September 13, 2024

ഈ മഴയിൽ : ഭാഗം 19

രചന – ശ്രീ

അതും പറഞ്ഞു വാതിൽ തുറന്നു അവൻ അവിടെ നിന്നും പോയി…..

രുദ്ര ആണെങ്കിൽ ഇവിടെ ഇപ്പോൾ എന്താണ് സംഭവിച്ചത് 🥺🥺അവളുടെ കിളികൾ എല്ലാം പറന്നു പോയി…. ശിവക്ക് ഇതു എന്ത് പറ്റി… അവൾ ആലോചിച്ചു… അവൾ കണ്ണാടിക്ക് മുൻപിൽ ചെന്നു നോക്കി….. അവിടെമാകെ ചുവന്നു കിടക്കുന്നു….. പതിയെ അവൾ വിരലുകൾ കൊണ്ട് അവിടെ തലോടി….സ്സ്…. അവൾ നീറ്റൽ വലിച്ചു…… കഴിഞ്ഞു പോയ കാര്യം ഓർത്തു അവളുടെ മനസ്സ് മഞ്‌ വീഴുന്നത് പോലെ തണുത്തു……. അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു…….പക്ഷേ പെട്ടെന്ന് അത് മാറി സങ്കടം ആയി…..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

തലക്ക് ഇട്ടു പതിയെ അടിച്ചു കൊണ്ട് ബാൽക്കണി യിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുക ആണ് ശിവ…….ശേ…. അവളോട് അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു…… അവൾ എന്നെ കുറിച്ച് എന്ത് കരുതി കാണും……ഞൻ ഇനി എങ്ങനെ അവളുടെ മുഖത്തു നോക്കും…..ശേ… എനിക്ക് ഇതു എന്താ പറ്റിയത്… ആകെ നാണം കെട്ടല്ലോ

“എന്തായാലും അവളോട് ഒരു സോറി പറഞ്ഞേക്കാം……”അവൻ അവളുടെ അടുത്തേക്ക് പോകാൻ ഒരുങ്ങിയതും അർജുനും ഉണ്ണിയും അച്ചുവും കൂടി അവന്ടെ അടുത്തേക്ക് വന്നു…….ശിവയെ കണ്ടതും അർജുൻ ചോദിച്ചു…..

“എന്താടാ…. എന്ത് പറ്റി…. നിന്റെ മുഖത്തു നല്ല ടെൻഷൻ ഉണ്ടല്ലോ…..”

“ഏയ്‌… ഇല്ലെടാ… No പ്രോബ്ലം…..”ശിവ പറഞ്ഞു….

“അല്ല…. ഏട്ടന് എന്തോ ടെൻഷൻ ഉണ്ട്… പറയു ഏട്ടാ….. ഞങ്ൾ സോൾവ് ചെയ്തു തരാം……”ഉണ്ണി പറഞ്ഞു…..

“ഏയ്.. എനിക്ക് കുഴപ്പം ഒന്നും ഇല്ലാ…. ഞൻ ഒക്കെ ആണ്…..”ശിവ പറഞ്ഞു…..

“ശിവ ഞങ്ങൾക്ക് നിന്നോട് ഒരു സീരിയസ് കാര്യം സംസാരിക്കൻ ഉണ്ട്……”അർജുൻ പറഞ്ഞു…..

“എന്താടാ ഓഫീസിൽ എന്ടെങ്കിലും പ്രശ്നം ഉണ്ടോ…..”ശിവ ചോദിച്ചു…..

“ഏയ്‌ അതൊന്നും അല്ലേടാ….. അച്ചുവിന്റെ കാര്യം ആണ്…..”അർജുൻ പറഞ്ഞു….

“എന്ത് കാര്യം ആണെടാ…. പറയു.. നമുക്ക് പരിഹാരം ഉണ്ടാക്കാം…..”ശിവ പറഞ്ഞു…

“എടാ… വേറെ ഒന്നും അല്ല….. നമ്മുടെ അമ്മുവും അച്ചുവും തമ്മിൽ പ്രേമത്തിൽ ആണ്…. കുറച്ചു നാൾ ആയി തുടങ്ങിയിട്ട്…. നിന്റെ അഭിപ്രായം അറിഞ്ഞിട്ട് വേണം വീട്ടിൽ അച്ഛനോടും അമ്മയോടും സംസാരിക്കാൻ…. നിനക്ക് വല്ല എതിർപ്പും ഉണ്ടോ…..”അർജുൻ പറഞ്ഞു…..

“എടാ.. കള്ള കാമുക… ഇതൊക്കെ എപ്പോൾ ” ശിവ അച്ചുവിനോഡ് ചോദിച്ചു

“അതൊക്കെ ഒപ്പിച്ചു…. അമ്പലത്തിൽ നിന്ന് കിട്ടിയതാ…. “അച്ചു പറഞ്ഞു….

“ഹും…. അമ്മു നല്ല kutty അല്ലെ… അച്ചുവിന് ചേരും…… ഞൻ എന്തിന് എതിര് പറയണം……വീട്ടുകാർ ഒക്കെ ആണെങ്കിൽ പിന്നെ എന്താ കുഴപ്പം “ശിവ പറഞ്ഞു….

