി.. ” വാത്സല്യത്തോടെ കാശിവൾക്ക് നേരെ ദോശയുടെ കഷ്ണം നീട്ടിയെങ്കിലും അവൾ വാശിയോടെ മുഖം തിരിച്ചിരുന്നു. “ഇതും കൂടിയല്ലേ ഉള്ളൂ..!! Last..
” “കാശ്യേട്ടാ ഞാനൊരു കാര്യം ചോദിക്കട്ടെ, നിങ്ങടെ അമ്മ എവിടെയാ. ഇത്ര ദിവസമായിട്ടും കണ്ടില്ലല്ലോ..!!” “നീ പോയതിൽ പിന്നെ ഞാൻ പ്രാന്ത് പിടിച്ച് നടക്കുമ്പോൾ അവർ ഓരോന്ന് പറഞ്ഞ് വഴക്കിടാൻ വരും. ഒടുക്കം അവർ വഴക്കിട്ട് ഇറങ്ങിപ്പോയി.
അവരുടെ ഭർത്താവിനെ ഏതോ ഒരു പെണ്ണുമായി നിൽക്കുന്നത് ഇന്നലെ ഞാൻ കവലയിൽ വെച്ച് കണ്ടിരുന്നു.., ആര്യൻ ഏതോ പെണ്ണുമായി ഒളിച്ചോടിയെന്നാ കേട്ടെ..,നീ അതൊന്നും ആലോചിച്ച് തല പുണ്ണാക്കണ്ട.ഇത് കഴിക്ക്..!!” “കാശ്യേട്ടനല്ലേ പറഞ്ഞെ രണ്ട് ഉരുള കഴിച്ചാൽ മതിയെന്ന്, ഇതിപ്പോ എത്രാമത്തേതാ..??”
അവളുടെ കണ്ണും ചുണ്ടും ഒരുപോലെ കൂർത്തു. “നല്ല രസമുള്ള ദോശയാ പെണ്ണെ..!! എത്ര കഷ്ടപെട്ട് ഉണ്ടാക്കിയതാണെന്ന് അറിയോ..??” “ഒലക്കയാ, ഒരു രസവുമില്ല..” കൃതി ശര്ദിക്കുന്നത് പോലെ ആക്ഷനിട്ടതും കാശിവളെ നോക്കി കണ്ണുരുട്ടി.അവനെ നോക്കി പുച്ഛിച്ചുകൊണ്ട് അവൾ മുഖം വെട്ടിച്ചു. “കാണിച്ചുതരാം കുരുട്ടെ..!!” മനസ്സിൽ അവളെ പ്രാകികൊണ്ട് പാത്രത്തിലുള്ള ഒരു ദോശയെടുത്ത് കറിയിൽ മുറിച്ചിട്ടിട്ടുള്ള മുളക് എടുത്ത് വെച്ച് അവൾക്ക് നേരെ നീട്ടി.
“Last and final one..!!” അവളെ നോക്കി കെഞ്ചുന്നത് പോലെ അവൻ പറഞ്ഞതും അവൾ മനസ്സിലാമനസ്സോടെ അത് വായിലാക്കി ചവച്ചരച്ചു.നിമിഷനേരം കൊണ്ട് അവളുടെ കണ്ണ് ബുൾസൈ പോലെ പോലെ തള്ളിവന്നു. എരിവ് വലിച്ചുകൊണ്ട് കൃതി അവനെ നോക്കി കണ്ണുരുട്ടി. അവൻ ഒന്ന് ഇളിച്ചുകൊടുത്തു.പിന്നീട് ഒട്ടും സമയം കളയാതെ പെണ്ണ് അവനെ കെട്ടിപിടിച്ച് കാശിയുടെ ചുണ്ടിൽ ചുണ്ട് ചേർത്തു.പ്രതീക്ഷിക്കാത്തത് ആയതിനാൽ അവൻ ഞെട്ടി.തന്റെ ചുണ്ടിൽ ആഴ്ന്നിറങ്ങുന്നവളെ കാന്നെ അവൻ ചിരിയോടെ അവളെ ചുറ്റിപിടിച്ച് വാശിയോട് അവളുടെ ആദരങ്ങൾ സ്വന്തമാക്കി…!!
