June 14, 2025

ഇളം തെന്നൽ പോലെ : ഭാഗം 10

രചന – ലക്ഷ്മി ലച്ചു

ഒരുപാട് കരഞ്ഞത് കൊണ്ടാകാം നല്ല ഒരു പനി എന്നെ അങ്ങു പിടി കുടി.

എന്റെ നല്ല നീണ്ട മുക്ക് ഇപ്പോൾ നല്ല പഴുത്തു തുടുത്ത തക്കാളി പഴം പോലെ വീർത്തു. അത്രക്ക്‌ മുക്ക് ഒലിപ്പ്.പോരാത്തതിന് ചുമയും തുമ്മലും.

രാഗിണിആന്റിയും എപ്പോഴും വരുംസുഖ വിവരം തിരക്കാൻ

രണ്ടു ദിവസം ആയി വീടിനു പുറത്തു ഇറങ്ങിയട്ടു. പിന്നെ എന്റെ മഹിയേട്ടൻ. സോറി ഇപ്പോൾ എന്റെ അല്ലല്ലോ. ആ പുള്ളിക്കാരൻ പോയിട്ടു ഇപ്പോൾ രണ്ടു ദിവസം ആയിട്ടൊ.

കോളേജിലെ നോട്സ് ഒക്കെ ആമി വന്നിരുന്നു എഴുതി തരും.പാവം ഇപ്പോൾ എന്നെക്കാൾ ഫീൽ അവൾക്കാണ്.

ഇപ്പോൾ അവൾക്കു ആ പുള്ളിക്കാരന്റെ പേര് കേൾക്കുന്നതു കലിപ്പാണ്. ചതിയൻ എന്നാണ് അവൾ ഇടക്ക് അയാളെ പറയാറ്

അയാളെ ഓർക്കുമ്പോൾ എന്റെ ഈ കണ്ണുകൾ ഇറാൻ അണിയറുണ്ട്. എത്ര കരയിലും എന്നു കരുതിയാലും കണ്ണുകൾ ചതിക്കും

നമ്മുടെ ശരീരത്തിൽ ഒട്ടും അനുസരണ ഇല്ലാത്തതും നമ്മളെ ചതിക്കുന്നതും ആയ ഒരേ ഒരു അവയവം എന്താണ് എന്ന് നിങ്ങൾക്ക് അറിയാമോ.? അതു നമ്മുടെ കണ്ണുകൾ ആണ്.

ഇനി ഞാൻ കരയില്ലട്ടോ. എന്താണ് എന്ന് അറിയേണ്ടേ. ഇന്ന് എന്റെ പപ്പ വരുവ.എന്റെ സ്വീറ്റ് ഡഡ്.

നാളെ എന്റെ പിറന്നാൾ ആണ്. അതാ പപ്പ വരുന്നത്.
ഇത്തവണ പിറന്നാൾ ഗംഭീരമായി നടത്താൻ ആണ് പപ്പയുടെ പ്ലാൻ. എല്ലാം പപ്പ ജോലിസ്ഥലത്ത് നിന്നു ഒരു ഫോൺ കാൾ കൊണ്ട് ഒക്കെ ആക്കി കഴിഞ്ഞിരിക്കുന്നു.

ഈ ദിവസം ഞാനും മറന്നു പോയിരുന്നു മമ്മി പറഞ്ഞപ്പോൾ ആണ് ഓർത്തത്. സാധാരണ എന്റെ എല്ലാ പിറന്നാളിനും പപ്പ എന്റെ അടുത്തു ഉണ്ടാകാറുണ്ട്.

പപ്പ വരുന്നതിന്റെ പുറകെ രുദ്ധരേട്ടനും വരുന്നുണ്ട്.നീണ്ട രണ്ടു വർഷത്തിന് ശേഷം വീണ്ടും നാട്ടില്ലേക്കു.

ഈ ഒരു നിമിഷത്തിനു വേണ്ടി ഞാൻ അന്ന് മഹിയേട്ടന്റെ സോറി ആ പുള്ളിയുടെ നെഞ്ചിൽ തലചയിച്ചപ്പോൾ കൊതിച്ചിരുന്നു. എന്റെ ഈ ഇഷ്ടം അവരോടു പറയാൻ ആയിട്ടു. എന്നാൽ എന്നെ അയാൾ ചതിച്ചില്ലേ.