“അവിടെ ആണ് പ്രശ്നം ശിവ….. ഇവിടെ അച്ഛനും അമ്മയും ഒക്കെ ആണ്….. പക്ഷെ അമ്മുവിന്റെ വീട്ടിൽ ആണ് പ്രശ്നം…….”അർജുൻ പറഞ്ഞു….

“അവിടെ എന്ത് പ്രശ്നം ആണ്…. അവരു നോക്കുമ്പോൾ ഇവനെക്കാൾ വേറെ നല്ല പയ്യനെ ഇനി കിട്ടാൻ ഉണ്ടോ…. അവർക്ക് കുഴപ്പം ഒന്നും ഉണ്ടാവില്ല….”ശിവ പറഞ്ഞു…

“അതല്ല ഏട്ടാ…. ഏട്ടത്തിയുടെ കാര്യം ആണ്……ഇങ്ങനെ കാര്യങ്ങൾ ഉള്ള സ്ഥിതിക്ക് അവർ സമ്മതിക്കും എന്ന് തോന്നുന്നില്ല…….”ഉണ്ണി പറഞ്ഞു….

“മ്മ്…. അത് ഞാൻ ചിന്തിച്ചില്ല…. എന്തായാലും ചെറിയമ്മയും ചെറിയച്ഛനും വരട്ടെ…. എന്നിട്ട് തീരുമാനിക്കാം ബാക്കി കാര്യങ്ങൾ…….”ശിവ പറഞ്ഞു…..

“എന്നാൽ വാ food കഴിക്കാം…..”അച്ചു പറഞ്ഞതും 4പേരും കൂടി താഴേക്ക് ചെന്നു….

ശിവയുടെ കണ്ണുകൾ നാലുപാടും രുദ്രയെ തിരഞ്ഞു…..ആളെ ഇവിടെ എങ്ങും കാണുന്നില്ല…..
“നിയിത് ആരെയാടാ തിരയുന്നത് “ശിവയുടെ നോട്ടം കണ്ട് സംശയത്തോടെ അർജുൻ ചോദിച്ചു…….

“ഏയ്‌.. ഞൻ ആരെയും തിരഞ്ഞില്ല… നിനക്ക് തോന്നിയത് ആവും…..”ശിവ പറഞ്ഞു…..

രേവതി എല്ലാവർക്കും ഭക്ഷണം വിളമ്പി…..
“രുദ്ര മോൾ എവിടെ “രാമചന്ദ്രൻ ചോദിച്ചു….

“ഇപ്പോൾ വരാമെന്നു പറഞ്ഞിട്ട് പോയതാ…. പിന്നെ ആളെ ഇവിടെ കണ്ടിട്ടില്ല…. ഇവൻ ആ കൊച്ചിനെ ഇനി വല്ലതും ചെയ്തോ ആവോ…..”ശിവയെ നോക്കി കൊണ്ട് രേവതി പറഞ്ഞു…..

“ദേ അമ്മേ.. ഞൻ ഒന്നും അവളെ ഒന്നും ചെയ്തില്ല…. അവൾ മുറിയിൽ ഉണ്ടാകും….”ശിവ ചെറിയ പരിഭ്രാമത്തോടെ പറഞ്ഞു….. അച്ചുവും ഉണ്ണിയും അർജുനും ശിവയുടെ ഓരോ മാറ്റങ്ങളും നന്നായി വീക്ഷിക്കുന്നുണ്ടായിരുന്നു……

രുദ്രയെ കാണാതെ ആയതും രേവതി പോയി അവളെ വിളിച്ചു കൊണ്ട് വന്നു ശിവയുടെ അടുത്തു ഇരുത്തി…… അവൾ ആണെങ്കിൽ ആരുടേയും മുഖത്തു നോക്കുന്നില്ല……..

“ഈ ഏട്ടത്തിക്ക് ഇന്നു എന്ത് പറ്റി… അല്ലെങ്കിൽ സംസാരം നിർത്താത്ത ആള് ആണ്…. ഇന്നു മിണ്ടുന്ന പോലും ഇല്ലല്ലോ…..”ഉണ്ണി ചോദിച്ചു…..

“ഈ മരങ്ങോടാൻ അതിനെ പേടിപ്പിച്ചു വെച്ചിരിക്കുക ആയിരിക്കും….. നേരത്തെ എന്തായിരുന്നു ഇവിടെ ബഹളം…..”രേവതി നടന്ന കാര്യങ്ങൾ എല്ലം പറഞ്ഞു…. ശിവയും രുദ്രയും ഒഴികെ ബാക്കി എല്ലാവരും നല്ല ചിരി……

“അയ്യോ… പെങ്ങളുടെ കഴുത്തിൽ എന്താ ഒരു ചുവന്ന പാട്……”അച്ചു ചോദിച്ചു…

അവന്ടെ ചോദ്യം കേട്ട് ശിവയൊന്നു ചുമച്ചു… ശിവയുടെ ചുമ കണ്ടതും അർജുന് എന്തോ കത്തി…. അവൻ ഒരു ഗ്ലാസ്‌ വെള്ളമെടുത്തു ശിവക്ക് കൊടുത്തു…….