💜 ________________💜 “നാശൂലം..!! ഇന്നലെ രാത്രി എവിടെ കിടക്കുവായിരുന്നു. എന്തെങ്കിലും വായ തുറന്ന് പറയെടി..!! ” ശബ്ദം കുറവാണെങ്കിൽ കൂടി വാസുകിയുടെ വാക്കുകൾക്ക് വല്ലാത്ത കടുപ്പമുണ്ടായിരുന്നു. ഒന്നും മിണ്ടാതെ കല്യാണമാണ്ഡപത്തിലിരുന്ന് ആരെയോ പ്രതീക്ഷിച്ചെന്ന പോലെ എൻട്രൺസിലേക്ക് മിഴികൾ പായിക്കുകയായിരുന്നു അവളപ്പോഴും. “വാസുകി ശ്യാം ഇത് വരെ എത്തിയില്ലേ?? മുഹൂർത്തം ആകാനായി..” അടുത്ത് വീട്ടിലെ സ്ത്രീ അടുത്ത് വന്ന് ചോദിച്ചതും വാസുകി വെറുതെ ചിരിച്ചു. ഗൗരി ചുറ്റും കണ്ണോടിച്ചു.അടുത്ത് തന്നെ ആനന്ദേട്ടനുണ്ട്. അവളെ നോക്കി പുച്ഛിക്കുന്ന അവനെ കാണെ അതിനിരട്ടി പുച്ഛമാണ് അവൾക്ക് തോന്നിയത്.അടുത്ത് തന്നെ ഏട്ടത്തിയുമുണ്ട്. ഇന്നേവരെ മിണ്ടിയിട്ടില്ല.
വെറുതെ ഗൗരി അവരെ നോക്കി ചിരിച്ചുവെങ്കിൽ പോലും അവർ അവളെ മൈൻഡ് ചെയ്യാതെ വേറെ എങ്ങോ നോട്ടം പായിച്ചു. “അനന്താ ശ്യാമേവിടെയാ..??” “അറിയില്ല, കല്യാണത്തിന് ഡ്രസ്സ് മാറിക്കഴിഞ്ഞപ്പോ കൂട്ടുകാരൻ വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് പോയതാ. ഇത്ര നേരമായിട്ടും കാണുന്നില്ല…!!” വാസുകി ചോദിച്ചതിന് അവനങ്ങനെ പറഞ്ഞതും ഗൗരി ഒന്നും മിണ്ടാതെ നോട്ടം എന്ററൻസിലേക്ക് പായിച്ചു. “ആ തെണ്ടി dr. അഭിജിത്ത് കാരണമാ ഇങ്ങനെയൊക്കെ ഉണ്ടായേ.., മര്യാദക്ക് ഇന്നലെ ആ വീട്ടീന്ന് മുങ്ങിയാൽ മതിയായിരുന്നു…!!
” ഗൗരി പല്ലിറുമ്പി അഭിയെ പ്രാകി. ബന്ധുക്കൾ എന്ന് പറയാൻ ആരുമില്ല. അയൽക്കാർ മാത്രമേ ഉള്ളൂ..!! പിന്നെ കുറച്ച് നാട്ടുകാരും. “ചെക്കനും കൂട്ടരും എത്തിട്ടോ..” അയൽവീട്ടിലെ ചേട്ടൻ പറഞ്ഞതും ഗൗരിയുടെ ഉള്ളിലൊരു വെള്ളിടി വെട്ടി.സങ്കടം തൊണ്ടകുഴിയിൽ കെട്ടിനിന്നു. പക്ഷെ അതിന് അധികം ആയുസ്സിലായിരുന്നു. ശ്യാമിന് പകരം നടന്ന് വരുന്ന അഭിയെ കാണെ അവളുടെ മുഖം വിടർന്നു. ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു. പിന്നാലെ കൃതിയും കാശിയും മാറ്റാരൊക്കെയുമുണ്ട് മണ്ഡപത്തിന് നടുക്കൽ തന്നെ നോക്കി നിൽക്കുന്നവളെ കാണെ അവൻ പോലുമറിയാതെ അവനിൽ പുഞ്ചിരി വിരിഞ്ഞു. കണ്ണുകൾ തിളങ്ങി..!! അവൻ വേഗം അവൾക്കടുത്തേക്ക് നടന്നു. കണ്ണിൽ ആ നിമിഷം അവൾ മാത്രമേ ഉള്ളൂ..!! ദൃതിപെട്ട് അവൻ അവൾക്കടുത്തേക്ക് എത്തും മുന്നെ ആരോ അവനെ പിറകിലേക്ക് തള്ളിയിരുന്നു.
