രചന – ശ്രീ
പടവുകൾ ഓരോന്നും ഓടി കയറി ശ്രീകോവിലിനു ഉള്ളിലേക്ക് കടക്കാൻ ഒരുങ്ങിയതും അവന്ടെ കാലുകൾ നിശ്ചലം ആയി…… മുന്നോട്ട് വെച്ച കാൽ അവൻ പിന്നോട്ട് എടുത്തു……
“വേണ്ടാ….. അവൾ ആരായിരുന്നാലും അവൾക് പിന്നാലെ താൻ ഇനി പോകുന്നത് ശെരിയല്ല…. അവൾ ആരെന്നു ഇനി എനിക്ക് അറിയണ്ട……ഇപ്പോൾ തന്റെ മനസു മുഴുവൻ രുദ്ര ആണ്…. വേണ്ട….അതാരാണ് എന്ന് ഒരിക്കലും എനിക്ക് അറിയേണ്ട……
അവൻ പടവുകൾ ഇറങ്ങി കാറിന്റെ അടുത്ത് തന്നെ വന്നു നിന്നു…… അവന്റെ മനസ്സ് ആകെ അസ്വസ്ഥം ആയി…..കണ്ണുകൾ അടച്ചു ശ്വാസം ആഞ്ഞു വലിച്ചു……രുദ്രയുടെ മുഖം മനസിലേക്ക് വന്നതും അവന്ടെ മനസ്സ് ശാന്തമായി………
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
“ഹെലോ… ഇതു എപ്പോൾ വന്നു…”രുദ്രയുടെ ചോദ്യം കേട്ടു കൊണ്ടാണ് അവൻ ചിന്തയിൽ നിന്നു ഉണർന്നത്…… അവൻ അവളെ തല ഉയർത്തി നോക്കി…..
ഒരു പച്ചയും മഞ്ഞയും കലർന്ന ദാവണി ആണ് വേഷം….. കഴുത്തിൽ താൻ കെട്ടിയ താലി മാല……. രണ്ടു കയ്യിലും നിറയെ കുപ്പിവളകൾ….. മുട്ടോളം ഉള്ള മുടി കുളി പിന്നൽ ഇട്ടു കെട്ടിയിരിക്കുന്നു….. പുരിക കൊടികൾക്കിടയിൽ കറുത്ത വട്ട പൊട്ടും ചന്ദനകുറിയും….. സീമന്ത രേഖ കുങ്കുമ ചുവപ്പിൽ നിറഞ്ഞു നിൽക്കുന്നു….. കരിമഷി ഇട്ട ആ നീല നയനങ്ങളിലേക്ക് അവന്ടെ കണ്ണുകൾ ആഴ്ന്നു ഇറങ്ങി…… ലിപ്സ്റ്റിക് ഇടാതെ തന്നെ ഇരിക്കുന്ന അവളുടെ ഇളം റോസ് ചുണ്ടുകൾ കണ്ടതും അവൻ ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു വിട്ടു……..
“ഹലോ… ഇതെന്താ ഇങ്ങനെ നോക്കുന്നെ….”രുദ്ര ചോദിച്ചതും ശിവ ഒന്ന് ചിരിച്ചു…..
“അപ്പോൾ എന്നെ നോക്കി ചിരിക്കാൻ എല്ലാം അറിയാം അല്ലെ…..”
“പിന്നെ…. ചിരിക്കാൻ മാത്രം അല്ല… നല്ല ഉമ്മ തരാനും അറിയാം…. അത് മോൾക് കഴിഞ്ഞ ദിവസം മനസിലായില്ലേ…….”ശിവ അങ്ങനെ പറഞ്ഞതും അവൾ മുഖം വീർപ്പിച്ചു…… അവളുടെ മുഖം കണ്ടതും ശിവക്ക് ചിരി പൊട്ടി…….