രുദ്ര ആണെങ്കിൽ എന്ത് പറയുമെന്ന് കരുതി കുഴഞ്ഞു…..

“അത് ഒരു പ്രാണി കടിച്ചതാ അവളെ….”രുദ്ര പറയാൻ വന്നതും ശിവ ചാടി കേറി പറഞ്ഞു….

അത് കേട്ടതും മൂന്നഅംഗ സംഘത്തിന് പിന്നെയും ഡൌട്ട് ആയി…..

“ഓ… ശ്രെദ്ധിച്ചു നടക്കണ്ടേ മോളെ…. എന്തായാലും ഭക്ഷണം കഴിച്ചിട്ട് വാ….. ഞൻ ഒരു മരുന്ന് പുരട്ടി തരാം…… വല്ല വിഷം ഉള്ള പ്രാണി ആണെങ്കിലോ….”രേവതി പറഞ്ഞു….

“അതെ അതെ ഇതു ഇത്തിരി കൂടിയ വിഷം ഉള്ള പ്രാണി ആണ്…..”അർജുൻ ശിവ കേൾക്കാൻ പാകത്തിന് പറഞ്ഞു .. ശിവ അർജുൻ നെ നോക്കി കണ്ണുരുട്ടി…..
എല്ലാവരും കഴിച്ചു കഴിഞ്ഞു എഴുന്നേറ്റപ്പോൾ ആണ് അർജുൻ ശിവയെ തടഞ്ഞു വെച്ചത്……..

“മോനെ കള്ള കാമുക…. കിസ്സിങ് വരെ ആയി….. എന്തൊക്കെ ആയിരുന്നു… അവളെ വീട്ടിൽ കൊണ്ട് പോയ്‌ ആക്കു….. പെണ്ണുങ്ങളെ വിശ്വസിക്കാൻ പറ്റില്ല….. മ്മ്…. ഉമ്മ വെക്കുന്നതിനു കുഴപ്പമില്ലല്ലോ അല്ലെ…..”അർജുൻ ചോദിച്ചു…

“എടാ… അത്…. നീ എന്നെ തെറ്റിദ്ധരിക്കരുത്…… ഞൻ “ശിവ പറയാൻ വന്നതും അർജുൻ പിന്നെയും തടഞ്ഞു…….

“നീ ഒന്നും പറയണ്ട…. അവസാനം ആ പാവം പിടിച്ച പെണ്ണിനെ കണ്ണുനീരിൽ ആഴ്ത്തരുത്…..”അതും പറഞ്ഞു അവൻ അവിടെ നിന്നു പോയി……

ശിവ ആണെങ്കിൽ ആകെ നാണം കെട്ട രീതിയിൽ ആയിപോയി…..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

“മക്കളെ…. നമ്മുടെ ശിവയുടെ മനസിലെ കാമുകൻ ഉണർന്നു തുടങ്ങി…… ഇനി അതൊന്നു പടർന്നു പന്തലിക്കാൻ മാത്രമേ ഉള്ളൂ…….”അർജുൻ വന്നു ഉണ്ണിയുടെയും അച്ചുവിനോടും പറഞ്ഞു….

“മ്മ്… എനിക്കും തോന്നി…… രണ്ടു പേർക്കും നല്ല കള്ള ലക്ഷണം ഉണ്ട്…..”അച്ചു പറഞ്ഞു….

“രണ്ടു പേരും ഒന്നായാൽ മതി ആയിരുന്നു അല്ലെ ഏട്ടാ…..”ഉണ്ണി പറഞ്ഞു….

“എല്ലാം ശെരി ആകും എന്ന് എന്റെ മനസു പറയുന്നു……”അർജുൻ പറഞ്ഞു…

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ശിവ റൂമിലേക്ക് ചെല്ലുമ്പോൾ രുദ്ര ഉറങ്ങിയിട്ടുണ്ടായിരുന്നു…… ഒരു നിമിഷം അവൻ ശാന്തമായി ഉറങ്ങുന്ന അവളെ മതി മറന്നു നോക്കി നിന്നു…….അവളുടെ കഴുത്തിലെ ചുവന്ന പാട് കണ്ടതും അവൻ പതിയെ അവിടെ വിരലുകൾ ഓടിച്ചു…… അവൾ ഉറക്കത്തിലും വേദന കൊണ്ട് പുരികം ചുളിക്കുന്നത് അവൻ അറിഞ്ഞു……. അവളെ നന്നായി പുതപ്പിച്ചു കൊണ്ട് അവൻ ബാൽക്കണി യിലേക്ക് നടന്നു……

“എന്താണ് തനിക് പറ്റുന്നത്…. ആദ്യമാദ്യം അവളോട് ദേഷ്യം ആയിരുന്നു…. എല്ലാ പെണ്ണുങ്ങളെയും പോലെ ആയിരിക്കും ഇവളും എന്ന് തെറ്റിധരിച്ചു…. എന്റെ വീടിനെയും കുടുംബത്തെയും എന്നെയും നോക്കുന്നത് പോലെ മറ്റൊരു സ്ത്രീകളും ചെയ്യില്ല എന്ന് തോന്നി….. കുടുംബത്തിന് വേണ്ടി സ്വന്തം ജീവിതം നഷ്ടപ്പെടുത്താൻ തെയ്യാർ ആയവൾ…… രുദ്രയുടെ മുഖം മനസിൽ വന്നതും അവൾക്കായി ഒരു ചിരി അവനിൽ വിരിഞ്ഞു….”

