June 14, 2025

ദേവേന്ദ്രിയം : ഭാഗം 5

രചന : വേദ

ദേവൻ ഫയൽസ് നോക്കി കഴിഞ്ഞതും ശ്രീജിത്തിനെ വിളിച്ചു തന്റെ ഓഫീസിലേക്ക് വരാൻ പറഞ്ഞു.ശ്രീജിത്ത്‌ ദേവൻ എന്താ വിളിച്ചതെന്ന് ആലോചിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടന്നു…. പിന്നെ അവൻ ഫോണെടുത്ത് ശരത്തിനെ വിളിച്ചു….. ശരത്ത് അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞു, ശ്രീജിത്തിന്റെ വീട്ടിലേക്ക് പുറപ്പെട്ടു.ഓരോന്നും ആലോചിച്ചു ഇരുന്ന ദേവൻ പഴയ റെക്കോർഡ്സ് സൂക്ഷിച്ചു വെക്കുന്ന മുറിയിലേക്ക് പോയി… അവിടെയുണ്ടായിരുന്ന ചില ഫയൽസ് നോക്കിയശേഷം അവൻ തന്റെ ക്യാബിനിലേക്ക് പോയി….

ശ്രീജിത്തും ശരത്തും ദേവനെ കാത്ത് അവന്റെ ക്യാബിനിൽ ഇരിക്കുമ്പോളാണ് പെട്ടന്ന് വാതിൽ തുറന്ന് ദേവൻ അകത്തേക്ക് വന്നത്. “നിങ്ങൾ ഇവിടേക്ക് വന്നിട്ട് കുറേനേരമായോ “ശരത് ചോദിച്ചു “എന്താ ഞങ്ങളോട് വരാൻ പറഞ്ഞത്…?”ശ്രീജിത്ത്‌ “എന്തെങ്കിലും സീരിയസ് കാര്യം പറയാൻ ആണോ ഞങ്ങളോട് ഇങ്ങോട്ട് വരാൻ പറഞ്ഞത് “ദേവൻ “അതേ… “ശ്രീജിത്ത്‌ “എന്ത് കാര്യം “ദേവൻ “പറയാം..അതിനുമുമ്പ് ഈ ഫയൽസ് ഒക്കെ ഒന്ന് നോക്ക്..”ശ്രീജിത്തും ശരത്തും അവന്റെ കൈയിൽ നിന്ന് ഫയൽസ് വാങ്ങി നോക്കാൻ തുടങ്ങി…
ഫയൽസ് നോക്കി കഴിഞ്ഞതും ശ്രീജിത്ത്‌ ചോദിച്ചു “ഇനി എന്താ പ്ലാൻ…?”ദേവൻ “രുദ്രനെ തൽക്കാലം മാറ്റി നിർത്താം..”

ശരത്ത് “എവിടേക്ക് മാറ്റി നിർത്താൻ….?”ദേവൻ “രുദ്രനെ തൽക്കാലം മറ്റൊരു സ്ഥലത്തേക്ക് മാറ്റണം.”ശ്രീജിത്ത്‌ “ഹ്മ്മ് “ദേവൻ “നമ്മൾക്ക് കുറച്ചുസമയം വേണം…നിരഞ്ജനയോട് നടന്ന സംഭവങ്ങൾ പറയാൻ.നമ്മൾ രുദ്രനെ മാറ്റി നിർത്തുന്നതും ഇതിനുവേണ്ടിയാ…”ശ്രീജിത്ത്‌ “പക്ഷേ.. നിരഞ്ജനയോട് സത്യങ്ങൾ പറയുമ്പോൾ അവൾ വിശ്വസിക്കുമോ….?”രത്ത് “ശ്രീ പറഞ്ഞതിൽ കാര്യമുണ്ട്..ദേവൻ “കാര്യങ്ങൾ നമ്മൾക്ക് അനുകൂലമായില്ലലെങ്കിൽ ദേവികയും ഇന്ദ്രനും പിരിയും….”

