March 23, 2025

മിഴികളിൽ നീമാത്രം : ഭാഗം 39

രചന : അഗ്നിമിത്ര

ദിവസങ്ങൾ ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ പൊഴിഞ്ഞു വീണുകൊണ്ടിരുന്നു. ശ്രീയ്ക്കിപ്പോൾ ആറു മാസമായി. അത്യാവശ്യം വയറുള്ളത് കൊണ്ട് അവൾക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ട്. നടുവിൽ കൈകൊടുത്ത് അങ്ങോട്ടും ഇങ്ങോട്ടും അവളെ ജിത്തു നടത്തിക്കുമ്പോൾ ശ്രീയുടെ പുറകെ അതേപോലെ അമ്മൂട്ടിയും നടക്കും. ജിത്തുവിന്റെയും സതിയമ്മയുടെയും ചിട്ടയായ ആഹാരക്രമവും നിയന്ത്രണങ്ങളും കാരണം ശ്രീയ്ക്ക് മുമ്പത്തെക്കാൾ weight കൂടിയിട്ടുണ്ട്.ഭദ്രയെ ജിത്തു വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൽ തന്നെ റിസപ്ഷനിസ്റ്റ് ആയിട്ട് കയറി. ഒരേ ഹോസ്പിറ്റലിൽ ആയതുകൊണ്ട് ഇരുവരും ഒന്നിച്ചാണ് പോകാൻ ഇറങ്ങുന്നത്. ഭദ്ര വൈകിട്ട് ബസിൽ തിരിച്ചു വരും. ആദ്യമൊക്കെ ജിത്തുവിനോട് മിണ്ടാനൊക്കെ ഭദ്രയ്ക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അവൾക്കും ജിത്തു സഹോദരനാണ്. അതിന്റെ വാശിയും കുറുമ്പും ഇടയ്ക്കൊക്കെ ഭദ്രയും കാണിക്കാറുണ്ട്.

അവളുടെ ലോണെല്ലാം ജിത്തു ക്ലോസ് ചെയ്തത് കൊണ്ട് മാസാമാസം ഒരു തുക അവൾ ജിത്തുവിനെ ഏൽപ്പിക്കാറുണ്ട്. അവനാകട്ടെ ആ തുക അമ്മൂട്ടിയുടെ പേരിൽ ഡെപ്പോസിറ്റ് ചെയ്യുന്നുമുണ്ട്.വൈകിട്ട് ജിത്തു ഹോസ്പിറ്റലിൽ നിന്ന് വന്നപ്പോൾ ശ്രീ കുളിയ്ക്കുവാണ്… ഭദ്രയും സതിയും അമ്മൂട്ടിയും കൂടി അടുത്തുള്ള ക്ഷേത്രത്തിൽ പോയേക്കുവാണ്…ജിത്തു അടുക്കളയിൽ കയറി ചായ ഇട്ടു. ചായ കുടിയ്ക്കുന്നതിന് ഇടയിലാണ് ആരോ കാറിൽ വന്നെന്ന് ജിത്തുവിന് തോന്നിയത്. ചായ കപ്പ് ടീപ്പൊയിലേയ്ക്ക് വെച്ചിട്ട് അവൻ ഉമ്മറത്തേയ്ക്ക് ചെന്നു…കാറിൽ നിന്നിറങ്ങുന്നവരെ കണ്ട് ജിത്തുവിന്റെ റിലേ പോയി…