അപ്പോഴാണ് അവിടെക്ക് നടന്നു വരുന്ന ഗിരിയെയും അശ്വതിയെയും രുദ്ര കണ്ടത്…. അവരെ കണ്ടതും രുദ്രയുടെ മുഖം മങ്ങി….. അവൾ നോക്കുന്നിടത്തേക്ക് ശിവ നോക്കി…..
രുദ്രയെ കണ്ട ഗിരി അശ്വതി യെ ചേർത്തു പിടിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് വന്നു…….
“അശ്വതി നിനക്ക് ഈ ആളെ മനസിൽ ആയോ…… ദേ ഈ നിൽക്കുന്ന കാശുകാരനെ കണ്ടപ്പോൾ വർഷങ്ങൾ ആയി പുറകെ നടന്നിരുന്ന എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ ഇവന് പിന്നാലെ പോയവൾ ആണ്….പണത്തിനു പിന്നാലെ പോയവൾ…….”ഗിരി പറഞ്ഞു……
“ഓ… ഇതാണോ ശ്രീരുദ്ര …..”അശ്വതി ചോദിച്ചു…..
ഇതെല്ലാം കേട്ട് രുദ്രയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പാറായി… എങ്കിലും അവരെ നോക്കി അവൾ പുഞ്ചിരിച്ചു….. എന്നിട്ട് ശിവയുടെ മുഖത്തേക്ക് നോക്കി….. അവന്ടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു ഇരിക്കാണ്…. ആ മുഖം കണ്ടു രുദ്രക്ക് പേടിയായി……
“എന്നാലും നീ ആള് കൊള്ളാമല്ലോ…. രണ്ടാം കെട്ടുകാരനെയും കൊണ്ട് ഒരു ഉളുപ്പ് ഇല്ലാതെ നടക്കുന്നുണ്ടല്ലോ……”ഗിരി ചോദിച്ചു…..
അത് കേട്ടതും ശിവ എന്തോ പറയാൻ വന്നത് ആണ് പക്ഷെ അതിനു മുൻപേ രുദ്ര അവനു ഉത്തരം നൽകി…..
“ആണെങ്കിൽ നിനക്ക് എന്താ കുഴപ്പം….. രണ്ടാം കെട്ടുകാരൻ ആണെങ്കിലും ഇതു എന്റെ ഭർത്താവ് ആണ്….. എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോളൂ…. പക്ഷെ ഇദ്ദേഹത്തെ എന്ടെങ്കിലും പറഞ്ഞാൽ ഉണ്ടല്ലോ……….പിന്നെ ഉളുപ്പ് ഇല്ലാത്തതു നിനക്ക് ആണ്….. ഞൻ നിന്നെ സ്നേഹിക്കില്ലെന്നു അറിഞ്ഞിട്ടും എന്റെ പിന്നാലെ ഒരു ഉളുപ്പും ഇല്ലാതെ നടന്നു…. അതും പോരാഞ്ഞു എന്റെ കല്യാണം കഴിഞ്ഞു ഒരു മാസം തികയുന്നതിനു മുൻപേ നീ ഇവളെ കെട്ടി….. എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കണ്ട……”രുദ്ര നിന്നു വിറക്കാണ്….
രുദ്രയുടെ ഓരോ ഭാവമാറ്റവും ശിവ നോക്കി നിന്നു…..
“ഓ… ഈ നാട്ടിൽ കൂടി മിണ്ടപൂച്ച ആയി നടന്നവൾ ആണ്….4 ആണുങ്ങൾ കൂടെ ഉള്ളത് കൊണ്ടായിരിക്കും ഇത്രയും ധൈര്യം വന്നത്……. ആ ആർക്കറിയാം ഇതിൽ ആരുടെ കൂടെയാണ് കിടപ്പ് എന്ന്….”ഗിരി പറഞ്ഞതും കവിളിൽ ആഞ്ഞു ഒരടി കിട്ടിയതും ഒരുമിച്ചായിരുന്നു…… അടികിട്ടിയ കവിളിൽ കൈ വെച്ചു ഗിരി നോക്കി….. രുദ്രയാണ്….