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

രാവിലെ ശിവ ഉണരുമ്പോൾ രുദ്രയെ അവിടെ എങ്ങും കണ്ടില്ല…… അവൻ സമയം നോക്കി…7.30

“ഈ സമയത്ത് ഒരു ചായ പതിവ് ഉണ്ടായിരുന്നല്ലോ…. ഇന്നു എന്ത് പറ്റി…. ഓ… എന്നെ ഫേസ് ചെയ്യാനുള്ള മടി കൊണ്ടായിരിക്കും…… “ശിവ ചിന്തിച്ചു…..

“എന്തായാലും താഴെ വരെ പോയി നോക്കാം……”ശിവ മനസിൽ പറഞ്ഞു കൊണ്ട് സ്റ്റെപ് ഇറങ്ങി താഴേക്ക് നടന്നു…. മുകളിൽ നിന്നു അർജുൻ അവനെ വിളിച്ചു….. ശിവ ആണെങ്കിൽ വേറെ ഏതോ ലോകത്ത് ആണ്…..

അവൻ അടുക്കളയിൽ ചെന്നു…. അവിടെ ആരെയും കണ്ടില്ല…. വരാന്തയിൽ ചെന്നപ്പോൾ അച്ഛനും അമ്മയും അവിടെ ഇരിക്കുന്നു……. അവനെ കണ്ടതും രേവതി ചോദിച്ചു…..”എന്തടാ…. ചായ വേണോ….”

ശിവ വേണം എന്ന് തലയാട്ടി…..

“അമ്മേ രുദ്ര എവിടെ…..”ശിവ മടിച്ചു മടിച്ചു ചോദിച്ചു……

“ആ നിന്നോട് പറയാൻ മറന്നു….. മോളുടെ അച്ഛന് പാടില്ല എന്നും പറഞ്ഞു അവ്ടെന്നു വിളിച്ചിട്ടുണ്ടായിരുന്നു…… വെളുപ്പിന് തന്നെ അർജുൻ അവളെ വീട്ടിൽ കൊണ്ട് ആക്കി… നിന്നെ എത്ര പ്രാവശ്യം വിളിച്ചു….. അതെങ്ങനെയാ പാതിരാ വരെ ലാപ്പിൽ നോക്കി ഇരിക്കും…… വെളുപ്പിന് അല്ലെ ഉറക്കം…….”രേവതി പറഞ്ഞതും ശിവക്ക് എന്തോ പോലെ തോന്നി……

“അവൾക് ഒന്ന് പറഞ്ഞിട്ട് പോകാൻ പാടില്ലേ…. ശിവ പിറുപിറുത്തു……

“ഹെലോ… Mr. കാമുകൻ… ഞൻ പുറകെ നിന്നും വിളിച്ചിരുന്നു… കേട്ടിരുന്നോ…. ഭാര്യ പോയി….. വീട്ടിലേക്ക്…. അറിഞ്ഞോ….”അർജുൻ കളിയായി ചോദിച്ചു….

“ആട…. അമ്മ പറഞ്ഞു…. അച്ഛന് എന്താ പറ്റിയെ…..”ശിവ ചോദിച്ചു….

“എടാ… ചെറിയ ഒരു പനി വന്നതാ….. ഒന്ന് തല ചുറ്റി വീണു…. ബിപി ലോ ആയി പോയി…… അവർ പേടിച്ചു പോയി… ഞങ്ങൾ ഇവിടെന്നു ചെന്നു ഹോസ്പിറ്റലിൽ കൊണ്ട് പോയി….. തിരിച്ചു വീട്ടിൽ കൊണ്ട് പോയി ആക്കി….. നിന്നെ എത്ര പ്രാവശ്യം വിളിച്ചു…. നീ നല്ല ഉറക്കം ആയോണ്ട് അവൾ പറഞ്ഞു ഇനി വിളിക്കണ്ട എന്ന്……”അർജുൻ പറഞ്ഞു….

“ഓ… പനി ആണെകിൽ കുഴപ്പമില്ല അല്ലെ… അവൾ ഇന്നു വരുമായിരിക്കും അല്ലെ…..”ശിവ ചോദിച്ചു…

“ഏയ്‌….. കുറച്ചു ദിവസം കഴിഞ്ഞേ അവൾ വരൂ……”അർജുൻ പറഞ്ഞു….

“അതെന്താ….”

“അതെന്താ എന്ന് എനിക്കെങ്ങനെ അറിയാം… ചിലപ്പോൾ നിന്റെ ഉമ്മയെ പേടിച്ചിട്ടായിരിക്കും……”അർജുൻ കളിയാക്കി പറഞ്ഞു…

“ദേ… മനുഷ്യൻ ഇവിടെ വാലിനു തീ പിടിച്ചു നിൽകുമ്പോൾ ആണ് അവന്ടെ അവിഞ്ഞ കോമഡി….. അവൾ എന്ന് വരുമെടാ പുല്ലേ…..”ശിവ കലിപ്പിൽ ചോദിച്ചു….