ആനിയും വിൻസനും ആണത്. ശ്രീയെ കണ്ടുകിട്ടിയ കാര്യമൊന്നും ഇതുവരെ അവർ അറിഞ്ഞിട്ടില്ല… ഇപ്പൊ ഇവിടുണ്ടെന്ന് അറിഞ്ഞാൽ പപ്പാ തന്നെ കൊല്ലുമെന്ന് അവനു ഉറപ്പായിരുന്നു… എങ്കിലും ഒരു വിളറിയ ചിരിയോടെ ജിത്തു അവരുടെ അടുത്തേയ്ക്ക് ചെന്നു…”ആഹാ താടിയും മുടിയുമൊക്കെ വെട്ടി പഴയ ദത്തൻ ഡോക്ടർ ആയല്ലോ… ഇവനിപ്പോ ഒന്നുകൂടെ വണ്ണച്ചു അല്ലേ ഇച്ചായാ…””നേരാടി… എന്തൊക്കെയോ മാറ്റം ഉണ്ട്…””വന്നകാലിൽ നിൽക്കാതെ അകത്തേയ്ക്ക് വാ പപ്പേ… മമ്മാ വാ…”അവൻ അവരെ അകത്തേയ്ക്ക് ക്ഷണിച്ചു…ജിത്തു മോനെ ദാ നീ ആവശ്യപ്പെട്ടതിലും അധികം ഡീറ്റെയിൽസ് ഇതിലുണ്ട്… എന്നതാ ബാക്കി പ്ലാൻ…”

അകത്തേയ്ക്ക് കയറിയ വിൻസൻ അഞ്ചെട്ട് ഫയൽസ് എടുത്ത് അവന്റെ കൈയിലേയ്ക്ക് നൽകിയിട്ട് ചോദിച്ചു…”അതൊക്കെ വ്യക്തമായി തീരുമാനിച്ചിട്ടുണ്ട്… എല്ലാം ഒന്നു നടപ്പിലാക്കിയേച്ചാ മതി… “”പപ്പയും മോനും കൂടെ പ്രതികാരത്തിന് നടക്കുന്നത് കൊള്ളാം… ഞാൻ അറിയാതെ വല്ലതും ചെയ്താ പിന്നെ പപ്പയും മോനും കൂടി എങ്ങോട്ടേക്ക് ആണെന്ന് വെച്ചാ പൊയ്ക്കോണം. അങ്ങോട്ടെയ്ക്ക് വന്നേക്കല്ലും…”മമ്മ അറിയാതെ വല്ലതും ചെയ്യുവോ… ഞങ്ങളുടെ മാസ്റ്റർ ബ്രെയിൻ മമ്മയല്ലേ…”അവൻ ആനിയുടെ കവിളിന് പിച്ചി…

“ഈ ചെറുക്കൻ… ദേ പിന്നെ… ആർക്കിട്ട് പ്രതികാരം ചെയ്താലും ആരെയെങ്കിലും തല്ലാൻ ഉണ്ടെങ്കിൽ ആദ്യത്തെ തല്ലും ചവിട്ടുനാടകവും എന്റെ വക… അതു കൂടെ സമ്മതിച്ചോണം…”
ആനി ജിത്തുവിന്റെ കൈയിൽ കളിയായി തല്ലിയിട്ട് വിൻസനോട് പറഞ്ഞു…”ദാ… ഇതുപോലെ വേണം ഭാര്യമാരായാൽ… കട്ടയ്ക്ക് നിൽക്കണം…””തോന്നിയ വാസത്തിനൊന്നും ഞാൻ കൂട്ട് നിക്കുകേലാ… ഇതെന്റെ കുഞ്ഞിനെ കരയിപ്പിച്ചതിനുള്ള മറുപടിയാ… മമ്മേടെ മോളെയെന്ന് ഓരോ തവണ വിളിക്കുന്നതും ആത്മാർഥമായിട്ടാ… അവളെന്റെ മോളാ… എത്ര നാളായി എന്റെ കുഞ്ഞിനെയൊന്ന് കണ്ടിട്ട്… എവിടെ ആണെങ്കിലും സുഖമായിട്ട് ഇരുന്നേച്ച മതി…”