ഈ ഒരു പാർട്ടിക്ക് വേണ്ടി ഞാൻ എന്റെ സങ്കടം ഒക്കെ മാറ്റി വെക്കുവാണ്. എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി കുറച്ചു സമയത്തേക്ക് എല്ലാം മറക്കാം എന്നു ഞാനും കരുതി.

അപ്പോഴേക്കും മമ്മിയുടെ കാർ ഗേറ്റ് കടന്നു അകത്തേക്കു വന്നു. എന്നാൽ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങിയത് പപ്പ ആയിരുന്നു.

ആയോ മറന്നു പോയി ഒരു കാര്യം പറയാൻ. മമ്മി പപ്പയെ പിക് ചെയ്യാൻ വേണ്ടി പോയതായിരുന്നു.

( അതാണ് ഞാൻ ആദ്യം പറയാൻ ഇരുന്നത് എന്നാൽ മറന്നു പോയി.)

പപ്പയെ കണ്ട പാടെ ഞാൻ ഓടി ചെന്നു കെട്ടി പിടിച്ചു കുറച്ചു നേരം അങ്ങനെ നിന്നു.

ഒന്നു പൊട്ടികരയാൻ ഞാൻ കൊതിച്ചു. എന്നാൽ അതു പപ്പക്കും മമ്മിക്കും വേദന ഉണ്ടാകും എന്ന് അറിയാവുന്നത് കൊണ്ടു എന്റെ ചങ്കിൽ ഞാൻ അതിനെ ഒളിപ്പിച്ചു വച്ചു.

ഓ മതി കുറച്ചു നേരം ആയി കെട്ടിപിടിച്ചു നിൽക്കാൻ തുടങ്ങിയിട്ട് ഇനി ഇതു മതിയാക്കാം.
ഇപ്പോൾ എന്നെ മൈൻഡ് ഇല്ല അല്ലെ.?

കാറിന്റെ ടിക്കിയിൽ നിന്നും പപ്പയുടെ പെട്ടി എടുത്തു പുറത്തു വയ്ക്കുന്ന കൂട്ടത്തിൽ മമ്മി ഞാകളോട് ആയി പരിഭവം പറഞ്ഞു.

അയോടാ അപ്പോഴേക്കും പിണങ്ങിയോ….?

അതും പറഞ്ഞു പപ്പ മമ്മിയുടെ അടുത്തായി ചെന്നു ചെവിയിൽ എന്തോ ഒരു സ്വകാര്യം പറഞ്ഞു. അപ്പോൾ മമ്മിയുടെ മുഖം നാണത്താൽ ചുമന്നു തുടുത്ത് ഞാൻ കണ്ടു.

അപ്പോഴേ ഞാൻ എന്റെ മുഖം വെട്ടിച്ചു കളഞ്ഞു. ഞാൻ ആയിട്ടു എന്തിനാ അവരുടെ സ്വർഗതില്ലേ കട്ടുറുമ്പ് ആകുന്നത്.

ടാ അനുട്ടാ നീ എന്തു ആലോചിച്ചു നിൽകുവാണ് വാ….

അതും പറഞ്ഞു പപ്പ എന്നെ അകത്തേക്കു കൊണ്ടു പോയി

ഞാൻ നേരെ അടുക്കളയിൽ കയറി പപ്പക്ക് മമ്മിക്കും ഓരോ കപ്പുചായ ഇട്ടു കൊണ്ടു വന്നു കൊടുത്തു.

ഞാൻ ഒന്ന് കുളിച്ചട്ടു വരാം. വല്ലാത്ത ശിണം. എന്തേലും കഴിക്കാൻ എടുത്തു വെക്കു

അതും പറഞ്ഞു പപ്പ റൂമിൽ കയറി.

