രചന : അഗ്നിമിത്ര
ശബരിയൊക്കെ വീട്ടിൽ എത്തിയിട്ട് ഇപ്പോൾ ഒരാഴ്ചയോളം ആയി. ജെനിയുടെ വിവാഹവും ബിസിനസ്സ് സംബന്ധമായ തിരക്കും കാരണം ആനിയും വിൻസനും രണ്ടു ദിവസം മുമ്പ് തിരിച്ചു പോയി…ഈ ദിവസങ്ങളിൽ എല്ലാം ശ്രീയുടെ കാര്യങ്ങൾ നോക്കിയത് ശബരിയും ജിതിനും മയിയുമെല്ലാം ചേർന്നാണ്.അവൾക്കിഷ്ടപ്പെട്ട ആഹാരം വാങ്ങി നൽകിയും ഇഷ്ടമുള്ള രുചികൾ ജിത്തുവിന്റെ അഭിപ്രായമറിഞ്ഞ് ഉണ്ടാക്കി കൊടുത്തും രാത്രിയിലും സായാഹ്നങ്ങളിലും യാത്രകൾ കൊണ്ടുപോയുമെല്ലാം അവർ അവൾക്കായി സമയം കണ്ടെത്തി…
എല്ലാത്തിനും അവരോടൊപ്പം ഒഴിവ് സമയങ്ങളിൽ ഭദ്രയും ഒപ്പം കൂടി…വീട്ടിൽ നിറയെ ആളുള്ളതുകൊണ്ട് അമ്മൂട്ടിയ്ക്കും വളരെ സന്തോഷമായിരുന്നു…അവളോടൊപ്പം കളിയ്ക്കാനും കുറുമ്പു കാണിക്കാനും വാശിപിടിയ്ക്കാനും എല്ലാം പ്രായ വ്യത്യാസമില്ലാതെ എല്ലാവരും മത്സരിച്ചു.
ഇന്ന് ശബരിയും ജിതിനും ജെനിയും തിരികെ പോകുവാണ്. മയിയെ ഇനി കടപ്പള്ളിയിലേയ്ക്ക് അയക്കുന്നില്ലെന്ന് ജിത്തു തീരുമാനിച്ചു.”മോളേ നീ വരുന്നോ ഇടവനാട്ടേയ്ക്ക്…”
“ഇല്ല ഏട്ടാ… ഇടവനാട്ട് എനിയ്ക്കിപ്പോൾ ബന്ധം ഏട്ടനോട് മാത്രമാണ്… ആരോടും ഞാൻ ഇവിടെയുണ്ടെന്ന് പറയണ്ട. എന്റെ കാര്യമേ പറയണ്ട. അല്ലെങ്കിലും അവർക്കാർക്കും ശ്രീനിധി എന്നത് ഒരു വിഷയമല്ല. അതിപ്പോ കടപ്പള്ളിയിൽ ആണെങ്കിലും ഇടവനാട്ട് ആണെങ്കിലും. ഏട്ടനിപ്പോ ചെല്ലുമ്പോൾ കാതിലെത്തുക അലോകിന്റൊപ്പം ഇറങ്ങി പോയ പെങ്ങളുടെ വിശേഷങ്ങൾ ആയിരിക്കും. കാണാതായ ശ്രീയെ പറ്റി ചിന്തിയ്ക്കാനോ വിഷമിയ്ക്കാനോ ആർക്കും നേരമുണ്ടാകില്ല…””മോളേ നീ ഇതെന്നതാടി പറയുന്നേ…അച്ഛനും അമ്മയ്ക്കും നിന്നെ തല്ലാനുള്ള അവകാശമില്ലേ… ഇത്രയും നാൾ നിന്നെ വളർത്തിയവർക്ക് നിന്നെ വഴക്കിടാൻ പറ്റില്ലേ… ആ സമയത്ത് അവരുടെ വിഷമം കൊണ്ട് രണ്ട് വഴക്ക് പറഞ്ഞുകാണും. അല്ലെങ്കിൽ രണ്ട് തല്ലു തന്നിട്ടുണ്ടാകും… അതൊക്കെ അങ്ങ് മറന്നേക്കണം…”
ശബരി പറഞ്ഞതുകേട്ടപ്പോൾ ജിത്തുവിന്റെ ചുണ്ടിലൊരു പരിഹാസചിരി മിന്നിമാഞ്ഞു. എന്നാൽ ശ്രീയുടെ മുമ്പിലേക്ക് എത്തിയത് ആ നശിച്ച ദിവസങ്ങളാണ്… അന്ന് അവർ പറഞ്ഞ വാക്കുകളാണ്…”ഇല്ല… ക്ഷമിയ്ക്കില്ല ഞാൻ… ആരോടും ക്ഷമിയ്ക്കില്ല. ഇടവനാട്ടേയ്ക്ക് ഞാൻ ഇനി കാല് കുത്തില്ല. ഇടവനാട്ടെ ഹരികുമാറിന്റെ മകൾ ശ്രീനിധി മരിച്ചിട്ടിപ്പോൾ മാസം ഏഴാകുന്നു. അവരോട് പറയണം എന്റെ പിതൃബലി കൂടി ഇട്ടേക്കാൻ…””ശ്രീ അടി വാങ്ങും കേട്ടോ…”