ഒരു പിടച്ചിലോടെ ആനി പറഞ്ഞു.”എല്ലാത്തിനും നമുക്ക് പരിഹാരം ഉണ്ടാക്കാമെന്നെ… ജിതിനും ജെനിയും…””വരുന്നുണ്ട്… ശബരി വരുമിന്ന്… അവനെയും കൊണ്ട് വരാമെന്ന് പറഞ്ഞു അവർ ഞങ്ങളെ ഇങ്ങോട്ടേക്ക് പറഞ്ഞുവിട്ടിട്ട് എയർപോർട്ടിലേയ്ക്ക് പോയി..”ഇന്ന് മൊത്തത്തിൽ കണ്ടക ശനിയാണല്ലോ ഭഗവാനെ… എല്ലാരും കൂടെ ഇന്നെന്നെ കൊന്നില്ലേ കാണാം…ജിത്തു ചിന്തിച്ചു…
ങാ… പിന്നെ മയിമോളും ഉണ്ട്അവരുടെയൊപ്പം… കഴിഞ്ഞ ദിവസം കടപ്പള്ളിയിൽ ചെന്നപ്പോ അവൾക്ക് നിന്നെ കാണണമെന്ന് വാശി ആയിരുന്നു… എങ്കിൽ പിന്നെ ഇങ്ങോട്ടേക്കൊന്നു വരികേം ചെയ്യാം… അവൾക്ക് നിന്നെ കാണുകേം ചെയ്യാമല്ലോ എന്നോർത്തു…”

കോളം തികഞ്ഞു..(ജിത്തുആത്മാ…)”എന്താടാ… ആലോചിയ്ക്കുന്നെ “ആനി അവനോട് ചോദിച്ചു…
ഒന്നുമില്ല മമ്മ. അല്ലെങ്കിലും അവളെ അടുത്താഴ്ച ഇങ്ങോട്ട് കൂട്ടി കൊണ്ടുവരാൻ ഇരിക്കുവായിരുന്നു… ഇനി അവളെ അങ്ങോട്ടെയ്ക്ക് വിടുന്നില്ല…””നല്ല കാര്യം… വിട്ടാ ആ കൊച്ചിന്റെ ജീവിതം കൂടി ആ സാവിത്രിയമ്മ തുലയ്ക്കും. നീ വന്ന വേഷത്തിൽ ആണല്ലോ… പോയി കുളിയ്ക്ക്…””മമ്മയും പപ്പയും കൂടെ ഫ്രഷാക്… ഞാനും കുളിച്ചിട്ട് വരാം. അപ്പോഴേയ്ക്കും ഒരു സർപ്രൈസ്‌ തരാം…”
“എന്നതാ…”അതൊക്കെയുണ്ട്…”അവനതും പറഞ്ഞ് അവരെ ഒരു മുറിയിലേയ്ക്ക് ആക്കിയ ശേഷം ജിത്തു മുറിയിലേയ്ക്ക് ചെന്നു..ശ്രീ കുളികഴിഞ്ഞു ഇറങ്ങിയതേ ഉള്ളൂ….ഒരു പാവാടയും ടീഷർട്ടുമാണ് വേഷം. മുടിയിൽ നിന്ന് വെള്ളം ഇറ്റ് വീഴുന്നുണ്ട്. ജിത്തു അവളെ നോക്കി പേടിപ്പിച്ചിട്ട് ശ്രീയെ കട്ടിലിലേയ്ക്ക് ഇരുത്തി മുടി നന്നായി തോർത്തി കൊടുത്തു. ശേഷം അടുത്ത് ടേബിളിൽ ഇരുന്ന ഒരു ക്രാബെടുത്തു അവളുടെ മുടി ഒതുക്കിയിട്ട് നെറ്റിയിൽ സിന്ദൂരം ചാർത്തി കൊടുത്തു…

