June 25, 2024

ഇനിയും : ഭാഗം 11

രചന – നിള മേനോൻ

വിവാഹശേഷം അവർ പള്ളിയിൽ കയറി പ്രാർത്ഥിച്ചു.ഒരുപാട് ആഗ്രഹിച്ച നിമിഷം ആണിത് .വിധി തന്നിൽ നിന്നും തട്ടിയെടുത്തു എന്നു കരുതിയ ജീവിതം ഇപ്പോൾ തിരിച്ചു തന്നിരിക്കുകയാണ്.പക്ഷെ വിധിയെ പഴിച്ചു പിന്മാറാൻ തനിക്കാവില്ല.ബാധ്യതകളുടെ പേരിൽ താൻ സ്വന്തം ആയി എടുത്ത തീരുമാനം ആയിരുന്നു അത്.അതിനു കാരണം ജോണിനോടുള്ള ദേഷ്യമോ സ്നേഹക്കുറവോ ഒന്നും കൊണ്ടല്ല… മറിച്ചു പേടി!!! വിവാഹശേഷം തനിക്ക് അന്നക്കുട്ടിയെ പഴയതു പൊലെ നോക്കാൻ കഴിയുമോ.. ഭാവിയിൽ തനിക്ക് മക്കൾ ഉണ്ടായാൽ അവൾ അനുഭവിച്ചേക്കാവുന്ന ഒറ്റപ്പെടൽ ഏകാന്തത ….നമുക്കൊരിക്കലും പൂർണമായി നമ്മെ തന്നെ അറിയില്ല.വിവാഹം ശേഷം എനിക്ക് വല്ല മാറ്റവും സംഭവിക്കുമോ എന്നു എനിക്ക് തന്നെ പേടി… അന്നക്കുട്ടിയോടുള്ള സ്നേഹം കുറഞ്ഞു പോകുമോ എന്ന ആകുലത …മനസിന്റെ ഇരുളടഞ്ഞ ഏതോ കോണിൽ എന്തൊക്കെയോ ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും.അവയെല്ലാം പുകമറയിൽ കാണുന്നെന്ന പോലെ അവ്യക്തങ്ങളാണ് .പക്ഷെ ഇപ്പോളെന്റെ മനസ്‌ ശുദ്ധമാണ് .

നിലക്കണ്ണാടിയിൽ കാണുന്ന പോലെ വ്യക്തവുമാണ് .ജോൺ ഇനിമുതൽ എന്റെ നല്ല പാതിയാണ് . ഒരിക്കലും എന്തിന്റെ പേരിലാണെങ്കിലും ഞാൻ വേദനിപ്പിക്കില്ല.എന്റെ അന്നക്കുട്ടിയെയും പൊന്നു പൊലെ നോക്കും.ഈ ഒരു നിമിഷത്തിൽ ഒത്തിരി ഉത്തരവാദിത്തങ്ങൾ താൻ ഏറ്റെടുത്തിരിക്കുന്നു . സാറ ഓർത്തും . ജോണിന്റെ പപ്പയുടെ തറവാട് കോഴിക്കോട് ആണ്‌.വിവാഹദിവസം വധൂവരന്മാർ അവിടെ ഉണ്ടാവണം എന്നുള്ളത് കാലാകാലമായി അനുഷ്ഠിക്കുന്ന ഒരു ആചാരവും .അതുകൊണ്ടുതന്നെ തന്നെ എന്റെ വീട്ടിലും ജോണിന്റെ വീട്ടിലും കയറിയിട്ട് കോഴിക്കോട്ടേക്ക് തിരിച്ചു .മറ്റാരും കൂടെ ഇല്ലായിരുന്നു .ഒരുപാട് കാലത്തിനു ശേഷം ഞാനും ജോണും ഒരുമിച്ച്!!! മനസ്സിൽ സന്തോഷത്തിന്റെ തിരകൾ ആഞ്ഞടിച്ചു .പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയത് ജോണിന്റെ പെരുമാറ്റം ആയിരുന്നു.ഒന്നും ശ്രദ്ധിക്കാതെ ഒന്നിലും താല്പര്യം ഇല്ലാതെ ജോൺ തന്റേതായ ലോകത്തായിരുന്നു . 6 വർഷത്തെ പിണക്കങ്ങളും പരിഭവങ്ങളും ഉണ്ട്‌ പറഞ്ഞു തീർക്കാൻ..ഹാ ഇനിയൊരു ജീവിതം തന്നെ മുമ്പിലില്ലേ …എല്ലാം ശെരിയാക്കണം … സാറയുടെ മനസ് ശുഭ പ്രതീക്ഷകൾ കൊണ്ട് നിറഞ്ഞു .