“എനിക്കത് എങ്ങനെ അറിയാം…. ഫോൺ അല്ലെ കൈയിൽ ഒന്ന് വിളിച്ചു നോക്ക്…..”അർജുൻ പറഞ്ഞു….

“ആ ശെരി ആണല്ലോ…..”ശിവ ഓർത്തു…

“എടാ number ഒന്ന് തരുമോ…. എന്റെ അടുത്ത് നമ്പർ ഇല്ല…..”ശിവ പറഞ്ഞു….

“നീ അല്ലെ അവൾക് ഫോൺ വാങ്ങി കൊടുത്തത്….. എന്നിട്ട് നമ്പർ അറിയില്ല പോലും….”അർജുൻ ചോദിച്ചു..

“എടാ അന്ന് അച്ചു ആണ് അതെല്ലാം സെറ്റ് ആക്കിയത്…..നമ്പർ എനിക്ക് ആവശ്യം വരില്ലെന്ന് തോന്നി ഞൻ അത് സേവ് ചെയ്തില്ല……”

“ഇപ്പോൾ ആവശ്യം വന്നോ…..”

“മ്മ്… ചെറുതായിട്ട്…..”

“മ്മ്… Ok… നമ്പർ ഞൻ തരാം….. പിന്നെ ഒന്ന് മയത്തിൽ ഒക്കെ സംസാരിക്കണേ അർജുൻ പറഞ്ഞു….

“Ok. Set”

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ഫോൺ എടുത്തു അവളെ വിളിച്ചാലോ എന്ന് ശിവക്ക് തോന്നി….വേണ്ട കുറച്ചു കഴിയട്ടെ….. ഇപ്പോൾ തന്നെ വിളിച്ചാൽ അവൾ എന്ത് വിചാരിക്കും…..

അവൾ ഇല്ലാത്തത് കൊണ്ട് ശിവക്ക് ഒരു സുഖവും തോന്നിയില്ല….. ആകെ ഒരു മൂകത അവനു അനുഭവപ്പെട്ടു…… അവൻ ഫോൺ എടുത്ത് അവളെ വിളിച്ചു നോക്കി….. ഫോൺ റിങ് ചെയ്യുന്നത് അല്ലാതെ എടുത്തില്ല….അപ്പുവിനെയും അമ്മുവിനെയും മാറി മാറി വിളിച്ചു നോക്കി അവരും ഫോൺ എടുത്തില്ല…. അപ്പോഴാണ് അവൻ ഓർത്തത് അവര് ക്ലാസ്സിൽ പോയി കാണും എന്ന്…..

അവൾ ഇവിടെ ഇല്ലാത്തത് ഒരു കുറവായി അവനു തോന്നി…… ഒന്നിനും ഒരു ഉഷാർ തോന്നിയില്ല….. റൂമിൽ തന്നെ ഇരുന്നു…… Food കഴിക്കാൻ അമ്മ വിളിച്ചപ്പോൾ പോയില്ല…. ഒന്നിനും അവനു മൂഡ് തോന്നിയില്ല……. അവളെ എന്തോ വല്ലാതെ മിസ്സ്‌ ചെയ്യുന്നു….. എന്തുകൊണ്ടാണ് ഇങ്ങനെ…. തന്റെ മനസിൽ അത്രമേൽ ആഴത്തിൽ ഇവൾ പതിഞ്ഞുവോ……

രാത്രിയിൽ ശിവയുടെ റൂമിലേക്ക് അർജുൻ വന്നു കൊണ്ട് ചോദിച്ചു..”നീ എന്താ food കഴിക്കാതെ…… രേവു അമ്മ നിന്നെ വിളിച് കൊണ്ട് വരാൻ പറഞ്ഞു…”

“ഞൻ വന്നോളാം… നിങ്ങൾ കഴിച്ചോ…”ശിവ പറഞ്ഞു…

“അതെങ്ങനെ ശെരിയാകും….. എന്നും നമ്മൾ ഒരുമിച്ചല്ലേ ഇരിക്കാറ്….. വാടാ…വന്നു കഴിക്കു…. അല്ല നിനക്ക് ഇന്നു എന്ത് പറ്റി….. ആകെ മൂഡ് off ആണല്ലോ…..”അർജുൻ ചോദിച്ചു….

“ഏയ്… ഒന്നുമില്ല ”

“രുദ്ര അല്ലെ അതിനു കാരണം….”

“ദേ… നീ… ഒന്ന് പോകുന്നുണ്ടോ….”

“മോനെ ശിവ….. നിന്റെ മനസ്സ് മറ്റു ആരെക്കാളും എനിക്ക് നന്നായി അറിയാം……. പറയു…. നിനക്ക് അവളോട് പ്രേമം ആണോ……”അർജുൻ ചോദിച്ചു….