“ശ്രീ നിനക്കൊരു സർപ്രൈസ് ഉണ്ട്. ഒരു പത്തു മിനിറ്റ് കാത്തിരിയ്ക്ക് ഞാനൊന്നു കുളിയ്ക്കട്ടെ…”
“സർപ്രൈസോ…””ആഹ്ടി പെണ്ണേ… പിന്നെ എന്റൊപ്പമേ പുറത്തിറങ്ങാവൂ… അതുവരെ ഇവിടിരിക്ക്…”ജിത്തു അവളുടെ നെറ്റിയിൽ ചുംബിച്ചിട്ട് കുളിയ്ക്കാൻ കയറി. അൽപ്പം കഴിഞ്ഞവൻ ഇറങ്ങിയപ്പോൾ ശ്രീ അവന്റെ ഫോണിൽ പാട്ടും കേട്ട് ഇരിപ്പുണ്ട്… ചുമ്മാ ഇരിക്കുമ്പോൾ താരാട്ട് പാട്ട് കേൾക്കുന്നത് അവളുടെ ശീലമാണ്…
“പോകാം….”ജിത്തു ചോദിച്ചതിന് ശ്രീ പതിയെ കട്ടിലിൽ കൈകുത്തി എണീറ്റു….ജിത്തു അവളുടെ തോളിൽ പിടിച് തന്നിലേയ്ക്ക് അടുപ്പിച് പുറത്തേക്കിറങ്ങി…ഹാളിൽ എന്തൊക്കെയോ സംസാരിക്കുവാണ് ആനിയും വിൻസനും…”പപ്പാ… മമ്മാ… ഇതാണ് എന്റെ സർപ്രൈസ്….”ജിത്തു പറഞ്ഞതുകേട്ട് ആനിയും വിൻസനും തിരിഞ്ഞു നോക്കി…

ജിത്തുവിന്റെ കൈപിടിച്ചു നിൽക്കുന്ന ശ്രീ…
ലാസ്റ്റ് കണ്ടതിലും വണ്ണം വെച്ചിട്ടുണ്ട്…
നിറവും… കവിളൊക്കെ ചുമന്ന കുരുക്കളാൽ നിറഞ്ഞു നിൽക്കുവാണ്. എങ്കിലും മുമ്പത്തതിലും ഐശ്വര്യം അവൾക്കുള്ളത് പോലെ ആനിയ്ക്ക് തോന്നി…”മമ്മേടെ മോളേ….”ആനി എണീറ്റു വന്നവളെ ചേർത്തു നിർത്തി മുഖത്തൊക്കെ ചുംബിച്ചു…അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
നഷ്ടപ്പെട്ടു പോയ മകളെ വീണ്ടു കിട്ടിയതിലുള്ള സന്തോഷം…ശ്രീയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല…അവൾ ചുണ്ടുകൾ കൂട്ടിപിടിച്ചു വിതുമ്പി…അപ്പുറത്തെ സൈഡിൽ കൂടി വിൻസനും അവളെ ചേർത്തു നിർത്തി…”പപ്പാ… മമ്മാ…””എവിടാരുന്നടി മോളേ നീ… എവിടെയെല്ലാം അന്വേഷിച്ചെന്നറിയോ… മോൾക്ക് നമ്മുടെ വീട്ടിലേയ്ക്ക് പൊന്നൂടാരുന്നോ… ”

“എന്റെ അന്നകൊച്ചേ നീയൊന്ന് ശ്വാസം വിട്…”
ആനി നിർത്താതെ ചോദിച്ചതും വിൻസൻ കളിയാക്കി… അവർ ശ്രീയുമായി സെറ്റിയിലിരുന്നു നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു…”മമ്മേടെ ചക്കരയ്ക്ക് സുഖമാണോ…”ശ്രീയുടെ വയറിൽ തഴുകി ആനി ചോദിച്ചു…”ചക്കരയല്ലടി… ഒരാളല്ല… രണ്ടുപേരുണ്ട്…”വിൻസൻ പറഞ്ഞതു കേട്ട് അവർ മൂന്നും ഞെട്ടി…”മനസ്സിലായാരുന്നു അല്ലേ…”ജിത്തു ഒന്നിളിച്ചുകൊണ്ട് ചോദിച്ചു…
“എടാ മോനെ ജിത്തു… അന്ന് നിന്നെ കണ്ടപ്പോഴേ എനിയ്ക്ക് പല സംശയവും തോന്നിയിരുന്നു… പിന്നെ എന്റെ മക്കൾ എന്ന പ്രയോഗം കേട്ടപ്പോ ഏകദേശം ഉറപ്പായി…”വിൻസൻ അവന്റെ കഴുത്തിലൂടെ വട്ടം കൈയ്യിട്ട് പറഞ്ഞതും എന്നെ കൊല്ലല്ലേ എന്ന രീതിയിൽ ജിത്തു അയാളെ നോക്കി…കൂടുതൽ നോക്കല്ലേ മോനെ… “ജിത്തു നന്നായൊന്നു ചിരിച്ചു…