“ഇന്ദ്രനും ദേവികയും പിരിയില്ല… പിരിയാൻ ഞാൻ അനുവദിക്കില്ല…” ഈ സ്വരം കേട്ട ഭാഗത്തേക്ക്‌ നോക്കിയതും ഭിത്തിയിൽ ചാരി നിൽക്കുന്ന രുദ്രനെയാണ് കണ്ടത്…” നീ എന്താ ഇവിടെ…? ” മൂവരും ഒന്നിച്ചു ചോദിച്ചു…”ഈ വഴിക്ക് വന്നപ്പോ കേറിയതാ.”രുദ്രൻ “ദേവികയും ഇന്ദ്രനും പിരിയില്ല… കാരണം ദേവികയെയും ഇന്ദ്രനും പിരിക്കാൻ ആരും നോക്കിയാലും ആവരെ പിരിക്കാൻ പറ്റില്ല…. കാരണം ദേവികക്ക് വേണ്ടി ജനിച്ചവനാണ് ഇന്ദ്രൻ…”രുദ്രൻ പറയുന്നതൊന്നും മനസിലാവാതെ മൂവരും നിന്നു….ദേവൻ “നീ എന്താ പറഞ്ഞു വരുന്നത്…?രുദ്രൻ “അതൊക്കെ അധികം വൈകാതെ നിങ്ങൾക്ക് മനസിലാവും….”

അവർ പറഞ്ഞതെല്ലാം കേട്ട് രുദ്രൻ മാറിനിൽക്കാമെന്ന് സമ്മതിച്ചു…. അതിനുമുമ്പ് രുദ്രൻ അവരോട് അവന് നിരഞ്ജനയെ കാണണമെന്ന് പറഞ്ഞു…..ദേവൻ “രുദ്രാ… അത് വേണോ…?”” വേണം… അവളെ കാണണം… കാണാൻ പറ്റിയില്ലെങ്കിൽ നന്ദന അടുത്ത പ്രഹരം നമ്മൾക്ക് നേരെ വിടും … അവൾ കാരണം എനിക്ക് എന്റെ വീട്ടുകാരെ നഷ്ടപെട്ടു… ഇനിയെനിക്ക് ആരും ഇല്ലാലോ…. എനിക്കിപ്പോ വലുത് ദേവികയുടെയും ഇന്ദ്രന്റെയും സന്തോഷമാണ്… അതിനുവേണ്ടി ഇനി ഞാനെന്തും ചെയ്യും.”ഇതു പറഞ്ഞു അവരുടെ മറുപടി കേൾക്കാതെ രുദ്രൻ ക്യാബിനിൽ നിന്ന് ഇറങ്ങി പോയി….

😍😍😍😍😍😍😍😍🖤🖤🖤🖤

ഇന്ദ്രൻ തന്റെ റൂമിൽ ജോലിക്ക് പോകാൻ ഒരുങ്ങുകയായിരുന്നു…മുടി ചീവി കൊണ്ടിരിക്കുമ്പോൾ ദേവിക തന്നെ പിന്നിൽ നിന്ന് വന്ന് കെട്ടിപിടിക്കുന്നതുപോലെ തോന്നി… തിരിഞ്ഞുനോക്കിയതും താൻ കണ്ടത് സ്വപ്‍നം ആണെന്ന് അവന് മനസിലായി…”നിന്നെ അകറ്റി നിർത്തിയിട്ടിട്ടും നിന്നോട് വെറുപ്പ് തോന്നാത്തത് എന്തുകൊണ്ടാണ് പെണ്ണെ”” അവൻ സ്വയം ചോദിച്ചു…ടേബിളിലുണ്ടായിരുന്ന ലാപ്പും ഫോണും കാറിന്റെ തക്കോലും എടുത്ത് താഴേക്ക് നടന്നു… അമ്മയോട് യാത്ര പറഞ്ഞ് ഓഫീസിലേക്ക് പുറപ്പെട്ടു…ഇന്ദ്രൻ പോകുന്നത് നോക്കി നിന്നിട്ട്, ഇന്ദ്രന്റെ കാർ മുന്നിൽ നിന്ന് പോയതും അമ്മ അകത്തേക്ക് കേറി…അമ്മ പഴയ കാര്യങ്ങൾ ഓർക്കാൻ തുടങ്ങി….

