June 14, 2025

ധ്രുവികം : ഭാഗം 11

രചന – സുധീ മുട്ടം

ദേവർഷ് പുഞ്ചിരിയോടെ ജീപ്പിൽ നിന്നും ഇറങ്ങുന്നത് കണ്ടു…വൈമി എന്നെ പിടിച്ചു അയാൾക്ക് മുമ്പിലേക്ക് നിർത്തി..

“ഡീ ഇതാടീ എന്റെ ഏട്ടൻ..ഇൻസ്പെക്ടർ ദേവർഷ്”

ഞാൻ ഞെട്ടലോടെ അവളെയും ദേവർഷിനെയും നോക്കി…അയാളുടെ മുഖത്തും അമ്പരപ്പ് നിറയുന്നത് കണ്ടു

“എന്താ രണ്ടു പേരും ഞെട്ടുന്നത്”

ഞങ്ങളുടെ മുഖത്തേക്ക് വൈമി നോക്കിയതും എന്നിലൊരു ചമ്മലുണ്ടായി.

“ഒന്നൂല്ലാ വൈമി നിനക്ക് തോന്നിയതാകും”

പറഞ്ഞിട്ട് നോക്കിയത് ദേവർഷിന്റെ മുഖത്തേക്കായിരുന്നു.ആളുടെ നേട്ടം എന്നിലാണെന്ന് അപ്പോഴാണ് മനസ്സിലായത്.പെട്ടെന്ന് ഞാൻ താഴേക്ക് മുഖം കുനിച്ചു.

“ഏട്ടന് ധ്രുവിയെ നേരത്തെ അറിയോ?”

വൈമി വിടാനുളള ഭാവമില്ല.

“അതു പിന്നെ..”

ദേവർഷും വിളറി പോയിരുന്നു..തമ്മിലൊരു കൂടിക്കാഴ്ച ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.അപ്രതീക്ഷിതമായ കണ്ടുമുട്ടലിന്റെ ഞെട്ടലിൽ ആയിരുന്നു ഞങ്ങൾ..

“പറയ് ഏട്ടാ..”

“ഡീ അതുപിന്നെ..”

ആൾ തല ചൊറിഞ്ഞോണ്ട് ഓരോന്നായും വിവരിച്ചു..

“ഓഹോ അങ്ങനെ ആയിരുന്നല്ലേ..ഞാൻ കരുതി..”

“നീയെന്ത് കരുതി?”

“ഹേയ് ഒന്നുമില്ല ഏട്ടാ.അതുവിട്..ധ്രുവിയെ പരിചയപ്പെട്ടല്ലോ..അതുമതി”

“ഞാൻ പോകുവാ വൈമി”

സമയം ഒരുപാട് ആയതും ഞാൻ വൈമികയെ മെല്ലെ തോണ്ടി.

“ഏട്ടനെ പരിചയപ്പെട്ടതല്ലേ..ചായ കുടിച്ചിട്ട് പോകാമെടീ”

“വാ രണ്ടു പേരും”

ദേവർഷ് ക്ഷണിച്ചതോടെ പോകാതിരിക്കാൻ പറ്റില്ലെന്നായി.ദയനീയമായി കൂട്ടുകരിയെ നോക്കി.

“സാരമില്ലെടീ നീ വാ.. എന്റെ ഏട്ടൻ നിന്നെ പിടിച്ചു തിന്നത്തൊന്നുമില്ല്”

എന്റെ കാതിലടക്കം ചൊല്ലിയിട്ട് വൈമിയെന്റെ കയ്യിൽ പിടിച്ചു വലിച്ചു. അതോടെ കൂടെ പോകേണ്ടി വന്നു.

റോഡിന് എതിർഭാഗത്താണ് ഹോട്ടൽ..മറുവശം കടന്ന് ഞങ്ങൾ അവിടെയെത്തി.

“കഴിക്കാനെന്താ വേണ്ടത്?”

“ചായയും പഴം പൊരിയും”

വൈമി ഏട്ടന്റെ അടുത്ത് സ്വാതന്ത്ര്യം എടുത്ത്. എന്റെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു.ഒരേട്ടൻ ഇല്ലാതെ പോയതിന്റെ സങ്കടം നല്ലോണമുണ്ട്.

“ധ്രുവിക്ക് എന്താ വേണ്ടത്”

ചോദ്യം കേട്ട് ആ മുഖത്തേക്ക് നോക്കിപ്പോയി..പുഞ്ചിരി പൊഴിക്കുന്ന പൂച്ചക്കണ്ണുകളിലെന്തോ വശീകരണ ശക്തിയുളളത് പോലെ എന്നെ ആകർഷിച്ചു. കണ്ണുകളെടുക്കാൻ തോന്നിയില്ല.

