September 13, 2024

ദുർഗ്ഗാഗ്നി : ഭാഗം 05

രചന – പാത്തു

Plan Success……  ആ സ്ത്രീ ഫോൺ എടുത്തു  ആർക്കോ മെസ്സേജ് അയച്ചു…… അവരുടെ ചുണ്ടിൽ ക്രൂരമായ ഒരു പുഞ്ചിരി വിരിഞ്ഞു….. അവർ പറഞ്ഞ വഴിയെ ദച്ചു ഡ്രൈവ് ചെയ്തു….. ചുറ്റിലും ആൾപ്പാർപ്പ് ഇല്ലാത്ത ഒരു പഴയ ബംഗ്ലാവിന് മുന്നിൽ കാർ നിന്നു….. “” ഇതാണോ വീട്…..”” ദച്ചു സംശയത്തോടെ ചോദിച്ചു….. “”അതേ മോളെ…. ഇത്‌ തന്നെയാ വീട്….. മോള് അകത്തേക്ക് വാ…. “” അവൾ അവർക്കൊപ്പം അകത്തേക്ക് പോയി…. ആ നിമിഷം തന്നെ അവൾക്ക് ചുറ്റും ഗുണ്ടകൾ വളഞ്ഞു….  ദച്ചു ആ സ്ത്രീയെ രൂക്ഷമായി നോക്കി….. അവർ ഉറക്കെ ചിരിച്ചു….. “”” നീ നോക്കണ്ട….. ഇതൊക്കെ ഞങ്ങളുടെ പ്ലാൻ ആയിരുന്നു….. നിന്നെ ഒറ്റക്ക് ഇവിടെ ഒന്ന് എത്തിക്കാൻ….. ക്വട്ടേഷൻ ആണ് മോളെ….. നിന്റെ ജീവൻ എടുക്കുന്നതിന് ഞങ്ങൾക്ക് പറഞ്ഞുറപ്പിച്ച പ്രതിഫലം 20 ലക്ഷം രൂപയാ….. ആരാ തന്നത് എന്ന് കൂടി അറിയണ്ടേ…… “”” അവരിൽ ഒരാൾ മൊബൈൽ എടുത്ത് ദേവനെ വിളിച്ച ശേഷം സ്പീക്കറിൽ ഇട്ട് ദച്ചുവിന് നേരെ നീട്ടി……

“” നീ എന്താ അന്ന് പറഞ്ഞത്…..????  കുറച്ചുകൂടി നിലവാരമുള്ള നീക്കങ്ങളാണ് എന്നിൽ നിന്ന് പ്രതീക്ഷിച്ചതെന്നോ…????  ഇത്‌ എങ്ങനെ ഉണ്ട്????  നിന്റെ ആയുസ്സ് ഇന്നത്തോടെ അവസാനിക്കും….. നിന്റെ മരണം അടുത്തത് കൊണ്ട് മാത്രമാ എന്നെ വെല്ലുവിളിക്കാൻ നിനക്ക് തോന്നിയത് തന്നെ….. ചിന്തിച്ചു നോക്കാൻ പോലും കഴിയാത്ത വിധത്തിൽ ക്രൂരമായിരിക്കും നിന്റെ മരണം…… എന്റെ ജീവത്തിലേക്ക് വന്നതോർത് ഓരോ നിമിഷവും നീ നീറണം….. “” ദേവൻ ക്രൂരമായി ചിരിച്ചു….. ഒരു നിമിഷം അവളുടെ കൺമുന്നിലൂടെ കഴിഞ്ഞതെല്ലാം മിന്നി മറഞ്ഞു….. ദച്ചുവിന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി…. “”” തന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഞാൻ മരണത്തിനു കീഴടങ്ങുങ്ങുന്നതിനു മുമ്പ് തന്റെ സർവ്വ നാശം പൂർണമായിരിക്കും എന്ന്…..????  എന്റെ മരണം,  അത് ദൈവ നിശ്ചയമാണ്….. ദൈവം അതിനായി നിശ്ചയിച്ച ദിവസം ഇന്നല്ല….. “” “” കൊള്ളാം…. മരണത്തിന് മുന്നിൽ നിൽക്കിമ്പോഴും നിന്റെ ആത്മവിശ്വാസം എനിക്കിഷ്ടപ്പെട്ടു…… ആര് വിചാരിച്ചാലും നിന്നെ ഇന്ന് രക്ഷിക്കാൻ പറ്റില്ല മോളെ….. Your countdown begins…. “” ദേവൻ പുച്ഛം നിറഞ്ഞ ഭാവത്തോടെ കോൾ കട്ട്‌ ചെയ്തു…… ആ നിമിഷം തന്നെ അവർ ദച്ചുവിനെ ബന്ധിച്ചു……