***************************

ഒരുദിവസംവിശേഷങ്ങൾപറഞ്ഞുകൊണ്ടിരിക്കുമ്പോളാണ് ഇന്ദ്രൻ ഞങ്ങളോട് പറഞ്ഞത്…ഇന്ന് ഞാനൊരു പെൺകുട്ടിയെ കണ്ടു… ഒരു ദാവണി ഉടുത്ത് വന്നവളെ… അവളെ കണ്ടതും എന്റെ മനസിൽ അവളോട് ഒരു ഇഷ്ടം തോന്നി…അവളുടെ പേരോ നാടോ ഒന്നുമറിയില്ല… ഒരു ദിവസം അവൻ ഞങ്ങളെ കൂട്ടി അമ്പലത്തിലേക്ക് പോയി… അമ്പലത്തിൽ വെച്ച് അവളെ കണ്ടതും ഞങ്ങൾക്ക് ഇഷ്ടമായി… അന്ന് അമ്പലനടയിൽ വെച്ച് എടുത്ത തീരുമാനം ആയിരുന്നു ദേവിക ഇന്ദ്രന്റെ ഭാര്യയായി വരണമെന്നത്… അത്രയുമധികം ഇന്ദ്രൻ അവളെ സ്നേഹിക്കുന്നുണ്ടായിരുന്നു…

പിന്നീട് ഇന്ദ്രൻ അവളെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു… ഓരോ ദിവസം കഴിയുതോറും ഇന്ദ്രന്റെ മനസിൽ അവളോടുള്ള പ്രണയം കൂടി വന്നു… ദേവികയുടെ വീട്ടിൽകല്യാണആലോചനകൾ നോക്കി തുടങ്ങിയെന്ന് അറിഞ്ഞതും ഇന്ദ്രൻ ആരോടും മിണ്ടാതെയായി… അവന്റെ റൂമിൽ മാത്രം ഒതുങ്ങി… ഒരു ദിവസം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഇന്ദ്രൻ പറഞ്ഞത് കേട്ട് ഞങ്ങൾ ഷോക്കായി…അവൻ പറഞ്ഞത് ഞങ്ങൾ സമ്മതിച്ചു കൊടുത്തു… അങ്ങനെയാണ് ദേവികയുടെ വീട്ടിലേക്ക് ഞങ്ങൾ പോയത്…

***************************

നിർത്താതെയുള്ള ഡോർ ബെൽ അടിക്കുന്ന ശബ്ദം കേട്ടിട്ടാണ് ഇന്ദ്രന്റെ അമ്മ ചിന്തകളിൽ ഉണർന്നത്.
ഒന്ന് മുഖം കഴുകിയ ശേഷം പോയി വാതിൽ തുറന്നു… മുന്നിൽ നിൽക്കുന്ന ഇന്ദ്രനെ കണ്ടതും
“എന്താ മോനെ… നീ കുറച്ചുനേരത്തെ അല്ലേ പോയത്… പിന്നെ എന്താ ഇത്ര നേരത്തെ തിരിച്ചു വന്നത്…?”അവൻ തന്റെ കയ്യിലുണ്ടായിരുന്ന ബാഗ് സെറ്റിയിൽ വെച്ച ശേഷം പറഞ്ഞു…”അതുപിന്നെ അമ്മേ… എനിക്ക് ഓഫീസിൽ ഇരുന്നിട്ട് ഒരു സമാധാനവും കിട്ടുന്നില്ല….. അതാ ഇങ്ങോട്ടേക്ക് വന്നത്…”ഹ്മ്മ് “ഇന്ദ്രൻ ബാഗും ഫോണും എടുത്ത് അവന്റെ മുറിയിലേക്ക് പോയി.

