രചന : അമ്മു
ശ്രുതി പ്ലീസ്… നീ ഇങ്ങനെ പിണങ്ങല്ലേ ഞാനെല്ലാം പറയാം…..തന്നെ കൂർപ്പിച്ച് നോക്കുന്ന ശ്രുതിയെ നോക്കി കൊണ്ടു അവൾ ദയനീയതയോടെ പറഞ്ഞു….പറയണം…. നീ എല്ലാം പറയണം…. അല്ലാതെ നമ്മൾ ഇന്നു ഇവിടെ നിന്നും തിരിച്ചു പോകുന്ന പ്രശ്നമില്ല… അതുകൊണ്ട് മര്യാദയ്ക്ക് പറഞ്ഞോ…..ശ്രുതി കുറച്ചു കൂടെ മുന്നോട്ടു ആഞ്ഞിരുന്നു കൊണ്ട് ചോദിച്ചു…..
അതു…. പിന്നെ ഞാൻ… ദേ പെണ്ണേ….. മര്യാദക്ക് പറഞ്ഞോ….. ഇല്ലെങ്കിൽ ഉണ്ടല്ലോ……
അവൾ വീണ്ടും ടെറർ ആയതും നന്ദു ഒരു ദീർഘ ശ്വാസം എടുത്തു കൊണ്ട് അവളുടെ നേരെ തിരിഞ്ഞു……അതു ശ്രുതി….. ഞാൻ എന്റെ നന്ദേട്ടനെകുറിച്ച്ആലോചിക്കുകആയിരുന്നു……..നന്ദേട്ടനോ….. ഏതു നന്ദേട്ടൻ…..അവൾ പറഞ്ഞത് ആരെയാണ് എന്ന് മനസ്സിലാവാതെ ശ്രുതി ചോദിച്ചു….അത്…. അതു എന്റെ ഭർത്താവ്….
Whaat…..ശ്രുതിയുടെ മുഖത്തു നോക്കാതെ നന്ദു തല കുനിച്ചു ഇരുന്നു കൊണ്ട് പറഞ്ഞതും ശ്രുതിയുടെ അലർച്ച അവിടെ ഉയർന്നു കേട്ടു…..
അയ്യോ എന്റെ ശ്രുതീ…. പതിയെ….ചുറ്റുമുളളവർ നോക്കുന്നത് കണ്ടതും നന്ദു വേഗം അവളെ പിടിച്ചു അവിടെ ഇരുത്തി…..നീ… നീ എന്താ നന്ദു പറഞ്ഞത്…. നിന്റെ ഭ… ഭ…. ഭർത്താവോ…..
നന്ദുവിനെ എന്റെ ഭർത്താവ് എന്ന പ്രയോഗത്തിൽ ശ്രുതി അക്ഷരാർഥത്തിൽ ഞെട്ടി പോയിരുന്നു….
അവൾ ഞെട്ടലോടെ ചോദിച്ചതും നന്ദു അതേ എന്ന രീതിയിൽ തലയാട്ടി…..അപ്പോൾ നിന്റെ കല്യാണം കഴിഞ്ഞത് ആയിരുന്നോ നന്ദു…. എന്നിട്ട് നീ എന്താ ഇതു വരെ എന്നോട് ഒന്നും പറയാതെ ഇരുന്നത്…….
അവളുടെ ചോദ്യത്തിൽ പരിഭവം നിറഞ്ഞിരുന്നു….
അത് ശ്രുതി….. ഞാൻ നിന്നോട് മനപ്പൂർവം പറയാഞ്ഞത് അല്ല…. എന്റെ സാഹചര്യം അങ്ങനെ ആയിരുന്നു….അവൾ ദയനീയമായ ശബ്ദത്തിൽ പറഞ്ഞു…എന്ത് സാഹചര്യം…അവൾ വിവാഹിത ആണെന്ന് പറയാൻ പറ്റാത്തത് ആയിട്ട് എന്ത് സാഹചര്യമാണ് അവൾക്കു ഉണ്ടായിരുന്നത് എന്നാണ് ശ്രുതിക്ക് അറിയേണ്ടിയിരുന്നത്…..
നന്ദു: അത് ശ്രുതീ…. ഞങ്ങളുടെ വിവാഹം ഞങ്ങളുടെ വീട്ടുകാർ എല്ലാവരും കൂടെ തീരുമാനിച്ചു ഉറപ്പിച്ച് നടത്തിയ ഒന്നല്ല….
