March 23, 2025

മിഴികളിൽ നീമാത്രം : ഭാഗം 38

രചന : അഗ്നിമിത്ര

പിറ്റേന്ന് കാലത്തെ എണീറ്റപ്പോഴാണ് ജിത്തു ശ്രീയുടെ ശൂന്യമായ കഴുത്ത് ശ്രദ്ധിക്കുന്നത്. തന്റെ താലി ഇല്ലാതെ അവളൊരിയ്ക്കലും പൂർണയല്ലെന്ന് അവന് തോന്നി….എത്രയും വേഗം മറ്റൊരു താലി അവൾക്കായി പണിയണമെന്ന് അവൻ ഓർത്തു.ജിത്തു കുളിച്ചിട്ട് വന്നപ്പോഴും ശ്രീ നല്ല മയക്കത്തിലാണ്… പുറത്തേയ്ക്ക് ഇറങ്ങിയപ്പോഴാണ് അകത്തെ മുറിയിൽ നിന്ന് അമ്മൂട്ടിയുടെ കരച്ചിൽ കേട്ടത്… ജിത്തു അങ്ങോട്ടെയ്ക്ക് നടന്നു…ഉറക്കം എണീറ്റതെ ഉള്ളൂ…അതിന്റെ ബഹളമാണ്…ചുണ്ടെല്ലാം പുറത്തേയ്ക്കുന്തി ഒരു കൈ കൊണ്ട് കണ്ണു തിരുമ്മി വിതുമ്പുവാണവൾ…

“പപ്പേടെപൊന്നെന്തിനാകരയുന്നേ…””മ്മാ…””അമ്മയിപ്പോ വരൂട്ടോ…ജിത്തു അവളെ കൊഞ്ചിച്ചിട്ട് അവളുടെ മുടിയൊക്കെ ഒതുക്കി വെച്ചു.”പല്ലു തേയ്ക്കാം നമുക്ക്…””ബേണ്ടാ…”
(വേണ്ട…)”അപ്പോ അമ്മൂട്ടിയ്ക്ക് വേണ്ടി വാങ്ങിയ ചോക്ലേറ്റ് എല്ലാം ആര് കഴിയ്ക്കും…മമ്മയ്ക്ക് കൊടുത്തേയ്ക്കാം…”അമ്മൂറ്റിക്കാ…”
(അമ്മൂട്ടിയ്ക്കാ…)എങ്കിൽ പല്ലു തേയ്ക്കണം…”
ജിത്തു അവളെയും എടുത്ത് പല്ലു തേയ്ക്കാൻ ബാത്‌റൂമിലേയ്ക്ക് കയറി…പല്ലൊക്കെ തേപ്പിച്ച് അമ്മൂട്ടിയുമായി അടുക്കളയിലേയ്ക്ക് ചെല്ലുമ്പോഴാണ് ഭദ്ര അവളെണീറ്റത് അറിയുന്നത്…

“അമ്മേടെ പൊന്ന് കാലത്തെ എണീറ്റോ… ഇതാരാ മുടിയൊക്കെ കെട്ടിത്തന്നെ…””പ്പാ…”
(പപ്പാ..)”എന്തിനാ ഏട്ടാ ഇതൊക്കെ ചെയ്തത്. ഞാൻ ചെയ്യത്തില്ലായിരുന്നോ… “ഇവൾ ഞങ്ങളുടെ കൂടെ മോളാടി… “ഭദ്ര നിറക്കണ്ണുകളോടെ അവനെ നോക്കി…”കണ്ണു നിറച്ച് നിൽക്കാതെ ഒരു ചായ ഇങ്ങെടുക്കടി… “ജിത്തു പറഞ്ഞതും അവൾ ഫ്ലാസ്കിൽ നിന്ന് കപ്പിലേക്ക് ചായ പകർത്തി അവന് നൽകി. ശേഷം അമ്മൂട്ടിയെ കുളിപ്പിയ്ക്കാനായി ബാത്‌റൂമിലേയ്ക്ക് കൊണ്ടുപോയി…. ജിത്തു ഹോസ്പിറ്റലിൽ പോകാൻ റെഡിയാകാൻ ചെല്ലുമ്പോഴാണ് ശ്രീ കുളി കഴിഞ്ഞിറങ്ങുന്നത്…