“എടാ…. അത്….. പ്രേമം ആണോ എന്താണെന്നു എനിക്ക് മനസിലാകുന്നില്ല…… അവൾ ഇപ്പോൾ എനിക്ക് ആരൊക്കെയോ ആണ്…. അവൾ ഇവിടെ ഒരു ദിവസം ഇല്ലാതെ ഇരുന്നപ്പോൾ എന്റെ മനസ്സ് അവളെ ഒരു നോക്ക് കാണുവാൻ ആയി തുടിക്കുന്നു…… അവൾ ഇപ്പോൾ എനിക്ക് അത്രമേൽ പ്രിയപ്പെട്ടത് ആയി തോന്നുന്നു……”

“ആഹാ….. അടിപൊളി…. ഇതു അസ്സൽ പ്രേമം തന്നെ……”

“എടാ….. ഞൻ അവളെ സ്നേഹിച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ….”

“എന്ത് പ്രശ്നം…. നിന്റെ ഭാര്യയെ അല്ലെ നീ പ്രേമിക്കുന്ന…..”

“എടാ…. അതല്ല…. എഗ്രിമെന്റ്..”

“എഗ്രിമെന്റ്… മണ്ണാക്കട്ട….. അത് നീ ഉണ്ടാക്കി എടുത്തത് അല്ലെ……അത് അങ്ങ് മറന്നേക്കൂ….”

“അവൾ അതിനു സമ്മതിക്കോ….. അവൾക് എന്നെ ഇഷ്ടമല്ലെങ്കിലോ……”

“അവൾക് ഇഷ്ടമാവും…. നീ ആദ്യം അവളോട് ഒന്ന് മനസു തുറക്ക്….. എന്നിട്ട് പോരെ…..”

“മ്മ്….. കുഴപ്പം ആകുമോ… ഇനിയും എനിക്ക് സങ്കടം ആവുമോ…..”

“നീ നെഗറ്റീവ് ചിന്ത ആദ്യം മാറ്റി വെക്കു… എല്ലാം ശെരി ആകുമെന്ന് തന്നെ കരുതാം…….”

“മ്മ്…. എന്നാൽ നീ അവളോട് ആദ്യം പറയു…..”

“ഞാനോ…. ഒരു പെണ്ണിന്റെ മുഖത്തു നോക്കി ഇഷ്ടമാണെന്നു പറയാൻ നിനക്ക് ധൈര്യം ഇല്ലെടാ….. നീ പണ്ട് വല്യ കാമുകൻ ആയിരുന്നല്ലോ…. 😏😏എന്നെ എൽപിക്കേണ്ട…. അവരവർ തന്നെ പറഞ്ഞാൽ മതി…..”

“മ്മ്…..”

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

“അർജുൻ….. നാളെ പോയി രുദ്ര മോളെ കൂട്ടി കൊണ്ട് വരാമോ…..”രാത്രി അത്താഴം കഴിക്കുന്നതിനിടയിൽ രേവതി ചോദിച്ചു….

“അതെ… രേവു അമ്മേ…. രുദ്രയുടെ ഭർത്താവ് എന്ന് പറയുന്ന ആള് ദേ ഇവിടെ ഇരിപ്പുണ്ട്…. അവനോട് പറയു… ഞൻ എന്താ ഡ്രൈവറോ……”അർജുൻ കളിയായി പറഞ്ഞു….

“ഇവനോട് പറഞ്ഞാൽ ഇവൻ ഇനി ചാടി കടിക്കുമോ എന്ന് കരുതി ആണ് നിന്നോട് പറഞ്ഞെ…..”രേവതി പറഞ്ഞു….

“ഞൻ പോയി രുദ്രയെ കൊണ്ട് വന്നോളാം അമ്മേ……”ശിവ പറഞ്ഞു…

അർജുൻ ആണെങ്കിൽ ഉണ്ണിയെയും അച്ചുവിനെയും നോക്കി കണ്ണ് കൊണ്ട് ആക്ഷൻ കാണിച്ചു…. അവർക്ക് അത് കണ്ടു ചിരി പൊട്ടി…..

“നീ ഇനി എന്നാണ് ഓഫീസിലേക്ക് വരുന്നത്…….”അച്ചു ചോദിച്ചു….

“നിങ്ങൾ ഇപ്പോൾ കാര്യങ്ങൾ എല്ലാം നല്ല രീതിയിൽ നോക്കുന്നുണ്ടല്ലോ….. ഞൻ എന്തായാലും കുറച്ചു ദിവസം കൂടി കഴിഞ്ഞു വരാം…..”ശിവ പറഞ്ഞു…

“ഓഫീസ് എന്ന് പറഞ്ഞു നടന്നിരുന്ന ചെക്കൻ ആണ്… ഇപ്പോൾ എല്ലാം കൈ വിട്ടു പോയി…..”അച്ചു പറഞ്ഞു…

എല്ലാവരും അത് കേട്ട് ചിരിച്ചു….. ശിവ അവനെ നോക്കി കണ്ണുരുട്ടി……

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

കിടന്നിട് ശിവക്ക് ഉറക്കം വരുന്നില്ല….. ബെഡ് മുഴുവൻ അവളുടെ ചന്ദന ഗന്ധം ആണ്….. അവനത് അവന്റെ മൂക്കിലേക്ക് ആവാഹിച്ചു…..

