May 12, 2025

ഈറൻ നിലാവ് : അവസാന ഭാഗം

രചന – അല്ലു

ഒരു വർഷത്തിനുശേഷം…

പ്രവീണും കുടുംബവും നാട്ടിൽ ലീവിന്
വരുന്നതനുസരിച്ചാണ്.. മീര കൂട്ടുകാരുമായുള്ള ഒത്തുചേരൽ ഏർപ്പാടാക്കിയിരിക്കുന്നത്..

ശനിയാഴ്ച ദിവസമായിരുന്നതിനാൽ..
നന്ദനം ടെക്സ്റ്റൈൽസിൽ നല്ല തിരക്കായിരുന്നു….
ആ തിരക്കിനിടയിലും കൂട്ടുകാരുമായുള്ള
ഒത്തുചേരലിനായി ബുക്ക്‌ ചെയ്തിരുന്ന
കായലോരം ബാക്ക് വാട്ടേഴ്സിലേക്ക് വിളിച്ചു
കാര്യങ്ങൾ ഒന്നുകൂടി പറഞ്ഞുറപ്പിച്ചു…
അന്നത്തെ ഭക്ഷണമുൾപ്പടെയാണ്
ഏർപ്പാടാക്കിയിരിക്കുന്നത്…

ആ കാളിനുശേഷം..
അവൾ ശ്യാമിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു…
ശ്യാം ഡ്രൈവിംഗിലായിരുന്നു..
അവന്റെ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടു…
ഫോണെടുത്തു നോക്കി… മീരയുടെ കാൾ…
അവൻ കാർ റോഡിന് ഒരുവശത്തേക്കു
ഒതുക്കിനിർത്തിയശേഷം… കാൾ എടുത്തു..
ഹലോ… ശ്യാം…
ഹായ്… മീരാ..പറയൂ…
ശ്യാം നാളെ രാവിലെ തന്നെയെത്തില്ലേ..??
അവൾ ചോദിച്ചു…. എന്റെ മറ്റുകൂട്ടുകാർരെല്ലാവരും… രാവിലെ
ഒൻപതുമണിക്കുമുൻപായെത്തും…
നമ്മുക്ക് ഒത്തുകൂടുവാൻ ഹൗസ്ബോട്ട്
അറേഞ്ച് ചെയ്തിട്ടുണ്ട്..
രാവിലെ ഒൻപതുമണിമുതൽ വൈകിട്ട്
അഞ്ചുമണിവരെയാണ് അവർ നമുക്ക്
സമയം അനുവദിച്ചിരിക്കുന്നത്….
ശ്യാം രാവിലെയെത്തില്ലേ… അവൾ ചോദിച്ചു..
ഞാൻ എത്തുന്ന കാര്യം തീർത്തു പറയാൻ കഴിയില്ല…
എന്താ ശ്യാം പെട്ടെന്നൊരു മാറ്റം..
ഞാൻ നേരത്തെ തന്നെ അറിയിച്ചിരുന്നതാണല്ലോ….??
പിന്നെ ഇപ്പോൾ എന്താണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്…
എന്താ കാര്യമെന്ന് മീരക്ക് അറിയില്ല.
അല്ലേ…???
അവന്റെ ചോദ്യത്തിന് അവൾക്ക്
മറുപടിയൊന്നും തന്നെ ഉണ്ടായിരുന്നില്ല…
മീരാ… എനിക്ക് നിന്നെ ഇഷ്ടമാണെന്ന്
പറഞ്ഞിട്ട് നീയെനിക്കൊരു മറുപടിയും
തന്നില്ല.. എനിക്ക് വിവാഹമേ വേണ്ട
എന്ന് വിചാരിച്ച വ്യക്തിയാണ് ഞാൻ…
നിന്നെ കണ്ടുമുട്ടിയ നാൾ മുതൽ
ഞാനും വിവാഹജീവിതം സ്വപ്നം
കണ്ടുതുടങ്ങി… നിന്നെ ആഗ്രഹിച്ചത്
തെറ്റാണോ എന്നെനിക്കറിയില്ല പക്ഷെ
ഒന്നറിയാം…. നിന്നെയിനിക്ക് ഒരുപാട്
ഇഷ്ടമാണ്…
*************—***–***********
ട്രീറ്റ്മെന്റ് സെന്ററിൽ ഇരുവരുടെയും കണ്ടുമുട്ടലിനു ശേഷവും അവരുടെ
സൗഹൃദംവളർന്നിരുന്നു…
എപ്പോഴൊക്കയോ അവരുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുമോ എന്നുപോലും മീര ഭയപ്പെട്ടിരുന്നു…
അവൾ ഭയപ്പെട്ടത്.പോലെ തന്നെ ശ്യാം അയാളുടെ ഇഷ്ടം തുറന്ന് പറയുകയും ചെയ്തു…മീരയ്ക്കും അയാളോട് ഒരു പ്രേത്യക ഇഷ്ടം തോന്നിയിരുന്നതിനാൽ ഇഷ്ടം നിരസിക്കാനോ… അയാളോട് ഇഷ്ടം തുറന്നു പറയുവാനോ അവൾക്ക് കഴിഞ്ഞിരുന്നില്ല…
***************************
ശ്യാമിന്റെ ചോദ്യത്തിന് മറുപടി നൽകാതെ മീര അല്പനേരം മൗനമായി നിന്നപ്പോൾ…
ശ്യാം അവളോട്‌ പറഞ്ഞു… ഞാൻ
വരുന്ന കാര്യം ഇപ്പോൾ ഉറപ്പ് പറയാൻ
കഴിയില്ല… എങ്കിലും ഞാൻ ശ്രെമിക്കാം…
അവൻ പറഞ്ഞു…