പുതിയതായി വാങ്ങിയ ലൈറ്റ് യെല്ലോ ലൂസ് ടോപ്പും വൈറ്റ് പാന്റുമാണ് അവളുടെ വേഷം…”ജിത്തേട്ടന് പോകാറായോ…”നടുവിന് കൈവെച്ച് നിന്നുകൊണ്ടാണ് ചോദ്യം…പിന്നെ… സമയം എത്രയായീന്നാ വിചാരം… “ഉറങ്ങിപ്പോയി ജിത്തേട്ടാ… “”എത്ര വേണമെങ്കിലും കിടന്നോ… പക്ഷേ അമ്മ തരുന്ന ഭക്ഷണമൊക്കെ സമയാ സമയത്തു കഴിച്ചോണം. അറിയാല്ലോ weight വളരെ കുറവാണ്. ഇപ്പോഴേ അതൊക്കെ ശരിയാക്കിയില്ലെങ്കിൽ ഡെലിവറി സമയത്ത് അത് ദോഷം ചെയ്യും. നിന്നെയും നമ്മുടെ മക്കളെയും. അതുകൊണ്ട് സമയത്ത് ഭക്ഷണം കഴിച്ചോണം. അതിൽ യാതൊരു വിട്ടു വീഴ്ചയുമില്ല. ഒരാൾ അല്ല രണ്ടു പേരുണ്ട്… ”

“കുറുമ്പികളാണോ… കുറുമ്പന്മാരാണോ… അതോ ഒരു കുറുമ്പനും കുറുമ്പിയുമോ…”ജിത്തു പറയുന്നതിന് ഇടയ്ക്ക് അവൾ ചോദിച്ചു… ജിത്തു കണ്ണുരുട്ടിയതും ശ്രീ ചിരിച്ചു കാണിച്ചു…”അത് എന്റെ വാവയ്ക്ക് ഞാൻ കരുതിയേക്കുന്ന സർപ്രൈസ്…””പോ ഞാൻ പിണക്കമാ…”ശ്രീ അതും പറഞ്ഞ് തിരിഞ്ഞതും അവളുടെ മുടിയിൽ നിന്നിറ്റു വീണ വെള്ളത്തിൽ ചവിട്ടി കാൽ തെന്നി…
“ശ്രീ…….”പെട്ടെന്ന് ജിത്തു അവളെ പിടിച്ചു…
ഒരു നിമിഷം ശ്രീയുടെയും ജിത്തുവിന്റെയും ശ്വാസം ഒരു പോലെ നിന്നുപോയി… ജിത്തു ഒന്നും മിണ്ടാതെ അവളെ കട്ടിലിൽ ഇരുത്തിയിട്ട് ഷർട്ടും പാന്റുമെടുത്ത് ഡ്രെസ്സിങ് ഏരിയയിലേയ്ക്ക് പോയി…

തിരിച്ചു വന്ന് ഓരോന്ന് ചെയ്യുമ്പോഴും ജിത്തു അവളെ നോക്കിയില്ല…”ജി… ജിത്തേട്ടാ…””….”
“ഒന്നു വിളി കേൾക്ക്… എന്റെ തെറ്റ് കൊണ്ടാ… ഞാൻ ശ്രദ്ധിക്കാഞ്ഞിട്ടാ… ക്ഷമിയ്ക്ക്…”ജിത്തു സ്പെക്സ് എടുക്കാനായി കട്ടിലിന് അരികിൽ വന്നതും ശ്രീ അവന്റെ കൈയ്ക്ക് പിടിച്ചു. ജിത്തു നോക്കിയില്ല..അവൾ അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു അവന്റെ വയറിൽ മുഖം അമർത്തി കരഞ്ഞു… അത് വരെ ദേഷ്യം കൊണ്ട് വലിഞ്ഞിരുന്ന ജിത്തുവിന്റെ മുഖം അയഞ്ഞു…
“എന്നോട് ഇങ്ങനെ മിണ്ടാതിരിയ്ക്കല്ലേ… വേറാരൂല്ല ശ്രീയ്ക്കിപ്പോ…. ജിത്തേട്ടൻ…. മാത്രേ… ഉള്ളൂ…. ഒന്ന് …. മിണ്ടുവോ… പ്ലീസ്…. നെഞ്ചു വിങ്ങുവാ…”