എങ്ങനെ ഒക്കെയോ നേരം വെളുപ്പിച്ചു… ശെരിക്കു പറഞ്ഞാൽ ഉറങ്ങിയില്ല…… എത്രയും പെട്ടെന്ന് അവളെ കാണണം എന്ന് ആയി അവനു……

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

രുദ്രയുടെ അവസ്ഥ യും മറിച്ചു ആയിരുന്നു….. ശിവ ഉണരുന്നതിനു മുൻപേ അവ്ടെന്നു പോന്നത് ആണ്….ഇങ്ങോട്ട് വരുമെന്ന് രുദ്ര പ്രേതീക്ഷിച്ചെങ്കിലും ആള് വന്നില്ല…. അവൾക് അത് സങ്കടം ആയി….. അച്ഛനോടും അമ്മയോടും എല്ലാം സംസാരിച്ചു ഇരുന്നു നേരം കളഞ്ഞു എങ്കിലും അവൾക് ഒരു മൂടും തോന്നിയില്ല…. അപ്പു ചോദിച്ചു മുഖം വാടി ഇരിക്കുന്നത് എന്താ എന്ന്…. ഒന്നുമില്ലെന്ന് മറുപടി പറഞ്ഞു….. രുദ്രയുടെ മുഖഭാവവും അമ്മുവും ശ്രെദ്ധിക്കുന്നുണ്ടായിരുന്നു…. അച്ചുവിനെ വിളിച്ചപ്പോൾ ശിവയുടെ അവസ്ഥയും ഇതു തന്നെ ആണെന്ന് പറഞ്ഞു…. (ശിവ നിങ്ങളെ ഫോണിൽ വിളിക്കുക ആണെങ്കിൽ call എടുക്കേണ്ട എന്ന് രണ്ടുപേരോടും അർജുൻ പ്രേത്യേകം പറഞ്ഞിരുന്നു…..)രണ്ടു പേരും എത്രയും പെട്ടെന്ന് ഒന്നാകണെ എന്ന് അവൾ ഭഗവാനോട് പ്രാർത്ഥിച്ചു…..

രാത്രിയിൽ ഫോൺ എടുത്തപ്പോൾ ആണ് കുറെ മിസ്സ്ഡ് call കണ്ടത്……
പരിചയം ഇല്ലാത്ത നമ്പർ ആയതു കൊണ്ട് തിരിച്ചു വിളിച്ചില്ല…..

രാത്രയിൽ ഉറക്കം വരാതെ ഇരുന്നത് കൊണ്ട് ആണ് അർജുൻ നെ ഫോൺ വിളിച്ചത്…… ശിവയുടെ കാര്യങ്ങൾ എല്ലാം പറഞ്ഞു കേട്ടപ്പോൾ രുദ്രയുടെ സന്തോഷത്തിനു അതിരു ഇല്ലായിരുന്നു…..
നാളെ ശിവ ഇവിടെക്ക് വരുമെന്ന് ഓർത്തപ്പോൾ അവൾക് അതിയായ സന്തോഷം തോന്നി….. എങ്ങനെ ഒക്കെയോ അവളും നേരം വെളുപ്പിച്ചു…….

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

രാവിലെ തന്നെ ശിവ റെഡിയായി താഴേക്ക് വന്നു…. എല്ലാവരും അവനെ നോക്കി……. അവന്ടെ മുഖത്തെ പ്രസന്നത കണ്ടതും എല്ലാവർക്കും സന്തോഷം ആയി…. എല്ലാവർക്കും ഒരു ചിരി സമ്മാനിച്ചു കൊണ്ട് അവൻ കാറുമെടുത്തു പുറപ്പെട്ടു……..

രുദ്രയുടെ വീട്ടിൽ എത്തിയതും രുദ്രയുടെ അച്ഛൻ പുറത്തെക്ക് വന്നു…..

“ആ… മോനോ…. വാ… അകത്തേക്ക് കയറി വരൂ…..”രുദ്രയുടെ അച്ഛൻ അവനെ അകത്തേക്ക് ക്ഷെണിച്ചു……

“അച്ഛന് ഇപ്പോൾ എങ്ങനെ ഉണ്ട്….. ഞാൻ ഇന്നലെ വരണമെന്ന് കരുതിയത് ആണ്…..”ശിവ പറഞ്ഞു…

“എനിക്ക് ഒരു കുഴപ്പവും ഇല്ലാ മോനെ….. ഒരു ചെറിയ പനി വരുമ്പോഴേക്കും ഇവിടെ ഉള്ളവർക്ക് പേടി ആണ്…..ഞൻ എങ്ങാനും മരിച്ചു പോകുമോ എന്ന്….. മരിക്കുന്നതിൽ എനിക്ക് പേടിയില്ല…. എന്റെ മക്കൾ ഒന്ന് നല്ല നിലയിൽ എത്തിയിട്ട് വേണം എനിക്ക് കണ്ണടക്കാൻ.. അത് വരെ ആയുസ് തരണേ എന്നാണ് എന്റെ പ്രാർത്ഥന…….”പരമേശ്വരൻ പറഞ്ഞു….