“ഡി….നീ എന്നെ തല്ലി അല്ലെ….”കത്തുന്ന കണ്ണുകളോടെ ഗിരി അവളെ നോക്കി….
അപ്പോഴേക്കും ശിവ അവനോട് പറഞ്ഞു….”അതെ ഇത്രയും നേരം ഞൻ മിണ്ടാതെ ഇരുന്നത് എന്റെ വായിൽ നാവ് ഇല്ലാഞ്ഞിട്ടല്ല….. ഇവളായിട് തന്നെ നിനക്ക് മറുപടി തരട്ടെ എന്ന് കരുതി ആണ്….. ഇനി മേലിൽ നിന്റെ നിഴൽ പോലും ഞങ്ങളുടെ മുൻപിൽ കാണരുത്….. വർഷങ്ങൾ ആയി പുറകെ നടന്നിട്ടും ഇവളെ മനസിലാക്കാൻ നിനക്ക് ഇത് വരെ കഴിഞ്ഞില്ലല്ലോ…….”
“പെങ്ങളെ മര്യാദക്ക് നിങ്ങളുടെ കെട്ടിയവനെ വിളിച്ചു കൊണ്ട് ഇവിടെ നിന്നും പൊയ്ക്കോ… അല്ലെങ്കിൽ ഇനി എന്റെ കൈടെ ചൂടും കൂടി അവൻ അറിയും……”ഗിരി അശ്വതിയെ നോക്കി കൊണ്ട് പറഞ്ഞു……
ശിവയുടെ മുഖഭവം കണ്ടപ്പോൾ തന്നെ അശ്വതി ഗിരിയുടെ കൈയും പിടിച്ചു അവ്ടെന്നു നടന്നു അകന്നു…….
“വന്നു കാറിൽ കയറിടി…..”അവരെ നോക്കി കൊണ്ട് നിന്ന രുദ്രയെ നോക്കി ശിവ ഒച്ച എടുത്തു….. അവൾ വേഗം തന്നെ കാറിൽ കയറി ഇരുന്നു…..
“ഇനിയും ഇണ്ടോ ഇത് പോലെ ഉള്ള കാമുകന്മാർ…..”വണ്ടി ഓടിക്കുന്നതിനിടയിൽ ശിവ രുദ്രയോട് ചോദിച്ചു……..
ആ ചോദ്യം കെട്ടിട്ടാണെങ്കിൽ രുദ്രയുടെ മുഖം ഒന്നും കൂടി വീർത്തു…… അവൾ പുറത്തേക്ക് നോക്കി ഇരുന്നു……
“ഹും രാവിലെ തന്നെ വരുമെന്ന് കരുതിയപ്പോൾ ഞൻ കരുതി സ്നേഹം ഉണ്ടായിട്ടായിരിക്കും….. ഇതു മനുഷ്യന്റെ ചങ്കിൽ ഇട്ടു കുത്താൻ വേണ്ടി വന്നത് ആണോ ആവോ….. അവൾ പിറുപിറുത്തു….
“എന്താടി ഇരുന്നു പിറുപിറുക്കുന്നെ…..”ശിവ ചോദിച്ചു….