അപ്പോഴേക്കും ഞാനും മമ്മിയും അടുക്കളയിൽ കയറി ചെറിയ ഒരു പാചകം നടത്തി

പപ്പക്ക് ഒത്തിരി ഇഷ്ടം ഉള്ള മാമ്പഴ പുളിശ്ശേരിയും തേങ്ങാ അരച്ച ചമ്മന്തിയും റെഡി ആക്കി.മാങ്ങാഅച്ചാർ വീട്ടിൽ ഉണ്ടായിരുന്നു.

അപ്പോഴേക്കും പപ്പ കുളി കഴിഞ്ഞു വന്നു.

ഞങ്ങൾ മൂന്നുപേരും ഒരുമിച്ചു ഇരുന്നു ആഹാരം കഴിച്ചു. 2 ദിവസത്തിനു ശേഷം ഇന്നാണ് ഇത്ര രുചിയോടെ ആഹാരം കഴിക്കുന്നത്. പനി ആയതു കൊണ്ട് മൂന്നു നേരവും കഞ്ഞി ആയിരുന്നു എനിക്കു.

ഇന്ന് വയറും മനസും നിറഞ്ഞു ആഹാരം കഴിച്ചു ഞാൻ.

കുറച്ചു നേരത്തേക്ക് ഞാൻ എന്റെ സങ്കടം തന്നെ മറന്നു പോയി

അനുട്ടാ…….

എന്താ പപ്പാ…….?

ദാ ഇതു മോൾക്ക്‌ ആണ്. ഇതു ഇട്ടു വേണം നാളെ അമ്പലത്തിൽ തൊഴാൻ പോകാൻ.

അതു പറഞ്ഞു പപ്പ എനിക്കു ഒരു കവർ എടുത്തു തന്നു.

ആകാംഷയോടെ ഞാൻ അതു തുറന്നു നോക്കി. അതിൽ ഒരു ജോഡി ധവാണി ആയിരുന്നു. ഇളം വൈലറ്റിൽ സ്റ്റോണ് വർക് ചെയ്തതു

താങ്ക്സ് പപ്പ.

അതും പറഞ്ഞു ഞാൻ പപ്പക്കു ഒരു ഉമ്മ കൊടുത്തു.

ഇതു വെറും സാമ്പിൾ അല്ലെടാ.നാളെ ആവട്ടെ നമ്മുക്ക് പൊളിക്കാന്നെ.

ഞങ്ങളുടെ സ്നേഹം കണ്ടിട്ടു മമ്മി അസൂയ കൊണ്ട് ചുണ്ട് ഒരു വശത്തേക്ക് കോട്ടി.

ഓ ഇനി ഉമ്മ തന്നില്ല എന്നു പറഞ്ഞു സെന്റി അകണ്ട

ഞാൻ മമ്മിക്കും കെട്ടി പിടിച്ചു ഒരു ഉമ്മ കൊടുത്തു.

എന്താ മതിയോ.

ഒരു കള്ള ചിരിയോടെ മമ്മി തലയാട്ടി.

പപ്പ എന്റെ അടുത്തേക്ക് വന്നു. എനിക്കു കവിളിൽ ഒരു ഉമ്മ തന്നു.

ഞാൻ പപ്പയെ ചുറ്റി പിടിച്ചു നിന്നു

മോൾക്ക് കൊടുത്തു നിനക്കു തന്നില്ല എന്ന പരാതി വേണ്ടാ .

എന്നു പറഞ്ഞു പപ്പ മമ്മിക്കു ആ സമ്മാനം കൊടുക്കാൻ ആഞ്ഞതും മമ്മി പപ്പയെ തള്ളി ബെഡിലിട്ടു.

നാണം ഇല്ലാത്ത മനുഷ്യൻ.

അവരുടെ റോമന്റിക്ക് കണ്ടപ്പോഴേ ഞാൻ പയ്യേ അവിടുന്നു സൂട്ട് ആയി.

വാതിൽ ചാരി പുറത്തേക്കു ഇറങ്ങി. നമ്മൾ എന്തിനാ ചുമ്മാ രസകൊല്ലി ആകുന്നത്.

പുറമേ ചിരിക്കുന്നെങ്കിലും എന്റെ ചങ്ക് നീറുന്നത് ആരും അറിയുന്നില്ലല്ലോ ആമി ഒഴികെ. അതു ഓർത്തപ്പോൾ എന്റെ കണ്ണുകൾ എന്നെ ചതിച്ചു.