ശ്രുതി: ഏഹ്…. അപ്പോൾ നിങ്ങൾ സ്നേഹിച്ച് കല്യാണം കഴിച്ചവർ ആണോ…..ശ്രുതി ചോദിച്ചതും അവൾ അല്ല എന്ന രീതിയിൽ തലയാട്ടി കാണിച്ചു കൊടുത്തു….ശ്രുതി: പിന്നെ…..അവൾ വീണ്ടും ചോദിച്ചതും നന്ദു തന്റെ ജീവിതത്തിൽ നടന്ന എല്ലാ കാര്യങ്ങളും അവളോട് തുറന്നു പറഞ്ഞു….എല്ലാം കേട്ട് കഴിഞ്ഞതും ശ്രുതി വിശ്വസിക്കാനാവാതെ അവളെ തന്നെ നോക്കി ഇരുന്നു പോയി….ഈ ചെറു പ്രായത്തിൽ നീ ഇത്ര മാത്രം അനുഭവിച്ചോ പെണ്ണേ…..ശ്രുതി അവളെ ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചതും അതിനു മറുപടി ആയി അവൾ ഒരു മങ്ങിയ പുഞ്ചിരി തിരികെ നൽകിയതേ ഉള്ളൂ…..
കുറച്ച് സമയം അവർ ഇരുവരും മൗനമായിരുന്നു….അപ്പോ ഈ ആനന്ദ് എന്ന ആളിനെ കുറിച്ച് നിനക്ക് വേറെ ഒന്നും അറിയില്ലേ…..അല്പ സമയത്തിനു ശേഷം തങ്ങളുടെ മൗനത്തെ ഭേദിച്ചു കൊണ്ട് ശ്രുതി തന്നെ അവളോട് ചോദിച്ചു…..
നന്ദു: പേര് ആനന്ദ് വർമ്മ എന്ന് മാത്രം അറിയാം….ശ്രുതി: അത്ര മാത്രം…….
നന്ദു: : മ്മ്….ശ്രുതി: ബെസ്റ്റ്….. നീയാടി ഉത്തമയായ ഭാര്യ….അവൾ നന്ദുവിനെ കളിയാക്കി കൊണ്ട് പറഞ്ഞു….നന്ദു കൂർപ്പിച്ചു നോക്കിയതും അവൾ ഒന്നു ഇളിച്ചു കാണിച്ചു കൊടുത്തു…..
നീ എന്നെ നോക്കി പേടിപ്പിച്ചിട്ടൊന്നും കാര്യം ഇല്ല….. നീ തന്നെ ഒന്നു ആലോചിച്ചു നോക്കിയേ……. അയാളുടെ പേര് അല്ലാതെ മറ്റൊന്നും നിനക്ക് അറിയില്ല…. അറ്റ്ലീസ്റ്റ് അയാളുടെ നാട് പോലും അയാൾ നിന്നോട് പറഞ്ഞിട്ടില്ല…… അപ്പോൾ പിന്നെ
എന്ത് വിശ്വസിച്ച നീ അയാളുടെ കൂടെ ഇങ്ങോട്ട് വന്നത്….അവൾ ഗൗരവത്തോടെ ചോദിച്ചത് കേട്ടു നന്ദു അവളുടെ മുഖത്തേക്ക് നോക്കി….അതൊന്നും എനിക്ക് അറിയില്ല ശ്രുതി…. എന്നോട് കൂടെ വരുന്നോ എന്ന് ചോദിച്ചു.. ഞാൻ വന്നു…. ആ സമയം എനിക്ക് അങ്ങനെയാ തോന്നിയത്… ചിലപ്പോൾ കഴുത്തിൽ കിടക്കുന്ന ഈ താലിയോടുള്ള വിശ്വാസം ആയിരിക്കും….. അല്ലെങ്കിൽ രണ്ടു ദിവസം കൂടെ ഉണ്ടായിട്ടും ഒരു നോട്ടം കൊണ്ട് പോലും ശല്യം ചെയ്യാത്ത വ്യക്തിയോടുളള ആദരവും ആകാം…….