ശബരി അവളെ ശാസിച്ചതും ശ്രീയുടെ മുഖത്ത് ഒരു ചിരി വിടർന്നു…”ഏട്ടന് അറിയാവോ അന്ന് ഞാൻ അനുഭവിച്ച വേദന. ഒത്തിരി സന്തോഷത്തോടെയാ കോളേജിൽ നിന്ന് വന്നത്. അപ്പോഴാണ് അമ്മയെയും അച്ഛനെയും വല്യച്ഛനെയും കടപ്പള്ളിയിൽ കാണുന്നത്. കാര്യമെന്താണെന്ന് പോലും അറിയാതെ അവരെല്ലാവരും എന്നെ തല്ലി ചതച്ചു. ആ ഫോട്ടോസും വിഡിയോസും എന്റേത് അല്ലെങ്കിൽ കൂടി എന്റെ മുഖം ആയിരുന്നത്. സ്വന്തം അമ്മയല്ലേ… സ്വന്തം അച്ഛനല്ലേ… കുറെ ആളുകളുടെ മുമ്പിൽ എന്റെ അഭിമാനവും മാനവും പ്രദർശിപ്പിച്ചപ്പോൾ അവരൊരു വിരൽ തുമ്പുകൊണ്ട് പോലും അതിനെ എതിർത്തില്ല
പോട്ടെ എന്നെയൊന്ന് ചേർത്തു പിടിയ്ക്കായിരുന്നു… ചെയ്തില്ല… കഴിഞ്ഞ ഇരുപത് വർഷം അവർ വളർത്തിയ മകളെക്കാളും അവർക്ക് വിശ്വാസം ഏതോ ഒരുത്തൻ അയച്ച ഫോട്ടോസും വിഡിയോസും… തല്ലി ചതച്ചു… മുടിയ്ക്ക് കുത്തിപിടിച്ചു… അതിനേക്കാളൊക്കെ വേദന എന്തായിരുന്നെന്നോ…ഒരിറ്റു ദയയ്ക്കായി അവരുടെ കാലിൽ വീണപ്പോൾ പറഞ്ഞത് എന്താണെന്നോ…
ശ്രീനിധി പിഴച്ചവൾ ആണെന്ന്…വേശിയാണെന്ന് …സ്വന്തം അമ്മയുടെ വായിൽ നിന്ന് ഒരു മകൾ കേൾക്കേണ്ട വാക്കുകൾ ആണൊ അത്…
എന്നെ വിളിച്ചു… എല്ലാവരും മാറി മാറി വിളിച്ചു… അറിയോ എന്റെ ഏട്ടന്…ഇതാണോ ഒരു അച്ഛനും അമ്മയും ചെയേണ്ടത്. കരഞ്ഞു കാലുപിടിച്ചു… തെറ്റ് ചെയ്തില്ലെന്ന് പറഞ്ഞു… അപ്പോൾ പറഞ്ഞത് ഇടവനാട്ടെ ഹരികുമാറിന്റെ ഇളയ മകൾ ശ്രീനിധി മരിച്ചെന്ന് … കടപ്പള്ളിയിൽ ഉള്ളവർ എന്തു ചെയ്താലും അവർ തിരക്കില്ലെന്ന് … എന്നിട്ട് എല്ലാവരുടെയും മുമ്പിലേക്ക് ഇട്ട് കൊടുത്തു ചവിട്ടിയരയ്ക്കാൻ…
വല്യച്ഛൻ പറഞ്ഞത് എന്താണെന്ന് കേൾക്കണോ… ഇടവനാട്ട് ഇങ്ങനൊരു പിഴച്ച സന്തതി ഉണ്ടായിട്ടില്ലെന്ന്… അവിടെ വിവാഹം കഴിയാത്ത പെൺകുട്ടികൾ ഇനിയുമുണ്ട്. ഞാനായിട്ട് അവരുടെ ജീവിതം തുലയ്ക്കരുത്. എന്ത് കാര്യം വന്നാലും ആ പടി കയറരുതെന്ന് … കയറിയാൽ കൊന്നു കുഴിച്ചു മൂടുമെന്ന്…”അത്രയും പറഞ്ഞപ്പോഴേയ്ക്കും ശ്രീയുടെ ശബ്ദം പലപ്പോഴും ഉയർന്നു താഴ്ന്നു…
ദേഷ്യത്തിന്റെ സങ്കടത്തിന്റെ പ്രതിഭലനം…അവൾ നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു… ജിത്തു പെട്ടെന്നു തന്നെ അവൾക്ക് വെള്ളം കൊടുത്തു…”മതി ശ്രീ… വേണ്ട അതൊക്കെ വിട്ടേക്ക് നീ ഇനി അതൊന്നും ഓർക്കേണ്ട. കഴിഞ്ഞതൊക്കെ കഴിഞ്ഞു…”