വൈകിട്ടു ആമി വിട്ടില്ലെക്കു വന്നുനോട്സും ആയി.

ആ ആരിത് ആമിയോ…..

അങ്കിൾ എപ്പോൾ വന്നു. ….?

ഞാൻ വന്നിട്ടു ഒത്തിരി വർഷം ആയി.

അയോടാ തമാശ. ഇതൊക്കെ പഴഞ്ചൻ ആണ്. പുതിയത് വല്ലോം പറ അങ്കിൾ.

ഞാനും പഴഞ്ചൻ അല്ലേ പിന്നെന്താ.?
ഞാൻ ഉച്ചക്ക് മുമ്പ് വന്നു.

ആമി …..ഇങ്ങു കയറി വാടി.

ആ ബിർത്ഡേക്കാരി……

കോപ്പ് നീ വാ

അതും പറഞ്ഞു ഞാൻ ആമിയെ എന്റെ റൂമിലേക്ക്‌ കൊണ്ട് പോയി.

ആമി മഹിയേട്ടൻ കുടി ഉണ്ടായിരുന്നെങ്കിൽ നാളെ.

നിനക്കു എന്താ അനു വട്ടാണോ.? നിന്നെ ചതിച്ചട്ടുപോയി .എന്നിട്ടും നിനക്കു അയാളെ ഇപ്പോഴും വെറുക്കാൻ ആയിട്ടില്ല എങ്കിൽ നിന്റെ മനസ്സ് വലുതാണ് അനു. അതു അയാൾ മനസിലാക്കില്ലല്ലോ.

ആ പിന്നെ നിന്നെ രോഹിത് തിരക്കി.
എന്നും വരും നിന്നെ തിരക്കി പാവം.

പാവം ആണെങ്കിൽ നീ അങ്ങു കെട്ടിക്കോ.

ആ ഞാൻ കെട്ടുംഎന്താ.? മഹിയേട്ടനെ കണക്കു ചതിക്കില്ല എന്നു ഉറപ്പാണ്. അവൻ നിന്റെ പുറകെ നടക്കാൻ തുടങ്ങിയിട്ട് രണ്ടു കൊല്ലം ആയി. ഇപ്പോഴും നീ എന്നു പറഞ്ഞാൽ അവൻ ചക്കാനും റെഡി ആണ്. അവനെ പൊലെ ഒരു ഒരുത്തൻ ആണ് ഒരു പെണ്ണിന്റെ അഹങ്കാരം കേട്ടോടി.

ഓ ആയിക്കോട്ടെ മോളു ഇപ്പോൾ എനിക്കു എഴുതി താ.

അയാടി പറച്ചിലു കേട്ടാൽ തോന്നും നിന്റെ വേലക്കാരി ആണ് ഞാൻ എന്നു.

വേലക്കാരി അല്ല എന്റെ ബെസ്റ്റ് ആണ്

ഇന്നാ എഴുതി തീർന്നു. ഇനി ഞാൻ ഇറങ്ങാട്ടെ.

ഞാനും ആമിയും താഴെക്കു ചെന്നപ്പോൾ
മമ്മിയും പപ്പയും ചായ കുടിക്കുവായിരുന്നു.

രണ്ടാളും വാ. ചായ കുടിക്കാം.

അപ്പോഴേക്കും ഞങ്ങൾക്കു മമ്മി രണ്ടു കപ്പുകളിലായി ചായ പകർന്നു കഴിഞ്ഞിരുന്നു.

എന്നാൽ നിങ്ങൾ കുടിക്

എന്നു പറഞ്ഞു പപ്പ റൂമിലേക്ക്‌ പോയി.

തിരികെ വന്നപ്പോൾ പപ്പടെ കൈയ്യിൽ ഒരു കവർ ഉണ്ടായിരുന്നു.

ഇന്നാ ആമി ഇതു
ആമിക്കു വേണ്ടി വാങ്ങിയത് ആണ് .

അതും പറഞ്ഞു ആ കവർ അവൾക്കു നേരെ നീട്ടി.