നന്ദു പറഞ്ഞു നിർത്തിയതും ശ്രുതി ഒരു നിമിഷം അവളെ തന്നെ നോക്കി ഇരുന്നു….ഇതിനോടകം തന്നെ അവൾക്ക് മനസ്സിലായിരുന്നു നന്ദു ആനന്ദിനെ എത്ര മാത്രം വിശ്വസിക്കുന്നുണ്ട് എന്ന്……Ok…
അത് വിട്… ഇപ്പോൾ പിന്നെ എന്താ നിന്റെ പ്രശ്നം…. നിന്റെ കെട്ടിയോനു നിന്നോട് സ്നേഹമില്ല എന്നാണോ…..ശ്രുതി വീണ്ടും അവളോടായി ചോദിച്ചു….അറിയില്ലടാ…. എന്താണ് നന്ദേട്ടന്റെ മനസ്സിലെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല….. ചില സമയത്തെ നോട്ടവും ഭാവവും ഒക്കെ കാണുമ്പോൾ എന്നോട് അഗാധമായ പ്രണയമാണെന്ന് തോന്നി പോകും……. എന്നാൽ ചില സമയം ഞാൻ എന്ന ഒരു വ്യക്തിയെ ഇല്ലാത്ത പോലെ ഉള്ള പെരുമാറ്റം…… ഒന്നു ശ്രദ്ധിക്കുക കൂടെ ഇല്ല….. ഹൊ…. എല്ലാം കൂടെ ആകെ ഭ്രാന്ത് പിടിക്കുന്നു…..
അവൾ മേശയുടെ മേലെ കൈ മുട്ട് ഊന്നി തലയ്ക്ക് കൈ കൊടുത്തു കൊണ്ട് ഇരുന്നു…..എങ്കിൽ പിന്നെ നിനക്ക് നിന്റെ ഫീലിംഗ്സ് പുള്ളിയോട് തുറന്നു പറഞ്ഞൂടെ…..അവളുടെ അവസ്ഥ മനസ്സിലാക്കിയത് പോലെ ശ്രുതി ചോദിച്ചു…..
അതൊക്കെ ഞാൻ ഒരുപാട് ശ്രമിച്ചതാടാ…. ഓരോ തവണ പറയാൻ ചെല്ലുമ്പോഴും ഓരോ മുടക്കങ്ങൾ…. ഇന്നലെ തന്നെ കണ്ടില്ലേ…… എല്ലാം തുറന്നു സംസാരിക്കാമെന്ന് കരുതി കാത്തിരുന്നതാ…. അപ്പോഴാ ആ കുരിശിന്റെ ഫോൺ വിളി വന്നത്……
അവൾ പല്ലു ഞെരിച്ചു കൊണ്ട് ദേഷ്യത്തോടെ പറഞ്ഞതും…. ശ്രുതി അറിയാതെ ചിരിച്ചു പോയി…..എന്താടി…..അവളുടെ ചിരി കണ്ടു നന്ദു മുഖവും വീർപ്പിച്ചു കൊണ്ട് ചോദിച്ചു…..
ഒട്ടും കുശുമ്പ് ഇല്ലല്ലേ…..ചിരി കടിച്ചു പിടിച്ചു കൊണ്ട് ഒരു കുസൃതി ചിരിയോടെ ചോദിക്കുന്നവളെ നോക്കി നന്ദു ഒന്നു പുഞ്ചിരിച്ചു…..കുശുമ്പ് അല്ലടാ…. ഒരു പേടി…. ഒത്തിരി മോഹിച്ചു ആഗ്രഹിച്ചിട്ട് നഷ്ടപ്പെടുമോ എന്നുള്ള ഭയം…. ഇഷ്ടമില്ലാതെ എന്റെ കഴുത്തിൽ ഒരു താലി കെട്ടി എന്നൊരു ബന്ധം മാത്രമേ ഉള്ളൂ ഞങ്ങൾ തമ്മിൽ…..