പരസ്പരം അവരുടെ തിരക്കുകൾ പറഞ്ഞു കാൾ അവസാനിപ്പിക്കുമ്പോഴും അവളുടെ
മനസ്സിൽ എന്തോ നഷ്ടബോധം തോന്നിത്തുടങ്ങിയിരുന്നു…

ആ കാൾ കട്ട്‌ ആയതിന് പിന്നാലെ
അവളുടെ ഫോൺ റിംഗ് ചെയ്യുന്നത്
കണ്ട്.. അവൾ കാൾ അറ്റൻഡ് ചെയ്തു..
പ്രവീണിന്റെ കോൾ ആയിരുന്നു അത്..
അവൻ ഒത്തുകൂടലിനെ പറ്റി കൂടുതൽ
വിവരങ്ങൾ അറിയുന്നതിന് വേണ്ടിയാണ് മീരയെ കോൺടാക്ട് ചെയ്തത്…. മീരയോട് സംസാരിക്കുമ്പോഴും…അവൾക്ക് എന്തോ വിഷമം ഉള്ളിൽ ഉള്ളതായി അവന് തോന്നി…
എന്തുപറ്റി.. മീരാ…
നിനക്ക് മനസ്സിന് വിഷമം ഉള്ളതുപോലെ
എനിക്ക് ഫീൽ ചെയ്യുന്നു…
ശ്യാം നാളത്തെ ഒത്തുകൂടലിൽ പങ്കെടുക്കാൻ സാധ്യത വളരെ കുറവാണെന്ന് അവൾ വിഷമത്തോടെ
പ്രവീണിനെ അറിയിക്കുന്നു….
നീ… വിഷമിക്കാതെ മീരാ…
ശ്യാമിന്റെ കോൺടാക്ട് നമ്പർ നീ
എനിക്ക് സെന്റ് ചെയ്യൂ..
ഞാൻ ശ്യാമിനെ വിളിച്ച് സംസാരിക്കാം…
അവൻ… മീരയെ ആശ്വസിപ്പിച്ചു…