ജിത്തു അവളെ ആശ്വസിപ്പിക്കുമ്പോൾ ശബരി ആകെ മരവിച്ചിരിയ്ക്കുവാണ്…”എനിയ്ക്ക് പറയണം ജിത്തേട്ടാ… എല്ലാവരും കേൾക്കണം…
അവസാനം സ്വന്തം അമ്മ പറഞ്ഞതാ പോയി ചത്തൂടെ എന്ന്…ഞാനാണ് എന്റെ ജിത്തേട്ടന്റെ ജീവിതം തുലച്ചതെന്ന് … നശിച്ചവളാ ഞാനെന്ന് … പിഴച്ചവളാണെന്ന് …മരിച്ചാലും ആ വാക്കുകൾ ഞാൻ മറക്കില്ല…ഒരു മനുഷ്യജീവി ആണെന്ന് പോലും ഓർക്കാതെ ചവിട്ടി എറിഞ്ഞിട്ടാ ഇടവനാട്ട് നിന്ന് വന്നവർ പോയത്… ക്ഷമിയ്ക്കണോ ഇതൊക്കെ… ക്ഷമിച്ചേനെ… ഞാനൊരു ഗർഭിണി അല്ലായിരുന്നെങ്കിൽ…ഏട്ടൻ ചിന്തിച്ചിട്ടുണ്ടോ എല്ലാം നഷ്ടപ്പെട്ട് ചാകാൻ ഒരുങ്ങിയ ഏട്ടന്റെ പെങ്ങളെ പറ്റി…ഓരോ കുഞ്ഞ് മുറിവിനും വീട് തിരിച്ചു വെയ്ക്കുന്ന… വിശപ്പും ദാഹവും സഹിയ്ക്കാത്ത… ആത്മഹത്യയെന്നും കൊലപാതകവും എന്ന് കേൾക്കുമ്പോൾ മുട്ട് വിറയ്ക്കുന്ന ശ്രീനിധി അവസാനം വേദനകൾ സഹിയ്ക്കാനാവാതെ സ്വയം ഒടുങ്ങാൻ തീരുമാനിച്ചെന്ന് പറഞ്ഞാ ഏട്ടൻ വിശ്വസിക്കുവോ…ഇതുകണ്ടോ… കടപ്പള്ളിയിൽ നിന്ന് കിട്ടിയ ഓരോ സമ്മാനങ്ങളാണ്…”
അവളുടെ വാക്കുകൾ കേട്ട് ജിത്തു ഒഴികെ എല്ലാവരും ഞെട്ടി. ആദ്യമായാണ് അവരത് അറിയുന്നത്… ശ്രീ ഉള്ളം കാലും കാൽ മുട്ടുമൊക്കെ അവരെ കാണിച്ചു…പൊള്ളിയ കറുത്ത പാടുകൾ…”പച്ചമാംസത്തിൽ തീചൂള കുത്തിയിട്ടുണ്ട്. ഒന്നല്ല ഒത്തിരി തവണ. പൊള്ളിയ സ്ഥലത്ത് പിന്നെയും പിന്നെയും കുത്തിയിറക്കി. അവിടെ ഉണ്ടാക്കുന്ന ഓരോ ആഹാര സാധനത്തിന്റെയും ചൂട് എന്റെ ദേഹത്തായിരുന്നു നോക്കിയിരുന്നത്.മാനസിക പീഡനം വേറെ… ഒട്ടും സഹിയ്ക്കാതായപ്പോ ഒരു സാരിയിൽ അവസാനിപ്പിയ്ക്കാൻ പോയതാ ഈ ജീവിതം. ആ സമയത്ത് ഞാൻ ഗർഭിണി ആണെന്ന് അറിഞ്ഞില്ലായിരുന്നെങ്കിൽ എന്റെ മക്കളേ കൂടി കൊന്ന പാപിയായ അമ്മയായി മാറിയേനെ ഞാൻ…”
അവൾ വയറിൽ തഴുകി…
ശ്രീയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…
അവളുടെ വാക്കുകളിലും കണ്ണിന്റെ ചലനത്തിലും അവൾ അനുഭവിച്ച വേദനകൾ വ്യക്തമായി കാണാൻ അവർക്ക് സാധിച്ചു. ഇത്തരം കാര്യങ്ങൾ ശ്രീ ആദ്യമായി പറയുവാണ്.. ജിത്തു ഇതെല്ലാം ഇത്ര വിശദമായി ആദ്യമായി കേൾക്കുവാണ്…