നിന്റെ അച്ഛൻ അടുത്തു വരും എന്ന് പറഞ്ഞല്ലോ.

അറിയില്ല അങ്കിളേ. എങ്കിലും ദാ ഈ കവറിനു താങ്ക്സ് ഉണ്ട്ട്ടോ.

ഓ ആയിക്കോട്ടെ.

രാത്രി നേരത്തെ ഞങ്ങൾ എല്ലാവരും കിടന്നു .രാവില്ലേ എഴുന്നേറ്റു അമ്പലത്തിൽ പോകാൻ ഉള്ളതാണ്.

രാവില്ലേ എഴുന്നേറ്റു പപ്പ തന്ന ധവാണി ഉടുത്തു നന്നായി ഒരുങ്ങി താഴേക്കു ചെന്നു. എന്നെയും കാത്തു പപ്പയും മമ്മിയും താഴെ നിൽപ്പുണ്ടായിരുന്നു.

ഇതു എന്താ ഏട്ടാ നമ്മുടെ കാവില്ലമ്മ എഴുന്നള്ളി വന്നതാണോ.?

ദേ മമ്മി ചുമ്മാ വാരല്ലേ എനിക്കു ദേഷ്യം വരുമേ.

അതേടി എന്റെ മോൾ കാവില്ലമ്മ ആണ്.അതിനു എന്താ.

പപ്പ………….

അവൾക്കു വട്ടാണ് മോൾ വാ.

അതും പറഞ്ഞു ഞങ്ങൾ പുറത്തേക്കു ഇറങ്ങി

അമ്പലത്തിൽ പോയി മനസുരുകി പ്രാർത്ഥിച്ചു.

മഹിയേട്ടൻ എന്നെ ചതിച്ച കാര്യം ഒന്നും ദേവിയോട് ഞാൻ പറഞ്ഞില്ല.

ഞാൻ കരഞ്ഞു പ്രാർത്ഥിച്ചാൽ ചിലപ്പോൾ കാവില്ലമ്മ മഹിയേട്ടനോട് ദേഷ്യ പെട്ടല്ലോ എന്നു ഓർത്തു ഒന്നും തന്നെ പറഞ്ഞില്ല.

എല്ലാർക്കും നല്ലതു വരാൻ പ്രാർത്ഥിച്ചു.

ആർചനയും നടത്തി വിട്ടില്ലേക് തിരിച്ചു.

ആമിയുടെ വീട് എത്തിയപ്പോഴേ ഞാൻ കാർ നിറുത്തി അവിടെ ഇറങ്ങി .ആമിയുടെ വീട്ടിലേക്കു പോയി.

അകത്തേക്കു കയറിയപ്പോൾ തന്നെ അമല്ലേട്ടനെ കണ്ടു.

ആരിത് ബിർത്ഡേക്കാരിയോ.?

മെനി മോർ ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ

താങ്ക്സ് അമല്ലെട്ടാ. ആമിയും ആന്റിയും എവിടെ .

അമ്മ അമ്പലത്തിൽ പോയി. ആമി അകത്തുണ്ട്. ചെല്ലു ഞാൻ ഒന്ന് പുറത്തു പോയിട്ടു വരാം.

ജോബ് ഇല്ലേ.

ഉണ്ട് പോകണം സമയം ആയില്ലല്ലോ.

വൈകിട്ടു അങ്ങു വന്നേക്കണം പറഞ്ഞേക്കാം.

ഓ ആയി കോട്ടെ.

ആമി…….

ടാ ഞാൻ ബാത്‌റൂമിൽ ആണ്. ഇപ്പോൾ വരാം നീ അവിടെ നിൽക്കു ഒരു കാര്യം പറയാൻ ഉണ്ട്.

ആ ഞാൻ ഇവിടെ നിൽക്കാടാ.

ഞാൻ പയ്യേ. മഹിയേട്ടന്റെ റൂമിന്റെ അടുത്തേക്ക് ചെന്നു. എന്തോ പെട്ടെന്ന് എന്റെ കണ്ണു നിറഞ്ഞു

പെട്ടെന്ന് ആണ് ആ വാതിൽ എന്റെ മുന്നിൽ തുറന്നതു.

( തുടരും )

Leave a Reply