“അത്… ഒന്നുമില്ല….. അർജുൻ ആണല്ലോ വരാറ്…… അവൻ എവടെ….”രുദ്ര ചോദിച്ചു……
ശിവ വേഗം കാർ സൈഡിലേക്ക് ഒതുക്കി നിറുത്തി…..എന്നിട്ട് മുഖം അവളുട അടുത്തേക്ക് അടുപ്പിച്ചു…….. അവളുടെ കണ്ണിൽ നോക്കി കൊണ്ട് അവൻ ചോദിച്ചു…..”അർജുൻ ആണോ നിന്നെ കെട്ടിയത്….. ”
അവന്ടെ ശ്വാസം മുഖത്തു തട്ടുന്നത് അനുസരിച്ചു അവൾ പതിയെ വിറക്കാൻ തുടങ്ങി……. അവളുടെ ശ്വാസഗതി ഉയർന്നു……”പറയു….”ശിവ പിന്നെയും ചോദിച്ചു…… അവൾ അല്ലെന്നും പറഞ്ഞു തലയാട്ടി……
“ഞൻ ആണല്ലോ ഭർത്താവ്….. അപ്പോൾ ഇടക്ക് എന്നെ ഒന്ന് ബഹുമാനിച്ചേക്ക് കേട്ടല്ലോ……”ശിവ പറഞ്ഞതും അവൾ അതിനും തലയാട്ടി……അവൻ അവളെ ഒന്ന് കൂടി നോക്കിയതിനു ശേഷം അവളുടെ കഴുത്തിലേക്ക് മുഖം അടിപ്പിച്ചു……. അവളുടെ ചന്ദനഗന്ധം അവൻ മൂക്കിലേക്ക് ആവാഹിച്ചു…… രുദ്ര ആണെങ്കിൽ ശ്വാസം കടിച്ചു പിടിച്ചു ഇരിക്കുവാണ്…… അവൻ അവളിൽ നിന്നും മാറി നേരെ ഇരുന്നു……എന്നിട്ട് അവളെ നോക്കി കൊണ്ട് പറഞ്ഞു “ഇനിയും ശ്വാസം അടക്കി പിടിച്ചു ഇരുന്നാലോ നീ അങ്ങ് ഇല്ലാതെ ആയി പോകും……മര്യാദക്ക് അടങ്ങി ഒതുങ്ങി ഇരിക്കെടി…….”ശിവ ഒച്ച എടുത്തു……
“ഹും… കാട്ടാളൻ…..”അവൾ അത് പറഞ്ഞതും ശിവ കേട്ടു…. അവൻ ഒന്ന് ചിരിച്ചു കൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു……
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
കാറിൽ നിന്നും ഇറങ്ങി വരുന്ന രുദ്രയെയും ശിവയെയും കണ്ടപ്പോൾ പരമേശ്വരൻ നു സന്തോഷം ആയി….കുറച്ചു നേരം ശിവ അവരെല്ലാവരോടും കൂടി സംസാരിച്ചു ഇരുന്നു…….
“അച്ഛാ… രുദ്രയെ എന്റെ കൂടെ വീട്ടിലേക്ക് കൊണ്ട് പൊയ്ക്കോട്ടേ…..”ശിവ ചോദിച്ചു..
“അതിനെന്താ മോനെ….. എനിക്ക് ഇപ്പോൾ കുഴപ്പമൊന്നും ഇല്ലാ….. കൊണ്ട് പൊയ്ക്കോളൂ…..”
“പിന്നെ എല്ലാവരോടും കൂടി പറയുകയാണ് വരുന്ന 15 nu എന്റെ പിറന്നാൾ ആണ്….. കഴിഞ്ഞ കുറച്ചു നാളുകൾ ആയി ആഘോഷിക്കാരൊന്നും ഇല്ലാ….. ഇപ്രാവശ്യം എല്ലാവരും ഉള്ള സ്ഥിതിക്ക് ചെറിയ ഒരു ഫങ്ക്ഷൻ വീട്ടിൽ വെച്ചിട്ടുണ്ട്…. അപ്പോൾ എല്ലാവരും വീട്ടിലേക്ക് നേരത്തെ എത്തണം… കേട്ടല്ലോ……”ശിവ പറഞ്ഞു…
“തീർച്ചയായും എത്തും മോനെ…..”