“അന്നാ ഞാൻ അറിയുന്നത് എന്റെ മക്കൾ എന്റെ ഉദരത്തിൽ ഉണ്ടെന്ന്… അന്ന് ദാ ഇവൾ മയി… അപ്പച്ചിടെ പൊന്നേ എന്ന് വിളിച് എന്റെ വയറിൽ ചുംബിച്ചപ്പോൾ ഞാൻ അനുഭവിച്ച സന്തോഷം എത്രയാണെന്ന് അറിയാവോ… അമ്മയാകാൻ പോകുന്നെന്ന് അറിഞ്ഞ് പിറ്റേന്ന് സ്വന്തം കുഞ്ഞിനെ കൊല്ലാൻ പോകുവാണെന്ന് അറിഞ്ഞ അമ്മയുടെ വേദന ആർക്കെങ്കിലും ഊഹിക്കാൻ പറ്റുമോ… ഒരിറ്റു ദയയ്ക്കൊക്കെ വേണ്ടി ഓരോരുത്തരുടെയും കാല് പിടിച്ചു കെഞ്ചിയതാ… ആരും കനിഞ്ഞില്ല…ഒരിറ്റു ദയ ആരുടേയും കണ്ണിൽ കണ്ടില്ല.ശ്രീയ്ക്ക് വേണ്ടി ആരും ഒരു തുള്ളി കണ്ണുനീർ പോലും പൊഴിച്ചില്ല…
എല്ലാവർക്കും കുടുംബത്തിന്റെ അഭിമാനവും അന്തസ്സുമായിരുന്നു വലുത്. അവിടെ ശ്രീ എന്ന പെണ്ണിന്റെ വേദനകൾക്കും വികാരങ്ങൾക്കും വില ഇല്ലായിരുന്നു.ആ സമയത്തൊക്കെ എനിക്ക് ഒപ്പം നിന്നവർ മതി ശ്രീയ്ക്ക് മുന്നോട്ട് പോകുമ്പോഴും…
മമ്മയും പപ്പയും മയിയും ഏട്ടായിയും പിന്നെ എന്റെ കൂടെപ്പിറപ്പായി നടക്കുന്ന കൂട്ടുകാരും മാത്രവേ എല്ലാമറിഞ്ഞിട്ടും ശ്രീയ്ക്ക് ഉണ്ടായിരുന്നുള്ളൂ…
എല്ലാ വഴിയും അവസാനിച്ചപ്പോഴാ ഞാൻ അവിടുന്ന് ഇറങ്ങി പോന്നത്. പാമ്പിനെ പേടിച്ച് ഒറ്റയ്ക്ക് കാവിൽ കയറാത്ത ഞാൻ ഒരു രാത്രി മുഴുവൻ ഒരു പാമ്പിന്റെയൊപ്പം കൊടും മഴയത്ത് ഇടിയും മിന്നലുമെല്ലാം സഹിച് ആ കാവിൽ ഇരുന്നിട്ടുണ്ട്…രണ്ടു രാത്രി പാമ്പിന്റെയും പല്ലിയുടെയും കീരിയുടെയും പഴുതാരയുടെയും എല്ലാം ഇടയ്ക്ക് ഒരിച്ചിരി വെളിച്ചം പോലുമില്ലാതെ കിടന്നിട്ടുണ്ട്… ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കാതെ ഒന്നും കഴിയ്ക്കാതെ…എന്റെ കുഞ്ഞിന് വേണ്ടി ഒളിച്ചിരുന്നു …
ആ പ്രശ്നങ്ങളിൽ അമ്മയോ അച്ചനോ ആരെങ്കിലും എന്നെയൊന്ന് ചേർത്തു നിർത്തിയിരുന്നേ എനിയ്ക്കിതൊക്കെ അനുഭവിയ്ക്കേണ്ടി വരുമായിരുന്നോ..ഇതൊക്കെ മറന്നും ക്ഷമിച്ചും എനിയ്ക്കവരോട് മിണ്ടാൻ പറ്റില്ല.ഞാൻ സർവ്വം സഹയായ പുണ്യത്മാവല്ല…വികാരങ്ങളും വിചാരങ്ങളും ഉള്ള പച്ചയായ മനുഷ്യ സ്ത്രീയാണ്…
നശിപ്പിക്കും ഞാൻ… -എന്നെ നശിപ്പിച്ചവരെ…
ഇല്ലാതാക്കാൻ നോക്കിയവരെ…എന്റെ മക്കളെ കൊല്ലാൻ നോക്കിയവരെ…എല്ലാത്തിനെയും നശിപ്പിക്കും…”ശ്രീയുടെ മുഖത്ത് പകയുടെ കനലുകൾ തെളിഞ്ഞു നിന്നു….അവളുടെ കണ്ണിലെ പ്രതികരാഗ്നിയ്ക്ക് സർവ്വവും നശിപ്പിയ്ക്കാനുള്ള ശേഷി ഉള്ളതുപോലെ അവർക്ക് ഓരോരുത്തർക്കും തോന്നി.