“എന്താ അച്ഛാ ഇതു….. അച്ഛൻ ഒന്നും ഓർത്തു സങ്കടപെടേണ്ട… എല്ലാം ശെരിയാകും…..”ശിവ പറഞ്ഞു…..

“അമ്മു മോളെ… ഏട്ടന് ചായ എടുക്കു….. രുദ്ര മോൾ അമ്പലത്തിൽ പോയേക്കുവാ….”പരമേശ്വരൻ പറഞ്ഞു…

“ആണോ… ഏതു അമ്പലത്തിൽ ആണ് അച്ഛാ…..എനിക്ക് അങ്ങോട്ട് പോകാൻ വേണ്ടി ആണ്…..”ശിവ ചോദിച്ചു

“നമ്മൾ വരുന്ന വഴിക്ക് ഉള്ള ആ അമ്പലത്തിൽ……”

“ശെരി അച്ഛാ… ഞൻ എന്നാൽ അവിടെക്ക് ചെന്നിട് രുദ്രയെയും കൂട്ടി വരാം…..”ശിവ അവരോട് യാത്ര പറഞ്ഞു അമ്പലത്തിലേക് പോയി…….

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

അമ്പലത്തിന്റെ മുൻപിൽ കാർ നിറുത്തി…. അകത്തേക്ക് കയറണോ എന്ന് അവൻ ആലോചിച്ചു….. വേണ്ടാ… ഇവിടെ വെയിറ്റ് ചെയ്യാം….. ഇവിടെ ആകുമ്പോൾ അവൾ ഇറങ്ങി വരുന്നത് കാണാനും സാധിക്കും…. അങ്ങനെ ആലോചിച്ചു അവൻ അവിടെ നിന്നു…… പെട്ടന്ന് ആണ് അമ്പലത്തിൽ നിന്നും ഉയർന്നു കെട്ട ഭക്തി ഗാനം അവൻ ശ്രദ്ധിച്ചത്…..

“അണിവാകച്ചാര്‍ത്തിൽ ഞാൻ ഉണര്‍ന്നൂ കണ്ണാ
മിഴിനീരിൽ കാളിന്ദി ഒഴുകീ കണ്ണാ(2)
അറുനാഴി എള്ളെണ്ണ ആടട്ടയോ
മറുജന്മ പൊടി മെയ്യിൽ അണിയട്ടയോ
തിരുമാറിൽ ശ്രീവത്സമാകട്ടയോ ( അണിവാകച്ചാര്‍ത്തിൽ ..)

ഒരു ജന്മം കായാവായ് തീര്‍ന്നെങ്കിലും
മറുജന്മം പയ്യായി മേഞ്ഞെങ്കിലും (2)
യദുകുല കന്യാ വിരഹങ്ങൾ തേങ്ങുന്ന
യാമത്തിൽ രാധയായ് പൂത്തെങ്കിലും കൃഷ്ണാ…
ആ‍..ആ..ആ..
പ്രേമത്തിൻ ഗാഥകൾ തീര്‍ത്തെങ്കിലും
എന്റെ ഗുരുവായൂരപ്പാ നീ കണ്ണടച്ചൂ
കള്ളച്ചിരി ചിരിച്ചൂ പുല്ലാങ്കുഴൽ‍ വിളിച്ചൂ… ( അണിവാകച്ചാര്‍ത്തിൽ ..)

യമുനയിൽ ഓളങ്ങൾ നെയ്യുമ്പൊഴും
യദുകുല കാംബോജി മൂളുമ്പൊഴും ( 2 )
ഒരു നേരമെങ്കിലും നിന്റെ തൃപ്പാദങ്ങൾ
തഴുകുന്നപനിനീരായ് തീര്‍ന്നില്ലല്ലോ കൃഷ്ണ്ണാ…
ആ..ആ…ആ..
ഹൃദയത്തിൻ ശംഖിൽ ഞാൻ വാര്‍ന്നില്ലല്ലോ
അപ്പോഴും നീ കള്ള ചിരിചിരിച്ചൂ
അവിൽ പൊതിയഴിച്ചൂ പുണ്യം പങ്കുവച്ചൂ…”

( ഈ ഗാനം എല്ലാവരും കെട്ടിട്ടുണ്ടാകും….. വേറെ ഗാനം കിട്ടിയില്ല… തെറ്റുകൾ ക്ഷെമിക്കുക 🥰)

“ആ ശബ്ദം…. തന്റെ മനസ്സിനെ അത്രമേൽ പിടിച്ചുണർത്തിയ ആ ശബ്ദം വർഷങ്ങൾക്ക് ശേഷം ഞൻ ഇതാ വീണ്ടും കേട്ടിരിക്കുന്നു…… അവന്ടെ ഹൃദയം തുടിച്ചു……. ഒരുവേള അവൻ മറുത് ഒന്നും ചിന്തിക്കാതെ അമ്പലത്തിലേക്കുള്ള പടവുകൾ കയറി…… അത്രമേൽ പ്രിയപ്പെട്ട ആ ശബ്ദത്തിന് ഉടമ ആരാണ് എന്ന് അറിയാൻ ആയി അവന്റെ ഉള്ളം തുടിച്ചു………

(തുടരും )

Leave a Reply