💔💔💔💔💔💔💔💔

രുദ്രന്റെ വണ്ടി വൃന്ദാവനം എന്ന വീടിന്റെ മുമ്പിൽ നിർത്തി..അവൻ കാറിൽ നിന്നിറങ്ങി വീടിന്റെ ഡോർ ബെൽ അടിച്ചു…രണ്ട് മൂന്നു തവണ ബെൽ അടച്ചിട്ടും ആരും വന്നില്ല…വീണ്ടും ബെൽ അടിക്കാൻ ഒരുങ്ങിയപ്പോളാണ് നിരഞ്ജനയുടെ അമ്മ പുറത്തേക്ക് വന്നത്.”നിനക്ക് ആരാ ഇവിടേക്ക് വരാനുള്ള അവകാശം തന്നത് അതും മാധവും അതുലും ഇല്ലത്തപ്പോ?” എന്ന് ദേഷ്യത്തോടെ ചോദിച്ചു ഇത് കേട്ട് രുദ്രന് ദേഷ്യം വന്നുവെങ്കിലും അവൻ സൗമ്യമായി മറുപടി കൊടുത്തു…ഇവരുടെ സംസാരം കേട്ടിട്ടാണ് പ്രിയയും നിരഞ്ജനയും പുറത്തേക്ക് വന്നത്…

നിരഞ്ജന ദേഷ്യത്തിൽ രുദ്രനോട് ചോദിച്ചു….
“എന്തിനാ നിങ്ങൾ ഇങ്ങോട്ട് വന്നത് എന്നെ ഇനിയും ദ്രോഹിച്ചു മതിയായില്ലേ?” അൽപസമയത്തെ മൗനത്തിനു ശേഷം രുദ്രൻപറയാൻ തുടങ്ങി “ഞാൻ എന്നെ ന്യായികരിക്കാൻ വന്നതല്ല… പക്ഷെ എനിക്ക് നിന്നോട് ചില കാര്യങ്ങൾ പറയാനുണ്ട്.. അത് കേട്ടിട്ട് നിനക്ക് എന്ത് തീരുമാനം വേണമെങ്കിലും എടുക്കാം…”നിരഞ്ജന അമ്മയോട് അനുവാദം വാങ്ങിയ ശേഷം രുദ്രന്റെ കൂടെ അവിടെയുണ്ടായിരുന്ന മരചുവട്ടിലേക്ക് പോയി…നിരഞ്ജന അവന്റെ മുഖം നോക്കാതെ… “എന്താ രുദ്രന് പറയാനുള്ളത്.. എന്തായാണെങ്കിലും പറയാനുള്ളത് വേഗം പറഞ്ഞിട്ട് പോകണം…..?”

“ഹ്മ്മ്..”രുദ്രൻ നിരഞ്ജനയുടെ നേരെ നോക്കി പറഞ്ഞു തുടങ്ങി…നിരഞ്ജന.. നീ വിശ്വസിക്കുന്നതുപോലെ ഞാനും ദേവികയും തമ്മിൽ ഒരു ബന്ധവും ഇല്ല… ഞങ്ങൾ കോളേജ് മുതലേക്കെ നല്ല സൃഹുത്തുക്കളാണ്… ഇപ്പോളും എന്നല്ല മരണം വരെ ദേവിക എന്റെ നല്ല സൃഹുത്തായിരിക്കും…””കുറച്ചുനാളെത്തെ പരിചയം ആണെങ്കിലും നിന്നെയാ ഞാൻ ഏറ്റവുമധികം സ്നേഹിച്ചത്… ഈ രുദ്രൻ ആദ്യമായും അവസാനമായും സ്നേഹിച്ച പെണ്ണ് ഈ നിൽക്കുന്ന നിരഞ്ജന മാധവ് ആയിരിക്കും…””പറഞ്ഞു കഴിഞ്ഞോ…?” എന്ന അവളുടെ പുച്ഛം നിറഞ്ഞ ചോദ്യം കേട്ടതും അവൻ വെറുതെയൊന്ന് മൂളി…അവൻ അവളുടെ അടുത്ത് നിന്ന് പോകാൻ തുടങ്ങിയതും

