April 19, 2025

ദേവേന്ദ്രിയം : ഭാഗം 3

രചന : വേദ

ആ ഫോണിൽ ദേവികയും രുദ്രനും ഒന്നിച്ചുനിൽക്കുന്ന ഫോട്ടോസ് ആയിരുന്നു…ചന്ദ്രൻ രുദ്രനോട് ഓരോന്നും ചോദിക്കാൻ തുടങ്ങി.. പക്ഷേ രുദ്രൻ മൗനമായി നിൽക്കുകമാത്രമാണ്ചെയ്തത്…അവന്റെ മൗനത്തിൽ നിന്ന് അച്ഛനും അമ്മയ്ക്കും മനസിലായി അവനും ദേവുവും ഇഷ്ടത്തിലാണെന്ന്…” ചന്ദ്രേട്ടാ…ഇങ്ങനെയൊക്കെചോദിക്കുന്നത്…”ഉഷഇതുകേട്ടതും ചന്ദ്രൻ ഒന്ന് കുർപ്പിച്ചു നോക്കി….”നിനക്ക് അവളെഇഷ്ടമായിരുന്നുവെങ്കിൽ ഞങ്ങളോട് പറയാമായിരുന്നില്ലേ…”അല്ല അച്ഛാ… ഞങ്ങൾ ജസ്റ്റ്‌ ഫ്രണ്ട്സാണ്…”

അപ്പോളാണ് അവരുടെ അടുത്തേക്ക് ഒരു റെഡ് കാർ വന്ന് നിന്നത്…കാറിൽ നിന്ന് ഇറങ്ങിവരുന്ന നന്ദനയെ കണ്ടതും കണ്ടതും രുദ്രന്റെ മനസിൽ ദേഷ്യവും സങ്കടവും വന്നു.. ഇതൊന്നും മുഖത്ത് പ്രതിഫലിപ്പിക്കാതെ നന്ദന തന്റെ അച്ഛനോട് പറയുന്നത് കേട്ട് നിൽക്കാനേ കഴിഞ്ഞെയുള്ളൂ.. പക്ഷേ ദേവികയും രുദ്രനും ഇഷ്ടത്തിലാണെന്ന് പറഞ്ഞതും രുദ്രൻ ദേഷ്യത്തിൽ സംസാരിക്കാൻ തുടങ്ങി…”ഡി.. നീ നിർത്തുന്നുണ്ടോ… വെറുതെ എന്നെ ദേഷ്യപിടിപ്പിക്കാതെ ഇറങ്ങിപോകണം ഇവിടെ നിന്ന്….എന്റെ കാര്യത്തിൽ ഇടപെടാൻ നിനക്ക് ആരാ അവകാശം തന്നത് അതിനുമാത്രം നീ എന്റെ ആരാ…..”

ഇതുകേട്ടതും രുദ്രന്റെ അച്ഛൻ ഇരിപ്പിടത്തിൽ നിന്ന് എണിറ്റു ദേഷ്യത്തിൽ അവന്റെയടുത്ത് എത്തിയിരുന്നു.നീയും ദേവികയും ഇഷ്ടത്തിലാണോ…””അല്ല… എനിക്ക് അവൾ എന്റെ സാഹോദരിയാണ്.. കൂട്ടുകാരിയാണ്…”
ഇതുകേട്ടതും നന്ദന അവളുടെ ബാഗിൽ നിന്ന് ഒരു ഫയൽ എടുത്തു രുദ്രന്റെ ചേട്ടൻ നിധിഷിനു കൊടുത്തു…ആ ഫയൽ തുറന്നുനോക്കിയതും നിധിഷ് ഞെട്ടി… നിധിഷിന്റെ കൈയിൽ ഉണ്ടായിരുന്ന ഫയൽ അച്ഛൻ നോക്കിയതും ഞെട്ടി…
കുറച്ചുനേരം കഴിഞ്ഞതും അവിടെയുള്ളവർ കേട്ടത് കരണം പൊട്ടിക്കുന്ന ശബ്ദം ആയിരുന്നു….