“ശ്രീ മതി… കരഞ്ഞു കരഞ്ഞ് കഴിഞ്ഞ ദിവസത്തെ പോലെ പ്രശ്നം ഉണ്ടാക്കാൻ ആണോ…”ഒട്ടും മയം ഇല്ലായിരുന്നു അവന്റെ ശബ്ദത്തിന്…”എന്നോട് ക്ഷമിയ്ക്ക് ദത്തേട്ടാ… ഇനി… ഇനി ഞാൻ ശ്രദ്ധിച്ചോളാം… പ്ലീസ് ദത്തേട്ടാ…”പോട്ടെ… കരയണ്ട… എനിയ്ക്ക് വയ്യ ശ്രീ നിന്നോട് ദേഷ്യപ്പെടാൻ… അതുകൊണ്ടാ മിണ്ടാതെ നടന്നത്….””സോറി…”കുഞ്ഞിപ്പിള്ളേരെ പോലെ പരിഭവം നിറച്ചവൾ ചുണ്ടു മലർത്തി പറഞ്ഞതും ജിത്തു ആ ചുണ്ടിൽ ചെറുതായി ചുംബിച്ചു…അവളെ ഒന്നുകൂടെ നോക്കിയിട്ട് പതിയെ അവളുടെ ചുണ്ടുകളെ അവൻ കവർന്നെടുത്തു…. അവന്റെ ചലനങ്ങൾക്ക് സ്വാതന്ത്ര്യമേകി ശ്രീ അവന്റെ ഷർട്ടിൽ അള്ളിപിടിച്ചു നിന്നു… അപ്പോഴും അവന്റെ കൈകൾ അവളുടെ വയറിലായിരുന്നു…

ഒരേ സമയം തന്റെ മക്കൾക്ക് വാത്സല്യവും കാമുകിയ്ക്ക് പ്രണയവും പകരുന്നവനായി ജിത്തു മാറിയിരുന്നു…പരസ്പരം വാശിയോടെ പ്രണയം പകുത്തു നൽകുമ്പോൾ നിമിഷങ്ങൾ മാത്രം ദൈർഘ്യമുള്ളപിണക്കവുംഅലിഞ്ഞില്ലതാവുകയായിരുന്നു…ശ്രീയുടെ കൈകൾ ജിത്തുവിന്റെ കൈകളിൽ മുറുക്കി… അവളുടെ ചുണ്ടുകളെ മോചിപ്പിക്കുമ്പോൾ ആ ചുംബനത്തിൽ നിന്നൊരു മോചനം ആഗ്രഹിക്കാതെ വീണ്ടുമവൾ അതിവേഗത്തിൽ അവനെ വീണ്ടും ബന്ധിതൻ ആക്കിയിരുന്നു. അവന്റെ കണ്ണുകൾ അവളുടെ കണ്ണുകളുമായി കൊരുത്തപ്പോൾ പിടച്ചിലോടെ അവൾ കണ്ണുകൾ കൂമ്പിയടച്ചു…

പിന്നെയും ആ ചുംബനത്തിന്റെ ദൈർഘ്യം നീണ്ടുപോയപ്പോൾ ശ്രീ അവനെ തള്ളി മാറ്റി…
ശ്വാസമെടുക്കാൻ പാടു പെടുന്നവളെ കണ്ട് ജിത്തു അവൾക്കായി ഒരു ഗ്ലാസ് വെള്ളം നീട്ടി… ഒരു കുസൃതി ചിരിയോടെ…ദുഷ്ടൻ…”ശ്രീ പിറുപിറുത്തതും ജിത്തു അവളുടെ അടുത്തേയ്ക്ക് ഇരുന്നു…”ആരാണ് ദുഷ്ടത്തരം കാണിച്ചതെന്ന് ഒന്നുകൂടെ കാണിച്ചു തരട്ടെ…””മ്മ്…”ശ്രീ തലയാട്ടി. ജിത്തു കണ്ണുമിഴിച്ചവളെ നോക്കി….ഇന്നത്തേയ്ക്കെ ഇത് മതി കേട്ടോ… ഇന്നത്തെ കോട്ട കഴിഞ്ഞു…”ജിത്തു ചെറു ചിരിയോടെ പറഞ്ഞതും ശ്രീ അവന്റെ നെഞ്ചിലേയ്ക്ക് ചാരിയിരുന്നു…”ക്ഷീണിച്ചോ…”
“മ്മ്…””പോട്ടെ… കിടന്നോ…”