“എടീ നിന്നോടാ ചോദിച്ചത്”

പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞ് വൈമിയെ നോക്കി..

“നീ ഇവിടെയെങ്ങും അല്ലേ ധ്രുവി”

അവളെന്തോ അർത്ഥം വെച്ചെന്നെ ചുഴിഞ്ഞു നോക്കി.

“ഞാൻ വൈഭിയെ കുറിച്ച് ഓർത്തതാടീ..ഞാൻ വരുന്നതും നോക്കി അവള് കാത്തിരിക്കും”

മനസ്സിൽ തോന്നിയൊരു കളളം പറഞ്ഞൊപ്പിച്ചു.

“എനിക്ക് ചായ മാത്രം മതി”

ദേവർഷ് ഓർഡർ കൊടുത്തു.. ഇടക്കിടെ ആളുടെ കണ്ണുകൾ എന്നെ തേടിയെത്തുന്നത് അറിഞ്ഞു.മനസ്സിലൊരു ഹിമകണം അടർന്നു വിഴുന്നതറിഞ്ഞു.

ചായക്കൊപ്പം പഴം പൊരിയും വന്നു..എനിക്ക് ഒരുപാട് ഇഷ്ടമുള്ളതാണ്.

“നിനക്കൂടാ എടുത്തു കഴിക്കാൻ പ്രത്യേകം പറയണോ”

വൈമി എന്നെ ചാടിച്ചതും ദേവർഷിനെയൊന്ന് പാളി നോക്കിയിട്ട് പഴം പൊരി എടുത്ത് കഴിച്ചു.

കഴിച്ചു കഴിഞ്ഞ ശേഷം ഹോട്ടലിൽ നിന്നും ഇറങ്ങി. വൈമിയോട് യാത്ര ചോദിച്ചതും ദേവർഷ് അനിയത്തിയുടെ കാതിലെന്തോ മന്ത്രിച്ചു.

“ഏട്ടൻ കൊണ്ട് വിടും ധ്രുവി…നീ വാ”

“വേണ്ടെടീ ബസിന് പൊയ്ക്കോളാം”

“അതുവേണ്ടാ എനിക്ക് നിന്റെ വീടും അമ്മയേയും വൈഭിയേയും അപ്പുവേച്ചിയേയും കാണണം. നീ പറഞ്ഞു തന്ന അറിവല്ലേയുളളൂ..ഇന്ന് എല്ലാവരെയും നേരിലൊന്ന് കാണണം”

പിന്നെ എനിക്കൊന്നും പറയാനില്ലായിരുന്നു…ദേവർഷിനൊപ്പം വൈമിയും ഞാനും ജീപ്പിൽ കയറി.

പതിവുപോലെ എന്നെയും കാത്തു വൈമി നിൽക്കുന്നത് കണ്ടു…ജീപ്പിൽ നിന്നും ഇറങ്ങി അവർക്കൊപ്പം വീട്ടിലേക്ക് നടന്നു. ഞങ്ങൾക്ക് അരികിലേക്ക് വൈഭി ഓടിയെത്തി.

“ഞാൻ പേടിച്ചു പോയി.ചേച്ചി താമസിക്കുന്നതോർത്ത്..ഹാവൂ ഇപ്പോൾ ആശ്വാസമായി”

അമ്മയുടേയും ചേച്ചിയുടേയും അധികാരവും വാത്സല്യവും കരുതലും അനിയത്തിയുടെ മുഖത്ത് തെളിഞ്ഞു.

“ഏട്ടാ തീരെ പ്രതീക്ഷിച്ചില്ല കേട്ടോ..സർപ്രൈസ് ആയി വന്നത്”

സ്നേഹത്തോടെ വൈഭി അവരെ ക്ഷണിച്ചു അകത്തിരുത്തി..

“,കുഞ്ഞു വീടാണേ..അതിന്റെ അസൗകര്യം ഉണ്ടാകുമേ”

ചിരിയോടെ മൊഴിഞ്ഞിട്ട് അവർക്ക് കുടിക്കാനായവൾ അടുക്കളയിലേക്ക് പോയി..തിരികെ മടങ്ങി എത്തിയത് ട്രേയിൽ നാലു ഗ്ലാസ് കട്ടൻ ചായയുമയി ആയിരുന്നു.

ഞങ്ങൾ ചായ കുടിച്ചതേയുള്ളൂന്നും പറഞ്ഞു ഒഴിവാക്കുമെന്ന് കരുതിയെങ്കിലും എന്നെ അത്ഭുതപ്പെടുത്തി ദേവർഷും വൈമികയും കട്ടൻ ചായ വാങ്ങി കുടിച്ചു..