മീര നൽകിയ കോൺടാക്ട് നമ്പറിൽ
പ്രവീൺ ശ്യാമിനെ വിളിക്കുന്നു..
അവരുടെ സംസാരത്തിനിടയിൽ
ശ്യാം.. മീരയെ ഇഷ്ടമാണെന്ന്
പ്രവീണിന് മനസ്സിലായി… പ്രവീൺ
ശ്യാമിനെ കുറിച്ചുള്ള വിവരങ്ങൾ
എല്ലാം ചോദിച്ചു മനസ്സിലാക്കി…

ശ്യാം…. നാളെ തീർച്ചയായും ഒത്തുകൂടലിൽ പങ്കുചേരണം. ശ്യാമിന്റെ
ആഗ്രഹം ഞങ്ങൾ നിറവേറ്റിത്തരും…
ഇയാൾക്ക് എന്നെ വിശ്വസിക്കാം…..
ശ്യാം… അവന്റെ വാക്കുകൾക്ക്
സമ്മതം മൂളി…

മീരയോട്… ശ്യാമിന് തോന്നിയ ഇഷ്ടത്തെ
കുറിച്ച് പ്രവീൺ സാജനോടും റസിയയോടും പറഞ്ഞപ്പോൾ അവർക്കും പ്രവീണിന്റെ
അതേ അഭിപ്രായം തന്നെയായിരുന്നു….

*****************************
മീരയുടെ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ചോർത്ത്… അവളുടെ
അച്ഛൻ മാധവന് വലിയ വിഷമമായിരുന്നു…ഒരു ദിവസം രാത്രിയിൽ…ബാത്റൂമിലേക്ക് പോകുവാൻ എഴുന്നേറ്റതും..പൊടുന്നനെ മാധവൻ കുഴഞ്ഞുവീണു…
വേഗം തന്നെ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു..
അച്ഛന് സ്ട്രോക്ക് ആണെന്ന വിവരമറിഞ്ഞതും അവൾ ആകെ വിഷമത്തിലായി…
മീര…അവളുടെ ദുഃഖം ഉള്ളിലൊതുക്കി…
താൻ വിഷമിച്ചാൽ അമ്മയും തകർന്നുപോകും… അച്ഛനെ ശുശ്രൂഷിക്കണം..മക്കളെ നോക്കണം… അച്ഛന്റെ ബിസിനസ് നടത്തിക്കൊണ്ടു പോകണം…. അവൾ ജീവിതത്തോട് പൊരുതിനിൽക്കാൻ തന്നെ തീരുമാനിച്ചു…ആ സംഭവം അവളുടെ ജീവിതത്തെ മാറ്റിമറിച്ചു…
ഇന്ന് അവൾ നല്ല തിരക്കിലാണ്…
മക്കളാണ് അവളുടെ ലോകം…
സമയം ലഭിക്കുന്നതിനനുസരിച്ച് കൂട്ടുകാരുടെ സുഖവിവരങ്ങൾ അന്വേഷിച്ചിരുന്നു…ശ്യാമുമായുള്ള
അവളുടെ സൗഹൃദം അവളെ
എഴുത്തിലേക്ക് വഴിതിരിച്ചു…