“ഒന്ന് നിന്നേ… എനിക്ക് പറയാനുള്ളത് കൂടി കേട്ടിട്ട് രുദ്രൻ പോയാൽ മതി…””നിനക്ക് എന്താ പറയാനുള്ളത്…? “”രുദ്രനേട്ടൻ എന്നെ ആദ്യമായി കാണുന്നതിന് മുമ്പ് ഞാൻ ഏട്ടനെ കണ്ടിരുന്നു…”
“എങ്ങനെ കണ്ടുവെന്ന്…”ഞാനും രുദ്രനേട്ടൻ പഠിച്ച കോളേജിൽ തന്നെയാ പഠിച്ചത്…””വാട്ട്… നീ എന്റെ കോളേജിലോ…..?”പറയാം… ഇപ്പോൾ അല്ല പിന്നീടൊരു അവസരം വരുമ്പോൾ പറയാം രുദ്രട്ടന് വേണ്ടി എത്രനാൾ വേണമെങ്കിലും ഞാൻ കാത്തിരിക്കും. ഈ നിരഞ്ജനയുടെ കഴുത്തിൽ ഒരാൾ താലി കെട്ടുന്നുണ്ടെങ്കിൽ അത് ഈ നിൽക്കുന്ന രുദ്രൻ മാത്രം ആയിരിക്കും. ഏട്ടാ ഇപ്പോ ഇവിടെ നടന്നത് ആരും അറിയരുത്… സത്യം തെളിയുന്നത് വരെ നമ്മൾക്ക് ഈ നാടകം തുടരണം…”

“ഹ്മ്മ്…”നിരഞ്ജന അമ്മയുടെ അടുത്തേക്കും രുദ്രൻ കാറിന്റെ അടുത്തേക്ക് പോയി…അവൻ എന്തിനാ വന്നത്…?”അമ്മ ദേഷ്യവും പരിഹാസവും കലർന്ന സ്വരത്തിൽ ചോദിച്ചതിന് മറുപടിയായി നിരഞ്ജന പറഞ്ഞു “എന്നോട് സംസാരിക്കാൻ… പറഞ്ഞതിനൊക്കെ നല്ല മറുപടിയും കൊടുത്തിട്ടുണ്ട്.. °ഇതുപറഞ്ഞ് അവൾ അകത്തേക്ക് കേറിപോയി…പിന്നാലെ അമ്മയും പ്രിയയും…പ്രിയ നിരഞ്ജനയുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു…
“നീയും രുദ്രനും സംസാരിച്ചത് എന്തായിരുന്നു…””ചേച്ചി… എനിക്ക് രുദ്രേട്ടൻ അല്ലാതെ മാറ്റാരെയും ഭർത്താവായി സങ്കൽപ്പിക്കാൻ പറ്റില്ല… കാരണം അത്രയുമധികം സ്നേഹിക്കുന്നുണ്ട് ഞാൻ എന്റെ രുദ്രേട്ടനെ…”