തലയുവർത്തിനോക്കുമ്പോൾ ആനന്ദനാണ്. “ആരാ..??” ആനന്ദന്റെ മുഖം സംശയത്തോടെ ചുളിഞ്ഞു. “ഞാൻ ആരോ ആയിക്കോട്ടെ, അത് ചോദിക്കാൻ താനാരാ..??” അഭി തിരിച്ചുചോദിച്ചതും അനന്ദനവന്റെ കോളർ പിടിച്ചുപിന്നിലേക്ക് തള്ളി. “ഞാനവളുടെ ഏട്ടനാണ്…!!” ആനന്ദന്റെ വാക്ക് കേട്ടതും അഭി പുച്ഛത്തോടെ ചുണ്ട് കോട്ടി കോളർ നേരായാക്കി. “ആരാടാ ചെക്കാ നീ. ഞാനവൾടെ അമ്മയാ..” വാസുകി ചീറിയതും കൃതി അവരെ കൈ പിടിച്ചുവലിച്ചു മണ്ഡപത്തിന് പിന്നിലേക്ക് കൊണ്ട് പോയി. കാര്യമറിയാതെ ഗൗരിയും അനന്ദനും സ്റ്റേജിലുള്ളവരും മുഖത്തോട് മുഖം നോക്കി. “ആരാടി നീ..?? പറയെടി.. എന്റെ കയ്യിന്ന് വിട്..!!” സ്റ്റേജിന് പിന്നിലെത്തിയതും വാസുകി ചീറിക്കൊണ്ട് കൈ കുടഞ്ഞെറിഞ്ഞു.
അത് കണ്ടതും കൃതി ചൂണ്ട് വിരൽ അവളുടെ ചുണ്ടിൽ വെച്ച് മിണ്ടല്ലെന്ന് ആംഗ്യം കാണിച്ചു.അത് കണ്ടതും വാസുകി അവളെ തുറിച്ചുനോക്കി.എന്നാൽ കൃതിയിൽ പുച്ചമായിരുന്നു. അവൾ വാസുകിയെ നോക്കി കയ്യിലുള്ള ഫോൺ അവർക്ക് നേരെ നീട്ടിയതും വാസുകി സംശയത്തോടെ അത് വാങ്ങി. അതിൽ നിന്ന് കേൾക്കുന്ന ശ്യാമിന്റെ നിലവിളി കേൾക്കെ അവർ തറഞ്ഞുനിന്നു. “കേട്ടല്ലോ നിങ്ങടെ മോന്റെ നിലവിളി…?? മര്യാദക്ക് മോനും തള്ളയും മിണ്ടാതെയിരുന്നാൽ മോന്റെ ജീവൻ കിട്ടും. അല്ലെങ്കിൽ…!!” ഒരു താകിതെന്നോണം കൃതി അതും പറഞ്ഞ് ആ ഫോൺ കയ്യിൽ നിന്നും വാങ്ങി മണ്ഡപത്തിലേക്ക് നടന്നു. വാസുകിക്ക് ദേഷ്യവും സങ്കടവും ഒരുപോലെ വരുന്നുണ്ടായിരുന്നു. അവർ പല്ലിറുമ്പി ദൃതിയിൽ അവർക്കടുത്തേക്ക് നടന്നു. അനന്തൻ അഭിയുടെ കോളറിൽ പിടിച്ച് ദേഷ്യത്തോടെ എന്തൊക്കെയോ പറയുന്നുണ്ട്.