ഓഫീസിൽ ഇരിക്കുമ്പോഴാണ് ദേവന്റെ ക്യാബിനിലേക്ക് ഒരാൾ വന്നത്….. അയാളെ കണ്ടപ്പോൽ തന്നെ ദേവൻ എഴുന്നേറ്റു നിന്ന് അയാളെ സ്വീകരിച്ചു…… “” വിനോദ്…..  What a pleasant Surprise!!!!!!!എന്താ ഒരു മുന്നറിയിപ്പ് ഇല്ലാതെ….???? “” വളരെ Important ആയ ഒരുകാര്യം സംസാരിക്കാനുണ്ട് ദേവാ….. അതാ ഇപ്പൊ തന്നെ ഞാൻ നേരിട്ട് വന്നത്….. പസഫിക് ഇന്റർനാഷണലിന്റെ പ്രൊജക്റ്റ്‌ തന്റെ കമ്പനിക്ക് കിട്ടാനുള്ള ചാൻസ് വളരെ കുറവാണ്….. “” “”What….???? ഈ പ്രോജെക്ടിനു വേണ്ടി ഞാൻ എത്ര കൊടികളാ മുടക്കിയതെന്ന് തനിക്ക് അറിയാവുന്നതല്ലേ….???  എന്നിട്ട് ഇപ്പൊ…???? “” “” താൻ ദേഷ്യപ്പെട്ടിട്ട് ഒരു കാര്യവും ഇല്ല ദേവാ….. ദേവാ അസോസിയേറ്റ്സിനെ സംബന്ധിച്ച് ഈ പ്രൊജക്റ്റ്‌ എത്രമാത്രം important ആണെന്ന് എനിക്ക് നന്നായി അറിയാം….. തനിക്ക് വേറൊരു ഓപ്ഷൻ കൂടിയുണ്ട്….. തന്റെ കമ്പനിയും സൂര്യമഠം ഗ്രൂപ്പ്‌ ഓഫ് കമ്പനീസുമായി ഒരു പാർട്ണർഷിപ്പിനു തയ്യാറാണെങ്കിൽ ഈ പ്രൊജക്റ്റ്‌ തനിക്ക് തന്നെ കിട്ടും…….

“”” “” What Rubbish….. സൂര്യമഠം ഗ്രൂപ്പുമായി പാർട്ണർഷിപ്പോ….???? “” “”അതേ….. ഞാൻ തന്റെ അച്ഛനെ വിളിച്ചിരുന്നു….. താനും ദുർഗ്ഗയുമായി വിവാഹം നിശ്ചയിച്ചിരിക്കുകയാണെന്ന് കേട്ടു…. അങ്ങനെ ആണെങ്കിൽ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായി….. “”” ദച്ചുവിന്റെ പേര് കേട്ടതും ദേവൻ അതിയായ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി….. “” അത് നടക്കില്ല വിനോദ്…. “” “” അങ്ങനെ ആണെങ്കിൽ ഈ പ്രോജക്ടിന്റെ കാര്യം താൻ മറക്കുന്നതാണ് നല്ലത്….. ഇത്‌ ബുദ്ധിപരമായി ചിന്തിക്കേണ്ട സമയമാണ് ദേവാ….. താൻ നന്നായി ആലോചിച്ച് നല്ലൊരു തീരുമാനം എടുക്കാൻ നോക്ക്…..  പറയാനുള്ളത് ഞാൻ പറഞ്ഞു….. മറ്റൊരു ഓപ്ഷൻ തനിക്ക് മുന്നിൽ ഇല്ല….. “”” അത്രയും പറഞ്ഞ് വിനോദ് പുറത്തേക്ക് പോയി….. എന്ത് ചെയ്തിട്ടാണെങ്കിലും ഈ പ്രൊജക്റ്റ്‌ എനിക്ക് കിട്ടിയേ പറ്റു….. അതുവരെ അവൾക്കൊന്നും സംഭവിക്കാൻ പാടില്ല…. ദേവൻ മനസ്സിൽ എന്തൊക്കെയോ കണക്ക്കൂട്ടലുമായി നേരത്തെ വിളിച്ച നമ്പറിലേക്ക് വിളിച്ചു….. നമ്പർ switched ഓഫ്‌ ആയിരുന്നു….. അവൻ ദേഷ്യത്തോടെ ടേബിളിൽ ഇരുന്ന ഫയൽസ് താഴേക്ക് വലിച്ചെറിഞ്ഞു…..