“ഇച്ചായാ… നിങ്ങൾക്ക് അറിയാരുന്നോ ശ്രീ ഇവന്റെയൊപ്പം ഉണ്ടെന്ന്…””ഇല്ലടി പക്ഷേ സംശയം ഉണ്ടായിരുന്നു. അതിനിടയ്ക്ക് വേറെ ചെറിയ പരിപാടി ഉണ്ടായിരുന്നു. അത് തീർത്തിട്ട് ഇത് അന്വേഷിയ്ക്കാം എന്നോർത്ത്ഇരിയ്ക്കുവായിരുന്നു… എന്തായാലും ഒരു കുഴപ്പവും ഇല്ലാതെ എന്റെ കുഞ്ഞ് ഞങ്ങളുടെ അടുത്ത് എത്തിയല്ലോ.. അതുമതി…”
വിൻസൻ ശ്രീയുടെ തലയിൽ തഴുകി…പപ്പേടെ മക്കൾക്ക് സുഖമാണോ…””അവർക്ക് ഒരു കുഴപ്പവുമില്ല. ഇവൾക്ക് weight കുറവാണ്. അതേ ഉള്ളൂ…”ജിത്തുവാണ്…”അല്ല… ഇവളെങ്ങനെ നിന്റെയടുത്തെത്തി…”ജിത്തു അവൾ ഇറങ്ങിപോരാൻ ഉണ്ടായ സാഹചര്യവും ഭദ്രയുടെ അടുത്തെത്തിയതും ദീപുവിന്റെ വീട്ടിൽ ചെന്നപ്പോ അമ്പലത്തിൽ പോയതും അവിടെ വെച് ശ്രീയെ കണ്ടതും ഭദ്രയെയും സതിയെയും അമ്മൂട്ടിയെയും ഒപ്പം കൊണ്ടുവന്നതുമെല്ലാം ജിത്തു വിശദീകരിച്ചു…

ആനി നിറഞ്ഞ കണ്ണോടെ അവളെ നോക്കി… പിന്നെ തുരുതുരാ ചുംബിച്ചു…
അവളുടെ വയറിൽ അരുമയായി തലോടി കുഞ്ഞിനോടൊത്തിരി സംസാരിച്ചു…
ഒരമ്മയുടെ വാത്സല്യചൂടിൽ ശ്രീ അതെല്ലാം ആസ്വദിച്ചു… ഇതെല്ലാം കണ്ട് വിൻസനും ജിത്തുവും നിറഞ്ഞ മനസ്സോടെ പുഞ്ചിരിച്ചു…
“പപ്പാ…”അമ്മൂട്ടി ഓടി ഹാളിലേയ്ക്ക് വന്നു. അവിടിരിക്കുന്നവരെ കണ്ട് അവൾക്ക് നാണം വന്നു… ജിത്തുവിന്റെ പുറകിലേക്കവൾ ഒളിഞ്ഞു.
ജിത്തു അവളെ പൊക്കിയെടുത്തതും അമ്മൂട്ടി അവന്റെ കഴുത്തിലേയ്ക്ക് മുഖം പൂഴ്ത്തി…തൊട്ട് പുറകെ അങ്ങോട്ടെയ്ക്ക് കയറിവന്ന ഭദ്രയും സതിയും ആനിയെയും വിൻസനെയും കണ്ട് വല്ലാതായി…തങ്ങളെ കുറിച് അവരെന്ത് പറയുമെന്ന് ഓർത്തുള്ള ആധിയായിരുന്നു അവർക്കിരുവർക്കും…