ജിത്തു അവളുടെ മുടികളിൽ തഴുകി നെഞ്ചിലേയ്ക്ക് ചേർത്തു കിടത്തി..”ഷർട്ടൊക്കെ ചുളുങ്ങിയല്ലേ…””അതിനെന്താ…. വിഷമമൊക്കെ മാറിയോ…””മ്മ്…””ശ്രീ… മോളേ… എനിയ്ക്ക് നീയും നിനക്ക് ഞാനും നമുക്ക് ഈ കുഞ്ഞുമക്കളുമേ ഉള്ളൂ… നീ കടപ്പള്ളിയിൽ നിന്ന് ഇവിടെ വരെ എത്തിയ സാഹചര്യം അറിയാല്ലോ… ഒത്തിരി കഷ്ടപ്പെട്ടാ നീ നമ്മുടെ കുഞ്ഞുങ്ങളെ സംരക്ഷിച്ചത്. അപ്പോ നമ്മൾ ഒരാളുടെ അശ്രദ്ധ കൊണ്ട് അവർക്ക് എന്തെങ്കിലും പറ്റിയാ നമുക്ക് സഹിക്കാൻ ആകുവോടി… “”സോറി ദത്തേട്ടാ… ഇനി ശ്രദ്ധിച്ചോളാം…”

“വഴക്ക് പറഞ്ഞത് അല്ലെടാ… എനിക്കറിയാം ഇപ്പോൾ നിന്റെ ലോകം ഞാൻ ആണെന്ന്… അപ്പോൾ ഒരു വാക്ക് കൊണ്ട് പോലും നിന്നെയും നമ്മുടെ മക്കളെയും വിഷമിപ്പിക്കരുതെന്ന് എനിയ്ക്ക് നിർബന്ധമുണ്ട്… ഞാൻ അറിഞ്ഞോ അറിയാതെയോ എന്റെ പേരിൽ നീ ഒത്തിരി കരഞ്ഞിട്ടുണ്ട്… ഇനി ഒരിയ്ക്കലും നിന്റെ കണ്ണു നിറയാൻ പാടില്ലെന്ന് എനിക്ക്‌ നിർബന്ധമാ മോളേ… വയ്യ ഇനിയും നിന്നെ നരകിപ്പിക്കാൻ…”
“എന്നോട് ദേഷ്യപ്പെട്ടാലും തല്ലിയാലും എനിക്കിത്രയും വേദനിക്കില്ല ജിത്തേട്ടാ… പക്ഷേ മിണ്ടാതിരിയ്ക്കല്ലേ… അത് താങ്ങാൻ മാത്രം വയ്യെനിക്ക്… ”

“പോട്ടെടാ…””സമയം ഒത്തിരിയായില്ലേ… ഹോസ്പിറ്റലിൽ പോകണ്ടേ… പോയ് റെഡിയാക്…”ജിത്തു അവളുടെ നെറുകയിൽ ചുംബിച്ചിട്ട് എണീറ്റ് ഷർട്ട് മാറ്റി അവളുമായി പുറത്തേക്കിറങ്ങി… ശ്രീ അവന് ആഹാരം വിളമ്പി നൽകി.” ആഹാരമൊക്കെ കഴിയ്ക്കണം… ഇടയ്ക്ക് നടക്കണം. എന്തെങ്കിലും വയ്യാഴിക ഉണ്ടെങ്കിൽ വിളിയ്ക്കണം കേട്ടോ… വരുമ്പോൾ വല്ലതും വാങ്ങണോ “പോകാനിറങ്ങിയപ്പോൾ ജിത്തു അവളെ ഓർമ്മപ്പെടുത്തി”ഒന്നും വേണ്ടാ…””മ്മ്… പോയിട്ട് വരാം “ജിത്തു കാറിലേയ്ക്ക് കയറിയപ്പോൾ ഉമ്മറത്ത് ഭദ്ര നിൽക്കുന്നത് കണ്ടു. അവൻ കൈകാട്ടി അവളെ വിളിച്ചതും ഭദ്ര ഓടിച്ചെന്നു…
“നിനക്കെന്താടി വേണ്ടേ…”ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു. പ്രദീപേട്ടന്റെ മരണത്തിന് ശേഷം ആദ്യമായാണ് ഒരാളിങ്ങനെ തന്നോട് ചോദിയ്ക്കുന്നത്…