അവൾ കൊല്ലപ്പെട്ടു കാണുമോ എന്നുള്ള ചിന്ത അവനെ വരിഞ്ഞു മുറുക്കി…. സമയം ഒട്ടും പാഴാക്കാതെ തന്നെ ദേവൻ കാറുമെടുത്തു ഓഫീസിൽ നിന്ന് ഇറങ്ങി….. ദച്ചുവിനെ കൊണ്ടുപോയ ആ ബംഗ്ലാവ് ലക്ഷ്യമാക്കി ദേവന്റെ കാർ കുതിച്ചു പാഞ്ഞു…… വളരെ കുറച്ചു സമയം കൊണ്ട് തന്നെ ദേവൻ അവിടെ എത്തി….. അകത്തേക്ക് കയറി നോക്കിയതും താൻ ഏർപ്പാടാക്കിയ ആളുകൾ തല്ലു കൊണ്ട് അവശരായി കിടക്കുന്ന കാഴ്ചയാണ് അവിടെ കണ്ടത്…. അവൻ ഞെട്ടിക്കൊണ്ട് ചുറ്റിലും കണ്ണോടിച്ചു….. “”Welcome Mr.ദേവപ്രതാപ്….””” പിന്നിൽ നിന്നും ദച്ചുവിന്റെ ശബ്ദം കേട്ട് ദേവൻ തിരിഞ്ഞു നോക്കി….. എന്താണ്‌ സംഭവിച്ചത് എന്നറിയാതെ ദേവൻ ആകെ ആശയകുഴപ്പത്തിൽ ആയിരുന്നു….. ദച്ചു പുച്ഛം നിറഞ്ഞ ഭാവത്തോടെ അവനെ നോക്കി…. ‘”” തന്നോട് ഞാൻ പറഞ്ഞതല്ലേ,  ഒന്നും കാണാതെ തന്നെ പോലൊരു അസുരനുമായി ഞാൻ ഒരു ഏറ്റുമുട്ടലിന് ഇറങ്ങില്ലെന്ന്…..  ദൈവം എന്നെ അത്രപെട്ടന്നൊന്നും മുകളിലേക്ക് വിളിക്കില്ല….. അതിന് വേണ്ടി താൻ എന്തൊക്കെ ചെയ്താലും….””” ദേവൻ ദേഷ്യം കടിച്ചമർത്തി നിൽക്കുകയായിരുന്നു…..

“”ഇവിടെ എന്താണ് സംഭവിച്ചതെന്ന് തനിക്കറിയണ്ടേ….????  എന്റെ കാറിൽ GPS tracker കണക്ട് ചെയ്തിട്ടുണ്ടായിരുന്നു…… അതുവെച്ച് എന്റെ ആൾക്കാർക്ക് കൃത്യ സമയത്ത് ഇവിടെ എത്താനും, താൻ എന്നെ കൊല്ലാൻ ഏർപ്പാടാക്കിയ തന്റെ ഈ ഗുണ്ടകളെ ദേ ഈ കാണുന്ന അവസ്ഥയിൽ ആക്കാനും പറ്റി….. “””” “” ടീ നിന്നെ ഞാൻ….. “”” ദേവൻ വർധിച്ചു വന്ന കോപത്തോടെ അവളെ അടിക്കാനായി കയ്യുയർത്തി….. ദച്ചു കത്തുന്ന കണ്ണുകളോടെ അവനെ നോക്കി….. “” ധൈര്യം ഉണ്ടെങ്കിൽ താൻ എന്നെ ഒന്ന് തല്ലി നോക്ക്……. “””” അവനോടുള്ള പക അവളുടെ വാക്കുകളിൽ തന്നെ പ്രകടമായിരുന്നു…… ദേവൻ പല്ലുകൾ ഞെരിച്ചു കൊണ്ട് കൈ താഴ്ത്തി….. “” കാര്യങ്ങളൊക്കെ അറിഞ്ഞു കാണുമല്ലോ…??? അതുകൊണ്ട് കൂടുതൽ ആവേശം വേണ്ട….  എനിക്കറിയാമായിരുന്നു, അത് അറിയുന്ന നിമിഷം  താൻ ഇങ്ങോട്ടേക്ക് തന്നെ വരുമെന്ന്….. അപ്പൊ ഇനി നമ്മുടെ ഭാവി കാര്യങ്ങളൊക്കെ എങ്ങനെയാ…..???  ഞാൻ ഉദ്ദേശിക്കുന്ന സമയത്ത് തന്നെ നമ്മുടെ വിവാഹം നടത്താം അല്ലേ…..???  താൻ എനിക്കായി നല്ലൊരു താലി പണിയിപ്പിച്ച് വെക്ക്….. “”””

“”” നീ ഉദ്ദേശിച്ചെടുത്തു തന്നെ എല്ലാം എത്തിച്ചല്ലേ….???? “”” “” തന്നോട് ഞാൻ പറഞ്ഞില്ലേ…. ഇത്‌ ഞാൻ ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നതാ….. എന്റെ ജീവിതവും സ്വപ്നങ്ങളും തകർത്തതിന് തന്നെ കൊണ്ട് കണക്ക് പറയിക്കും ഞാൻ…… നമ്മളിൽ ഒരാളുടെ മരണം കൊണ്ട് മാത്രമേ ഈ കളി ഞാൻ അവസാനിപ്പിക്കൂ….. ഈ വിവാഹം അല്ലാതെ തനിക്ക് മുന്നിൽ മറ്റ് വഴികൾ ഒന്നുമില്ല….. അത് ഞാൻ പറയാതെ തന്നെ അറിയാല്ലോ….. വെറുതെ വിടില്ല തന്നെ ഞാൻ….. “”” അത്രയും പറഞ്ഞ് ദച്ചു മുന്നോട്ടേക്ക് നടന്നു….. ദേവൻ അവൾ പോകുന്നത് നോക്കി പകയോടെ നിന്നു…… ( തുടരും )

Leave a Reply