“സതിയമ്മ എന്താ ഇങ്ങനെ നോക്കി നിൽക്കുന്നെ… നിങ്ങളെ കാത്തിരിയ്ക്കുവായിരുന്നു ഞങ്ങൾ… എന്റെ പൊന്നുമോളെ ഒരു കുഴപ്പവും ഇല്ലാതെ നോക്കിയല്ലോ… ഒത്തിരി സന്തോഷം..”
ആനി സതിയേ ചേർത്തു നിർത്തി ചോദിച്ചതും എല്ലാവരുടെയും ചുണ്ടിൽ ഒരു ചിരി വിടർന്നു…
“ഇതാണോ അമ്മൂട്ടി…”വിൻസൻ ജിത്തുവിന്റെ തോളിൽ കിടക്കുന്ന അമ്മൂട്ടിയുടെ കൈയ്ക്ക് പിടിച്ചു…ഇതാണ് ഞങ്ങളുടെ അമ്മൂട്ടി… അമ്മൂട്ടി ഇതാരാണെന്ന് നോക്കിക്കേ… അമ്മൂട്ടിയെ കാണാൻ വന്നതാ… “അവൾ തലയുയർത്തി നോക്കി. പിന്നെയും കഴുത്തിലേയ്ക്ക് മുഖം പൂഴ്ത്തി…
അവൾ മുഖം മറയ്ക്കുമ്പോൾ ആനി ആ കൈ മാറ്റും… കുറെ നേരം ആ കളി തുടർന്നപ്പോൾ അമ്മൂട്ടി ആനിയോടും വിൻസനോടും ഇണങ്ങിയിരുന്നു…”മോനെ ഇവർക്ക് കുടിക്കാൻ വല്ലതും കൊടുത്തോ…”

“ഒന്നും കൊടുത്തില്ല… ഇവർ വിരുന്നുകാരല്ല അമ്മേ… വീട്ടുകാരാ… എന്റെയും ശ്രീയുടെയും പപ്പയും മമ്മയും…”ജിത്തു ആനിയെ ചേർത്തുനിർത്തി പറഞ്ഞതും സതി തലയാട്ടി…
വിൻസൻ അമ്മൂട്ടിയുമായി പുറത്തേക്കിറങ്ങിയതും സതി അടുക്കളയിലേയ്ക്ക് നടന്നിരുന്നു.
ആനി ഭദ്രയെ അടുത്തു പിടിച്ചിരുത്തി…
അവളാകെ പേടിച്ചിരിക്കുവാണ്…എന്റെ ഭദ്രകൊച്ചേ… മമ്മാ നിന്നെയൊന്നും ചെയ്യില്ല… ആ ശ്വാസം ഒന്നു വിട്ടേ നീ…”ജിത്തു ചിരിച്ചുകൊണ്ട് പറഞ്ഞതും ഭദ്ര അവനെ നോക്കി കണ്ണുരുട്ടി…
“ഞാനൊന്നും ചെയ്യുകേലടി… രണ്ടെണ്ണത്തിനെ പെറ്റിട്ടുള്ളു… പക്ഷേ ദാ ഇതുങ്ങൾ ഉൾപ്പടെ ഏഴു പിള്ളേരുടെ മമ്മയാ. ഇനി നിന്റെയും.. നീ വിളിച്ചോടി… ഒന്നു കേൾക്കട്ടെ…””മ… മമ്മാ…”
“ഉറപ്പിച്ചു വിളിയടി…”മമ്മാ…””ഭദ്രേടെ വീടെവിടെയാ…””വീട് ഇടുക്കിയിലാ… ഇപ്പൊ പോകാറില്ല…””അതെന്നാടി കൊച്ചേ…”