“ഇനി നിനക്ക് ഈ വീട്ടിൽ സ്ഥാനവുമില്ല… ഇപ്പോ തന്നെ ഇറങ്ങിപോകണം ഈ വീട്ടിൽ നിന്ന്..നിനക്ക് ഇനി അച്ഛനും അമ്മയുംഇല്ല….”ഇതുപറഞ്ഞുകൊണ്ട് അമ്മയും അച്ഛനും വീടിന്റെ അകത്തേക്ക് കേറിപോയി…നിധിഷ് ദേഷ്യവും സങ്കടവും വന്നുകൊണ്ട് “വേണ്ടായിരുന്നു ഞങ്ങളോട് ഈ ചതി… നീ എന്റെ സഹോദരൻ ആണെന്ന് പറയുന്നത് അഭിമാനമായിരുന്നു…പക്ഷേ ഇപ്പോ നീ ചെയ്തത് ഒരിക്കലും ഞങ്ങൾക്ക് ക്ഷമിക്കാൻ പറ്റില്ല….”ഇതു പറഞ്ഞുകൊണ്ട് നിധിഷ് അകത്തേക്ക് പോയി….തന്റെ കുടുംബം തന്നെ അവഗണിക്കുമ്പോൾ രുദ്രൻ ആകെ തകർന്നു… അവൻ അവിടെയുണ്ടായിരുന്ന കസേരയിൽ ഇരുന്നു… പാർവതി വന്ന് അവനെ ആശ്വസിപ്പിച്ചു (നിധിഷിന്റെ ഭാര്യയാണ് പാർവതി )

“ഏട്ടത്തി, ഞാനിപ്പോ പോകുന്നു ഇവിടെ നിന്ന് ”
അകത്തു നിന്ന് നിധിഷ് വിളിക്കുന്നത് കേട്ടാണ് പാർവതി അകത്തേക്ക് ചെന്നത്…പാർവതി അകത്തേക്ക് പോയതും ബാക്കിയുള്ളവരും അകത്തേക്ക് പോയി…പുറത്ത് നന്ദനയും രുദ്രനും മാത്രമായി…. നന്ദന ഒന്ന് പുഞ്ചിരിച്ചു കൊണ്ട് “നീ എന്നെ പറ്റി എന്താ വിചാരിച്ചത്… ഞാൻ ഇവിടേക്ക് വരില്ല എന്നല്ലേ… പക്ഷേ എനിക്ക് ഇവിടെ വന്നേ പറ്റുള്ളൂ…”രുദ്രന്റെ മറുപടി കേൾക്കാൻ നിൽക്കാതെ നന്ദന കാറിൽ കേറിപോയി…അപ്പോളാണ് അവിടെയുണ്ടായിരുന്ന ആ ഫയലിൽ അവന്റെ നോട്ടം എത്തിയത്…

—————-

ഇതേസമയം വൃന്ദാവനം എന്ന് എഴുതിയ വീട്ടിൽ…..നിരഞ്ജന തന്റെ വിവാഹം മുടങ്ങിയതിൽ സങ്കടപെട്ട് ഇരിക്കുകയായിരുന്നു… ഒരിക്കലും താൻ പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെയൊന്നും… എല്ലാം വിധിയാണ് എന്ന് സമദാനിക്കാനെ ആ പാവത്തിനു പറ്റിയുള്ളൂ..നിരഞ്ജനയെ ആശ്വസിപ്പിക്കാൻ അതുലും അതുലിന്റെ ഭാര്യ പ്രിയയും ഉണ്ടായിരുന്നു….
നിരഞ്ജനയുടെ അച്ഛൻ മാധവും മേഘയും കൂടി സംസാരിച്ചിരിക്കുകയായിരുന്നു…..