“നീയെന്താടി പ്രതികാരത്തിനാണോടി…ആ പഴയ ശ്രീ എവിടെ പോയി… നീ ഇങ്ങനെയൊന്നും സംസാരിയ്ക്കല്ലേ… നിനക്ക് ആ പഴയ അയ്യോ പാവം സ്വഭാവം മതിയടി…”അവളുടെ കണ്ണുകൾ കുറുകുന്നതും മുഖം വലിയുന്നതും കണ്ട് ജെനി അവളെ ആശ്വസിപ്പിയ്ക്കാനായി പറഞ്ഞു…
ജെനിയുടെ വാക്കുകൾ കേട്ട് ശ്രീ ഒന്ന് ചിരിച്ചു…
“ഞാനിന്ന് ആ അയ്യോ പാവം ശ്രീ അല്ലെടി…
അഗ്നിപ്പോൽ ജ്വലിയ്ക്കുന്ന ഒരു മനസ്സുണ്ടെനിക്ക്…
കഴിഞ്ഞുപോയ ഓരോ ദിവസവും സമ്മാനിച്ച അനുഭവങ്ങളുടെ തീചൂളയിൽ നിന്ന് ഉടലെടുത്ത കനൽ എന്റെ ഉള്ളിൽ എരിയുന്നുണ്ട്…കണ്ണുനീരിന്റെ വെറുപ്പിന്റെ ചതിയുടെ നടനവേദിയിൽ സർവവും നഷ്ടപ്പെട്ടവളായി നിന്നതാണ് ഞാൻ…
അന്ന് സ്നേഹവും വെറുപ്പും പ്രതികാരവുമൊക്കെ എന്നിൽ തീർത്തപ്പോൾ തകർന്നടിഞ്ഞ ഞാനെന്ന പെണ്ണിനെ ആരും കണ്ടില്ല…സർവ്വം സഹയായി നിന്നപ്പോഴും എന്നെ പിന്നെയും തകർക്കാൻ അല്ലാതെ ഒന്ന് ചേർത്തു നിർത്താൻ തോന്നാത്ത മനസ്സുകളോട് ഞാൻ എന്തിന് ക്ഷമിയ്ക്കണം..ഇല്ല -… ഒരിയ്ക്കലും ഇല്ല…എന്നെ തകർത്തവരെ… എന്റെ കുഞ്ഞിനെ കൊല്ലാൻ നോക്കിയവരെ… എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും തല്ലിക്കൊഴിപ്പിച്ചവരെ മറക്കില്ല ഞാൻ ഒരിയ്ക്കലും…ഞാനും ജിത്തേട്ടനും ഒത്തിരി കൊതിച്ച ദിവസങ്ങൾ ഉണ്ടായിരുന്നു…
എന്റെ മക്കൾക്ക് അവരുടെ അച്ചന്റെ വാത്സല്യവും സ്നേഹവും കിട്ടാതിരുന്ന നാളുകൾ ഉണ്ടായിരുന്നു…
തൊണ്ട പൊട്ടി ഛർദിച് ഈ നെഞ്ചിലെ ചൂടിന് കൊതിച് എത്ര തവണ ഹോസ്പിറ്റൽ ബെഡിൽ കിടന്നിട്ടുണ്ടെന്ന് അറിയോ…ആ കൈകൊണ്ട് ഒരിച്ചിരി ആഹാരം കഴിയ്ക്കാൻ വാശി പിടിക്കുന്ന ഒരു മനസ്സ് എനിയ്ക്കും ഉണ്ടായിരുന്നു….
ഒരുഗർഭകാലംആസ്വദിയ്ക്കാൻ…അനുഭവിയ്ക്കാൻ…. കൊതിച്ച എനിയ്ക്ക് എല്ലാവരും കൂടി സമ്മാനിച്ചത് അഗ്നി പരീക്ഷയുടെ നാളുകളാണ്…
കഷ്ടപ്പാടിന്റെ കണ്ണീരിന്റെ തീരാനോവിന്റെ പകലുകളും ഉറക്കമില്ലാത്ത രാത്രികളുമാണ്…
അതിനെല്ലാം കാരണക്കാർ ആയവരോട് ഞാൻ ക്ഷമിയ്ക്കണോ…പ്രതികാരത്തിന്റെ ഒരു ജ്വാല എന്നിൽ ആളുന്നുണ്ട്…അതു ഞാൻ ഒരിയ്ക്കൽ ആളികത്തിയ്ക്കും…അന്ന് എന്നിലെ ആ താപത്തെ സഹിയ്ക്കാൻ അവർക്ക് ആർക്കും കെൽപ്പുണ്ടാകില്ല…ആ താപത്തിൽ അവർ ഓരോരുത്തരും വെന്തു വെണ്ണീറാകുമ്പോൾ എന്നിലെ പ്രതികാരാഗ്നിയെ ഞാൻ സ്വയം വരുതിയിൽ വരുത്തും…എന്റെ പ്രതികാരം അവസാനിച്ചെന്നോർത്ത് അവർ സന്തോഷത്തോടെ പിന്നെയും ജീവിയ്ക്കും. അന്നു ഞാൻ വീണ്ടുമൊരു അഗ്നിയായി ആളിപ്പടർന്നു കയറും…ഒരിയ്ക്കലും അണയാത്തപോൽ…അതിൽ അവർ ഉരുകിതുടങ്ങുമ്പോൾഞാൻചിരിയ്ക്കും…സന്തോഷത്തോടെ…ആഹ്ലാദത്തോടെ… -ഒരു ഭ്രാന്തിയെപ്പോൽ…ഇപ്പോൾ നിങ്ങൾ എല്ലാവരും ചിന്തിയ്ക്കുന്നുണ്ടാകും എനിക്ക് ഭ്രാന്ത് ആണോന്ന്…