“പിന്നെ ഒരു കാര്യം കൂടി…. അപ്പുവിന്റെ കാര്യം ഓർത്തു ആരും ടെൻഷൻ അടിക്കേണ്ട….. എന്റെ ഓഫീസിൽ അവനു ഒരു സീറ്റ് ഞൻ മാറ്റി വെച്ചിട്ടുണ്ട്….അവന്റെ ക്ലാസ്സ് കഴിഞ്ഞു എപ്പോഴാണ് എന്ന് വെച്ചാൽ അവൻ join ചെയ്തോട്ടെ……”ശിവ പറഞ്ഞതും എല്ലാവർക്കും വളരെ സന്തോഷം ആയി…. പരമേശ്വരൻ ശിവയെ നോക്കി കൈ കൂപ്പി…..ശിവ അച്ഛനെ തടഞ്ഞു……
അവിടെ നിന്നും ഭക്ഷണം കഴിച്ചു എല്ലാവരോടും യാത്ര അവിടെ നിന്നും അവർ ഇറങ്ങി……..
“താങ്ക്‌സ്…..”രുദ്ര അവനോട് പറഞ്ഞു….
എന്തിനു എന്ന രീതിയിൽ ശിവ പുരികം ചുളിച്ചു……”അത് അപ്പു വിനു “…. എന്ന് അവൾ പറയാൻ തുടങ്ങിയതും ശിവയുടെ ഫോൺ ബെല്ലടിച്ചു……
“ആ… അച്ചു പറയെടാ…… What….. ഞൻ ഇപ്പോൾ വരാം…….”അതും പറഞ്ഞു ശിവ ഫോൺ കട്ട് ആക്കി……അത് വരെ പതിയെ ഓടി കൊണ്ടിരുന്ന കാറിന്റെ വേഗത കൂടി…..രുദ്രയെ വീട്ടിൽ ഇറക്കി അവളോട് ഒന്നും പറയാതെ കാറുമെടുത്തു അവൻ പോയി…… രുദ്രക്ക് ചെറിയ വിഷമം തോന്നി എങ്കിലും അവൾ സമാധാനിച്ചു………
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
പിന്നീട് ഉണ്ണി പറഞ്ഞു അവൾ അറിഞ്ഞു ഓഫീസിലെ പ്രശ്നം ആണെന്ന്…..
ശിവയുടെ പ്രൊജക്റ്റ് എങ്ങനെയോ ലീക് ആയി അവന്റെ ഓപ്പോസിറ്റ് ടീമിലേക്ക് മാറി……
രാത്രി ഏറെ വൈകി ആണ് ശിവ വന്നത്….രുദ്രയെ അവൻ മൈൻഡ് പോലും ചെയ്തില്ല…..food പോലും കഴിക്കാതെ അവൻ ഫുൾ time ലാപ്പിന്റെ മുൻപിൽ അവന്റെ ഫയലുകളുമായി ഇരുന്നു……. അവന്റെ അടുത്ത് തന്നെ അവളും പോയി ഇരുന്നെങ്കിലും അവളെ അവൻ മൈൻഡ് ചെയ്തത് പോലും ഇല്ലാ…… വർക്ക് ലോഡ് അല്ലെ എന്നും കരുതി അവൾ സമാധാനിച്ചു…… ഊണും ഉറക്കവും വെടിഞ്ഞു അവൻ ജോലിയിൽ മുഴുകി…..അവനു ക്ഷീണം തട്ടത്തിരിക്കാൻ ജ്യൂസ് ആയും പഴങ്ങൾ ആയും അവൾ അവന്ടെ മുൻപിൽ കൊണ്ട് വെക്കും….. ചിലപ്പോൾ ജ്യൂസ് കുടിക്കും…….
“Oho… ഗോഡ്….. സക്സസ്……”അവൻ ലാപ്പിൽ നിന്നും മുഖം ഉയർത്തി കൊണ്ട് ഉച്ചത്തിൽ പറഞ്ഞു…… രാത്രയിൽ അവന്റെ അടുത്തുഇരുന്നു പാതി മയക്കത്തിൽ ആയിരുന്ന രുദ്ര അത് കേട്ട് ഞെട്ടി എഴുനേറ്റു…..