******************
ഒത്തുചേരൽ ദിവസം…

മീരയും സാജനും യാത്ര പോയ അതേ
സ്ഥാലത്തേക്കാണ് അവൾ യാത്ര ഏർപ്പാടാക്കിയിരിക്കുന്നത്…
ബണ്ട് റോഡ് കഴിഞ്ഞ്… ഒരു വലിയ പാലം അതിന് താഴെയായിട്ടാണ്…
ഹൗസ് ബോട്ടുകൾ കിടക്കുന്നത്..
തോടിന്റെ ഇരുവശത്തുമായി.. ഒരുപാട് ഹൗസ് ബോട്ടുകൾ കിടപ്പുണ്ട്…
ബോട്ടുകൾ യാത്രയ്ക്ക് തയ്യാറായി യാത്രക്കാരെ കാത്തുകിടക്കുന്നു…
മീരയും മക്കളും… റസിയായും കുടുംബവും നേരത്തെ തന്നെയവിടെ എത്തിയിട്ടുണ്ട്…പ്രവീണിനും സാജനും കുടുംബവുമായി ഒരുമിച്ചാണെത്തുന്നത്… അവർ അവിടേക്ക് എത്താറായ വിവരം മീരയെ അറിയിച്ചിരുന്നു.. എല്ലാവരും എത്തിയശേഷമാണ് ശ്യാം അവിടെ എത്തിയത്…

അവരുടെ കാറുകൾ സുരക്ഷിതമായി
പാർക്ക് ചെയ്തശേഷം…
കായലോരം എന്ന പേരെഴുതിയിരിക്കുന്ന ഹൗസ് ബോട്ടിലേക്ക് കയറി ..
ഇരുനില ബോട്ടായിരുന്നു ബുക്ക് ചെയ്തിരുന്നത്..ബോട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ..
ആദ്യം കാണുന്നത് ലിവിങ് റൂം ആണ്
അവിടെ മനോഹരമായി ഫർണിഷ് ചെയ്തിരിക്കുന്നു… നല്ല തണുത്തകാറ്റ്
വീശുന്നുണ്ട്… കുട്ടികൾ കാഴ്കൾക്കണ്ടുകൊണ്ട് നടക്കുന്നു..
അകത്തേക്ക്‌ കയറിയാൽ എ സി യുള്ള വലിയ രണ്ടു ബെഡ്റൂമുകൾ.. കിച്ചൺ, ബാത്റൂം, മുകളിലത്തെ നിലയിലേക്ക് കയറിയാൽ വലിയൊരു ഹാൾ അവിടെയാണ് പാർട്ടി അറേഞ്ച് ചെയ്തിരിക്കുന്നത് …
ബോട്ടിനകത്തേക്ക് കയറി ചെന്നയുടനെ തന്നെ വെൽക്കം ഡ്രിങ്ക് നൽകിയവർ
എല്ലാവരെയും സ്വീകരിച്ചു…
ബോട്ട് തോട്ടിൽ നിന്നും… കായലിലേക്ക്
നീങ്ങിത്തുടങ്ങി..
എല്ലാവരുടെയും കണ്ണുകൾക്ക് കൗതുകമേറുന്ന കാഴ്ചകളാണ് കായൽ സമ്മാനിച്ചത്..
കായലിനെ ഒരുവശത്തായി കണ്ടൽ കാടുകൾ…
അവിടെയാണ് പക്ഷിസങ്കേത കേന്ദ്രം..
കുറച്ചു കൂടി മുൻപോട്ടു പോകുമ്പോൾ
പൈതൃകം കാത്തുസൂക്ഷിക്കുന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്ന മനോഹരമായ റിസോർട്ടുകൾ
പാതിരാമണൽ എന്ന ചെറു ദ്വീപ് യാത്രക്കാർക്ക് കൗതുകമേറുന്ന കാഴ്ചയാണ് പലയിടത്തായി വലവീശുന്ന വരെ കാണാം മറ്റുചില ഹൗസ് ബോട്ടുകളിൽ വിദേശികളും സ്വദേശികളും യാത്രക്കിടെ സന്തോഷ സൂചകമായി കൈ വീശി കാണിക്കുന്നു..എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു…

മീര.. ശാമിനെയെല്ലാവരെയും
പരിചയപ്പെടുത്തിപ്പോൾ..
പ്രവീൺ പറഞ്ഞു… ഇന്നലെ
ഞങ്ങൾ തമ്മിൽ പരിചയപെട്ടിരുന്നു…
ശ്യാമാണ് നമ്മുടെ ഇന്നത്തെ
ഗസ്റ്റ്… അവൻ പറയുന്നത് കേട്ട്
എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു..
അതേ.. അതേ..
ശ്യാം എല്ലാവരെയും സ്വയം പരിചയപ്പെടുത്തൂ…