അതേ…ഭൂതകാലത്തിലെ കനലെരിയുന്ന ഓർമകൾ…അനുഭവങ്ങൾ…എന്നെ മാറ്റിയിരിക്കുന്നു……?ആ മാറ്റത്തെ പോലും ഞാനിന്ന് സ്നേഹിക്കുന്നു…അത്രമേൽ തീവ്രമായി…അതേ… ഒരു പെണ്ണിനെ…
അവളുടെ മനസ്സിനെ നശിപ്പിച്ചവർക്ക്…
ഇല്ലാതാക്കിയവർക്ക് വേണ്ടി അത്രയെങ്കിലും ഞാൻ ചെയ്യണ്ടേ…”
ഒരുന്മാദിയെ പോലെ പറയുന്ന ശ്രീയുടെ ഭാവങ്ങൾ കണ്ട് എല്ലാവരും ഞെട്ടി..അത്രയ്ക്ക് ആ നാളുകൾ അവളെ മാറ്റിയിരിക്കുന്നു…അല്ലെങ്കിലും മനുഷ്യന്റെ സ്വഭാവത്തെയും അഭിപ്രായങ്ങളെയും മാറ്റി മറിയ്ക്കാൻ സ്വന്തം അനുഭവങ്ങളോളം കഴിവ് മറ്റൊന്നിനുമില്ലല്ലോ..നിങ്ങൾ എന്തിനാ ഇങ്ങനെ കരയുന്നേ. ഏട്ടൻ വിഷമിയ്ക്കണ്ട… ഞാനിപ്പോൾ ഒക്കെ ആണ്. ദാ ഏട്ടന്റെ ഈ ചങ്ക് കൂട്ടുകാരനില്ലേ…. എന്റെ ജിത്തേട്ടൻ എന്നെ സ്നേഹിയ്ക്കുന്ന പോലെ വിശ്വസിയ്ക്കുന്ന പോലെ ചേർത്തു നിർത്തുന്ന പോലെ ആർക്കും ആരെയും സ്നേഹിക്കാൻ ആകില്ല…എന്റെ കണ്ണൊന്നു നിറഞ്ഞാൽ ദാ ഈ ചെറുക്കന്റെ ഇവിടെ ഒരു പിടിപ്പുണ്ട്… ”
ഒരു ചെറു ചിരിയോടെ ജിത്തുവിന്റെ നെഞ്ചിൽ കുത്തി അവൾ പറഞ്ഞു.”ദൈവം അറിഞ്ഞു തന്ന പുണ്യമാണ് ഈ മനുഷ്യൻ… പിന്നെ ദാ ഇവൾ… എന്റെ നാത്തൂനാണ്… പക്ഷേ ഇന്നെനിക്ക് ഇവളെന്റെ മകളാണ്. അവൾക്ക് ഞാൻഅമ്മയും…. ചിലസമയത്ത് കുഞ്ഞിനെ പോലെ എന്നെ കൊണ്ടു നടക്കും. എന്നാ ചിലപ്പോഴൊക്കെ ചിണുങ്ങിക്കൊണ്ട് എന്റെ പുറകെ നടക്കും… ഇവിളില്ലായിരുന്നേ ഇന്ന് ശ്രീ ഉണ്ടാകില്ലായിരുന്നു… ആങ്ങളയെ പോലെ തന്നെ അതേ സ്വഭാവമുള്ള പെങ്ങൾ…. ചില നേരത്ത് എന്റെ കാര്യത്തിൽ രണ്ടും കൂടി അടിപിടിയ്ക്കുമ്പോൾ എന്ത് സന്തോഷം ആണെന്നോ…എന്റെ ആദ്യത്തെ മകൾ…❤️”
അവൾ ജിത്തുവിൽ നിന്ന് മയിയുടെ അടുത്തു ചെന്നു പറഞ്ഞതും മയി പൊട്ടികരഞ്ഞുകൊണ്ട് അവളുടെ തോളിലേയ്ക്ക് ചാഞ്ഞു…പിന്നെ അവൾ ചെന്ന് സതിയുടെയും ഭദ്രയുടെയും കൈയ്ക്ക് പിടിച്ചു.
“എനിയ്ക്കിപ്പോ രണ്ടു അമ്മമാരുണ്ട്. ഒന്ന് ഈ അമ്മയും പിന്നെന്റെ മമ്മയും…രണ്ടുപേരുടെയും സ്നേഹം കലർപ്പില്ലാത്തതാ… പെറ്റമ്മയെക്കാളും എന്നെ മനസ്സിലാക്കിയത് എന്റെ മമ്മയാ… പിന്നെ എന്റെ പപ്പയും… എല്ലാവരും തള്ളി പറഞ്ഞപ്പോൾ ഞങ്ങളില്ലെടി എന്ന് പറഞ്ഞ് എന്നെ ചേർത്തു നിർത്തിയതും എന്റെ കണ്ണീർ നെഞ്ചിൽ വാങ്ങിയതും അവരാ… ആ താങ്ങുകൂടി കിട്ടിയില്ലായിരുന്നെങ്കിൽ ശ്രീ അവിടെ അവസാനിച്ചേനെ…