“പക്ഷേ.. അപ്പോ ദേവികയും രുദ്രനും ഇഷ്ടത്തിൽ ആയിരുന്നുന്നുവെന്ന് പറഞ്ഞതോ..”” രുദ്രനും ദേവികയും സൃഹുത്തുക്കൾ മാത്രമാണ്…. “”എനിക്കൊന്നും മനസിലാവുന്നില്ല… മനസിലാക്കിയ ഒരു കാര്യം ഞാൻ ഇപ്പോ പറയാം…. നീ എന്തോ എന്നിൽ നിന്ന് ഒളിക്കുന്നുണ്ട്… അത് നിനക്ക് എന്ന് പറയണം തോന്നുന്നുവോ അപ്പോ പറഞ്ഞാൽ മതി….”ഇതു പറഞ്ഞ് പ്രിയ അവളുടെ റൂമിൽ നിന്ന് പോയി… നിരഞ്ജന ജനലിന്റെ അടുത്തേക്ക് കാബോഡിലുണ്ടായിരുന്ന ഡയറി എടുത്ത് കൊണ്ട് പോയി… അതിൽ ഇപ്രകാരം എഴുതി…
“നിന്നെ ആദ്യമായി കണ്ടതുമുതൽ ഞാൻ നിന്നെ പ്രണയിക്കാൻ തുടങ്ങിയതാ…. എന്റെ മാത്രം ഏട്ടനെ….. എന്നും ഈ നിരഞ്ജന നിന്റെ മാത്രമായിരിക്കും… എന്റെ ജീവൻ നീയാണ്…”ഇത് എഴുതിയ ശേഷം അവൾ ഡയറി എടുത്ത് കബോഡിൽ വെച്ചു…പിന്നീട് അമ്മയെയും പ്രിയയും സഹായിക്കാനായി പോയി…കാറിൽ യാത്ര ചെയ്യുമ്പോളും രുദ്രന്റെ കാതിൽ നിരഞ്ജന പറഞ്ഞ വാക്കുകളായിരുന്നു….. അവനും മനസിലാക്കുകയായിരുന്നു നിരഞ്ജന തന്നെ സ്നേഹിക്കുന്നവെന്ന കാര്യം…

🙂🙂🙂🙂🙂🙂🙂

അടുക്കളയിൽ ഉച്ചത്തേക്കുള്ള ഭക്ഷണം ഉണ്ടാക്കികൊണ്ടിരിക്കുകയായിരുന്നു ദേവികയും അമ്മയും കാവ്യയും…മുറ്റത്ത് വണ്ടി നിർത്തുന്ന ശബ്ദം കേട്ടതും മൂവരും മുറ്റത്തേക്ക് വന്നു…… കാറിൽ നിന്നറിങ്ങിയവരെ കണ്ട് മൂവരും നിന്നു…
ദേവിക “ഈശ്വര ഇനി എന്താ ഇവിടെ നടക്കാൻ പോകുന്നത്…” എന്ന് ആലോചിച്ചു നിൽക്കുമ്പോളായിരുന്നു വന്നവരിൽ ഒരാൾ ദേവികയുടെ അടുത്തേക്ക് വന്നതും അവളുടെ അടിക്കാൻ ശ്രമിച്ചതും….. അവൾ പെട്ടന്ന് കണ്ണടച്ചു മുഖം ചെരിച്ചു…… മുഖം ഉയർത്തി നോക്കിയപ്പോൾ കണ്ടത് നിലത്തു കിടക്കുന്ന നിധിഷിനെ ആയിരുന്നു…”നീ ആരാടാ എന്റെ അനിയത്തിയുടെ മേലിൽ കൈവെക്കാൻ…” എന്ന് ചോദിച്ചുകൊണ്ട് ശരത്ത് അവന്റെ കവിളിൽ അടിച്ചു…നിധിഷ് പറഞ്ഞത് കേട്ട് ശരത്ത് അവനെ തല്ലാൻ ഒരുങ്ങിയപ്പോളേക്കും നിധിഷിന്റെ രണ്ട് കവിളിലും ആരോ തല്ലി…. അവൻ വേദനയാൽ നിലത്ത് ഇരുന്നുപോയി… അപ്പോളാണ് ഗേറ്റ് കടന്നുവരുന്ന രണ്ട് കാറുകളെ കണ്ടതും ശരത് നിധീഷിനെ ഏണിപ്പിച്ചിരുത്തി…. കാറിൽ നിന്ന് ഇറങ്ങുന്ന ദേവനെ കണ്ടതും കാവ്യയും ദേവികയുടെ അമ്മയും ഞെട്ടി…

……തുടരും…..

Leave a Reply