അച്ഛനും അമ്മയും മൂത്ത ചേട്ടനും
ഭാര്യയും അവർക്ക് ആൺകുട്ടിയും
അടങ്ങുന്നതാണ് എന്റെ കുടുംബം..
പ്രമുഖ പബ്ലിക്കേഷൻസിലാണ് ഞാൻ
ജോലിനോക്കുന്നത്…ചെറിയൊരു
എഴുത്തുകാരൻ കൂടിയാണ്…

എല്ലാവരോടും പെട്ടെന്ന് ഇണങ്ങുന്ന പ്രകൃതക്കാരനാണ്… ശ്യാം..
ശ്യാം പാട്ടുകാരൻ കൂടിയാണ്.,
ബോട്ടിനുള്ളിൽ പാട്ടുപാടാൻ ഉള്ള സൗകര്യങ്ങൾ അവർ ഒരുക്കിയിട്ടുണ്ട്…
ശ്യാമിനെ പാട്ടുപാടാൻ എല്ലാവരും നിർബന്ധിച്ചു… ശ്യാം പാട്ട് തുടങ്ങിയതും..
സാജനും മീരയും പ്രവീണും റസിയായും…
അങ്ങനെ കുട്ടികൾ ഉൾപ്പെടെ ഓരോരുത്തരായി പാട്ടുപാടാൻ തുടങ്ങി… ഒരുമിച്ചുള്ള ഭക്ഷണത്തിനിടയിൽ
പ്രവീൺ.. ശ്യാമിനോട് ചോദിച്ചു…
എന്താ… ശ്യാം വിവാഹം കഴിക്കാതരുന്നത്…
എനിക്ക് ഈ ജീവിതയാത്രയിൽ
മനസ്സിന് ഇണങ്ങിയ ഒരു പെണ്ണിനെ
ഇപ്പോഴാണ് കണ്ടെത്താൻ കഴിഞ്ഞത്….
അവളോട്‌ എന്റെ ഇഷ്ടം അറിയിച്ചിരുന്നു.. പക്ഷെ നിരാശയായിരുന്നു ഫലം… അവൻ പറയുന്നത് കേട്ട് മീര തല താഴ്ത്തിയിരുന്നു…

ശ്യാമേ.. നിങ്ങൾക്ക് പറ്റിയൊരു
പെണ്ണിനെ ഞങ്ങൾ കാണിച്ചു തരട്ടെ…
നല്ല മനസ്സിന് ഉടമയാണവൾ…പ്രവീൺ
പറയുന്നത് കേട്ട് റസിയായും സാജനും
മീരയെ നോക്കി പുഞ്ചിരിച്ചു…
എല്ലാവരും… മുൻപേ പ്ലാൻ ചെയ്തതായിരിക്കാമെന്ന് അവൾക്ക്
മനസ്സിലായി….

കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി
മീര… ശ്യാമിനോടുള്ള ഇഷ്ടം തുറന്നു
പറയുന്നു…എല്ലാവരുടെയും
സ്നേഹത്തിന് മുൻപിൽ
അവൾക്ക് അനുസരിക്കാൻ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ..

എല്ലാവരുടെയും ആവശ്യപ്രകാരം
ഇരുവരും ചേർന്ന് കേക്ക് കട്ട് ചെയ്തു .. ആ നിമിഷങ്ങൾ ഓരോന്നും സന്തോഷം നിറഞ്ഞതായിരുന്നു..

മീരയുടെ ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമായിരുന്നു അന്ന്..