ഉച്ചയ്ക്ക് ഏകദേശം ഒരുമണിക്ക് ഞങൾ പുറപ്പെട്ടു .അനക്കുട്ടിയെ കൂടി കൂട്ടി ഞങ്ങൾ ആലോചിച്ചതാ …അവൾക്ക് പക്ഷെ സൺ‌ഡേ ,വേദപാഠം നടത്തുന്ന ജൂനിയർ ക്യാമ്പ് ഉണ്ട്‌.അവളാണതിന്റെ മുഖ്യ സംഘടക .അതുകൊണ്ടുതന്നെ വരുന്നില്ലെന്ന് പറഞ്ഞു.കേവലം 10 വയസ് പ്രായമുള്ള കുട്ടി കാര്യങ്ങൾ ഏറ്റെടുത്തു നടത്തുന്നത് കണ്ടപ്പോൾ സാറക്ക് എറെ അഭിമാനം തോന്നി .മേരിയമ്മയുടെ കൂടെ അവൾ കംഫോർട്ടബിൾ ആയിരുന്നു .അങ്ങനെ യാത്ര ആരംഭിച്ചു .ജോണിന്റെ ഫേവറിറ്റ് കളർ നേവി ബ്ലൂ ചുരിദാർ ആയിരുന്നു അവൾ ധരിച്ചിരുന്നെ… ഒരു മണിക്കൂറോളം യാത്ര പിന്നിട്ടപ്പോഴും ജോൺ മൗനമായിരുന്നു .സാറ music പ്ലയെർ ഓൺ ചെയ്തു .ഏതോ റോക്ക് സോങ് ആയിരുന്നു പ്ലേയ്‌ ചെയ്യപ്പെട്ടത് . ”ജോണിന്റെ പഴയ കളക്ഷൻസ് എവിടെ ..?” ”അതൊന്നും ഇപ്പൊ ഇല്ല ” ” ഇപ്പൊ ഇല്ലെ ,,,അതെവിടെ പൊയി ” സാറ കാര്യായി ഡാഷ് ബോർഡ് തിരഞ്ഞു . ”നിന്നോട് പറഞ്ഞാലും മനസിലാവില്ലേ …” ജോണിന്റെ മുഖഭാവം സാറയെ ചെറുതായൊന്നു ഭയപ്പെടുത്തി .

എങ്കിലും അവൾ പറഞ്ഞു…. ” ജോൺ…ഒന്നു പാടുമോ… എത്ര നാളായി ജോണിന്റെ പാട്ടു കെട്ടട്ട് …” രൂക്ഷമായൊന്നു സാറയെ നോക്കിയപ്പോലെ ശേഷം ജോൺ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിച്ചു . കുറച്ചു സമയയത്തെ നിശബ്തതക്കുശേഷം അവൾ തുടർന്നു ”ജോൺ ..ഞാൻ ഡ്രൈവ് ചെയ്യട്ടെ…പഴയപോലെ അല്ല..ഞാനിപ്പോ എക്സ്പെർട് ആണ്‌ ” ”വേണ്ട ” ”കുറെ നേരമായില്ലേ നീ ഡ്രൈവ് ചെയ്യുന്നു…ഇനി ഞാൻ ഓടിക്കാം …” ”എത്ര പറഞ്ഞാലും മനസ്സിലാവില്ലേ നിനക്ക് ..മനുഷ്യനെ ഇറിറ്റേറ്റ് ചെയ്യുന്നതിന് ഒരു പരിധി ഉണ്ട്‌ .മിണ്ടാതിരുന്നില്ലെങ്കിൽ ഞാൻ പിടിച്ചു പുറത്താക്കും ” അനുസരണയില്ലാത്ത ഏതാനും അശ്രുകണങ്ങൾ സാറയുടെ നീല നയനകളിൽനിന്നും ഉതിർന്നു വീണു.ജോൺ കാണാതിരിക്കാൻ അവൾ സൈഡിലേക്ക് മുഖം ചെരിച്ചു .എന്നാൽ അവളുടേ ഹൃദയം തകർത്തത് മറ്റൊന്നായിരുന്നു .താൻ കരയുന്നത് കണ്ടിട്ടും ജോണിന്റെ മുഖത്തുണ്ടായ നിസ്സംഗഭാവം .ഒരു വാക്ക് , ഒരു നോട്ടം കൊണ്ട് പോലും തന്നെ ആശ്വസിപ്പിക്കാൻ ജോൺ ശ്രമിച്ചില്ല .