വൈഭിയും വൈമികയും പെട്ടെന്ന് കൂട്ടായി.. അമ്മയെ അവർക്ക് പരിചയപ്പെടുത്തി. അപ്പുവേച്ചി അവരുടെ വീട്ടിലേക്ക് പോയിരുന്നു.

“സാരമില്ലെടീ അപ്പുവേച്ചിയെ വേറൊരു ദിവസം പരിചയപ്പെടാം”

ഇറങ്ങാൻ നേരത്ത് വൈമിയെ ഓർമ്മിപ്പിച്ചു.. അവരുടെ കൂടെ ജീപ്പിനു കിടക്കുന്ന വരെ ഞാനും വൈഭിയും ചെന്നു.

ജീപ്പ് അകലേക്ക് മറഞ്ഞതും ഞങ്ങൾ വീട്ടിലേക്ക് നടന്നു.

“എന്റെ ചേച്ചി നീ ഭാഗ്യവതിയാ”

വൈഭിയുടെ സംസാരം കേട്ടു ഞാൻ അമ്പരന്നു പോയി.

“നീ എന്തൊക്കെയാ വൈഭി പറയുന്നത്..എനിക്കൊന്നും മനസ്സിലാകുന്നില്ല”

“ദേവർഷ് ഏട്ടനെ പോലെ ഒരാളെ എന്റെ ചേച്ചിക്ക് കിട്ടിയില്ലേ”

ഞാൻ വായും പൊളിച്ചു നിന്നു..

“,ഞാൻ കണ്ടെടീ ചേച്ചി ഏട്ടന്റെ നോട്ടം മുഴുവനും നിന്നിലായിരുന്നു”

“അതിന്”

“എടീ ചേച്ചി നീയും ഒട്ടും മോശമായിരുന്നില്ല.ഞാൻ കണ്ടല്ലോ നീ ഏട്ടനെ വായ് നോക്കുന്നത്”

ഞാൻ വിളറിപ്പോയി..ദേവർഷിന്റെ നോട്ടം എന്നിലേക്ക് എത്തുന്നത് അറിഞ്ഞ് ഞാനും നോക്കിപ്പോയി.അതാണ് സത്യം..

“കൂടുതൽ ചമ്മേണ്ടാ വാ”

വൈഭവിക്ക് പിന്നാലെ ഞാനും നടന്നു..

💙💙💙💙💙💙💙💙💙💙💙💙💙

കുളി കഴിഞ്ഞു നിലവിളക്ക് കൊളുത്തി രാമനാമം ജപിച്ചു..വൈഭിയും എനിക്കൊപ്പം കൂടി..

അപ്പുവേച്ചി കുറച്ചു താമസിച്ചാണ് എത്തിയത്…ദേവർഷും വൈമികയും വന്നതറിഞ്ഞ് അവരെ കാണാൻ കഴിയാഞ്ഞതിന്റെ നിരാശ ഉണ്ടായിരുന്നു പാവത്തിന്..

എട്ടുമണി കഴിഞ്ഞു പഠിക്കാനിരുന്നു..എന്നത്തേയും പോലെ വൈഭി എനിക്ക് അടുത്ത് വന്നിരുന്നു..അവൾ ടീച്ചറും ഞാൻ സ്റ്റുഡന്റും ആണ്.. പഠിച്ചതൊക്കെയും ചോദ്യമായി ചോദിക്കും..ശരിയുത്തരം പറഞ്ഞാലെ എന്നെ അവിടെ നിന്നും എഴുന്നേൽക്കാൻ അനുവദിക്കൂ…

💙💙💙💙💙💙💙💙💙💙💙💙💙💙💙

മൂന്നാല് ദിവസത്തേക്ക് ത്രയമ്പക കോളേജിൽ വന്നില്ല..അത്രയും ദിവസം എനിക്ക് സമാധാനമായി.

വൈഭിയെന്നും ചോദിക്കും ത്രയ വന്നിട്ടുണ്ടോയെന്ന്..വഴക്കിനു വന്നാൽ തരുന്നത് വാങ്ങിച്ചോണ്ട് വീട്ടിൽ വരാതെ ഇരട്ടിയായി തിരിച്ചു കൊടുക്കാനാണു ഉപദേശം…

അഞ്ചാം ദിവസം ത്രയമ്പക കോളേജിലെത്തി…എന്നെ രൂക്ഷമായി നോക്കിയിട്ട് തറ ചവിട്ടി കുലുക്കി അവളുടെ സീറ്റിൽ ചെന്നിരുന്നു..ക്ലാസിനു ഇടയിലും അവളുടെ നോട്ടം എന്നിലാണെന്ന് എനിക്ക് മനസ്സിലായി..എന്നാലും പ്രശ്നങ്ങളൊന്നും ഉണ്ടായില്ല.