“സോറി… ഞാൻ…. ഇത് റെഡിയായി രുദ്രേ……മറ്റന്നാൾ ഈ പ്രൊജക്റ്റ് നമുക്ക് തന്നെ കിട്ടും…. അവൻ വളരെ അധികം സന്തോഷത്തിൽ ആയിരുന്നു…..
അവന്റെ മുഖത്തെ സന്തോഷം കണ്ടതും രുദ്രാക്കും സന്തോഷം ആയി…… അവൾ അവനെ നോക്കി ചിരിച്ചു…….
“ഓഫീസിലെ കാര്യങ്ങളിൽ എന്ടെങ്കിലും പിഴവ് വന്നാൽ അത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആണ് രുദ്ര…… ഇന്ന് ഈ നിൽക്കുന്ന ഞൻ ഈ പൊസിഷനിൽ എത്തിയിട്ടുണ്ടെങ്കിൽ അത് എന്റെ മാത്രം കഷ്ടപ്പാട് കൊണ്ടാണ്…. പിന്നെ കൂടെ എന്തിനും കൂട്ടായി എന്റെ കൂടെ പിറപ്പുകളും……
അവൻ ഒന്ന് നിറുത്തി എന്നിട്ട് പറഞ്ഞു താൻ എന്തായാലും കിടന്നോളു രണ്ടു ദിവസം എനിക്ക് വേണ്ടി കഷ്ടപ്പെട്ടതല്ലേ എനിക്ക് ഈ ഫയൽ ഒന്ന് സെറ്റ് ചെയ്യാൻ ഉണ്ട്….. എന്നിട്ട് രണ്ടു ദിവസത്തെ ഉറക്കം ഒന്ന് ഉറങ്ങി തീർക്കണം…..
അതിനു അവൾ അവനെ ഒന്ന് നോക്കി കൊണ്ട് കട്ടിലിലേക്ക് കയറി കിടന്നു……. അവളെ ഒന്ന് നോക്കി കൊണ്ട് ശിവ ജോലി തുടർന്നു . .. ……
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
പിറ്റേ ദിവസം ഉച്ച വരെ ശിവ കിടന്നു ഉറങ്ങി….. അവൻ താഴേക്ക് വരുമ്പോൾ എല്ലാവരും കാര്യമായ ചർച്ചയിൽ ആണ്…..
“ശിവ….. പെങ്ങൾ പറഞ്ഞു ഫയൽ റെഡി ആയി എന്ന്…. എല്ലാം ഒക്കെ ആവില്ലേടാ…..”അച്ചു ചോദിച്ചു….
“ഉവ്വ്… നീ ടെൻഷൻ അവതെ…. ഈ കോൺട്രാക്ട് നമുക്ക് തന്നെ കിട്ടും…..”ശിവ പറഞ്ഞു…
“ഭഗവാനെ എല്ലാം ശെരിയാകണേ “രേവതി പ്രാർത്ഥിച്ചു…….
“ശിവ…. നാളെ നിന്റെ പിറന്നാൾ ആയത് കൊണ്ട് കുടുംബ ക്ഷേത്രത്തിൽ ഒരു പൂജക്ക് പറഞ്ഞിട്ടുണ്ട്…ഞങ്ങൾ ഒരു 4മണി ആകുമ്പോഴേക്കും ഇവിടെന്നു പുറപ്പെടും…… നമ്മൾ എല്ലാവരും കൂടി പുറപ്പെടുക അല്ലെ…….”രേവതി പറഞ്ഞു…
“അയ്യോ…. 4 മണിക്ക് പറ്റില്ല…. എനിക്ക് 3മണിക്ക് തന്നെ ഈ ഫയൽ അവരെ ഏൽപ്പിക്കണം…. അത് കൊണ്ട് നിങ്ങൾ വിട്ടോ….. ഞൻ എത്തിക്കോളാം…..”ശിവ പറഞ്ഞു…….