“എന്താടി… കണ്ണു നിറയ്ക്കുന്നെ… എന്തുവാ വരുമ്പോ വേണ്ടേ…””എനിയ്ക്ക്… എനിയ്ക്കൊന്നും വേണ്ട…”എന്തു വേണമെങ്കിലും പറയണം കേട്ടോ…”ഭദ്ര പൊട്ടികരഞ്ഞു കൊണ്ട് വാ പൊത്തി…ജിത്തു കാറിൽ നിന്നിറങ്ങി…”ഭദ്രേ… ഡി… ഇങ്ങ് നോക്കിയേ..””….”എനിയ്ക്ക് ദേഷ്യം വരുമെ…”അവൾ അവന്റെ നെഞ്ചിലേയ്ക്ക് ചാരി നിന്നു… ശ്രീയുടെ ചുണ്ടിലൊരു ചിരി വിടർന്നു… മയിയെ ചേർത്തുപിടിയ്ക്കും പോലെ അവൻ അവളെയും ചേർത്തു നിർത്തി.”എന്തിനാ കരയുന്നേ… മ്മ്…”

“എന്റെ… എന്റെ… പ്രദീപേട്ടനും ഇത് പോലായിരുന്നു… എവിടെ പോകുമ്പോഴും ഇങ്ങനെ ചോദിയ്ക്കും… ഏട്ടൻ പോയെ പിന്നെ ഇങ്ങനെ എന്നോട് ഒരാള് ആദ്യമായി ചോദിക്കുവാ…”
“അതിനാണോ ഇങ്ങനെ കരയുന്നേ… നീ എന്റെ അനിയത്തിക്കുട്ടിയല്ലേ…”അവളുടെ കണ്ണുനീർ ജിത്തു തുടയ്ക്കുമ്പോൾ ഭദ്രയിൽ ഒരു ചിരി മിന്നി തിളങ്ങി…”പോയിട്ട് വരാം. ഇന്ന് നിന്റെ കുഞ്ഞോള് കാരണം കുറെ താമസിച്ചു… പോട്ടെടാ…”അവൻ രണ്ടുപേരോടും പറഞ്ഞിട്ട് ഹോസ്പിറ്റലിലേയ്ക്ക് പോയി……ഭദ്രയെ ചേർത്തുപിടിച് ഉമ്മറത്തേയ്ക്ക് ശ്രീ കയറുമ്പോൾ ഇതിനെല്ലാം സാക്ഷിയായി സതിയും അവിടെ ഉണ്ടായിരുന്നു…

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ജിത്തു നേരെ പോയത് എറണാകുളത്തേയ്ക്ക് ആണ്. ഭദ്രയും ശ്രീയും ഒന്നുമറിയാത്ത ഒരു യാത്ര…
മറൈൻ ഡ്രൈവിലെ കോഫീ ഷോപ്പിൽ അക്ഷമയോടെ കാത്തിരിയ്ക്കുവാണ് അവൻ..
ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ അലക്കി തേച്ച ഖദറിന്റെ വെള്ള ഷർട്ടും മുണ്ടും ഇട്ടു നടന്നു വരുന്ന വിൻസനെ കണ്ടപ്പോൾ ജിത്തുവിന്റെ മുഖം തെളിഞ്ഞു…”കുറെ നേരമായോടാ വന്നിട്ട്…”
“ദേ എന്നെകൊണ്ട് പറയിക്കരുത്… എവിടെയായിരുന്നു…””പാർട്ടി മീറ്റിംഗ് കഴിയാൻ താമസിച്ചടാ ചെറുക്കാ…””ഉവ്വാ… ജിതിൻ എവിടെ. കണ്ടിട്ട് കുറേയായി…””അവൻ നാട്ടിലുണ്ട്. രണ്ട് മാസം കൂടി കഴിഞ്ഞാൽ ജെനിയുടെ കല്യാണമല്ലേ. അതിന്റെ തിരക്കിലാ…”

“ഓഹ്. ഞാനാ കാര്യമേ വിട്ടിരിക്കുകയായിരുന്നു… മമ്മിയൊക്കെ…””അവൾ ബിസിനസ്സുമായി നടപ്പുണ്ട്… ശ്രീയെ പറ്റി വല്ലതും…””ഇല്ല…”
“മ്മ്… എന്താടാ കാണണമെന്ന് പറഞ്ഞത്…””കടപ്പള്ളിയിലെ ബിസിനസിന്റെ എത്ര ശതമാനം ഷെയർ ആണ് പപ്പയുടെ കൈയിൽ ഉള്ളത്…””40% above….””മ്മ്… എനിയ്ക്കൊരു ഹെല്പ് ചെയ്യാമോ…””കടപ്പള്ളി ബിസിനസ്സ് ഗ്രൂപ്പിന്റെ കംപ്ലീറ്റ് ഡീറ്റെയിൽസ് അതായത് ഏതൊക്കെ ബിസിനസ്സ്, അവിടുത്തെ ഫുൾ എംപ്ലോയീ ഡീറ്റെയിൽസ് , ഫിനാൻഷ്യൽ സ്റ്റാറ്റസ്, liability, assets, എക്സ്പോർട്ടിങ്, പുതിയ പ്രൊജക്ടസ്, ഷെയർ ഹോൾഡർ ഡീറ്റെയിൽസ് അങ്ങനെ സകല വിവരങ്ങളും ഒന്നെടുപ്പിക്കാമോ…”