ഒരാഴ്ച പെട്ടന്ന് കടന്നു പോയി..തിങ്കളാഴ്ച രാവിലെ കോളേജിൽ ചെല്ലുമ്പോൾ ക്ലാസിൽ ആരും ഇല്ലായിരുന്നു. ഇത്രയും സമയം ആയിട്ടും ആരെയും കാണാതെ ഞാൻ അമ്പരന്നു.. വൈമിയേയും കണ്ടില്ല.ഞാൻ കുറച്ചു ലേറ്റായാണ് എത്തിയത്.കുറച്ചു സമയം കൂടി നോക്കാമെന്ന് കരുതി നോട്ട്സിലൂടെ കണ്ണുകളോടിച്ചു..

“മിടുക്കി കുട്ടി ഇവിടിരുന്നു പഠിക്കുവാണോ”

പരിഹാസം നിറഞ്ഞ ശബ്ദം കേട്ട് നോട്ട്സിൽ നിന്നും തലയുയർത്തി. പൊടുന്നനെ എന്നിലൊരു നടുക്കമുണ്ടായി..

എന്നെ സംഹരിക്കാനുളള അഗ്നി നിറച്ച കണ്ണുകളോടെ ത്രയമ്പക നിൽക്കുന്നു.. കൂടെ ഗുണ്ടകളെ പോലെ തോന്നിപ്പിക്കുന്ന അഞ്ചു പേരും..

“എന്റെ ഭർത്താവിനെ ജയിലിലാക്കിയട്ട് സന്തോഷമായി ജീവിക്കാമെന്ന് കരുതിയോടീ നീ…ഞങ്ങൾ നാണം കെട്ടതുപോലെ നീയും നാണം കെടണം..ഒടുവിൽ ആത്മഹത്യ ചെയ്യണം”

ചിരിയോടെ ത്രയ കണ്ണുകളാൽ കൂടിയുള്ളവർക്ക് സിഗ്നൽ നൽകി.. അപകടം മനസ്സിലായതോടെ ചാടി എഴുന്നേറ്റു ഓടാൻ ശ്രമിച്ചു. ഗുണ്ടകൾ എന്നെ തടഞ്ഞ് നിർത്തി..

ത്രയ വെളിയിലേക്ക് ഇറങ്ങി കതക് പൂട്ടുന്ന ശബ്ദം കേട്ടു..സർവ്വ ശക്തിയും എടുത്ത് ഞാൻ കുതറാൻ ശ്രമിച്ചു എങ്കിലും അവരുടെ കരുത്തിനു മുന്നിൽ പരാജയപ്പെട്ടു..

ഗുണ്ടകളിൽ രണ്ടു പേര് എന്റെ വസ്ത്രങ്ങൾ വലിച്ചു കീറി..മുടി അലങ്കോലപ്പെടുത്തി..അവരുടെ ഷർട്ടുകൾ അവർ ഊരിക്കളഞ്ഞു…ലക്ഷ്യം മനസ്സിലയതോടെ ഞാനലറി കരഞ്ഞിട്ടും അവരുടെ മനസ്സിനെ തെല്ലും സ്പർശിച്ചില്ല..

കുറച്ചു സമയം കഴിഞ്ഞു.. ക്ലാസിലെ റൂമിനു മുന്നിൽ ആരവം കേട്ടു…കതക് തുറക്കുന്ന ശബ്ദത്തോടൊപ്പം പരിചിതമായ പലമുഖങ്ങളും കണ്ടു…അവരിൽ അവഞ്ജ നിറഞ്ഞു..

എല്ലാവർക്കും മുന്നിൽ ചിരിയോടെ,പകയോടെ ത്രയമ്പക നിന്നു..

“ഞാൻ ക്ലാസിൽ വന്നപ്പോൾ ഇവള് ഇവന്മാരോടൊപ്പം അഴിഞ്ഞാടുന്നതാ കണ്ടത്..ഉടനെ കതക് ലോക്ക് ചെയ്തു എല്ലാവരെയും കൂട്ടിയത്”

നെഞ്ചിലൊരു വെള്ളിടിവെട്ടി….അതിനൊപ്പം കനത്ത മഴയും പെയ്തു….എന്റെ കൺതടങ്ങളിൽ നിന്ന് കണ്ണുനീരൊഴുകി ചിതറി വീണു…

“ചതിയിൽ പെട്ടുപോയി.,..ഉയർത്ത് എഴുന്നേൽക്കാൻ കഴിയാത്ത വിധത്തിൽ ത്രയമ്പക ആഴങ്ങളിലേക്ക് തള്ളിയിട്ടു..

അപമാന ഭാരത്താലെന്റെ തല താണു….

തുടരും….

Leave a Reply