ഈ ഭദ്രേചിയുണ്ടല്ലോ എന്റെ ചേച്ചിയാ… ഹോസ്പിറ്റലിൽ വെച്ചാ ആദ്യമായി കാണുന്നത്. എങ്ങോട്ടും പോകാനില്ലന്ന് പറഞ്ഞപ്പോൾ ആരാണെന്നോ എന്താണെന്നോ തിരക്കാതെ വീട്ടിലേയ്ക്ക് കൊണ്ടുപോയി… എന്റെ മാനസികാവസ്ഥ അമ്മയ്ക്കും മനസ്സിലായതുകൊണ്ട് ഒന്നും ചോദിച്ചില്ല. വീട്ടിൽ താമസിപ്പിച്ചു. കഴിക്കാൻ ഭക്ഷണവും ഉടുക്കാൻ വസ്ത്രവുമെല്ലാം നൽകി. ഒരിക്കൽ പോലും എന്നെ കുറിച് ചോദിച്ചിട്ടില്ല…
അങ്ങോട്ട് എല്ലാം പറഞ്ഞപ്പോൾ മാത്രമാണ് അവർ എന്നെ പറ്റി അറിയുന്നത്…പട്ടിണി കിടക്കുമ്പോൾ പോലും എന്നെ കഴിപ്പിക്കാനേ നോക്കിയിട്ടുള്ളു…
കർമം കൊണ്ടും മനസ്സ് കൊണ്ടും കൂടെപ്പിറപ്പായ ചേച്ചിപ്പെണ്ണ്…”❣️
അവൾ ഭദ്രയെ ചേർത്തുപിടിച്ചു…”പിന്നെ ഇവൾ… മമ്മേടെ പൊന്നു മുത്ത്…കരഞ്ഞു തീർക്കേണ്ട പകലുകളും രാത്രികളും ഏറെ കുറെ ഇല്ലാതാക്കിയത് ഇവളാ… എന്റെ അമ്മൂട്ടി…
അവളുടെ കളിയിലും ചിരിയിലും ഞാൻ എന്റെ വിഷമങ്ങൾ മറന്നിട്ടുണ്ട്… ഇപ്പൊ ഇവൾ മമ്മാ എന്ന് വിളിയ്ക്കുമ്പോൾ എനിയ്ക്ക് ഒരമ്മയുടെ വാത്സല്യം തോന്നാറുണ്ട്… എന്നിലെ മാതൃത്വം ഉണരാറുണ്ട്…എന്റെയും ജിത്തേട്ടന്റെയും മകൾ…
ഞങ്ങൾ വളർത്തും ഇവളെ…ഞങ്ങളുടെ മകളായി…ആദ്യമായിട്ട് ഞങ്ങളെ പപ്പയും മമ്മയും ആക്കിയ ചുന്ദരിവാവ…”അവൾ അമ്മൂട്ടിയെ ചുംബിച്ചു…
“പിന്നെ ഇവൾ… കൂടെപ്പിറന്നില്ലന്നെ ഉള്ളൂ… കണ്ടുമുട്ടിയ നാൾ മുതൽ ഒന്നിച്ചേ ഉണ്ടാകൂ… ഇവൾ മാത്രം അല്ലാട്ടോ ശിവയും ആനും അങ്ങനെയാണ്… എന്തുവന്നാലും ആരൊക്കെ പറഞ്ഞാലും നിന്നെ ഞങ്ങൾക്ക് വിശ്വാസമാടി… ഞങ്ങളില്ലെടി എന്ന് പറഞ്ഞു ചേർത്തു നിർത്തിയ സൗഹൃദം… കൂട്ടുകാരല്ല… കൂടെപ്പിറക്കാതെ കൂടെപ്പിറപ്പായ മൂന്നുപേർ…ടി… ജെനി… നിന്നോട് എനിക്കൊത്തിരി കടപ്പാടുണ്ട്. മമ്മയെയും പപ്പയെയും പിന്നെ ദേ ഈ ഏട്ടായിയേം എനിയ്ക്ക് കിട്ടിയത് നിന്നിലൂടെയാ… പക്ഷേ ഒരു നന്ദി വാക്കു കൊണ്ട് നമ്മുടെ ബന്ധത്തിന്റെ മൂല്യം കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല….
ശബരിയേട്ടൻ ഇല്ലെങ്കിലും ആങ്ങളയുടെ സ്ഥാനത്തു നിന്ന് എനിക്ക് വേണ്ടി എല്ലാം ചെയ്തു തന്നിട്ടുള്ള ഏട്ടായി… ജെനിയെ പോലെ എന്നെ കണ്ടിട്ടുള്ള ഞാനറിഞ്ഞും അറിയാതെയും എന്റെ നല്ലതിന് വേണ്ടി നിന്നിട്ടുള്ള കൂടെപ്പിറപ്പ്.പിന്നെ എന്റെ എല്ലാം എല്ലാമായ നീയും എന്റൊപ്പം ഇല്ലെ… നിന്നെക്കുറിച്ചു പറയാൻ വാക്കൊന്നും കിട്ടണില്ലടാ… ഇത്രയും പേർ മതിയെനിക്ക്…. എന്റെ ലോകം നിങ്ങളൊക്കെയാ… അതു മതി..