“എന്തിനാടാ… പ്രതികാരത്തിനാണോ “മുമ്പിൽ ഇരുന്ന ചായ കുടിച്ചുകൊണ്ട് വിൻസൻ ചോദിച്ചതും ജിത്തുവിന്റെ മുഖത്ത് ഒരു ചിരി വിടർന്നു…
ഇരയെ വേട്ടയാടി പിടിയ്ക്കുന്നവന്റെ ചിരി…”അതുക്കും മേലെ… എന്റെ പെണ്ണിനേയും കുഞ്ഞിനേയും കൊല്ലാൻ നോക്കിയതിന് അവര് പറഞ്ഞ ഒരു കാര്യം… കടപ്പള്ളി തറവാടിന്റെ മഹിമ, പേര്, അഭിമാനം, അന്തസ്സ്…”അവന്റെ മുഖത്തു പുശ്ചവും പ്രതികാരവും നിറഞ്ഞ പുഞ്ചിരി മിന്നിമാഞ്ഞു…”അതിന് തന്നെ കൊടുക്കും ഞാൻ ആദ്യത്തെ കൊട്ട്… ആദ്യമേ ഒരു പാവപ്പെട്ട പെണ്ണിന്റെ ജീവിതം നശിപ്പിക്കാൻ നോക്കി… അവൾക്ക് മറ്റൊരുത്തനെ ഇഷ്ടമാണെന്ന് അറിഞ്ഞിട്ടും അവളെ എന്റെ ജീവിതത്തിലോട്ട് കൊണ്ട് വരാൻ നോക്കി… അതിന് പറഞ്ഞ കാരണം കടപ്പള്ളി തറവാടിന്റെ അന്തസ്സ്…

അതുകഴിഞ്ഞപ്പോ ഒന്നുമറിയാത്ത ഒരു പെണ്ണിനെ എന്റെ ജീവിതത്തിലേയ്ക്ക് കൊണ്ടു വന്നു… എന്റെ ശ്രീയെ…അവസാനം ഞാനില്ലാതിരുന്നപ്പോൾ അവളെ കൊല്ലാ കൊല ചെയ്തതും അതേ പേര് പറഞ്ഞ് … തീർന്നില്ല… ഒന്നുമറിയാത്ത ഈ ലോകം പോലും കണ്ടിട്ടില്ലാത്ത എന്റെ മക്കളെ കൊല്ലാൻ നോക്കി… ക്ഷമിയ്ക്കാൻ കഴിയില്ല എനിക്ക്‌… അപ്പോ ആദ്യ പ്രഹരം കടപ്പള്ളി തറവാടിന്റെ അന്തസ്സിന്…””മക്കളോ…”എന്റെ കുഞ്ഞെന്നാ പപ്പാ ഉദ്ദേശിച്ചേ…ഡീറ്റെയിൽസ് കിട്ടുവോ…”

“മ്മ്… ഡീറ്റെയിൽസ് ഒരു മാസത്തിനകം നിന്റെ കൈയിൽ ഞാൻ എത്തിച്ചിരിക്കും. എന്റെ കുഞ്ഞാ അവൾ… അന്ന് ആ സംഭവങ്ങളെല്ലാം നടന്ന് കഴിഞ്ഞ് പപ്പാ എന്ന് വിളിച് എന്റെ നെഞ്ചിൽ ഒഴുക്കി തീർത്ത ആ കണ്ണീരിന്റെ ചൂട് ഇന്നുമെനിയ്ക്ക് അറിയാം… എന്റെ ശ്രീമോളുടെ അവസ്ഥ എനിയ്ക്ക് മറക്കാൻ ആകില്ല. അതുകൊണ്ട് നിന്റെയൊപ്പം എന്തിനും ഞാൻ കാണും… ”
വിൻസൻ അവൻ പറഞ്ഞത് വിശ്വസിച്ച പോലെ ഒന്നമർത്തി മൂളിയിട്ട് പറഞ്ഞു നിർത്തി… പിന്നീടുള്ള ഓരോ കാര്യങ്ങളും ചർച്ച ചെയ്ത് ഉച്ചയായപ്പോൾ ജിത്തുവും വിൻസനും പരസ്പരം പുണർന്ന് വീണ്ടും കാണാമെന്ന ഉറപ്പിൽ പിരിഞ്ഞു…

💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

വൈകിട്ട് ഏഴുമണിയ്ക്കാണ് ജിത്തു തിരിച്ചു വില്ലയിൽ എത്തിയത്… അവന്റെ കൈയിൽ എന്തൊക്കെയോ സാധനങ്ങൾ ഉണ്ടായിരുന്നു… ശ്രീ ടിവി കാണുവാണ്…ഒരിടത്ത് പോകാനുണ്ട് പെട്ടെന്ന് റെഡിയാകാൻ പറഞ്ഞ് ജിത്തു അവളെ കുളിയ്ക്കാൻ വിട്ടു.ശേഷം ഭദ്രയോടും സതിയോടും ഒരുങ്ങി വരാനും അമ്മൂട്ടിയെ ഒരുക്കാനും പറഞ്ഞു…ജിത്തു മറ്റൊരു മുറിയിൽ കയറി വെള്ളിക്കര മുണ്ടും ഡാർക്ക് ഗ്രീൻ ഷർട്ടും ഇട്ട് ഒരുങ്ങി വന്നു…കുളിച്ചിറങ്ങിയ ശ്രീ കട്ടിലിൽ ഇരിയ്ക്കുന്ന സെറ്റുസാരിയും അതിന് മാച്ച് ആയിട്ടുള്ള ഗ്രീൻ ഡിസൈനർ ബ്ലൗസും വളകളും തട്ടു കമ്മലും മാട്ടിയും കുറച്ചു മുല്ലപ്പൂവും കണ്ട് കണ്ണ് മിഴിച്ചു…

കാര്യമെന്താണെന്ന് മനസ്സിലായില്ലെങ്കിലും അവളതൊക്കെ ഇട്ട് ഒരുങ്ങി. അപ്പോഴും ശൂന്യമായ കഴുത്ത് അവളെ വേദനിപ്പിച്ചു. സീമന്തരേഖയിൽ തൊടാനായി കുങ്കുമചെപ്പ് നോക്കിയിട്ട് കണ്ടില്ല.പുറത്തു നിന്ന് വിളി വന്നതും ശ്രീ മങ്ങിയ മുഖത്തോടെ പുറത്തേയ്ക്ക് ഇറങ്ങി…
ഹാളിൽ നിലവിളക്ക് കൊളുത്തി വെച്ചിട്ടുണ്ട്. എല്ലാവരും നല്ല വേഷത്തിലാണ്…ചുറ്റും നോക്കിയപ്പോൾ ടേബിളിൽ ഒരു കേക്ക് ഇരിപ്പുണ്ട്… അകത്തെ മുറിയിൽ നിന്നും ഇറങ്ങി വന്ന ജിത്തു അവളുടെ സൗന്ദര്യത്തിൽ മതി മറന്നു നിന്നു… അവന്റെ വേഷം കണ്ട് ശ്രീയുടെയും കണ്ണുകൾ മിഴിഞ്ഞു.നിറഞ്ഞ ചിരിയോടെ ശ്രീയുടെ അടുത്തേയ്ക്ക് ചെന്ന് പോക്കറ്റിൽ നിന്നൊരു ചെയിൻ എടുത്തു… അത് ശ്രീയുടെ മുഖത്തിന് നേരെ കൊണ്ടു വന്നു…

ദേവ്ജിത്ത് എന്ന് മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്ന നെയിം പ്ലേറ്റിൽ ബന്ധിച്ചിരിയ്ക്കുന്ന ഒരു വീതിയേറിയ മാല…അതിൽ ദേവ്ജിത്തിന്റെ J ലെറ്ററിൽ കൊരുത്തിട്ടിരിക്കുന്ന ഒരു താലി…
അതിൽ ദത്തൻ എന്നെഴുതിയിരിക്കുന്നു…
(നെയിം പ്ലേറ്റ് ഉള്ള മാല ഇതുപോലെയിരിക്കും…
ഫോട്ടോയിലെ പേര് വേറെയാണ്…😌😌 എല്ലാവരും അഡ്ജസ്റ്റ് ചെയ്യണേ…😉😉 പിന്നെ താലിമാല ഈ ഫോട്ടോയിൽ ഇല്ല. ഉണ്ടെന്ന് വിചാരിച്ചോണം…😁😁. മാല നോക്കി നിൽക്കാതെ വാ പിള്ളേരെ… ഇല്ലെ ആ ചെറുക്കൻ നമ്മളില്ലാതെ താലി കെട്ടി കളയും…😬😬😬)