അവൾ പേടിയും നിരാശയും കലർന്ന സ്വരത്തിൽ പറഞ്ഞു……ഇഷ്ടമായിട്ടു കെട്ടി…. ഇഷ്ടമല്ലാതെ കെട്ടി…. അങ്ങനെ ഒന്നിന് ഇവിടെ പ്രസക്തി ഇല്ല നന്ദു…. നിന്റെ കഴുത്തിൽ കിടക്കുന്ന ആനന്ദ് വർമ്മ കെട്ടിയ താലി…. അതിലാണ് കാര്യം…..ശ്രുതി പറഞ്ഞത് കേട്ട് അവൾ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാകാതെ നന്ദു അവളെ നോക്കി…..അതായത് പെണ്ണേ… ആനന്ദ് വർമ്മ എന്ന മനുഷ്യൻ അഗ്നിസാക്ഷിയായി കെട്ടിയ താലിയാണ് നിന്റെ കഴുത്തിൽ കിടക്കുന്നത്….. അതിന്റെ മുന്നിൽ ഈ പ്രിയയ്ക്ക് എന്നല്ല …. മറ്റൊന്നിനും പ്രസക്തിയില്ല പെണ്ണേ….. അതാണ് താലിയുടെ മഹത്വം….. അല്ലെങ്കിൽ തന്നെ നീ പോലും ഈ താലി കഴുത്തിൽ കിടക്കുന്നത് കൊണ്ടല്ലേ അദ്ദേഹത്തെ പ്രണയിച്ചു തുടങ്ങിയത്…. അല്ലായിരുന്നു എങ്കിൽ നിങ്ങൾ രണ്ടു പേരും എന്നേ രണ്ടു വഴിക്ക് പിരിഞ്ഞു പോകുമായിരുന്നു….
ശ്രുതി ഗൗരവത്തോടെ ചോദിച്ചതും നന്ദുവിന്റെ മനസ്സിലും അതേ ചിന്തകൾ തന്നെ ആയിരുന്നു…..ശ്രുതി പറഞ്ഞതു ശരിയാണ്….. ഈ താലി കഴുത്തിൽ കെട്ടിയത് കൊണ്ട് മാത്രമാണ് അദ്ദേഹം തന്നെ കൂടെ കൂട്ടിയത്…. താനും അദ്ദേഹത്തിന്റെ കൈ കൊണ്ടു കെട്ടിയ ഈ താലിയുടെ മേൽ ഉളള വിശ്വാസത്തിന്റെ പുറത്താണ് കൂടെ വരാൻ തയ്യാറായത്….. താനാദ്യം പ്രണയിച്ചതു പോലും ഈ താലിയെ ആണ്…..
അവൾ മനസ്സിൽ ചിന്തിച്ചു……
ആ ഓർമ്മയിൽ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു….അതുവരെ ഗ്ലൂമിയായിരുന്ന അവളുടെ മുഖത്തെ പ്രസാദം കണ്ടതും ശ്രുതിയുടെ മനസ്സും നിറഞ്ഞു…..എടാ എനിക്ക ഇപ്പോൾ തന്നെ എന്റെ നന്ദേട്ടനെ കാണാൻ തോന്നുന്നു…പെട്ടെന്ന് നന്ദു ചെയറിൽ നിന്നും ചാടി എഴുന്നേറ്റു കൊണ്ട് പറഞ്ഞതും ശ്രുതിയുടെ കണ്ണുകൾ മിഴിഞ്ഞു……
എന്താന്ന്…….അവൾ ഞെട്ടലോടെ നന്ദുവിനോട് ചോദിച്ചു……
പ്ലീസ് ശ്രുതി…… എനിക്ക് എന്റെ നന്ദേട്ടനെ കാണാൻ തോന്നുന്നു…… ഇനിയും ആനന്ദിന്റെ ഓഫീസ് ലക്ഷ്യമാക്കി പായുമ്പോൾ ശ്രുതിയുടെ കൂർപ്പിച്ച് ഉളള നോട്ടത്തെ ഒരു കുഞ്ഞു പുഞ്ചിരി കൊണ്ട് നേരിടുക ആയിരുന്നു നന്ദു ആ നിമിഷം……..
🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲
ഇതേ സമയം അമനുമായിട്ട് പ്രോജക്ടിന്റെ ഒരു പ്രധാനപ്പെട്ട ഡിസ്കഷനിൽ പങ്കെടുക്കുക ആയിരുന്നു ആനന്ദ്….. Then I will be here for only fifteen days…. so the work should be done within that time….. Ok….Ok sir…..
അമന്റെ ഉറച്ച വാക്കുകൾ കേട്ടു എല്ലാവരും ഒന്നു പകച്ചു എങ്കിലും പ്രോജക്ട് എല്ലാം ആൾമോസ്റ്റ് കംപ്ലീറ്റ് ആയതു കൊണ്ട് അവർ വേഗം തന്നെ അമന് ഉള്ള മറുപടി കൊടുത്തു……Ok…
John, Giri, Anand…ഇവർ മൂന്നു പേരും ഒഴികെ ബാക്കി ഉളളവർ പൊയ്ക്കോളൂ…..