“എന്നാൽ മോളെ ഞങ്ങളുടെ ഒപ്പം കൊണ്ട് പോകാം……”രാമചന്ദ്രൻ പറഞ്ഞു…
“അത് വേണ്ടാ… ഞാനും രുദ്രയും ഒരുമിച്ചു വന്നോളാം…..”ശിവ പറഞ്ഞതും എല്ലാവരുടെയും മുഖത്തു ഒരു ചിരി വിരിഞ്ഞു…… അവര്ക് ഒരു പ്രൈവസി ആയിക്കോട്ടെ എന്ന് കരുതി അവർ മറുത്തു ഒന്നും പറഞ്ഞില്ല………
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ശിവ റെഡിയായി ഫയലും ലാപ്പും കൊണ്ട് ഇറങ്ങി…….. ഉറങ്ങാൻ നേരം രുദ്രയോട് പറഞ്ഞു…….”ഞൻ ഒരു 7മണി ആകുമ്പോഴേക്കും എത്താം… നീ റെഡിയായി ഇരുന്നോ…..”അവൾ തലയാട്ടി…….”അയ്യോ എന്തോ മറന്നല്ലോ…..”എന്നും പറഞ്ഞു ശിവ തിരിഞ്ഞു…… എന്നിട്ട് രുദ്രയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു……. എന്നിട്ട് അവളെ നോക്കി ചിരിച്ചു കൊണ്ട് കണ്ണടച്ച് കാണിച്ചു….അവൻ കാരുമെടുത് പോയി… രുദ്ര അവൻ പോകുന്നതും നോക്കി നിന്നു……. അവൻ ഉമ്മ വെച്ചിടത് അവൾ കൈ കൊണ്ട് പതിയെ തൊട്ടു….. നാണത്താൽ അവളുടെ ചുണ്ടുകൾ വിടർന്നു………
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
7 മണി ആയപ്പോഴേക്കും രുദ്ര റെഡിയായി……. ഒരു white കളർ ചുരിദാർ ആണ് വേഷം……. നാളെ ശിവയുട പിറന്നാൾ ആണ്….. അവനു വേണ്ടി gift ഒന്നും വാങ്ങിയിട്ടില്ല…. എന്ത് ഗിഫ്റ്റ് അവനു കൊടുക്കും എന്ന് അവൾക് അറിയില്ലായിരുന്നു……. പിന്നെ തോന്നി ഒന്നും വാങ്ങേണ്ട എന്ന്…….
അച്ഛനും അമ്മയും ഉണ്ണിയും അച്ചുവും അർജുനും കൂടി 4മണിക്ക് തന്നെ ഇവിടെന്നു പുറപ്പെട്ടിരുന്നു….. ശിവയുടെ കൂടെ ഒരു യാത്ര…. ഓർത്തതും അവളുടെ മുൻപിൽ ഒരു ചിരി വിരിഞ്ഞു…….
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
സമയം 9മണി ആയിട്ടും ശിവ വന്നില്ല…. ഓഫീസിലെ തിരക്ക് ആയത് കൊണ്ടാകും എന്ന് കരുതി സമാധാനിച്ചു…. ഇടക്ക് രെ വതി വിളിച്ചു അന്നെഷിച്ചിരുന്നു ഞങ്ങൾ ഇറങ്ങിയോ എന്ന് അറിയാൻ വേണ്ടി….. അവൾ ഇല്ലെന്നു പറഞ്ഞു….
ശിവയെ വിളിച്ചിട്ട് ഫോൺ കിട്ടുന്നില്ല… അവൾ അർജുൻ നെ വിളിച്ചു…. അവൻ അവളെ സമാധാനിപ്പിച്ചു….. അവനു തിരക്ക് ആയിരിക്കും എന്ന് പറഞ്ഞു…. ടെൻഷൻ ആവേണ്ട അമ്പലത്തിൽ രാവിലെ എത്തിയാൽ മതി എന്ന് പറഞ്ഞു…….