—————-

രുദ്രൻ നിലത്ത് കിടന്ന ഫയൽ എടുത്ത് നോക്കിയതും ഇരുട്ടിൽ മറഞ്ഞു നിന്ന രണ്ടുപേർ അവന്റെ അടുത്തേക്ക് വന്നതുംഒരുമിച്ചുആയിരുന്നു…..രുദ്രൻ തിരിഞ്ഞു നോക്കിയപ്പോ കണ്ടത് ദേവനേയും ശ്രീജിത്തിനെയും ആയിരുന്നു… നിങ്ങൾ എന്താ ഇവിടെ..” അതോ… നിന്നോട് ഒരു സീരിയസ് കാര്യം പറയാൻ വന്നതാ….”എന്താ കാര്യം…? ” എന്ന് മറുചോദ്യം ചോദിച്ച രുദ്രന്റെ കൈയിലുണ്ടായിരുന്ന വിവാഹ സർട്ടിഫിക്കറ്റ് കണ്ടതും, ആ സർട്ടിഫിക്കറ്റ് വാങ്ങി നോക്കിയതും ദേവന്റെയും ശ്രീജിത്തിന്റെയും മുഖത്ത് ദേഷ്യവും സങ്കടവും ഒരേപോലെ വന്നു….അത് പിന്നെ നീ ഇപ്പോ ഞങ്ങളുടെ കൂടെ വരണം…

രുദ്രൻ ഓക്കെ എന്ന് പറഞ്ഞ് ദേവന്റെയും ശ്രീജിത്തിന്റെയും കൂടെ നടക്കാൻ തുടങ്ങി…തന്റെ പ്രിയപ്പെട്ട വീടിനെ ഒരു നോക്ക് കണ്ട് അവൻ അവരുടെ കൂടെ യാത്രയായി…വീടിന്റെ മുറ്റത്ത് നിന്ന് പടിവാതിൽ കടന്നതും രുദ്രന്റെ കണ്ണിൽ നിന്ന് ഒരുതുള്ളി കണ്ണീർ നിലത്തേക്ക് പതിച്ചതും ആകാശത്തുനിന്ന് ഇടിവെട്ടും മഴയും വരാൻ തുടങ്ങി… രുദ്രൻ വീട്ടിൽ നിന്ന് ഇറങ്ങിപോകുന്നത് കണ്ട്അച്ഛനുംഅമ്മയുംനിൽക്കുന്നുണ്ടായിരുന്നു….അവരുടെ കണ്ണിൽ നിന്ന് കണ്ണീർ വരാൻ തുടങ്ങി…”നിന്റെ ഹൃദയം തകർന്നുവെന്ന് ഞങ്ങൾക്കറിയാം… അതിനേക്കാളുപരി ഞങ്ങളുടെ ഹൃദയം വേദനിച്ചു…” (ആത്മ ഓഫ് ചന്ദ്രൻ )

പാർവതി “നിങ്ങൾ രുദ്രനെ ഇറക്കി വിട്ട ഈ നിമിഷം ഓർത്ത് സങ്കടപ്പെടും..എനിക്ക് ഉറപ്പുണ്ട് രുദ്രൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന്..രുദ്രന് പറയാനുള്ളതുപോലും പറയാൻ അനുവാദം കൊടുത്തില്ല…”പിന്നെ നിധിഷേട്ടൻ പറഞ്ഞില്ലേ….”നീ എന്റെ സഹോദരൻ ആണെന്ന് പറയുന്നത് അഭിമാനമായിരുന്നു…പക്ഷേ ഇപ്പോ നീയെന്റെ സഹോദരൻ അന്നെന്ന് പറയാൻ പോലും എനിക്ക് നാണകേടാണ്…. നീ ചെയ്തത് ഒരിക്കലും ഞങ്ങൾക്ക് ക്ഷമിക്കാൻ പറ്റില്ല….” ഇതുകേട്ടപ്പോ ആ പാവം എന്തുമാത്രം തകർന്നു പോയിട്ടുണ്ടാകും എന്ന് നിങ്ങൾ ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ…? ഒരിക്കൽപോലും അവനെ നിങ്ങളാരും മനസിലാക്കിയിട്ടില്ല… ”