“ഞങ്ങൾ രണ്ടുപേരാ…മൂത്തത് ഏട്ടനാ… പ്രദീപേട്ടനെ സ്നേഹിച്ചതുകൊണ്ട് വീട്ടിൽ ഉള്ളവർ ഇഷ്ടമില്ലാതെയാ ഞങ്ങളുടെ വിവാഹം നടത്തിയെ. പിന്നെ ഞങ്ങൾ അങ്ങോട്ട് ചെല്ലുന്നതൊന്നും ഏട്ടനും ഏട്ടത്തിയ്ക്കും ഇഷ്ടമല്ല. എപ്പോ ചെന്നാലും വഴക്കാകും. അതുകൊണ്ട് ഏട്ടൻ ഉള്ളപ്പോ എന്നെയങ്ങോട്ട് വിടാറില്ലായിരുന്നു… പിന്നെ ഏ… ഏട്ടൻ പോയപ്പോഴും ആ കാര്യം ഞാനും പിന്തുടർന്നു. “നേരിയ ചിരിയോടെയാ ഭദ്ര പറഞ്ഞു നിർത്തിയത്… അപ്പോഴേയ്ക്കും ശ്രീ ആനിയുടെ മടിയിലേയ്ക്ക് കിടന്നിരുന്നു…വീട്ടുകാർ ആരുമില്ലെന്ന് ഓർക്കണ്ടാട്ടോ… ദാ നിനക്ക് സതിയമ്മ ഉണ്ട്. പിന്നെ ഈ ഞാനും ഇച്ചായനും അതോടൊപ്പം എന്തിനും കൂടുള്ള ഒരാങ്ങളയും അനിയത്തിയുമുണ്ട് കേട്ടോ… വാ ഇങ്ങോട്ട് കിടന്നോ…”

മറുസൈഡിലൂടെ ആനി അവളെയും മടിയിലേയ്ക്ക് ചായ്ച്ചു കിടത്തി…
ഇരുവരോടും യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ മാറി മാറി സംസാരിയ്ക്കുമ്പോൾ ഭദ്രയും ഓർക്കുകയായിരുന്നു…പ്രദീപിന്റെ മരണത്തോടെ നഷ്ടപ്പെട്ട പലതും ശ്രീയെന്ന പെണ്ണിലൂടെ തന്നെ തേടിയെത്തിയതും കഴിഞ്ഞ രണ്ടു മാസം കൊണ്ട് മാറി മറിഞ്ഞ തന്റെ ജീവിതത്തെ പറ്റിയും…ആനിയുടെ മടിയിൽ കിടന്ന് ശ്രീ ഉറക്കം പിടിച്ചിരുന്നു… അപ്പോഴും ആനി ഭദ്രയെ കൂടുതൽ അടുത്തറിയാൻ ശ്രമിച്ചു…ആരെയും സ്വാധീനിയ്ക്കുന്ന ആനിയുടെ സ്വഭാവം കാരണം നിമിഷങ്ങൾ കൊണ്ട് ഭദ്രയ്ക്കും അവർ അമ്മയായി മാറിയിരുന്നു…സതിയുടെ കൈയിലേയ്ക്ക് അമ്മൂട്ടിയെ ഏൽപ്പിച്ചിട്ട് ജിത്തു വിൻസനുമായി പുറത്തേക്കിറങ്ങി…