ശ്രീയ്ക്ക് അതുമതി. ഒരുപാട് ബന്ധമൊന്നും ശ്രീയ്ക്ക് വേണ്ട. ഉള്ള ബന്ധങ്ങൾ മതി ”
അവൾ ശബരിയുടെ നെഞ്ചിലേയ്ക്ക് ചാരി നിന്നു…ഒത്തിരിസന്തോഷത്തോടെ…”അതുകൊണ്ട് എന്റെ ഏട്ടൻ സന്തോഷത്തോടെ പോയിട്ട് വാ. അടുത്തയാഴ്ച ഞങ്ങൾ അങ്ങോട്ട് വന്നുണ്ട്…””ആര് വന്നുണ്ടെന്ന് … ഞാൻ പോയിട്ട് വരും… നീ ഇവിടെ ഭദ്രയുടെ ഒപ്പം നിൽക്കും…”
ശ്രീ പറയുന്നതിനിടയിൽ ജിത്തു ഇടയ്ക്ക് കയറി പറഞ്ഞു…”ഉവ്വാ… എന്റെ ജിനികൊച്ചിന്റെ കല്യാണമാ… എനിയ്ക്ക് പോണം… കൊണ്ടുപോയെ പറ്റു… “”ശ്രീവാശിപിടിയ്ക്കാതെ… നിനക്കിപ്പോ മാസം ഏഴാകുന്നു. ഈ കണ്ടിഷനിൽ അത്ര ദൂരം യാത്രയൊന്നും പോസ്സിബിൾ അല്ല…”
“ഇടയ്ക്ക് നിർത്തിയൊക്കെ പോയാ മതി… എനിക്ക് പോണം… ഇല്ലെങ്കിൽ ഞാനിപ്പോ ഏട്ടായിയുടെ കൂടെ പോകും.”ശ്രീ ജിതിന്റെ കൈയിൽ പിടിച്ചു…
“മോളേ നീയൊന്നു മനസ്സിലാക്ക്… നമ്മൾ അങ്ങോട്ട് പോയാ എവിടെ താമസിയ്ക്കും… അതൊക്കെ ഓർക്ക് നീ..””അതിനല്ലെടാ നമ്മുടെ വീട്… അവിടെ ഇഷ്ടം പോലെ മുറിയൊക്കെ ഉണ്ട്… അവിടെ താമസിക്കാമല്ലോ…”ജിത്തു ചോദിച്ച ഉടനെ ജിതിന്റെ മറുപടി വന്നു…. ജിത്തുവാണെങ്കിൽ അവനെ കലിപ്പിച്ചു നോക്കി. അപ്പോഴാണ് ജിതിന് ജിത്തു അവളെ കൊണ്ടുപോകാതിരിയ്ക്കാൻ കണ്ടുപിടിച്ച മാർഗം ആയിരുന്നു അതെന്ന് മനസ്സിലായത്…അവൻ ജിത്തുവിനെ നോക്കി…
ജിത്തുവാണെങ്കിൽ ജിതിനെ ഇപ്പൊ കൊല്ലും എന്ന രീതിയിൽ നോക്കികൊണ്ട് നിൽക്കുവാണ്…
“അതേ… ഏട്ടായി മുത്താണ്… “ശ്രീ ജിതിന്റെ താടിക്ക് വലിച്ചു…”ഔ… വേദനിക്കുന്നടി… ”
“😁😁😁””ഞങ്ങൾ എങ്കിൽ ഇറങ്ങുവാണ്… വീട്ടിലേയ്ക്ക് വരാൻ നിർബന്ധിക്കുന്നില്ല. പക്ഷേ കല്യാണത്തിന്വരണം.ജിത്തുനീകൊണ്ടുവരണം…””ജിത്തേട്ടൻ കൊണ്ടുവരും നിങ്ങൾ പോയിട്ട് വാ…”ജിതിനും ശബരിയും ജെനിയും അവരോട് യാത്ര പറഞ്ഞിറങ്ങി….തൊട്ടുപുറകെ ജിത്തു ശ്രീയെ ചേർത്തു പിടിച് അകത്തേയ്ക്ക് നടന്നു. അവളെ സെറ്റിയിലേയ്ക്ക് ഇരുത്തി അവനുംഒപ്പമിരുന്നു…”ശ്രീ നിന്നെ ഞാൻ കൊണ്ടുപോയിട്ട് നീ പോകില്ല… നിന്റെ ഹെൽത്ത് ശ്രദ്ധിച്ചേ പറ്റൂ…”ജിത്തു സീരിയസ്സ് ആയിട്ട് പറഞ്ഞു
“എനിയ്ക്ക് പോണം ജിത്തേട്ടാ… എന്നെ ആട്ടിയിറക്കിയവരുടെ മുമ്പിൽ തലയുയർത്തി നിൽക്കണം എനിക്ക്. അലോകിന്റെ ഒപ്പമല്ല ദേവ്ജിത്തിന്റെ ഒപ്പമാണ് ശ്രീനിധി ജീവിക്കുന്നതെന്ന് കാണിച്ചു കൊടുക്കണമെനിക്ക്…എന്നെ തകർക്കാൻ നോക്കിയവരുടെ മുമ്പിൽ തള്ളി പറഞ്ഞവരുടെ മുമ്പിൽ എന്നെ പിഴച്ചവളെന്ന് വിളിച്ചവരുടെ മുമ്പിൽ എന്റെ ജിത്തേട്ടന്റെ കൈപിടിച്ചു കയറി ചെല്ലണം എനിക്ക്…”കളി മാറി ശ്രീ ഗൗരവത്തോടെ പറഞ്ഞപ്പോൾ അത് ശരിയാണെന്ന് ജിത്തുവിനും തോന്നി… അവളുടെ അഭിപ്രായത്തെ അംഗീകരിച്ച പോൽ ജിത്തു അവളെചേർത്തു പിടിച്ചു…
(തുടരും…)
ഒത്തിരി സ്നേഹത്തോടെ അഗ്നിമിത്ര🔥