ഞാനൊന്ന് ചോദിച്ചോട്ടെ…നിങ്ങൾ നന്ദന പറഞ്ഞത് മാത്രം വിശ്വസിച്ചത് എന്തുകൊണ്ട്…”നിധിഷ് ദേഷ്യത്തോടെ അവൻ ഇരുന്നിരുന്ന ഇരിപ്പിടത്തിൽ നിന്ന് എണിറ്റുപാർവതി ഒന്ന് നിർത്തുന്നുണ്ടോ… കുറെയായല്ലോ ചിലക്കാൻ തുടങ്ങിയിട്ട്…”സത്യം പറയുമ്പോൾ അങ്ങനെയാ…ചിലർക്കോക്കെ പൊള്ളും..എത്ര ഒക്കെ ഇരുട്ട് ആക്കാൻ നോക്കിയാലും ഒരുനാൾ സത്യം വെളിച്ചത്തിലേക്ക് വരും….”നിധിഷിന്റെ മുഖത്ത് ദേഷ്യം കൂടിയതും പാർവതിയുടെ കരണം നോക്കി ഒരെണ്ണം കൊടുത്തു….”ഡാ.. നിധിഷ്… നീ ആരാ എന്റെ മേലിൽ കൈവെക്കാൻ… നിന്റെ ആരാ ഞാൻ…”
ഈ ചോദ്യം കേട്ടതും അവിടെയുണ്ടായിരുന്നവർ ഞെട്ടി…പാർവതിക്ക് ഇങ്ങനെയൊരു മുഖം ഉണ്ടെന്ന് അവർ തിരിച്ചറിയുകയായിരുന്നു

“എന്ന ഞാൻ തന്നെ പറയാം.. നീ താലി കെട്ടിയ നിന്റെ ഭാര്യ..ഞാനൊന്ന് ചോദിച്ചോട്ടെ നിന്റെ ഭാര്യയായി വരുന്നവളെ കേറി തല്ലാം എന്ന നിയമം ഉണ്ടോ…നീ വലിയ ബിസിനസ്‌ മാൻ അല്ലേ.. ഒരിക്കൽപോലും എന്നെ പറ്റി നീ ചിന്തിച്ചിട്ടുണ്ടോ…എന്റെയുള്ളിലെ സങ്കടങ്ങളും നീ മനസിലാക്കിയിട്ടുണ്ടോ…”ഒരു ഭാര്യ ആഗ്രഹിക്കുന്നത് അവളെമനസിലാക്കുന്നഒരുഭർത്താവിനെയാണ്…എന്റെ അച്ഛൻ നിങ്ങളുടെ കൈയിലേക്ക് എന്നെ കൈപിടിച്ച് തരുമ്പോൾ പറഞ്ഞത് എന്തെന്ന് ഓർമയുണ്ടോ..പൊന്നുപോലെ നോക്കണമെന്ന് എന്നല്ലേ..എന്നിട്ടോ ഈ വാക്ക് നിങ്ങൾ പാലിക്കുന്നുണ്ടോ….എന്നിട്ടോ ഞങ്ങൾക്ക് മാത്രം അഭിപ്രായം പറയാൻ സ്വാതന്ത്ര്യമില്ല
അഭിപ്രായം പറഞ്ഞാലോ അവളുടെയൊരു അഹങ്കാരം എന്ന് പറയും എല്ലാവരും…ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു മറ്റൊരു വീട്ടിലേക്ക് വിടുമ്പോ പറയും എല്ലാം ക്ഷമിച്ചും സഹിച്ചും നിൽക്കണമെന്ന്..എല്ലാം സഹിച്ചും ക്ഷമിച്ചും ഒടുവിൽ ആരോടും ഒന്നും പറയാതെ ജീവിതം അവസാനിപ്പിക്കും…എന്തിനുവേണ്ടി ആർക്ക് വേണ്ടി…പരസ്പരം ഒന്ന് മനസിലാക്കിയാൽ മതി പരസ്പരം മനസിലാക്കാൻ കഴിയുന്നുവെങ്കിൽ അവിടെ പ്രണയവും ബഹുമാനവും ജനിക്കും…”