സമയം അഞ്ചു മണിയോടടുക്കുന്നു…
മഴ ചെറുതായി ചാറുന്നുണ്ട്…
ബോട്ടിലെ ജോലിക്കാർ.. ബോട്ട് കരയ്ക്ക് അടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്..
എല്ലാവരും ഒത്തുചേർന്ന് ഒരു പാട്ടൊക്കെ പാടി ആ യാത്ര സന്തോഷപൂർവ്വമാക്കിതീർത്തു…
എല്ലാവരും ബോട്ടിൽ നിന്ന് ഇറങ്ങി….
കാർ കിടക്കുന്നിടത്തേക്ക് നടന്നു നീങ്ങി…

നമുക്ക് എല്ലാവർക്കും വീണ്ടും
ഒത്തുകൂടണം…
ഞാൻ ഇനി അടുത്ത ലീവിന് വരുമ്പോൾ
ആവട്ടെ… അന്ന് നമുക്ക് ഒരു ട്രിപ്പ്‌ പ്ലാൻ
ചെയ്യണം… അല്ലേ… മീര…
പ്രവീൺ പറഞ്ഞു…
മീരയുടെയും ശ്യാമിന്റെ വിവാഹം
കൂടി കൂടിയിട്ട് വേണം എനിക്ക്
വിദേശത്തേക്ക് പോകാൻ…
എന്താ… മീരാ… ഉടനെ വല്ലതും നടക്കുമോ..???
അവൻ പറയുന്നത് കേട്ട് മീര പുഞ്ചിരിച്ചു…
ഞാൻ… ഇനി അടുത്ത ലീവിന്
വരുമ്പോൾ ആവട്ടെ… അന്ന് നമുക്ക്
ഒരു ട്രിപ്പ് പ്ലാൻ ചെയ്യണം അല്ലേ മീരാ..
പ്രവീൺ മീരയോട് പറഞ്ഞു..

എടാ.. സാജാ… വന്നേക്കണം…
എന്താ… ജാൻസി… നമ്മുടെ ട്രിപ്പ്
ഇഷ്ടമായോ…. പ്രവീൺ ചോദിച്ചു…
പിന്നെ…. അടിപൊളിയായിരുന്നു…

റസിയാ… നീ ഹാപ്പിയല്ലേ…??
നൂറു ശതമാനം ഹാപ്പിയാണ്..
ഓക്കേ.. സമ്മതിച്ചിരിക്കുന്നു…
പ്രവീൺ പറയുന്നത് കേട്ട്
എല്ലാവരും … ചിരിച്ചു…

പരസ്പരം യാത്ര പറഞ്ഞെല്ലാവരും
കാറിലേക്ക് കയറി…
ശ്യാം കാറിലേക്ക് കയറാനൊരുങ്ങുമ്പോൾ..
മീര അവളുടെ ബാഗിൽനിന്നും ഒരു ഡയറിയെടുത്ത് അവനു നൽകി…
അത്‌ നന്നായി പൊതിഞ്ഞു സൂക്ഷിച്ചിരുന്നു…
അവൾ സന്തോഷത്തോടെ ശ്യാമിനെ
യാത്ര പറഞ്ഞയച്ചു..
അവൻ യാത്രക്കിടയിയിൽ.. മീര നൽകിയ
ഡയറിയിൽ പൊതിഞ്ഞിരിക്കുന്ന പേപ്പർ അഴിച്ചുമാറ്റി..ഡയറി തുറന്നു നോക്കി…

കഥ…നിലാപക്ഷി…
രചന.,. മീര മാധവ്…

ശ്യാം ഡയറിയുടെ ഓരോ താളുകൾ
മറിച്ചു നോക്കി…
മീര…. അവളുടെ ജീവിതം പകർത്തിയെഴുതിയിരിക്കുന്നു…
അവനോർത്തു….അവളുടെ ഓർമകളെ
ചേർത്തുവച്ചപോൽ അവളുടെ
ഡയറി അവന്റെ നെഞ്ചോട് ചേർത്തുവച്ചു….

കഥ അവസാനിച്ചു

Leave a Reply