“അനന്താ…!!” അല്പം ശബ്ദമുയർത്തി ശാസനയോടെ വാസുകി വിളിച്ചതും അനന്തൻ അവരെ നോക്കി. കണ്ണുകൊണ്ട് വേണ്ടെന്ന് കാണിച്ചതും അനന്തൻ നെറ്റിച്ചുളിച്ചുകൊണ്ട് അവരെ നോക്കി.അത് കാണെ അഭിയൊന്ന് കോട്ടിച്ചിരിച്ചുകൊണ്ട് അവന്റെ കൈ തട്ടിമാറ്റി തന്നെ കണ്ണും വിടർത്തി നോക്കിയിരിക്കുന്നവളുടെ അടുക്കൽ ഇരുന്നു.അടുത്ത നിമിഷം തന്നെ അഭി ഗൗരിടെ കഴുത്തിൽ താലി ചാർത്തിയിരുന്നു. അവളുടെ കണ്ണ് മിഴിഞ്ഞു. അവളെ ഇമേവേട്ടാതെ നോക്കുന്നവനെ കാണെ ഗൗരിയുടെ കണ്ണ് നിറഞ്ഞൊഴുകി. അത് കാണെ അവന് ചിരിയോടെ ഒഴിക്കിയെത്തിയ കണ്ണുനീർ തുടച്ചുകൊടുത്തു. അതെ ചിരിയോടെ ആ വിരിനെറ്റിയിൽ ഒരു നുള്ള് സിന്ദൂരം ചാർത്തി അഭി അവളെ സ്വന്തമാക്കി.കാശിയും കൃതിയും കണ്ണനും നൈനയും മാളുവും ആദിയും നിറഞ്ഞ ചിരിയോടെ അവർക്ക് മേൽ പൂക്കൾ വർഷിച്ചു.തന്നെ ഇമചിമ്മാതെ നോക്കുന്നവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അഭി എഴുനേറ്റതും അവളും ഒപ്പം എഴുനേറ്റ് അഗ്നിക്ക് ചുറ്റും വലം വെച്ചു. “അങ്ങനെ അഭിയേട്ടനും പെണ്ണായി..!!”
ഒരു നെടുവീർപ്പോടെ കണ്ണൻ പറഞ്ഞതും അഭി ചിരിച്ചുകൊണ്ട് ചുറ്റും നോട്ടം പായിച്ചു. അവനെ കത്തുന്ന കണ്ണുകളോടെ നോക്കുന്ന വാസുകിയെയും അനന്തനെയും കാണെ അവനിൽ പുച്ഛം നിറഞ്ഞു. അവരുടെ അടുത്ത് തന്നെ ഉറ്റുനോക്കുന്നവളെ നിൽക്കുന്നവളെ കാണെ അവൻ ഞെട്ടി. കണ്ണുകൾ അവളിൽ തറഞ്ഞുനിന്നു. “സോനാ…!!” അവന്റെ ഉള്ള് മന്ദ്രിച്ചു. “ഞങ്ങൾ ഇവിടേക്ക് കയറിവരുമ്പോൾ കണ്ടതാ..!!
സോനയെ നോക്കിനിൽക്കുന്ന അഭിയുടെ കാതിൽ കാശി സ്വകാര്യം പോലെ പറഞ്ഞതും അഭി ഒന്ന് മന്ദഹസിച്ചു. പെട്ടെന്നെന്തോ ഓർത്ത പോലെ അടുത്ത് നിൽക്കുന്ന ഗൗരിയിലേക്ക് നോട്ടമെറിഞ്ഞു. എന്തോ ഓർത്ത് നിൽക്കുകയാണ് പെണ്ണ്.. അഭി മെല്ലെ ഇടം കണ്ണിട്ട് ചുറ്റും നോക്കി. എല്ലാവരും പരസ്പരം എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ആരും ശ്രദ്ധിക്കുന്നില്ലെന്ന് മനസിലായതും അവൻ ഗൗരിയെ നോക്കി.ചുണ്ടുകൾ വിടർന്നു. “എന്താ എന്റെ പെണ്ണ് ആലോചിക്കുന്നെ..??” അഭി കുസൃതിയോടെ ചോദിച്ചതും ഗൗരി പെട്ടെന്ന് ഞെട്ടി അവനെ നോക്കി.അവന്റെ മുഖത്തെ ചിരി കണ്ടതും അവൾ ഒന്നുമില്ലെന്ന് കണ്ണ് ചിമ്മി.