അതുകണ്ട് ശ്രീയുടെ കണ്ണുകൾ നിറഞ്ഞു…
സന്തോഷം കൊണ്ട് മനസ്സൊന്നാകെ വിങ്ങി പൊട്ടി…”കെട്ടട്ടെ…”ജിത്തു ഒന്നുകൂടെ ചോദിച്ചു…
“അത്… മുഹൂർത്തം നോക്കിയിട്ട്…”
“മുഹൂർത്തം നോക്കി കെട്ടിയ മാല ഇപ്പൊ ഇവിടുണ്ടോ ഇല്ലല്ലോ… നമ്മൾ ഇരുവരും മനസ്സറിഞ്ഞല്ല അന്നാ കർമങ്ങൾ ചെയ്തത്. അതാണ് ആ മാല പൊട്ടി വീണത്. ഇത് ഇപ്പോൾ ഞാനെന്റെ പെണ്ണിന്…. എന്റെ മക്കളുടെ അമ്മയ്ക്ക് ഒത്തിരി പ്രണയത്തോടെ ഒത്തിരി ബഹുമാനത്തോടെ… കെട്ടി തരാൻ പോകുവാണ്… കെട്ടട്ടെ…”

ശ്രീ തലകുനിച്ചു നിന്നു…സമ്മതമെന്ന പോലെ…തലയുയർത്തു ശ്രീ… എന്റെ പെണ്ണിന്റെ തല ഇനി ഒരാളുടെ മുമ്പിലും കുനിയാൻ പാടില്ല… അതെന്റെ മുമ്പിൽ ആയാൽ പോലും. ഞാനീ താലി കെട്ടുമ്പോൾ പോലും ആ തല കുനിയരുത്…”ജിത്തുവിന്റെ വാക്കുകൾ കേട്ട് ശ്രീ തലയുയർത്തി നിന്നു…നിറഞ്ഞ പ്രണയത്തോടെ ജിത്തു അവളുടെ കഴുത്തിലേയ്ക്ക് ആ മാല ചേർക്കുമ്പോൾ സതിയും ഭദ്രയും കുരവയിട്ടു. കാര്യം എന്താണെന്ന് മനസ്സിലായില്ലെങ്കിലും അമ്മൂട്ടിയും അവർക്കൊപ്പം ശബ്ദമുണ്ടാക്കിയത് അവിടെയൊരു കൂട്ട ചിരിയ്ക്ക് വഴിയൊരുക്കി…

പൂജാ മുറിയിലെ തട്ടിലിരിയ്ക്കുന്ന കുങ്കുമചെപ്പിൽ നിന്ന് അണിവിരലാൽ കുങ്കുമം എടുത്ത് ജിത്തു അവളുടെ സീമന്ത രേഖയിൽ ചാർത്തുമ്പോൾ ഈ ചുമപ്പെന്നും മായാതെ നിൽക്കണമെന്ന് അവൾ നിറഞ്ഞ മനസ്സോടെ പ്രാർത്ഥിച്ചു…ശേഷം ടേബിളിൽ ഒരുക്കിയിരിക്കുന്ന Vancho കേക്ക് അമ്മൂട്ടിയെ കൊണ്ടാണ് ശ്രീയും ജിത്തുവും മുറിപ്പിച്ചത്… കേക്ക് കഴിച്ച ശേഷം അവരെല്ലാവരും ബാക്കി ആഘോഷങ്ങളിലേയ്ക്ക് കടക്കുമ്പോൾ അണിയറയിൽ അവരുടെ സന്തോഷങ്ങളെ ഒരിയ്ക്കൽ തച്ചുടച്ചവർക്കുള്ള ചക്രവ്യൂഹം തയ്യാറാക്കാൻ ഒരുങ്ങുകയായിരുന്നു വിൻസൻ…

(തുടരും…)

ഒത്തിരി സ്നേഹത്തോടെഅഗ്നിമിത്ര
എനിയ്ക്കിപ്പോ ഒത്തിരി കൊട്ടേഷൻസ് വന്നിട്ടുണ്ട്… ആർക്കുള്ള കൊട്ടേഷൻ ആദ്യം തീർക്കുമെന്ന കൺഫ്യൂഷനിലാണ് ഞാൻ…

Leave a Reply