പാർവതി പറഞ്ഞതെല്ലാം അവിടെയുള്ളവരുടെ ഹൃദയത്തിലാണ് കൊണ്ടത്…രുദ്രൻ…അവനെ നിങ്ങളാരും മനസിലാക്കിയിട്ടില്ല.. അവനെ മനസിലാക്കിയിരുന്നുവെങ്കിൽ ഒരിക്കലുപോലും ഇവിടെനിന്നും ഇറക്കി വിടില്ലായിരുന്നു…””ഒന്ന് നിർത്തുന്നുണ്ടോ…പാർവതി “ഇതുകേട്ടതും അവളുടെ ദേഷ്യം കൂടി… അതൊന്നും പുറത്ത് കാണിക്കാതെ അവൾ അവളുടെ റൂമിലോട്ട് പോയി…ചന്ദ്രൻ നിധിഷിനോട് “നീയെന്താ അവളെ അടിച്ചത്…””അതുപിന്നെ ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നപ്പോ അടിച്ചതാ കരണം നോക്കി “എന്നാലുവേണ്ടായിരുന്നുനിധിഷേ…”അമ്മയാണ്…

—————————

കുറച്ചുമണിക്കൂർ മുമ്പ്….ദേവികയുടെ വീട്….
ബാൽക്കണിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു… തന്റെ അനിയത്തിയുടെ ജീവിതം എങ്ങനെയാകും എന്ന് ഓർത്ത്…ശരത്ത് ശ്രീജിത്തിനെ വിളിച്ചതും ദേവനെ വിളിച്ചതും ഒരേ സമയത്തായിരുന്നു…..ദേവ് പറഞ്ഞത് കേട്ടാണ് ശ്രീജിത്തും ശരത്തും കൂടി രുദ്രന്റെ വീട്ടിലേക്ക് പോകാമെന്ന് തീരുമാനിച്ചത് ….ഫോൺ കട്ട്‌ ആക്കിയതും ദേവൻ ഗൗരിയോട് പറഞ്ഞ് രുദ്രന്റെ വീട്ടിലേക്ക്‌ പുറപ്പെട്ടു…രുദ്രന്റെ വീട്ടിലേക്ക് പോകുമ്പോൾ ശരത്ത് ശ്രീജിത്തിനോട് സത്യാവസ്ഥ തിരക്കുകയായിരുന്നു…നന്ദന ഒരിക്കലും ദേവികയെ ചതിക്കുമെന്ന് ഒരിക്കൽപോലും കരുതിയിരുന്നില്ല ശരത്ത് അവരോട് പറഞ്ഞു….

••••••••••••••••••

കാറിൽ കേറിയപ്പോളാണ് കാറിന്റെ പിൻ സീറ്റിൽ ഇരിക്കുന്ന ദേവികയെ കണ്ടതും രുദ്രൻ ഞെട്ടി….
രുദ്രൻ അവളോട് “നീ എന്താ ഇവരുടെ കൂടെ ”
എന്ന് ചോദിച്ചതും അവളൊന്നും മിണ്ടിയില്ല…
രുദ്രൻ ശ്രീജിത്തിനോട്‌ നമ്മൾ എവിടെക്കാ പോകുന്നത്…ശ്രീജിത്ത് ഒന്നും മിണ്ടിയില്ല…
രുദ്രന്റെ മനസിൽ എന്തിനില്ലാത്തൊരു ഭയം വരാൻ തുടങ്ങിയിരുന്നു..ശ്രീജിത്തിന്റെ കാർ നവമാലികപോലെയുള്ള വീടിന്റെ മുന്നിൽ എത്തി….

തുടരും…

Leave a Reply