“അതാണോ വാസുകിയാന്റി..??” അഭിയേയും ഗൗരിയെയും തുറിച്ചുനോക്കുന്ന വാസുകി കാണിച്ചുകൊണ്ട് അഭി ചോദിച്ചതും ഗൗരി താൽപര്യമില്ലാത്ത മട്ടെ മൂളി. “അപ്പൊ അതോ..??” അടുത്ത് നിൽക്കുന്ന സോനയെ ചൂണ്ടി ഒന്നുമറിയാത്ത മട്ടെ അഭി ചോദിച്ചതും ഗൗരി അവളിലേക്ക് നോട്ടമെറിഞ്ഞു. “അത് അനന്ദേട്ടന്റെ ഭാര്യയാ..!! രണ്ട് ദിവസം മുന്നെയാ അനന്ദേട്ടൻ കൊണ്ട് വന്നേ.. ഒരു ഫ്ലാറ്റിൽ വെച്ച് രണ്ട് പേരെയും നാട്ടുകാർ പിടിച്ചത്രേ..!! അത്കൊണ്ട് അനന്ദേട്ടൻ കൊണ്ട് വന്നതാ.വന്നതിന് ശേഷം ചേട്ടൻ ഏട്ടത്തിയെ നോക്കുക കൂടി ചെയ്തിട്ടില്ല.. ഏത് നേരവും കള്ളും കുടിച്ചുനടക്കും..
പാവം ഏട്ടത്തി.” മുഖം ചുള്ക്കി ഗൗരി പറഞ്ഞതും അഭി പുച്ഛത്തോടെ ചുണ്ട് കോട്ടി. “അത് വിട്, എന്തായാലും നമ്മുടെ കല്യാണം കഴിഞ്ഞതല്ലേ, പറഞ്ഞേക്ക്..!!” “എന്ത്??” ഗൗരിയുടെ നെറ്റി ചുളിഞ്ഞു. “I love you ന്ന്..!!” “I love you കുര.. അല്ല അഭിയേട്ടാ..” അബദ്ധം പറ്റിയ കണക്കെ നാക്ക് കടിച്ചുകൊണ്ട് ഗൗരി പറഞ്ഞതും അഭി വശ്യമായി ചിരിച്ചുകൊണ്ട് അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു.
“ഡാ,ഇവടെ ഞങ്ങൾ ഒക്കെ ഉണ്ട്.റൊമാൻസ് ഒക്കെ മുറിയിൽ വെച്ചിട്ട്..!!” ഇടയിൽ കയറി കണ്ണൻ കൗണ്ടർ അടിച്ചതും രണ്ട് പേരും പിടഞ്ഞുമാറി ചമ്മിയ ചിരിചിരിച്ചു.അവരുടെ ചമ്മിയ മുഖം കാണെ അവരെല്ലാം പൊട്ടിച്ചിരിച്ചു.അത് കണ്ട് അഭിയും ഗൗരിയും ചിരിച്ചുപോയി. “എല്ലാവരും ക്യാമെറയിലേക്ക് നോക്കിയേ..!!” ക്യാമറാമാൻ വികിച്ചൂകൂവിയതും അവരെല്ലാം ക്യാമെറയിലേക്ക് നോട്ടം തെറ്റിച്ചു. ക്ലിക്ക്…!!💥 പരസ്പരം പൊട്ടിച്ചിരിച്ചുകൊണ്ടുള്ള അവരുടെ ഫോട്ടോ..!! അവരവരുടെ പാതിയുമായി ചിരിച്ചുകളിച്ചുള്ള നിമിഷങ്ങൾ മറ്റെന്തിനേക്കാളും അവർക്ക് വെല പെട്ടതായിരുന്നു…!!💜 (അവസാനിച്ചു.)