പണ്ടൊക്കെ തന്റെ മുഖം ഒന്നു വാടിയാൽ പറന്നെത്തുമായിരുന്നു …അത് എവിടെക്കായലും …എന്നാൽ ഇപ്പൊ നോക്കു … അനുഭവങ്ങൾ ജീവിതത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് ജോൺ.ലോകത്തെ മുഴുവൻ ഒരു പോസിറ്റീവ് കണ്ണുകളിൽ കൂടി മാത്രം കണ്ടിരുന്ന വ്യക്തി ആയിരുന്നു… താൻ ഒരാൾ കാരണം ആണ്‌… ഇങ്ങനെ മാറിപ്പോയത് … സ്പീഡ് നൂറിനും അധികമാണ്.ACP ആയതിന്റെ അഹങ്കാരം ആണോ അതോ തന്നോടുള്ള ദേഷ്യം തീർക്കലാണോ … ചോദിക്കണം എന്തായാലും …സാറ ഉറപ്പിച്ചു . ”സാറിന്റെ പിണക്കം ഇതുവരെയും മാറിയില്ലേ …ദേ നോക്ക് … ഐ ആം സോറി …ഇതുവരെ ചെയ്തുകൂട്ടിയതിനും പറഞ്ഞതിനുമെല്ലാം റീയലി സോറി ..ഇനി എന്നോട്‌ വാശി കാണിക്കരുത് ..എനിക്കെന്റെ പഴയ ജോണിനെ തിരിച്ചു വേണം..എന്റെ മാത്രം ആയിട്ട് ….” ”നീ എന്താ എന്നെക്കുറിച്ചു വിചാരിക്കുന്നെ … നിനക്ക് ഇഷ്ടം ആണെന്ന് പറയുമ്പോൾ പുറകെ നടക്കാനും ഇഷ്ടം അല്ല എന്നു പറയുമ്പോൾ എല്ലാം മറക്കാനും ഞാൻ നിന്റെ കാവൽപ്പട്ടി ഒന്നും അല്ല .നീ ഇപ്പോൾ പറഞ്ഞില്ലേ പിണക്കം വേണ്ട എന്നു….സ്നേഹത്തിൽ നിന്നുണ്ടാവുന്ന സ്നേഹക്കൂടുതൽ ആണ്‌ ഈ പിണക്കം .

വർഷങ്ങൾക്കു മുമ്പേ അതൊക്കെ എന്റെ ജീവിതത്തിൽനിന്നും അകന്നു പൊയി. ഇത് പക.6 വർഷമായി ഊതിയൂതി എന്റെ ഉളളിൽ കൊണ്ട് നടന്ന തീക്കനൽ…അതാണ് നീ ..” ”ജോൺ എന്തൊക്കെയാ ഈ പറയുന്നേ…ഞാൻ ..” ” പറഞ്ഞു തീർന്നില്ല.ഏതായാലും ഒരു കാര്യം മനസിലാക്കാ …നിന്നോട് എനിക്ക് ഒരു മൊട്ടുസൂചിയുടെ അത്ര പോലും സ്നേഹം ഇല്ല. മറിച്ചു ദേഷ്യം ആണ്‌.അടങ്ങാത്ത കലി .നാട്ടുകാരുടെ മുമ്പിൽ എന്നെ അപഹാസ്യനാക്കിയതിന് ..അപമാനിച്ചതിന് ..വീട്ടുകാരുടെ സഹതാപം മടുത്തട്ടാ ഞാൻ ഇവിടെ നിന്നും സ്ഥലം മാറ്റം വാങ്ങി പോയത് ..എന്റെ ജീവിതം ഇത്രത്തോളം നശിപ്പിച്ച നിന്നോടുള്ള പ്രതികാരം ആണീ വിവാഹം. ഞാൻ അനുഭവിച്ച ഓരോ വേദനക്കും എണ്ണിയെണീ നിന്നെ കൊണ്ട് മറുപടി പറയിക്കും.” വന്യ മൃഗങ്ങളുടെ പോലെ ക്രുദ്ധമായിരുന്നു ജോണിന്റെ മുഖം . പ്രജ്ഞയറ്റവളെ പൊലെ സാറ ഇരുന്നു .ഇനിയെന്ത് എന്ന ചോദ്യം അവൾക്ക് മുമ്പിൽ വട്ടമിട്ട് പറന്നു .ഒന്നു പൊട്ടിക്കരയണം എന്നവൾക്കു തോന്നി .പക്ഷെ തൊണ്ടയനക്കാൻ പോലും അവൾ അശക്ത ആയിരുന്നു… തുടരും

Leave a Reply