അമൻ ഗൗരവത്തോടെ പറഞ്ഞതും ഇവർ മൂന്നു പേർ ഒഴികെ ഉള്ള പ്രോജക്ടിലെ മറ്റു മെമ്പേഴ്സ് എല്ലാവരും അപ്പോൾ തന്നെ പുറത്തേക്ക് ഇറങ്ങി…… അവർ പോയതും അമൻ ഹെഡ് റെസ്റ്റിലേക്ക് ചാരി ഇരുന്നു കൊണ്ട് മുന്നിൽ ഇട്ടിരുന്ന മറ്റൊരു ചെയറിലേക്ക് കാല് നീട്ടി വച്ചു….. അവന്റെ കൈകൾ ഹാന്റ് റെസ്റ്റിലേക്ക് അയച്ചു ഇട്ടിരുന്നു…..കണ്ണുകൾ മുറുകെ അടച്ചു വച്ചിരിക്കുന്ന അവന്റെ മുഖം ആകെ വലിഞ്ഞു മുറുകി ഇരിക്കുന്നു….. Aman… what’s next…..ജോണിന്റെ ചോദ്യം ആണ് അടച്ചു പിടിച്ചിരുന്ന അവന്റെ കണ്ണുകൾ തുറക്കാൻ പ്രേരിപ്പിച്ചത്…..
ഒരു നിമിഷം അവന്റെ മുഖത്തേക്ക് നോക്കിയ ആ മൂന്നു പേരും സ്തംഭിച്ചു ഇരുന്നു പോയി…. അവന്റെ നീല കണ്ണുകൾക്ക് ചുറ്റും പടർന്നു കയറിയ ചുവപ്പ് രാശി ജോണിലും ഗിരിയിലും ഒരു നിമിഷം ആ പഴയ അമനെ തുറന്നു കാട്ടി…..Aman… Relax….ജോണിന്റെ വാക്കുകൾ കേട്ടതും അവൻ ഒന്നു കണ്ണുകൾ അടച്ചു തുറന്നു……മ്ഹ്… എല്ലാം പ്ലാൻ ചെയ്തത് പോലെ തന്നെ നടക്കണം…. ഇതോട് കൂടി അവന്റെ സാമ്രാജ്യം തകർന്നു അടിയണം…..
പകയോടെ അവൻ മുരണ്ടതും ജോണിന്റെയും ഗിരിയുടെയും കണ്ണിലും അതേ പക തെളിഞ്ഞു വന്നു….. ഏതോ ഒരു ഓർമ്മയിൽ ആനന്ദിന്റെ കണ്ണുകളിൽ ദേഷ്യം ഇരച്ചു കയറി….. വർദ്ധിച്ചു വന്ന ദേഷ്യം നിയന്ത്രിക്കാൻ എന്നത് പോലെ അവൻ മുഷ്ടി ചുരുട്ടി പിടിച്ചു ഇരുന്നു…….
🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲
സ്ഥലം കണ്ടിട്ട് ഇതു തന്നെ ആണെന്ന് തോന്നുന്നു…..S D S ഇന്റസ്ട്രീസിന്റെ ഗേറ്റിന് മുന്നിൽ ഓട്ടോ നിർത്തിയതും അതിൽ നിന്നും ഇറങ്ങി കൊണ്ടു ശ്രുതി പറഞ്ഞു….. ഇതു തന്നെയാ…. നീ വാ…..ഓട്ടോയ്ക്കു കാശ് കൊടുത്ത ശേഷം നന്ദു ശ്രുതിയുടെ കൈയും പിടിച്ചു കൊണ്ട് അകത്തേക്ക് നടന്നു….. ഗേറ്റിന് അടുത്തു നിന്ന സെക്യൂരിറ്റിയോട് ഇന്റർവ്യൂന് വന്നത് ആണെന്ന് കളളം പറഞ്ഞു കൊണ്ട് അവർ കമ്പനിയുടെ മെയിൻ എൻഡ്രൻസിലേക്ക് നടന്നു…..
അവിടെ അവളെ കാത്തിരിക്കുന്നത് എന്താണെന്ന് അറിയാതെ……
(തുടരും)
🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲
എല്ലാവരും മറക്കാതെ അഭിപ്രായം പറയണേ…..