നേരം 11മണി ആയി…. ഇവിടെ ആദ്യം ആയിട്ട് ആണ് ഒറ്റക്ക് ഇരിക്കുന്നത്… അവൾക് എന്തോ പേടി തോന്നി……
കുറച്ചു കഴിഞ്ഞു കാർ വരുന്ന സൗണ്ട് കേട്ടതും അവൾ ഓടി ചെന്നു വാതിൽ തുറന്നു…… നോക്കുമ്പോൾ ഉണ്ട് കുടിച്ചു നല്ല പൂസായി ശിവ……. ഡോർ തുറന്ന് പുറത്തു ഇറങ്ങിയതും അവന്ടെ കാലുകൾ നിലത്തു ഉറക്കുന്നില്ല….. ആടി കുഴഞ്ഞു ആണ് വരവ്….. സിറ്റ് ഔട്ട് ലെ സ്റ്റെപ് കയറാൻ പറ്റാതെ വന്നതും അവൻ വീഴാൻ പോയി……. രുദ്ര ഓടി ചെന്നു അവനെ താങ്ങി പിടിച്ചു…… അവൻ അവളെ മുഖം ഉയർത്തി നോക്കി…….
“ച്ചീ… വിടടി.. എന്നെ…. നീ… ആരാ… ഡി…. എന്നെ പിടിക്കാൻ…..”അവളുടെ കൈ തട്ടി മാറ്റി കൊണ്ട് അവൻ പറഞ്ഞു……
ശിവയുടെ പെരുമാറ്റത്തിൽ ഒന്ന് പകച്ചു രുദ്ര….
“നീ…. എന്നെ ചതിച്ചില്ലേ….. എന്റെ ഫയലിലെ പേപ്പർ എടുത്തു മാറ്റിയത് നീയല്ലേ…… നീ മാത്രമേ ആ പേപ്പർ കണ്ടിട്ടുള്ളു…… എത്രയും ഇമ്പോര്ടന്റ്റ് ആയ പേപ്പർ ആണെന്ന് അറിഞ്ഞു തന്നെ അല്ലേടി നീ എന്നെ ചതിച്ചത്…. എന്റെ മീറ്റിങ്ങും കോൺട്രാക്ടും എല്ലാം cancel ആയി….. നിനക്ക് ഇപ്പോൾ സമാധാനം ആയി അല്ലേടി…… നാവു കുഴഞ്ഞു കൊണ്ട് അവൻ പറഞ്ഞു…
“ഞൻ…. ഞൻ എന്ത് ചെയ്തു എന്ന….”രുദ്ര പറയാൻ വന്നതും അവൻ തടഞ്ഞു……”ഒരക്ഷരം നീ ഇനി മിണ്ടരുത്….. ഇപ്പോൾ…. ഇപ്പോൾ ഇറങ്ങി കോളണം ഇവിടെന്നു…… എനിക്ക് ഇനി നിന്നെ വേണ്ടാ….. എന്റെ മുൻപിൽ ഇനി നിന്നെ കാണരുത്……ഇറങ്ങടി…. എന്റെ വീട്ടിൽ നിന്നു…..
“ഏട്ടാ… ഞൻ…. രുദ്ര കരച്ചിൽ ആയി…
നിന്നോടല്ലേ ഇറങ്ങി പോകാൻ പറഞ്ഞത്….. എന്നും പറഞ്ഞു അവൻ രുദ്രയുടെ കൈയിൽ പിടിച്ചു വലിച്ചു മുറ്റത്തേക്ക് ഇറക്കി…….. എന്നിട്ട് വീടിനു അകത്തേക്ക് കയറി വാതിൽ അടച്ചു ലോക്ക് ഇട്ടു…….
(തുടരും )