“ആദ്യം ആരാണ് …. “”ആദ്യത്തെ ലക്ഷ്യം അലോക്… അവനിൽ നിന്നല്ലായിരുന്നോ ഇതിന്റെയെല്ലാം തുടക്കം…””എന്നതാടാ നിന്റെ പ്ലാൻ…” ആളിപ്പോൾ കുറച്ചു ആൾക്കഹോളിക് ആണ്. ബാറിൽ നിന്ന് അവനെ പൊക്കണം. ”
ആരെകൊണ്ട്…””ഇൻഫോസിസിൽ അല്ലേ വർക്കിങ്. സോ ദീപു നമ്മളെ ഹെല്പ് ചെയ്യും. ബാറിൽ നിന്ന് അവനെ മുക്കിയാ പൊങ്ങുന്നത് നമ്മുടെ ഗോഡൗണിൽ…””എന്നിട്ട്…”ജിത്തുവിന്റെ ചുണ്ടിൽ ക്രൂരമായ ഒരു ചിരി വിടർന്നു… അതേ ചിരിയോടെ അവൻ ഓരോ കാര്യങ്ങളും വിൻസനോട് വിശദീകരിയ്ക്കുമ്പോൾ ആ ചിരി വിൻസന്റെ ചുണ്ടിലേയ്ക്കും പകർന്നു…”പിന്നെ ഈ കാര്യങ്ങൾ നമ്മൾ കുറച്ചുപേർ മാത്രം അറിഞ്ഞാൽ മതി. ശ്രീപോലും ഇപ്പോൾ അറിയണ്ട…”

“ബാക്കി കാര്യങ്ങൾ സെറ്റ് ചെയ്യണ്ടേ…””വേണം. അതിന് മുമ്പേ നമ്മുടെ ഗോഡൗൺ ഒന്നു ക്ലിയർ ചെയ്യണം. പിന്നെ നമ്മുടെ രീതിയിൽ അവിടെയൊന്ന് സെറ്റ് ചെയ്യണം…””പുറത്തു നിന്ന് ആളെ വേണ്ടിവരുമോ…””അവനെ ഒതുക്കാൻ നമ്മൾ മതിയാകും… “”എന്നത്തേയ്ക്കാ…””നെക്സ്റ്റ് മന്ത് ജെനിയുടെ കല്യാണം അല്ലേ… അതു കഴിഞ്ഞ്…””അത്രേം നീട്ടണോ…””അവൻ വിലസട്ടെ പപ്പാ… ഇപ്പൊ അവനൊരു വിശ്വാസം ഉണ്ട് അവൻ വിചാരിച്ചതുപോലെ ശ്രീയുടെ ജീവിതം തകർത്തെന്ന് … അതുമാത്രമല്ല ഇപ്പൊ സംഭവങ്ങളൊക്കെ കഴിഞ്ഞിട്ട് 6 മാസം ആകാറായില്ലേ… അപ്പോൾ ഇനി ഒരു പ്രശ്നവും ഉണ്ടാകില്ലെന്ന് അവൻ ഉറച് വിശ്വസിച്ചോളും… അപ്പോൾ വേണം പണി കൊടുക്കാൻ… പ്രതീക്ഷിച്ചു കിട്ടുന്ന അടിയേക്കാളും അപ്രതീക്ഷിതമായ അടിയ്ക്കായിരിക്കും വേദന കൂടുതൽ…”മീശയിൽ തഴുകി കണ്ണുകൾ കുറുക്കിയവൻ പറഞ്ഞു… ആ സമയം അവൻ ദേവനല്ലായിരുന്നു…. അസുരനായിരുന്നു…
പ്രാണന്റെ പാതിയെയും കുഞ്ഞുങ്ങളെയും അഗ്നിപരീക്ഷയിലേയ്ക്ക് തള്ളി വിട്ടവരെ പിഴുത്തെറിയാൻ ശേഷിയുള്ള അസുരൻ…
പ്രിയപ്പെട്ടവളുടെ വിയോഗത്തിൽ രൗദ്രഭാവം പൂണ്ട മഹാദേവന്റെ കണ്ണിലെ അഗ്നിപ്പോൽ മറ്റൊരു പ്രതികരാഗ്നി ആ ദേവനിലും ആളികത്തി….

(തുടരും…)

ഒത്തിരി സ്നേഹത്തോടെഅഗ്നിമിത്ര 🔥

Leave a Reply